Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മോട്ടിവേഷണല്‍ ക്ലാസ് 28 രാവിലെ 9 മണി മുതല്‍ കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ തിരു. മെഡിക്കൽ കോളേജിൽ വാഹന പാർക്കിംഗിന് നിയന്ത്രണം അറിയിപ്പ് : റിപ്പബ്ലിക്ക് ദിനം പ്രമാണിച്ചു 26.01.2020 പൊതുജനം.കോമിന് അവധിയാണ് : ചീഫ് എഡിറ്റർ ഉത്തരവാദിത്വ ടൂറിസം രംഗത്ത് കേരളം ലോകത്തിന് മാതൃകയെന്ന് ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍ വിശപ്പുരഹിത കേരളം പദ്ധതി ഇനി തൃശ്ശൂരിലും

അറിയിപ്പുകള്‍

കൂടുതല്‍ 

കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഡിസംബർ എട്ടിന് നടക്കുന്ന ഇന്ത്യ-വെസ്റ്റിൻഡീസ് ടി20 മത്സരത്തിന് ക്രമീകരണങ്ങൾ പൂർത്തിയായി:മന്ത്രി കടകംപള്ളി സുരേന്ദ്രൻ

6/12/2019

തിരു: കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഡിസംബർ എട്ടിന് നടക്കുന്ന ഇന്ത്യ-വെസ്റ്റിൻ ഡീസ് ടി20 മത്സരത്തിന് ക്രമീകരണങ്ങൾ പൂർത്തിയായതായി സംഘാടകസമിതി ചെയർമാൻ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

90 ശതമാന ത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. വൈകിട്ട് അഞ്ചുമുതൽ കാണികളെ പ്രവേശിപ്പിക്കും. കാണികളെല്ലാം തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം. സ്റ്റേഡിയവും പരിസരവും പോലീ സ് നിയന്ത്രണത്തിലായിരിക്കും. മഫ്തി പോലീസ് ഉൾപ്പെടെ 1000 പോലീസുകാർ സുരക്ഷയൊ രുക്കും. സിറ്റി പോലീസ് കമ്മീഷണർ എം.ആർ. അജിത്ത് കുമാറിന്റെ നേതൃത്വത്തിലാണ് സ്റ്റേഡിയത്തിന്റെയും നഗരത്തിന്റെയും സുരക്ഷാക്രമീകരണങ്ങൾ നിയന്ത്രിക്കുക. ആവശ്യമായ സൈൻബോർഡുകൾ, സീറ്റ് നമ്പരുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ആഹാരത്തിനും കുടിവെള്ളത്തിനുമുള്ള സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കുടുംബശ്രീ ഉൾപ്പെടെ 20 ഏജൻസികളെ ഭക്ഷണവിതരണത്തിന് ഏർപ്പാടാക്കിയിട്ടുണ്ട്. വാട്ടർ അതോറിറ്റി യുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടക്കും. കോർപറേഷൻ, ഭക്ഷ്യ സുരക്ഷാ വകുപ്പ്, ശുചിത്വമിഷൻ എന്നിവ ഭക്ഷണവിതരണത്തിന്റെ മേൽനോട്ടം വഹിക്കും. സമ്പൂർണമായി ഹരിതപെരുമാറ്റച്ചട്ടം പാലിക്കും. സ്റ്റേഡിയത്തിനുള്ളിലേക്ക് കുപ്പിവെള്ളം, ശീതളപാനീയം, പ്ലാസ്റ്റിക്, കുട, കമ്പിവടി, തീപ്പെട്ടി, ലഹരിവസ്തുക്കൾ തുടങ്ങിയവ പ്രവേശിപ്പിക്കില്ല. സ്റ്റേഡിയത്തിലേക്കോ, കളിക്കാർക്ക് നേരെയോ ഏതെങ്കിലും വസ്തുക്കൾ വലിച്ചെറിയാൻ ശ്രമിച്ചാൽ പോലീസ് നടപടി എടുക്കും. യൂണിവേഴ്സിറ്റി കാമ്പസ്, കാര്യവട്ടം കോളേജ്, എൽ.എൻ.സി.പി.ഇ തുടങ്ങിയ സ്ഥലങ്ങളിൽ പാർക്കിംഗ് അനുവദിക്കും.

മത്സരത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തും. മഴ വന്നാൽ ഗ്രൗണ്ടിൽ സ്വീകരിക്കേണ്ട എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വ ത്തിൽ ദുരന്തനിവാരണ അതോറിറ്റി സജ്ജമാണ്. അടിയന്തര ആരോഗ്യസേവനത്തിനായി സ്റ്റേഡി യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫസ്റ്റ് എയ്ഡ് കിയോസ്‌കുകൾ സ്ഥാപിക്കും. എന്ത് അടിയന്തര സാഹചര്യമുണ്ടായാലും നേരിടുന്നതിന് ആംബുലൻസുകൾ അടക്കമുള്ള മുൻകരുതലുകൾ ഒരുക്കും. ആരോഗ്യവകുപ്പിന്റെയും മത്സരത്തിന്റെ മെഡിക്കൽ പാർട്ണർ ആയ അനന്തപുരി ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ എല്ലാവിധ മുന്നൊരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്.

സ്റ്റേഡിയത്തിൽ ഫസ്റ്റ് എയ്ഡ് റൂമുകളും സ്പെഷ്യൽ കാഷ്വാലിറ്റി സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. ഫയർഫോഴ്സിന്റെ നാല് യൂണിറ്റുകൾ സ്റ്റേഡിയത്തിലുണ്ടാവും. അഗ്നിബാധ തടയുന്നതിന് ഫയർ ഫൈറ്റിംഗ് സംവിധാനം സ്റ്റേഡിയത്തിലുണ്ട്. ഫയർഫോഴ്സിന്റെ പൂർണ സജ്ജ സംഘവും സ്റ്റേഡിയത്തിലും പരിസരത്തും ഉണ്ടാകും. അപകട സാഹചര്യമുളവാക്കുന്ന അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനും ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കേണ്ടി വന്നാലും ആവശ്യമായ എമർജൻസി എക്സിറ്റ് പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ഏത് വഴി പുറത്തേക്ക് പോകണമെന്ന് സൂചിപ്പിക്കുന്ന രേഖാചിത്രങ്ങൾ എല്ലായിടത്തും സ്ഥാപിക്കും. എമർജൻസി റെസ്പോൺസ് ടീം അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിന് സർവസജ്ജമായി സ്റ്റേഡിയത്തിൽ നിലയുറപ്പിക്കും. സിസി ടിവി വഴി സ്റ്റേഡിയത്തിന് അകത്തെയും പുറത്തെയും ജനക്കൂട്ടത്തെ നിരീക്ഷിക്കും. അത്യാധുനിക സിസി ടിവി ക്യാമറകളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. സ്റ്റേഡിയവും പരിസരവും പൂർണമായും പോലീസ് നിയന്ത്രണത്തിലായിരിക്കും. മികച്ച കായികാനുഭവവും ആവേശവും ഉറപ്പാക്കുന്ന മത്സരമാക്കി മാറ്റുവാൻ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു. വാർത്താസമ്മേളനത്തിൽ മേയർ കെ. ശ്രീകുമാർ, കിലെ ചെയർമാൻ വി. ശിവൻകുട്ടി, കെ.സി.എ സെക്രട്ടറി അഡ്വ. ശ്രീജിത്ത് വി. നായർ തുടങ്ങിയവർ




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വേദനകള്‍ മറന്ന് അവര്‍ ഒത്ത് കൂടി; നവ്യാനുഭവമായി പാലിയേറ്റീവ് സംഗമം

കാസര്‍കോട് : പാട്ടുകള്‍ പാടിയും നൃത്തച്ചുവടുകള്‍ വെച്ചും കൂടെയിരുന്ന് ഭക്ഷണം കഴിച്ചും ചെങ്കള ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് പ്രവര്‍ത്തകരും ശരീര വേദനകള്‍ മറന്ന് രോഗബാധി തരും പഞ്ചായത്ത് അംഗങ്ങളും ഒത്തുകൂടിയപ്പോള്‍ ചെര്‍ക്കള മാര്‍ത്തോമ സ്‌ക്കൂള്‍ പരിസര...തുട൪ന്ന് വായിക്കുക


ഓപ്പറേഷൻ ബ്രേക് ത്രൂ - റെയില്‍ മേഖലകളിലെ കുരുക്കഴിക്കാന്‍ തീവ്രയത്നം

കാക്കനാട് - കൊച്ചി നഗരത്തെ വെള്ളക്കെട്ടില്‍ നിന്നും മോചിപ്പിക്കുന്നതിനുള്ള തീവ്രയത്ന പരി പാടിയായ ഓപ്പറേഷന്‍ ബ്രേക് ത്രൂ റെയില്‍മേഖലയിലേക്ക്. റെയില്‍പാളങ്ങളോട് ചേര്‍ന്ന് വെള്ള ക്കെട്ടുണ്ടാകുന്ന മേഖലകളില്‍ സമഗ്ര പ്രശ്ന പരിഹാരമാണ് ജില്ലാ കളക്ടര്‍ എസ്. സ...തുട൪ന്ന് വായിക്കുക


സ്വസ്തി ഫൗണ്ടേഷന് കീഴിൽ ഇരുപത്തി അയ്യായിരം പേരുടെ യുവജന വിഭാഗം സ്വസ്തി യൂത്ത് രൂപീകരിക്കുന്നു

തിരു: സ്വസ്തി ഫൗണ്ടേഷന് യുവജനവിഭാഗം സ്വസ്തി യൂത്ത് ആദ്യ ബാച്ച് 300 പേരുടെ സംഘം മാർ ഇവാനിയോസ് കോളേജിൽ നിന്ന് തുടക്കം കുറിക്കുന്നു. സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പാരിസ്ഥിതിക ആരോഗ്യരംഗത്ത് നൂതന മായ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും അവ നടപ്പിലാക്കുന്നതിനും ...തുട൪ന്ന് വായിക്കുക


ഭരണഘടനാ സംരക്ഷണ റാലി നടത്തി

അടൂര്‍ : ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ സംഘപരിവാര ശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ ദലിതര്‍ അനുവദിച്ചുകൊടുക്കില്ലെന്ന് ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സജി കൊല്ലം അഭിപ്രായപ്പെട്ടു. ജനുവരി 26 ന് റിപബ്ലിക് ദിനത്തില്‍ ഡി എച്ച് ആര്...തുട൪ന്ന് വായിക്കുക


ജയസൂര്യ നായകനായ അന്വേഷണം ജനുവരി 31ന് പ്രദര്‍ശനത്തിനെത്തുo

ജയസൂര്യയെ നായകനാക്കി ലില്ലി ഫെയിം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന അന്വേഷണം ജനുവരി 31ന് പ്രദര്‍ശനത്തിനെത്തുo.ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍. മേത്ത,എ.വി.അനൂപ്,സി.വി.സാരഥി എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശ്രുതി രാമചന്ദ്...തുട൪ന്ന് വായിക്കുക


അറിയിപ്പ് : റിപ്പബ്ലിക്ക് ദിനം പ്രമാണിച്ചു 26.01.2020 പൊതുജനം.കോമിന് അവധിയാണ് : ചീഫ് എഡിറ്റർ

അറിയിപ്പ് : റിപ്പബ്ലിക്ക് ദിനം പ്രമാണിച്ചു 26.01.2020 പൊതുജനം.കോമിന് അവധിയാണ് : ചീഫ് എഡിറ്റർ...തുട൪ന്ന് വായിക്കുക


മിശ്ര വിവാഹ ദമ്പതിമാര്‍ക്ക് സെയ്ഫ് ഹോമുകള്‍ ആരംഭിക്കും

ആലപ്പുഴ: സാമൂഹ്യപ്രശ്നങ്ങള്‍ നേരിടുന്ന മിശ്ര വിവാഹ ദമ്പതിമാര്‍ക്ക് സുരക്ഷിതമായി താമസിക്കു ന്നതിന് എല്ലാ ജില്ലകളിലും സെയ്ഫ് ഹോമുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സാമൂഹ്യനീതി വകുപ്പ് സ്വീകരിക്കുന്നു. ഒരു ഹോമില്‍ പരമാവധി 10 ദമ്പതികള്‍ക്ക് ഒരേ സമയം താമസ...തുട൪ന്ന് വായിക്കുക


തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ കലോത്സവം ആവേശമായി

ആലപ്പുഴ: പരിമിതിയുടെ ലോകത്തെ ചെറുത്ത് തോൽപ്പിച്ച് അവർ നിറഞ്ഞാടിയപ്പോൾ കണ്ടു നിന്ന വർക്കും പങ്കെടുത്തവർക്കും ഒരുപോലെ ആവേശമായി മഴവില്ല് 2019 ഭിന്നശേഷിക്കാരുടെ കലോത്സവം. തിരുവൻവണ്ടൂർ ഗ്രാപഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ നടന്ന കലോത്സവം സജി ചെറിയാൻ എം.എൽ.എ ഉ...തുട൪ന്ന് വായിക്കുക


വിശപ്പുരഹിത കേരളം പദ്ധതി ഇനി തൃശ്ശൂരിലും

തൃശൂർ : വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ചുരുങ്ങിയ വരുമാനമുള്ളവർക്ക് 20 രൂപ സബ്‌സിഡി നിരക്കിൽ ജില്ലയിൽ ഉച്ചഭക്ഷണം ലഭ്യമാക്കും. ഇതിനായുളള തുക പൊതുവിതരണ വകുപ്പ് വകയിരുത്തും. ആദ്യ ഘട്ടത്തിൽ കുന്നംകുളത്താണ് പദ്ധതി നടപ്പാക്കുക. കുന്നംകുളം നഗരസഭയിൽ പരി...തുട൪ന്ന് വായിക്കുക


ഉത്തരവാദിത്വ ടൂറിസം രംഗത്ത് കേരളം ലോകത്തിന് മാതൃകയെന്ന് ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍

തിരു: ഉത്തരവാദിത്വ ടൂറിസം രംഗത്ത്‌ ലോകത്ത് തന്നെ നേതൃത്വപരമായ സ്ഥാനമാണ് കേരളത്തിനെന്ന് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്‌പോണ്‍ സിബിള്‍ ടൂറിസം സ്ഥാപകനും ഡയറക്റ്ററുമായ ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ന...തുട൪ന്ന് വായിക്കുക


എമർജൻസി മെഡിസിനിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യൂ

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സീനിയർ റസിഡന്റ് :ഒഴിവുകളുടെ എണ്ണം മൂന്ന്. വിദ്യാഭ്യാസ യോഗ്യത: (1 എംഡി റേഡിയോ ഡയഗ്നോസിസ് (2) ടി സി എം ...തുട൪ന്ന് വായിക്കുക


വിഷ്ണുനാരായണൻ നമ്പൂതിരിക്ക് സംസ്ക്കാരവേദിയുടെ ആദരം

തിരു: അശീതിപിന്നിട്ട അനുഗൃഹീത കവി വിഷ്ണുനാരായണൻ നമ്പൂതിരിക്ക് കേരള സംസ്ക്കാര വേദിയുടെ ആദരം. കവിയുടെ വസതിയിൽ നടന്ന ചടങ്ങിൽ കേരള കോൺഗ്രസ് (എം) ചെയർ മാൻ ജോസ് കെ മാണി എം.പി അദ്ദേഹത്തെ പൊന്നാടയും പ്രശസ്തിപത്രവും നൽകി ആദരിച്ചു. സംസ്ക്കാരവേദി സംസ്ഥാനപ്രസി...തുട൪ന്ന് വായിക്കുക


കഴക്കൂട്ടം മണ്ഡലത്തിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടിവേഷണല്‍ ക്ലാസുമായി കടകംപള്ളി സുരേന്ദ്രന്‍

കഴക്കൂട്ടം : സ്വന്തം മണ്ഡലത്തിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ പേടി മാറ്റാനും പഠനത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാനും സഹായിക്കുന്ന മോട്ടിവേഷണല്‍ ക്ലാസു മായി എംഎല്‍എ. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എംഎല്‍എ കൂടിയായ മന്ത്രി കടകംപള്ളി സുര...തുട൪ന്ന് വായിക്കുക


പാതയോര ശുചീകരണവും സൗന്ദര്യവല്‍ക്കരണവും ആരംഭിച്ചു

തിരു: ദേശീയ സംസ്ഥാന പാതയോരങ്ങള്‍ ശുചീകരിച്ച് സൗന്ദര്യവല്‍ക്കരിക്കുന്ന പരിപാടി ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വട്ടപ്പാറ അമ്പലനഗര്‍ റോഡിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ശുചിത്വമിഷനും ഹരിതകേരള മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമാ...തുട൪ന്ന് വായിക്കുക


യുവജന കമ്മീഷന്‍ എറണാകുളം ജില്ലാ അദാലത്ത് :12 കേസുകള്‍ തീര്‍പ്പാക്കി

കൊച്ചി:സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാ അദാലത്തിൽ 20കേസുകള്‍ പരിഗണിച്ചതില്‍ 12 കേസുകള്‍ തീര്‍പ്പാക്കി. 8 എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പുതിയതായി രണ്ടു പരാതികളും ലഭിച്ചു. നിയമനത്തിനായി അധ്യാപകരില്‍ നിന്ന് പത്ത് ലക്ഷത്തിലേറെ രൂപ സെക്യൂരിറ്റി ഡെപോ ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.