Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൊവിഡ് 19ന് എതിരായ പോരാട്ടo:വിളക്ക് കത്തിച്ചു ഇന്ത്യൻ ജനത ഒറ്റക്കെട്ടായി കോവിഡ് 19 പരിശോധിക്കുന്നതിന്നുള്ള റാപ്പിഡ് ടെസ്റ്റ് തിരു:ജില്ലയിൽ ആരംഭിച്ചു കമ്മ്യൂണിറ്റി കിച്ചൻ: അർഹരെ സഹായിക്കുന്നതിന് ശ്രദ്ധപുലർത്തണം:മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാലുദിവസം കൊണ്ട് 63.5 ശതമാനം കുടുംബങ്ങൾ റേഷൻ വാങ്ങി ലോക്ഡൗണ്‍ കാലത്തും ജെയിന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ പഠനത്തിരക്കില്‍

വിദ്യാഭ്യാസം

കൂടുതല്‍ 

വനിതകള്‍ക്ക് സ്‌കോളര്‍ഷിപ്പോട് കൂടി ബ്ലോക്‌ചെയിന്‍ പഠിക്കാന്‍ അവസരമൊരുക്കി കെ-ഡിസ്‌ക്: പ്രവേശന പരീക്ഷ ഫെബ്രുവരി 15 ന്

15/1/2020

തിരു: കേരള സ്റ്റേറ്റ് ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ ബ്ലോക്ക് ചെയിന്‍ രംഗത്ത് വിദഗ്ദ്ധരായ സ്ത്രീകളെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയുമായി രംഗത്ത്. എബിസിഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആക്‌സിലറേറ്റഡ് ബ്ലോക്‌ചെയിന്‍ കൊംപീറ്റന്‍സി ഡവലപ്‌മെന്റ് കോഴ്‌സിന്റെ പ്രവേശന പരീക്ഷയില്‍ 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് കരസ്ഥമാക്കുന്ന എല്ലാ വനിതകള്‍ക്കും സൗജന്യമായി ബ്ലോക്ക് ചെയിന്‍ കോഴ്‌സ് പഠി ക്കാന്‍ അവസരമൊരുക്കുകയാണ് കെ-ഡിസ്‌ക്.

ഇനി പണമില്ലാത്തതിന്റെ പേരില്‍ പുത്തന്‍തലമുറ കോഴ്‌സ് പഠിക്കാന്‍ കഴിയാതെ സ്ത്രീകള്‍ വിഷമിക്കേണ്ട, പ്രവേശന പരീക്ഷയില്‍ മികവ് തെളിയാച്ചാല്‍ നിങ്ങള്‍ക്കുമാകാം മികച്ച ബ്ലോക്ക്‌ ചെയിന്‍ വിദഗ്ദ്ധ.നിലവില്‍ ഇന്‍ഡസ്ട്രി ആവശ്യപ്പെടുന്നയത്രയും വിദഗ്ദ്ധരെ ഇപ്പോഴും ലഭ്യമാകാത്ത സ്ഥിതിയാണുള്ളത്. അതിനാല്‍ തന്നെ ഉയര്‍ന്ന തൊഴില്‍ സാധ്യതയാണ് കോഴ്‌സ് ഉറപ്പുനല്‍കുന്നത്. രാജ്യത്താദ്യമായാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ബ്ലോക്‌ചെയിന്‍ കോഴ്‌സ് നടത്തുന്നത്.

എന്‍ജിനീയറിംഗ് സയന്‍സ് ബിരുദധാരികളായ സ്ത്രീകള്‍ക്ക് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷി ക്കാം. ന്യൂമറിക്കല്‍ എബിലിറ്റി,ലോജിക്കല്‍ റീസണ്‍, കംപ്യൂട്ടര്‍ സയന്‍സ് ബേസിക്‌സ് തുടങ്ങി വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും പരീക്ഷ.

പ്രവേശന പരീക്ഷ ഫെബ്രുവരി 15 ന് നടക്കും.അപേക്ഷകള്‍ ഫെബ്രുവരി എട്ടിന് മുമ്പ് abcd. kdisc.kerala.gov.in ലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8078102119, 0471-2700813.

എന്താണ് ബ്ലോക്ക് ചെയിന്‍? ഒരു ഇടപാടിനെ സൂചിപ്പിക്കുന്ന ഡിജിറ്റല്‍ റെക്കോര്‍ഡിനെ ബ്ലോക്ക് എന്നു പറയാം. ഇത്തരത്തി ലുള്ള പല ബ്ലോക്കുകള്‍ ചേര്‍ന്നു രൂപംകൊള്ളുന്ന ചങ്ങലയാണ് ബ്ലോക്ക് ചെയിന്‍. ചെയിനിലെ ഓരോ ബ്ലോക്കും ഒരു പങ്കാളിയുമായി ബന്ധപ്പെട്ടിരിക്കും. അസംഖ്യം പങ്കാളികള്‍ക്ക് ഇതില്‍ ചേരാം. ഡിജിറ്റല്‍ വിവരങ്ങള്‍ വിതരണം ചെയ്യാനും പരസ്പരം സൗകര്യത്തോടെ കൈമാറാനും ഇത് ഉപകരിക്കും. വിവരങ്ങള്‍ സുതാര്യമായിരിക്കും. ബ്ലോക്ക് ചെയിനിനെ ഡിസ്ട്രിബ്യൂട്ടഡ് ഡിജിറ്റല്‍ ലെഡ്ജറെന്നും സൂചിപ്പിക്കാറുണ്ട്.

ആഗോളതലത്തില്‍ തന്നെ ബ്ലോക്ക് ചെയിന്‍വഴി ആയിരക്കണക്കിനു സെര്‍വറുകളില്‍ ഡേറ്റ ശേഖരിച്ചു വയ്ക്കാം. എതു പങ്കാളിയും കൂട്ടിച്ചേര്‍ക്കുന്ന ഡേറ്റ മറ്റുള്ളവര്‍ക്ക് അപ്പപ്പോള്‍ കാണാനും കഴിയും. കൃഷി മുതല്‍ ആരോഗ്യമേഖലയില്‍ വരെ ഉപയോഗപ്പെടുത്താവുന്ന സാങ്കേതിക വിദ്യയാണിത്.

തൊഴിലവസരങ്ങള്‍ ഒരുക്കി ബ്ലോക്ക്‌ചെയിന്‍ എബിസിഡി കോഴ്‌സ്

എബിസിഡി എന്ന ചുരുക്കപ്പേരില്‍ ലോകത്താദ്യമായി നടപ്പാക്കിയ ആക്‌സിലറേറ്റഡ് ബ്ലോക്‌ ചെയിന്‍ കോംപീറ്റന്‍സി ഡെവലപ്‌മെന്റ് കോഴ്‌സിന് ഇപ്പോള്‍ പ്രാധാന്യം കൂടുകയാണ്. ഈ മേഖ ലയില്‍ കഴിവുതെളിയിക്കുന്നവരെ കാത്തിരിക്കുന്നത് ഉയര്‍ന്ന ശമ്പളത്തിലുള്ള തൊഴിലവസര ങ്ങളാണ്. കോഴ്‌സ് പഠിക്കുവാന്‍ ഇപ്പോള്‍ തിരുവന്തപുരം, തൃശൂര്‍ ,എറണാകുളം കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ഐസിടി അക്കാദമി ഓഫ് കേരള അവസരമൊരുക്കുന്നുണ്ട്.

എന്തിന് പഠിക്കണം?

ഡിജിറ്റല്‍ യുഗത്തില്‍ ടെക്‌നോളജിക്ക് പ്രാധാന്യം വര്‍ദ്ധിച്ചുവരികയാണ്. അടുത്ത പന്ത്രണ്ട് മാസ ത്തിനുള്ളില്‍ ബ്ലോക്‌ചെയിന്‍,ഫുള്‍സ്റ്റാക് തൊഴില്‍ രംഗത്തെ അവസരം ഇരട്ടിയായി വര്‍ദ്ധിക്കു കയാണെന്നാണ് ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ അവസരത്തില്‍ വിദഗ്ദ്ധരെ തേടിയെത്തുന്നത് നിരവധിതൊഴിലവസരങ്ങളാകും. മാത്രമല്ല, ഇപ്പോള്‍ ലഭിക്കുന്ന തിനെ അപേക്ഷിച്ച് നാല്‍പത് ശതമാനം അധികം ശമ്പളവര്‍ദ്ധനയും തൊഴില്‍ രംഗം വാഗ്ദാനം ചെയ്യുന്നുവെന്നതും പ്രത്യേകതയാണ്.

കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്‍ഡസ്ട്രി കണ്‍സോര്‍ഷ്യത്തിന്റെയും സര്‍ക്കാ രിന്റെയും അംഗീകൃത സര്‍ട്ടിഫിക്കറ്റും ലഭിക്കും. അതിനാല്‍ തന്നെ ഇവിടെ പഠനം പൂര്‍ത്തിയാ ക്കി പുറത്തിറങ്ങുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് തൊഴില്‍ വിപണിയില്‍ മൂല്യം കൂടും.

കാലം മാറിയതോടെ ഇപ്പോള്‍ ബാങ്കുകള്‍, ലോജിസ്റ്റിക് കമ്പനികള്‍, ആരോഗ്യപരിപാലന സ്ഥാപനങ്ങള്‍,സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയിലെല്ലാം തന്നെ ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. അതിനാല്‍ ബ്ലോക്ക്‌ചെയിനില്‍ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ത മേഖലകളില്‍ തൊഴില്‍ തേടാനാകുമെന്നതും പ്രത്യേകതയാണ്. മാത്രമല്ല, വിദേശരാജ്യങ്ങളിലും ഇപ്പോള്‍ എബിസിഡിയില്‍ വൈദഗ്ദ്ധ്യം തെളിയിച്ചവരെ നിര വധി അവസരങ്ങളാണ് കാത്തിരിക്കുന്നത്.

രണ്ട് ഭാഗമായുള്ള സര്‍ട്ടിഫിക്കേഷന്‍

ബിരുദധാരികള്‍ക്കും തൊഴില്‍ ചെയ്യുന്നവര്‍ക്കുമായി ഉപകാരപ്രദമായ രീതിയിലുള്ള പരിശീലന പരിപാടിയാണ് ഒരുക്കിയിരിക്കുന്നത്. എബിസിഡിയില്‍ രണ്ടു ഭാഗമായുള്ള സര്‍ട്ടിഫിക്കേഷന്‍, പരിശീലനത്തിലൂടെ നല്‍കുന്നത്. ഫുള്‍-സ്റ്റാക് ഡെവലപ്പര്‍ സര്‍ട്ടിഫിക്കറ്റും 3 ലെവല്‍ ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യാ സര്‍ട്ടിഫിക്കറ്റും. ഫുള്‍സ്റ്റാക്കിന് 160 മണിക്കൂറാണ് സമയം. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഐസിടി അക്കാദമിയും , കേരള ബ്ലോക്ക് ചെയിന്‍ അക്കാഡമിയുമാണ് കോഴ്‌സ് വികസിപ്പിച്ച് പരിശീലിപ്പിക്കുന്നത്. ഫുള്‍ സ്റ്റാക്കില്‍ രണ്ടുവര്‍ഷത്തെ പരിചയമുള്ള തൊഴില്‍ ചെയ്യുന്നവര്‍ക്ക് കേരള ബ്ലോക് ചെയിന്‍ അക്കാദമിയില്‍ നേരിട്ട് അപേക്ഷിക്കാം.

പ്രവേശന രീതി

ന്യൂമറിക്കല്‍ എബിലിറ്റി, ലോജിക്കല്‍ റീസണിങ്, കംപ്യൂട്ടര്‍ സയന്‍സ് ബേസിക്‌സ് എന്നിവയെ അടിസ്ഥാനമാക്കി നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് ഫൗണ്ടേഷന്‍ സ്‌കില്‍ ട്രെയിനിങ് പ്രോഗ്രാമിലേക്കു വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. എന്‍ജിനീയറിംഗ് ആന്‍ഡ് സയന്‍സില്‍ ബിരുദമുള്ള വിദ്യാര്‍ത്ഥികള്‍ക്കും വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്കും ഫെബ്രുവരി 15ന് നടക്കു ന്ന പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ഫീസ്- 500 രൂപ. പ്രവേശന പരീക്ഷ യില്‍ 60 ശതമാനത്തിലധികം മാര്‍ക്ക് കരസ്ഥമാക്കുന്നവര്‍ക്ക് ഫീസിനത്തില്‍ 50 ശതമാനം ഇളവും, സ്ത്രീകള്‍ക്ക് സൗജന്യമായി ഫുള്‍ സ്റ്റേസികും ബ്ലോക്ക് ചെയിന്‍ കോഴ്സയം പഠിക്കാം. ഇത് കൂടാതെ ഫുള്‍ സ്റ്റാക്കില്‍ പ്രാവീണ്യം നേടിയവര്‍ക്ക് ഐ സി ടി അക്കാദമിയുടെ യോഗ്യത പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ് . പ്രസ്തുത പരീക്ഷ പാസ്സാവുന്നവര്‍ക്കു നേരിട്ട് ബ്ലോക്ക് ചെയിന്‍ കോഴ്സിലേക് പ്രേവേശനം ലഭിക്കുന്നതാണ്.

ഫൗണ്ടേഷന്‍ സ്‌കില്‍ ട്രെയിനിംഗ്

എച്ച്റ്റിഎംഎല്‍ 5, സിഎസ്എസ് 3, ജാവാ സ്‌ക്രിപ്റ്റ്, ആന്‍ഗുലാര്‍ ജെ.എസ്,എക്‌സ്പ്രസ് ജെഎസ്, നോഡ് ജെഎസ്, മോങ്കോ ഡിബി തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് ഫൗണ്ടേഷന്‍ സ്‌കില്‍ പ്രോഗാം. 160 മണിക്കൂറാണ് കോഴ്‌സ് ദൈര്‍ഘ്യം( 30 ദിവസം). വര്‍ക്കിംഗ് പ്രൊഫഷണ ലുകള്‍ക്കായി വാരാന്ത്യ സെഷനുമുണ്ട്.84 മണിക്കൂറാണ് കോഴ്‌സ് ദൈര്‍ഘ്യം(എട്ട് ആഴ്ച്ചവരെ).

ഫീസ്-

ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 14,400 രൂപയാണ് കോഴ്‌സ് ഫീ. ഡിസ്‌കൗണ്ട്- 4,500 രൂപ.വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്ക് 18,000 രൂപ.

ബ്ലോക്ക്‌ചെയിന്‍ അസോസിയേറ്റ് ട്രെയിനിംഗ്

ബിരുദധാരികള്‍ക്ക് 30 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സിന് 6000 രൂപയാണ് ഫീസ്. വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്ക് 15,000 രൂപയും( ക്ലാസുകള്‍ ശനിയാഴ്ച്ച നടത്തുo).

ബ്ലോക്ക്‌ചെയിന്‍ ഡവലപ്പര്‍ ട്രെയിനിംഗ്

ബരുദധാരികള്‍ക്ക് ഫീസ്-20,000. ഇക്കൂട്ടര്‍ക്ക് 8,500 രൂപ ഫീസിനത്തില്‍ ഇളവും ലഭിക്കും. കോഴ്‌സ് ദൈര്‍ഘ്യം- 90 മണിക്കൂര്‍. വര്‍ക്കിംഗ് പ്രൊഫഷണലുകള്‍: ഫീസ്- 35,000. കോഴ്‌സ് ദൈര്‍ഘ്യം- 90 മണിക്കൂര്‍.

ബ്ലോക് ചെയിന്‍ ആര്‍ക്കിടെക് ട്രെയിനിംഗ്

റെഗുലര്‍ ഫീസ്- 24,000.(വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്ക്- 50000). കോഴ്‌സ് ദൈര്‍ഘ്യം-330 മണിക്കൂര്‍(30 ആഴ്ച്ച മുഴുവന്‍ സമയ ക്ലാസ്).


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംപഠനോദ്യാനം - വിലയിരുത്താന്‍ യൂനിസെഫ് ടീം ഇടുക്കിയില്‍

ഇടുക്കി : പഠനോദ്യാനം - വിലയിരുത്താന്‍ യൂനിസെഫ് ടീം ഇടുക്കിയില്‍ സന്ദര്‍ശനം നടത്തി ഇടുക്കി ജില്ലയിലെ ഹൈസ്‌കൂള്‍ വിഭാഗം ഗോത്രവര്‍ഗ്ഗ വിദ്യാര്‍ഥികളുടെ ശാസ്ത്ര-ഗണിത വിഷയ ങ്ങളിലെ അഭിരുചി വളര്‍ത്താനായി നടത്തുന്ന വിദ്യാഭ്യാസ പദ്ധതിയാണ് പഠനോദ്യാനം. ഐക്യ രാഷ...തുട൪ന്ന് വായിക്കുക


എസ്.എസ്.എൽ.സി പരീക്ഷകൾ 10ന് ആരംഭിക്കും : പരീക്ഷയ്ക്ക് 422450 വിദ്യാർഥികൾ : മൂല്യനിർണ്ണയം ഏപ്രിൽ രണ്ട് മുതൽ

തിരു: ഈ വർഷത്തെ എസ്.എസ്.എൽ.സി/ റ്റി.എച്ച്.എസ്.എൽ.സി/ എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ മാർച്ച് 10 മുതൽ 26 വരെ നടക്കും. സംസ്ഥാനത്തെ 2945 കേന്ദ്രങ്ങളിലും ലക്ഷദ്വീപി ലെ ഒൻപത് കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ ഒൻപത് കേന്ദ്രങ്ങളിലുമായി 422450 വിദ്യാർഥി കൾ റഗുലർ വിഭാ...തുട൪ന്ന് വായിക്കുക


അടുത്ത അധ്യയനവര്‍ഷത്തെ പാഠപുസ്തകങ്ങളുടെ ഒന്നാംവാല്യത്തിന്റെ സംസ്ഥാന തല വിതരണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

കാക്കനാട്: അടുത്ത അധ്യയനവര്‍ഷത്തെ പാഠപുസ്തകങ്ങളുടെ ഒന്നാംവാല്യത്തിന്റെ സംസ്ഥാന തല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.ആലുവ അന്ധവിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രീഹരിക്കും അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി അശ്വിനിക്കും പുസ്ത...തുട൪ന്ന് വായിക്കുക


എൻ‌ടി‌എസ്‌ഇ സ്റ്റേജ് 1 സ്‌കോളർ‌ഷിപ്പ് പരീക്ഷയിൽ മികച്ച നേട്ടം കരസ്ഥമാക്കി മലയാളി വിദ്യാർത്ഥികൾ;ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിന് മികച്ച നേട്ടം

(ഒന്നാം സ്ഥാനം തൃശ്ശൂരിലെ ദേവ് എൽവിസ് കന്നത്ത് ) തിരു; നാഷണൽ ടാലന്റ് സെർച്ച് പരീക്ഷയിൽ (എൻടിഎസ്ഇ) സ്റ്റേജ്-1 കേരളത്തിൽ നിന്ന് മികച്ച 10 റാങ്കുകൾ കരസ്ഥമാക്കിയതിൽ 5 റാങ്കുകളും ആകാശ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾ സ്വന്ത മാക്കി. ഒന്ന് , ര...തുട൪ന്ന് വായിക്കുക


ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്താൻ കൈറ്റിന്റെ ഇ-ക്യൂബ് ഇംഗ്ലീഷ് പദ്ധതി

തിരു: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ നിലവിൽ വന്ന ഹൈടെക് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന ഇ-ക്യൂബ് (E3) ഇംഗ്ലീഷ് പദ്ധതി സർക്കാർ അംഗീ കരിച്ചു. പദ്ധതിയുടെ ...തുട൪ന്ന് വായിക്കുക


കോളജുകളിലെ അധ്യയന സമയം രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാക്കു ന്നതു സര്‍ക്കാരിന്റെ പരിഗണനയില്‍

തിരു: കോളജുകളിലെ അധ്യയന സമയം രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാക്കു ന്നതു സര്‍ക്കാരിന്റെ പരിഗണനയിലാണെന്നറിയുന്നു. ഉടന്‍ ഇതു നടപ്പാക്കാനാണ് ഉന്നത വിദ്യാഭ്യാ സ വകുപ്പിന്റെ തീരുമാനം. വിദേശ രാജ്യങ്ങളിലെപ്പോലെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനൊപ്പംജോല...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര ബന്ധങ്ങള്‍ മാനേജ്‌മന്റ്‌ പഠനത്തിന്റെ സിലബസില്‍ ഉള്‍പ്പെടുത്തണം-ടി.പി.ശ്രീനിവാസന്‍

തിരു: അന്താരാഷ്ട്ര ബന്ധങ്ങള്‍ മാനേജ്‌മന്റ്‌ പഠനത്തിന്റെ സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന് നയ തന്ത്രജ്ഞനും മുന്‍ അംബാസിഡറുമായ ടി.പി.ശ്രീനിവാസന്‍ ഐ.എഫ്.എസ് പറഞ്ഞു. ഹിന്ദു സ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡ് മുന്‍ ചെയര്‍മാന്‍ പത്മശ്രീ ഡോ.സി.ജി കൃഷ്ണദാസ് നായര...തുട൪ന്ന് വായിക്കുക


കേരള ലാ അക്കാദമി ലാ കോളേജിൽ 29-mമത് അഖിലേന്ത്യാ മൂട്ട് കോർട്ട് മത്സരവിജയികൾക്ക് എവറോളിംഗ് ട്രോഫി സമ്മാനിച്ചു

തിരു: കേരള ലാ അക്കാദമി ലാ കോളേജിൽ മൂന്ന് ദിവസമായി നടന്നുവരുന്ന 29-mമത് അഖിലേ ന്ത്യാ മൂട്ട് കോർട്ട് മത്സരത്തിൽ സിംബയോസിസ് ലാ സ്കൂൾ, നോയിഡയിലെ വിദ്യാർത്ഥികളായ അനന്യ സിംഘാൾ, റിഥം ഖന്ന, കുശാഗ്ര ജയിൻ എന്നിവർ വിജയികളായി. സിംബയോസിസ് ലാ സ്കൂൾ, പൂനെ വിദ്യാർ...തുട൪ന്ന് വായിക്കുക


തിന്മയിൽ നിന്ന് നന്മ മനസ്സിലാക്കുന്നതാണ് ജ്ഞാനം: ജസ്റ്റിസ് സിറിയക് ജോസഫ്

തിരു: കേരള ലോ അക്കാഡമി 29-mമത് അഖിലേന്ത്യാ മൂട്ട് കോർട്ട് മത്സരം മുൻ സുപ്രീം കോടതി ജഡ്ജിയും കേരള ലോകായുക്തയുമായ ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.മഹാ ഭാരതമെന്ന വലിയ ഉദാഹരണം മുൻനിർത്തി ഭരണഘടന മൂല്യങ്ങളും അവകാശങ്ങളും എങ്ങനെ സംരക്ഷിക്കപ്പെടുന്...തുട൪ന്ന് വായിക്കുക


ടെന്‍ഡുല്‍ക്കര്‍ മിഡില്‍സെക്സ് ഗ്ലോബല്‍ അക്കാദമി നവി മുംബൈയില്‍ ക്രിക്കറ്റ് അക്കാദമി തുറന്നു

തിരു: ലോകോത്തര ക്രിക്കറ്റ് താരങ്ങളെ വാര്‍ത്തെടുക്കുന്നതിനായി ടെന്‍ഡുല്‍ക്കര്‍ മിഡില്‍ സെക്സ് ഗ്ലോബല്‍ അക്കാദമി നവിമുംബെയിലെ ഡിവൈ പാട്ടീല്‍ സ്പോര്‍ട്സ് അക്കാദമിയില്‍ ഏറ്റവും ആധുനിക ക്രിക്കറ്റ് അക്കാദമിയും കായികകേന്ദ്രവും തുറന്നു. ആഗോള ഹെഡ് കോച്ച് ...തുട൪ന്ന് വായിക്കുക


ജനകീയ വിദ്യാഭ്യാസത്തിന് കേരളം മാതൃക -മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

മലപ്പുറം : ആധുനിക വിദ്യാഭ്യാസം എങ്ങനെ ആയിരിക്കണമെന്നതിനുള്ള ഉത്തമ മാതൃകയാണ് കേരളത്തില്‍ പൊതുവിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിലൂടെ നടപ്പാക്കിയ ജനകീയ വിദ്യാഭ്യാസ മെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ...തുട൪ന്ന് വായിക്കുക


പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാകും: -മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്

മലപ്പുറം : താനൂര്‍ ദേവധാറില്‍ ഹൈടെക്ക് ബ്ലോക്ക് വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിച്ചു. പൊതുവിദ്യാ ഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറുകയാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പറഞ്ഞു. താനൂര്‍ ദേവധാര്‍ ഹയര...തുട൪ന്ന് വായിക്കുക


ഉന്നത വിദ്യാഭ്യാസരംഗം കാലത്തിനനുസരിച്ച് മാറണമെന്നും ഇക്കാര്യത്തിൽ യാഥാസ്ഥിതിക ചിന്ത വച്ചുപുലർത്തരുതെന്നും മുഖ്യമന്ത്രി

തിരു : ഉന്നത വിദ്യാഭ്യാസരംഗം കാലത്തിനനുസരിച്ച് മാറണമെന്നും ഇക്കാര്യത്തിൽ യാഥാസ്ഥി തിക ചിന്ത വച്ചുപുലർത്തരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ന്യൂ ലൈബ്രറി ആൻറ് ഇൻസ്ട്രമെന്റേഷൻ ബ്ലോക്കിന്റെ നിർമാണോ ദ്ഘാടന...തുട൪ന്ന് വായിക്കുക


ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് കൗൺസിലിംഗ് ക്ലാസ്

തിരു : സ്‌കോൾ കേരള ഹയർസെക്കൻഡറി പരീക്ഷകൾക്കു മുന്നോടിയായി മുന്നൊരുക്കം എന്ന പേരിൽ കൗൺസിലിംഗ്/ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കും. പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും ഉണ്ടാകുന്ന മാനസിക സംഘർഷം ലഘൂകരിക്കുന്നതി നാണ് ക്ലാസ്. കേര...തുട൪ന്ന് വായിക്കുക


എസ്എസ്എല്‍സി പരീക്ഷയ്ക്ക് തയാറെടുക്കുന്ന കഴക്കൂട്ടം മണ്ഡലത്തിലെവിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷണല്‍ ക്ലാസ് സംഘടിപ്പിച്ചു

കഴക്കൂടം മണ്ഡലത്തിലെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ പേടി മാറ്റാനും പഠനത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാനും സഹായിക്കുന്ന മോട്ടി വേഷണല്‍ ക്ലാസ് സംഘടിപ്പിച്ചു. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എംഎല്‍എ കൂടിയായമന്ത...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.