Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മോട്ടിവേഷണല്‍ ക്ലാസ് 28 രാവിലെ 9 മണി മുതല്‍ കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ തിരു. മെഡിക്കൽ കോളേജിൽ വാഹന പാർക്കിംഗിന് നിയന്ത്രണം അറിയിപ്പ് : റിപ്പബ്ലിക്ക് ദിനം പ്രമാണിച്ചു 26.01.2020 പൊതുജനം.കോമിന് അവധിയാണ് : ചീഫ് എഡിറ്റർ ഉത്തരവാദിത്വ ടൂറിസം രംഗത്ത് കേരളം ലോകത്തിന് മാതൃകയെന്ന് ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍ വിശപ്പുരഹിത കേരളം പദ്ധതി ഇനി തൃശ്ശൂരിലും

അറിയിപ്പുകള്‍

കൂടുതല്‍ 

യു എസ് ടി ഗ്ലോബൽ ഡി3കോഡ് വിജയികളെ പ്രഖ്യാപിച്ചു

3/12/2019

(കോളെജ്, സർവകലാശാല വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഡി3കോഡ് നിലവിൽ ഇന്ത്യ യിൽ നടന്നതിൽ വെച്ച് ഏറ്റവും വലിയ ഹാക്കത്തോൺ;ഫൈനലിൽ എത്തിയ 20 ടീമുകളിലെ മുഴുവൻ അംഗങ്ങൾക്കും യു എസ് ടി ഗ്ലോബലിൽ ജോലി; ആദ്യ മൂന്നു സ്ഥാനക്കാർക്ക് ആകർ ഷകമായ സമ്മാനങ്ങൾ)

തിരു: വിഖ്യാതമായ ഡി3 വാർഷിക ഡെവലപ്പർ കോൺഫറൻസിന് മുന്നോടിയായി കോളെജ്, സർവകലാശാല വിദ്യാർഥികൾക്കായി യു എസ് ടി ഗ്ലോബൽ സംഘടിപ്പിച്ച അഖിലേന്ത്യാ ഹാക്ക ത്തോണിന്റെ വിജയികളെ പ്രഖ്യാപിച്ചു. ടീം കനവ് ഗുപ്ത _ 5114 (ഐ ഐ ടി, റൂർക്കി); ടീം സിംപ്ലിഫയേഴ്സ് (പൂണെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പ്യൂട്ടർ ടെക്‌നോളജി, പൂണെ); ടീം ജൻ വൈ (എസ് ആർ എം കെ ടി ആർ, ചെന്നൈ) എന്നിവയാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തിയത്.

സങ്കീർണമായ പ്രശ്നങ്ങൾക്ക് പരിഹാരംകാണാനും ഇന്നൊവേഷൻ,പ്രോബ്ലംസോൾവിങ്,ഡിസൈൻ തിങ്കിങ്ങ്, പ്രോഗ്രാമിങ്ങ് എന്നിവയിലെ അഭിരുചികൾ കണ്ടെത്താനുമാണ് ഹാക്കത്തോൺ ലക്ഷ്യ മിട്ടത്. ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ പഠിക്കുന്ന രാജ്യത്തെ മുഴുവൻ കോളെജ്, സർവകലാശാലാ വിദ്യാർഥികൾക്കും ഡി3കോഡിൽ (ഡി കോഡ് എന്നാണ് ഉച്ചാരണം ) പങ്കെടു ക്കാൻ അവസരം നൽകിയിരുന്നു. ഡിസംബർ 5, 6 തിയ്യതികളിലായി കമ്പനിയുടെ തിരുവനന്ത പുരം കാമ്പസിൽ അരങ്ങേറുന്ന വാർഷിക ഡെവലപ്പർ കോൺഫറൻസിനു മുന്നോടിയായാണ് ഹാക്കത്തോൺ നടന്നത്.

ഡ്രീം, ഡെവലപ്പ്, ഡിസ്‌റപ്റ്റ് എന്നതിന്റെ ചുരുക്കെഴുത്താണ് ഡി 3. ലോകത്തെ ഏറ്റവും ശ്രദ്ധേ യമായ ഡെവലപ്പർ കോൺഫറൻസുകളിൽ ഒന്നായാണ് ഡി 3 കണക്കാക്കപ്പെടുന്നത്. ഡിജിറ്റൽ, കോഡിങ് മേഖലകളിലെ വൈദഗ്ധ്യം പരീക്ഷിക്കപ്പെടുന്ന വേദിയിൽ ഡിജിറ്റൽ സാങ്കേതിക രംഗത്തെ പ്രഗത്ഭ വ്യക്തിത്വങ്ങളാണ് ഒത്തുചേരുന്നത്‌. ആകെ നാലു റൗണ്ടുകളുള്ള ഹാക്കത്തോ ണിൽ ഓൺലൈനിൻ പ്രോഗ്രാമിങ്ങ് ചലഞ്ചുകൾ മൂന്നു റൗണ്ടുകളായാണ് അരങ്ങേറിയത്. തുടർ ന്ന് വീഡിയോ അഭിമുഖങ്ങൾ നടന്നു. ഡിസംബർ 1, 2 തിയ്യതികളിലായി കമ്പനിയുടെ തിരുവന ന്തപുരം കാമ്പസിൽ നടന്ന ഓൺസൈറ്റ് ഹാക്കത്തോൺ മത്സരങ്ങളിലേക്ക് 20 ടീമുകളാണ് തിര ഞ്ഞെടുക്കപ്പെട്ടത്.

ഡി3കോഡിന്റെ ഒന്നാം പതിപ്പിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥികളെയും യു എസ് ടി ഗ്ലോബൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ മനു ഗോപിനാഥ് അഭിനന്ദിച്ചു. സാങ്കേതിക വൈദഗ്ധ്യവുംപ്രോബ്ലം സോൾവിങ് കഴിവുകളും പുറത്തെടുക്കാൻ വിദ്യാർഥികൾക്ക് അവസരംനൽകാനായതിൽഅതീവ സന്തോഷമുണ്ട്. മികച്ച ഫലങ്ങളും നൂതനമായ ആശയങ്ങളും മുന്നോട്ടുവെയ്ക്കാൻവിദ്യാർഥികൾ ക്കായി. ഒന്നാം പതിപ്പിന്റെ വൻവിജയം വരാനിരിക്കുന്ന പതിപ്പുകളുടെ നിലവാരവും മേന്മയും വർധിപ്പിക്കുമെന്ന ശുഭാപ്തിവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ഫൈനലിലെത്തിയ 20 ടീമിലെ യും അംഗങ്ങൾക്ക് യു എസ് ടി ഗ്ലോബലിൽ ജോലി വാഗ്ദാനം നൽകുന്നുണ്ട്. വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമായാണ് നിയമനം. ആദ്യ മൂന്നു സ്ഥാനക്കാർക്ക് മാക്‌ബുക്ക് പ്രൊ, ഹാർഡ് ഡ്രൈവ്, റാസ്പ്‌ബെറി പി ഐ 4 ഡെസ്ക്ടോപ്പ് കിറ്റ്, യു എസ് ബിഫ്ലാഷ് ഡ്രൈവ്,ബാറ്ററി പാക്ക് എന്നിവയ്ക്കൊപ്പം 5000 മുതൽ 25,000 രൂപ വരെ കാഷ് അവാർഡുകളും സമ്മാനിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വേദനകള്‍ മറന്ന് അവര്‍ ഒത്ത് കൂടി; നവ്യാനുഭവമായി പാലിയേറ്റീവ് സംഗമം

കാസര്‍കോട് : പാട്ടുകള്‍ പാടിയും നൃത്തച്ചുവടുകള്‍ വെച്ചും കൂടെയിരുന്ന് ഭക്ഷണം കഴിച്ചും ചെങ്കള ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് പ്രവര്‍ത്തകരും ശരീര വേദനകള്‍ മറന്ന് രോഗബാധി തരും പഞ്ചായത്ത് അംഗങ്ങളും ഒത്തുകൂടിയപ്പോള്‍ ചെര്‍ക്കള മാര്‍ത്തോമ സ്‌ക്കൂള്‍ പരിസര...തുട൪ന്ന് വായിക്കുക


ഓപ്പറേഷൻ ബ്രേക് ത്രൂ - റെയില്‍ മേഖലകളിലെ കുരുക്കഴിക്കാന്‍ തീവ്രയത്നം

കാക്കനാട് - കൊച്ചി നഗരത്തെ വെള്ളക്കെട്ടില്‍ നിന്നും മോചിപ്പിക്കുന്നതിനുള്ള തീവ്രയത്ന പരി പാടിയായ ഓപ്പറേഷന്‍ ബ്രേക് ത്രൂ റെയില്‍മേഖലയിലേക്ക്. റെയില്‍പാളങ്ങളോട് ചേര്‍ന്ന് വെള്ള ക്കെട്ടുണ്ടാകുന്ന മേഖലകളില്‍ സമഗ്ര പ്രശ്ന പരിഹാരമാണ് ജില്ലാ കളക്ടര്‍ എസ്. സ...തുട൪ന്ന് വായിക്കുക


സ്വസ്തി ഫൗണ്ടേഷന് കീഴിൽ ഇരുപത്തി അയ്യായിരം പേരുടെ യുവജന വിഭാഗം സ്വസ്തി യൂത്ത് രൂപീകരിക്കുന്നു

തിരു: സ്വസ്തി ഫൗണ്ടേഷന് യുവജനവിഭാഗം സ്വസ്തി യൂത്ത് ആദ്യ ബാച്ച് 300 പേരുടെ സംഘം മാർ ഇവാനിയോസ് കോളേജിൽ നിന്ന് തുടക്കം കുറിക്കുന്നു. സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പാരിസ്ഥിതിക ആരോഗ്യരംഗത്ത് നൂതന മായ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും അവ നടപ്പിലാക്കുന്നതിനും ...തുട൪ന്ന് വായിക്കുക


ഭരണഘടനാ സംരക്ഷണ റാലി നടത്തി

അടൂര്‍ : ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ സംഘപരിവാര ശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ ദലിതര്‍ അനുവദിച്ചുകൊടുക്കില്ലെന്ന് ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സജി കൊല്ലം അഭിപ്രായപ്പെട്ടു. ജനുവരി 26 ന് റിപബ്ലിക് ദിനത്തില്‍ ഡി എച്ച് ആര്...തുട൪ന്ന് വായിക്കുക


ജയസൂര്യ നായകനായ അന്വേഷണം ജനുവരി 31ന് പ്രദര്‍ശനത്തിനെത്തുo

ജയസൂര്യയെ നായകനാക്കി ലില്ലി ഫെയിം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന അന്വേഷണം ജനുവരി 31ന് പ്രദര്‍ശനത്തിനെത്തുo.ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍. മേത്ത,എ.വി.അനൂപ്,സി.വി.സാരഥി എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശ്രുതി രാമചന്ദ്...തുട൪ന്ന് വായിക്കുക


അറിയിപ്പ് : റിപ്പബ്ലിക്ക് ദിനം പ്രമാണിച്ചു 26.01.2020 പൊതുജനം.കോമിന് അവധിയാണ് : ചീഫ് എഡിറ്റർ

അറിയിപ്പ് : റിപ്പബ്ലിക്ക് ദിനം പ്രമാണിച്ചു 26.01.2020 പൊതുജനം.കോമിന് അവധിയാണ് : ചീഫ് എഡിറ്റർ...തുട൪ന്ന് വായിക്കുക


മിശ്ര വിവാഹ ദമ്പതിമാര്‍ക്ക് സെയ്ഫ് ഹോമുകള്‍ ആരംഭിക്കും

ആലപ്പുഴ: സാമൂഹ്യപ്രശ്നങ്ങള്‍ നേരിടുന്ന മിശ്ര വിവാഹ ദമ്പതിമാര്‍ക്ക് സുരക്ഷിതമായി താമസിക്കു ന്നതിന് എല്ലാ ജില്ലകളിലും സെയ്ഫ് ഹോമുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സാമൂഹ്യനീതി വകുപ്പ് സ്വീകരിക്കുന്നു. ഒരു ഹോമില്‍ പരമാവധി 10 ദമ്പതികള്‍ക്ക് ഒരേ സമയം താമസ...തുട൪ന്ന് വായിക്കുക


തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ കലോത്സവം ആവേശമായി

ആലപ്പുഴ: പരിമിതിയുടെ ലോകത്തെ ചെറുത്ത് തോൽപ്പിച്ച് അവർ നിറഞ്ഞാടിയപ്പോൾ കണ്ടു നിന്ന വർക്കും പങ്കെടുത്തവർക്കും ഒരുപോലെ ആവേശമായി മഴവില്ല് 2019 ഭിന്നശേഷിക്കാരുടെ കലോത്സവം. തിരുവൻവണ്ടൂർ ഗ്രാപഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ നടന്ന കലോത്സവം സജി ചെറിയാൻ എം.എൽ.എ ഉ...തുട൪ന്ന് വായിക്കുക


വിശപ്പുരഹിത കേരളം പദ്ധതി ഇനി തൃശ്ശൂരിലും

തൃശൂർ : വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ചുരുങ്ങിയ വരുമാനമുള്ളവർക്ക് 20 രൂപ സബ്‌സിഡി നിരക്കിൽ ജില്ലയിൽ ഉച്ചഭക്ഷണം ലഭ്യമാക്കും. ഇതിനായുളള തുക പൊതുവിതരണ വകുപ്പ് വകയിരുത്തും. ആദ്യ ഘട്ടത്തിൽ കുന്നംകുളത്താണ് പദ്ധതി നടപ്പാക്കുക. കുന്നംകുളം നഗരസഭയിൽ പരി...തുട൪ന്ന് വായിക്കുക


ഉത്തരവാദിത്വ ടൂറിസം രംഗത്ത് കേരളം ലോകത്തിന് മാതൃകയെന്ന് ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍

തിരു: ഉത്തരവാദിത്വ ടൂറിസം രംഗത്ത്‌ ലോകത്ത് തന്നെ നേതൃത്വപരമായ സ്ഥാനമാണ് കേരളത്തിനെന്ന് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്‌പോണ്‍ സിബിള്‍ ടൂറിസം സ്ഥാപകനും ഡയറക്റ്ററുമായ ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ന...തുട൪ന്ന് വായിക്കുക


എമർജൻസി മെഡിസിനിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യൂ

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സീനിയർ റസിഡന്റ് :ഒഴിവുകളുടെ എണ്ണം മൂന്ന്. വിദ്യാഭ്യാസ യോഗ്യത: (1 എംഡി റേഡിയോ ഡയഗ്നോസിസ് (2) ടി സി എം ...തുട൪ന്ന് വായിക്കുക


വിഷ്ണുനാരായണൻ നമ്പൂതിരിക്ക് സംസ്ക്കാരവേദിയുടെ ആദരം

തിരു: അശീതിപിന്നിട്ട അനുഗൃഹീത കവി വിഷ്ണുനാരായണൻ നമ്പൂതിരിക്ക് കേരള സംസ്ക്കാര വേദിയുടെ ആദരം. കവിയുടെ വസതിയിൽ നടന്ന ചടങ്ങിൽ കേരള കോൺഗ്രസ് (എം) ചെയർ മാൻ ജോസ് കെ മാണി എം.പി അദ്ദേഹത്തെ പൊന്നാടയും പ്രശസ്തിപത്രവും നൽകി ആദരിച്ചു. സംസ്ക്കാരവേദി സംസ്ഥാനപ്രസി...തുട൪ന്ന് വായിക്കുക


കഴക്കൂട്ടം മണ്ഡലത്തിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടിവേഷണല്‍ ക്ലാസുമായി കടകംപള്ളി സുരേന്ദ്രന്‍

കഴക്കൂട്ടം : സ്വന്തം മണ്ഡലത്തിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ പേടി മാറ്റാനും പഠനത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാനും സഹായിക്കുന്ന മോട്ടിവേഷണല്‍ ക്ലാസു മായി എംഎല്‍എ. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എംഎല്‍എ കൂടിയായ മന്ത്രി കടകംപള്ളി സുര...തുട൪ന്ന് വായിക്കുക


പാതയോര ശുചീകരണവും സൗന്ദര്യവല്‍ക്കരണവും ആരംഭിച്ചു

തിരു: ദേശീയ സംസ്ഥാന പാതയോരങ്ങള്‍ ശുചീകരിച്ച് സൗന്ദര്യവല്‍ക്കരിക്കുന്ന പരിപാടി ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വട്ടപ്പാറ അമ്പലനഗര്‍ റോഡിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ശുചിത്വമിഷനും ഹരിതകേരള മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമാ...തുട൪ന്ന് വായിക്കുക


യുവജന കമ്മീഷന്‍ എറണാകുളം ജില്ലാ അദാലത്ത് :12 കേസുകള്‍ തീര്‍പ്പാക്കി

കൊച്ചി:സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാ അദാലത്തിൽ 20കേസുകള്‍ പരിഗണിച്ചതില്‍ 12 കേസുകള്‍ തീര്‍പ്പാക്കി. 8 എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പുതിയതായി രണ്ടു പരാതികളും ലഭിച്ചു. നിയമനത്തിനായി അധ്യാപകരില്‍ നിന്ന് പത്ത് ലക്ഷത്തിലേറെ രൂപ സെക്യൂരിറ്റി ഡെപോ ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.