Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല ശുചീകരണത്തൊഴിലാളികളെ ആദരിച്ച് കേരളാ പോലീസ് കെ എസ് ഡി പിക്ക് റെക്കോഡ് ലാഭം കോവിഡ്-19 പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ 150 തസ്തികകള്‍ പോലീസ് വാഹനത്തില്‍ പരീക്ഷയെഴുതാന്‍ എത്തി

നിയമസഭ

കൂടുതല്‍ 

ബജറ്റില്‍ പ്രവാസി ക്ഷേമ പദ്ധതികള്‍ക്കായി ധനമന്ത്രി 90 കോടി രൂപ വകയിരുത്തി

7/2/2020

തിരു: സംസ്ഥാന ബജറ്റില്‍ പ്രവാസി ക്ഷേമ പദ്ധതികള്‍ക്കായി ധനമന്ത്രി 90 കോടി രൂപ വക യിരുത്തി. 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈനും ബോധവല്‍കരണത്തിനും പ്രവാസി ലീഗല്‍ എയ്ഡ് സെല്ലിനും വേണ്ടി മൂന്നു കോടി അനുവദിച്ചു.പ്രവാസിവകുപ്പിനുള്ള വകയിരുത്തല്‍ 2019-20ല്‍ 30 കോടിയായിരുന്നു. മടങ്ങി വരുന്ന മലയാളികള്‍ക്കായി സാന്ത്വനം പദ്ധതി നടപ്പാക്കും. സാന്ത്വനം പദ്ധതിക്കായി 27 കോടി രൂപ. സഹായം ലഭിക്കുന്നതിനുള്ള കുടുംബ വരുമാന പരിധി ഒരുലക്ഷ ത്തില്‍നിന്ന് ഒന്നരലക്ഷമാക്കി.

ലോക കേരളാ സഭക്കും ലോക സാംസ്‌കാരിക മേളക്കും കൂടി 12 കോടി രൂപ വകയിരുത്തി. പ്രവാസികളുടെ സമ്പാദ്യ സമാഹരണവും ക്ഷേമവും മുന്‍നിര്‍ത്തിയുള്ള പ്രവാസി ചിട്ടിയും പ്രവാസി ഡിവിഡന്റും 2020-21 വര്‍ഷത്തില്‍ പ്രവര്‍ത്തനത്തില്‍ എത്തും. പ്രവാസി ഡിവിഡന്റ് പദ്ധതിയില്‍ പ്രവാസി നിക്ഷേപത്തിന് 10 ശതമാനം പ്രതിമാസ ഡിവിഡന്റ് സര്‍ക്കാര്‍ സബ്‌സിഡി യോടെ ഉറപ്പാക്കും.വിദേശജോലിക്കായി വിദഗ്ധ സംഘത്തിന്റെ സഹായത്തോടെ ജോബ് പോര്‍ട്ടല്‍ സമഗ്രമാക്കാന്‍ ഒരുകോടി രൂപ.

പ്രവാസി ചിട്ടിയുടെ ആനുകൂല്യങ്ങള്‍ക്ക് ഒപ്പം പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സിന്റെയും പെന്‍ഷന്റെ യും ആനുകൂല്യങ്ങള്‍ ഉറപ്പാക്കും. വിദേശ മലയാളികള്‍ക്ക് കേരളത്തിലെ പ്രൊജക്ടുകള്‍ സ്‌പോ ണ്‍സര്‍ ചെയ്യാം. നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന് രണ്ടുകോടി, നഴ്സുമാര്‍ക്ക് 2020-21ല്‍ വിദേശജോലി ലഭ്യമാക്കാന്‍ ക്രാഷ് ഫിനിഷിങ് നല്‍കും. ഇതിന് അഞ്ചുകോടി രൂപ. വിവിധ വിദേശഭാഷകളില്‍ പരിശീലനം, ഓരോ രാജ്യവും നിഷ്‌കര്‍ഷിക്കുന്ന ഭാഷാപ്രാവീണ്യം, സാങ്കേതിക പരിശീലനം, ഐ.ടി. സ്‌കില്‍, സോഫ്റ്റ് സ്‌കില്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ക്രാഷ് ഫിനിഷിങ് സ്‌കൂള്‍. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ്പ് വഴി ഈ പദ്ധതി നടപ്പാക്കുo .

പ്രവാസി സംഘടനകള്‍ക്ക് ധനസഹായം നല്‍കാന്‍ രണ്ട് കോടി. എയര്‍പോര്‍ട്ട് ആംബുലന്‍സി നും എയര്‍പോര്‍ട്ട് കെയര്‍ ഇവാക്കേഷനും വേണ്ടി ഒന്നരകോടി. ഇന്റര്‍നെറ്റ് റേഡിയോ, മലയാളം പഠന മിഷന്‍ കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഗ്രന്ഥശാലകള്‍, ഇന്റര്‍നെറ്റ് റേഡിയോ, മലയാളം പഠിക്കാന്‍ ഓണ്‍ ലൈന്‍ കോഴ്‌സ് എന്നിവക്ക് മൂന്നു കോടി. പ്രവാസി ക്ഷേമനിധിക്ക് 9 കോടിയും വിദേശത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള മലയാളി കുടുംബങ്ങളിലെ വയോജനങ്ങള്‍ക്കു വേണ്ടി സാധാരണനിലയില്‍ വിദേശത്ത് ലഭ്യമാകുന്ന സൗകര്യങ്ങള്‍ ഉറപ്പു വരുത്തിക്കൊണ്ട് കെയര്‍ ഹോം അഥവാ ഗാര്‍ഡന്‍ ഓഫ് ലൈഫ് പദ്ധതി നടപ്പാക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സഹകരണ പ്രസ്ഥാനവികസനം കര്‍മ്മപഥത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു; സഹകരണ പ്രസ്ഥാനത്തിന്റെ ആത്യന്തിക ലക്ഷ്യമായ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വിക സനം എന്ന മാനവികദര്‍ശനം കര്‍മ്മപഥത്തില്‍ കൊണ്ടുവരാന്‍ ഇക്കാലയളവില്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യത്തോടെ 2020-21 വര്‍ഷത്തേക്കുള്ള ധനാഭ്യര്‍ത്ഥന മന്ത്രി കടകംപള്ളി സുരേന്ദ്രൻ ...തുട൪ന്ന് വായിക്കുക


സഹകരണ ബാങ്കിംഗ് രംഗത്ത് ആര്‍.ബി.ഐ മുഖേന പിടിമുറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി ആശങ്ക ഉയര്‍ത്തിയിരിക്കുന്നു: മന്ത്രി

തിരു; സഹകരണ ബാങ്കിംഗ് രംഗത്ത് ആര്‍.ബി.ഐ മുഖേന പിടിമുറുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വരുന്ന നിയമഭേദഗതി സംസ്ഥാനത്ത് സഹകരണ മേഖലയില്‍ ആശങ്ക ഉയര്‍ത്തിയിരി ക്കുന്നത് സംബന്ധിച്ച് അഡ്വ.വി.ജോയി എം.എല്‍.എ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിനു മന്ത്രി കടകംപള്ളി സുര...തുട൪ന്ന് വായിക്കുക


സഹകരണ പെന്‍ഷന്‍ പരിഷ്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളുo : മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു: സ്വാശ്രയപെന്‍ഷന്‍ പദ്ധതി പ്രകാരം നിലവില്‍ സഹകരണ പെന്‍ഷന്‍ വാങ്ങിവരുന്നവര്‍ ക്കും ഭാവിയില്‍ പെന്‍ഷന്‍ പറ്റേണ്ടവര്‍ക്കും പെന്‍ഷന്‍ നല്‍കുക എന്ന ബാദ്ധ്യത നിറവേറ്റുന്നതി നും ഈ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്...തുട൪ന്ന് വായിക്കുക


ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മന്ത്രി സഭയില്‍ വിശദീകരിച്ചു

തിരു: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമ സഭയില്‍ വിശദീ കരിച്ചു. 2014 ല്‍ രൂപീകരിക്കപ്പെട്ട 6 അംഗങ്ങള്‍ ഉണ്ടായിരുന്ന കേരള ദേവസ്വ...തുട൪ന്ന് വായിക്കുക


കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​യു​​​ടെ മി​​​ന്ന​​​ല്‍ സ​​​മ​​​ര​​​വും ഒ​​​രാ​​​ള്‍ കു​​​ഴ​​​ഞ്ഞു​​വീ​​​ണു മ​​​രി​​​ച്ച സം​​​ഭ​​​വ​​​വും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ ഒച്ചപ്പാടുണ്ടാക്കി

തി​​​രു​​​: കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​യു​​​ടെ മി​​​ന്ന​​​ല്‍ സ​​​മ​​​ര​​​വും അ​​​തി​​​ന്‍റെ തു​​​ട​​​ര്‍​​​ച്ച​​​യാ​​​യി ഒ​​​രാ​​​ള്‍ കി​​​ഴ​​​ക്കേ​​​ക്കോ​​​ട്ട​​​യി​​​ല്‍ കു​​​ഴ​​​ഞ്ഞു​​വീ​​​ണു മ​​​രി​​​ച്ച സം​​​ഭ​​​വ​​​വും നി​​​യ​​​മ​​​സ​​​ഭ​​​യി​...തുട൪ന്ന് വായിക്കുക


മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരായ അക്രമങ്ങൾ തടയാൻ നിലവിലെ നിയമങ്ങൾ സംസ്ഥാനത്തു ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

തിരു : മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരായ അക്രമ ങ്ങൾ തടയാൻ നിലവിലെ നിയമങ്ങൾ സംസ്ഥാനത്തു ഫലപ്രദമായി ഉപയോ ഗിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരായ അക്രമങ്...തുട൪ന്ന് വായിക്കുക


മിശ്രവിവാഹിതര്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ സേഫ് ഹോമുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി നിയമസഭയില്‍

തിരു: മിശ്ര വിവാഹിതരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വിവാഹം കഴിഞ്ഞ ദമ്പതികള്‍ക്ക് ഒരു വര്‍ഷം വരെ താമസിക്കുന്നതിനായി സേഫ് ഹോമുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടി കള്‍ സാമൂഹ്യനീതി വകുപ്പ് സ്വീകരിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിതശിശുവികസനവകു പ്പ് മന...തുട൪ന്ന് വായിക്കുക


മന്ത്രി ഇ പി ജയരാജന്‍ അവകാശലംഘന നോട്ടീസ് നല്‍കി

തിരു: നിയമസഭാ നടപടികളുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിന് മലയാള മനോ രമ ദിനപത്രത്തിനെതിരെ മന്ത്രി ഇ പി ജയരാജന്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. മല യാള മനോരമ യാഥാര്‍ത്ഥ്യം മറച്ചുവെച്ച് മനപ്പൂര്‍വം തെറ്റായ വാര്‍ത്ത നല്‍കുകയായിരുന്നുവെന...തുട൪ന്ന് വായിക്കുക


പ്രതിപക്ഷം ബഹളവുമായി രംഗത്ത്

തിരു: നിയമസഭയില്‍ പെരിയ കേസിന്‍റെ കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരി ക്കുന്നതിനിടെ ‍ഭരണ പ്രതിപക്ഷ വാക്‌പോര് രൂക്ഷമായി. ആരെങ്കിലുംപറയുന്ന വിടുവായത്തത്തിന് മറുപടി പറയാനല്ല സര്‍ക്കാര്‍ നില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ പ്രതിപക്ഷം ബഹളവുമാ...തുട൪ന്ന് വായിക്കുക


സിഎജി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം: സിബിഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി

തിരു: സിഎജി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ബാനറുകള്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം. പോലീസിന്റെ തോക്കു കളും വെടിയുണ്ടകളും കാണാതായിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. തോക്കുകളുടെ കണ ക്കുക...തുട൪ന്ന് വായിക്കുക


സിഎജി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ ഡിജിപി ബെഹ്‌റയെ മാറ്റില്ലെന്ന് മുഖ്യമന്ത്രി

തിരു: സിഎജി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ യെ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷം പൊലീസ് മേധാവിയെ അവഹേളിക്കുകയാണെന്നും അത് ശരിയ ല്ലെന്നും മുഖ്യമന്ത്ര...തുട൪ന്ന് വായിക്കുക


പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഖനാനുമതിയില്ല, അനധികൃത ക്വാറികള്‍ നിര്‍ത്തലാക്കും: മന്ത്രി ഇ പി ജയരാജന്‍

തിരു: പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ചിട്ടുള്ള മേഖലകളില്‍ ക്വാറികള്‍ക്ക് അനുമതി നല്‍കി ല്ലെന്ന് മന്ത്രി ഇ പി ജയരാജന്‍ നിയമസഭയെ അറിയിച്ചു. സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ ത്തിക്കുന്ന ക്വാറികള്‍ നിര്‍ത്തലാക്കുമെന്നും മന്ത്രി പറഞ്ഞു. എം.എല്‍.എ മാരായ മുല്ല...തുട൪ന്ന് വായിക്കുക


ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചുമര്‍ ചിത്രങ്ങള്‍ സംരക്ഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുo:മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരു : ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചുമര്‍ ചിത്രങ്ങള്‍ സംരക്ഷിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുo:മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ പറഞ്ഞു.കെ.സുരേഷ് കുറുപ്പ് എം.എല്‍.എ-യുടെ സബ്മിഷനുള്ള മറുപടി നൽകുകയായിരുന്നു മന്ത്രി. ...തുട൪ന്ന് വായിക്കുക


സഹകരണസംഘങ്ങളുടെ ഉത്തമ താല്‍പര്യം സംരക്ഷിക്കുന്നതിന് ആവശ്യ മായ ഔദ്യോഗികവും നിയമപരവുമായ നടപടികള്‍ സ്വീകരിക്കും:മന്ത്രി കടകം പള്ളി സുരേന്ദ്രൻ

തിരു: സഹകരണസംഘങ്ങളുടെ ബാലന്‍സ് ഷീറ്റ് തയ്യാറാക്കല്‍, കണക്കുകളുടെ ഓഡിറ്റ് എന്നീ കാര്യങ്ങളില്‍ ഏകീകൃതമായ രീതി അവലംബിക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെ ടുവിക്കും. ഇതിനാവശ്യമായ പരിഷ്കരണങ്ങള്‍ ഓഡിറ്റ് മാന്വലില്‍ കൊണ്ടു വരുമെന്ന് മന്ത്...തുട൪ന്ന് വായിക്കുക


കർഷകരുടെ തരിശ് ഭൂമിയിൽ സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതിയുടെയും രജിസ്‌ട്രേഷനുള്ള വെബ് പോർട്ടൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

പുരപ്പുറ സോളാർ സബ്‌സിഡി പദ്ധതിയുടെയും കർഷകരുടെ തരിശ് ഭൂമിയിൽ സൗരോർജ പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതിയുടെയും രജിസ്‌ട്രേഷനുള്ള വെബ് പോർട്ടൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നിയമസഭയിലെ പി. ശങ്കരനാരായണൻ മെമ്പേഴ്‌സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ വൈദ്യുതി ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.