Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൊടുങ്ങല്ലൂരിൽ സഞ്ചരിക്കുന്ന ആശുപത്രി മുതിര്‍ന്നവരുടെ മാനസിക ഉല്ലാസത്തിന് വയോജന ക്ലബ്ലുമായി രാജകുമാരി ഗ്രാമപഞ്ചായത്ത് ലോക്ക് ഡൗൺ തടസമായില്ല, മാംഗല്യത്തിന് കുമളി അതിർത്തി സാക്ഷ്യം വഹിച്ചു കോവിഡ് കാലത്ത് സാന്ത്വനമേകാന്‍ -കൂടെയുണ്ട് അങ്കണവാടികള്‍ ഒരു ടെന്‍ഷനുമില്ലാതെ നിരീക്ഷിക്കാന്‍ കോവിഡ് 19 ജാഗ്രത ആപ്പ്

കാര്ഷികം

കൂടുതല്‍ 

കിസാൻ ക്രെഡിറ്റ് കാർഡ് എല്ലാ കർഷകർക്കും ലഭ്യമാക്കാൻ സംവിധാനം ഒരുക്കണമെന്നു മന്ത്രി വി.എസ്. സുനിൽകുമാർ

15/1/2020

കിസാൻ ക്രെഡിറ്റ് കാർഡ് എല്ലാ കർഷകർക്കും ലഭ്യമാക്കാൻ സംവിധാനം ഒരുക്കണമെന്നും അതിനുശേഷം മാത്രം കാർഡ് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ പ്രാബല്യത്തിലാക്കണ മെന്നും കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. നബാർഡ് ക്രെഡിറ്റ് സെമിനാർ 2020-21 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക സ്വർണപണയ വായ്പ സംബന്ധിച്ച കേന്ദ്രതീരുമാനങ്ങളിലെ ആശങ്കകൾ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. യഥാർഥ കർഷകർക്ക് വായ്പാ സഹായം ലഭ്യമാക്കുക എന്നതാണ് സർക്കാർ നയം. എന്നാൽ കാർഷിക സ്വർണപണയ വായ്പാ പദ്ധതി തന്നെ ഇല്ലാതാക്കുന്ന നിലപാടിലേക്ക് പോകരുത്്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ആശങ്ക അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്തു തുടർനടപടി ചെയ്യാനാകുമെന്ന് സംസ്ഥാനതല ബാങ്കിംഗ് സമിതി ഗൗരവമായി ചർച്ചചെയ്യ ണം. കിസാൻ ക്രെഡിറ്റ് കാർഡ് എത്ര ശതമാനം കർഷകരിൽ എത്തി എന്നത് പ്രധാനഘടക മാണ്. ഈവിഷയത്തിൽ കേന്ദ്രവും റിസർവ് ബാങ്കും യാഥാർഥ്യബോധത്തോടെയുള്ള നിലപാടു കൾ സ്വീകരിക്കണം. പുതിയ ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓർഗനൈസേഷനുകൾ രൂപീകരി ക്കുമ്പോൾ സ്‌മോൾ ഫാർമേഴ്‌സ് അഗ്രി-ബിസിനസ് കൺസോർഷ്യവുമായി ചേർന്ന് സംയുക്ത പ്രവർത്തനങ്ങൾ നടത്തുന്ന കാര്യം നബാർഡ് പരിഗണിക്കണം. നാളികേര മേഖലയിലേതുൾപ്പെ ടെ വിവിധ മേഖലകളിലെ സംരംഭകരുടെ പ്രശ്‌നങ്ങൾ പ്രായോഗികമായി പരിഹരിച്ച് മുന്നോട്ടു പോകാൻ കഴിയണം. കേരളത്തിലെ കാലാവസ്ഥ പരിഗണിച്ച് വൻതോതിൽ ഫലവർഗങ്ങളുടെ കൃഷിക്ക് സാധ്യതയുണ്ട്.

തോട്ടവിളകളിൽ നിലവിൽ റബർ, കാപ്പി, ഏലം തുടങ്ങിയവ മാത്രമാണുള്ളത്. മാംഗോസ്റ്റിൻ, അവക്കാഡോ തുടങ്ങിയ ഫലവർഗങ്ങൾ കൂടി ഉൾപ്പെടുത്തി തോട്ടവിളകൾ വിപുലീകരിക്കണം. പുഷ്പകൃഷി മേഖലയിലും വൻ കുതിച്ചുച്ചാട്ടം ഉണ്ടാക്കാനാകും. ഇക്കാര്യത്തിൽ നയപരമായ തീരു മാനം എടുക്കുന്നതു സർക്കാർ പരിഗണനയിലുണ്ട്. കാർഷിക വളർച്ചാനിരക്കിൽ നെഗറ്റീവ് വളർ ച്ചാനിരക്കിൽ നിന്ന് പോസിറ്റീവ് വളർച്ചയിലേക്ക് കേരളം ഉയർന്നിട്ടുണ്ട്. ഇത് സുസ്ഥിരമായി നിലനിർത്താൻ അടിസ്ഥാനപരമായ ഇടപെടലുകൾ വേണം. മൂല്യവർധിത, എഫ്.പി.ഒ മേഖല കളിൽ പ്രായോഗികതലത്തിൽ ഇടപെടലുകൾ നടത്തി സാമ്പത്തികവ്യവസ്ഥയിൽ പ്രതിഫലിക്കാ നാകണമെന്നും മന്ത്രി പറഞ്ഞു.

നബാർഡിന്റെ അടുത്ത സാമ്പത്തിക വർഷത്തെ ്കാർഷിക വായ്പാ സാധ്യതകൾ വിശദമാക്കുന്ന സ്‌റ്റേറ്റ് ഫോക്കസ് പേപ്പറിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ കാർഷികമേഖലയിൽ മികവ് തെളിയിച്ച സ്റ്റാർട്ടപ്പുകളായ റസ്‌നോവ ടെക്‌നോളജീസ്, സെൻറ് ജൂഡ് ഹെർബൽസ്, ഡിസോൾവ്ഡ് ഓക്‌സിജൻ പ്ലസ് ലിമിറ്റഡ് എന്നിവരെയും വയനാട് ഗോത്ര വികസന പദ്ധതി നടപ്പാ ക്കുന്ന വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയെയും മന്ത്രി ആദരിച്ചു.ചടങ്ങിൽആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ: വി.കെ. രാമചന്ദ്രൻ, നബാർഡ് ചീഫ് ജനറൽമാനേജർആർ. ശ്രീനിവാസൻ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണൽ ഡയറക്ടർ റീനി അജിത്,കാർഷികോത്പാ ദന കമ്മീഷണർ ദേവേന്ദ്രകുമാർ സിംഗ്, എസ്.എൽ.ബി.സി കൺവീനർ എൻ. അജിത്കൃഷ്ണൻ, നബാർഡ് ജനറൽ മാനേജർ ഡോ. പി. സെൽവരാജ്, ഡെപ്യൂട്ടി ജനറൽ മാനേജർ എച്ച്. മനോജ് തുടങ്ങിയവർ സംബന്ധിച്ചു. സംസ്ഥാനത്ത് 2020- 2021 സാമ്പത്തിക വർഷം മുൻഗണനാ വിഭാഗ ങ്ങളിലായി 1,52923.68 കോടി രൂപയുടെ വായ്പകൾ നൽകാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി നബാർഡ് പുറത്തിറക്കിയ സ്‌റ്റേറ്റ് ഫോക്കസ് പേപ്പർ പറയുന്നു. 2019-20 നെ അപേക്ഷിച്ച് 4.63 ശതമാനം വർധനവാണ് പ്രതീക്ഷിക്കുന്നത്. ഹൈടെക് കൃഷി എന്നതാണ് ഈ വർഷത്തെ പ്രമേയം. ജനസാന്ദ്രതയിലെ കൂടുതൽ, കാർഷികത്തൊഴിലാളികളെ ലഭിക്കാനുള്ള പ്രയാസം, കുറഞ്ഞ ഭൂമി ലഭ്യത, കാലാവസ്ഥ പ്രതികൂലമായി പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കാനുള്ള സാധ്യത, ദൃതഗതിയിലുള്ള നഗരവത്കരണം എന്നിവ പരിഗണിച്ച് കേരളത്തിൽ ഹൈടെക് കൃഷിയിലേക്ക് തിരിയേണ്ടത് അനിവാര്യമാണെന്ന് ഫോക്കസ് പേപ്പർ ചൂണ്ടിക്കാട്ടുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഇലശ്രീ പദ്ധതിയുമായി കുടുംബശ്രീ

തൃശൂർ : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഇലശ്രീ പദ്ധതി ആവിഷ്‌കരിച്ചു. തീരദേശ മേഖലകളായ മതിലകം, തളിക്കുളം, ചാവക്കാട് എന്നീ ബ്ലോക്കുകളിലാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. ഈ ബ്ലോക്കുകളിലെ 19 വിവിധ സിഡിഎസ് അയൽക്കൂട്ട അംഗങ്ങളുടെ വീടുകളിലാണ് അഞ്ചു വിവി...തുട൪ന്ന് വായിക്കുക


ഈ വര്‍ഷം സംസ്ഥാനത്ത് ഒരു കോടി ഒമ്പതു ലക്ഷം (1.09 കോടി) വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുo

തിരു:കേരളത്തിന്റെ പച്ചപ്പും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം സംസ്ഥാനത്ത് ഒരു കോടി ഒമ്പതു ലക്ഷം (1.09 കോടി) വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പി ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5-ന് 81 ല...തുട൪ന്ന് വായിക്കുക


കോഴിക്ക് അമിത വില ഈടാക്കിയ സ്ഥാപനം അടപ്പിച്ചു

കമ്പളക്കാട് ; റവന്യൂ, പഞ്ചായത്ത്,വൈത്തിരി സപ്ലൈ ഓഫീസ് അധികൃതരുടെ നേതൃത്വത്തില്‍ കമ്പളക്കാട് ടൗണില്‍ നടത്തിയ പരിശോധനയില്‍ കോഴിക്ക് അമിത വില ഈടാക്കിയ എസ്.പി ചിക്കന്‍ സ്റ്റാള്‍ എന്ന സ്ഥാപനം അടപ്പിച്ചു. പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റോ പഞ്ചായത്ത് ലൈസന്‍സോ ...തുട൪ന്ന് വായിക്കുക


കർഷകർക്ക് സംശയ നിവാരണത്തിനു ഓൺലൈനായിഅവസരമൊ രുക്കുന്ന കട്ടപ്പന കൃഷിഭവന്റെ നേതൃത്വത്തിലുള്ള വാട്ട്സ് അപ് കൂട്ടായ്മ

കട്ടപ്പന : കാർഷിക രംഗത്ത് ലോക്ക് ഡൗണിടാതെ മുഴുവൻ സമയവും കർമ്മ നിരതരായിരിക്കു കയാണ് കർഷകരും കൃഷിയെ സ്നേഹിക്കുന്നവരും. അതുകൊണ്ടു തന്നെ കാർഷിക വിളകൾ ക്കുണ്ടാകുന്ന വിവിധ രോഗങ്ങളുടെ പ്രതിവിധി, ഈ സീസണിൽ ചെയ്യാവുന്നകൃഷികൾ, നടീൽ രീതികൾ, വളപ്രയോഗം തുടങ്ങി കർഷ...തുട൪ന്ന് വായിക്കുക


കാര്‍ഷികവൃത്തിയില്‍ നൂറുമേനി കൊയ്യാന്‍ കഴക്കൂട്ടം മണ്ഡലം : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരു: കേരള സര്‍ക്കാരിന്റെ തരിശുരഹിത കൃഷിഭൂമി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴക്കൂട്ടം മണ്ഡലത്തിലെ യോഗ്യമായ മുഴുവന്‍ ഭൂമിയിലും കൃഷി ഇറക്കുമെന്ന് സഹകരണം ടൂറിസം ദേവസ്വം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പത്രപ്രസ്താവനയില്‍ പറഞ്ഞു. ഇതുമായി ബന്ധ പ്പെട്ട് ...തുട൪ന്ന് വായിക്കുക


പാലക്കാടന്‍ മാമ്പഴം വിപണിയിലെത്തിച്ച് കണ്ണൂര്‍ ആത്മ

കണ്ണൂര്‍: ജില്ലാ കൃഷി വകുപ്പും ആത്മയും സംയുക്തമായി ജില്ലയില്‍ മാമ്പഴം വില്‍പ്പനയ്ക്ക് എത്തിക്കുന്നു. പാലക്കാട് ജില്ലയിലെ നെന്മാറ ബ്ലോക്കിലെ ചെറുകിട മാമ്പഴ കര്‍ഷകരെ സഹാ യിക്കുകയാണ് ലക്ഷ്യം. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി രാമകൃഷ്ണനും നെന...തുട൪ന്ന് വായിക്കുക


പൊട്ടു വെള്ളരി കർഷകർക്ക് താത്കാലികാശ്വാസം

തൃശൂർ : വിളഞ്ഞു പാകമായ പൊട്ടുവെള്ളരികൾ വിൽക്കാൻ കഴിയാതെ വലഞ്ഞ കർഷകർക്ക് താങ്ങായി കൃഷിമന്ത്രി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജ്യൂസ് കടകൾ തുറക്കാനാവാത്ത സാഹചര്യത്തിൽ ഉപയോഗ ശൂന്യ മാകുമായിരുന്ന പൊട്ടുവെള്ളരികൾ ഹോർട്ടികോർപ്പ് സംഭരിക്കു കയായിരുന്നു. വകുപ...തുട൪ന്ന് വായിക്കുക


നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം; രാജകുമാരിയിൽ എല്ലാവർക്കും പച്ചക്കറി തൈകളും വിത്തുകളും

ഇടുക്കി : രാജകുമാരി കൃഷി ഭവന്റെ നേതൃത്വത്തില്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുളള പച്ചക്കറി തൈകളുടെയും വിത്തുകളുടെയും വിതരണം തുടങ്ങി. നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന മുദ്രാവാക്യത്തോടെ നടപ്പാക്കുന്ന ജീവനി പദ്ധതിയുടെ ഭാഗമായാണ് വിത്തുകള്‍ വിതരണം ചെയ്യു ന്...തുട൪ന്ന് വായിക്കുക


കര്‍ശന നിയന്ത്രണങ്ങളോടെ സംസ്ഥാനത്തെ തോട്ടങ്ങള്‍ ഭാഗികമായി തുറക്കാന്‍ അനുമതി

തിരു: സംസ്ഥാനത്തെ തേയില, ഏലം, കാപ്പി, എണ്ണപ്പന, കശുവണ്ടി തോട്ടങ്ങള്‍ കര്‍ശനനിയന്ത്ര ണങ്ങളോടെ ഭാഗികമായി തുറക്കാന്‍ അനുമതിനല്‍കി സര്‍ക്കാര്‍ ഉത്തരവായി. രാജ്യത്ത് സമ്പൂര്‍ ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തോട്ടങ്ങളും അടച്ചതോടെ വിളവെടുപ്പും സംഭര...തുട൪ന്ന് വായിക്കുക


ആനവിരട്ടയില്‍ രണ്ടരയേക്കര്‍ പാടത്ത് കൊയ്ത്തുത്സവം ആഘോഷമാക്കി വിദ്യാര്‍ത്ഥികള്‍

ഇടുക്കി : വെള്ളത്തൂവല്‍ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും ആനവിരട്ടി പാടശേഖര സമതിയുടെയും പിന്തുണയോടെ അടിമാലി എസ്എന്‍ഡിപി ഹയര്‍സെക്കണ്ടറി സ്‌കൂളിലെവിദ്യാര്‍ ത്ഥികളും അധ്യാപകരും ചേര്‍ന്ന് കൃഷിയിറക്കിയ ആനവിരട്ടി പാടശേഖരത്ത് കൊയ്ത്തുത്സവം സംഘടിപ...തുട൪ന്ന് വായിക്കുക


തെങ്ങോലപ്പുഴുവിനെ തുരത്താന്‍ സൗജന്യ നിരക്കില്‍ മിത്ര പ്രാണികളും

പരപ്പനങ്ങാടി : തെങ്ങിന്‍ തൈ ഉല്‍പ്പാദന കേന്ദ്രത്തിലെ പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷനില്‍ നിന്ന് നാളികേര കര്‍ഷകര്‍ക്ക് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് തികച്ചും സൗജന്യമായാണ് മിത്ര പ്രാണികളെ നല്‍കുന്നത്. ബ്രൈക്കോണിഡ്, ഗോണിയോസിസ് എന്നീ മിത്രപ്രാണികളെയാണ്...തുട൪ന്ന് വായിക്കുക


മാഫിയ ചാപ്റ്റര്‍ ഫെബ്രുവരി 21ന് പ്രദര്‍ശനത്തിന് എത്തി

കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ തമിഴ് ചിത്രമാണ് മാഫിയ ചാപ്റ്റര്‍ 1. ചിത്ര ത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അരുണ്‍ വിജയ് ആണ് ചിത്രത്തിലെ നായകന്‍. ചിത്രത്തി ലെ നായിക പ്രിയ ഭവാനി. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ലൈക്ക പ...തുട൪ന്ന് വായിക്കുക


തെങ്ങിനുമുകളിലേക്കും ഇനി ഡ്രോണുകൾ പറന്നെത്തും. മരുന്നുതളിക്കാനല്ല, രോഗ മുണ്ടോയെന്നറിയാൻ

തൃശൂർ : തെങ്ങിനുമുകളിലേക്കും ഇനി ഡ്രോണുകൾ പറന്നെത്തും. മരുന്നുതളിക്കാനല്ല, രോഗ മുണ്ടോയെന്നറിയാൻ. തേങ്ങയുടെ മൂപ്പും വിളവെടുപ്പുസമയവുമെല്ലാം തെങ്ങിൽ കയറാതെ ഇനി അറിയാം. ഡ്രോൺ വഴി നെൽപ്പാടത്ത് മരുന്നുതളിക്കൽ വിജയകരമായതോടെയാണ് ഈ യന്ത്ര ത്തിന്റെ സാധ്യത കേ...തുട൪ന്ന് വായിക്കുക


മണലിപ്പുഴയുടെ ഉത്ഭവ സ്ഥാനത്ത് 1000 വിവിധ ഇനം മുളതൈകൾ നട്ടു

തൃശൂർ : പാണഞ്ചേരി പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സായ മണലിപ്പുഴയുടെ ഉത്ഭവ സ്ഥാനത്ത് 1000 വിവിധ ഇനം മുളതൈകൾ നട്ടു. നടീൽ പ്രവൃത്തികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ വി അനിത അധ്യക്ഷത വഹിച്ചു. ജില്ലാ മണ്ണ് ...തുട൪ന്ന് വായിക്കുക


മിയാവാക്കി വനവത്കരണം കേരളത്തിലെ മലയിടിച്ചിലിന് പരിഹാരം - ഫ്രൊഫ. (ഡോ.) കാസൂ ഫൂജിവാര

(കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാം - മിയാവാക്കി വനങ്ങളിലൂടെ) തിരു; കേരളത്തിലെ മണ്ണൊലിപ്പിനും മലയിടിച്ചിലിനും മികച്ച പരിഹാരമാണ് മിയാവാക്കി രീതി യിലുള്ള വനവത്കരണമെന്ന് ജപ്പാനിലെ യോക്കോഹാ നാഷണൽ യണിവേഴ്സിറ്റിയിലെ പ്രൊഫസറും അകിര മിയാവാക്കിയുടെ സഹപ്രവർ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.