Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കാല്‍ കോടിയോളം കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് നല്‍കുന്നു ആശുപത്രി പ്രസവം പ്രോത്സാഹിപ്പിക്കാന്‍ ഗര്‍ഭകാല ഗോത്രമന്ദിരം വയനാട് നാടോടി യുവതിയുടെ ചികിത്സ സൗജന്യമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി ചക്കമാവ് പ്രമേഹത്തെ പ്രതിരോധിക്കുമെന്ന് വിദഗ്‌ധർ ആൻസി സോജന്‌ കായിക വകുപ്പ്‌ പ്രതിമാസം 15000 രൂപ നൽകും

അറിയിപ്പുകള്‍

കൂടുതല്‍ 

കേരള ബാങ്ക് രൂപീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ചു

6/12/2019

തിരു: കേരളത്തിന്റെ അനന്തമായ സാധ്യതയാണ് കേരളബാങ്കിലൂടെ ഉയരാൻ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ബാങ്ക് രൂപീകരണത്തിന്റെ ഔദ്യോഗിക പ്രഖ്യാ പനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രബലമായ ജില്ലാ ബാങ്കുകൾ ഒന്നാകുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ ബാങ്കാ യി മാറാൻ ഇനി ഏതാനും നാളുകൾ കൂടി മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള ബാങ്കിലൂടെ ഒരു ശതമാനമെങ്കിലും കുറഞ്ഞ പലിശയ്ക്ക് കൃഷിക്കാർക്ക് വായ്പ നൽകുമെന്നും അദ്ദേഹം പറ ഞ്ഞു. അത്രത്തോളം വിപുലമായ സാധ്യതകളാണുള്ളത്. ഒന്നാകുമ്പോൾ ആർക്കും മാറിനിൽ ക്കാൻ കഴിയില്ല.

കേരളത്തിലെ എല്ലാ പ്രദേശങ്ങൾക്കും ബാധകമായ ബാങ്കായി കേരള ബാങ്ക് മാറും. എല്ലാഘട്ടത്തിലും നല്ലതിന്റെ കൂടെ നിൽക്കാൻ കേരളത്തിലെ സഹകാരികൾ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളബാങ്ക് പ്രവർത്തനം ആരംഭിക്കുന്നതോടെ ലോകമാകെ വ്യാപിച്ചുകിടക്കുന്ന മലയാളികളുടെ എൻ.ആർ.ഐ നിക്ഷേപം സ്വീകരിക്കാനുള്ള അനുമതിക്കായി അപേക്ഷ റിസർവ് ബാങ്കിന് നൽകിയിട്ടുണ്ട്. വിദേശത്ത് നിന്നുള്ള മലയാളികൾക്ക് ഇടപാട് നടത്താനും പണമയക്കാനുമുള്ള സൗകര്യവും ഏർപ്പെടുത്താൻ ശ്രമിക്കും. ഏകീകൃത കോർ ബാങ്കിംഗ് കേരള ബാങ്കിന്റെ ഭാഗമായി ഏർപ്പെടുത്തും. പ്രാഥമിക സർവീസ് ബാങ്കുകളെ കേരള ബാങ്കിന്റെ ടച്ച് പോയൻറുകളാക്കും. അവർക്കും എല്ലാ ആധുനിക സൗകര്യങ്ങളും ഏർപ്പെടുത്തും. കേരളത്തിന്റെ എല്ലാ പ്രദേശങ്ങളിലുമുള്ളവർ ബാങ്കിംഗ് ഇടപാട് നടത്തുന്നവരാണ്. ബാങ്കിംഗ് ഇടപാട് ജനകീയമാക്കിയത് സഹകരണമേഖലയും സഹകരണ ബാങ്കുകളുമാണ്. സഹകരണ ബാങ്കുകളുടെ കരുത്ത് നാടാകെ വ്യാപിച്ചുകിടക്കുന്ന സർവീസ് സഹകരണ ബാങ്കുകളാണ്. വലിയ നിക്ഷേപം, വായ്പാ ഇടപാട്, കൃഷിക്കാരെ ഫലപ്രദമായി സഹായിക്കൽ ഒക്കെ ഈ മേഖലയുടെ മുഖമുദ്രയാണ്. ഈ കരുത്തുമായാണ് ജില്ലാ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും ശക്തമായി പ്രവർത്തിച്ചുവന്നത്. സഹകരണമേഖല പ്രധാനമായി ലക്ഷ്യമിട്ടത് കൃഷിക്കാരെ സഹായിക്കലാണ്. കേരളത്തിലെ സഹകരണമേഖലയുടെ ശക്തി കാരണം ഒരു ഘട്ടത്തിൽ നബാർഡിന്റെ പണം കൈപ്പറ്റാതെ പോലും കർഷകർക്ക് വായ്പ നൽകാനായി. കാർഷിക വായ്പ രംഗത്തുനിന്ന് സംഘങ്ങൾ വ്യതിചലിക്കരുത്. വിവിധ മേഖലകളിൽ സഹകരണമേഖല അനേകം സേവനങ്ങൾ നൽകുന്നുണ്ട്. ഒരു കുടുംബത്തിന് ആവശ്യമായ ഏതുകാര്യവും നിർവഹിച്ചുനൽകാൻ സഹകരണ സംഘങ്ങൾക്ക് കഴിയുന്നുണ്ട്. കാലാനുസൃതമായ മാറ്റം ഓരോഘട്ടത്തിലും ഈരംഗത്ത് ഉണ്ടായിട്ടുണ്ട്. കൃഷിക്കാർക്ക് മാത്രമല്ല, ചെറുകിട കച്ചവടക്കാർക്കും വായ്പ നൽകാനായിട്ടുണ്ട്. സഹകരണ ബാങ്കുകളുടെ കാര്യത്തിൽ ഇത്രയും ശക്തമായ സ്ഥിതി നിലനിൽക്കുമ്പോൾ തന്നെ, ആ സ്ഥാപനം നിലനിൽക്കുന്ന പ്രദേശത്തിലെ തദ്ദേശസ്ഥാപനത്തിന്റെ ധനകാര്യ ഇടപാട് നടത്താനുള്ള സ്ഥാപനമായി മാറണം. ആ നിലയിലേക്ക് ഇപ്പോഴും എത്തിയിട്ടില്ല. ഒരു പഞ്ചായത്ത് അതിർത്തിയിലെ സ്ഥാപനങ്ങൾ ഒന്നായി കരുത്തുള്ളതായി മാറാനുള്ള സാധ്യത ചിന്തിക്കണം. സഹകരണരംഗത്ത് അഴിമതി ഒരുതലത്തിലും അനുവദിക്കാനാവില്ല. വിവിധ പരിശോധനാഘട്ടങ്ങളിൽ കുറ്റമറ്റനിലയിൽ ഉയർന്നുനിൽക്കാനാകണം. കേരള ബാങ്കിൽനിന്ന് തെറ്റിദ്ധാരണമൂലം മാറി നിൽക്കുന്നവർക്ക് ഏതു സമയത്തും സംശയം ദൂരികരിച്ച് കടന്നുവരാമെന്നും സഹകരണമന്ത്രിയോടോ മുഖ്യമന്ത്രിയോടോ സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെക്കൂടി കേരള ബാങ്കിൽ ചേർക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ബാങ്ക് ജീവനക്കാർ സമർപ്പിച്ച നിവേദനവും മുഖ്യമന്ത്രി ഏറ്റുവാങ്ങി.

ചടങ്ങിൽ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ജനങ്ങളെ കൊള്ളയടിക്കില്ലെന്നും അമിതമായ സർവീസ് ചാർജ് ഈടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ലയനത്തോടെ കേരളത്തിലെ രണ്ടാമത്തെ വലിയ ബാങ്കാണിതിപ്പോൾ. ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ് മൂല്യമാണ് കേരള ബാങ്കിനുള്ളത്. വരുന്ന മൂന്നുവർഷത്തിനുള്ളിൽ കേരള ബാങ്കിന് മാത്രമായി മൂന്നുലക്ഷം കോടിയുടെ ബിസിനസാണ്. കാർഷിക, കാർഷിക അനുബന്ധ വായ്പകളും ചെറുകിട, ഇടത്തര വായ്പകളും വർധിപ്പിക്കും. സഹകരണതത്വങ്ങൾക്കും മൂല്യങ്ങൾക്കും അധിഷ്ഠിതമായിരിക്കും കേരള ബാങ്കിന്റെ പ്രവർത്തനം. ജീവനക്കാരുടെ ന്യായമായ താത്പര്യങ്ങൾ സംരക്ഷിച്ചായിരിക്കും ജീവനക്കാരുടെ ലയനം പൂർത്തീകരിക്കുക. ഒരുസുപ്രഭാതത്തിൽ ചില തോന്നലുകളുടെ അടിസ്ഥാനത്തിൽ പിറവികൊണ്ടതല്ല കേരള ബാങ്കെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ.സി. മൊയ്തീൻ, എം.എം. മണി, ടി.പി. രാമകൃഷ്ണൻ, മേയർ കെ. ശ്രീകുമാർ, എം.എൽ.എമാരായ വി.കെ. പ്രശാന്ത്, വി. ജോയ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, സംസ്ഥാന സഹകരണ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ കോലിയക്കോട് എൻ. കൃഷ്ണൻ നായർ, ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന സഹകരണ ബാങ്ക് എം.ഡി റാണി ജോർജ് തുടങ്ങിയവർ സംബന്ധിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി സ്വാഗതവും സഹകരണ സംഘം രജിസ്ട്രാർ ഡോ. പി.കെ. ജയശ്രീ നന്ദിയും പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അങ്കണവാടി ഉച്ച ഭക്ഷണത്തിന് ഫോര്‍ട്ടിഫൈഡ് അരി:കേരളത്തിലെ ആദ്യ ഫോര്‍ട്ടിഫിക്കേഷന്‍ പ്ലാന്റ് പ്രവര്‍ത്തനസജ്ജമായി

തിരു: കുട്ടികളിലെ അനീമിയ പോലുള്ള പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമായി 3 മുതല്‍ 6 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് അങ്കണവാടികള്‍ വഴി ഉച്ചഭക്ഷണത്തിന് നല്‍കിവരുന്ന അരിക്ക് പകരം ഫോര്‍ട്ടിഫൈഡ് അരി വിതരണം ചെയ്യുന്നതിന് തയ്യാറായതായി ആരോഗ്യ സാമൂഹ്യനീ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് 1.25ലക്ഷം പട്ടയങ്ങൾ നൽകി -മന്ത്രി ഇ ചന്ദ്രശേഖരൻ

ആലപ്പുഴ: ഈ സർക്കാർ അധികാരത്തിലെത്തി നാലുവർഷത്തോടടുക്കുമ്പോള്‍ സംസ്ഥാനത്ത് സ്വന്തമായി രേഖയിൽ ഭൂമിയില്ലാത്ത 1,25,000 പേർക്ക് പട്ടയം കൊടുത്തതായി റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് , കണ്ണൂർ ജില്ലകളി...തുട൪ന്ന് വായിക്കുക


കായല്‍ സംരക്ഷണ പദ്ധതി; അതിക്രമിച്ച് മത്സ്യബന്ധനം നടത്തിയയാളെ പിടികൂടി

ആലപ്പുഴ: കേരള ഫിഷറീസ് വകുപ്പ് വേമ്പനാട് കായലിലെ മത്സ്യസമ്പത്ത്, കക്കാ സമ്പത്ത് എന്നി വ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയില്‍ അതിക്രമിച്ച് മത്സ്യബന്ധനം നടത്തിയ ഒരു മത്സ്യത്തൊഴിലാളിയെ പോലീസ് പിടികൂടി....തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൗരോര്‍ജ വൈദ്യുതി ഉല്‍പ്പാദനത്തിന് തുടക്കമായി

പാലക്കാട്: സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വൈദ്യുതി സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യ വുമായി പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൗരോര്‍ജ വൈദ്യുതി ഉല്‍പ്പാദനത്തിന് തുടക്കമായി. പാലക്കാട് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സൗരോര്‍ജ്ജ വൈദ്...തുട൪ന്ന് വായിക്കുക


ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം: മലപ്പുറത്ത് പരിശോധന കര്‍ശനമാക്കി ഏഴ് കടകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി

മലപ്പുറo: ജില്ലയിലെ കടകളില്‍ വില്‍പ്പന നടത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, അമിത വില ഈടാക്കല്‍, അളവിലെ കൃത്രിമം എന്നിവ കണ്ടെത്തുന്നതിനായി ജില്ലാതല സംയുക്ത പരി ശോധന സ്‌ക്വാഡ് പരിശോധന ശക്തമാക്കി. സിവില്‍ സപ്ലൈസ് വകുപ്പ്, ഭക്ഷ്യസുരക്ഷ, ലീഗല്‍ മെട്രേ...തുട൪ന്ന് വായിക്കുക


കോട്ടക്കല്‍ ആര്യ വൈദ്യശാലയില്‍ ആയൂര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും: മുഖ്യമന്ത്രി

കോട്ടക്കല്‍ : വിദഗ്ദ ചികിത്സ ലഭ്യമാക്കുക, നിലച്ച് പോയ ഗവേഷണ പദ്ധതികള്‍ പുനരാരംഭിക്കുക എന്നീ ലക്ഷ്യങ്ങളുമായി കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ആയൂര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോട്ടക്കല്‍ ആര്യ...തുട൪ന്ന് വായിക്കുക


ഭൂമി അധികമായുള്ളവര്‍ വീട് നിര്‍മ്മിക്കാന്‍ ഭൂരഹിതര്‍ക്ക് ഭൂമി ദാനം നല്‍കാന്‍ സന്മനസ്സാവണ മെന്ന് പി.ജെ. ജോസഫ് എം.എല്‍.എ

ആലക്കോട് ( ഇടുക്കി): ഭൂമി അധികമായുള്ളവര്‍ വീട് നിര്‍മ്മിക്കാന്‍ ഭൂരഹിതര്‍ക്ക് ഭൂമി ദാനം നല്‍കാന്‍ സന്മനസ്സാവണ മെന്ന് പി.ജെ. ജോസഫ് എം.എല്‍.എ പറഞ്ഞു. ലൈഫ് പദ്ധതിയി ലൂടെ ഒട്ടേറെയാളുകള്‍ക്ക് സ്വന്തമായൊരു ഭവനമെന്ന സ്വപ്നം യാതാര്‍ഥ്യമാക്കാനായി. എന്നാല്‍ മൂ...തുട൪ന്ന് വായിക്കുക


അദാലത്തില്‍ മികച്ച സേവനങ്ങളൊരുക്കി 18 സര്‍ക്കാര്‍ വകുപ്പുകള്‍

ഇടുക്കി : ബ്ലോക്ക്തല ലൈഫ് മിഷന്‍ ഗുണഭോക്തൃ സംഗമത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുട ക്കീഴില്‍ ഒരുക്കി നടത്തിയ അദാലത്ത് ജനശ്രദ്ധയാകര്‍ഷിച്ചു. ലൈഫ് ഗുണഭോക്താക്കള്‍ സംശയം ദൂരികരിച്ചും സര്‍ക്കാര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയുമാണ് മടങ്ങിയത്.ബ്ലോക്ക് പ...തുട൪ന്ന് വായിക്കുക


പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗത്തിന് ആസ്ഥാന മന്ദിരമായി

തിരു: പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗത്തിന് ആസ്ഥാന മന്ദിരമായി. ചീഫ് എൻജിനീയ റുടെ കാര്യാലയം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. കെട്ടിട വള പ്പിനുള്ളിൽ വൃക്ഷത്തൈയ്യും മന്ത്രി നട്ടു. തിരുവനന്തപുരത്ത് നന്ദാവനം മ്യൂസിയം റോഡിൽ രണ്ട...തുട൪ന്ന് വായിക്കുക


സംസ്ഥാന വനിതാ വികസന കോർപ്പറേഷന് ദേശീയ പുരസ്കാരം

(ഫോട്ടോ കാപ്ഷൻ; പിന്നോക്ക വിഭാഗങ്ങളിലെ വനിതകളുടെ ക്ഷേമത്തിനും, ഉന്നമനത്തിലും വേണ്ടിയുള്ള പദ്ധതികൾ നടപ്പിലാക്കി വിജയം കണ്ടതിന് ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷനിൽ ഏർപ്പെടുത്തിയ ദേശീയ പുരസ്കാരം ഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിൽ കേന്ദ്ര സോഷ്യൽ ആ...തുട൪ന്ന് വായിക്കുക


ഗാന്ധിഭവന്റെ സത്യൻ ദേശീയ പുരസ്കാരം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സോഹൻ റോയ്ക്ക് സമ്മാനിച്ചു

പത്തനാപുരം ഗാന്ധിഭവന്റെ ദേശീയ പുരസ്കാരം സോഹൻ റോയ് ഏറ്റുവാങ്ങി. സത്യൻ ദേശീയ പുരസ്കാരത്തിനാണ് ചലച്ചിത്ര സംവിധായകനും കവിയും ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനുമായ സോഹൻ റോയ് അർഹനായത്. 14ന് വൈകീട്ട് 4ന് ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്...തുട൪ന്ന് വായിക്കുക


ടാറ്റ ക്രൂസിബിള്‍ കാമ്പസ് ക്വിസ് 2020:നുവാല്‍സ് ടീം വിജയികള്‍

(ഫോട്ടോ ക്യാപ്ക്ഷന്‍:ടാറ്റ ക്രൂസിബിള്‍ കാമ്പസ് ക്വിസിന്‍റെ കൊച്ചി എഡിഷന്‍ മത്സരത്തില്‍ വിജയികളായ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിലെ (നുവാല്‍സ്) സ്റ്റീവന്‍ ജോര്‍ജ് എബ്രഹാം, ജിതേഷ് വി എന്നിവര്‍ എസ്.സി.എം.എസ്. ഗ്രൂപ്പ് ഡയറക്ടര്‍ ...തുട൪ന്ന് വായിക്കുക


അപേക്ഷകള്‍ സ്വീകരിക്കുന്നതിന് ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം കാര്യക്ഷമമാക്കണമെന്നു സേവനാവകാശ നിയമ സഭാ സമിതി

കോഴിക്കോട് :സേവനാവകാശ നിയമത്തിന്റെ ചട്ടങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് കേരള നിയമസഭയുടെ സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ സമിതി കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറ ന്‍സ് ഹാളില്‍ തെളിവെടുപ്പ് നടത്തി. റവന്യൂ, തദ്ദേശസ്വയംഭരണം, കൃഷി എന്നീ വകുപ്പുക ളില്‍ 2012 ലെ...തുട൪ന്ന് വായിക്കുക


കുഞ്ഞാലിപ്പാറ ക്വാറി സമരക്കാർക്കെതിരെ അശ്ലീല പ്രദർശനം: വനിതാ കമീഷൻ പോലീസ് റിപ്പോർട്ട് തേടി

തൃശൂർ: കുഞ്ഞാലിപ്പാറ അനധികൃത കരിങ്കൽ ക്വാറിക്കെതിരെ സമരം ചെയ്ത വനിതകൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയ ലോറി ഡ്രൈവർക്കെതിരെ വനിത കമീഷൻ പോലീസിന്റെ റിപ്പോർട്ട് തേടി. ക്വാറി ഉടമയുടെ ലോറി ഡ്രൈവർക്കെതിരെ പരാതിയുമായി ഒരു കൂട്ടം വനിത കളാണ് തൃശൂർ ടൗൺ ഹാളിൽ നട...തുട൪ന്ന് വായിക്കുക


പൊന്നമ്പലമേട്ടിൽ തെളിഞ്ഞ മകരജ്യോതി മനം കുളിർക്കെ ദർശിച്ച് പുല്ലുമേട്ടിലെ ഭക്ത ലക്ഷങ്ങൾക്ക് സായുജ്യം

സന്നിധാനത്ത് ദീപാരാധന നടക്കുന്ന അത്ര വേളയിൽ തെളിയുന്ന ജ്യോതി ദർശിക്കാൻ ദക്ഷിണേ ന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നുറുകണക്കിന് ഭക്തരാണ് പുല്ലുമേട്ടിൽ തമ്പടിച്ചിരുന്നത്. തണുത്ത കാറ്റിനൊപ്പം അലയടിച്ച ശരണം വിളികൾ മലനിരകളെ ഭക്തി സാന്ദ്രമാക്കി. ജ്യോതി ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.