Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് 688 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 11,342 പേര്‍ ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു അമിതാഭ് ബച്ചൻ കൊവിഡ് മുക്തനായി ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു കേസ് രജിസ്റ്റർ ചെയ്തു

ആരോഗ്യം

കൂടുതല്‍ 

കൊറോണ വൈറസ്: സംസ്ഥാനത്ത് 2288 പേര്‍ നിരീക്ഷണത്തില്‍ : 130 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

14/2/2020

തിരു: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹ ചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2288 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 2272 പേര്‍ വീടുകളിലും, 16 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 408 സാമ്പിളുകള്‍ എന്‍.ഐ. വി.യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 379 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗ റ്റിവ് ആണ്. ബാക്കിയുള്ളവരുടെ ഫലം വരാനുണ്ട്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.

പരിഷ്‌കരിച്ച മാര്‍ഗരേഖ അനുസരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 130 വ്യക്തി കളെ ഇന്ന് ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും കൊറോണ വൈറസ് രോഗബാധയ്‌ക്കെതിരെ ജാഗ്രത തുട രുകയാണ്. രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ 11/02/2020 ലെ മാര്‍ഗനിര്‍ദ്ദേ ശങ്ങള്‍ പ്രകാരം വീടുകളില്‍ തന്നെ തുടരേണ്ടതും പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കേ ണ്ടതുമാണ്.

കൊറോണാ വൈറസ് രോഗബാധ സംശയിക്കുന്ന കുടുംബങ്ങള്‍ക്ക് മാനസിക പിന്തുണ പ്രദാനം ചെയ്യുന്നതിന് വേണ്ടി സംസ്ഥാനത്തൊട്ടാകെ 215 അംഗങ്ങളെ വിവിധ ജില്ലകളിലായി വിന്യസിച്ചി ട്ടുണ്ട്. 3619 ടെലിഫോണിക്ക് കൗണ്‍സിലിംഗ് സേവനങ്ങള്‍ ഇത് വരെ ലഭ്യമാക്കി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംആര്‍ദ്രം പദ്ധതിയില്‍ കാസർഗോഡ് ജില്ലയില്‍ അഞ്ച് കുടുംബാരോഗ്യകേന്ദ്രങ്ങള്‍ കൂടി

കാസർഗോഡ്: സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും രോഗി സൗഹൃദ പരിചരണംസാധ്യമാക്കി ആശുപത്രി സേവനം കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി രോഗികള്‍ക്ക് ആശുപത്രികളില്‍ ഒരു പുതിയ അനുഭവം നല്‍കുക എന്ന ലക്ഷ്യത്തോട് കൂടി ആരംഭിച്ച ആര്‍ദ്രം പദ്ധതിയില്‍ ഉള്‍ പ്പെടുത്തി ജില...തുട൪ന്ന് വായിക്കുക


ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:688 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 11,342 പേര്‍; രോഗമുക്തി നേടിയവര്‍ 14,467

തിരു: കേരളത്തില്‍ ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 377 പേര്‍ക്കും,എറണാ കുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126...തുട൪ന്ന് വായിക്കുക


102 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കുന്നു

തിരു: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്ര ങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 3-ാം തീയതി രാവിലെ 10.30ന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ ഫോം വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ...തുട൪ന്ന് വായിക്കുക


ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ 20 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

കോട്ടയം ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ 20 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റു മാനൂര്‍ നഗരസഭാ പരിധിയില്‍ ഏഴുപേര്‍ക്കും അതിരമ്പുഴപഞ്ചായത്തില്‍ 13പേര്‍ ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഏറ്റുമാനൂര്‍ മാര്‍ക്കറ്റ് കേന്ദ്രീകരിച്ചാണ് ക്ലസ്റ്റര്‍ രൂപപ്പെട്ടിര...തുട൪ന്ന് വായിക്കുക


ലോക മുലയൂട്ടല്‍ വാരാചരണ ഉദ്ഘാടനവും നിറവ് ലാക്‌ടേഷന്‍ കുക്കീസ് വിതരണാരംഭവും മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

തിരു: ലോക മുലയൂട്ടല്‍ വാരാചരണ ഉദ്ഘാടനവും നിറവ് ലാക്‌ടേഷന്‍ കുക്കീസ് വിതരണാരം ഭവും അങ്കണവാടികളില്‍ പ്രദര്‍ശിപ്പിക്കുന്ന പോസ്റ്ററുകളുടെ പ്രകാശനവും ആരോഗ്യ സാമൂഹ്യ നീതി വനിതശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ആദ്യകുക്കീസ് കിറ്റ് സ...തുട൪ന്ന് വായിക്കുക


കോവിഡിനെ തോല്‍പ്പിച്ച് ഐവിഎഫിലൂടെ ഇരട്ടക്കുട്ടികള്‍:കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ 50-ാമത്തെ കോവിഡ് പോസിറ്റീവായ ഗര്‍ഭിണി

തിരു: കോവിഡ് ചികിത്സയില്‍ കേരളം മറ്റൊരു ചരിത്ര നിമിഷത്തിന് കൂടി സാക്ഷിയാകുക യാണ്. കോവിഡ് പോസിറ്റീവായ കണ്ണൂര്‍ സ്വദേശിനിയായ 32 കാരി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. ഇതാദ്യമായാണ് കോവിഡ് പോസിറ്റീ വായ യുവതി...തുട൪ന്ന് വായിക്കുക


ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:752 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 10,862 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 13,779

തിരു: കേരളത്തില്‍ ഇന്ന് 1129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ 259 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 153 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 141 പേര്‍ക്കും, കോഴിക്കോട് ജില്ലയ...തുട൪ന്ന് വായിക്കുക


ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കോവിഡ് പരിശോധന ആരംഭിച്ചു

തിരു: ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിലെ ലാബിന് കോവിഡ്-19 ആര്‍ടിപിസിആര്‍ പരിശോ ധനയ്ക്കുള്ള ഐ.സി.എം.ആര്‍. അനുമതി ലഭിച്ചതിനെ തുടര്‍ന്ന് പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 100 മുതല്‍ 200 വരെ പ്രതിദിന പരി ശോധനകള്...തുട൪ന്ന് വായിക്കുക


മലപ്പുറത്ത് ഇ-സഞ്ജീവനി കൂടുതല്‍ ജനകീയമാകുന്നു: 1997 പേര്‍ക്ക് ചികിത്സ ലഭ്യമാക്കി

മലപ്പുറo: കോവിഡ് കാലത്ത് സാധാരണ രോഗങ്ങള്‍ക്കും ജീവിതശൈലീ രോഗങ്ങള്‍ക്കുംആരോഗ്യ വകുപ്പും ആരോഗ്യകേരളവും തയ്യാറാക്കിയ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ സംവിധാനം കൂടുതല്‍ ജനകീയമാകുന്നു. ഇതുവഴി ജില്ലയില്‍ 1997 പേര്‍ക്കു ചികിത്സ നല്‍കി. എല്ലാ ദിവസവും രാവിലെ എട്ടുമു...തുട൪ന്ന് വായിക്കുക


തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ കൃത്രിമ അവയവ നിർമ്മാണ കേന്ദ്രം

തൃശൂർ: മധ്യ കേരളത്തിലെ സർക്കാർ സംവിധാനത്തിന് കീഴിൽ വരുന്ന ആദ്യത്തെ കൃത്രിമ അവ യവ നിർമ്മാണ പുനരധിവാസ കേന്ദ്രം മെഡിക്കൽകോളേജിൽ പ്രവർത്തനംആരംഭിച്ചു.2.15കോടി രൂപ ചിലവിൽ നിർമ്മാണം പൂർത്തീകരിച്ച കേന്ദ്രത്തിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ.ശൈലജ ട...തുട൪ന്ന് വായിക്കുക


ആരോഗ്യപ്രവർത്തകർക്ക് ഇനി കൊവിഡ് ചികിത്സ വീട്ടിൽ നടത്താo

തിരു:ആരോഗ്യപ്രവർത്തകർക്ക് ഇനി കൊവിഡ് ചികിത്സ വീട്ടിൽ നടത്താമെന്ന മാർഗനിർദ്ദേശവു മായി സംസ്ഥാന സർക്കാർ. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കാണ് വീട്ടിൽ ചികിത്സക്കുള്ള അനു മതി. ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ ആരോഗ്യവകുപ്പിനെ ബന്ധപ്പെടണം. പത്താം ദിവസംആൻ്റിജൻ പരിശോധന നടത...തുട൪ന്ന് വായിക്കുക


105 വയസുകാരി കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു

തിരു: കോവിഡ് ചികിത്സാ രംഗത്ത് അഭിമാനമായി 105 വയസുകാരി കോവിഡ് രോഗമുക്തി നേടി ആശുപത്രി വിട്ടു. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയി ലായിരുന്ന അഞ്ചല്‍ സ്വദേശിനിയായ അസ്മ ബീവിയാണ് കോവിഡില്‍ നിന്നും മുക്തയായിആശു പത്രി വിട്ടത്. സംസ്ഥ...തുട൪ന്ന് വായിക്കുക


കൊല്ലം മെഡിക്കല്‍ കോളേജ്: കോവിഡ് ലാബും ഐസിയുവും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

തിരു: കൊല്ലം പാരിപ്പള്ളി ഗവ.മെഡിക്കല്‍ കോളേജിലെ ആധുനിക കോവിഡ് ലാബ്,നവീകരിച്ച ഐസിയു, പ്ലാസ്മ ഫെറസിസ് മെഷീന്‍ എന്നിവയുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ ഫ്‌ളാറ്റ്‌ഫോം വഴി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക...തുട൪ന്ന് വായിക്കുക


ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു:641 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 10,350 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 11,369

തിരു: കേരളത്തില്‍ ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 213പേര്‍ക്കും,മലപ്പുറം ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 84 പേര്‍ക...തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധം: മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഹെല്‍പ് ഡെസ്‌ക് :ഹെല്‍പ് ഡെസ്‌ക് നമ്പര്‍: 1800 425 2147

തിരു: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുതിര്‍ന്ന പൗരന്മാര്‍ക്കുവേണ്ടി സാമൂ ഹ്യനീതി ഡയറക്ടറേറ്റില്‍ പുതുതായി ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് ഏറ്റവും അപകടകരമായി ബാധിക്കുന്നത് വയോ ജ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.