Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കാല്‍ കോടിയോളം കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് നല്‍കുന്നു ആശുപത്രി പ്രസവം പ്രോത്സാഹിപ്പിക്കാന്‍ ഗര്‍ഭകാല ഗോത്രമന്ദിരം വയനാട് നാടോടി യുവതിയുടെ ചികിത്സ സൗജന്യമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി ചക്കമാവ് പ്രമേഹത്തെ പ്രതിരോധിക്കുമെന്ന് വിദഗ്‌ധർ ആൻസി സോജന്‌ കായിക വകുപ്പ്‌ പ്രതിമാസം 15000 രൂപ നൽകും

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

മണ്ണന്തലയില്‍ എന്‍.സി.സി ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനും രണ്ട് ബറ്റാലിയന്‍ ഓഫീസിനുമായി 2.44 ഏക്കര്‍ ഭൂമി കൈമാറി

5/12/2019

തിരു: മണ്ണന്തലയില്‍ എന്‍.സി.സി ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്‌സും, രണ്ട് ബറ്റാലിയന്‍ ഓഫീസുകള്‍ നിര്‍മ്മിക്കും. ഇതിനായി 2.44 ഏക്കര്‍ ഭൂമി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എന്‍.സി.സി ഡയറക്ടര്‍ കേണല്‍ എസ് ഫ്രാന്‍സിസിന് കൈമാറി. തിരുവനന്തപുരം ജില്ലയിലെ 15000 ത്തോളം വരുന്നഎന്‍. സി.സി കേഡറ്റുകളെ പരിശീലിപ്പിക്കുന്ന ഗ്രൂപ്പ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഓഫീസും, പെണ്‍കുട്ടികളെ മാത്രം പരിശീലിപ്പിക്കുന്ന ഒരു ഗേള്‍സ് ബറ്റാലിയന്‍ ആഫീസും, 2-ാം കേരള ബെറ്റാലിയന്‍ ഓഫീ സും, സംസ്ഥാനത്തേക്ക് മുഴുവന്‍ കേഡറ്റുകള്‍ക്കാവശ്യമായ സ്‌റ്റോര്‍ റൂം (യൂണിഫോം, ബൂട്ട്, അക്രൂട്ട്‌മെന്റ്) എന്നിവ നിര്‍മ്മിയ്ക്കാനാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്.

അനുവദിച്ച വസ്തുവിന്റെ ചുറ്റുമുള്ള ഫെന്‍സിംഗ് നിര്‍മ്മാണത്തിന് 32 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ട്. ഈ മൂന്ന് ഓഫീസുകള്‍ക്കുമായി 23.96 ലക്ഷം രൂപയാണ് വാടകയിന ത്തില്‍ മാത്രമായി ഒരു വര്‍ഷം എന്‍.സി.സി നല്‍കുന്നത്. സങ്കീര്‍ണ്ണമായ തര്‍ക്കങ്ങളില്‍ കിടന്ന ഈ വസ്തു റവന്യൂ വകുപ്പിന്റെ ശക്തമായ ഇടപെടലിലൂടെ എന്‍.സി.സിക്ക് കൈമാറിയ തിരുവനന്ത പുരം കളക്ടറേയും, താലൂക്ക് ഓഫീസറേയും, വില്ലേജ് ഓഫീസറെയും മറ്റ് റവന്യൂ ഉദ്യോഗസ്ഥരെ യും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. എന്‍സിസി ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ണ്ണ മാകുമ്പോള്‍ മണ്ണന്തലയുടെ മുഖഛായ തന്നെ മാറുമെന്നും മന്ത്രി പറഞ്ഞു. കേഡറ്റുകളെ കൂടാതെ വിമുക്തഭടന്‍മാരുടെയും അവരുടെ വിധവകളുടെയും, എ.എന്‍.ഒമാരുടെയും, എന്‍.സി.സിയിലെ സായുധ സേനാംഗങ്ങളുടെയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു സി.എസ്.ഡി കാന്റിനും കൂടി വരുമ്പോള്‍ മണ്ണന്തലയുടെ വികസനത്തിന് ഗുണകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

മണ്ണന്തല വാര്‍ഡ് കൗണ്‍സിലര്‍ അനില്‍കുമാര്‍, തിരുവനന്തപുരം തഹസില്‍ദാര്‍ ജി സുരേഷ് കുമാര്‍, ഡയറക്ടര്‍ കേണല്‍ എസ് ഫ്രാന്‍സിസ്, അഡീഷണല്‍ ഡയറക്ടര്‍ കേണല്‍ മഹാദേവ്, ഗ്രൂപ്പ് കമാന്‍ണ്ടര്‍ കേണല്‍ തിവാരി, കമാന്റിംഗ് ആഫീസര്‍മാരായ കേണല്‍ ചൗഹാന്‍, കേണല്‍ ജോണി ജോസഫ് എന്നിവര്‍ ഭൂമി കൈമാറ്റ ചടങ്ങില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സൗജന്യ സിവിൽ സർവ്വീസ് അഭിമുഖ പരിശീലനം

തിരു; സംസ്ഥാനത്തെ പ്രമുഖ സിവിൽ സർവ്വീസ് കോച്ചിംഗ് സെന്ററായ ഐ ലേൺ ഐ.എ.എസ് അക്കാദമിയിൽ നിന്നും ഈ വർഷം യു.പി.എസ്.സി യിൽ മെയിൻ പരീക്ഷയിൽ വിജയിച്ച 60 വിദ്യാർത്ഥികൾക്കും കേരളത്തിൽ നിന്നും വിജയിച്ച മറ്റ് വിദ്യാർത്ഥികൾക്കും വേണ്ടി അഭിമുഖ ത്തിനായുള്ള സൗജന്യ പ...തുട൪ന്ന് വായിക്കുക


സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു

തിരു; നാളത്തെ കേരളം ലഹരിമുക്ത നവകേരളം തീവ്രയജ്ഞ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. സെക്രട്ടേറിയറ്റ് ദർ ബാർ ഹാളിൽ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്യോഗസ്ഥർക്ക് പ്രതി ...തുട൪ന്ന് വായിക്കുക


നോർക്ക റൂട്ട്‌സിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു

തിരു:നാളത്തെ കേരളം ലഹരിമുക്ത നവകേരളം ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി നോർക്ക റൂട്ട്‌സിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷണൻ നമ്പൂതിരി ജീവനക്കാർക്ക് പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. പരിപാടിയുടെ ഭാഗമായി നോർക്ക റൂട്ട്‌...തുട൪ന്ന് വായിക്കുക


അടിയന്തര സാഹചര്യങ്ങളിൽ വിവരമറിയിക്കാൻ അനൗൺസ്‌മെന്റ് സംവിധാനം

തിരു: ജില്ലയിലെ താലൂക്കുകൾ കേന്ദ്രീകരിച്ച് അടിയന്തര സാഹചര്യങ്ങളിൽ പൊതു ജനങ്ങൾക്ക് അറിയിപ്പ് നൽകുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. അനൗൺസെമെന്റ് സിസ്റ്റം ബന്ധപ്പെട്ട തഹസിൽദാർമാർക്ക് കൈമാറിയിട്ടുണ്ട്. വേഗ ത്തിൽ അ...തുട൪ന്ന് വായിക്കുക


കുളത്തുമ്മൽ തോടിന്റെ നവീകരണം തുടങ്ങി

തിരു: കാട്ടാക്കട മണ്ഡലത്തിൽ നടപ്പാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കുളത്തു മ്മൽ തോട് നവീകരിക്കുന്നതിന്റെ പ്രവർത്തനോദ്ഘാടനം ഐ.ബി.സതീഷ് എം.എൽ.എ നിർവ്വ ഹിച്ചു. മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി നടപ്പിലാക്കുന്നതിലൂടെ ഭൂഗർഭ ജല വിതാനം ഉയ...തുട൪ന്ന് വായിക്കുക


പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിൽ വിദ്യാർത്ഥി ജലഅസംബ്ലി

തിരു:കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി പള്ളി ച്ചൽ പഞ്ചായത്തിൽ വിദ്യാർത്ഥി ജലഅസംബ്ലി സംഘടിപ്പിച്ചു. കുടുംബശ്രീ ബാലസഭ കുട്ടികളുടെ ഏകദിന കൂടിച്ചേരലാണ് വിദ്യാർത്ഥി ജലഅസംബ്ലിയായി സംഘടിപ്പിച്ചത്. പള്ളിച്ചൽസൗപർണിക ഓഡിറ...തുട൪ന്ന് വായിക്കുക


വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ നീട്ടി

തിരു : സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി തിരുവനന്ത പുരം സെന്ററില്‍ നടത്തുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ നീട്ടി. തിയറിയുംപ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്സിന്...തുട൪ന്ന് വായിക്കുക


വിദ്യാർത്ഥികൾക്കായി തെരഞ്ഞെടുപ്പ് കമ്മീഷൻ കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു

തിരു: എല്ലാ മേഖലയിലെയും പോലെ തെരഞ്ഞെടുപ്പ് പ്രക്രിയയിലും കേരളം രാജ്യത്ത് ഒന്നാ മതായിരിക്കണമെന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീ ഷൻ സംസ...തുട൪ന്ന് വായിക്കുക


ന്യൂമാറ്റ്‌സ് അഭിരുചി പരീക്ഷ 25 ലേക്ക് മാറ്റി

തിരു:ജനുവരി 17, 18, 19 തിയതികളിൽ സംസ്ഥാനത്തൊട്ടാകെ സ്‌കൂളുകളിൽ ഗണിതോത്സവം നടക്കുന്നതിനാൽ ജനുവരി 18നു നടത്താനിരുന്ന ന്യൂമാറ്റ്‌സ് സംസ്ഥാനതല അഭിരുചി പരീക്ഷ ജനുവരി 25 ലേക്ക് മാറ്റി. പരീക്ഷാസമയം, പരീക്ഷാകേന്ദ്രം എന്നിവയ്ക്ക് മാറ്റമില്ല. 18നു തീരുമാ നിച്ച...തുട൪ന്ന് വായിക്കുക


അമിത വണ്ണം കുറയ്ക്കാം: ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രത്യേക ക്ലിനിക്

ചാവക്കാട് : ജീവിത ശൈലീ രോഗ നിയന്ത്രണ പരിപാടികളുടെ ഭാഗമായി അമിത വണ്ണം കുറക്കു ന്നതിന് പ്രത്യേക ക്ലിനിക്ക് ചാവക്കാട് താലൂക്കാശുപത്രിയിൽ ആരംഭിച്ചു. ചാവക്കാട് നഗരസഭ 2019 -20 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ നിന്നും 1.25 ലക്ഷം ചിലവഴിച്ച് വാങ്ങിയ ഉപകരണ ങ്ങൾ ...തുട൪ന്ന് വായിക്കുക


കാലടി ഗവണ്മെന്റ് ഹൈസ്‌ക്കൂൾ അന്തരാഷ്ട്ര നിലവാരത്തിലേക്ക്

തിരു: വിദ്യാഭ്യാസം ജനങ്ങളുടെ നേതൃത്വത്തിലാണ് നയിക്കപ്പെടേണ്ടതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. കാലടി ഗവണ്മെന്റ് ഹൈസ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നിർമ്മിച്ച ഹൈടെക് ബഹുനില മന്ദിരം ഉദ...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജിന്റെ പുതിയ ബസ് മന്ത്രി ശൈലജ ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു

(ചിത്രം: മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്കായി പി ടി എ വാങ്ങി നൽകിയ പുതിയ ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്യുന്നു) തിരു: മെഡിക്കൽ കോളേജ് പി ടി എ വിദ്യാർത്ഥികൾക്കായി വാങ്ങിയ പുതിയ ബസിന്റെ ഫ്ലാഗ് ഓഫ് കർ...തുട൪ന്ന് വായിക്കുക


ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭിക്കുന്ന നിക്ഷേപകരുടെ അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ഒരു മാസത്തിലധികം സമയമെടുക്കരുതെന്ന് മന്ത്രി

തിരു: ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജില്ലാ വ്യവസായ കേന്ദ്രം (ഡി ഐ സി) ജനറല്‍ മാനേജര്‍ക്ക് പുരസ്‌കാരം നല്‍കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു. വ്യവസായ ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് മന്...തുട൪ന്ന് വായിക്കുക


വാമനപുരത്ത് ലൈഫ് മിഷന്‍ കുടുംബസംഗമവും അദാലത്തും നടന്നു

തിരു: വാമനപുരം ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമം, അദാലത്ത് എന്നിവയുടെ ഉദ്ഘാടനം പാലോട് വൃന്ദാവന്‍ കണ്‍വെന്‍ഷന്‍സെന്ററില്‍ ഡി.കെ.മുരളി എം.എല്‍.എ നിര്‍വഹിച്ചു. ഭവന രഹിതരില്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്കാണ് നാം മുന്നേ ...തുട൪ന്ന് വായിക്കുക


ലൈഫ് മിഷന്‍: വര്‍ക്കല നഗരസഭ കുടുംബസംഗമം

തിരു: സമ്പൂര്‍ണ ഭവന പദ്ധതിയായ ലൈഫ് മിഷന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടു കളുടെ താക്കോല്‍ദാനം വര്‍ക്കല ഗവ. എല്‍.പി .ജി.എസ് സ്‌കൂള്‍ അങ്കണത്തില്‍ വി.ജോയ് എം. എല്‍.എ നിര്‍വഹിച്ചു. വര്‍ക്കല നഗരസഭയിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.