Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ദുരന്തം കവർന്നത് ഒരു വലിയ കുടുംബത്തിലെ 21 പേരെ സംസ്ഥാനത്ത് 1,420 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു കൊല്ലത്ത് കടല്‍ ക്ഷോഭം:ആറു വീടുകളില്‍ വെള്ളം കയറി വിമാനാപകടം: രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണo പ്രളയം നേരിടാന്‍ ആരോഗ്യ വകുപ്പ് സുശക്തം

അറിയിപ്പുകള്‍

കൂടുതല്‍ 

2018ലെ സ്വദേശാഭിമാനി -കേസരി പുരസ്‌കാരം എം.എസ് മണിക്ക്

6/12/2019

തിരു: സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ 2018ലെ സ്വദേശാഭിമാനി - കേസരി പുരസ്‌കാരം കലാകൗമുദി ചീഫ് എഡിറ്റർ എം. എസ്. മണിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപികാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.സംസ്ഥാന ഇൻ ഫർമേഷൻ കമ്മീഷണർ കെ. വി. സുധാകരൻ ചെയർമാനും പി. ആർ. ഡി ഡയറക്ടർ യു.വി. ജോസ് കൺവീനറും വിധു വിൻസന്റ്, ജിനേഷ് എരമം എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരനിർണയം നടത്തിയത്. മലയാള മാധ്യമപ്രവർത്തനത്തിൽ സജീവ ഇടപെടലുകൾ നടത്തുകയും നിർണായക സ്വാധീനം ചെലുത്തുകയും ചെയ്ത മുതിർന്ന മാധ്യമപ്രവർത്തകൻ എന്നതു പരിഗണിച്ചാണ് കേരള സർക്കാർ നൽകുന്ന ഏറ്റവും വലിയ മാധ്യമ പുരസ്‌കാരത്തിന് എം. എസ്. മണിയെ തിരഞ്ഞെടുത്തത്.

1941 നവംബർ നാലിന് കൊല്ലത്ത് പത്മഭൂഷൺ കെ. സുകുമാരന്റെയും മാധവി സുകുമാരന്റെയും പുത്രനായാണ് അദ്ദേഹം ജനിച്ചത്. പ്രമുഖ സാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്ന സി.വി. കുഞ്ഞിരാമന്റെ ചെറുമകനാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽനിന്ന് ബി.എസ്.സി ബിരുദം നേടിയ അദ്ദേഹം 1961ൽ കേരള കൗമുദിയിൽ സ്റ്റാഫ് റിപ്പോർട്ടറായാണ് പത്രപ്രവർത്തന ജീവിതം ആരംഭിച്ചത്. 1962ൽ ദൽഹിയിൽ പാർലമെൻറ് കറസ്‌പോണ്ടൻറായി. 1960 കളിൽ ലോകസഭാ, രാജ്യസഭാ റിപ്പോർട്ടിംഗിലൂടെ ശ്രദ്ധേയനായ അദ്ദേഹം, അക്കാലത്ത് നിരവധി എക്‌സ്‌ക്ലൂസിവൂകൾ പ്രസിദ്ധീകരിച്ചു.

1965ൽ തിരുവനന്തപുരത്ത് മടങ്ങിയെത്തിയ അദ്ദേഹം, കേരള കൗമുദി എഡിറ്റോറിയൽ വിഭാഗ ത്തിന്റെ ചുമതലകൾ പിതാവായ പത്രാധിപർ കെ.സുകുമാരനൊപ്പം ഏറ്റെടുത്തു.ഇക്കാലയളവിൽ അദ്ദേഹം തയാറാക്കിയ നിരവധി എക്‌സ്‌ക്ലൂസീവുകൾ പത്രത്തിന്റെ വിശ്വാസ്യതയുംസ്വീകാര്യത യും വർധിപ്പിച്ചു. 1965ൽ ഡോ: കസ്തൂരി ബായിയെ അദ്ദേഹം വിവാഹം കഴിച്ചു.1975 ൽഅദ്ദേഹം കലാകൗമുദി പ്രസിദ്ധീകരണങ്ങൾ ആരംഭിക്കുകയും മുംബൈയിൽ നിന്ന് ആദ്യ മലയാള ദിന പത്രമായി കലാകൗമുദി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, ഓൾ ഇന്ത്യ ന്യൂസ് പേപ്പർ എഡിറ്റേഴ്‌സ് കോൺഫറൻസ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അംബേദ്കർ, കേസരി പുരസ്‌കാരങ്ങൾ അദ്ദേഹ ത്തിന് ലഭിച്ചിട്ടുണ്ട്.

മകൾ: വത്‌സാ മണി (കേരള കൗമുദി), മകൻ: സുകുമാരൻ മണി (എം.ഡി ആൻഡ് എഡിറ്റർ, കലാകൗമുദി പബ്‌ളിക്കേഷൻസ്).പുരസ്‌കാരജേതാവ് എം.എസ്. മണിയെ മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിലൂടെ അഭിനന്ദനമറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ദുരന്തം കവർന്നത് ഒരു വലിയ കുടുംബത്തിലെ 21 പേരെ

മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് മയിൽസ്വാമിയുടെ കുടും ബത്തിലായിരുന്നു – 21 പേർ . ദുരന്തത്തിൽ മയിൽസ്വാമിയും ചേട്ടൻമാരായ ഗണേശും അനന്ത ശിവവും ഭാര്യമാരും മക്കളുമൊക്കെ മണ്ണിനടിയിലായി. വ്യാഴാഴ്ച കനത്ത മഴ ഈ പ്രദേശത്തിന് ഭീതി പകർ...തുട൪ന്ന് വായിക്കുക


ഇടുക്കി രാജമല പെട്ടിമുടിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരണം 26

ഇടുക്കി: രാജമല പെട്ടിമുടിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ മരണം 26 ആയതായി മുഖ്യ മന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെള്ളിയാഴ്ച കണ്ടെത്തിയ 15മൃത ദേഹങ്ങൾക്കു പുറമെ ശനിയാഴ്ച 11 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. അതിൽ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടി...തുട൪ന്ന് വായിക്കുക


ചന്ദ്രഗിരി കരകവിഞ്ഞു

കാസര്‍കോട് : ചന്ദ്രഗിരിപ്പുഴ കരകവിഞ്ഞു. കാസര്‍കോട് നഗരസഭയിലെ തളങ്കര കൊപ്പല്‍ ദേശ ത്തെ 20 കുടുംബങ്ങളിലെ 31 സ്ത്രീകള്‍, ഏഴ് പുരുഷന്‍മാര്‍, 11 കുട്ടികള്‍ എന്നിവരെതളങ്കരകുന്നില്‍ ജി എ ല്‍ പിസ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. തളങ്കര കൊറക്കോട് വയലില്‍...തുട൪ന്ന് വായിക്കുക


വയനാട് ജില്ലയില്‍ ലഭിച്ച മഴയുടെ അളവ്

വയനാട് :ജില്ലയില്‍ ആഗസ്റ്റ് 7 നു രാവിലെ 8.30 മുതല്‍ആഗസ്റ്റ് 8 രാവിലെ 8.30 വരെ ലഭിച്ച ലഭിച്ച മഴയുടെ അളവ്: മഴ മില്ലിമീറ്ററില്‍. (ബ്രാക്കറ്റില്‍ മഴ ബാധിക്കുന്ന നദീതടം/ പ്രദേശം) ചൂരല്‍മല, മേപ്പാടി -230 (ചാലിയാര്‍) നെല്ലിമുണ്ട- 246 (ചാലിയാര്‍) ...തുട൪ന്ന് വായിക്കുക


ഓണം സ്‌പെഷ്യല്‍ ഡ്രൈവ് എക്‌സൈസ് കണ്‍ട്രോള്‍ റൂം തുറന്നു

വയനാട് : ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യനിര്‍മ്മാണം, അനധികൃതമദ്യക്കടത്ത്,ലഹരി ക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്‌സൈസ്വകുപ്പ് സ്‌പെഷ്യല്‍ഡ്രൈവ് തുടങ്ങി. മീനങ്ങാടിഎക്‌സൈസ് ഡിവിഷന്‍ ഓഫീസ് കേന്ദ്രമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ...തുട൪ന്ന് വായിക്കുക


കരിപ്പൂർ വിമാനാപകടം: മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് പത്തു ലക്ഷം രൂപ ധനസഹായം

കരിപ്പൂർ: വിമാനാപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ പത്തു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിക്കേറ്റഎല്ലാ വരുടെയും ചികിത്‌സാ ചെലവ് സർക്കാർ തന്നെ വഹിക്കും. അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് സാധ്യമാ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് 1,420 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 1715 പേർ രോഗമുക്തി നേടി

തിരു:കേരളത്തിൽ 1,420 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 485 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 173 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 169 പേർക്കും, മലപ്പുറം ജില്ലയിൽ നിന്...തുട൪ന്ന് വായിക്കുക


കൊല്ലത്ത് കടല്‍ ക്ഷോഭം

കൊല്ലം: മുണ്ടയ്ക്കല്‍ വില്ലേജിലെ ബീച്ചിന് സമീപപ്രദേശത്തുള്ള ആറു വീടുകളില്‍വെള്ളംകയറി. കടലിനോട് ചേര്‍ന്ന ആറ് കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടിയായി. ആള്‍ക്കാര്‍ മാറി താമസിക്കാന്‍ തയ്യാറായാല്‍ താമസിപ്പിക്കാന്‍ അമ്യതകുളം സ്‌കൂളില്‍ സൗകര്...തുട൪ന്ന് വായിക്കുക


കെ.എസ്.ഡി.പി മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മാണവും ആരംഭിച്ചു

തിരു: കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെഎസ്ഡിപി) മെഡിക്കല്‍ ഉപകരണങ്ങ ളുടെ നിര്‍മാണവും ആരംഭിച്ചു. രോഗിയില്‍ നിന്നും സുരക്ഷിതമായ കവചം തീര്‍ത്ത് പരിശോധ നയും സ്വാബ് ശേഖരണവും നടത്താവുന്ന എക്‌സാമിനേഷന്‍ ബൂത്ത്, സ്വാബ് കലക്ഷന്‍ ബൂത്ത...തുട൪ന്ന് വായിക്കുക


വിമാനാപകടം: രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ സ്വരക്ഷയ്ക്കും നാടിന്റെ സുരക്ഷയ്ക്കുംവേണ്ടി ക്വാറന്റൈനില്‍ പ്രവേശിക്കണo

തിരു: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ സമയോജിതമായി ഇടപെട്ട് രക്ഷാ പ്രവര്‍ത്തനം നടത്തിയ നാട്ടുകാരുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ദുരന്തത്തിന്റെ ആഴം കുറച...തുട൪ന്ന് വായിക്കുക


കേന്ദ്ര ദുരന്തനിവാരണ പ്രതികരണ സേനയുടെ 22 അംഗ സംഘം പാലക്കാട്

പാലക്കാട്: കാലവര്‍ഷക്കെടുതി സാധ്യത മുന്നില്‍ കണ്ട് രക്ഷാപ്രവര്‍ത്തനത്തിനായി കേന്ദ്ര ദുരന്ത നിവാരണ പ്രതികരണ സേനയുടെ 22 അംഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘം പാലക്കാട് ജില്ലയി ലെത്തി. ഗവ. വിക്ടോറിയ കോളെജിലാണ് സംഘത്തിനായി ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്ന...തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച: പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്തു

മലപ്പുറം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയതിന് മലപ്പുറം ജില്ലയിലെ ചെറുകാവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സൽമാ ബീവിയെ പഞ്ചായത്ത് ഡയറക്ടർ സസ്‌പെൻഡ് ചെയ്തു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം സെക്രട്ടറി ഓഫീസിൽ ഹാജരാകാതിരിക്കുകയും ജീവനക്കാർക്ക്...തുട൪ന്ന് വായിക്കുക


കാലവർഷ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ജീവനക്കാരെ വിട്ടു നൽകണം

തൃശൂർ : ജില്ലയിൽ കാലവർഷം ശക്തമായതോടെ വിവിധ താലൂക്കുകളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ താലൂക്ക് തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിന് ഇൻസിഡന്റ് കമാൻഡർമാരായി പ്രവർത്തിക്കുന്ന തഹസിൽദാർമാർക്ക് തൃശൂർജില്ലാ ഭരണകൂടം സജ്ജീകര...തുട൪ന്ന് വായിക്കുക


ക്വിറ്റ് ഇന്ത്യ സമര വാര്‍ഷികം: സ്വാതന്ത്ര്യ സമര സേനാനിയെ ആദരിക്കും

കൊല്ലം : ക്വിറ്റ് ഇന്ത്യ സമര വാര്‍ഷിക ദിനമായ ആഗസ്റ്റ് 9 സ്വാത്യന്ത്യ സമര സേനാനിയായ ഉളിയ ക്കോവില്‍ മിക്കി ഭവനില്‍ വി ഭാസ്‌കരനെ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ആദരിക്കും. അംഗ വസ്ത്രവും ഷാളും നല്‍കിയാണ് ആദരവ്. ക്വിറ്റ് ഇന്ത്യ ദിനത്തില്‍ സ്വാതന്ത്ര്യ ...തുട൪ന്ന് വായിക്കുക


മലപ്പുറം ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജം

മലപ്പുറം: ജില്ലയില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ ദുരന്തനിവാരണ വിഭാഗത്തിന്റെ നേതൃ ത്വത്തില്‍ ജില്ലാതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളി ലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കിയത്. പഞ്ചായ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.