Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കരിപ്പൂർ വിമാനാപകടം: പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ചു രാജമല ദുരന്തത്തില്‍ മരണം 17 ആയി; 12 പേരെ രക്ഷപ്പെടുത്തി; അപകടത്തിൽപെട്ടത്‌ 80 പേർ കരിപ്പൂർ വിമാനാപകടo: പൈലറ്റ് ഉൾപ്പെടെ അഞ്ച് പേർ മരിച്ചു : കൺട്‌കോൾ റൂമുകൾ തുറന്നു കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 16 പ്രദേശങ്ങളെ ഒഴിവാക്കി

അറിയിപ്പുകള്‍

കൂടുതല്‍ 

പോക്‌സോ കേസുകളില്‍ ഒരിക്കല്‍ മാത്രമേ മൊഴിയെടുക്കാവൂ: മാര്‍ഗ നിര്‍ദേശങ്ങളുമായി പോക്‌സോ ആക്ട് ഏകദിന ശില്‍പശാല

3/12/2019

തിരു: അതിക്രമത്തിന് ഇരയാകുന്ന കുട്ടികളുടെ സംരക്ഷണവും പുനരധിവാസവും ഫലപ്രദമായ പ്രോസിക്യൂഷന്‍ നടപടികളും ഉറപ്പു വരുത്തുന്നതിന് വേണ്ടി തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ പോക്‌സോ ആക്ട് നടപ്പിലാക്കുന്നതിലെ പ്രശ്‌നങ്ങളും വെല്ലുവിളികളും എന്ന പേരില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. വനിതാശിശു വികസന വകുപ്പ്, ജില്ലാ ലീഗല്‍അതോറിറ്റി, സഖി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ശില്‍പശാല സംഘടിപ്പിച്ചത്.

കേരളത്തിലെ ജനസംഖ്യയുടെ നാലിലൊന്നും 18 വയസിന് താഴെയുള്ള കുട്ടികളാണ്.ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശിശുക്ഷേമത്തില്‍ സംസ്ഥാനം കാര്യമായ മുന്നേറ്റം നടത്തിയെ ങ്കിലും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. എന്നാല്‍ പലപ്പോഴും കുറ്റ വാളികള്‍ രക്ഷപ്പെടുന്ന അവസ്ഥയാണുള്ളത്. അതിനാല്‍ കുട്ടികള്‍ക്ക് പരിപൂര്‍ണ സംരക്ഷണം നല്‍കി കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പു വരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയ ന്റേയും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറി ന്റേയും നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിന്റെ നിര്‍ദേശാനുസരണമാണ് ശില്‍പശാല സംഘടിപ്പിച്ചത്. ഈ യോഗത്തിന്റെ തീരുമാന പ്രകാരം കേരളത്തില്‍ 28 പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ ആരംഭിക്കുന്നതിന് കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.

കുട്ടികളുടെ പരിരക്ഷ, അതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം,നിലവിലുള്ള റിപ്പോര്‍ട്ടിംഗ്, കൗണ്‍സിലിംഗ് സംവിധാനങ്ങള്‍, ഫലപ്രദവും സമയബന്ധിതവുമായ അന്വേഷണ പ്രക്രിയ എങ്ങനെ ഉറപ്പാക്കാനാകും, പ്രീട്രയല്‍, ട്രയല്‍ ഘട്ടങ്ങളിലെ കുട്ടികളുടെ പരിപാലനം, സമയബന്ധിതമായി കേസുകള്‍ തീര്‍പ്പാക്കാന്‍ എന്താണ് ചെയ്യേണ്ടത്, ശിക്ഷഉറപ്പാക്കല്‍,പുനരധി വാസം മെച്ചപ്പെടുത്തല്‍ തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് ചര്‍ച്ചകള്‍ നടന്നത്. ചര്‍ച്ചയില്‍ഉരു ത്തിരിഞ്ഞ വിഷയങ്ങള്‍ അടിസ്ഥാനമാക്കി മാര്‍ഗരേഖയുണ്ടാക്കി പോക്‌സോ ആക്ട് നിരീക്ഷിക്കു ന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അടുത്തിടെ രൂപീകരിച്ച ഉന്നതതല സമിതി ക്ക് സമര്‍പ്പിക്കും.

അന്വേഷണം നടത്തുമ്പോള്‍ അതിക്രമത്തില്‍ നിന്നും അതിജീവിച്ച കുട്ടികളില്‍ നിന്നും ഒരു പ്രാവശ്യം മാത്രമേ മൊഴിയെടുക്കാവൂവെന്ന് ശില്‍പശാല വിലയിരുത്തി. ഒന്നിലേറെ തവണ മൊഴിയെടുക്കുമ്പോള്‍ കുട്ടികളില്‍ മാനസിക പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. കുട്ടികള്‍ക്ക് നല്ല കൗണ്‍ സിലിംഗും സൈക്കോതെറാപ്പിയും ലഭ്യമാക്കണം. മാനസിക ശാരിരിക പ്രശ്‌നമുള്ളവര്‍ക്ക് മതി യായ ചികിത്സയും ആവശ്യമാണ്. ഇതുകൂടാതെ നിയമസഹായവും ലഭ്യമാക്കണം. ഡി.എന്‍.എ. ഉള്‍പ്പെടെയുള്ളവ നഷ്ടപ്പെടാതിരിക്കാന്‍ സാമ്പികളുകള്‍ പരിശോധനയ്ക്കായി കെമിക്കല്‍ ലാബി ലയ്ക്കാതെ ഫോറന്‍സിക് ലാബില്‍ തന്നെയയക്കണം. പോക്‌സോ കേസുകളെ പറ്റി പൊതുജന ങ്ങള്‍ക്ക് അവബോധം നല്‍കാനുള്ള ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കും.

വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി.അനുപമ, ജയില്‍ ഡി.ജി.പി. ഋഷിരാജ് സിംഗ്, കെല്‍സ മെമ്പര്‍ സെക്രട്ടറി നിസാര്‍ അഹമ്മദ്, ഡെല്‍സ സെക്രട്ടറി ജൂബിയ,കൊല്ലംജില്ലപോലീ സ് സൂപ്രണ്ട് ഹരിശങ്കര്‍, കേരള ചൈല്‍ഡ് റൈറ്റ് കമ്മീഷന്‍ മെമ്പര്‍ അഡ്വ. ശ്രീല മേനോന്‍, മെഡിക്കല്‍ കോളേജ് സൈക്യാട്രിസ്റ്റ് ഡോ. ടി.വി. അനില്‍കുമാര്‍, പ്ലാനിംഗ്‌ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന്‍, പാലക്കാട് ഫോറന്‍സിക് സര്‍ജന്‍ ഡോ. ഗുജ്‌റാള്‍, പ്രൊബേഷന്‍ ഓഫീസര്‍ കെ.കെ. സുബൈര്‍, ജെന്‍ഡര്‍ അഡൈ്വസര്‍ ടി.കെ. ആനന്ദി, സഖി സെക്രട്ടറി ഏലിയാമ്മ വിജയന്‍ എന്നിവര്‍ ശില്‍പശാലയില്‍ പങ്കെടുത്ത് വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കരിപ്പൂരിൽ റൺവേയിൽ നിന്ന് തെന്നിമാറി വിമാനം താഴേക്ക് പതിച്ചു; പൈലറ്റടക്കം 11 പേർ മരിച്ചു;100ൽ അധികം യാത്രക്കാർക്ക് പരിക്ക്

കരിപ്പൂർ : കരിപ്പൂരിൽ വിമാനം ലാൻഡിങ്ങിനിടെ റൺവെയിൽ നിന്നും തെന്നിമാറി വലിയ അപ കടം. 191 യാത്രക്കാരുമായി വന്ന 1344 ദുബായ് - കോഴിക്കോട് എയർ ഇന്ത്യ വിമാനമാണ് അപകട ത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. വിമാനത്തിന്റെ മുൻഭാഗം ...തുട൪ന്ന് വായിക്കുക


രാജമല ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം അശ്വാസധനസഹായം; പരിക്കേറ്റവരുടെ ചെലവ് സർക്കാർ വഹിക്കും: മുഖ്യമന്ത്രി

തിരു: ഇടുക്കി രാജമലയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആശ്വാസധനമായി 5 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചെലവുംസര്‍ക്കാര്‍വ...തുട൪ന്ന് വായിക്കുക


കരിപ്പൂർ വിമാനാപകടം: പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ചു

കരിപ്പൂർ : പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി കരിപ്പൂർ വിമാനാപ കടം സംബന്ധിച്ച കാര്യങ്ങൾ ടെലിഫോണിൽ സംസാരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടർ മാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും ഐ ജി അശോക് യാദവും എയർപോർട്ടിൽ എത്തി രക്ഷാപ്രവ...തുട൪ന്ന് വായിക്കുക


രാജമല ദുരന്തത്തില്‍ മരണം 17 ആയി; 12 പേരെ രക്ഷപ്പെടുത്തി; അപകടത്തിൽപെട്ടത്‌ 80 പേർ

ഇടുക്കി: ഇടുക്കി മൂന്നാര്‍ രാജമലയിലുണ്ടായ മണ്ണിടിച്ചിലില്‍ മരണം 17 ആയി. 12 പേരെ രക്ഷ പ്പെടുത്തി. ഇവരെ മൂന്നാര്‍ ഹൈറേഞ്ച് ടാറ്റ ആശുപത്രിയിലെത്തിച്ചു. ഇതില്‍ ഗുരുതരാവസ്ഥ യിലുള്ള ഒരാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 55 പേരെ ഇനിയും ക...തുട൪ന്ന് വായിക്കുക


കരിപ്പൂർ വിമാനാപകടo: പൈലറ്റ് ഉൾപ്പെടെ അഞ്ച് പേർ മരിച്ചു : കൺട്‌കോൾ റൂമുകൾ തുറന്നു

കരിപ്പൂർ : കരിപ്പൂരിലെ വിമാനാപകടത്തെ തുടർന്ന് കൺട്‌കോൾ റൂമുകൾ തുറന്നു. വിമാനത്താവളത്തിലെ കൺട്രോൾ നമ്പർ: 0483 2719493, കോഴിക്കോ ടുള്ള കൺട്രോൾ റൂം നമ്പർ:0495- 2376901. അപകടത്തിൽ പൈലറ്റ് ക്യാപ്റ്റൻ ദീപക് ഡി വി സാത്തെ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു.സഹപൈ...തുട൪ന്ന് വായിക്കുക


കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം; രണ്ടുപേര്‍ മരിച്ചുവെന്നും നിരവധിയാളുകള്‍ക്ക് പരുക്കെന്നും പ്രാഥമിക വിവരം

കരിപ്പൂര്‍: വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചുവെന്നും നിരവധിയാളുകള്‍ക്ക് പരുക്കെന്നും പ്രാഥമിക വിവരം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.അപക...തുട൪ന്ന് വായിക്കുക


രാജ്യസഭ ഉപതിരഞ്ഞെടുപ്പ്: 13 വരെ നാമനിർദ്ദേശം സമർപ്പിക്കാം

തിരു:രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ 13 വരെ നാമനിർദ്ദേശം സമർപ്പിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. 14ന് സൂക്ഷ്മപരിശോധനനടക്കും. നാമനിർദ്ദേ ശം പിൻവലിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 17 ആണ്. 24നാണ് തിരഞ്ഞെടുപ്പ്. കേരളത്തി ലെ...തുട൪ന്ന് വായിക്കുക


കൊല്ലത്തു സ്വാതന്ത്യദിനാഘോഷം; പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല ക്ഷണിതാക്കള്‍ 100 മാത്രം

കൊല്ലo: കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നിയന്ത്രണങ്ങള്‍ പാലിച്ച് നട ത്താന്‍ തീരുമാനമായി. ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ ആഗസ്റ്റ് 15 ന് രാവിലെ ഒന്‍പതിന് നടക്കു ന്ന ചടങ്ങില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. ചടങ്ങില്‍ പങ്കെടുക്കുന്ന ക്ഷണ...തുട൪ന്ന് വായിക്കുക


നെഹ്റു ട്രോഫി ജലമേള മാറ്റി വച്ചു

ആലപ്പുഴ: എല്ലാ വർഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടത്തി വന്നിരുന്ന നെഹ്‌റു ട്രോഫി ജലമേള, Covid 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ചിരിക്കുന്നു എന്ന് നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ചെയർമാൻ കൂടിയായ ആലപ്പുഴ ജില്ലാ കളക്ടർ അറിയിച്ചു...തുട൪ന്ന് വായിക്കുക


ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ വലിയ മാർക്കറ്റ് അടച്ചു

ആലപ്പുഴ: രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ആലപ്പുഴ മുനിസിപ്പാലിറ്റിയിലെവലിയമാർക്കറ്റ് പൂർണമായും അടച്ചിടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. മുനിസിപ്പാലിറ്റിയിലെ വാർഡ് 24(വഴിച്ചേരി), 45 (സീവ്യൂ) എന്നീ വാർഡുകളിലായാണ് വലിയ മാർക്കറ്റ് സ്ഥിതിചെയ്യുന്നത്. ആലപ്...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് (6.8.20)ഇന്ന് 1086 കേസുകള്‍;824 അറസ്റ്റ്; പിടിച്ചെടുത്തത് 203 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1086 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 824 പേരാണ്. 203 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6980 സംഭവങ്ങളാണ് ...തുട൪ന്ന് വായിക്കുക


സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കളുടെ പ്രവേശനത്തിന് കര്‍ശന നിയന്ത്രണം

തിരു: മാര്‍ജിന്‍ഫ്രീ ഉള്‍പ്പെടെയുളള ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നൂറ് ചതുരശ്രമീറ്ററിന് ആറ് പേര്‍ എന്ന നിലയില്‍മാത്രമേ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ എന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. വളരെ അത്യാവശ്യം ജീവനക്കാരെ മാത്...തുട൪ന്ന് വായിക്കുക


തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയ നാലുചിറ തോണിക്കടവ് റോഡിന്റെ നിർമാണം പൂർത്തി യായി

ആലപ്പുഴ : പുറക്കാട് ഗ്രാമപഞ്ചായത്തിലെ നാലുചിറ ആറ്റുകടവ് തോണിക്കടവ് റോഡിന്റെ നിർമ്മാ ണം പൂർത്തിയായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാ ണ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. പുത്തനാറിന് വടക്കുഭാഗത്ത് വെള്ളത്താൽ ചുറ്റ...തുട൪ന്ന് വായിക്കുക


പെരിന്തല്‍മണ്ണ നഗരസഭയിലെ തെരുവുകച്ചവടക്കാര്‍ക്ക് ലഘുവായ്പകള്‍ അനുവദിച്ചു

പെരിന്തല്‍മണ്ണ : കോവിഡ്- 19 വ്യാപനം മൂലം പ്രതിസന്ധിയിലായ തെരുവ് കച്ചവടക്കാര്‍ക്ക് ജീവനോപാധി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനും പ്രവര്‍ത്തന മൂലധനം ലഭ്യമാക്കുന്നതിനു മുള്ള പ്രത്യേക ലഘു വായ്പ പദ്ധതിക്ക് പെരിന്തല്‍മണ്ണ നഗര സഭയില്‍ തുടക്കമായി. ക...തുട൪ന്ന് വായിക്കുക


ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 800 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 11,983 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 18,337

തിരു: കേരളത്തില്‍ ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴി ക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.