Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മോട്ടിവേഷണല്‍ ക്ലാസ് 28 രാവിലെ 9 മണി മുതല്‍ കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ തിരു. മെഡിക്കൽ കോളേജിൽ വാഹന പാർക്കിംഗിന് നിയന്ത്രണം അറിയിപ്പ് : റിപ്പബ്ലിക്ക് ദിനം പ്രമാണിച്ചു 26.01.2020 പൊതുജനം.കോമിന് അവധിയാണ് : ചീഫ് എഡിറ്റർ ഉത്തരവാദിത്വ ടൂറിസം രംഗത്ത് കേരളം ലോകത്തിന് മാതൃകയെന്ന് ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍ വിശപ്പുരഹിത കേരളം പദ്ധതി ഇനി തൃശ്ശൂരിലും

അറിയിപ്പുകള്‍

കൂടുതല്‍ 

കേരള ന്യൂട്രീഷ്യന്‍ റിസര്‍ച്ച് സെന്റര്‍ യാഥാര്‍ത്ഥ്യത്തിലേക്ക് : നിഫ്‌റ്റെമുമായി ധാരണപത്രം ഒപ്പിട്ടു

6/12/2019

തിരു: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴില്‍ നടപ്പിലാക്കുന്ന പോഷണ്‍അഭിയാന്റെ ഭാഗമായി ആരംഭിച്ച പദ്ധതിയാണ് സമ്പുഷ്ട കേരളം. ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദ മായി നടപ്പിലാക്കുന്നതിന് വേണ്ടി പോഷകാഹാര ഗവേഷണ കേന്ദ്രം (ന്യൂട്രീഷ്യന്‍ റിസര്‍ച്ച് സെന്റര്‍) സംസ്ഥാനത്ത് ആരംഭിക്കാന്‍ പോകുകയാണ്. ഗവേഷണ കേന്ദ്രത്തിനായി 41,99,520 രൂപ യുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്. നാഷണല്‍ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫുഡ് ടെക്‌നോളജിഎന്റര്‍ പ്രണര്‍ഷിപ്പ് ആന്റ് മാനേജ്‌മെന്റിന്റെ (NIFTEM) സഹകരണത്തോടെയാണ് പോഷകാഹാര ഗവേഷണ കേന്ദ്രം തിരുവനന്തപുരത്ത് ആരംഭിക്കുന്നത്. ഇതുസംബന്ധിച്ച് നിഫ്‌റ്റെമും വനിതശിശുവികസന വകുപ്പുമായുള്ള ധാരണപത്രം (എം.ഒ.യു.) ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സാന്നിധ്യത്തില്‍ നിഫ്‌റ്റെം രജിസ്ട്രാര്‍ ഡോ.ജെ.എസ്. റാണ, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമ എന്നിവര്‍ ഒപ്പിട്ടു. വനിതശിശു വികസന വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, നിഫ്‌റ്റെം അസി.പ്രൊഫസറുംപ്രിന്‍സി പ്പല്‍ ഇന്‍വെസ്റ്റിഗേറ്ററുമായ ഡോ. കോമള്‍ ചൗഹാന്‍ എന്നിവര്‍ സന്നിഹിതരായി.

പോഷണ്‍ അഭിയാന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോാഡ് ജില്ലകളില്‍ കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ നേതൃത്വത്തില്‍ ഒരു അടിസ്ഥാന പഠനം നടത്തിയിരുന്നു. ഇതിലൂടെ സമ്പുഷ്ട കേരളത്തിന് കീഴിലുള്ള കുട്ടികള്‍, കൗമാരക്കാരായ പെണ്‍ കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരിലെ ഭാരക്കുറവ്, വളര്‍ച്ച മുരടിക്കല്‍, വിളര്‍ച്ചയുടെ വ്യാപനം എന്നിവ കണ്ടെത്താനും ഫലപ്രദമായി ഇടപെടാനുംസാധിച്ചിരുന്നു.പോഷ കാഹാര കുറവ് കണ്ടെത്തുന്നതിന് ഇത്തരം ഗവേഷണങ്ങള്‍ ഏറെ പ്രയോജനം ചെയ്യുമെന്ന് കണ്ട ത്തിയതിനെ തുടര്‍ന്നാണ് എല്ലാ ജില്ലകളിലും ഗവേഷണം വ്യാപിപ്പിക്കാന്‍ പോഷകാഹാര ഗവേ ഷണ കേന്ദ്രം ആരംഭിക്കുന്നത്.

സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ച പോഷകാഹാരവും ആരോഗ്യ സംബന്ധമായ പദ്ധതി കളുടെ നടപ്പാക്കല്‍, മേല്‍നോട്ടം,നിരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ടസാങ്കേതികസഹായം, പ്രചരണം, എന്നിവയ്ക്കായുള്ള ഒരു പരമോന്നത ഗവേഷണ സ്ഥാപനമായിരിക്കും ഇത്. ഈ ഗവേ ഷണ കേന്ദ്രം ജീവിതചക്രത്തിലൂന്നി പോഷകാഹാരം വിലയിരുത്തി ലിംഗഭേദം കൂടാതെ ശിശു സംരക്ഷണം, നേരത്തെയുള്ള പഠനം, ആശയവിനിമയം, പോഷകാഹാര നിരീക്ഷണം എന്നിവ ഉറപ്പുവരുത്തും. പോഷകാഹാര മേഖലകളിലെ വിദഗ്ധരോടൊപ്പം വിവിധ പ്രൊഫഷണലുകള്‍, സ്ഥാപനങ്ങള്‍, സന്നദ്ധ ഏജന്‍സികള്‍ എന്നിവര്‍ ഗവേഷണത്തില്‍ പങ്കാളികളാകും.

ഗവേഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍

· കുട്ടികള്‍ക്കിടയിലെ വളര്‍ച്ച മുരടിപ്പിന്റെ സാധ്യത 25 ശതമാനത്തില്‍ താഴെയാക്കുക. · 6 വയസുവരെയുള്ള കുട്ടികളിലെ ഭാരക്കുറവ് 25 ശതമാനത്തില്‍ താഴെയാക്കുക. · 6 മുതല്‍ 59 മാസം വരെ പ്രായമുള്ള ചെറിയ കുട്ടികളില്‍ വിളര്‍ച്ച 43 ശതമാനത്തില്‍ താഴെയാക്കുക. · 15 മുതലുള്ള കൗമാരക്കാരായ പെണ്‍കുട്ടികളുടേയും 49 വയസ് വരെയുള്ള സ്ത്രീകളുടേയും വിളര്‍ച്ച 38 ശതമാനത്തില്‍ താഴെയാക്കുക.

ശാസ്ത്രീയമായ അറിവ് ഉപയോഗിച്ച് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അനുയോജ്യമായ പോഷണവും ആരോഗ്യവും ഉറപ്പുവരുത്താനാകും. നാം കഴിക്കുന്ന ഭക്ഷണത്തിന്റെയും പരിസ്ഥിതിയുടെയും ഫലമാണ് നമ്മുടെ ആരോഗ്യം. തുടക്കം എന്ന നിലയില്‍ പോഷണത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ധാരണയും നിലവിലെ അവസ്ഥയും മനസിലാക്കേണ്ടതുണ്ട്. ശേഷം വിവിധ പദ്ധതികള്‍ നടപ്പിലാക്കുകയും അവയുടെ തുടര്‍നടപടികള്‍ സ്വീകരിക്കുകയും വേണം. ഈ അറിവിനൊപ്പം, ഒരു വ്യക്തിയുടെ ഉപഭോഗവും ബാധിക്കുന്ന പരിസ്ഥിതിയും മനസിലാക്കുന്നതിലൂടെ ആ വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താന്‍ സാധിക്കും.

പോഷണം, ആരോഗ്യം, സാങ്കേതികവിദ്യ എന്നിവയുടെ ഏകോപനത്തിലൂടെ അറിവിന്റെ ഒരു പരമോന്നത കേന്ദ്രമായി ഇത് പ്രവര്‍ത്തിക്കുകയും പോഷണ നിലവാരം, സ്ത്രീകളുടെയും കുട്ടി കളുടെയും ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്രബിന്ദുവായി അംഗീകരിക്കപ്പെടു കയും ചെയ്യും.

കേരളത്തിലുടനീളമുള്ള പോഷകാഹാര കുറവിനെപ്പറ്റി പഠിക്കുക, ശിശു സംരക്ഷണ കേന്ദ്രങ്ങ ളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഫലപ്രാപ്തത, വിളര്‍ച്ചയെയും മറ്റ് സാംക്രമിക രോഗ ങ്ങളെയും പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍, അമൃതം ന്യൂട്രിമിക്‌സിന്റെ ഗുണനിലവാര വിലയിരു ത്തല്‍ എന്നിവയാണ് പ്രധാനമായി പഠനവിധേയമാക്കുക.

പോഷന്‍ വാണി

വനിത ശിശു വികസന വകുപ്പിന്റെ പ്രതിദിന വാട്‌സ്ആപ് പ്രക്ഷേപണമായ പോഷന്‍വാണിയുടെ ഔദ്യോഗിക ഉദ്ഘാടനവും ആദ്യത്തെ പ്രക്ഷേപണവും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വ ഹിച്ചു. സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ച് വിവിധ വിഷയങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള ഒരു പ്രതിദിന വാട്‌സാപ്പാണിത്. ഓരോ ദിവസവും ഒരു വിഷയമാണ് പ്രക്ഷേപണം ചെയ്യുന്നത്. പോഷന്‍ വാണി എന്ന് പേരിട്ടിരിക്കുന്ന ഈ പ്രക്ഷേപണത്തിലൂടെ അവകാശങ്ങള്‍,നിയമങ്ങള്‍, സംരക്ഷണ സംവിധാനങ്ങള്‍, ആരോഗ്യം, പോഷണം തുടങ്ങി സ്ത്രീകളെയും കുട്ടികളെയുംസംബ ന്ധിക്കുന്ന വ്യത്യസ്ത വിഷയങ്ങള്‍ നിത്യവും അവതരിപ്പിക്കും. സംഭാഷണം, ലഘു നാടകം, ഗാന ങ്ങള്‍, അഭിമുഖം എന്നിങ്ങനെയാണ് ഈ വിഷയങ്ങള്‍ അവതരിപ്പിക്കുന്നത്.

പ്രക്ഷേപണത്തിന്റെ പ്രത്യേകതകള്‍

· 2 മുതല്‍ 4 മിനിട്ട് ദൈര്‍ഘ്യമുള്ള സന്ദേശമാണ് ദിവസവും പ്രക്ഷേപണം ചെയ്യുന്നത്. · കേരളത്തിലെ അങ്കണവാടി സംവിധാനങ്ങളിലൂടെ വകുപ്പിന്റെ സേവനങ്ങളും അറിയിപ്പുകളും പൊതുജനങ്ങളിലേക്ക് എത്തുന്നു. · ദിവസവും രാവിലെ 10 മണിക്ക് അതാതു ദിവസത്തെ സന്ദേശം പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് അയക്കുന്നതാണ്. · പ്രോഗ്രാം ഓഫീസര്‍മാര്‍ സി.ഡി.പി.ഒ.മാര്‍ക്കും സി.ഡി.പി.ഒ.മാര്‍ സൂപ്പര്‍വൈസര്‍മാര്‍ക്കും, സൂപ്പര്‍വൈസര്‍മാര്‍ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും നിത്യവും സന്ദേശങ്ങള്‍ കൈമാറും.

· അങ്കണവാടി വര്‍ക്കര്‍മാര്‍ അവരുടെ ഗ്രൂപ്പുകളിലൂടെ ഈ സന്ദേശങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംവേദനകള്‍ മറന്ന് അവര്‍ ഒത്ത് കൂടി; നവ്യാനുഭവമായി പാലിയേറ്റീവ് സംഗമം

കാസര്‍കോട് : പാട്ടുകള്‍ പാടിയും നൃത്തച്ചുവടുകള്‍ വെച്ചും കൂടെയിരുന്ന് ഭക്ഷണം കഴിച്ചും ചെങ്കള ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് പ്രവര്‍ത്തകരും ശരീര വേദനകള്‍ മറന്ന് രോഗബാധി തരും പഞ്ചായത്ത് അംഗങ്ങളും ഒത്തുകൂടിയപ്പോള്‍ ചെര്‍ക്കള മാര്‍ത്തോമ സ്‌ക്കൂള്‍ പരിസര...തുട൪ന്ന് വായിക്കുക


ഓപ്പറേഷൻ ബ്രേക് ത്രൂ - റെയില്‍ മേഖലകളിലെ കുരുക്കഴിക്കാന്‍ തീവ്രയത്നം

കാക്കനാട് - കൊച്ചി നഗരത്തെ വെള്ളക്കെട്ടില്‍ നിന്നും മോചിപ്പിക്കുന്നതിനുള്ള തീവ്രയത്ന പരി പാടിയായ ഓപ്പറേഷന്‍ ബ്രേക് ത്രൂ റെയില്‍മേഖലയിലേക്ക്. റെയില്‍പാളങ്ങളോട് ചേര്‍ന്ന് വെള്ള ക്കെട്ടുണ്ടാകുന്ന മേഖലകളില്‍ സമഗ്ര പ്രശ്ന പരിഹാരമാണ് ജില്ലാ കളക്ടര്‍ എസ്. സ...തുട൪ന്ന് വായിക്കുക


സ്വസ്തി ഫൗണ്ടേഷന് കീഴിൽ ഇരുപത്തി അയ്യായിരം പേരുടെ യുവജന വിഭാഗം സ്വസ്തി യൂത്ത് രൂപീകരിക്കുന്നു

തിരു: സ്വസ്തി ഫൗണ്ടേഷന് യുവജനവിഭാഗം സ്വസ്തി യൂത്ത് ആദ്യ ബാച്ച് 300 പേരുടെ സംഘം മാർ ഇവാനിയോസ് കോളേജിൽ നിന്ന് തുടക്കം കുറിക്കുന്നു. സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പാരിസ്ഥിതിക ആരോഗ്യരംഗത്ത് നൂതന മായ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും അവ നടപ്പിലാക്കുന്നതിനും ...തുട൪ന്ന് വായിക്കുക


ഭരണഘടനാ സംരക്ഷണ റാലി നടത്തി

അടൂര്‍ : ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ സംഘപരിവാര ശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ ദലിതര്‍ അനുവദിച്ചുകൊടുക്കില്ലെന്ന് ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സജി കൊല്ലം അഭിപ്രായപ്പെട്ടു. ജനുവരി 26 ന് റിപബ്ലിക് ദിനത്തില്‍ ഡി എച്ച് ആര്...തുട൪ന്ന് വായിക്കുക


ജയസൂര്യ നായകനായ അന്വേഷണം ജനുവരി 31ന് പ്രദര്‍ശനത്തിനെത്തുo

ജയസൂര്യയെ നായകനാക്കി ലില്ലി ഫെയിം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന അന്വേഷണം ജനുവരി 31ന് പ്രദര്‍ശനത്തിനെത്തുo.ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍. മേത്ത,എ.വി.അനൂപ്,സി.വി.സാരഥി എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശ്രുതി രാമചന്ദ്...തുട൪ന്ന് വായിക്കുക


അറിയിപ്പ് : റിപ്പബ്ലിക്ക് ദിനം പ്രമാണിച്ചു 26.01.2020 പൊതുജനം.കോമിന് അവധിയാണ് : ചീഫ് എഡിറ്റർ

അറിയിപ്പ് : റിപ്പബ്ലിക്ക് ദിനം പ്രമാണിച്ചു 26.01.2020 പൊതുജനം.കോമിന് അവധിയാണ് : ചീഫ് എഡിറ്റർ...തുട൪ന്ന് വായിക്കുക


മിശ്ര വിവാഹ ദമ്പതിമാര്‍ക്ക് സെയ്ഫ് ഹോമുകള്‍ ആരംഭിക്കും

ആലപ്പുഴ: സാമൂഹ്യപ്രശ്നങ്ങള്‍ നേരിടുന്ന മിശ്ര വിവാഹ ദമ്പതിമാര്‍ക്ക് സുരക്ഷിതമായി താമസിക്കു ന്നതിന് എല്ലാ ജില്ലകളിലും സെയ്ഫ് ഹോമുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സാമൂഹ്യനീതി വകുപ്പ് സ്വീകരിക്കുന്നു. ഒരു ഹോമില്‍ പരമാവധി 10 ദമ്പതികള്‍ക്ക് ഒരേ സമയം താമസ...തുട൪ന്ന് വായിക്കുക


തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ കലോത്സവം ആവേശമായി

ആലപ്പുഴ: പരിമിതിയുടെ ലോകത്തെ ചെറുത്ത് തോൽപ്പിച്ച് അവർ നിറഞ്ഞാടിയപ്പോൾ കണ്ടു നിന്ന വർക്കും പങ്കെടുത്തവർക്കും ഒരുപോലെ ആവേശമായി മഴവില്ല് 2019 ഭിന്നശേഷിക്കാരുടെ കലോത്സവം. തിരുവൻവണ്ടൂർ ഗ്രാപഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ നടന്ന കലോത്സവം സജി ചെറിയാൻ എം.എൽ.എ ഉ...തുട൪ന്ന് വായിക്കുക


വിശപ്പുരഹിത കേരളം പദ്ധതി ഇനി തൃശ്ശൂരിലും

തൃശൂർ : വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ചുരുങ്ങിയ വരുമാനമുള്ളവർക്ക് 20 രൂപ സബ്‌സിഡി നിരക്കിൽ ജില്ലയിൽ ഉച്ചഭക്ഷണം ലഭ്യമാക്കും. ഇതിനായുളള തുക പൊതുവിതരണ വകുപ്പ് വകയിരുത്തും. ആദ്യ ഘട്ടത്തിൽ കുന്നംകുളത്താണ് പദ്ധതി നടപ്പാക്കുക. കുന്നംകുളം നഗരസഭയിൽ പരി...തുട൪ന്ന് വായിക്കുക


ഉത്തരവാദിത്വ ടൂറിസം രംഗത്ത് കേരളം ലോകത്തിന് മാതൃകയെന്ന് ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍

തിരു: ഉത്തരവാദിത്വ ടൂറിസം രംഗത്ത്‌ ലോകത്ത് തന്നെ നേതൃത്വപരമായ സ്ഥാനമാണ് കേരളത്തിനെന്ന് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്‌പോണ്‍ സിബിള്‍ ടൂറിസം സ്ഥാപകനും ഡയറക്റ്ററുമായ ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ന...തുട൪ന്ന് വായിക്കുക


എമർജൻസി മെഡിസിനിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യൂ

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സീനിയർ റസിഡന്റ് :ഒഴിവുകളുടെ എണ്ണം മൂന്ന്. വിദ്യാഭ്യാസ യോഗ്യത: (1 എംഡി റേഡിയോ ഡയഗ്നോസിസ് (2) ടി സി എം ...തുട൪ന്ന് വായിക്കുക


വിഷ്ണുനാരായണൻ നമ്പൂതിരിക്ക് സംസ്ക്കാരവേദിയുടെ ആദരം

തിരു: അശീതിപിന്നിട്ട അനുഗൃഹീത കവി വിഷ്ണുനാരായണൻ നമ്പൂതിരിക്ക് കേരള സംസ്ക്കാര വേദിയുടെ ആദരം. കവിയുടെ വസതിയിൽ നടന്ന ചടങ്ങിൽ കേരള കോൺഗ്രസ് (എം) ചെയർ മാൻ ജോസ് കെ മാണി എം.പി അദ്ദേഹത്തെ പൊന്നാടയും പ്രശസ്തിപത്രവും നൽകി ആദരിച്ചു. സംസ്ക്കാരവേദി സംസ്ഥാനപ്രസി...തുട൪ന്ന് വായിക്കുക


കഴക്കൂട്ടം മണ്ഡലത്തിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടിവേഷണല്‍ ക്ലാസുമായി കടകംപള്ളി സുരേന്ദ്രന്‍

കഴക്കൂട്ടം : സ്വന്തം മണ്ഡലത്തിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ പേടി മാറ്റാനും പഠനത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാനും സഹായിക്കുന്ന മോട്ടിവേഷണല്‍ ക്ലാസു മായി എംഎല്‍എ. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എംഎല്‍എ കൂടിയായ മന്ത്രി കടകംപള്ളി സുര...തുട൪ന്ന് വായിക്കുക


പാതയോര ശുചീകരണവും സൗന്ദര്യവല്‍ക്കരണവും ആരംഭിച്ചു

തിരു: ദേശീയ സംസ്ഥാന പാതയോരങ്ങള്‍ ശുചീകരിച്ച് സൗന്ദര്യവല്‍ക്കരിക്കുന്ന പരിപാടി ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വട്ടപ്പാറ അമ്പലനഗര്‍ റോഡിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ശുചിത്വമിഷനും ഹരിതകേരള മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമാ...തുട൪ന്ന് വായിക്കുക


യുവജന കമ്മീഷന്‍ എറണാകുളം ജില്ലാ അദാലത്ത് :12 കേസുകള്‍ തീര്‍പ്പാക്കി

കൊച്ചി:സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാ അദാലത്തിൽ 20കേസുകള്‍ പരിഗണിച്ചതില്‍ 12 കേസുകള്‍ തീര്‍പ്പാക്കി. 8 എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പുതിയതായി രണ്ടു പരാതികളും ലഭിച്ചു. നിയമനത്തിനായി അധ്യാപകരില്‍ നിന്ന് പത്ത് ലക്ഷത്തിലേറെ രൂപ സെക്യൂരിറ്റി ഡെപോ ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.