Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
എല്ലാ വായ്പ തിരിച്ചടവുകള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിച്ച് ആര്‍ബിഐ; യുവജനക്ഷേമബോര്‍ഡ് കളരി യൂടൂബ് വഴി പരിശീലിപ്പിക്കുന്നു വായ്പാ തിരിച്ചടവ് മൊറട്ടോറിയം സഹകരണ ബാങ്കുകള്‍ക്കും ബാധകമാകും 45 ആശുപത്രികളിലെ നഴ്‌സുമാരുമായി ആരോഗ്യമന്ത്രി വീഡിയോ ചര്‍ച്ച നടത്തി സപ്ലൈകോ ഓൺലൈൻ വഴി ഭക്ഷ്യവസ്തുക്കൾ വീടുകളിൽ എത്തിക്കും

ആരോഗ്യം

കൂടുതല്‍ 

തിരു.മെഡിക്കല്‍ കോളേജിലെ ചികിത്സാസൗകര്യങ്ങളുടെ ഖ്യാതി തമിഴ്നാട്ടിലും

12/2/2020

തിരു: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സാസൗകര്യങ്ങള്‍ തമി ഴ്നാട്ടിലും അങ്ങാടിപ്പാട്ടായി. ഏതാനും മാസങ്ങളായി ചികിത്സ സംബന്ധിച്ചു ള്ള അന്വേഷണങ്ങളുമായി നിരവധി ഫോണ്‍കോളുകളാണ് അധികൃതര്‍ക്ക് ലഭിക്കുന്നത്. ആധുനിക ചികിത്സാ സൗകര്യങ്ങള്‍ വര്‍ധി ച്ചതോടെ ചുരുങ്ങി യ ചെലവില്‍ മെച്ചപ്പെട്ട ചികിത്സ ലഭിക്കുമെന്നായതോടെയാണ് തദ്ദേശീയര്‍ ക്കൊപ്പം മറ്റുള്ളവരും ഇവിടത്തെ ചികിത്സയ്ക്ക് ആഗ്രഹം പ്രകടിപ്പിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നും ഇവിടെയെത്തി ചികിത്സകഴിഞ്ഞ് മടങ്ങിയവരില്‍ നിന്നാ ണ് മിക്കവരും മെഡിക്കല്‍ കോളേജിന്‍റെ മേന്മയെക്കുറിച്ച് അറിയുന്നത്.

അത്യാഹിതവിഭാഗത്തിലും ഒപി കൗണ്ടറുകളിലുമെല്ലാം നിരവധി ആള്‍ക്കാ രാണ് തമിഴ്നാട്ടില്‍ നിന്നും വിളിക്കുന്നത്. കേരളത്തിനു പുറത്തുള്ളവര്‍ക്കും ഇവിടെ വന്നാല്‍ ചികിത്സ ലഭിക്കുമോയെന്നും ചികിത്സാച്ചെലവിനെക്കുറിച്ചും ഇവിടെ നടക്കുന്ന അത്യന്താധുനിക ചികിത്സാരീതികളെക്കുറിച്ചുമുള്ള വിവര ങ്ങളാണ് അവര്‍ക്ക് അറിയേണ്ടത്. അയല്‍ സംസ്ഥാനത്തുനിന്നുമുള്ള നിരന്ത രമായ ഫോണ്‍വിളികള്‍ ജീവനക്കാരിലും അത്ഭുതമുളവാക്കിയിട്ടുണ്ട്. ഓരോ ഫോണ്‍കോളിനും തൃപ്തികരമായ വിവരങ്ങള്‍ നല്‍കുന്നതിനാല്‍ തൊട്ടടുത്ത ദിവസം തന്നെ അവര്‍ ചികിത്സയ്ക്കെ ത്തുന്നുമുണ്ട്.

ആരോഗ്യ മേഖലയുടെ സമഗ്ര പുരോഗതിയ്ക്കും ഗുണമേന്മയുള്ള ആരോഗ്യ സേവനം ഉറപ്പാക്കാ നുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന രോഗീ സൗഹൃദ ആശുപത്രിസംരംഭമായആര്‍ദ്രം ദൗത്യം, ഇ ഹെല്‍ത്ത് പദ്ധതി എന്നിവയുടെയും മറ്റ് വികസനപ്രവര്‍ത്തനങ്ങളുടെയും ഗുണഫല ങ്ങളാണ് സംസ്ഥാനത്തിനു പുറത്തുള്ള രോഗികള്‍ക്കുപോലും പ്രയോജനപ്പെടുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സൗകര്യം വര്‍ധിപ്പിക്കുക, പൊതു ജനങ്ങള്‍ക്ക് പരമാവധി സൗജന്യ ചികിത്സ ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങ ളും വിജയത്തിലെത്തുന്നുവെന്നതിന്‍റെ തെളിവു കൂടിയാണിത്.

ആരോഗ്യവകുപ്പുമന്ത്രി കെ കെ ശൈലജടീച്ചറുടെ നേതൃത്വത്തില്‍ ഈ അഭി മാനപദ്ധതികള്‍ പൂര്‍ണ്ണതയിലെത്തിക്കാന്‍ ഹെല്‍ത്ത് സെക്രട്ടറി, ഡി എം ഇ, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, ആശുപത്രി സൂപ്രണ്ട് എന്നിവരെല്ലാം ആത്മാര്‍ത്ഥമായ പരിശ്രമംതുടര്‍ന്നുകൊണ്ടിരിക്കുകയുമാണ്.ആശുപത്രിയില്‍ ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി വാങ്ങിയ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ 1.17 കോടി രൂപയുടെ വെന്‍റിലേറ്ററുകള്‍, ഒരു വര്‍ ഷം 1250 സര്‍ജറികള്‍ നടക്കുന്ന ന്യൂറോസര്‍ജറി വിഭാഗത്തിനായി ഡിബ്രൈ ഡര്‍,ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പ്,ഇലക്ട്രോ സര്‍ജിക്കല്‍ യൂണിറ്റ് എന്നിവയും 5.5 കോടി രൂപയുടെ കാത്ത് ലാബ് എന്നിവ ഉള്‍പ്പെടെ കോടി ക്കണക്കിന് രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങളുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ കഴിഞ്ഞിരിക്കുകയാണ്. മാസ്റ്റര്‍ പ്ലാനിന്‍റെ ഭാഗമായി നടക്കുന്ന വന്‍ വികസന പദ്ധതികള്‍ കൂടി പ്രാവര്‍ത്തികമാകുന്നതോടെ ലോകോത്തര നിലവാരത്തി ലെത്തുന്ന ആശുപത്രിയുടെ കീര്‍ത്തി ഇനിയും വ്യാപിക്കുമെന്നാണ് അധികൃ തരുടെ പ്രതീക്ഷ.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



മദ്യാസക്തിയുള്ളവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആപത്ത്; മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

തിരു: സംസ്ഥാനത്ത് കോവിഡ് 19 കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ ആയതി നാല്‍ മദ്യലഭ്യതയുടെ കുറവിനെ തുടര്‍ന്ന് സ്ഥിരമായി മദ്യപിച്ചിരുന്നവര്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. മദ്യാസക്തി മൂലമുണ്ടാകുന്ന ആല്...തുട൪ന്ന് വായിക്കുക


കോവിഡ് 19 പ്രതിരോധം: പാലിയേറ്റീവ് രോഗികള്‍ക്കായി ടെലി മെഡിസിന്‍ യൂണിറ്റ് തുറന്നു

ഇടുക്കി : ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും, ആരോഗ്യ കേരളം ഇടുക്കിയുടെ ജില്ലാ പാലിയേ റ്റീവ് പരിചരണ വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് പരിചരണത്തില്‍ ഉള്ളവര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കുമായി ടെലി മെഡിസിന്‍ യൂണിറ്റ് ആരംഭിച്ചു. കോവി...തുട൪ന്ന് വായിക്കുക


തിരു. ജില്ലയിൽ പുതുതായി 498 പേർ രോഗ നിരീക്ഷണത്തിലായി.6,315 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിൽ

തിരു: മെഡിക്കൽ കോളേജിൽ 39 പേരും ജനറൽ ആശുപത്രിയിൽ 29 പേരും പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ 5 പേരും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ 4 പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 9 പേരുംഎസ്. എ.റ്റി ആശുപത്രിയിൽ 5 പേരും കിംസ് ആശുപത്രിയിൽ 3 പേരും ഉൾപ്പെടെ 9...തുട൪ന്ന് വായിക്കുക


ഹോമിയോ മരുന്നുകളുടെ വിതരണം വയനാട് ജില്ലയില്‍ തുടങ്ങി.

വയനാട്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഹോമിയോ മരുന്നുകളുടെ വിതരണം വയനാട് ജില്ലയില്‍ തുടങ്ങി. സിവില്‍ സ്റ്റേഷ നിലും ഹോമിയോ വിഭാഗത്തിന്റെ കീഴിലെ ജില്ലയില്‍ 41ഹോമിയോ ഡിസ്പന്‍സറികളിലൂടെയുമാണ് പ്ര...തുട൪ന്ന് വായിക്കുക


കെയർ ഹോം സജ്ജീകരണങ്ങളൊരുക്കി പഞ്ചായത്തുകൾ

തിരു : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അവശ്യ ഘട്ടത്തിൽ നിരീക്ഷണത്തിൽ പാർപ്പി ക്കാൻ പഞ്ചായത്ത് തലത്തിൽ സംവിധാനങ്ങൾ ഒരുങ്ങുന്നു. വിവിധ പഞ്ചായത്തുകളിലായി ആശു പത്രികൾ, ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ, ഹോസ്റ്റലുകൾ, സ്ഥാപനങ്ങൾ മുതലായവ കെയർ ഹോമിന് ഉതകുന്നതാ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിൽ ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പരിശീലനം

തിരു : കോവിഡ് 19മായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗ മായി തിരു.ജില്ലയിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുള്ള പ്രത്യേക പരിശീലനം നൽകുന്നു.തിരു. ജില്ലാ ഭരണകൂടത്തിന്റേയും ഐ. എം.എയുടേയും നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. സർക്കാർ ആശുപത്രിക...തുട൪ന്ന് വായിക്കുക


കോവിഡ് 19 ചികിത്സയുടെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികള്‍ ക്കായി കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍

തിരു: കോവിഡ് 19 ചികിത്സയുടെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികള്‍ ക്കായി കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നു. നിലവിലുള്ള 15 ഐസിയു കിടക്ക കള്‍ക്കുപുറമേ ചൊവ്വാഴ്ച 10 കിടക്കകള്‍ കൂടുതലായി ഏര്‍പ്പെടുത്തി. ഇതോടെ നിലവില്‍ 25തീവ്ര പരി...തുട൪ന്ന് വായിക്കുക


കൊറോണ പ്രതിരോധം: സ്ഥിതിവിവരം ഇന്ന്(24.03.2020)തിരു.ജില്ലയിൽ പുതുതായി 447 പേർ രോഗ നിരീക്ഷണത്തിലായി.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 43 പേരും ജനറൽ ആശുപത്രിയിൽ 29 പേരും പേരൂർ ക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ 4 പേരും നെയ്യാറ്റിൻ കര ജില്ലാ ആശുപത്രിയിൽ 2 പേരും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 9 പേരും എസ്.എ.റ്റി ആശുപത്രിയിൽ 3 പേരും ഉൾപ്പെടെ 90 പേർ ജില്ലയിൽ ആശ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു: 72,460 പേര്‍ നിരീക്ഷണത്തില്‍ :മുഖ്യ മന്ത്രി

തിരു:സംസ്ഥാനത്ത് പുതിയതായി 14 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരി ച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിൽ ആറു പേർ കാസർകോട് ജില്ലയിലും രണ്ടു പേർ കോഴിക്കോട് ജില്ല യിലുമുള്ളവരാണ്. സംസ്ഥാനത്ത് 105 പേരാണ് ആകെ ചികിത്‌സയിലുള്ളത്. പു...തുട൪ന്ന് വായിക്കുക


കൊറോണ രോഗവ്യാപനം തടയാന്‍ വയനാട് ജനകീയ ജാഗ്രതാ സംവിധാനം

വയനാട് : കൊറോണ രോഗപ്രതിരോധത്തിനായി വാര്‍ഡ്തലത്തില്‍ ജനകീയ ജാഗ്രതാ സംവിധാനം ശക്തമാക്കാന്‍ ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ വയനാട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. വാര്‍ഡ് മെമ്പര്‍ കണ്‍വീനറായി രൂപീകരിക്കുന്ന...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിൽ കൊറോണ നിരീക്ഷണം ഊർജ്ജിതം

തിരു : ഇന്ന് ജില്ലയിൽ പുതുതായി 747 പേർ രോഗ നിരീക്ഷണത്തിലായി. ജില്ലയിൽ 4923 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. രോഗലക്ഷണങ്ങളോടെ 11 പേരെ ആശുപത്രിയിൽ പ്‌റവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 31 പേരും ജനറൽ ആശുപത്രിയിൽ 16 പേരും എസ്.എ.റ്റി ആശുപ...തുട൪ന്ന് വായിക്കുക


കോവിഡ് 19 പ്രതിരോധത്തിന് കുടുംബങ്ങളിലേക്ക് അങ്കണവാടി: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: സംസ്ഥാന വനിത ശിശുവികസന വകുപ്പ് സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി കോ വിഡ് 19 ബോധവതരണത്തിനും വിവരശേഖരണത്തിനും കുടുംബങ്ങളിലേക്ക് അങ്കണവാടി എന്ന പേരില്‍ ഒരു കാമ്പയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്...തുട൪ന്ന് വായിക്കുക


കോവിഡ് 19: പരിശോധന ശക്തമാക്കാന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍

തിരു: കോവിഡ് 19 ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോ ധനകള്‍ ശക്തമാക്കാനായി ഭക്ഷ്യസുരക്ഷ വകുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഭക്ഷ്യോല്‍പാദന,വിതരണസ്ഥാപ നങ്ങള...തുട൪ന്ന് വായിക്കുക


തൊടുപുഴ നഗരസഭാ പ്രവേശന കവാടത്തില്‍ ബ്രേക്ക് ദ ചെയ്ന്‍ സംഘടിപ്പിച്ചു

തൊടുപുഴ: വയോമിത്രത്തിന്റെ ആഭിമുഖ്യത്തില്‍ തൊടുപുഴ നഗരസഭാ പ്രവേശന കവാടത്തില്‍ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ബ്രേക്ക് ദ ചെയ്ന്‍ സംഘടിപ്പിച്ചു. ക്യാമ്പയിന്‍ തൊടു പുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ സിസിലി ജോസ് ഉദ്ഘാടനം ചെയ്തു. വയോമിത്രം മെഡിക്കല്‍ ഓഫീസര്‍...തുട൪ന്ന് വായിക്കുക


നമുക്കും അറിയേണ്ടേ: കോവിഡ് 19 സ്ഥിരീകരിക്കുന്നത് എങ്ങനെ?വേഗത്തില്‍ കണ്ടുപിടിക്കാന്‍ വൈറോളജി ലാബുകള്‍

തിരു: അടുത്തിടെ എല്ലാവരും മുടങ്ങാതെ ചോദിക്കുന്ന ഒരു ചോദ്യമാണ് ഇന്ന് കോവിഡ് 19 പോസിറ്റീവ് കേസ് ഉണ്ടോയെന്ന്. ഇല്ലെന്നറിയുമ്പോള്‍ ആശ്വാസവും ഉണ്ടെന്നറിയുമ്പോള്‍ അതിന് പിന്നാലെയുണ്ടാകുന്ന ആശങ്കകളുമാണ് ബാക്കി. എന്നാല്‍ ഈ സ്ഥിരീകരണത്തിന് പിന്നില്‍വൈ റോളജി ല...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.