Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മോട്ടിവേഷണല്‍ ക്ലാസ് 28 രാവിലെ 9 മണി മുതല്‍ കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ തിരു. മെഡിക്കൽ കോളേജിൽ വാഹന പാർക്കിംഗിന് നിയന്ത്രണം അറിയിപ്പ് : റിപ്പബ്ലിക്ക് ദിനം പ്രമാണിച്ചു 26.01.2020 പൊതുജനം.കോമിന് അവധിയാണ് : ചീഫ് എഡിറ്റർ ഉത്തരവാദിത്വ ടൂറിസം രംഗത്ത് കേരളം ലോകത്തിന് മാതൃകയെന്ന് ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍ വിശപ്പുരഹിത കേരളം പദ്ധതി ഇനി തൃശ്ശൂരിലും

അറിയിപ്പുകള്‍

കൂടുതല്‍ 

ഭിന്നശേഷി ശാക്തീകരണം: ദേശീയ അവാര്‍ഡ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങി

3/12/2019

തിരു: 2019ലെ ഭിന്നശേഷി ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ച സംസ്ഥാനത്തി നുള്ള ദേശീയ പുരസ്‌കാരം ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവില്‍ നിന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങി. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകറും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനും ശാക്തീകരണത്തിനും മുഖ്യധാരവത്ക്കണത്തിനുമായി സംസ്ഥാനം നടത്തിയ മാതൃകാ പ്രവര്‍ത്ത നങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. കേരളത്തില്‍ നിന്നും വിവിധ കാറ്റഗറികളിലായി വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇതിന് മുമ്പ് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും മികച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് ആദ്യമായാണ് ലഭിക്കുന്നത്. എന്‍.എച്ച്.എഫ്.ഡി.സി.യുടെ മികച്ച സംസ്ഥാന ചാനലൈസിംഗ് ഏജന്‍സി വിഭാഗത്തില്‍ 2018 ലും കേരളത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.

ഈ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി നടപ്പിലാക്കിവരു ന്ന നൂതന പദ്ധതികള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. ഭിന്നശേഷി മേഖലയുടെ സമഗ്ര പുരോഗതിക്കായി സര്‍ക്കാര്‍ വലിയ പ്രാധാന്യ മാണ് നല്‍കുന്നത്. അതിന്റെ ഭാഗമായി പി.എസ്.സി.യിലും കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീ സിലും എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാര്‍ക്ക് 4 ശതമാനം ജോലി സംവ രണം ഏര്‍പ്പെടുത്തി. ഗര്‍ഭസ്ഥ ശിശു മുതല്‍ ശയ്യാവലംബര്‍ വരെയുള്ള മുഴുവന്‍ ഭിന്നശേഷിക്കാ രേയും മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് വിപുലമായ പ്രവര്‍ത്തനങ്ങളാണ് സാമൂഹ്യനീതി വകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ളഭിന്നശേഷിക്കാരുടെസംസ്ഥാ ന കമ്മീഷണറേറ്റ്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് & ഹിയറിംഗ്, കേരള സാമൂഹ്യസുരക്ഷാ മിഷന്‍, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, നിപ്മര്‍ (NIPMR) തുടങ്ങിയ അനു ബന്ധ സ്ഥാപനങ്ങളിലൂടെ ഭിന്നശേഷിക്കാരുടെ വികസന പരിപാടികള്‍ ഏകോപിപ്പിച്ച് നടപ്പാക്കു ന്നതിന് വകുപ്പിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഭിന്നശേഷിക്കാരുടെ സമഗ്രവികസനത്തിനുള്ള അനുയാത്രാ പദ്ധതി, സാമൂഹ്യപുന:രധിവാസംഉറ പ്പുവരുത്തുന്നതിനുള്ള നൂതന പരിപാടികള്‍, അടിയന്തിര ഘട്ടങ്ങള്‍ നേരിടുന്നതിനുള്ള പരിരക്ഷ പദ്ധതി, വിവിധ ക്ഷേമ പദ്ധതികള്‍, സാങ്കേതിക വിദ്യയുടെ സാദ്ധ്യത പരമാവധി പ്രയോജനപ്പെ ടുത്തിയുള്ള അസിസ്റ്റീവ് ടെക്‌നോളജി തുടങ്ങിയ പദ്ധതികളും ഭിന്നശേഷി മേഖലയെ ശക്തിപ്പെ ടുത്തിയിട്ടുണ്ട്.

സംസ്ഥാന വികലാംഗക്ഷേമ കോര്‍പറേഷന്‍ 16 ഓളം ക്ഷേമ പദ്ധതികളാണ് നടത്തി വരുന്നത്. 1500 ഓളം പേര്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്ത ശുഭയാത്ര പദ്ധതി, ഗുരുതരഭിന്നശേ ഷിക്കാരായ 12 വയസുവരെയുള്ള കുട്ടികളുടെ പേരില്‍ 20000 രൂപ സ്ഥിര നിക്ഷേപം നടത്തുന്ന ഹസ്തദാനം പദ്ധതി, 100 പേര്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്ത കാഴ്ച പദ്ധതി എന്നിവ കോര്‍പറേ ഷന്റെ പ്രധാന പദ്ധതികളാണ്.

കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ ഭിന്നശേഷി മേഖലയില്‍ അനിവാര്യമായ ഇടപെടലുകള്‍ നടത്തുന്നതിനും സംസ്ഥാനത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനും വേണ്ടി അനുയാത്ര എന്ന പേരിലുള്ള ഒരു സമഗ്ര പരിപാടി നടപ്പാക്കി വരികയാണ്. ഭിന്നശേഷി മേഖല യില്‍ നടപ്പാക്കേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുതല്‍ പുനരധിവാസം വരെയുളള സമഗ്ര ജീവി ത ചക്ര സമീപനമാണ് അനുയാത്ര എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതിയില്‍സ്വീകരിച്ചിട്ടുള്ളത്. ഈ പദ്ധതികള്‍ ഫലപ്രാപ്തിയെത്തുന്നതിന്റെ സൂചനയാണ് ഈ അവാര്‍ഡെന്നുംമന്ത്രിവ്യക്തമാക്കി.

കാഴ്ച പരിമിതിയില്‍ മികച്ച വനിത ജീവനക്കാര്‍ക്കുള്ള അവാര്‍ഡ് വിഭാഗത്തില്‍ ബേബി ഗിരിജ, പുരുഷ വിഭാഗത്തില്‍ ബാലന്‍ പൂത്തേരി എന്നിവരും മികച്ച സര്‍ഗാത്മക ഭിന്നശേഷിവനിതവിഭാ ഗത്തില്‍ എസ്. കണ്‍മണി, പുരുഷ വിഭാഗത്തില്‍ ആര്‍. രാകേഷ് കുമാര്‍, മള്‍ട്ടിപ്പിള്‍ ഡിസബി ലിലിറ്റി വിഭാഗത്തില്‍ സി. പ്രശാന്ത് എന്നിവരും കേരളത്തിന് പുറത്ത് താമസിക്കുന്ന നിരവധി മലയാളികളും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സി. ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കെ. മൊയ്തീന്‍ കുട്ടി എന്നിവര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വേദനകള്‍ മറന്ന് അവര്‍ ഒത്ത് കൂടി; നവ്യാനുഭവമായി പാലിയേറ്റീവ് സംഗമം

കാസര്‍കോട് : പാട്ടുകള്‍ പാടിയും നൃത്തച്ചുവടുകള്‍ വെച്ചും കൂടെയിരുന്ന് ഭക്ഷണം കഴിച്ചും ചെങ്കള ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് പ്രവര്‍ത്തകരും ശരീര വേദനകള്‍ മറന്ന് രോഗബാധി തരും പഞ്ചായത്ത് അംഗങ്ങളും ഒത്തുകൂടിയപ്പോള്‍ ചെര്‍ക്കള മാര്‍ത്തോമ സ്‌ക്കൂള്‍ പരിസര...തുട൪ന്ന് വായിക്കുക


ഓപ്പറേഷൻ ബ്രേക് ത്രൂ - റെയില്‍ മേഖലകളിലെ കുരുക്കഴിക്കാന്‍ തീവ്രയത്നം

കാക്കനാട് - കൊച്ചി നഗരത്തെ വെള്ളക്കെട്ടില്‍ നിന്നും മോചിപ്പിക്കുന്നതിനുള്ള തീവ്രയത്ന പരി പാടിയായ ഓപ്പറേഷന്‍ ബ്രേക് ത്രൂ റെയില്‍മേഖലയിലേക്ക്. റെയില്‍പാളങ്ങളോട് ചേര്‍ന്ന് വെള്ള ക്കെട്ടുണ്ടാകുന്ന മേഖലകളില്‍ സമഗ്ര പ്രശ്ന പരിഹാരമാണ് ജില്ലാ കളക്ടര്‍ എസ്. സ...തുട൪ന്ന് വായിക്കുക


സ്വസ്തി ഫൗണ്ടേഷന് കീഴിൽ ഇരുപത്തി അയ്യായിരം പേരുടെ യുവജന വിഭാഗം സ്വസ്തി യൂത്ത് രൂപീകരിക്കുന്നു

തിരു: സ്വസ്തി ഫൗണ്ടേഷന് യുവജനവിഭാഗം സ്വസ്തി യൂത്ത് ആദ്യ ബാച്ച് 300 പേരുടെ സംഘം മാർ ഇവാനിയോസ് കോളേജിൽ നിന്ന് തുടക്കം കുറിക്കുന്നു. സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പാരിസ്ഥിതിക ആരോഗ്യരംഗത്ത് നൂതന മായ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും അവ നടപ്പിലാക്കുന്നതിനും ...തുട൪ന്ന് വായിക്കുക


ഭരണഘടനാ സംരക്ഷണ റാലി നടത്തി

അടൂര്‍ : ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ സംഘപരിവാര ശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ ദലിതര്‍ അനുവദിച്ചുകൊടുക്കില്ലെന്ന് ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സജി കൊല്ലം അഭിപ്രായപ്പെട്ടു. ജനുവരി 26 ന് റിപബ്ലിക് ദിനത്തില്‍ ഡി എച്ച് ആര്...തുട൪ന്ന് വായിക്കുക


ജയസൂര്യ നായകനായ അന്വേഷണം ജനുവരി 31ന് പ്രദര്‍ശനത്തിനെത്തുo

ജയസൂര്യയെ നായകനാക്കി ലില്ലി ഫെയിം പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന അന്വേഷണം ജനുവരി 31ന് പ്രദര്‍ശനത്തിനെത്തുo.ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍. മേത്ത,എ.വി.അനൂപ്,സി.വി.സാരഥി എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശ്രുതി രാമചന്ദ്...തുട൪ന്ന് വായിക്കുക


അറിയിപ്പ് : റിപ്പബ്ലിക്ക് ദിനം പ്രമാണിച്ചു 26.01.2020 പൊതുജനം.കോമിന് അവധിയാണ് : ചീഫ് എഡിറ്റർ

അറിയിപ്പ് : റിപ്പബ്ലിക്ക് ദിനം പ്രമാണിച്ചു 26.01.2020 പൊതുജനം.കോമിന് അവധിയാണ് : ചീഫ് എഡിറ്റർ...തുട൪ന്ന് വായിക്കുക


മിശ്ര വിവാഹ ദമ്പതിമാര്‍ക്ക് സെയ്ഫ് ഹോമുകള്‍ ആരംഭിക്കും

ആലപ്പുഴ: സാമൂഹ്യപ്രശ്നങ്ങള്‍ നേരിടുന്ന മിശ്ര വിവാഹ ദമ്പതിമാര്‍ക്ക് സുരക്ഷിതമായി താമസിക്കു ന്നതിന് എല്ലാ ജില്ലകളിലും സെയ്ഫ് ഹോമുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സാമൂഹ്യനീതി വകുപ്പ് സ്വീകരിക്കുന്നു. ഒരു ഹോമില്‍ പരമാവധി 10 ദമ്പതികള്‍ക്ക് ഒരേ സമയം താമസ...തുട൪ന്ന് വായിക്കുക


തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ കലോത്സവം ആവേശമായി

ആലപ്പുഴ: പരിമിതിയുടെ ലോകത്തെ ചെറുത്ത് തോൽപ്പിച്ച് അവർ നിറഞ്ഞാടിയപ്പോൾ കണ്ടു നിന്ന വർക്കും പങ്കെടുത്തവർക്കും ഒരുപോലെ ആവേശമായി മഴവില്ല് 2019 ഭിന്നശേഷിക്കാരുടെ കലോത്സവം. തിരുവൻവണ്ടൂർ ഗ്രാപഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ നടന്ന കലോത്സവം സജി ചെറിയാൻ എം.എൽ.എ ഉ...തുട൪ന്ന് വായിക്കുക


വിശപ്പുരഹിത കേരളം പദ്ധതി ഇനി തൃശ്ശൂരിലും

തൃശൂർ : വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ചുരുങ്ങിയ വരുമാനമുള്ളവർക്ക് 20 രൂപ സബ്‌സിഡി നിരക്കിൽ ജില്ലയിൽ ഉച്ചഭക്ഷണം ലഭ്യമാക്കും. ഇതിനായുളള തുക പൊതുവിതരണ വകുപ്പ് വകയിരുത്തും. ആദ്യ ഘട്ടത്തിൽ കുന്നംകുളത്താണ് പദ്ധതി നടപ്പാക്കുക. കുന്നംകുളം നഗരസഭയിൽ പരി...തുട൪ന്ന് വായിക്കുക


ഉത്തരവാദിത്വ ടൂറിസം രംഗത്ത് കേരളം ലോകത്തിന് മാതൃകയെന്ന് ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍

തിരു: ഉത്തരവാദിത്വ ടൂറിസം രംഗത്ത്‌ ലോകത്ത് തന്നെ നേതൃത്വപരമായ സ്ഥാനമാണ് കേരളത്തിനെന്ന് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്‌പോണ്‍ സിബിള്‍ ടൂറിസം സ്ഥാപകനും ഡയറക്റ്ററുമായ ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ന...തുട൪ന്ന് വായിക്കുക


എമർജൻസി മെഡിസിനിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യൂ

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. സീനിയർ റസിഡന്റ് :ഒഴിവുകളുടെ എണ്ണം മൂന്ന്. വിദ്യാഭ്യാസ യോഗ്യത: (1 എംഡി റേഡിയോ ഡയഗ്നോസിസ് (2) ടി സി എം ...തുട൪ന്ന് വായിക്കുക


വിഷ്ണുനാരായണൻ നമ്പൂതിരിക്ക് സംസ്ക്കാരവേദിയുടെ ആദരം

തിരു: അശീതിപിന്നിട്ട അനുഗൃഹീത കവി വിഷ്ണുനാരായണൻ നമ്പൂതിരിക്ക് കേരള സംസ്ക്കാര വേദിയുടെ ആദരം. കവിയുടെ വസതിയിൽ നടന്ന ചടങ്ങിൽ കേരള കോൺഗ്രസ് (എം) ചെയർ മാൻ ജോസ് കെ മാണി എം.പി അദ്ദേഹത്തെ പൊന്നാടയും പ്രശസ്തിപത്രവും നൽകി ആദരിച്ചു. സംസ്ക്കാരവേദി സംസ്ഥാനപ്രസി...തുട൪ന്ന് വായിക്കുക


കഴക്കൂട്ടം മണ്ഡലത്തിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടിവേഷണല്‍ ക്ലാസുമായി കടകംപള്ളി സുരേന്ദ്രന്‍

കഴക്കൂട്ടം : സ്വന്തം മണ്ഡലത്തിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ പേടി മാറ്റാനും പഠനത്തെ ശാസ്ത്രീയമായി കൈകാര്യം ചെയ്യാനും സഹായിക്കുന്ന മോട്ടിവേഷണല്‍ ക്ലാസു മായി എംഎല്‍എ. കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ എംഎല്‍എ കൂടിയായ മന്ത്രി കടകംപള്ളി സുര...തുട൪ന്ന് വായിക്കുക


പാതയോര ശുചീകരണവും സൗന്ദര്യവല്‍ക്കരണവും ആരംഭിച്ചു

തിരു: ദേശീയ സംസ്ഥാന പാതയോരങ്ങള്‍ ശുചീകരിച്ച് സൗന്ദര്യവല്‍ക്കരിക്കുന്ന പരിപാടി ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വട്ടപ്പാറ അമ്പലനഗര്‍ റോഡിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ശുചിത്വമിഷനും ഹരിതകേരള മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമാ...തുട൪ന്ന് വായിക്കുക


യുവജന കമ്മീഷന്‍ എറണാകുളം ജില്ലാ അദാലത്ത് :12 കേസുകള്‍ തീര്‍പ്പാക്കി

കൊച്ചി:സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാ അദാലത്തിൽ 20കേസുകള്‍ പരിഗണിച്ചതില്‍ 12 കേസുകള്‍ തീര്‍പ്പാക്കി. 8 എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പുതിയതായി രണ്ടു പരാതികളും ലഭിച്ചു. നിയമനത്തിനായി അധ്യാപകരില്‍ നിന്ന് പത്ത് ലക്ഷത്തിലേറെ രൂപ സെക്യൂരിറ്റി ഡെപോ ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.