Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൂടല്‍മാണിക്യം ദേവസ്വം: ജീവനക്കാര്‍ക്ക് മാസശമ്പളം നല്‍കുന്നതിന് 5 ലക്ഷം രൂപ അനുവദിച്ചു യുഎ ഇ യില്‍ നിന്നും കണ്ണൂരിലേക്ക് ഒരു ചാര്‍ട്ടര്‍ വിമാനം ഉപഭോക്താക്കള്‍ക്ക് വമ്പിച്ച ഓഫറുകളുമായി ആംപിയര്‍ ഇലക്ട്രിക്ക് വെഹിക്ക്ള്‍സ് ആശുപത്രി സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന വണ്‍ ആസ്റ്റര്‍ ആപ്പുമായി ആസ്റ്റര്‍ മെഡ്‌സിറ്റി മത്സ്യകൃഷിക്കായി സർക്കാർ സൗജന്യ പരിശീലനം

വനിത

കൂടുതല്‍ 

എല്ലാ ജില്ലകളിലും മഹിളാ ശക്തി കേന്ദ്രങ്ങള്‍: 1.26 കോടിയുടെ ഭരണാനുമതി

19/12/2019

തിരു: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ മഹിളാ ശക്തി കേന്ദ്ര പദ്ധതിയുടെ ഭാഗമായി വിവിധ ജില്ലകളില്‍ ജില്ലാതല മഹിളാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് 1.26 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഈ പദ്ധതിയുടെ ഭാഗമായി വയ നാട് തൃശൂര്‍ ജില്ലകളിലെ 8 ബ്ലോക്കുകളില്‍ ബ്ലോക്ക് ലെവല്‍ മഹിളാ കേന്ദ്രങ്ങള്‍ ആരംഭിക്കു ന്നതിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അനുമതി നല്‍കിയിരുന്നു. അവശേഷിക്കുന്ന 12 ജില്ലകളില്‍ കൂടി മഹിളാ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനാണ് ഭരണാനമുമതി നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.

ഗ്രാമീണ വനിതകള്‍ക്ക് തൊഴില്‍, നൈപുണ്യ പരിശീലനം, സാങ്കേതിക പരിജ്ഞാനം, പോഷ കാഹാര ആരോഗ്യ പദ്ധതി എന്നീ സേവനങ്ങള്‍ ഒരേ ഉറവിടത്തില്‍ നിന്നും ലഭ്യമാക്കി വനിത കളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് മഹിളാ ശക്തി കേന്ദ്രം. ഗ്രാമീണ വനിതകള്‍ക്ക് ബോധവത്ക്കരണം, പരിശീലനം, ആര്‍ജ്ജവത്വ രൂപീകരണം എന്നിവ നല്‍കി ശാക്തീകരിക്കുകയും ലക്ഷ്യമിടുന്നു.

ജില്ല, ബ്ലോക്ക് തല കമ്മിറ്റികളാണ് മഹിളാ ശക്തി കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പിലാക്കുന്നത്. ജില്ലാ കളക്ടര്‍ അധ്യക്ഷനായുള്ള കര്‍മ്മ സമിതി മഹിളാ ജില്ലാതല കേന്ദ്രത്തി ന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും നിരീക്ഷിക്കുകയും വിലയിരുത്തുകയുംചെയ്യുo.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ വകുപ്പുകള്‍ വഴി നടപ്പിലാക്കുന്ന പദ്ധതികള്‍, സ്‌കീമുകള്‍, നിയമങ്ങള്‍ എന്നിവയെ സംബന്ധിച്ച് ഗ്രാമീണ സ്ത്രീകളെ ബോധവത്ക്കരിക്കുകയും അവര്‍ക്ക് ഈ സഹായങ്ങള്‍ സൃഷ്ടിക്കുന്നതിനായി ബ്ലോക്കുകളില്‍ എം.എസ്.കെ.ബ്ലോക്ക് തല കേന്ദ്രങ്ങളും ആരംഭിക്കുo.

ബ്ലോക്ക് തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട അങ്കണവാടി സെന്ററുകള്‍,ഐ.സി.ഡി.എസ്.ഓഫീസ്, പഞ്ചായത്ത് ഓഫീസ് എന്നിവയില്‍ ഏതെങ്കിലും ഒന്നിനേയാണ് എം.എസ്.കെ. ബ്ലോക്ക് ലെവല്‍ ഓഫീസാക്കി പ്രവര്‍ത്തിപ്പിക്കുന്നത്. സ്റ്റുഡന്‍സ് വോളന്റിയര്‍മാര്‍ക്ക് ബന്ധപ്പെടുന്നതിനുംബ്ലോക്ക്തല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള കേന്ദ്രങ്ങളാക്കി ഇതിനെ മാറ്റുന്നതാണ്.

ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഗ്രാമീണ തലത്തില്‍ എത്തിക്കുന്നതിന് ഹയര്‍സെക്കന്ററി സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവിടങ്ങളിലെ 200 സന്നദ്ധ വിദ്യാര്‍ത്ഥികള്‍ മുഖേനയാണ് ബ്ലോക്ക്തല കമ്മിറ്റി പരിശീലനം നല്‍കുന്നത്. ഇങ്ങനെ പരിശീലനം ലഭിക്കുന്ന സ്റ്റുഡന്റ്‌സ് വോളണ്ടിയര്‍മാര്‍ ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിച്ച് സ്ത്രീകള്‍ക്കായുള്ള വിവിധ പദ്ധതികള്‍, സ്‌കീമുകള്‍, നിയമങ്ങള്‍എന്നിവ സംബന്ധിച്ച് ബോധവത്ക്കരണം നല്‍കുന്നു. ഓരോ വിദ്യാര്‍ത്ഥിയും 6 മാസത്തിനുള്ളില്‍200മണി ക്കൂര്‍ സന്നദ്ധ പ്രവര്‍ത്തനമാണ് നടത്തേണ്ടത്.

ഇതിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 3 ദിവസത്തെ വിദഗ്ധ പരിശീലനം നല്‍കുന്നു. ഒരു ബ്ലോക്കില്‍ നിന്നും 100 വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഈ വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യ പ്രവര്‍ത്തനം നടത്തിയതിനുള്ള സര്‍ട്ടിഫിക്കറ്റും 6 മണിക്കൂര്‍ സേവ നത്തിന് 400 രൂപയും നല്‍കുന്നു. വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വനിതാ വികസന കോര്‍പ്പറേഷന് 100 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്റി:ശുചീകരണ മേഖലയിലെ വനിതാ കൂട്ടായ്മകള്‍ക്ക് വായ്പാ സഹായം

തിരു: സംസ്ഥാന വനിത വികസ കോര്‍പറേഷന് ദേശീയ സഫായി കര്‍മചാരി ഫിനാന്‍സ് ഡെവ ലപ്പ്‌മെന്റ് കോര്‍പ്പറേഷനില്‍ (NSKFDC) നിന്നും വായ്പയെടുക്കുന്നതിന് 100 കോടി രൂപയുടെ സര്‍ ക്കാര്‍ ഗ്യാരന്റി അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ....തുട൪ന്ന് വായിക്കുക


വനിതകള്‍ക്ക് ഇനി വളയിട്ട കാവലിന്‍ കരുതല്‍ ....ഇടുക്കി ജില്ലയിലെ സ്ത്രീകള്‍ക്ക് ഇനി ആശ്വസിക്കാം.

ഇടുക്കി: വനിതകള്‍ക്ക് ഇനി വളയിട്ട കാവലിന്‍ കരുതല്‍ .....ജില്ലയിലെ വീട്ടമ്മമാരും കുട്ടികളു മുള്‍പ്പെടെയുള്ള സ്ത്രീകള്‍ക്ക് ഇനി ആശ്വസിക്കാം. തങ്ങളുടെ പരാതികളും പ്രശ്‌നങ്ങളും തങ്ങള്‍ക്ക് മാത്രമായുള്ള അഭയ സ്ഥാനത്തിരുന്ന് മടിയും പേടിയുമേതുമില്ലാതെ തുറന്ന...തുട൪ന്ന് വായിക്കുക


സ്ത്രീകളുടെ ഉന്നമനത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കി മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെ ജെന്‍ഡര്‍ ബജറ്റ്

കൊല്ലം : സ്ത്രീകളുടെ ഉന്നമനത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നല്‍കി മുഖത്തല ബ്ലോക്ക് പഞ്ചാ യത്തിന്റെ ജെന്‍ഡര്‍ ബജറ്റ്. ജില്ലയില്‍ ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് ജെന്‍ഡര്‍ബജറ്റ് അവ തരിപ്പിക്കുന്നത്. സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒട്ടേറെ പദ്ധ...തുട൪ന്ന് വായിക്കുക


സ്ത്രീ സുരക്ഷയിൽ രണ്ടാം സ്ഥാനത്ത് നിന്ന് രാജ്യത്ത് ഒന്നാമതെത്തുക ലക്ഷ്യം: മുഖ്യമന്ത്രി

തിരു: സ്ത്രീ സുരക്ഷയിൽ രാജ്യത്ത് രണ്ടാം സ്ഥാനത്ത് നിന്ന് ഒന്നാമതെത്തുകയാണ് കേരളത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര വനിതാദിനത്തിന്റെ സംസ്ഥാ നതല ഉദ്ഘാടനവും വനിതാരത്‌ന പുരസ്‌കാരവിതരണവും നിർവഹിക്കുകയായിരുന്നുഅദ്ദേഹം. ...തുട൪ന്ന് വായിക്കുക


രാത്രി നടത്തത്തില്‍ പങ്കാളിയായി മന്ത്രി കെ.കെ.ശൈലജ ടീച്ചറും :സംസ്ഥാനത്താകെ രാത്രി നടത്തത്തില്‍ പങ്കെടുത്തത് 4500 ഓളം സ്ത്രീകള്‍

തിരു: പൊതു ഇടം എന്റേതും എന്ന് ഉറപ്പിച്ച് അന്തര്‍ദേശീയ വനിത ദിനത്തോടനുബന്ധിച്ച് സ്ത്രീ കളോടൊപ്പം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറും രാത്രി നടത്തത്തില്‍ പങ്കാളിയായി. സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ സധൈര്യം മുന്നോട...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര വനിതാദിനത്തില്‍ കേരളത്തില്‍ ഒരു ട്രെയിന്‍ പൂര്‍ണമായും വനിതകള്‍ ഓടിക്കുo

തിരു: അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു ട്രെയിന്‍ പൂര്‍ണമായും വനിതകള്‍ ഓടിക്കുകയാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. മാര്‍ച്ച് 8-ാം തീയതി രാവിലെ 10.15ന് എറണാ ...തുട൪ന്ന് വായിക്കുക


യു.എന്‍. വിമണിന്റെ സൗത്ത് ഏഷ്യന്‍ സെന്ററാക്കി കേരളത്തെ മാറ്റുമെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള ഐക്യരാഷ്ട്ര സ്ഥാപനമായ യു.എന്‍. വിമണിന്റെ സൗത്ത് ഏഷ്യന്‍ സെന്ററാക്കി കേരളത്തെ മാറ്റുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ജെന്‍ഡര്‍ പാര്‍ക്കിനെ സൗത്ത് ഏഷ...തുട൪ന്ന് വായിക്കുക


മലപ്പുറത്ത് അത്യാധുനിക സംവിധാനങ്ങളുമായി കുടുംബശ്രീ മൊബൈല്‍ കാര്‍ വാഷിങ് രംഗത്തേക്കു

മലപ്പുറം :സംസ്ഥാന തലത്തില്‍ ആദ്യമായി അത്യാധുനിക സംവിധാനങ്ങളുമായി കുടുംബശ്രീ മൊബൈല്‍ കാര്‍ വാഷിങ് രംഗത്തേക്കും ചുവടുവെയ്ക്കുന്നു. പൊണ്ടം ഗ്രാമപഞ്ചായത്തിലെഅഞ്ച് കുടുംബ ശ്രീ സംരംഭകരാണ് കുടുംബശ്രീയുടെ യുവശ്രീ പദ്ധതിയിലൂടെ പൊണ്ടം മൊബൈല്‍ സ്റ്റീ കാര്‍ സ്പാ...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര വനിതാ വാരാചണം: മാര്‍ച്ച് 5ന്

തിരു: അന്താരാഷ്ട്ര വനിത വാരാചരണത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകു പ്പിന്റെ നേതൃത്വത്തില്‍ വാരാചരണത്തിന്റെ അഞ്ചാം ദിനമായ (അഭിനയ) മാര്‍ച്ച് 5-ാം തീയതി വ്യാഴാഴ്ച രാവിലെ 10ന് തിരു. സ്‌റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറി ഹാളില്‍ വകുപ്പിലെജീവനക്കാരുടെയും...തുട൪ന്ന് വായിക്കുക


സംസ്ഥാന വനിതാരത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരു: 2019ലെ സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരങ്ങള്‍ ആരോഗ്യസാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. സാമൂഹ്യ സേവന രംഗത്തുള്ള വനിതാ രത്‌ന പുരസ്‌കാരം മാനന്തവാടി വെമം അരമംഗലം വീട്ടിലെ സി.ഡി. സര സ്വതി, കായിക ...തുട൪ന്ന് വായിക്കുക


ലിംഗസമത്വത്തിന് പോരാട്ടം ശക്തമാക്കണം: സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി. ജോസഫൈന്‍

ഇടുക്കി: ലിംഗസമത്വത്തിന് വേണ്ടിയുള്ള പോരാട്ടം ശക്തമാക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞു. ആഗോളതലത്തില്‍ സ്ത്രീകളുടെ സാമൂ ഹ്യമായ പദവിയും അന്തസും ഇടിഞ്ഞ് താഴുകയാണ്. സാമ്പത്തിക അസമത്വം ശക്തിപ്പെടുന്ന ലോകസാഹചര്യങ്ങള്‍ സ്ത...തുട൪ന്ന് വായിക്കുക


ശ്രുതി ഷിബുലാല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവര്‍ക്ക് വനിതാ സംരംഭകത്വ അവാര്‍ഡ്

തിരു: ശ്രുതി ഷിബുലാല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവരെ 2020ലെ കേരളത്തി ലെ ശ്രദ്ധേയ വനിത സംരംഭകത്വ അവാര്‍ഡിന് തെരഞ്ഞെടുത്തതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. മറ്റ് സ്ത്രീകള്‍ക്ക് പ്രചോ ദനമാ...തുട൪ന്ന് വായിക്കുക


അന്താരാഷ്ട്ര വനിതാദിനം: മാര്‍ച്ച് 1 മുതല്‍ 8 വരെ വാരാചരണ പരിപാടികള്‍: മാര്‍ച്ച് 7ന് എല്ലാ ജില്ലകളിലും രാത്രി നടത്തം, ബൈക്ക് റൈസ്, നൈറ്റ് ഷോപ്പിംഗ്

തിരു: ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശു വിക സന വകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നുവെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. സ്ത്രീക ളുടെ അവക...തുട൪ന്ന് വായിക്കുക


സാമൂഹ്യ മാധ്യമങ്ങളിലെ ചതിക്കുഴിയില്‍പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു - വനിതാ കമ്മീഷന്‍

കൊല്ലം : ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാതെ സാമൂഹ്യ മാധ്യമങ്ങളിലെ ചതിക്കുഴിയില്‍ പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന അദാലത്തിലാണ് കമ്മീഷന്റെ പരാമര്‍ശം. അക്ക...തുട൪ന്ന് വായിക്കുക


വനിതാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യാന്‍ സൗകര്യമൊരുക്കും: വനിതാ കമ്മീഷന്‍

പത്തനംതിട്ട : വനിതാ ഉദ്യോഗസ്ഥര്‍ക്ക് ഓഫീസുകളില്‍ നിര്‍ഭയമായി ജോലി ചെയ്യാന്‍ സൗകര്യ മൊരുക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ.ഷാഹിദാ കമാല്‍ പറഞ്ഞു. പത്തനം തിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ വനിതാ കമ്മീഷന്‍ അംഗം ഇ.എം രാധയ്ക്...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.