Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ദുരന്തം കവർന്നത് ഒരു വലിയ കുടുംബത്തിലെ 21 പേരെ സംസ്ഥാനത്ത് 1,420 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു കൊല്ലത്ത് കടല്‍ ക്ഷോഭം:ആറു വീടുകളില്‍ വെള്ളം കയറി വിമാനാപകടം: രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണo പ്രളയം നേരിടാന്‍ ആരോഗ്യ വകുപ്പ് സുശക്തം

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ശബരിമേളയ്ക്ക് ആറ്റുകാലിൽ തുടക്കം:മേള സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

4/12/2019

തിരു: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ശബരിമല ഇടത്താവളങ്ങളില്‍ നട ത്തുന്ന വ്യവസായ വകുപ്പിന്റെ വിപണനമേളയ്ക്ക് (ശബരിമേള 2019) തിരു.ആറ്റുകാലിൽ തുടക്ക മായി. ആറ്റുകാൽ ക്ഷേത്ര പരിസരത്തെ പാർക്കിങ് ഗ്രൗണ്ടിൽ ആരംഭിച്ച മേള സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പതിനഞ്ചു സ്റ്റാളുകളിലായി വൈവിധ്യമാർന്ന ഉൽ പന്നങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ചെറുകിട വ്യവസായ സംരംഭകരുടെ ഉൽപന്നങ്ങൾ പ്രദർശിപ്പി ക്കുന്നതിനും മികച്ച വിപണന സാധ്യതകൾ സൃഷ്ടിക്കുന്നതിനുമാണ് വ്യവസായ വാണിജ്യ വകു പ്പിന്റെ നേതൃത്വത്തിൽ മേള സംഘടിപ്പിക്കുന്നത്.

സംസ്ഥാന കരകൗശല വികസന കോർപ്പറേഷന്റെ എസ് എം എസ് എം ഇൻസ്റ്റിറ്റ്യൂട്ട്, കരകൗശല അപക്സ് സൊസൈറ്റിയായ സുരഭി എന്നിവർ ഒരുക്കിയ സ്റ്റാളുകളിൽ ഈട്ടിത്തടിയിലെ ആനകള്‍, ഈട്ടിയിലും കുമ്പിള്‍ത്തടിയിലും തീര്‍ത്ത വിവിധതരം ശില്‍പങ്ങള്‍, പിച്ചളയിലും ഓടിലുമുള്ള ഗൃഹാലങ്കാര വസ്തുക്കള്‍, മണ്‍പാത്ര ഉല്‍പ്പന്നങ്ങള്‍, ലോക പൈതൃക പട്ടികയില്‍ സ്ഥാനംനേടിയ ആറന്മുള കണ്ണാടി തുടങ്ങി തനതായ കേരളീയ ഉല്‍പന്നങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കേരള ദിനേശ് പ്രൊഡക്ട്സിന്റെ സ്റ്റാളിൽ അച്ചാറുകൾ, കറിപ്പൗഡറുകൾ, തേങ്ങാപാൽ, തേയില എന്നിവ ലഭ്യ മാണ്. കൈത്തറി വസ്ത്രങ്ങളുടെ കമനീയ ശേഖരവുമായി ഹാൻടെക്സ് വിപുലമായ സ്റ്റാളാണ് ഒരു ക്കിയത്. വൈവിധ്യമാർന്ന എക്സ്പോർട് ക്വാളിറ്റി സോപ്പുകളുടെ ശേഖരമാണ് കേരള സാന്റൽ സോപ്സ് സ്റ്റാളിലുള്ളത്. ഇവയെക്കൂടാതെ കുടുംബശ്രീയുടെയും മറ്റു ചെറുകിട വ്യവസായയൂണി റ്റുകളുടെയും സ്റ്റാളുകളിലായി സുഗന്ധദ്രവ്യങ്ങൾ, വെളിച്ചെണ്ണ, ജാമുകൾ, സ്‌ക്വാഷുകള്‍, സംസ്‌ ക്കരിച്ച ഭക്ഷ്യോൽപ്പന്നങ്ങൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ പന്തളത്തും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരും മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തും കഴിഞ്ഞ ദിവസങ്ങളില്‍ മേള തുടങ്ങിയിരുന്നു. തീര്‍ത്ഥാടകരില്‍ നിന്നും മികച്ച പ്രതികരണമാണ് മേളയക്ക് ലഭിക്കുന്നത്. പന്തളത്ത് ശാസ്താ ക്ഷേത്രത്തിന് സമീപവും കുറ്റിപ്പുറ ത്ത് ഭാരതപ്പുഴയോട് ചേര്‍ന്ന് പാലത്തിനടുത്തും ചെങ്ങന്നൂരില്‍ റെയില്‍വെ സ്റ്റേഷനു സമീപവു മാണ് മേള നടക്കുന്നത്. പന്തളത്ത് ഇരുപതും കുറ്റിപ്പുറത്ത് പത്തും ചെങ്ങന്നൂരില്‍ പതിനാറും സ്റ്റാളുകള്‍ ഉണ്ട്.

സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളും പരമ്പരാഗത മേഖലയിലെ ഉല്‍പന്നങ്ങളുമാണ് മേളയില്‍ വില്‍പ്പനയ്ക്കുള്ളത്. കേരളത്തനിമയു ള്ള ഉല്‍പ്പന്നങ്ങള്‍ യാഥാര്‍ത്ഥ മൂല്യത്തോടെയും നിലവാരത്തോടെയും മേളയില്‍ വില്‍പ്പനക്കുണ്ട്. മണ്ഡലകാലം തുടങ്ങുന്നതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അയല്‍ സംസ്ഥാ നങ്ങളില്‍ നിന്നുമായി ഇടത്താവളങ്ങളിലൂടെ കടന്നുപോകുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെ യാണ് ലക്ഷ്യമിടുന്നത്. ജനുവരി 15 വരെ മേള തുടരും.

സംസ്ഥാനത്തെ എം എസ് എം ഇ സംരംഭങ്ങളില്‍ നിന്നുള്ള ഭക്ഷ്യോല്‍പ്പന്നങ്ങള്‍, ഡിസൈന്‍ ഉല്‍പ്പന്നങ്ങള്‍, സുവനീര്‍ ഉല്‍പ്പന്നങ്ങള്‍, പരമ്പരാഗത ഖാദി-കൈത്തറി ഉല്‍പ്പന്നങ്ങള്‍,കരകൗശല ഉല്‍പ്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് മേളകളിലുള്ള ത്. നിക്ഷേപക സൗഹൃദമാകുന്നതിനൊപ്പം സംരംഭകര്‍ക്ക് വിപണി കണ്ടെത്താനും സഹായിക്കു കയെന്ന വ്യവസായ വകുപ്പിന്റെ നിലപാടിന്റെ ഭാഗമാണ് പുതിയ പദ്ധതി. അടുത്ത വര്‍ഷംമുതല്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ വിപുലമായ രീതിയില്‍ മേള സംഘടിപ്പിക്കും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംതലസ്ഥാനത്തെ കടലാക്രമണം: രണ്ടു ക്യാമ്പുകളിലായി 24 പേർ

തിരു: പേട്ട വില്ലേജിൽ ഡൊമസ്റ്റിക് എയർപോർട്ടിന് സമീപത്തുള്ള ഫാത്തിമ മാതാ റോഡ്,ജ്യൂസാ റോഡ് എന്നിവിടങ്ങളിൽ രൂക്ഷമായ കടലാക്രമണം ഉള്ളതായി ജില്ലാ കളക്ടർ ഡോ: നവജ്യോത് ഖോസ അറിയിച്ചു. ഇവിടെ രണ്ടു ക്യാമ്പുകളിലായി 24 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. കൂടാതെ ...തുട൪ന്ന് വായിക്കുക


തിരു:ജില്ലയിലുണ്ടായ മഴക്കെടുതിയില്‍ 198 വീടുകള്‍ ഭാഗീകമായും 37 വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായി ജില്ലാ കളക്ടര്‍

തിരു:ജില്ലയിലുണ്ടായ മഴക്കെടുതിയില്‍ 198 വീടുകള്‍ ഭാഗീകമായും 37 വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. വലിയതുറയു.പിസ്‌കൂള്‍, ഫിഷറീസ് ടെക്ക്നിക്കല്‍സ്‌കൂള്‍, പോര്‍ട്ട് ഗോഡൗണ്‍ 1, പോര്‍ട്ട് ഗോഡൗണ്‍ 2, എല്‍.എഫ്.എം.എസ്.സി എല്‍.പി സ്‌...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിൽ കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (08.08.2020) പുതുതായി 1,604 പേർ രോഗനിരീ ക്ഷണത്തിലായി

തിരു.ജില്ലയിൽ കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (08.08.2020) പുതുതായി 1,604 പേർ രോഗനിരീ ക്ഷണത്തിലായി. 1,339 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ജില്ലയിൽ 15,282 പേർ വീടു കളിലും 705 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്ന് ര...തുട൪ന്ന് വായിക്കുക


ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ 30 പേർകൂടി രോഗമുക്തരായി

ചിറയിൻകീഴ് : ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ 30 പേർകൂടി രോഗമുക്തരായി. അഞ്ചുതെങ്ങ് നെടുങ്ങണ്ടയിൽനിന്ന്‌ 3 പേരും വക്കത്തുനിന്നു 27 പേരുo രോഗമുക്തരായി പുറത്തിറങ്ങി.ശനിയാഴ്ച അഞ്ചുതെങ്ങിൽ കായിക്കര ആശാൻ മെമ്മോറിയൽ എൽപി സ്കൂൾ, മാമ്പള്ളി എൽപിസ്കൂൾ (2ടീം), അ...തുട൪ന്ന് വായിക്കുക


ചാല മാർക്കറ്റിലെ കടകൾ തുറക്കാൻ പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി

തിരു: ചാല മാർക്കറ്റിലെ കടകൾ തുറക്കാൻ പ്രത്യേക മാർഗനിർദേശങ്ങൾപുറത്തിറക്കി.പച്ചക്കറി‐ധാന്യ മൊത്തവിതരണ സ്ഥാപനങ്ങൾക്ക് പകൽ 11 വരെ തുറക്കാം. മറ്റുളള കടകൾക്ക് പകൽഒന്നു‌ മുതൽ രാത്രി ഏഴു‌വരെയും. എല്ലാ കടകളും ഒരുമിച്ച് തുറക്കുന്നതിന്‌ പകരം ഒന്നിടവിട്ട ദിവസങ്ങ...തുട൪ന്ന് വായിക്കുക


തിരു. ജില്ലയില്‍ കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (07.08.2020) പുതുതായി 1,243 പേര്‍ രോഗ നിരീക്ഷണത്തിലായി

തിരു. ജില്ലയില്‍ കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (07.08.2020) പുതുതായി 1,243 പേര്‍ രോഗ നിരീക്ഷണത്തിലായി. 1,033 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.ജില്ലയില്‍ 15,139 പേര്‍ വീടുകളിലും 810 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത...തുട൪ന്ന് വായിക്കുക


കനത്ത മഴ;തിരു.ജില്ലയിൽ 182 വീടുകൾ ഭാഗീകമായും 37 വീടുകൾ പൂർണമായുംതകർന്നു

തിരു: ജില്ലയിലുണ്ടായ കനത്ത മഴയിൽ 182 വീടുകൾ ഭാഗീകമായും 37 വീടുകൾ പൂർണമായും തകർന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. വലിയതുറ യു.പി സ്‌കൂൾ, ഫിഷറീസ് ടെക്ക്നിക്കൽ സ്‌കൂൾ, പോർട്ട് ഗോഡൗൺ 1, പോർട്ട് ഗോഡൗൺ 2, എൽ.എഫ്.എം.എസ്.സി എൽ.പി സ്‌കൂൾ, ബഡ്സ് സ്‌കൂൾ, സെന്റ് ജ...തുട൪ന്ന് വായിക്കുക


പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളി ധനസഹായത്തിന് അപേക്ഷിക്കാം

തിരു: സംസ്ഥാനത്ത് പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലിലേർപ്പെട്ടിരിക്കുന്ന മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുള്ള(ഒ.ബി.സി) ധനസഹായത്തിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബവാർഷിക വരുമാനം ഒരുലക്ഷം രൂപയിൽതാഴെയായിരിക്കണം. പരമാവധി ...തുട൪ന്ന് വായിക്കുക


റീജിയണൽ കാൻസർ സെന്ററിൽ നഴ്‌സിംഗ് അസിസ്റ്റന്റ് കരാർ നിയമനം

തിരു: റീജിയണൽ കാൻസർ സെന്ററിൽ നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികയിൽകരാർഅടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 10ന് വൈകിട്ട് 3.30നകം നൽകണം. വിശദവിവ രങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in. ...തുട൪ന്ന് വായിക്കുക


കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

തിരു: കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ മന്തിക്കളം,തച്ചൻകോട്,പരുത്തിപ്പള്ളി,പേഴുംമൂട് എന്നീ വാർ ഡുകളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാകളക്ടര്‍ ഡോ.നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ വാര്‍ ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. ഈ പ്രദേശങ്ങളില്‍ ന...തുട൪ന്ന് വായിക്കുക


കനത്തമഴ;തിരു.ജില്ലയിലെ നാശനഷ്ട വിവരം

തിരു: ഇന്നലെയും ഇന്നും തിരു.ജില്ലയിലുണ്ടായ കനത്ത മഴയില്‍ 47 വീടുകള്‍ ഭാഗീകമായും രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. നെടുമങ്ങാട് താലൂക്കിലെ ഉഴ മലയ്ക്കല്‍ വില്ലേജില്‍ മരം വീണ് ഒരു മരണം സംഭവിച്ചു. ഇന്നുണ്ടായ കടല്‍ ക്ഷോഭത്തി...തുട൪ന്ന് വായിക്കുക


ട്രഷറി തട്ടിപ്പ് കേസ് പ്രതി എം.ആര്‍. ബിജുലാലിനെ പിരിച്ചുവിട്ടുകൊണ്ട് ധനവകുപ്പിന്റെ ഉത്തരവിറങ്ങി

തിരു; ട്രഷറി തട്ടിപ്പ് കേസ് പ്രതി എം.ആര്‍.ബിജുലാലിനെപിരിച്ചുവിട്ടുകൊണ്ട് ധനവകുപ്പിന്റെഉത്തരവിറങ്ങി. കേരളാ സര്‍വീസ് ചട്ടത്തിലെ 18-02വകുപ്പ് അനു സരിച്ചാണ് ഉത്തരവ്. ബിജുലാലിനെ പിരിച്ചുവിടാന്‍ ധനമന്ത്രി തോമസ് ഐസ ക്കിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ധനകാര്യ ...തുട൪ന്ന് വായിക്കുക


മൈക്രോബയോളജി ലാബ് ഇനി മൾട്ടി ഡിസിപ്ലിനറി റിസർച്ച് ലാബിൽ

(ചിത്രം: മൈക്രോബയോളജി ലാബ് പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റിയപ്പോൾ) തിരു: വർധിച്ചു വരുന്ന കോവിഡ് പരിശോധനകൾക്കൊപ്പം സ്ഥലപരിമിതിയാൽ വീർപ്പുമുട്ടിയി രുന്ന മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബ് പുതിയ മൾട്ടി ഡിസിപ്ലിനറി റിസർച്ച് ലാബിൽ പ്രവർത്തനം ആരംഭിച്ചു...തുട൪ന്ന് വായിക്കുക


പ്രവാസികള്‍ക്കായി ഫ്യൂച്ചര്‍ പോസറ്റീവ്; ലോഗോ പ്രകാശനം

തിരു: ഓഗസ്റ്റ് 5-ന് തൊഴില്‍ നഷ്ടപ്പെട്ട് തിരികെയെത്തിയ പ്രവാസികള്‍ തുടങ്ങാനുദ്ദേശിക്കുന്ന സ്വയം തൊഴില്‍ സംരംഭം സംബന്ധിച്ച് സര്‍ക്കരിന്റെ എല്ലാ സ്‌കീമുകളും പരിചയപ്പെടുത്തുന്നു.ഈ മേഖലയില്‍ വിജയം വരിച്ച പ്രമുഖ വ്യവസായികള്‍, കര്‍ഷകര്‍,ഉത്പാദകര്‍ എന്നിവരു...തുട൪ന്ന് വായിക്കുക


തിരു.ജില്ലയിൽ കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (05.08.2020)പുതുതായി 2,101 പേർ രോഗ നിരീക്ഷണത്തിലായി

തിരു.ജില്ലയിൽ കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (05.08.2020)പുതുതായി 2,101 പേർ രോഗ നിരീക്ഷണത്തിലായി. 1,898 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ജില്ലയിൽ 14,344 പേർ വീടുകളിലും 812 പേർ സ്ഥാപനങ്ങ ളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രി കളിൽ ഇന്ന് ര...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.