Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായ പ്രവാഹം അമിതവില ഈടാക്കിയതിന് കൊടുങ്ങല്ലൂരിൽ കടയുടമയ്ക്ക് എതിരെ കേസ് സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി കോവിഡ്-19 പ്രതിരോധത്തിനായി 1500 കോടി നല്കുമെന്ന് രത്തന്‍ ടാറ്റ ജന്മദിനത്തിൽ, വീട് ഐസൊലേഷൻ വാർഡ് ആക്കാൻ വിട്ട് നൽകി സോഹൻ റോയ്

ആരോഗ്യം

കൂടുതല്‍ 

തലച്ചോറിലേക്കുള്ള രക്തയോട്ടം പൂര്‍ണമായി തടഞ്ഞുകൊണ്ട് രക്തധമനിയിലെ ബ്ലോക്ക് വിജയകരമായി നീക്കം ചെയ്ത് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍

14/2/2020

കൊച്ചി: 56 കാരിയുടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ സമ്പുഷ്ടമായ രക്തമെത്തിക്കുന്ന രക്ത ധമ നിയായ കാരോട്ടിഡ് ആര്‍ട്ടറിയിലെ ബ്ലോക്കുകള്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നൂതന പ്രക്രിയയിലൂ ടെ നീക്കം ചെയ്തു. തലച്ചോറിലേക്കുള്ള രക്തയോട്ടം നാല് മിനിറ്റോളം പൂര്‍ണമായി നിര്‍ത്തി വെ ച്ചാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റര്‍വെന്‍ഷണലിസ്റ്റ് ന്യൂറോളജിസ്റ്റ് ഡോ.ബോബി വര്‍ക്കി മാരാ മറ്റം, കണ്‍സള്‍ട്ടന്റ് കാര്‍ഡിയോതൊറാസിക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജറി ഡോ.ജോര്‍ജ് വര്‍ഗീസ് കുര്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ബ്ലോക്കുകള്‍ നീക്കം ചെയ്തത്.

സ്‌ട്രോക്ക് മൂലം വലതുവശം തളര്‍ന്ന അവസ്ഥയിലാണ് എടവനക്കാട് സ്വദേശിയായ ചന്ദ്രിക വി. പിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എത്തിച്ചത്. തലച്ചോറിലേക്കുള്ള രക്തധമനിയില്‍ കൊഴുപ്പ് അടി ഞ്ഞുകൂടിയുണ്ടായ ബ്ലോക്കിനെ തുടര്‍ന്നാണ് രോഗിക്ക് സ്‌ട്രോക്ക് ഉണ്ടായത്. ബ്ലോക്ക് നീക്കം ചെ യ്യാന്‍ ഹൈബ്രിഡ് കാരോറ്റിഡ് റീവാസ്‌കുലറൈസേഷന്‍ വിത്ത് ട്രാന്‍ഷ്യന്റ് ഫ്‌ളോ റിവേഴ്‌സല്‍ എന്ന നൂതന പ്രക്രിയയാണ് ബ്ലോക്ക് നീക്കം ചെയ്യാനായി ഡോക്ടര്‍മാര്‍ ഉപയോഗിച്ചത്. കഴുത്തില്‍ ചെറിയ മുറിവുണ്ടാക്കി അതിലൂടെ സ്‌റ്റെന്റ് നേരിട്ട് രക്തധമനിയിലേക്ക് കയറ്റിയാണ് ബ്ലോക്കു കള്‍ നീക്കം ചെയ്തത്. രക്തധമനി മുറിച്ച് ക്ലാമ്പ് ഉപയോഗിച്ച് അതിലൂടെ രക്തയോട്ടം നിര്‍ത്തി വെച്ചാണ് ഇത് ചെയ്തത്. നാല് മിനിറ്റ് നീണ്ട പ്രക്രിയയ്ക്കിടയ്ക്ക് രക്തം പുറത്തേക്ക് ഒഴുകാന്‍ അനുവദിക്കുകയായിരുന്നു. സ്‌റ്റെന്റ് സുരക്ഷിതമായി കടത്തിവിടാനും പ്രക്രിയയ്ക്കിടയില്‍ രോ ഗിക്ക് സ്‌ട്രോക്ക് അടക്കമുള്ള എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകാതിരിക്കാനുമാണ് രക്തയോട്ടം നിര്‍ ത്തിവെച്ചത്.

കാലിലെ ഫെമോറല്‍ ആര്‍ട്ടറിയിലൂടെ സ്‌റ്റെന്റ് കയറ്റിയോ അല്ലെങ്കില്‍ കാരോറ്റിഡ് ആര്‍ട്ടറിതുറ ന്നോ ആണ് സാധാരണയായി കാരോറ്റിഡ് ആര്‍ട്ടറിയിലെ തടസം നീക്കം ചെയ്യുന്നതെന്ന് ഡോ. ബോബി വര്‍ക്കി മാരാമറ്റം പറഞ്ഞു. ഈ രണ്ട് പ്രക്രിയകളും അല്‍പം സങ്കീര്‍ണതകള്‍ നിറഞ്ഞ താണ്. കാലിലെ ഫെമോറല്‍ ആര്‍ട്ടറിയിലൂടെ സ്‌റ്റെന്റ് കയറ്റി ബ്ലോക്ക് നീക്കം ചെയ്യുമ്പോള്‍ അത് എവിടെയെങ്കിലും കുമിഞ്ഞുകൂടി രക്തയോട്ടം തടസ്സപ്പെടുത്തുകയും സ്‌ട്രോക്കിന് കാരണ മാകുകയും ചെയ്യാം. കഴുത്ത് തുറന്നുള്ള ശസ്ത്രക്രിയയില്‍ അതിലൂടെയുള്ള ഞരമ്പുകള്‍ മുറിയാ നും രോഗിയുടെ ശബ്ദന്നാളത്തിന് കേട് സംഭവിക്കാനും ഇടയുണ്ട്. പുതിയ ഹൈബ്രിഡ് പ്രക്രിയ രക്തസ്രാവം തടയുകയും നാക്കിലേക്കുള്ള ഞരമ്പുകളെ ബാധിക്കുകയുമില്ല. ഇതിന് പുറമേ ബ്ലോ ക്ക് പൂര്‍ണമായും നീക്കാനും സഹായകമാണെന്നും ഡോ. ബോബി വ്യക്തമാക്കി.

ഈ രോഗിയില്‍ കാരോറ്റിഡ് ആര്‍ട്ടറി രണ്ടായി വേര്‍തിരിയുന്ന ഭാഗം തലയോട്ടിക്ക് അടുത്തായി രുന്നത് കാരണം സ്‌റ്റെന്റിങ് അല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നുവെന്ന് പ്രക്രിയയില്‍ പങ്കെടുത്ത ഡോ.ജോര്‍ജ് വര്‍ഗീസ് കുര്യന്‍ പറഞ്ഞു. രോഗിയുടെ കാലിലൂടെ സ്‌റ്റെന്റ് കടത്തിവിടുന്നതും സങ്കീര്‍ണമായിരുന്നു. രോഗിക്ക് പൂര്‍ണമായി സുഖം പ്രാപിക്കാന്‍ വളരെ കുറച്ച് ദിവസം മതി യെന്നതും ഈ പ്രക്രിയയുടെ സവിശേഷതയാണെന്നും ഡോ. ജോര്‍ജ് വര്‍ഗീസ് കുര്യന്‍ കൂട്ടി ച്ചേര്‍ത്തു.

പ്രക്രിയയ്ക്ക് ശേഷം ഒരു ദിവസം കൊണ്ട് തന്നെ സുഖം പ്രാപിച്ച രോഗിയെ മൂന്നാം നാള്‍ ഡിസ്ചാര്‍ജ് ചെയ്തു. ന്യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. റെജി പോള്‍, അനസ്‌തേ ഷ്യോളജി വിഭാഗത്തിലെ ഡോ.ജിതേന്ദ്ര, ഡോ.നിധിന്‍ എല്‍ദോ എന്നിവരാണ് മെഡിക്കല്‍ സംഘത്തിലുണ്ടായിരുന്ന മറ്റ് ഡോക്ടര്‍മാര്‍.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



രാജക്കാട് ടൗണ്‍ അണു വിമുക്തമാക്കി

രാജക്കാട്: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ച സന്നദ്ധ പ്രവര്‍ത്തകരുടെയും പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത നേതൃത്വത്തില്‍ രാജക്കാട് ടൗണ്‍ അണു വിമുക്തമാക്കി. രാജക്കാട് ബസ് സ്റ്റാന്‍ഡ്, സെന്‍ട്രല്‍ ജംഗ്ഷന്‍, മാര്‍ക്കറ്റ്,...തുട൪ന്ന് വായിക്കുക


ആദ്യഘട്ടത്തിൽ 7,000 ലധികം പേർക്ക് ഭക്ഷണമെത്തിച്ചതായി മന്ത്രി കടകം പള്ളി സുരേന്ദ്രൻ

തിരു: കമ്മ്യൂണിറ്റി കിച്ചനുകളിലൂടെ ജില്ലയിൽ 7000 ലധികം പേർക്ക് ഭക്ഷണമെത്തിക്കാനായെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രൻ പറഞ്ഞു. വരും ദിവസങ്ങളിൽ ഇതിന്റെ ഇരട്ടി ആളുകൾക്ക് ഭക്ഷ ണമെത്തിക്കാനാകും. വിവിധ പഞ്ചായത്തുകളിലായി 86 കിച്ചനുകൾ ആരംഭിച്ചു. നഗരസഭയിൽ ആറെണ...തുട൪ന്ന് വായിക്കുക


കോവിഡ് 19 മായി ബന്ധപ്പെട്ട രോഗികളെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലേയ്ക്ക് മാറ്റി

തിരു: കോവിഡ് 19 മായി ബന്ധപ്പെട്ട രോഗികളെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലേയ്ക്ക് മാറ്റി.കൂടു തൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് രോഗികളെ മാറ്റിയത്. ഇനി വരുന്നവരെയും ഇവിടെയായിരിക്കും ചികിത്സിക്കുന്നത്. നിലവിൽ രോഗം സ്ഥിരീകര...തുട൪ന്ന് വായിക്കുക


നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആശ്വാസ സന്ദേശവുമായി മുഖ്യമന്ത്രി

തിരു: കോവിഡ്19 വ്യാപനം തടയുന്നതിന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിയുന്നവർക്ക് സന്ദേ ശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മാനസികമായ പിന്തുണ നൽകുന്നതിനും സർക്കാർ ഏല്ലാകാര്യത്തിനും ഒപ്പമു ണ്ടെന്ന് ഒന്നുക...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് 39 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി

തിരു: ഇന്ന് കേരളത്തില്‍ 39 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും തൃശൂര്‍, കോഴിക്കോട്, കൊല്ലം ജില്ലകളില്...തുട൪ന്ന് വായിക്കുക


മദ്യാസക്തിയുള്ളവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആപത്ത്; മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

തിരു: സംസ്ഥാനത്ത് കോവിഡ് 19 കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ ആയതി നാല്‍ മദ്യലഭ്യതയുടെ കുറവിനെ തുടര്‍ന്ന് സ്ഥിരമായി മദ്യപിച്ചിരുന്നവര്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. മദ്യാസക്തി മൂലമുണ്ടാകുന്ന ആല്...തുട൪ന്ന് വായിക്കുക


കോവിഡ് 19 പ്രതിരോധം: പാലിയേറ്റീവ് രോഗികള്‍ക്കായി ടെലി മെഡിസിന്‍ യൂണിറ്റ് തുറന്നു

ഇടുക്കി : ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും, ആരോഗ്യ കേരളം ഇടുക്കിയുടെ ജില്ലാ പാലിയേ റ്റീവ് പരിചരണ വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് പരിചരണത്തില്‍ ഉള്ളവര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കുമായി ടെലി മെഡിസിന്‍ യൂണിറ്റ് ആരംഭിച്ചു. കോവി...തുട൪ന്ന് വായിക്കുക


തിരു. ജില്ലയിൽ പുതുതായി 498 പേർ രോഗ നിരീക്ഷണത്തിലായി.6,315 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിൽ

തിരു: മെഡിക്കൽ കോളേജിൽ 39 പേരും ജനറൽ ആശുപത്രിയിൽ 29 പേരും പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ 5 പേരും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ 4 പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 9 പേരുംഎസ്. എ.റ്റി ആശുപത്രിയിൽ 5 പേരും കിംസ് ആശുപത്രിയിൽ 3 പേരും ഉൾപ്പെടെ 9...തുട൪ന്ന് വായിക്കുക


ഹോമിയോ മരുന്നുകളുടെ വിതരണം വയനാട് ജില്ലയില്‍ തുടങ്ങി.

വയനാട്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഹോമിയോ മരുന്നുകളുടെ വിതരണം വയനാട് ജില്ലയില്‍ തുടങ്ങി. സിവില്‍ സ്റ്റേഷ നിലും ഹോമിയോ വിഭാഗത്തിന്റെ കീഴിലെ ജില്ലയില്‍ 41ഹോമിയോ ഡിസ്പന്‍സറികളിലൂടെയുമാണ് പ്ര...തുട൪ന്ന് വായിക്കുക


കെയർ ഹോം സജ്ജീകരണങ്ങളൊരുക്കി പഞ്ചായത്തുകൾ

തിരു : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അവശ്യ ഘട്ടത്തിൽ നിരീക്ഷണത്തിൽ പാർപ്പി ക്കാൻ പഞ്ചായത്ത് തലത്തിൽ സംവിധാനങ്ങൾ ഒരുങ്ങുന്നു. വിവിധ പഞ്ചായത്തുകളിലായി ആശു പത്രികൾ, ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ, ഹോസ്റ്റലുകൾ, സ്ഥാപനങ്ങൾ മുതലായവ കെയർ ഹോമിന് ഉതകുന്നതാ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിൽ ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പരിശീലനം

തിരു : കോവിഡ് 19മായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗ മായി തിരു.ജില്ലയിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള പ്രത്യേക പരിശീലനം നൽകുന്നു.തിരു. ജില്ലാ ഭരണകൂടത്തിന്റേയും ഐ. എം.എയുടേയും നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. സർക്കാർ ആശുപത്രിക...തുട൪ന്ന് വായിക്കുക


കോവിഡ് 19 ചികിത്സയുടെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികള്‍ ക്കായി കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍

തിരു: കോവിഡ് 19 ചികിത്സയുടെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികള്‍ ക്കായി കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നു. നിലവിലുള്ള 15 ഐസിയു കിടക്ക കള്‍ക്കുപുറമേ ചൊവ്വാഴ്ച 10 കിടക്കകള്‍ കൂടുതലായി ഏര്‍പ്പെടുത്തി. ഇതോടെ നിലവില്‍ 25തീവ്ര പരി...തുട൪ന്ന് വായിക്കുക


കൊറോണ പ്രതിരോധം: സ്ഥിതിവിവരം ഇന്ന്(24.03.2020)തിരു.ജില്ലയിൽ പുതുതായി 447 പേർ രോഗ നിരീക്ഷണത്തിലായി.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 43 പേരും ജനറൽ ആശുപത്രിയിൽ 29 പേരും പേരൂർ ക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ 4 പേരും നെയ്യാറ്റിൻ കര ജില്ലാ ആശുപത്രിയിൽ 2 പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 9 പേരും എസ്.എ.റ്റി ആശുപത്രിയിൽ 3 പേരും ഉൾപ്പെടെ 90 പേർ ജില്ലയിൽ ആശ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു: 72,460 പേര്‍ നിരീക്ഷണത്തില്‍ :മുഖ്യ മന്ത്രി

തിരു:സംസ്ഥാനത്ത് പുതിയതായി 14 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരി ച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിൽ ആറു പേർ കാസർകോട് ജില്ലയിലും രണ്ടു പേർ കോഴിക്കോട് ജില്ല യിലുമുള്ളവരാണ്. സംസ്ഥാനത്ത് 105 പേരാണ് ആകെ ചികിത്‌സയിലുള്ളത്. പു...തുട൪ന്ന് വായിക്കുക


കൊറോണ രോഗവ്യാപനം തടയാന്‍ വയനാട് ജനകീയ ജാഗ്രതാ സംവിധാനം

വയനാട് : കൊറോണ രോഗപ്രതിരോധത്തിനായി വാര്‍ഡ്തലത്തില്‍ ജനകീയ ജാഗ്രതാ സംവിധാനം ശക്തമാക്കാന്‍ ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ വയനാട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. വാര്‍ഡ് മെമ്പര്‍ കണ്‍വീനറായി രൂപീകരിക്കുന്ന...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.