Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ദുരന്തം കവർന്നത് ഒരു വലിയ കുടുംബത്തിലെ 21 പേരെ സംസ്ഥാനത്ത് 1,420 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു കൊല്ലത്ത് കടല്‍ ക്ഷോഭം:ആറു വീടുകളില്‍ വെള്ളം കയറി വിമാനാപകടം: രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണo പ്രളയം നേരിടാന്‍ ആരോഗ്യ വകുപ്പ് സുശക്തം

അറിയിപ്പുകള്‍

കൂടുതല്‍ 

ശബരിമല: ഹൃദയാഘാതം വന്ന 67 തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി: ആരോഗ്യ വകുപ്പ് ഇതുവരെ സേവനം നല്‍കിയത് 61,991 പേര്‍ക്ക്

7/12/2019

തിരു: ശബരിമല നട തുറന്ന് 21 ദിവസത്തിനകം 75 പേര്‍ക്ക് ഹൃദയാഘാതമുണ്ടായെന്നും ആരോഗ്യ വകുപ്പിന്റെ സമയോചിതമായ ഇടപെടലിലൂടെ അതില്‍ 67 പേരേയും രക്ഷപ്പെടുത്താ നായെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഹൃദയാഘാതം വന്ന വരില്‍ 20 വയസുമുതല്‍ 76 വയസുവരെയുള്ളവരുണ്ട്. ഇതുവരെ 584 പേര്‍ക്കാണ് അപസ്മാരം വന്നത്. പമ്പ മുതല്‍ ശബരിമല വരെയുള്ള ദീര്‍ഘദൂര കയറ്റം ആരോഗ്യമുള്ള ഒരാളില്‍ പോലും വിവിധ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം എന്നാണിത് സൂചിപ്പിക്കുന്നത്. അതിനാല്‍ തന്നെ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുകയും സേവനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്ത ണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

ഇതുവരെ 61,991 പേര്‍ക്കാണ് ആരോഗ്യവകുപ്പിന്റ ശബരിമലയോടനുബന്ധിച്ച വിവിധ കേന്ദ്രങ്ങ ളില്‍ സേവനം നല്‍കിയത്. ശബരിമല തീര്‍ത്ഥാടന പാതയിലെ എല്ലാ പ്രധാന സെന്ററുകളിലും കാര്‍ഡിയോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. പമ്പ മുതല്‍ സന്നിധാനം വരെ 15 എമര്‍ ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഹൃദയാഘാതം ഉണ്ടായാല്‍ ഷോക്ക് നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഓട്ടോമെറ്റഡ് ഡിബ്രിഫ്രിലേറ്റര്‍ സംവിധാ നവും ഒരുക്കിയിട്ടുണ്ട്. ഇത് വരെ 14,712 പേരാണ് ഈ സെന്ററുകളില്‍ ചികിത്സ തേടിയത്. ഇതില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ബാധിച്ച 193 പേരെ സുരക്ഷിതമായി ആശുപത്രി കളില്‍ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്.

കാര്‍ഡിയോളജി സെന്ററുകളില്‍ മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജിന്റെ സേവനം 24 മണി ക്കൂറും ഉറപ്പ് വരുത്തിയിട്ടുണ്ട്. യാത്രാവേളയില്‍ എന്തെങ്കിലും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ നില യ്ക്കല്‍ മുതല്‍ സന്നിധാനം വരെയും ഇടത്താവളങ്ങളിലും സജ്ജമാക്കിയിരിക്കുന്ന ആരോഗ്യ സംവിധാനം ഉപയോഗിക്കേണ്ടതാണ്. ഇതോടൊപ്പം കരിമല വഴിയുള്ള പരമ്പരാഗത പാതയില്‍ ഒരു എമര്‍ജന്‍സി മെഡിക്കല്‍ സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. വനം വകുപ്പിന്റെ സഹകരണത്തോ ടെ കാനന പാതയില്‍ 3 എമര്‍ജന്‍സി മെഡിക്കല്‍ കേന്ദ്രങ്ങള്‍ കൂടി തിങ്കളാഴ്ച മുതല്‍ ക്രമീകരി ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ളാഹ മുതല്‍ പമ്പ വരയും കണമല മുതല്‍ ഇലവുങ്കല്‍ വരെയും ഉള്ള റോഡുകളില്‍ വാഹനാപകടങ്ങളില്‍പ്പെടുന്ന അയ്യപ്പന്മാരുടെ സേവനത്തിനായി 2 സ്റ്റാഫ് നഴ്‌സ് ഉള്‍പെട്ട ആംബുലന്‍സ് ക്രമീകരിച്ചിട്ടുണ്ട്. ഇതുവഴി 5 വാഹന അപകടങ്ങളില്‍പ്പെട്ട അയ്യപ്പന്‍ മാരെ സുരക്ഷിതമായി ആശുപത്രികളില്‍ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്.

പമ്പ മുതല്‍ സന്നിധാനം വരെയുളള കാല്‍നട യാത്രയില്‍ തീര്‍ത്ഥാടകര്‍ക്ക് ഉണ്ടാകുന്ന നെഞ്ചി ടിപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടാകാന്‍ സാധ്യതയു ണ്ട്. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ ഒരുപക്ഷെ ഹൃദയാഘാതത്തിലേക്ക് നീങ്ങാം. അതിനാല്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം. എല്ലാ ഭാഷകളിലും ഇതുസംബന്ധിച്ച ലഘു ലേഖകള്‍ വിതരണം ചെയ്തു വരുന്നു.

മല കയറുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടവ

1. എല്ലാ പ്രായത്തിലുമുള്ള തീര്‍ത്ഥാടകരും സാവധാനം മലകയറണം. 2. ലഘു ഭക്ഷണം കഴിച്ചതിനുശേഷം മലകയറുന്നതാണ് നല്ലത്. 3. 45 വയസിന് മുകളിലുള്ള എല്ലാ തീര്‍ഥാടകരും പ്രത്യേകിച്ച് പാരമ്പര്യമായി ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളോ രക്താതി മര്‍ദ്ദമോ ഉള്ളവര്‍ മലകയറുന്നതിന് മുമ്പ് വൈദ്യ പരിശോധനയ്ക്ക് വിധേയരാകണം. 4. സ്ഥിരമായി മരുന്ന് കഴിക്കുന്ന തീര്‍ത്ഥാടകര്‍ വ്രതത്തിന്റെ ഭാഗമായി മരുന്നുകള്‍ കഴിക്കുന്നത് നിര്‍ത്തരുത്.

5. ആത്സ്മ രോഗികളും അലര്‍ജിയുമായി ബന്ധപ്പെട്ട ശ്വസന പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരുംമല കയറുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ആരോഗ്യവകുപ്പ് കാനനപാതയില്‍ നടത്തുന്ന ഓക്‌സിജന്‍ പാര്‍ലറുകള്‍ ഉപയോഗിക്കണം. ശ്വാസകോശ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ആത്സ്മ രോഗികള്‍ അവരുടെ വ്യായാമത്തില്‍ ഓട്ടവും എയറോബിക് വ്യായാമവും ഉള്‍പ്പെടുത്തി മല കയറ്റത്തിന് മുന്‍കൂട്ടി തയ്യാറാകണം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ദുരന്തം കവർന്നത് ഒരു വലിയ കുടുംബത്തിലെ 21 പേരെ

മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് മയിൽസ്വാമിയുടെ കുടും ബത്തിലായിരുന്നു – 21 പേർ . ദുരന്തത്തിൽ മയിൽസ്വാമിയും ചേട്ടൻമാരായ ഗണേശും അനന്ത ശിവവും ഭാര്യമാരും മക്കളുമൊക്കെ മണ്ണിനടിയിലായി. വ്യാഴാഴ്ച കനത്ത മഴ ഈ പ്രദേശത്തിന് ഭീതി പകർ...തുട൪ന്ന് വായിക്കുക


ഇടുക്കി രാജമല പെട്ടിമുടിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരണം 26

ഇടുക്കി: രാജമല പെട്ടിമുടിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരണം 26 ആയതായി മുഖ്യ മന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെള്ളിയാഴ്ച കണ്ടെത്തിയ 15മൃത ദേഹങ്ങൾക്കു പുറമെ ശനിയാഴ്ച 11 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. അതിൽ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടി...തുട൪ന്ന് വായിക്കുക


ചന്ദ്രഗിരി കരകവിഞ്ഞു

കാസര്‍കോട് : ചന്ദ്രഗിരിപ്പുഴ കരകവിഞ്ഞു. കാസര്‍കോട് നഗരസഭയിലെ തളങ്കര കൊപ്പല്‍ ദേശ ത്തെ 20 കുടുംബങ്ങളിലെ 31 സ്ത്രീകള്‍, ഏഴ് പുരുഷന്‍മാര്‍, 11 കുട്ടികള്‍ എന്നിവരെതളങ്കരകുന്നില്‍ ജി എ ല്‍ പിസ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. തളങ്കര കൊറക്കോട് വയലില്‍...തുട൪ന്ന് വായിക്കുക


വയനാട് ജില്ലയില്‍ ലഭിച്ച മഴയുടെ അളവ്

വയനാട് :ജില്ലയില്‍ ആഗസ്റ്റ് 7 നു രാവിലെ 8.30 മുതല്‍ആഗസ്റ്റ് 8 രാവിലെ 8.30 വരെ ലഭിച്ച ലഭിച്ച മഴയുടെ അളവ്: മഴ മില്ലിമീറ്ററില്‍. (ബ്രാക്കറ്റില്‍ മഴ ബാധിക്കുന്ന നദീതടം/ പ്രദേശം) ചൂരല്‍മല, മേപ്പാടി -230 (ചാലിയാര്‍) നെല്ലിമുണ്ട- 246 (ചാലിയാര്‍) ...തുട൪ന്ന് വായിക്കുക


ഓണം സ്‌പെഷ്യല്‍ ഡ്രൈവ് എക്‌സൈസ് കണ്‍ട്രോള്‍ റൂം തുറന്നു

വയനാട് : ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യനിര്‍മ്മാണം, അനധികൃതമദ്യക്കടത്ത്,ലഹരി ക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്‌സൈസ്വകുപ്പ് സ്‌പെഷ്യല്‍ഡ്രൈവ് തുടങ്ങി. മീനങ്ങാടിഎക്‌സൈസ് ഡിവിഷന്‍ ഓഫീസ് കേന്ദ്രമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ...തുട൪ന്ന് വായിക്കുക


കരിപ്പൂർ വിമാനാപകടം: മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് പത്തു ലക്ഷം രൂപ ധനസഹായം

കരിപ്പൂർ: വിമാനാപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ പത്തു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിക്കേറ്റഎല്ലാ വരുടെയും ചികിത്‌സാ ചെലവ് സർക്കാർ തന്നെ വഹിക്കും. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് സാധ്യമാ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് 1,420 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 1715 പേർ രോഗമുക്തി നേടി

തിരു:കേരളത്തിൽ 1,420 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 485 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 173 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 169 പേർക്കും, മലപ്പുറം ജില്ലയിൽ നിന്...തുട൪ന്ന് വായിക്കുക


കൊല്ലത്ത് കടല്‍ ക്ഷോഭം

കൊല്ലം: മുണ്ടയ്ക്കല്‍ വില്ലേജിലെ ബീച്ചിന് സമീപപ്രദേശത്തുള്ള ആറു വീടുകളില്‍വെള്ളംകയറി. കടലിനോട് ചേര്‍ന്ന ആറ് കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടിയായി. ആള്‍ക്കാര്‍ മാറി താമസിക്കാന്‍ തയ്യാറായാല്‍ താമസിപ്പിക്കാന്‍ അമ്യതകുളം സ്‌കൂളില്‍ സൗകര്...തുട൪ന്ന് വായിക്കുക


കെ.എസ്.ഡി.പി മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാണവും ആരംഭിച്ചു

തിരു: കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെഎസ്ഡിപി) മെഡിക്കല്‍ ഉപകരണങ്ങ ളുടെ നിര്‍മാണവും ആരംഭിച്ചു. രോഗിയില്‍ നിന്നും സുരക്ഷിതമായ കവചം തീര്‍ത്ത് പരിശോധ നയും സ്വാബ് ശേഖരണവും നടത്താവുന്ന എക്‌സാമിനേഷന്‍ ബൂത്ത്, സ്വാബ് കലക്ഷന്‍ ബൂത്ത...തുട൪ന്ന് വായിക്കുക


വിമാനാപകടം: രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ സ്വരക്ഷയ്ക്കും നാടിന്റെ സുരക്ഷയ്ക്കുംവേണ്ടി ക്വാറന്റൈനില്‍ പ്രവേശിക്കണo

തിരു: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ സമയോജിതമായി ഇടപെട്ട് രക്ഷാ പ്രവര്‍ത്തനം നടത്തിയ നാട്ടുകാരുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ദുരന്തത്തിന്റെ ആഴം കുറച...തുട൪ന്ന് വായിക്കുക


കേന്ദ്ര ദുരന്തനിവാരണ പ്രതികരണ സേനയുടെ 22 അംഗ സംഘം പാലക്കാട്

പാലക്കാട്: കാലവര്‍ഷക്കെടുതി സാധ്യത മുന്നില്‍ കണ്ട് രക്ഷാപ്രവര്‍ത്തനത്തിനായി കേന്ദ്ര ദുരന്ത നിവാരണ പ്രതികരണ സേനയുടെ 22 അംഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘം പാലക്കാട് ജില്ലയി ലെത്തി. ഗവ. വിക്ടോറിയ കോളെജിലാണ് സംഘത്തിനായി ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്ന...തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച: പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്തു

മലപ്പുറം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയതിന് മലപ്പുറം ജില്ലയിലെ ചെറുകാവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സൽമാ ബീവിയെ പഞ്ചായത്ത് ഡയറക്ടർ സസ്‌പെൻഡ് ചെയ്തു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം സെക്രട്ടറി ഓഫീസിൽ ഹാജരാകാതിരിക്കുകയും ജീവനക്കാർക്ക്...തുട൪ന്ന് വായിക്കുക


കാലവർഷ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ജീവനക്കാരെ വിട്ടു നൽകണം

തൃശൂർ : ജില്ലയിൽ കാലവർഷം ശക്തമായതോടെ വിവിധ താലൂക്കുകളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ താലൂക്ക് തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിന് ഇൻസിഡന്റ് കമാൻഡർമാരായി പ്രവർത്തിക്കുന്ന തഹസിൽദാർമാർക്ക് തൃശൂർജില്ലാ ഭരണകൂടം സജ്ജീകര...തുട൪ന്ന് വായിക്കുക


ക്വിറ്റ് ഇന്ത്യ സമര വാര്‍ഷികം: സ്വാതന്ത്ര്യ സമര സേനാനിയെ ആദരിക്കും

കൊല്ലം : ക്വിറ്റ് ഇന്ത്യ സമര വാര്‍ഷിക ദിനമായ ആഗസ്റ്റ് 9 സ്വാത്യന്ത്യ സമര സേനാനിയായ ഉളിയ ക്കോവില്‍ മിക്കി ഭവനില്‍ വി ഭാസ്‌കരനെ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ആദരിക്കും. അംഗ വസ്ത്രവും ഷാളും നല്‍കിയാണ് ആദരവ്. ക്വിറ്റ് ഇന്ത്യ ദിനത്തില്‍ സ്വാതന്ത്ര്യ ...തുട൪ന്ന് വായിക്കുക


മലപ്പുറം ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജം

മലപ്പുറം: ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ ദുരന്തനിവാരണ വിഭാഗത്തിന്റെ നേതൃ ത്വത്തില്‍ ജില്ലാതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളി ലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കിയത്. പഞ്ചായ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.