Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഹോമിയോ പ്രതിരോധ മരുന്ന് പത്തനംതിട്ട ജില്ലയില്‍ 11.50 ലക്ഷംപേര്‍ക്ക് വിതരണം ചെയ്തു സിനിമയുടെ വ്യാജപതിപ്പ് നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസ് പൊതുജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസ് സന്ദര്‍ശനം ഒഴിവാക്കണം മൂന്നാര്‍ കുറിഞ്ഞി ദേശീയോധ്യനത്തില്‍ കുറിഞ്ഞി തൈ നടീല്‍ സംഘടിപ്പിച്ചു സമൂഹവ്യാപനം നമുക്ക് മുന്നിൽ ഭീഷണിയായി നിൽക്കുന്നു: മുഖ്യമന്ത്രി

നിയമകാരൃം

കൂടുതല്‍ 

മാലിന്യ പ്ലാന്റ് തകരാര്‍; ടൈറ്റാനിയത്തിന് 37 കോടി നഷ്ടപരിഹാരം നല്‍കാന്‍ ആര്‍ബിട്രേഷന്‍ വിധി

20/12/2019

തിരു: നിലവാരമില്ലാത്ത മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിച്ച കമ്പനി ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ടസ് ലിമിറ്റഡിന് 37 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ആര്‍ബിട്രേഷന്‍വിധി.മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി 40 കോടി രൂപ മുടക്കി സ്ഥാപിച്ച ന്യൂട്രലൈസേഷന്‍ പ്ലാന്റിലുണ്ടായ ഗുരുതര പിഴവിനെ തുടര്‍ന്നാണിത്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി എ ടെക് വബാഗ് എന്ന കമ്പനിയാണ് പ്ലാന്റ് സ്ഥാപിച്ചത്. ഈ കമ്പനി 31.12 കോടിരൂപ നഷ്ടപരിഹാരമായും 6 കോടി രൂപ നഷ്ടപരിഹാരത്തിന്മേല്‍ പലിശയായും നല്‍കാനാണ് ആര്‍ബിട്രേറ്റര്‍ ജസ്റ്റിസ് ജി ശശിധരന്‍ വിധിച്ചത്.

ടൈറ്റാനിയത്തില്‍ നിന്നും പുറംതള്ളുന്ന മലിനജലം നിര്‍വീര്യമാക്കി ജിപ്‌സം ഉല്‍പാദിപ്പിക്കാനും ജലം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കാനുമാണ് ന്യൂട്രലൈസേഷന്‍ പ്ലാന്റ് നിര്‍മിച്ചത്. പ്ലാന്റ് നിര്‍മിച്ച് പ്രവര്‍ത്തനക്ഷമമാക്കി ടൈറ്റാനിയത്തിന് നല്‍കാനായിരുന്നു വബാഗുമായുള്ള കരാര്‍. ഉല്പാദിപ്പിക്കുന്ന ജിപ്‌സം സിമന്റ് കമ്പനികള്‍ക്ക് ഉപയോഗിക്കാവുന്ന ഗുണനിലവാരത്തിലായിരി ക്കണം എന്നും കരാറിലുണ്ടായിരുന്നു. എന്നാല്‍ പ്ലാന്റില്‍ ഉല്പാദിപ്പിച്ച ജിപ്‌സം ഗുണനിലവാരം കുറഞ്ഞതും മലിനജലം പൂര്‍ണമായും നിര്‍വീര്യമാക്കാന്‍ സാധിക്കാത്ത അവസ്ഥയിലുമായിരു ന്നു. ഇതേതുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം 2017 മെയ് മാസ ത്തില്‍ ടൈറ്റാനിയം 25 ദിവസം അടച്ചിടേണ്ടതായിവന്നിരുന്നു. ഈ സാഹചര്യത്തിലാണ് വി എ ടെക് വബാഗിനെതിരെ ആര്‍ബിട്രേഷന്‍ കേസ് ഫയല്‍ ചെയ്തത്.

2006ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ടൈറ്റാനിയം മലിനീകരണ നിയന്ത്രത്തിനായി വബാഗുമായി കാരാറിലേര്‍പ്പെട്ടത്. ഇതുള്‍പ്പെടെ 256 കോടി രൂപയുടെ പദ്ധതിക്കാണ് അന്നത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയത്. പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണത്തിലാണ് കരാറുകാരന്‍ പ്രവര്‍ത്തനയോഗ്യമല്ലാത്ത പ്ലാന്റാണ് നിര്‍മ്മിച്ചത് എന്ന കണ്ടെത്തല്‍. ഇതേത്തുടര്‍ ന്നാണ് നഷ്ടപരിഹാരം വിധിച്ചുകൊണ്ടുള്ള ആര്‍ബിട്രേഷന്‍ വിധി. ഈ വര്‍ഷമാദ്യം കമ്പനിയി ലെ ജീവനക്കാരും തൊഴിലാളികളും ചേര്‍ന്ന് നടത്തിയ പരിശ്രമത്തിനൊടുവിലാണ് ന്യൂട്രലൈ സേഷന്‍ പ്ലാന്റ് വീണ്ടും പ്രവര്‍ത്തനക്ഷമമായത്. അതുവരെ ഉല്‍പാദനം വെട്ടിച്ചുരുക്കാന്‍ നിര്‍ബ ന്ധിതരായ കമ്പനി വന്‍ പ്രവര്‍ത്തനനഷ്ടവും നേരിട്ടിരുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഹൈക്കോടതിയിൽ തിങ്കളാഴ്ച്ച മുതൽ പകുതി ജീവനക്കാർ

കൊച്ചി : തിങ്കളാഴ്ച മുതൽ ജോലിക്കെത്തുന്ന ഹൈക്കോടതി ജീവനക്കാരുടെ എണ്ണം അൻപത് ശത മാനമായി പരിമിതപ്പെടുത്തും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടാണ് ഈ നടപടി. ഓഫീ സിൽ എത്താത്തവർ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് ഹൈക്കോടതി രജിസ്ട്രാർ പുറപ്പെടുവിച്ച ഉത്തരവിൽ ...തുട൪ന്ന് വായിക്കുക


ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ക്ക് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ ഹൈക്കോടതി കേന്ദ്ര നിലപാട് തേടി

കൊച്ചി: പ്രവാസികള്‍ മടങ്ങുന്ന ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ക്ക് കോവിഡ് പരി ശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാ നത്തില്‍ ഹൈക്കോടതി കേന്ദ്രനിലപാട് തേടി.തിങ്കളാഴ്ച കേന്ദ്രംനിലപാടറിയി ക്കണം. സംസ്ഥാന സര്‍ക്കാരിന്റെ നടപടി ചോദ...തുട൪ന്ന് വായിക്കുക


സംസ്ഥാന സർക്കാരിന്റെ സാലറി കട്ട് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി : സംസ്ഥാന സർക്കാരിന്റെ സാലറികട്ട് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈ ക്കോടതി. ശമ്പളം ലഭിക്കുക എന്നത് ജീവനക്കാരുടെ അവകാശമാണെന്നും എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ സർക്കാ രിന് സാലറി കട്ട് ചെയ്യാനാകില്ലെ ന്നും കോടതി ചൂണ്ടിക്കാട്ടി. ശമ്പളം കട്ട് ചെയ്യാൻ ഡിസാ...തുട൪ന്ന് വായിക്കുക


നിര്‍ഭയ കേസിലെ നാല് പ്രതികളുടെയും വധശിക്ഷ തിഹാർ ജയിലിൽ നടപ്പിലാക്കി

ന്യൂഡൽഹി: നിര്‍ഭയ കേസിലെനാല് പ്രതികളുടെയുംവധശിക്ഷനടപ്പിലാക്കി. വെള്ളിയാഴ്ച പുലർച്ചെ 5.30 ഓടെ തിഹാർ ജയിലിൽ വെച്ചാണ് ശിക്ഷ നടപ്പിലാക്കിയത്. പ്രതികൾ അവസാന നിമിഷം മരണവാറണ്ടിനെതിരെ സമർപ്പിച്ചഹർജി ഇന്നലെ അർധരാത്രിയോടെഡൽഹി ഹൈക്കോടതിയും പുലർച്ചയോടെ സുപ്രീംകോ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള നീക്കo: കേസ് ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു.

ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ കേരള സർക്കാർ സമർപ്പിച്ച ഹർജി തള്ളിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. കേസ് നിലനിൽക്കുന്നതല്ല എന്ന വിധി റദ്ദാക്കി. തിരുവനന്തപുരം വിമാനത്താവള സ്വകാ ര്യവൽക്കരണം സംബ...തുട൪ന്ന് വായിക്കുക


വ്യവസായ വകുപ്പ് ഡയറക്ടർ നൂറു മരം നടട്ടെയെന്നു ഹൈക്കോടതി

കൊച്ചി : കോടതി ഉത്തരവ് അനുസരിക്കാത്ത വ്യവസായ വകുപ്പ് ഡയറക്ടർ കെ.ബിജു നൂറു മരം നടട്ടെയെന്നു ഹൈക്കോടതി വിധിച്ചു. ചെറുകിട വ്യവ സായ യൂണിറ്റിന് വിൽപ്പന നികുതിയിളവ് നിഷേധിച്ചതിനെതിരായ അപ്പീൽ തീർപ്പാക്കാനാണ് ഹൈക്കോടതിആവർത്തിച്ചവശ്യപ്പെട്ടത്. അപ്പീൽ തീർപ...തുട൪ന്ന് വായിക്കുക


കോടതി വെറുതെ വിട്ടയാളെ പിന്നെയും അപമാനിക്കുന്നത് നിയമവിരുദ്ധം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ

തൃശൂർ : വിചാരണയ്ക്ക് ശേഷം കോടതി വെറുതെ വിട്ടയാളെ പിന്നെയും അപമാനിക്കുന്ന നടപടി പൗരാവകാശ ലംഘനവും നിയമവിരുദ്ധവുമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ. പ്രത്യേകിച്ച് പോലീസ് പരേഡുകളിൽ ഹാജരാക്കി സ്വന്തം കുറ്റങ്ങൾ ഏറ്റുപറയിപ്പിക്കുന്ന പ്രവണത മനുഷ്യാവ കാശ ലംഘനം ക...തുട൪ന്ന് വായിക്കുക


ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണത്തിന്റെ കണക്കെടുത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരെ സുപ്രീംകോടതി നിയോഗിച്ചു

ന്യൂഡല്‍ഹി : ശബരിമലയില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണത്തിന്റെ കണക്കെ ടുത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരെ സുപ്രീംകോടതി നിയോഗിച്ചു. നാലാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. സര്‍ക്കാരാണ് ജസ്റ്റിസ് രാമചന്...തുട൪ന്ന് വായിക്കുക


നടി ആക്രമിക്കപ്പെട്ട കേസില്‍ രമ്യാ നമ്പീശനെയും സഹോദരനെയും വിസ്തരിച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ രമ്യാ നമ്പീശനെയും സഹോദരനെയും വിസ്തരിച്ചു. വിചാ രണ നടക്കുന്ന പ്രത്യേക കോടതിയില്‍ വിസ്താരം നട​ന്നു. പ്രോസിക്യൂഷന്‍ സാക്ഷിയായാണ് ഇവര്‍ കോടതിയില്‍ ഹാജരായത്. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ലാ​ലി​നെ​യു...തുട൪ന്ന് വായിക്കുക


നാഷണല്‍ ലോക് അദാലത്ത് എട്ടിന്

പാലക്കാട് : നാഷണല്‍ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം ദേശവ്യാപക മായി ഫെബ്രുവരി എട്ടിന് പാലക്കാട് ജില്ല, താലൂക്ക് കോടതികളില്‍ നാഷണല്‍ ലോക് അദാലത്ത് നടത്തുന്നു. നിലവില്‍ കോടതികളില്‍ തീര്‍പ്പാകാതെ കെട്ടികിടക്കുന്ന കേസുകള്‍ കുറയ്ക്കുന്നത...തുട൪ന്ന് വായിക്കുക


എക്സൈസ് ഗാര്‍ഡുകളെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് മൂന്ന് മാസം തടവ്

പാലക്കാട് : അനധികൃതമായി വിദേശമദ്യം വില്‍ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കെത്തിയ എക്സൈസ് ഗാര്‍ഡുകളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ വണ്ടിത്താ വളം കൈതറവ് സതീശന്‍(37),വണ്ടിത്താവളം അയ്യപ്പന്‍കാവ് കണ്ണന്‍(40) എന്നിവര്‍ക്ക് മൂന്...തുട൪ന്ന് വായിക്കുക


ഫെബ്രുവരി എട്ടിനു ദേശീയ ലോക് അദാലത്ത്

ആലപ്പുഴ: ജില്ലാ നിയമ സേവന അതോറിറ്റി ജില്ലയിലെ എല്ലാ കോടതി കേന്ദ്രങ്ങളിലുമായി ഫെബ്രുവരി എട്ടിനു ദേശീയ ലോക് അദാലത്ത് നടത്തും. നിലവിൽ കോടതികളുടെ പരിഗണ നയിലിരിക്കുന്നതും ഒത്തുതീർപ്പാക്കാവുന്നതുമായ കേസുകൾ,വാഹനാപകട നഷ്ട പരിഹാര കേസുകൾ, ബാങ്കുകൾ സമർപ്പിച്ച വ...തുട൪ന്ന് വായിക്കുക


നിര്‍ഭയ കേസ് പ്രതികളെ ജനുവരി 22ന് രാവിലെ ഏഴുമണിക്കു തൂക്കിലേറ്റുo

ന്യൂഡൽഹി : നിര്‍ഭയ കേസ് പ്രതികളെ ജനുവരി 22ന് തൂക്കിലേറ്റും. ഡല്‍ഹി പാട്യാല ഹൗസ് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. 22ന് രാവിലെ ഏഴുമണിക്കു പ്രതികളെ തൂക്കിലേറ്റുo. നിര്‍ഭ യുടെ അമ്മയയുടെ ഹര്‍ജിയിലാണ് ഉത്തരവ്. പ്രതികളുടെ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി...തുട൪ന്ന് വായിക്കുക


ശബരിമല കേസിന്റെ വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു

ന്യൂഡല്‍ഹി : ശബരിമല കേസിന്റെ വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. പുനഃപരിശോധനാ ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ച് പരിഗണിക്കുന്നത്.ഒന്‍പതംഗ ബെഞ്ച് ഈമാസം 13 മുതല്‍ വാദം കേള്‍ക്കും. ജസ്റ്റീ...തുട൪ന്ന് വായിക്കുക


നാലരവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവുശിക്ഷ

കാസര്‍കോട്: നാലരവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവുശിക്ഷ. 2018 ഒക്ടോബറില്‍ ബേഡകത്തെ രവീന്ദ്രന്റെ വീട്ടുമുറ്റത്ത് കളിക്കാനെത്തിയ ദലിത് ബാലികയാണ് പീഡിപ്പിക്കപ്പെട്ടത്.കാസര്‍കോട് കരിവേടകം നെട്ടിപ്പടുപ്പ് ശങ്കരംപടി സ്വദേശി വി.എസ്. രവീ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.