Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കാല്‍ കോടിയോളം കുഞ്ഞുങ്ങള്‍ക്ക് തുള്ളിമരുന്ന് നല്‍കുന്നു ആശുപത്രി പ്രസവം പ്രോത്സാഹിപ്പിക്കാന്‍ ഗര്‍ഭകാല ഗോത്രമന്ദിരം വയനാട് നാടോടി യുവതിയുടെ ചികിത്സ സൗജന്യമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി ചക്കമാവ് പ്രമേഹത്തെ പ്രതിരോധിക്കുമെന്ന് വിദഗ്‌ധർ ആൻസി സോജന്‌ കായിക വകുപ്പ്‌ പ്രതിമാസം 15000 രൂപ നൽകും

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

വെള്ളായണി കായലിന്റെ പുനരുജ്ജീവനം: രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി

4/12/2019

തിരു: വെള്ളായണി കായലിന്റെ പുനരുജ്ജീവനം: രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി വെള്ളായണി കായലിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. സഹകരണ - ടൂറിസം - ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. സർ ക്കാർ വകുപ്പുകളും സ്വസ്തി ഫൗണ്ടേഷനും സഹകരിച്ച് നടത്തുന്ന പ്രവർത്തനങ്ങൾക്ക് നേവി ദിന ത്തോടനുബന്ധിച്ച് ഇന്ത്യൻ നാവിക സേനയും പിന്തുണയുമായി രംഗത്തുണ്ട്. ജലാശയങ്ങളുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്ന് മന്ത്രി പറഞ്ഞു. വെള്ളായണി കായലിന്റെ വീണ്ടെടുപ്പിനും സംരക്ഷണത്തിനും മുഖ്യമന്ത്രിയും എല്ലാ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. പുനരുജ്ജീവിപ്പിക്കുന്ന വെള്ളായണി കായൽമേഖല പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിൽ ഉത്തരവാദിത്ത ടൂറിസം സൗഹൃദ മേഖലയാക്കി മാറ്റാനാണ് ടൂറിസം വകുപ്പ് ഉദ്ദേശിക്കുന്നത്.

ശുചീകരണത്തിന്റെ ഭാഗമായി കായൽ ആഴം കൂട്ടൽ ഉൾപ്പെടെയുള്ള കർമപദ്ധതിക്ക് രൂപം നൽ കാൻ തീരുമാനിച്ചിട്ടുണ്ട്. ആഴം കൂട്ടലും തുടർ സംരക്ഷണവും ഉൾപ്പെടെയുള്ള വിശദമായ പദ്ധ തി ബാർട്ടൻ ഹിൽ എഞ്ചിനീയറിംഗ് കോളേജിന്റെ സഹകരണത്തോടെ തയാറാക്കി കിഫ്ബിക്ക് സമർപ്പിക്കാൻ ഇറിഗേഷൻ വകുപ്പിനോട് നിർദ്ദേശിച്ചിട്ടുണ്ട്. കായലിന്റെ സംരക്ഷണത്തിനായി 60 വീതം കുടുംബങ്ങളെ ഉൾപ്പെടുത്തി ജനജാഗ്രതാ സമിതികൾ രൂപീകരിക്കാനുംനിർദ്ദേശിച്ചിട്ടുണ്ട്. ശുചീകരിച്ചാലും മാലിന്യം തള്ളാനുള്ള ശ്രമങ്ങൾ ഉണ്ടായാൽ തടയാനും അവബോധംനൽകാനും ഇതിലൂടെ കഴിയും. ഇത്തരം പദ്ധതികളുടെ വിജയത്തിന് നാട്ടുകാരുടെ സഹകരണവും ഇടപെട ലും ജാഗ്രതയും അനിവാര്യമാണ്.

കഴിഞ്ഞ മേയ് മുതൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങളിലൂടെ 40 ഏക്കറോളം വിസ്തൃതിയി ൽ കായലിലെ കളകൾ മാറ്റാനും മാലിന്യം നീക്കാനുമായിട്ടുണ്ട്. ഇനിയും കൂടുതൽ ശ്രമകരമായ പ്രവർത്തനം ആവശ്യമാണ്. ജലാശയങ്ങളുടെയും പരിസ്ഥിതിയുടെയും സംരക്ഷണം സർക്കാരി ന്റെ മാത്രം ഉത്തരവാദിത്തമല്ല എന്ന തിരിച്ചറിവോടെ ജനകീയ പിന്തുണയുമായി രംഗത്തിറങ്ങിയ സ്വസ്തി ഫൗണ്ടേഷന്റെ പ്രവർത്തനം ശ്രദ്ധേയമാണ്. കായൽ വീണ്ടെടുപ്പിൽ എല്ലാ സഹകരണവും വാഗ്ദാനം ചെയ്ത് എത്തിയ നേവിയുടെ പങ്കാളിത്തവും ഗുണകരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ നേവി കമാന്റിംഗ് ഓഫീസർ കമഡോർ ജി. പ്രകാശ് എൻ.എം മുഖ്യാതിഥിയായിരുന്നു. കായൽ സംരക്ഷണ പ്രവർത്തനങ്ങളിൽ നേവിക്ക് മാത്രം ചെയ്യാൻ കഴിയുന്ന ഹൈഡ്രോഗ്രാഫി സർവേ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. പ്രവർത്തനങ്ങൾക്ക് ആവശ്യമായ കാലത്തോളം സഹ കരണം നൽകുമെന്നും പറഞ്ഞു. ചടങ്ങിൽ എം.വിൻസന്റ് എം.എൽ.എ അധ്യക്ഷത വഹിച്ചു. സ്വസ്തി ഫൗണ്ടേഷൻ ഭാരവാഹി മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്, മുൻ പ്രധാനമന്ത്രിയുടെ അഡൈ്വസർ ടി.കെ.എ നായർ, സംവിധായകൻ മധുപാൽ, കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസി ഡന്റ് ആർ. ജയലക്ഷ്മി, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല, മറ്റ് സാംസ്‌കാരിക, രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു. റിവൈവ് വെള്ളായണി ജനറൽ കൺവീനർ വി.ശിവൻകുട്ടി സ്വാഗതവും ഇന്ത്യൻ നേവി ക്യാപ്റ്റൻ സനൂജ് നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങുകളോടനുബന്ധിച്ച് വിവിധ സ്‌കൂളുകളിലെ കുട്ടികൾ, എൻ.എസ്.എസ്, എൻ. സി.സി വിഭാഗങ്ങളുടെ ഘോഷയാത്ര, നീന്തൽ താരങ്ങളുടെ പ്രകടനം, നേവിയുടെകയാക്കിംഗ്, കനോയിംഗ്, ഫയർ ആൻറ് റസ്‌ക്യൂവിന്റെ വാട്ടർ റെസ്‌ക്യൂ ഡെമോ, കുട്ടികളുടെകരാട്ടെഡെമോ എന്നിവ അവതരിപ്പിച്ചു.

ആദ്യഘട്ട ശുചീകരണത്തിൽ കായലിലെ വവ്വാമൂല മേഖലയിൽ നിന്ന് 6451 ലോഡ് മാലിന്യങ്ങ ളാണ് നീക്കിയത്. സ്വസ്തി ഫൗണ്ടേഷൻ, ജനകീയ പങ്കാളിത്തത്തോടെ റിവൈവ് വെള്ളായണി, സർക്കാർ വകുപ്പുകൾ, പ്രദേശത്തെ തദ്ദേശസ്ഥാപനങ്ങൾ, സ്‌കൂളുകൾ, വിവിധ എൻ.ജി.ഒകൾ എന്നിവർ പ്രവർത്തനങ്ങളിൽ പങ്കാളിയായി. വീഡ് ഹാർവെസ്റ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങ ളുമായ ഇൻലാൻഡ് നാവിഗേഷൻ വിഭാഗവും രംഗത്തുണ്ടാകും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസൗജന്യ സിവിൽ സർവ്വീസ് അഭിമുഖ പരിശീലനം

തിരു; സംസ്ഥാനത്തെ പ്രമുഖ സിവിൽ സർവ്വീസ് കോച്ചിംഗ് സെന്ററായ ഐ ലേൺ ഐ.എ.എസ് അക്കാദമിയിൽ നിന്നും ഈ വർഷം യു.പി.എസ്.സി യിൽ മെയിൻ പരീക്ഷയിൽ വിജയിച്ച 60 വിദ്യാർത്ഥികൾക്കും കേരളത്തിൽ നിന്നും വിജയിച്ച മറ്റ് വിദ്യാർത്ഥികൾക്കും വേണ്ടി അഭിമുഖ ത്തിനായുള്ള സൗജന്യ പ...തുട൪ന്ന് വായിക്കുക


സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു

തിരു; നാളത്തെ കേരളം ലഹരിമുക്ത നവകേരളം തീവ്രയജ്ഞ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. സെക്രട്ടേറിയറ്റ് ദർ ബാർ ഹാളിൽ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്യോഗസ്ഥർക്ക് പ്രതി ...തുട൪ന്ന് വായിക്കുക


നോർക്ക റൂട്ട്‌സിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു

തിരു:നാളത്തെ കേരളം ലഹരിമുക്ത നവകേരളം ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി നോർക്ക റൂട്ട്‌സിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷണൻ നമ്പൂതിരി ജീവനക്കാർക്ക് പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. പരിപാടിയുടെ ഭാഗമായി നോർക്ക റൂട്ട്‌...തുട൪ന്ന് വായിക്കുക


അടിയന്തര സാഹചര്യങ്ങളിൽ വിവരമറിയിക്കാൻ അനൗൺസ്‌മെന്റ് സംവിധാനം

തിരു: ജില്ലയിലെ താലൂക്കുകൾ കേന്ദ്രീകരിച്ച് അടിയന്തര സാഹചര്യങ്ങളിൽ പൊതു ജനങ്ങൾക്ക് അറിയിപ്പ് നൽകുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി കളക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. അനൗൺസെമെന്റ് സിസ്റ്റം ബന്ധപ്പെട്ട തഹസിൽദാർമാർക്ക് കൈമാറിയിട്ടുണ്ട്. വേഗ ത്തിൽ അ...തുട൪ന്ന് വായിക്കുക


കുളത്തുമ്മൽ തോടിന്റെ നവീകരണം തുടങ്ങി

തിരു: കാട്ടാക്കട മണ്ഡലത്തിൽ നടപ്പാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കുളത്തു മ്മൽ തോട് നവീകരിക്കുന്നതിന്റെ പ്രവർത്തനോദ്ഘാടനം ഐ.ബി.സതീഷ് എം.എൽ.എ നിർവ്വ ഹിച്ചു. മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി നടപ്പിലാക്കുന്നതിലൂടെ ഭൂഗർഭ ജല വിതാനം ഉയ...തുട൪ന്ന് വായിക്കുക


പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിൽ വിദ്യാർത്ഥി ജലഅസംബ്ലി

തിരു:കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി പള്ളി ച്ചൽ പഞ്ചായത്തിൽ വിദ്യാർത്ഥി ജലഅസംബ്ലി സംഘടിപ്പിച്ചു. കുടുംബശ്രീ ബാലസഭ കുട്ടികളുടെ ഏകദിന കൂടിച്ചേരലാണ് വിദ്യാർത്ഥി ജലഅസംബ്ലിയായി സംഘടിപ്പിച്ചത്. പള്ളിച്ചൽസൗപർണിക ഓഡിറ...തുട൪ന്ന് വായിക്കുക


വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ നീട്ടി

തിരു : സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമി തിരുവനന്ത പുരം സെന്ററില്‍ നടത്തുന്ന വീഡിയോ എഡിറ്റിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ നീട്ടി. തിയറിയുംപ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്സിന്...തുട൪ന്ന് വായിക്കുക


വിദ്യാർത്ഥികൾക്കായി തെരഞ്ഞെടുപ്പ് കമ്മീഷൻ കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചു

തിരു: എല്ലാ മേഖലയിലെയും പോലെ തെരഞ്ഞെടുപ്പ് പ്രക്രിയയിലും കേരളം രാജ്യത്ത് ഒന്നാ മതായിരിക്കണമെന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീ ഷൻ സംസ...തുട൪ന്ന് വായിക്കുക


ന്യൂമാറ്റ്‌സ് അഭിരുചി പരീക്ഷ 25 ലേക്ക് മാറ്റി

തിരു:ജനുവരി 17, 18, 19 തിയതികളിൽ സംസ്ഥാനത്തൊട്ടാകെ സ്‌കൂളുകളിൽ ഗണിതോത്സവം നടക്കുന്നതിനാൽ ജനുവരി 18നു നടത്താനിരുന്ന ന്യൂമാറ്റ്‌സ് സംസ്ഥാനതല അഭിരുചി പരീക്ഷ ജനുവരി 25 ലേക്ക് മാറ്റി. പരീക്ഷാസമയം, പരീക്ഷാകേന്ദ്രം എന്നിവയ്ക്ക് മാറ്റമില്ല. 18നു തീരുമാ നിച്ച...തുട൪ന്ന് വായിക്കുക


അമിത വണ്ണം കുറയ്ക്കാം: ചാവക്കാട് താലൂക്കാശുപത്രിയിൽ പ്രത്യേക ക്ലിനിക്

ചാവക്കാട് : ജീവിത ശൈലീ രോഗ നിയന്ത്രണ പരിപാടികളുടെ ഭാഗമായി അമിത വണ്ണം കുറക്കു ന്നതിന് പ്രത്യേക ക്ലിനിക്ക് ചാവക്കാട് താലൂക്കാശുപത്രിയിൽ ആരംഭിച്ചു. ചാവക്കാട് നഗരസഭ 2019 -20 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ നിന്നും 1.25 ലക്ഷം ചിലവഴിച്ച് വാങ്ങിയ ഉപകരണ ങ്ങൾ ...തുട൪ന്ന് വായിക്കുക


കാലടി ഗവണ്മെന്റ് ഹൈസ്‌ക്കൂൾ അന്തരാഷ്ട്ര നിലവാരത്തിലേക്ക്

തിരു: വിദ്യാഭ്യാസം ജനങ്ങളുടെ നേതൃത്വത്തിലാണ് നയിക്കപ്പെടേണ്ടതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. കാലടി ഗവണ്മെന്റ് ഹൈസ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നിർമ്മിച്ച ഹൈടെക് ബഹുനില മന്ദിരം ഉദ...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജിന്റെ പുതിയ ബസ് മന്ത്രി ശൈലജ ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു

(ചിത്രം: മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്കായി പി ടി എ വാങ്ങി നൽകിയ പുതിയ ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്യുന്നു) തിരു: മെഡിക്കൽ കോളേജ് പി ടി എ വിദ്യാർത്ഥികൾക്കായി വാങ്ങിയ പുതിയ ബസിന്റെ ഫ്ലാഗ് ഓഫ് കർ...തുട൪ന്ന് വായിക്കുക


ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭിക്കുന്ന നിക്ഷേപകരുടെ അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ഒരു മാസത്തിലധികം സമയമെടുക്കരുതെന്ന് മന്ത്രി

തിരു: ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജില്ലാ വ്യവസായ കേന്ദ്രം (ഡി ഐ സി) ജനറല്‍ മാനേജര്‍ക്ക് പുരസ്‌കാരം നല്‍കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ അറിയിച്ചു. വ്യവസായ ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് മന്...തുട൪ന്ന് വായിക്കുക


വാമനപുരത്ത് ലൈഫ് മിഷന്‍ കുടുംബസംഗമവും അദാലത്തും നടന്നു

തിരു: വാമനപുരം ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമം, അദാലത്ത് എന്നിവയുടെ ഉദ്ഘാടനം പാലോട് വൃന്ദാവന്‍ കണ്‍വെന്‍ഷന്‍സെന്ററില്‍ ഡി.കെ.മുരളി എം.എല്‍.എ നിര്‍വഹിച്ചു. ഭവന രഹിതരില്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്കാണ് നാം മുന്നേ ...തുട൪ന്ന് വായിക്കുക


ലൈഫ് മിഷന്‍: വര്‍ക്കല നഗരസഭ കുടുംബസംഗമം

തിരു: സമ്പൂര്‍ണ ഭവന പദ്ധതിയായ ലൈഫ് മിഷന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടു കളുടെ താക്കോല്‍ദാനം വര്‍ക്കല ഗവ. എല്‍.പി .ജി.എസ് സ്‌കൂള്‍ അങ്കണത്തില്‍ വി.ജോയ് എം. എല്‍.എ നിര്‍വഹിച്ചു. വര്‍ക്കല നഗരസഭയിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.