Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കാല്‍ കോടിയോളം കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് നല്‍കുന്നു ആശുപത്രി പ്രസവം പ്രോത്സാഹിപ്പിക്കാന്‍ ഗര്‍ഭകാല ഗോത്രമന്ദിരം വയനാട് നാടോടി യുവതിയുടെ ചികിത്സ സൗജന്യമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി ചക്കമാവ് പ്രമേഹത്തെ പ്രതിരോധിക്കുമെന്ന് വിദഗ്‌ധർ ആൻസി സോജന്‌ കായിക വകുപ്പ്‌ പ്രതിമാസം 15000 രൂപ നൽകും

അറിയിപ്പുകള്‍

കൂടുതല്‍ 

ചെങ്ങോട്ടുമല ഖനന നീക്കം: മുഖ്യമന്ത്രിക്ക് വി എം സുധീരൻറെ കത്ത്‌

6/12/2019

പ്രിയപ്പെട്ട മുഖ്യമന്ത്രി,

കോഴിക്കോട് കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ ചെങ്ങോട്ടു മലയിൽ അനധികൃതമായി കരിങ്കൽ ക്വാറി തുടങ്ങാനുള്ള ഡെൽറ്റ റോക്സ് പ്രോഡക്റ്റ് ലിമിറ്റഡ് എന്ന സ്വകാര്യ ഗ്രൂപ്പിൻറെ ഗൂഢ നീക്കങ്ങൾക്കെതിരെ ശക്തമായ നടപടി സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് താല്പര്യപ്പെടുന്നു.

ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാവണമെന്നാണ് എന്റെ അഭ്യർത്ഥന.

ചെങ്ങോട്ടുമലയിൽ ഖനനം നടന്നാൽ ആദിവാസികൾ ഉൾപ്പെടെ രണ്ടായിരത്തോളം കുടുംബങ്ങളെ അത് പ്രതികൂലമായി ബാധിക്കും. വംശനാശം നേരിടുന്ന സസ്യ- ജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ് ചെങ്ങോട്ടുമല. ജൈവവൈവിധ്യത്തിന്റെ കലവറ കൂടിയാണ് ഈ ചെങ്ങോട്ടുമല.

നേരത്തെ രണ്ട് തവണ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. ജില്ലാ കലക്ടർ നിയോഗിച്ച വിദഗ്ധ സമിതി തന്നെ ഖനനം നടന്നാൽ ഉണ്ടാകാവുന്ന ഗുരുതരമായ പാരിസ്ഥിതിക ആഘാതങ്ങളെ കുറിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ മേഖലയിലെ ബന്ധപ്പെട്ട ആറ് ഗ്രാമസഭകൾ ഖനനത്തിനെതിരെ പ്രമേയം പാസാക്കിയിട്ടുമുണ്ട്.

ഖനന ലോബിക്ക് അനുകൂലമായി സംസ്ഥാന ചീഫ് സെക്രട്ടറി തന്നെ ഇടപെട്ടതായി ആക്ഷേപമുണ്ട്.

മഹാപ്രളയത്തിൻ്റെയും മാരകമായ ഉരുൾപൊട്ടലിൻറെയും തിക്താനുഭവങ്ങളെ പാടെ വിസ്മരിച്ചു കൊണ്ട് സംസ്ഥാന ചീഫ് സെക്രട്ടറി തന്നെ ഖനനക്കാർക്ക് വേണ്ടി ഇടപെടുന്നത് ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല.

ജനങ്ങൾ ഒറ്റക്കെട്ടായി ഈ ഖനന നീക്കങ്ങളെ എതിർക്കുകയാണ്. 29.11.2019 ബഹു എംഎൽഎ ഉൾപ്പടെയുള്ള ജനപ്രതിനിധികളും ജനങ്ങളും പങ്കെടുത്ത കക്ഷിരാഷ്ട്രീയത്തിന് അതീതമായ മനുഷ്യ ചങ്ങലയിൽ 12,000ൽ പരം പേർ പങ്കെടുത്തതായാണ് അറിയുന്നത്.

ഈ പ്രദേശത്തിൻറെ രക്ഷയെ മുൻനിർത്തിയും ജനതാല്പര്യം മാനിച്ചും പാരിസ്ഥിതിക തകർച്ച ഒഴിവാക്കുന്നതിനും ചെങ്ങോട്ടുമല മേഖലയെ സർവ്വനാശത്തിലേക്ക് തള്ളിവിടാതിരിക്കാനും ഈ സ്വകാര്യ ഗ്രൂപ്പിൻറെ ഖനനത്തിനുള്ള ഗൂഢനീക്കങ്ങൾ സർക്കാർ ഇടപെട്ട് തടയിടാൻ ഇനിയും വൈകരുത്. ഒരു കാരണവശാലും ചെങ്ങോട്ടുമലയിൽ ഖനനം നടക്കില്ലെന്ന് ഉറപ്പുവരുത്താൻ വേണ്ടതെല്ലാം ഉടനെതന്നെ ചെയ്യുമല്ലോ. ചെങ്ങോട്ടുമല ഖനനവിരുദ്ധ കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ വി.വി. ജിനീഷിൻ്റെ നിവേദനം അനുബന്ധമായി ചേർത്തിട്ടുണ്ട്.

സ്നേഹപൂർവ്വം വി എം സുധീരൻ

ശ്രീ പിണറായി വിജയൻ ബഹു മുഖ്യമന്ത്രി

ശ്രീ ഇ.പി ജയരാജൻ ബഹു വ്യവസായ വകുപ്പ് മന്ത്രി

ശ്രീ ഈ ചന്ദ്രശേഖരൻ ബഹു റവന്യു വകുപ്പ് മന്ത്രി

ശ്രീ എ സി മൊയ്തീൻ ബഹു.തദ്ദേശവകുപ്പ് മന്ത്രി


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഅങ്കണവാടി ഉച്ച ഭക്ഷണത്തിന് ഫോര്‍ട്ടിഫൈഡ് അരി:കേരളത്തിലെ ആദ്യ ഫോര്‍ട്ടിഫിക്കേഷന്‍ പ്ലാന്റ് പ്രവര്‍ത്തനസജ്ജമായി

തിരു: കുട്ടികളിലെ അനീമിയ പോലുള്ള പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന്റെ ഭാഗമായി 3 മുതല്‍ 6 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് അങ്കണവാടികള്‍ വഴി ഉച്ചഭക്ഷണത്തിന് നല്‍കിവരുന്ന അരിക്ക് പകരം ഫോര്‍ട്ടിഫൈഡ് അരി വിതരണം ചെയ്യുന്നതിന് തയ്യാറായതായി ആരോഗ്യ സാമൂഹ്യനീ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് 1.25ലക്ഷം പട്ടയങ്ങൾ നൽകി -മന്ത്രി ഇ ചന്ദ്രശേഖരൻ

ആലപ്പുഴ: ഈ സർക്കാർ അധികാരത്തിലെത്തി നാലുവർഷത്തോടടുക്കുമ്പോള്‍ സംസ്ഥാനത്ത് സ്വന്തമായി രേഖയിൽ ഭൂമിയില്ലാത്ത 1,25,000 പേർക്ക് പട്ടയം കൊടുത്തതായി റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് , കണ്ണൂർ ജില്ലകളി...തുട൪ന്ന് വായിക്കുക


കായല്‍ സംരക്ഷണ പദ്ധതി; അതിക്രമിച്ച് മത്സ്യബന്ധനം നടത്തിയയാളെ പിടികൂടി

ആലപ്പുഴ: കേരള ഫിഷറീസ് വകുപ്പ് വേമ്പനാട് കായലിലെ മത്സ്യസമ്പത്ത്, കക്കാ സമ്പത്ത് എന്നി വ വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയില്‍ അതിക്രമിച്ച് മത്സ്യബന്ധനം നടത്തിയ ഒരു മത്സ്യത്തൊഴിലാളിയെ പോലീസ് പിടികൂടി....തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൗരോര്‍ജ വൈദ്യുതി ഉല്‍പ്പാദനത്തിന് തുടക്കമായി

പാലക്കാട്: സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വൈദ്യുതി സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യ വുമായി പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൗരോര്‍ജ വൈദ്യുതി ഉല്‍പ്പാദനത്തിന് തുടക്കമായി. പാലക്കാട് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സൗരോര്‍ജ്ജ വൈദ്...തുട൪ന്ന് വായിക്കുക


ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം: മലപ്പുറത്ത് പരിശോധന കര്‍ശനമാക്കി ഏഴ് കടകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി

മലപ്പുറo: ജില്ലയിലെ കടകളില്‍ വില്‍പ്പന നടത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, അമിത വില ഈടാക്കല്‍, അളവിലെ കൃത്രിമം എന്നിവ കണ്ടെത്തുന്നതിനായി ജില്ലാതല സംയുക്ത പരി ശോധന സ്‌ക്വാഡ് പരിശോധന ശക്തമാക്കി. സിവില്‍ സപ്ലൈസ് വകുപ്പ്, ഭക്ഷ്യസുരക്ഷ, ലീഗല്‍ മെട്രേ...തുട൪ന്ന് വായിക്കുക


കോട്ടക്കല്‍ ആര്യ വൈദ്യശാലയില്‍ ആയൂര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും: മുഖ്യമന്ത്രി

കോട്ടക്കല്‍ : വിദഗ്ദ ചികിത്സ ലഭ്യമാക്കുക, നിലച്ച് പോയ ഗവേഷണ പദ്ധതികള്‍ പുനരാരംഭിക്കുക എന്നീ ലക്ഷ്യങ്ങളുമായി കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ആയൂര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോട്ടക്കല്‍ ആര്യ...തുട൪ന്ന് വായിക്കുക


ഭൂമി അധികമായുള്ളവര്‍ വീട് നിര്‍മ്മിക്കാന്‍ ഭൂരഹിതര്‍ക്ക് ഭൂമി ദാനം നല്‍കാന്‍ സന്മനസ്സാവണ മെന്ന് പി.ജെ. ജോസഫ് എം.എല്‍.എ

ആലക്കോട് ( ഇടുക്കി): ഭൂമി അധികമായുള്ളവര്‍ വീട് നിര്‍മ്മിക്കാന്‍ ഭൂരഹിതര്‍ക്ക് ഭൂമി ദാനം നല്‍കാന്‍ സന്മനസ്സാവണ മെന്ന് പി.ജെ. ജോസഫ് എം.എല്‍.എ പറഞ്ഞു. ലൈഫ് പദ്ധതിയി ലൂടെ ഒട്ടേറെയാളുകള്‍ക്ക് സ്വന്തമായൊരു ഭവനമെന്ന സ്വപ്നം യാതാര്‍ഥ്യമാക്കാനായി. എന്നാല്‍ മൂ...തുട൪ന്ന് വായിക്കുക


അദാലത്തില്‍ മികച്ച സേവനങ്ങളൊരുക്കി 18 സര്‍ക്കാര്‍ വകുപ്പുകള്‍

ഇടുക്കി : ബ്ലോക്ക്തല ലൈഫ് മിഷന്‍ ഗുണഭോക്തൃ സംഗമത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുട ക്കീഴില്‍ ഒരുക്കി നടത്തിയ അദാലത്ത് ജനശ്രദ്ധയാകര്‍ഷിച്ചു. ലൈഫ് ഗുണഭോക്താക്കള്‍ സംശയം ദൂരികരിച്ചും സര്‍ക്കാര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയുമാണ് മടങ്ങിയത്.ബ്ലോക്ക് പ...തുട൪ന്ന് വായിക്കുക


പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗത്തിന് ആസ്ഥാന മന്ദിരമായി

തിരു: പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗത്തിന് ആസ്ഥാന മന്ദിരമായി. ചീഫ് എൻജിനീയ റുടെ കാര്യാലയം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. കെട്ടിട വള പ്പിനുള്ളിൽ വൃക്ഷത്തൈയ്യും മന്ത്രി നട്ടു. തിരുവനന്തപുരത്ത് നന്ദാവനം മ്യൂസിയം റോഡിൽ രണ്ട...തുട൪ന്ന് വായിക്കുക


സംസ്ഥാന വനിതാ വികസന കോർപ്പറേഷന് ദേശീയ പുരസ്കാരം

(ഫോട്ടോ കാപ്ഷൻ; പിന്നോക്ക വിഭാഗങ്ങളിലെ വനിതകളുടെ ക്ഷേമത്തിനും, ഉന്നമനത്തിലും വേണ്ടിയുള്ള പദ്ധതികൾ നടപ്പിലാക്കി വിജയം കണ്ടതിന് ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷനിൽ ഏർപ്പെടുത്തിയ ദേശീയ പുരസ്കാരം ഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിൽ കേന്ദ്ര സോഷ്യൽ ആ...തുട൪ന്ന് വായിക്കുക


ഗാന്ധിഭവന്റെ സത്യൻ ദേശീയ പുരസ്കാരം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സോഹൻ റോയ്ക്ക് സമ്മാനിച്ചു

പത്തനാപുരം ഗാന്ധിഭവന്റെ ദേശീയ പുരസ്കാരം സോഹൻ റോയ് ഏറ്റുവാങ്ങി. സത്യൻ ദേശീയ പുരസ്കാരത്തിനാണ് ചലച്ചിത്ര സംവിധായകനും കവിയും ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനുമായ സോഹൻ റോയ് അർഹനായത്. 14ന് വൈകീട്ട് 4ന് ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്...തുട൪ന്ന് വായിക്കുക


ടാറ്റ ക്രൂസിബിള്‍ കാമ്പസ് ക്വിസ് 2020:നുവാല്‍സ് ടീം വിജയികള്‍

(ഫോട്ടോ ക്യാപ്ക്ഷന്‍:ടാറ്റ ക്രൂസിബിള്‍ കാമ്പസ് ക്വിസിന്‍റെ കൊച്ചി എഡിഷന്‍ മത്സരത്തില്‍ വിജയികളായ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിലെ (നുവാല്‍സ്) സ്റ്റീവന്‍ ജോര്‍ജ് എബ്രഹാം, ജിതേഷ് വി എന്നിവര്‍ എസ്.സി.എം.എസ്. ഗ്രൂപ്പ് ഡയറക്ടര്‍ ...തുട൪ന്ന് വായിക്കുക


അപേക്ഷകള്‍ സ്വീകരിക്കുന്നതിന് ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം കാര്യക്ഷമമാക്കണമെന്നു സേവനാവകാശ നിയമ സഭാ സമിതി

കോഴിക്കോട് :സേവനാവകാശ നിയമത്തിന്റെ ചട്ടങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് കേരള നിയമസഭയുടെ സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ സമിതി കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറ ന്‍സ് ഹാളില്‍ തെളിവെടുപ്പ് നടത്തി. റവന്യൂ, തദ്ദേശസ്വയംഭരണം, കൃഷി എന്നീ വകുപ്പുക ളില്‍ 2012 ലെ...തുട൪ന്ന് വായിക്കുക


കുഞ്ഞാലിപ്പാറ ക്വാറി സമരക്കാർക്കെതിരെ അശ്ലീല പ്രദർശനം: വനിതാ കമീഷൻ പോലീസ് റിപ്പോർട്ട് തേടി

തൃശൂർ: കുഞ്ഞാലിപ്പാറ അനധികൃത കരിങ്കൽ ക്വാറിക്കെതിരെ സമരം ചെയ്ത വനിതകൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയ ലോറി ഡ്രൈവർക്കെതിരെ വനിത കമീഷൻ പോലീസിന്റെ റിപ്പോർട്ട് തേടി. ക്വാറി ഉടമയുടെ ലോറി ഡ്രൈവർക്കെതിരെ പരാതിയുമായി ഒരു കൂട്ടം വനിത കളാണ് തൃശൂർ ടൗൺ ഹാളിൽ നട...തുട൪ന്ന് വായിക്കുക


പൊന്നമ്പലമേട്ടിൽ തെളിഞ്ഞ മകരജ്യോതി മനം കുളിർക്കെ ദർശിച്ച് പുല്ലുമേട്ടിലെ ഭക്ത ലക്ഷങ്ങൾക്ക് സായുജ്യം

സന്നിധാനത്ത് ദീപാരാധന നടക്കുന്ന അത്ര വേളയിൽ തെളിയുന്ന ജ്യോതി ദർശിക്കാൻ ദക്ഷിണേ ന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നുറുകണക്കിന് ഭക്തരാണ് പുല്ലുമേട്ടിൽ തമ്പടിച്ചിരുന്നത്. തണുത്ത കാറ്റിനൊപ്പം അലയടിച്ച ശരണം വിളികൾ മലനിരകളെ ഭക്തി സാന്ദ്രമാക്കി. ജ്യോതി ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.