Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ലീഗൽ മെട്രോളജി ഓഫീസുകൾ പട്ടത്തേയ്ക്ക് മാറ്റി തിരു.മെഡിക്കല്‍ കോളേജ്: കേടായ ലിഫ്റ്റുകള്‍ ഉടൻ നന്നാക്കാൻ മന്ത്രിയുടെ നിർദ്ദേശം വനിതാ ദിനത്തോടനുബന്ധിച്ച് മതിലുകളിൽ ചുമർചിത്ര രചനാ മത്സരം മാർച്ച് ഒന്ന് മുതൽ അഞ്ച് വരെ യൂവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ ടാഗോർ തിയറ്ററിൽ നടന്നു വന്ന നാടകോൽസവം സമാപിച്ചു വാവ സുരേഷ് ആശുപത്രി വിട്ടു

വിദ്യാഭ്യാസം

കൂടുതല്‍ 

അന്താരാഷ്ട്ര നിലവാരമുള്ള സര്‍വ്വകലാശാലകള്‍ക്ക് മികച്ച അദ്ധ്യാപകരുടെ സേവനം അനിവാര്യം: ഒപി ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റി വിസി പ്രൊഫ.സി.രാജ്കുമാര്‍

23/12/2019

തിരു: രാജ്യത്ത് ആഗോള നിലവാരമുള്ള മികച്ച സര്‍വകലാശാലകള്‍ സൃഷ്ടിക്കണമെന്ന് ഒപി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സിലര്‍ പ്രൊഫ.സി.രാജ്കുമാര്‍ പറഞ്ഞു. അന്താ രാഷ്ട്ര രംഗത്തുള്ള മികച്ച സര്‍വ്വകലാശാലകളിലെ യോഗ്യരായ അദ്ധ്യാപകരുടെ സേവനംഇതിനാ വശ്യമാണ്. തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സര്‍വ്വകലാശാകള്‍ക്ക്ആഗോള റാങ്കിംഗില്‍ ഇടംനേടാനുള്ള പത്ത് മാര്‍ഗ്ഗങ്ങളും അദ്ദേഹം വിശദീകരിച്ചു. കൂടാതെ, ബിഎ പൊളിറ്റിക്കല്‍ സയന്‍സ്, ബിഎ സോഷ്യല്‍ സയന്‍സ് ആന്‍ഡ് പോളിസി, ബി.എ ലീഗല്‍ സ്റ്റഡീസ്,എംഎ എക്കണോമിക്‌സ് എന്നീ കോഴ്‌സുകള്‍ 2020 മുതല്‍ യൂണിവേഴ്‌സിറ്റിയില്‍ ആരംഭിക്കുമെന്നും വിസി അറിയിച്ചു.

ബിരുദ- ബിരുദാനന്തര കോഴ്‌സുകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉയര്‍ന്ന നില വാരത്തിലുള്ള അധ്യാപക ഫാക്കല്‍റ്റി നിലനിര്‍ത്തുകയെന്നത് പ്രധാന വെല്ലുവിളിയാണ്.അന്താ രാഷ്ട്ര റാങ്കിംഗില്‍ ഇടംനേടാന്‍ നമ്മുടെ സര്‍വ്വകലാശാലകളും രാജ്യത്തെ വിദ്യാഭ്യാസ നയരൂപീ കര്‍ത്താക്കളും ശ്രദ്ധചെലുത്തുന്നുണ്ടെന്നും വിസി അഭിപ്രായപ്പെട്ടു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫാക്കല്‍റ്റിയുടെ ഗുണനിലവാരം പരിശോധനാ വിധേയ മാക്കേണ്ട സമയാണിത്.സാമ്പത്തിക വളര്‍ച്ച, നൂതന ആശയങ്ങള്‍, സാമൂഹിക വളര്‍ച്ച, സംരംഭ കത്വം തുടങ്ങിയവയ്ക്ക് സഹായകമാകുന്ന രീതിയില്‍ സര്‍വ്വകലാശാലകളെ മാറ്റിയെടുക്കേണ്ടതു ണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ അക്കാദമിക വിജയത്തിനും വളര്‍ച്ച യ്ക്കും യോഗ്യതയും പരിചയസമ്പന്നവുമായ ഫാക്കല്‍റ്റിയുടെ പങ്ക് വളരെ വലുതാണ്. സ്വകാര്യ രംഗത്തെ ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അന്താരാഷ്ട്രയോഗ്യതയുള്ള അദ്ധ്യാപകരുടെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു.

വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ മൂല്യം ഉയര്‍ത്തുന്നതിനും ഭാവിയിലേക്കുള്ള വഴിതെളിയിക്കു ന്നതിനും അന്താരാഷ്ട്ര തലത്തില്‍ യോഗ്യരായ അദ്ധ്യാപകരുടെ സേവനം സഹായിക്കുന്നു. ഇതി നുദാഹരണമാണ് ഒപി ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫാക്കല്‍റ്റിയെയും സ്റ്റാഫിനെയുമാണ് ജിന്‍ഡാല്‍ സര്‍വ്വകലാശാല റിക്രൂട്ട് ചെയ്തിരിക്കുന്നത്. നില വിലുള്ള ഫാക്കല്‍റ്റിയില്‍ 51 ശതമാനം ലോകത്തെ മികച്ച 200 അന്താരാഷ്ട്രയൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ളവരാണ്. ശേഷിക്കുന്ന 49 ശതമാനം കേന്ദ്ര, സംസ്ഥാന യൂണിവേഴ്‌സിറ്റികള്‍,ഐഐറ്റി, ഐഐഎം എന്നിവടങ്ങളില്‍ നിന്നുള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കി.ഫാക്കല്‍റ്റിയിലെ 15 ശതമാനവും മുപ്പത്ത് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ജെജിയു പോലുള്ള രാജ്യത്തെ യൂണിവേഴ്‌ സിറ്റികള്‍ക്ക് ആഗോളതലത്തിലുള്ള അംഗീകാരവും മികവും കൈവരിക്കാന്‍ ഗുണമേന്മയുള്ള ഫാക്കല്‍റ്റി സഹായകരമാകും.

ആഗോള പ്രാദേശിക പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനും ചോദ്യങ്ങള്‍ ഉന്നയിക്കാനും വിദ്യാര്‍ത്ഥി കളുടെ പഠനരീതിയില്‍ മാറ്റംവരുത്തേണ്ടത് അനിവാര്യമാണ്.ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസരംഗ ത്തിലെ മാറ്റത്തിന് കാരണം നൂതനയും വിശിഷ്ടവുമായ സ്വകാര്യ സര്‍വ്വകലാശാലകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വ്യത്യസ്ത സംസ്‌കാരവും ദേശിയതയും കാത്തുസൂക്ഷിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള അദ്ധ്യാപകര്‍ അവരുടെ ജീവിത പരിചയം വിദ്യാര്‍ത്ഥികളുമായി പങ്കുവെക്കുമ്പോള്‍ ആകര്‍ഷ ണീയമായ പഠന അന്തരീക്ഷം ക്യാമ്പസുകളില്‍ സൃഷ്ടിക്കാന്‍ കഴിയും.ലോകോത്തര ഫാക്കല്‍റ്റി കളെ നിയമിക്കുന്നതും നിലനിര്‍ത്തുന്നതും ഒരു സര്‍വ്വകലാശാലയുടെ ആഗോളതലത്തിലുള്ള മത്സരപരവും ബുദ്ധിപരമായ സവിശേഷതയാണ്.

അദ്ധ്യാപനവും ഗവേഷണവുമാണ് ഫാക്കല്‍റ്റിയുടെ പ്രധാന രണ്ട് ഉത്തരവാദിത്വങ്ങള്‍. അതിനാ ലാണ് ഇന്നത്തെ കാലത്ത് യൂണിവേഴ്‌സിറ്റികള്‍ക്ക് ഇവ രണ്ടും നിയന്ത്രിക്കുന്നത് പ്രധാന വിഷയ മായിരിക്കുന്നത്.വിദ്യാര്‍ത്ഥികളുടെ നേട്ടത്തിനു പിന്നിലെ പ്രധാന ഘടകം കാര്യക്ഷതമതയുള്ള അദ്ധ്യാപകരാണ്.

പരമ്പരാഗതമായ യോഗ്യതാമാനദണ്ഡങ്ങള്‍ക്ക് പുറമെ, ഫാക്കല്‍റ്റിയുടെ ഗുണനിലവാരവും അവ രുടെ ബോധനപരമായ കാഠിന്യവും സാങ്കേതികതകളും വിലയിരുത്തുന്നതിന് മറ്റു ഘടകങ്ങളും പരിശോധിക്കണം. ഫാക്കല്‍റ്റിയുടെ അക്കാദമിക യോഗ്യത, പ്രവര്‍ത്തി പരിചയം, ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ച മാസികയുടെ നിലവാരം, അന്താരാഷ്ട്രതലത്തിലെ മുന്‍നിര അക്കാ ദമിക ഫോറത്തങ്ങളിലെ റിസേര്‍ച്ച് വര്‍ക്കുകളുടെ അവതരണം, ഗവേഷണ സ്‌കോഷര്‍ഷിപ്പ് എന്നിവയും പുതിയ നിര്‍ണയ രീതിയില്‍ ഉള്‍പ്പെടുന്നു.

മൂന്നുകാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റികള്‍ നിലനില്‍ക്കുന്ന തെന്ന് ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റി വൈസ് ഡീന്‍ ഡോ. മോഹന്‍ കുമാര്‍ അഭിപ്രായപ്പെട്ടു.മികച്ച ഫാക്കല്‍റ്റിയാണ് ഇവയുടെ പ്രധാനമാനദണ്ഡം. കൂടാതെ, മറ്റൊരു പ്രധാനകാര്യം മികച്ച ഫാക്കല്‍ റ്റിക്കൊപ്പമുള്ള ഗവേഷണമാണ്. ഇവ രണ്ടും ജിന്‍ഡാല്‍ യൂണിവേഴ്‌സിറ്റിയില്‍ കാണാന്‍ കഴിയു മെന്ന് വ്യക്തമാക്കിയ അദ്ദേഹം രാജ്യത്തെ ജനസംഖ്യയ്ക്ക് ആനുപാതികമായി ലാഭവിഹിതം ഉണ്ടാക്കണമെങ്കില്‍ ഇവ വ്യാപിപ്പിക്കേണ്ടതുണ്ടെന്നും പറഞ്ഞു.

ആഗോള ഫാക്കല്‍റ്റികൊണ്ട് അര്‍ത്ഥമാക്കുന്നത് നമ്മള്‍ ജീവിക്കുന്ന സങ്കീര്‍ണമായ കാലഘട്ടത്തെ ക്കുറിച്ച് അവബോധമുള്ള ഫാക്കല്‍റ്റിയെന്നാണ്. അതായത് പഠിപ്പിക്കുന്ന വിഷയത്തിന് പുറമെ, വിജ്ഞാനശാസ്ത്രത്തില്‍ വരുന്ന മാറ്റങ്ങളെ കുറിച്ചു വ്യക്തമായ ധാരണയുണ്ടായിരിക്കുമെന്ന് ജിന്‍ ഡാല്‍ ഗ്ലോബല്‍ വൈസ് ഡീനും പ്രഫസറുമായ ഡോ. ശ്രീജിത്ത് എസ്.ജി അഭിപ്രായപ്പെട്ടു.

ഗവേഷണം, പ്രസിദ്ധീകരണം എന്നിവയുള്‍പ്പെടെ ലോക റാങ്കിന്റെ മാനദണ്ഡങ്ങള്‍ മനസിലാക്കി ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികള്‍ പ്രകടനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. അക്കാദമിക ഇന്നവേ ഷന്‍, ആഗോള പങ്കാളിത്തം ഉറപ്പുവരുത്തുന്ന ഇന്റലക്ച്വല്‍ ഫ്രീഡം, ഗവേഷണ മികവ് എന്നിവ യും ആഗോള റാങ്കിംഗിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. കൂടാതെ, സര്‍വ്വകലാശാലകളുടെ അന്താരാഷ്ട്രവത്കരണവും ഇന്ത്യന്‍ സര്‍വകലാശാകളെ അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്താന്‍ സഹായിക്കുമെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്താൻ കൈറ്റിന്റെ ഇ-ക്യൂബ് ഇംഗ്ലീഷ് പദ്ധതി

തിരു: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ നിലവിൽ വന്ന ഹൈടെക് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന ഇ-ക്യൂബ് (E3) ഇംഗ്ലീഷ് പദ്ധതി സർക്കാർ അംഗീ കരിച്ചു. പദ്ധതിയുടെ ...തുട൪ന്ന് വായിക്കുക


കോളജുകളിലെ അധ്യയന സമയം രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാക്കു ന്നതു സര്‍ക്കാരിന്റെ പരിഗണനയില്‍

തിരു: കോളജുകളിലെ അധ്യയന സമയം രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാക്കു ന്നതു സര്‍ക്കാരിന്റെ പരിഗണനയിലാണെന്നറിയുന്നു. ഉടന്‍ ഇതു നടപ്പാക്കാനാണ് ഉന്നത വിദ്യാഭ്യാ സ വകുപ്പിന്റെ തീരുമാനം. വിദേശ രാജ്യങ്ങളിലെപ്പോലെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനൊപ്പംജോല...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര ബന്ധങ്ങള്‍ മാനേജ്‌മന്റ്‌ പഠനത്തിന്റെ സിലബസില്‍ ഉള്‍പ്പെടുത്തണം-ടി.പി.ശ്രീനിവാസന്‍

തിരു: അന്താരാഷ്ട്ര ബന്ധങ്ങള്‍ മാനേജ്‌മന്റ്‌ പഠനത്തിന്റെ സിലബസില്‍ ഉള്‍പ്പെടുത്തണമെന്ന് നയ തന്ത്രജ്ഞനും മുന്‍ അംബാസിഡറുമായ ടി.പി.ശ്രീനിവാസന്‍ ഐ.എഫ്.എസ് പറഞ്ഞു. ഹിന്ദു സ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡ് മുന്‍ ചെയര്‍മാന്‍ പത്മശ്രീ ഡോ.സി.ജി കൃഷ്ണദാസ് നായര...തുട൪ന്ന് വായിക്കുക


കേരള ലാ അക്കാദമി ലാ കോളേജിൽ 29-mമത് അഖിലേന്ത്യാ മൂട്ട് കോർട്ട് മത്സരവിജയികൾക്ക് എവറോളിംഗ് ട്രോഫി സമ്മാനിച്ചു

തിരു: കേരള ലാ അക്കാദമി ലാ കോളേജിൽ മൂന്ന് ദിവസമായി നടന്നുവരുന്ന 29-mമത് അഖിലേ ന്ത്യാ മൂട്ട് കോർട്ട് മത്സരത്തിൽ സിംബയോസിസ് ലാ സ്കൂൾ, നോയിഡയിലെ വിദ്യാർത്ഥികളായ അനന്യ സിംഘാൾ, റിഥം ഖന്ന, കുശാഗ്ര ജയിൻ എന്നിവർ വിജയികളായി. സിംബയോസിസ് ലാ സ്കൂൾ, പൂനെ വിദ്യാർ...തുട൪ന്ന് വായിക്കുക


തിന്മയിൽ നിന്ന് നന്മ മനസ്സിലാക്കുന്നതാണ് ജ്ഞാനം: ജസ്റ്റിസ് സിറിയക് ജോസഫ്

തിരു: കേരള ലോ അക്കാഡമി 29-mമത് അഖിലേന്ത്യാ മൂട്ട് കോർട്ട് മത്സരം മുൻ സുപ്രീം കോടതി ജഡ്ജിയും കേരള ലോകായുക്തയുമായ ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു.മഹാ ഭാരതമെന്ന വലിയ ഉദാഹരണം മുൻനിർത്തി ഭരണഘടന മൂല്യങ്ങളും അവകാശങ്ങളും എങ്ങനെ സംരക്ഷിക്കപ്പെടുന്...തുട൪ന്ന് വായിക്കുക


ടെന്‍ഡുല്‍ക്കര്‍ മിഡില്‍സെക്സ് ഗ്ലോബല്‍ അക്കാദമി നവി മുംബൈയില്‍ ക്രിക്കറ്റ് അക്കാദമി തുറന്നു

തിരു: ലോകോത്തര ക്രിക്കറ്റ് താരങ്ങളെ വാര്‍ത്തെടുക്കുന്നതിനായി ടെന്‍ഡുല്‍ക്കര്‍ മിഡില്‍ സെക്സ് ഗ്ലോബല്‍ അക്കാദമി നവിമുംബെയിലെ ഡിവൈ പാട്ടീല്‍ സ്പോര്‍ട്സ് അക്കാദമിയില്‍ ഏറ്റവും ആധുനിക ക്രിക്കറ്റ് അക്കാദമിയും കായികകേന്ദ്രവും തുറന്നു. ആഗോള ഹെഡ് കോച്ച് ...തുട൪ന്ന് വായിക്കുക


ജനകീയ വിദ്യാഭ്യാസത്തിന് കേരളം മാതൃക -മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

മലപ്പുറം : ആധുനിക വിദ്യാഭ്യാസം എങ്ങനെ ആയിരിക്കണമെന്നതിനുള്ള ഉത്തമ മാതൃകയാണ് കേരളത്തില്‍ പൊതുവിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിലൂടെ നടപ്പാക്കിയ ജനകീയ വിദ്യാഭ്യാസ മെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ...തുട൪ന്ന് വായിക്കുക


പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമാകും: -മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്

മലപ്പുറം : താനൂര്‍ ദേവധാറില്‍ ഹൈടെക്ക് ബ്ലോക്ക് വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിച്ചു. പൊതുവിദ്യാ ഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറുകയാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പറഞ്ഞു. താനൂര്‍ ദേവധാര്‍ ഹയര...തുട൪ന്ന് വായിക്കുക


ഉന്നത വിദ്യാഭ്യാസരംഗം കാലത്തിനനുസരിച്ച് മാറണമെന്നും ഇക്കാര്യത്തിൽ യാഥാസ്ഥിതിക ചിന്ത വച്ചുപുലർത്തരുതെന്നും മുഖ്യമന്ത്രി

തിരു : ഉന്നത വിദ്യാഭ്യാസരംഗം കാലത്തിനനുസരിച്ച് മാറണമെന്നും ഇക്കാര്യത്തിൽ യാഥാസ്ഥി തിക ചിന്ത വച്ചുപുലർത്തരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ന്യൂ ലൈബ്രറി ആൻറ് ഇൻസ്ട്രമെന്റേഷൻ ബ്ലോക്കിന്റെ നിർമാണോ ദ്ഘാടന...തുട൪ന്ന് വായിക്കുക


ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് കൗൺസിലിംഗ് ക്ലാസ്

തിരു : സ്‌കോൾ കേരള ഹയർസെക്കൻഡറി പരീക്ഷകൾക്കു മുന്നോടിയായി മുന്നൊരുക്കം എന്ന പേരിൽ കൗൺസിലിംഗ്/ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കും. പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും ഉണ്ടാകുന്ന മാനസിക സംഘർഷം ലഘൂകരിക്കുന്നതി നാണ് ക്ലാസ്. കേര...തുട൪ന്ന് വായിക്കുക


എസ്എസ്എല്‍സി പരീക്ഷയ്ക്ക് തയാറെടുക്കുന്ന കഴക്കൂട്ടം മണ്ഡലത്തിലെവിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷണല്‍ ക്ലാസ് സംഘടിപ്പിച്ചു

കഴക്കൂടം മണ്ഡലത്തിലെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ പേടി മാറ്റാനും പഠനത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാനും സഹായിക്കുന്ന മോട്ടി വേഷണല്‍ ക്ലാസ് സംഘടിപ്പിച്ചു. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എംഎല്‍എ കൂടിയായമന്ത...തുട൪ന്ന് വായിക്കുക


അമൃത വിശ്വ വിദ്യാപീഠത്തില്‍ വിദ്യുത് 2020 ജനുവരി 30 മുതല്‍

(പതിനായിരം വിദ്യാര്‍ത്ഥികള്‍ അടക്കം ഇരുപതിനായിരത്തില്‍ അധികം പേര്‍ പങ്കെടുക്കും: വിദ്യാര്‍ത്ഥികള്‍ക്കായി 26 ശില്‍പ്പശാലകളും 30 മത്സരങ്ങളും) അമൃതപുരി: അമൃത വിശ്വ വിദ്യാപീഠം അമൃതപുരി കാംപസില്‍ ജനുവരി 30 മുതല്‍ ഒന്‍പതാ മത് വിദ്യുത് 2020 ദേശീയതല അന്ത...തുട൪ന്ന് വായിക്കുക


വനിതകള്‍ക്ക് സ്‌കോളര്‍ഷിപ്പോട് കൂടി ബ്ലോക്‌ചെയിന്‍ പഠിക്കാന്‍ അവസരമൊരുക്കി കെ-ഡിസ്‌ക്: പ്രവേശന പരീക്ഷ ഫെബ്രുവരി 15 ന്

തിരു: കേരള സ്റ്റേറ്റ് ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ ബ്ലോക്ക് ചെയിന്‍ രംഗത്ത് വിദഗ്ദ്ധരായ സ്ത്രീകളെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയുമായി രംഗത്ത്. എബിസിഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആക്‌സിലറേറ്റഡ് ബ്ല...തുട൪ന്ന് വായിക്കുക


4 കോടി രൂപയുടെ സ്കോളര്‍ഷിപ്പുകളുമായി അമൃത സര്‍വകലാശാല: പുതിയ 31 എംടെക്, പിഎച്ച്ഡി പ്രോഗ്രാമുകള്‍

തിരു: അമൃത വിശ്വവിദ്യാപീഠം എംടെക്, പിഎച്ച്ഡി കോഴ്സുകളിലായി 31 പുതിയ പാഠ്യപദ്ധതി കള്‍ പ്രഖ്യാപിച്ചു. അമൃത സര്‍വകലാശാലയുടെ അമൃതപുരി,കോയമ്പത്തൂര്‍,ബംഗളുരുകാംപസു കളിലായി ഈ പുതിയ കോഴ്സുകള്‍ ആരംഭിക്കുo. 2020-21 വര്‍ഷത്തില്‍ തുടങ്ങുന്ന ഈ കോഴ്സു കള്‍ക്കായി ന...തുട൪ന്ന് വായിക്കുക


ഹൃദയാഘാതത്തെ തുടർന്ന് 13 വയസുകാരിയ്ക്ക് തിരു.മെഡി. കോളേജിൽ ബൈപ്പാസ് സർജറി നടത്തി: സംസ്ഥാനത്ത് ആദ്യ സംഭവമെന്ന് ഡോക്ടർമാർ

തിരു: ഹൃദയാഘാതത്തെ തുടർന്ന് 13 വയസുകാരിയ്ക്ക് തിരു.മെഡിക്കൽ കോളേജ് ആശുപത്രി യിൽ ബൈപ്പാസ് സർജറി നടത്തി. സംസ്ഥാനത്ത് ആദ്യമായും ഇന്ത്യയിൽ അപൂർവമായുമാണ് ചെറിയ പ്രായത്തിൽ ഇപ്രകാരമുള്ള ഹൃദയാഘാതമുണ്ടാകുന്നതും അതിനു ബൈപ്പാസ് സർജറി വേണ്ടിവരുന്നതും. പെൺകുട്ടിക...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.