Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ലീഗൽ മെട്രോളജി ഓഫീസുകൾ പട്ടത്തേയ്ക്ക് മാറ്റി തിരു.മെഡിക്കല്‍ കോളേജ്: കേടായ ലിഫ്റ്റുകള്‍ ഉടൻ നന്നാക്കാൻ മന്ത്രിയുടെ നിർദ്ദേശം വനിതാ ദിനത്തോടനുബന്ധിച്ച് മതിലുകളിൽ ചുമർചിത്ര രചനാ മത്സരം മാർച്ച് ഒന്ന് മുതൽ അഞ്ച് വരെ യൂവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ ടാഗോർ തിയറ്ററിൽ നടന്നു വന്ന നാടകോൽസവം സമാപിച്ചു വാവ സുരേഷ് ആശുപത്രി വിട്ടു

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

തൈക്കാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്‌കൂളിൽ പുതിയ കമ്പ്യൂട്ടർ, മൾട്ടിമീഡിയ, ഗണിത ശാസ്ത്ര ലാബുകൾ സജ്ജമായി.

22/1/2020

തിരു: ബെവ്കോയുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് നിർമ്മിച്ച കമ്പ്യൂട്ടർ, മൾട്ടിമീഡിയ ലാബു കൾ ഉദ്ഘാടനം ചെയ്തു. തൈക്കട് സർക്കാർ മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്‌കൂളിൽ പുതിയ കമ്പ്യൂട്ടർ, മൾട്ടിമീഡിയ, ഗണിത ശാസ്ത്ര ലാബുകൾ സജ്ജമായി. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷന്റെ സാമൂഹ്യ പ്രതിബദ്ധത ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കമ്പ്യൂട്ടർ, മൾട്ടിമീഡിയ ലാബും മിനി തീയേറ്ററും എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 1992 എസ്.എസ്.എൽ.സി.ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ രണ്ടര ലക്ഷത്തോ ളം രൂപ ചെലവഴിച്ച് നിർമ്മിച്ച ഗണിതശാസ്ത്ര ലാബിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ രംഗത്ത് അഭിനന്ദനാർഹമായ പുരോഗതിയാണ് ഉണ്ടായിരിക്കു ന്നതെന്ന് മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥിക ളുടെ പഠനനിലവാരം ഉയർത്തുന്നതിൽ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. പൊതു വിദ്യാല യങ്ങളിലെല്ലാം ഹൈടെക് ക്ലാസു മുറികൾ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളുണ്ട്. നീതി ആയോഗിന്റെ പരിശോധനയിൽ വിദ്യാഭ്യാസ മേഖലയിൽ കേരളം ഒന്നാമതെത്തിയത് സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമാണ്. മക്കൾ സർക്കാർ സ്‌കൂളിലാണ് പഠിക്കു ന്നതെന്ന് രക്ഷാകർത്താക്കൾ അഭിമാനത്തോടെ പറയുന്ന കാലഘട്ടമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

പാഠ്യേതര പ്രവർത്തനങ്ങളിലുൾപ്പെടെ മോഡൽ സ്‌കൂളിൽ മികച്ച പ്രവർത്തനങ്ങളാണ് നടക്കുന്നത്. പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളാൽ പേരു കേട്ട മോഡൽ സ്‌കൂളിന്റെ ഭാവി വികസന പ്രവർത്തന ങ്ങൾക്ക് ഇതു പോലുള്ള ഇടപെടൽ ഉണ്ടാകണം. വിദ്യാർത്ഥികളിലും യുവാക്കളിലുമുള്ള ലഹരി ഉപയോഗത്തിനെതിരെ കൂട്ടായ പ്രവർത്തനമുണ്ടാകണമെന്നും മന്ത്രി നിർദ്ദേശം നൽകി. പ്രിൻസി പ്പൽ എം.പി.ഷാജി അധ്യക്ഷത വഹിച്ചു. ബെവ്കോ എം.ഡി.ജി.സ്പർജൻകുമാർ, നഗരസഭാ കൗൺ സിൽ വിദ്യാമോഹൻ, പൂർവ വിദ്യാർത്ഥി പ്രതിനിധി വലിയശാല പ്രവീൺ,ഹെഡ്മാസ്റ്റർ സുരേഷ് ബാബു ആർ.എസ്., പി.ടി.എ പ്രസിഡന്റ് കെ.ഗോപി, പൂർവ അധ്യാപകൻ ബാലചന്ദ്രൻ, സ്‌കൂൾ ലീഡർ ആദിശേഷൻ, 1992 എസ്.എസ്.എൽ.സി.ബാച്ച് വിദ്യാർത്ഥികൾ തുടങ്ങിയവർ സംബ ന്ധിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംലീഗൽ മെട്രോളജി ഓഫീസുകൾ പട്ടത്തേയ്ക്ക് മാറ്റി

തിരു: വികാസ് ഭവനിൽ പ്രവർത്തിച്ചിരുന്ന ലീഗൽ മെട്രോളജി കൺട്രോളർ ഓഫീസും കൈമന ത്ത് പ്രവർത്തിച്ചിരുന്ന ദക്ഷിണ മേഖല ഡെപ്യൂട്ടി കൺട്രോളർ,തിരുവനന്തപുരം അസിസ്റ്റന്റ് കൺ ട്രോളർ, ഫ്‌ളൈയിംഗ് സ്‌ക്വാഡ് അസിസ്റ്റന്റ് കൺട്രോളർ, സീനിയർ ഇൻസ്‌പെക്ടർ, ഇൻസ്‌പെക്ടർ (...തുട൪ന്ന് വായിക്കുക


തിരു.പൂന്തുറ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഫാർമസിസ്റ്റ് നിയമനം: ഇൻർവ്യൂ 28ന്

തിരു: പൂന്തുറ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ആശുപത്രി നിർവഹണസമിതിയുടെ കീഴിൽ ഫാർമ സിസ്റ്റിനെ പ്രതിദിനം 300 രൂപാനിരക്കിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഫെബ്രു വരി 28ന് രാവിലെ 11 മണി മുതൽ ഒരു മണിവരെ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. താത്പര്യമുളള ഉദ്യോ...തുട൪ന്ന് വായിക്കുക


പൊതുമരാമത്ത് വകുപ്പിൽ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷിക്കാം

തിരു: പൊതുമരാമത്ത് വകുപ്പിലെ 2020 വർഷത്തെ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷകൾ മേലധി കാരി വഴി നിശ്ചിത ഫോറത്തിൽ മാർച്ച് പത്തിന് മുൻപ് ചീഫ് എഞ്ചിനീയറുടെ കാര്യാലയത്തിൽ സമർപ്പിക്കണം. ഫോറത്തിൽ ആവശ്യപ്പെട്ടിരിക്കുന്ന മുഴുവൻ വിവരങ്ങളും നൽകാത്ത അപേക്ഷ കൾ പരിഗണിക്കി...തുട൪ന്ന് വായിക്കുക


വനിതാ ദിനത്തോടനുബന്ധിച്ച് മതിലുകളിൽ ചുമർചിത്ര രചനാ മത്സരം മാർച്ച് ഒന്ന് മുതൽ അഞ്ച് വരെ

തിരു: വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2020 ലെ വനിത ദിനാചരണത്തോടനു ബന്ധിച്ച് വിവിധ വനിതാ ശാക്തീകരണ പരിപാടികളുടെ ഭാഗമായി മാർച്ച് ഒന്ന് മുതൽ അഞ്ച് വരെ എല്ലാ ജില്ലകളിലും പൊതുജനശ്രദ്ധ ലഭിക്കുന്ന മതിലുകളിൽ ചുമർ ചിത്ര രചന മത്സരം നട ത്തുന്നു. സമൂഹത...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കല്‍ കോളേജ്: കേടായ ലിഫ്റ്റുകള്‍ ഉടൻ നന്നാക്കാൻ മന്ത്രിയുടെ നിർദ്ദേശം

തിരു: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ കേടായ ലിഫ്റ്റു കള്‍ നന്നാക്കി എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈ ലജ ടീച്ചര്‍ ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. അതേസമയം 4 ലിഫ്റ്റുകളില്...തുട൪ന്ന് വായിക്കുക


നാടകോൽസവം:സമാപന സമ്മേളനം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

തിരു: കേരള സംസ്ഥാന യൂവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ ടാഗോർ തിയറ്ററിൽ നടന്നു വന്ന നാടകോൽസവം സമാപിച്ചു. സമാപന സമ്മേളനം സഹകരണം ദേവസ്വം ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തിൽ മലയാള നാടകവേദി ന...തുട൪ന്ന് വായിക്കുക


150 വര്‍ഷം പൂര്‍ത്തിയാകുന്ന പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം: വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിക്കും

തിരു: കേരളത്തിലെ മാനസികാരോഗ്യ ചികിത്സാരംഗത്ത് അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രം 150 വര്‍ഷം പൂര്‍ത്തി യാകുകയാണ്. 1870 ല്‍ തിരുവിതാം കൂര്‍ രാജാവായ ആയില്യം തിരുനാള്‍ ആണ് ഈ സ്ഥാപനം സ്ഥാപിച്ചത്. ആധുനിക അലോപ്പതി ചികിത്സ കേരള ...തുട൪ന്ന് വായിക്കുക


വാവ സുരേഷ് ആശുപത്രി വിട്ടു

തിരു: പാമ്പുകടിയേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാവ സുരേഷ് ആശുപത്രി വിട്ടു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സുരേഷിനെ ഡിസ്ചാർജ് ചെയ്തത്. പാമ്പു പിടിത്തത്തിനിടെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാൾക്ക് അണലിയുടെ കടിയേറ്റത്.തിരു. മെഡിക്കൽ കോളേജ...തുട൪ന്ന് വായിക്കുക


ഫെബ്രുവരി 22ന് രംഗകലോത്സവത്തോടെ ഉത്സവത്തിന് തിരശ്ശീല ഉയരും

തിരു : ഉത്സവം 2020 ന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത് നാട്ടുപഴമ തുളുമ്പുന്ന കലകളുടെ ത്രസി പ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍. ഫെബ്രുവരി 22ന് രംഗകലോത്സവത്തോടെ ഉത്സവത്തിന് തിരശ്ശീലഉയരും തുടര്‍ന്നുള്ള ദിവസങ്ങളില്‍ തിറയും പൂതനും, വെളിച്ചപ്പാടുതുള്ളല്‍, നാടന്‍...തുട൪ന്ന് വായിക്കുക


കാശ്മീരി യുവജന വിനിമയ പരിപാടി 24ന് വൈകിട്ട് 4.30ന് തിരു. അയ്യൻകാളി ഹാളിൽ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം ചെയ്യും

തിരു: നെഹ്‌റു യുവകേന്ദ്ര സംഘാതൻ കേരള സോൺ സംഘടിപ്പിക്കുന്ന കാശ്മീരി യുവജന വിനി മയ പരിപാടി 24ന് വൈകിട്ട് 4.30ന് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, യുവജനകാര്യ കായിക മന്ത്രാലയം എന്ന...തുട൪ന്ന് വായിക്കുക


ക്ലിനിക്കൽ ഒക്യുപേഷണൽ തെറപിസ്റ്റിന്റെ താത്കാലിക ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ ക്ലിനിക്കൽ ഒക്യു പേഷണൽ തെറപിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വർഷം) ഒഴിവുണ്ട്. പ്രതിമാസ വേതനം 30,385 രൂപ. ഒക്യുപേഷണൽ തെറപിയിലുള്ള ബാച്ചിലേഴ്‌സ് ബിരുദമാണ് യോഗ്യത. ഒക്യുപേഷണൽതെറ പിയിലുള്ള ബിരുദാന...തുട൪ന്ന് വായിക്കുക


സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിംഗ് 26ന്

തിരു: സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ വെള്ളയമ്പലം അയ്യൻകാളി ഭവനിലെ കമ്മിഷന്റെ കോർട്ട് ഹാളിൽ 26ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. സിറ്റിംഗിൽ കത്തോലിക്ക കമ്മാളർ സമു ദായത്തെ സംസ്ഥാന ഒബിസി/ എൽസി ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നതും തൊട്ടിയൻസമുദായത്തി ൽപ്പെട്ടവ...തുട൪ന്ന് വായിക്കുക


അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ) താല്കാലിക നിയമനം

തിരു: സംസ്ഥാനത്തെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ) താല്കാലിക ഒഴിവുണ്ട്. പ്രായപരിധി ജനുവരി ഒന്നിന് 41 വയസ്സ് കവിയാൻ പാടില്ല.വനിതകളെയും അംഗപരിമിതരെയും പരിഗണിക്കില്ല. ശമ്പളം പ്രതിമാസം 15,000 രൂപ.ബി.ടെക് ഇലക്ട്രിക്കൽ എൻ...തുട൪ന്ന് വായിക്കുക


ഡെപ്യൂട്ടേഷൻ നിയമനം

തിരു: കേരള സർക്കാറിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിൽ കൊല്ലത്ത് ചന്ദനത്തോ പ്പിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനത്തിൽ ജൂനിയർ സൂപ്രണ്ട ക്ലാർക്ക് കം അക്കൗണ്ടന്റ് എന്നീ സ്ഥിരം തസ്തികകളിലുളള ഒഴിവുകളിൽ ഡെപ്യൂട്ടേഷൻ നിയമനം...തുട൪ന്ന് വായിക്കുക


മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ പരിപാടികൾ മാറ്റി

തിരു: അസുഖബാധയെ തുടർന്ന് തുറമുഖം,മ്യൂസിയം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ മൂന്ന് ദിവസത്തെ യാത്രയും പരിപാടികളും മാറ്റിവച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു....തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.