Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സഹകരണ മേഖലയിലെ താൽകാലിക ജീവനക്കാർക്കും, കളക്ഷൻ ഏജന്റ്മാർക്കും വേതനം മുടങ്ങില്ല കേരളത്തിന് അഭിമാനം: വൃദ്ധ ദമ്പതികള്‍ രോഗമുക്തരായി പോലീസ് മാടമ്പിത്തരങ്ങളെ-പരിഹസിച്ച് സോഹൻ റോയിയുടെ കവിത തിരു. മെഡിക്കൽ കോളേജ് ക്യാമ്പസ് ഫയർഫോഴ്സ് അണുവിമുക്തമാക്കി അതിഥി തൊഴിലാളികൾക്കുള്ള സൗകര്യങ്ങൾ ഉറപ്പാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

സിനിമ

കൂടുതല്‍ 

റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ: വൺ മാൻ ഡൈസ് എ മില്യൺ ടൈംസ് മികച്ച സിനിമ

27/1/2020

കോട്ടയം: മുന്ന് ദിവസമായി കാർഷിക സർവകലാശാലയുടെ കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ നടന്ന രണ്ടാമത് റെയിൻ ഇന്റർനാഷണൽ ഫിലിം നേച്ചർ ഫിലിം ഫെസ്റ്റിവൽ സമാ പിച്ചു.ഫിലിം ഫെസ്റ്റിവലിൽ ഫീച്ചർ ഫിലിം വിഭാഗത്തിനുള്ള ക്രിസ്റ്റൽ എലിഫന്റ് അവാർഡിന് അമേരിക്കൻ സംവിധായിക ജെസീക്ക ഒറാക്ക്സിന്റെ വൺ മാൻ ഡൈസ് എ മില്യൺ ടൈംസ് എന്ന സിനിമ അർഹമായി. ഈ വിഭാഗത്തിൽ സ്പെഷ്യൽ ജൂറി പുരസ്കാരമായ ക്രിസ്റ്റൽ എലിഫന്റ് പുരസ്കാരത്തിന് മറാത്തി സംവിധായകൻ ആദിനാഥ് എം കോത്താറയുടെ പാനി എന്ന ചിത്രം അർഹമായി.

മികച്ച ഡോക്യുമെന്ററിയ്ക്കുള്ള ക്രിസ്റ്റൽ ഹോൺബിൽ പുരസ്കാരം കാനഡ സംവിധായിക റോഗ്രി യോ സോവാറിയോയുടെ റിവർ സൈലൻസ് നേടി.

മികച്ച ഷോട്ട് ഫിലിമിനുള്ള ക്രിസ്റ്റൽ ഔൾ പുരസ്കാരം ഫ്രഞ്ച് ചിത്രമായ ബെയർ ഫൂട്ട്സ് നേടി. മികച്ച ഷോട്ട് ഫിലിമിനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരമായ ക്രിസ്റ്റർ ബട്ടർഫ്ളൈയ്ക്ക് ലെബനീസ് ചിത്രമായ ദി റൈഫിൾ ദി ജക്കാൾ ദി വൂൾഫ് ആൻഡ് ദി ബോയി എന്ന ചിത്രം അർഹമായി.

യുവജന വിഭാഗത്തിൽ മികച്ച ചിത്രമായ ഗോൾഡൻ ഔൾ പുരസ്കാരത്തിന് കോട്ടയം ചേർപ്പുങ്കൽ ബി.വി.എം കോളജിലെ ജിഷാദ് മുഹമ്മദ് സംവിധാനം ചെയ്ത പരശുഅർഹമായി.മികച്ചഡോക്യു മെന്ററിയ്ക്കുള്ള ഗോൾഡൻ ഹോൺ ബിൽ പുരസ്കാരത്തിന് കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളജിലെ വിദ്യാർത്ഥികൾ നിർമ്മിച്ച പുനർജനി അർഹമായി. ഡോക്യുമെന്ററി വിഭാഗത്തിലെ സ്പെഷ്യൽ ജൂറി പുരസ്കാരമായ ക്രിസ്റ്റൽ ബട്ടർഫ്ളൈ പുരസ്കാരത്തിന് തൃശൂർസി.അച്യുതമേനോൻ കോളജിലെ വിദ്യാർത്ഥികൾ നിർമ്മിച്ച നിള അർഹമായി.

കുട്ടികളുടെ വിഭാഗത്തിൽ മികച്ച ചിത്രമായ സിൽവർ ഔൾ പുരസ്കാരത്തിന് കാസർകോട് ചിന്മ യ വിദ്യാലയത്തിലെ ആമയുടെ ലോകം അർഹമായി. ഈ വിഭാഗത്തിലെ സ്പെഷ്യൽ ജൂറി പുര സ്കാരമായ ക്രിസ്റ്റൽ ബട്ടർഫ്ളൈ പുരസ്കാരത്തിന് കോഴിക്കോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സി.ജിഷ്ണു നിർമ്മിച്ച നനഞ്ഞ് അർഹമായി. മികച്ച ഡോക്യുമെന്ററിയ്ക്കുള്ള സിൽവർ ഹോൺ ബിൽ പുരസ്കാരത്തിന് പുതുപ്പള്ളി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ ആരോമൽ സാബു നിർമ്മിച്ച ദ റിഥം ഓഫ് നേച്ചർ അർഹമായി.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ഫെസ്റ്റിവൽ മുഖ്യരക്ഷാധികാരി മുൻ എം.എൽ.എ വി.എൻ വാസവൻ എന്നിവർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഫെസ്റ്റിവൽ ഡയറക്ടർ ജയരാജ്, ഫിലിം ഫെസ്റ്റിവൽ ജൂറി അംഗങ്ങളായ മറാത്തി സംവിധായിക സുമിത്രാ ഭാവേ , സ്പെയിനിൽ നിന്നുള്ള ഖ്വാസിഅബ്ദുൾ റെഹിം ജപ്പാനിൽ നിന്നുള്ള ക്യോക്കോ ഡാൻ, പാബ്ളോ റാൻ ബാവ്ലു, ഷൈനി ബഞ്ചമിൻ , ത്രിപർണ ബാനർജി , അൻഷുമാൻ ശേഖർ , വനം വന്യജീവി ചലച്ചിത്ര കാരൻ സുബ്ബയ്യ നല്ല മുത്തു, കോട്ടയം ഫിലിം സൊസൈറ്റി സെക്രട്ടറി പ്രദീപ് നായർ,കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോൻ , ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹൻ , ഫിലിം ഫെസ്റ്റിവൽ ജോ.കൺവീനർ, കെ കേശവൻ, ഹൗസ് ബോട്ട് ഓണേഴ്സ് ഹണി ഗോപാൽ ,സി.വി. എച്ച് ആർ ഭാരവാഹി അരുൺകുമാർ, വനം വന്യജീവി ഫോട്ടോഗ്രാഫർ ഡോ.അപർണ എന്നി വർ പ്രസംഗിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ആടുജീവിതo: ഏപ്രിൽ 10 വരെ ചിത്രീകരണം തുടരാൻ ജോർദാന്റെ അനുമതി

മാസങ്ങൾ നീണ്ട തയ്യാറെടുപ്പ് നടത്തിയാണ് ആടുജീവിതത്തിനായി സംവിധായകൻ ബ്ലെസിയും നടൻ പ്രിഥ്വിരാജും സംഘവും ജോർദാനിലെത്തിയത്‌. മരുഭൂമിയിലെ ചിത്രീകരണം തുടങ്ങിയ സമയംതന്നെയാണ് കൊറോണ ഭീതിയും പടർന്നത്. ജോർദാൻ സർക്കാർ രാജ്യത്ത്‌ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമാ ...തുട൪ന്ന് വായിക്കുക


തെന്നിന്ത്യ അടക്കിഭരിച്ച ശ്രീയസരൺ ബാർസിലോണയിൽ

ഏറെക്കാലം തെന്നിന്ത്യ അടക്കിഭരിച്ച ശ്രീയ സരൺ ഇപ്പോൾ വല്ലപ്പോഴും അതിഥിവേഷത്തിലോ നൃത്തരംഗത്തിലോ പ്രത്യക്ഷപ്പെടാറുണ്ട്. രണ്ടുവർഷം മുമ്പ് റഷ്യൻ ടെന്നീസ് താരം ആന്ദ്രേ കൊസ്‌ ചെയെ വിവാഹം കഴിച്ചതോടെ ശ്രീയസരൺ തിരക്കേറിയ ചലച്ചിത്രജീവിതത്തിൽനിന്ന്‌ പിന്മാറി. ദമ...തുട൪ന്ന് വായിക്കുക


മണിരത്‌നത്തിന്റെയും നടി സുഹാസിനിയുടെയും മകൻ നന്ദന്‍ സ്വയം ഐസൊലേഷനിൽ പോയി

സംവിധായകന്‍ മണിരത്‌നത്തിന്റെയും നടി സുഹാസിനിയുടെയും മകൻ നന്ദന്‍ ലണ്ടനിൽ പഠിക്കു കയാണ്‌. കഴിഞ്ഞ 18ന് അവൻ നാട്ടിലെത്തി. അസുഖമൊന്നുമില്ല. എങ്കിലും വിദേശത്തുനിന്ന്‌ വന്നയാളായതിനാൽ സ്വയം ഐസൊലേഷനിൽ പോയി. ഇക്കാര്യം അമ്മ സുഹാസിനി സാമൂഹ്യ മാധ്യമത്തിലൂടെ അറിയ...തുട൪ന്ന് വായിക്കുക


താരങ്ങളും നിരീക്ഷണത്തിൽ

കോവിഡ്‌ 19 അതിവേഗം ലോകത്താകെ വ്യാപിക്കുന്ന സാഹചര്യത്തിൽ പല സൂപ്പർ താരങ്ങളും വീട്ടിൽ സമ്പർക്കരഹിത ജീവിതം (സെൽഫ്‌ ക്വാറന്റൈൻ) നയിക്കുകയാണ്‌. അമിതാഭ്‌ ബച്ചൻ, പ്രിയങ്ക ചോപ്ര, പ്രഭാസ്‌ തുടങ്ങിയവർ സെൽഫ്‌ ക്വാറന്റൈനിൽ കഴിയുന്നു. സാമൂഹ്യ മാധ്യമ ത്തിലൂടെ മൂവര...തുട൪ന്ന് വായിക്കുക


ദി ഗോസ്റ്റ് റെെറ്റര്‍ തൊടുപുഴയില്‍ ആരംഭിച്ചു

ഇന്ദ്രൻസ്, പോൾ ഷാബിൻ, ചന്ദ്ര ലക്ഷ്മണ്‍, ശ്രേയ രമേശ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം ആര്‍ അജയന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ദി ഗോസ്റ്റ് റെെറ്റര്‍ തൊടുപുഴയില്‍ ആരംഭിച്ചു. തൊടുപുഴ,മുട്ടം റെെഫിള്‍ ക്ലബ്ബില്‍ വെച്ച് നടന്ന പൂജ സ്വിച്ചോണ...തുട൪ന്ന് വായിക്കുക


കോവിഡ് 19 : വിദേശത്തുനിന്നെത്തിയ നടന്‍ പ്രഭാസ് സെല്‍ഫ് ക്വാറന്റൈനില്‍; ആരാധകരോട് സുരക്ഷിതരായിരിക്കാന്‍ ആഹ്വാനം

വിദേശത്തുനിന്ന് തിരിച്ചെത്തിയ നടന്‍ പ്രഭാസ് സ്വയം ക്വാറന്റൈന് വിധേയനായി. രാജ്യത്ത് കോവിഡ് 19 പകരുന്ന സാഹചര്യത്തിലാണ് താരം ക്വാറന്റെനില്‍ കഴിയാന്‍ തീരുമാനിച്ചത്. ഇക്കാര്യം പ്രഭാസ് തന്നെയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആരാധകരെ അറിയിച്ചത്. എല്ലാവര...തുട൪ന്ന് വായിക്കുക


കാൻ ചലച്ചിത്രമേള മാറ്റിവച്ചു

കൊറോണപ്പേടിയില്‍ കാൻ ചലച്ചിത്രമേളയും . മെയ് 12 മുതല്‍ 23 വരെ നടക്കേണ്ട മേള യുടെ 72– പതിപ്പ് ജൂണിലോ ജൂലൈയിലോ നടത്താനാണ് തീരുമാനം. ലോകത്തെ മികച്ച സിനിമ കളുടെ മേളയായി അറിയപ്പെടുന്ന കാന്‍സില്‍ നാല്‍പ്പതിനായിരത്തോളം പേരെങ്കിലും എത്തിച്ചേരാ റുണ്ട്. യൂറ...തുട൪ന്ന് വായിക്കുക


ഹോളിവുഡ്‌ താരങ്ങളായ ഓർഗ കുറിലെങ്കൊ,ക്രിസ്‌റ്റഫർ ഹിവ്‌ജു,ഇഡ്രിസ്‌ എൽബ എന്നിവർ ക്ക്‌ വൈറസ്‌ ബാധ

ഹോളിവുഡ്‌ താരങ്ങളായ ഓർഗ കുറിലെങ്കൊ,ക്രിസ്‌റ്റഫർ ഹിവ്‌ജു,ഇഡ്രിസ്‌ എൽബ എന്നിവർ ക്ക്‌ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. സാമൂഹ്യമാധ്യമത്തിലൂടെ മൂവരും ഇക്കാര്യം ലോകത്തെ അറിയിച്ചു. ജയിംസ്‌ ബോണ്ട്‌ ചിത്രമായ - ക്വാണ്ടം ഓഫ്‌ സൊളാസ്‌ - നായികയാണ്‌ ഓർഗ. കോവിഡ്‌ ട...തുട൪ന്ന് വായിക്കുക


ദര്‍ബാര്‍ ചിത്രത്തിലെ പുതിയ ലിറിക്കല്‍ ഗാനം പുറത്തിറങ്ങി

രജനീകാന്ത് 25 വര്‍ഷത്തിനു ശേഷം പൊലീസ് വേഷത്തില്‍എത്തുന്നചിത്രമാണ് ദര്‍ബാര്‍.എ. ആര്‍. മുരുഗദോസ്സും രജനികാന്തും ഒന്നിച്ച ഏറ്റവും പുതിയചിത്രം കൂടിയാണിത്.ജനുവരി 9ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിലെ പുതിയലിറി ക്കല്‍ ഗാനം പുറത്തിറങ്ങി. നയന്‍താരയാണ് ച...തുട൪ന്ന് വായിക്കുക


ഉത്തര ഉണ്ണി വിവാഹാഘോഷങ്ങൾ മാറ്റിവയ്‌ക്കുന്നു

കോവിഡ്‌–19ന്റെ പശ്ചാത്തലത്തിൽ വിവാഹാഘോഷങ്ങൾ മാറ്റിവയ്‌ക്കുകയാണ് നടിയും നർത്തകി യുമായ ഉത്തര ഉണ്ണി. നിശ്ചയിച്ച മുഹൂർത്തത്തിൽ താലികെട്ട്‌ മാത്രം നടത്തി, ആഘോഷങ്ങൾ മറ്റൊരു അവസരത്തിലേക്ക്‌ മാറ്റാനാണ്‌ തീരുമാനമെന്ന്‌ ഉത്തര ഉണ്ണി ഇൻസ്‌റ്റഗ്രാം പോസ്‌റ്റിൽ കു...തുട൪ന്ന് വായിക്കുക


പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി പ്രഭാസ് ജോര്‍ജ്ജിയയിലേക്ക്; ചേസ് സ്വീക്കന്‍സ് പൂര്‍ത്തിയാക്കി

പ്രഭാസ് നായകവേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ആക്ഷന്‍ ത്രില്ലര്‍ ചിത്രം ജില്ലിന്റെ സംവിധായകന്‍ രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന പ്രഭാസിന്റെ ഇരു പതാം ചിത്രത്തിന്റെ ചേസ് സീക്വന്‍സ് പൂര്‍ത്തിയാക്കിയതായി അണിയറപ്രവര്‍ത്തക...തുട൪ന്ന് വായിക്കുക


ഗുരുവായൂർ ചലച്ചിത്രോത്സവം 2020 സമാപിച്ചു

ഗുരുവായൂർ : ദർപ്പണ ഫിലിം സൊസൈറ്റിയും നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച നാലു ദിവസത്തെ ഗുരുവായൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റ് 2020 ഹ്രസ്വചിത്ര മത്സര മേളയോടെ സമാ പിച്ചു. വെറ്ററിനറി ഹാളിൽ സജ്ജമാക്കിയ ഗിരീഷ് കർണ്ണാട് ദൃശ്യ വേദിയിൽ നടന്ന മേളയിൽ വിഖ്യാതമായ ആറ്...തുട൪ന്ന് വായിക്കുക


യു.എ.ഇ വ്യവസായി സോഹൻ റോയ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രകാശനം ചെയ്തു

ഒരു ഇടവേളയ്ക്ക് ശേഷം ഹോളിവുഡ് സംവിധായകൻ സോഹൻ റോയ് ഏരീസ് ടെലികാസ്റ്ററിങ്ങ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് മ്... ചലചിത്ര മേഖലയിൽ ഗിന്നസ് റെക്കോർഡുകൾ ഉൾപെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള വിജീഷ് മണിയാണ് ഈ ചിത്ര ത്തിന്റെ സംവിധ...തുട൪ന്ന് വായിക്കുക


അസുരഗുരു എന്ന ചിത്രം മാര്‍ച്ച്‌ 13ന് പ്രദര്‍ശനത്തിന് എത്തും

വിക്രം പ്രഭു നായകനാകുന്ന അസുരഗുരു എന്ന ചിത്രം മാര്‍ച്ച്‌ 13ന് പ്രദര്‍ശനത്തിന് എത്തും. മഹിമ നമ്പ്യാരാണ് ചിത്രത്തിലെ നായിക. ജെ.എസ്.ബി. സതീഷ് നിര്‍മ്മിക്കുന്ന ചിത്രം രാജ്‌ദീപ് സംവി ധാനം ചെയുന്നു. സംഗീതം ഗണേഷ് രാഘവേന്ദ്ര.യോഗി ബാബു, മനോബാല, സുബ്ബരാജ് എന്ന...തുട൪ന്ന് വായിക്കുക


കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്‌ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി

കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്‌ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഗ്രാമപശ്ചാ ത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം കോമഡിക്കും സസ്പന്‍സ് ത്രില്ലറിനും പ്രാധാന്യ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.