Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആസ്റ്റര്‍ മെഡ്‌സിറ്റി സിഒഒ ആയി അമ്പിളി വിജയരാഘവന്‍ ചുമതലയേറ്റു ലെബനോൺ തലസ്ഥാനമായ ബെയ്റൂട്ടിൽ കൂറ്റൻ സ്ഫോടനം അര കൈ താങ്ങ് രണ്ടാം ഘട്ട സോഷ്യല്‍ കാമ്പയിന്‍ പത്തനംതിട്ടയില്‍ ആരംഭിച്ചു ട്രഷറി തട്ടിപ്പു:ധനമന്ത്രി തോമസ് ഐസക്ക് ഉന്നതതല യോഗം വിളിച്ചു കെ.എം.ബഷീർ കേസ് :സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണം

അറിയിപ്പുകള്‍

കൂടുതല്‍ 

പ്രളയം തകര്‍ത്ത ജില്ലയിലെ വനമേഖലയുടെ പുനര്‍നിര്‍മാണത്തിന് മുന്‍ഗണന നല്‍കുമെന്ന് വനം മന്ത്രി അഡ്വ കെ.രാജു

30/11/2019

നിലമ്പൂര്‍ : പ്രളയം തകര്‍ത്ത ജില്ലയിലെ വനമേഖലയുടെ പുനര്‍നിര്‍മാണത്തിന് മുന്‍ഗണന നല്‍കു മെന്ന് വനം മന്ത്രി അഡ്വ കെ.രാജു. ഇതിന്റെ ഭാഗമായി പ്രളയത്തില്‍ പൂര്‍ണമായും നശിച്ച മതില്‍ മൂല, പെരു വമ്പാടം, വൈലാശ്ശേരി ആദിവാസി കോളനികളുടെ പുനരധി വാസത്തിനായി മോഡല്‍ ട്രൈബല്‍ വില്ലേജ് സ്ഥാപിക്കുന്നതിന് 10 ഹെക്ടര്‍ വനഭൂമി റവന്യൂ വകുപ്പിന് കൈമാറി കഴിഞ്ഞ തായും മന്ത്രി അറിയിച്ചു. നിലമ്പൂര്‍ ഒ.സി.കെ ഓഡിറ്റോറിയ ത്തില്‍ സംഘടിപ്പിച്ച ജില്ല വന അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കേന്ദ്ര അനുമതി ലഭിച്ച 111.35 ഹെക്ടര്‍ ഭൂമി കൂടി പുനരധിവാസത്തിനായി കൈമാറാനുള്ള നട പടി കള്‍ പൂര്‍ത്തീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തില്‍ തകര്‍ന്ന കനോലി ഇക്കോ ടൂറിസം സെന്ററിലേക്കുള്ള തൂക്കുപാലം 67 ലക്ഷം രൂപ ചെലവില്‍ പുനര്‍നിര്‍മ്മിക്കാനു ള്ള നടപടികളും പൂര്‍ത്തിയായിവരുന്നു. ഇതോടെ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാ നാവും. ചന്ത ക്കുന്നിലെ പുരാതന ഡി.എഫ്.ഒ ബംഗ്ലാവ് ചരിത്ര മ്യൂസിയമാക്കാനും കോഴിപ്പാറ യില്‍ സൗഹൃദ വനയാത്ര /ട്രക്കിങ് സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമുള്ള നടപടികളും പുരോഗമി ക്കുകയാണ്.

കരിമ്പുഴ വന്യജീവി സങ്കേതം ഉടന്‍ നിലവില്‍ വരുമെന്നും മുണ്ടക്കടവ് ആദിവാസി കോളനി യിലെ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയെന്നും മന്ത്രി അറിയിച്ചു. വന്യജീവി ആക്രമണ പ്രതിരോധങ്ങള്‍ക്കായി ജില്ലയില്‍ 150.52 കിലോ മീറ്റര്‍ നീളത്തില്‍സോളാര്‍ ഫെന്‍സിങും 9.843 കിലോ മീറ്റര്‍ നീളത്തില്‍ ട്രഞ്ചും 7.806 കിലോ മീറ്റര്‍ നീളത്തില്‍ ആനപ്രതി രോധ മതിലും നിര്‍മ്മിച്ചിട്ടുണ്ട്. ഈ വര്‍ഷം 34.9 കിലോ മീറ്റര്‍ നീളത്തില്‍ സൗരോര്‍ജ വേലി സ്ഥാപിക്കുന്നതി നുള്ള നടപടികളും സ്വീകരിച്ചു. പ്രളയത്തില്‍ തകര്‍ന്ന 56.53 കിലോമീറ്റര്‍ നീള ത്തിലുള്ളസൗരോര്‍ജ വേലി പ്രവര്‍ത്തനക്ഷമമാക്കാനുള്ള നടപടികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടന്നുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് അദാലത്തില്‍ കൂടുതല്‍ ലഭിച്ചത്. ലഭിച്ച 220 പരാതികളില്‍ 215 എണ്ണവും വേദിയില്‍ തീര്‍പ്പാക്കി ഉത്തരവും നല്‍കി. ഭൂമിയുമായി ബന്ധപ്പെട്ട ലഭിച്ച അഞ്ച് പരാതികള്‍ സ്‌പെഷ്യല്‍ ഡ്രൈവില്‍ പരിഗണിക്കുന്നതിനായിമാറ്റിവച്ചു. ഒരു പരാതി പരാതിക്കാരന്‍ പിന്‍വലിച്ചു. ശേഷിച്ച 215 പരാതികളില്‍ 175 എണ്ണവും അപേക്ഷ കര്‍ക്ക് അനുകൂലമായി തീര്‍പ്പാക്കിയപ്പോള്‍ 35 എണ്ണം നിരസിച്ചു. തുടര്‍ നടപടികള്‍ആവശ്യമായ അഞ്ച് അപേക്ഷകള്‍ മാറ്റിവച്ചു. വിവിധ പരാതികളിലായി 34,08,117രൂപയുടെ നഷ്ടപരിഹാരവും അദാലത്തില്‍ കൈമാറി. അദാലത്തില്‍ ലഭിച്ച 51 പരാതികളടക്കം തുടര്‍നടപടികള്‍ വേണ്ട 56 പരാതികളി•േല്‍ ഒരു മാസത്തിനുള്ളില്‍ നടപടി സ്വീകരിച്ച് വിവരം പരാതിക്കാരെ നേരിട്ടറിയി ക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍പി .വി.അബ്ദുള്‍ വഹാബ് എം.പി, പി.വി അന്‍വര്‍ എം.എല്‍.എ, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗതന്‍, നിലമ്പൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപി നാഥ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ അസൈനാര്‍, ആലീസ് മമ്പാട്, പ്ലാനിങ് ആന്‍ഡ് ഡെവലപ്‌മെന്റ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ദേവേന്ദ്രകുമാര്‍ വര്‍മ്മ, പാലക്കാട് ഈസ്റ്റേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.പി പ്രമോദ്, കോഴിക്കോട് നോര്‍ത്തേണ്‍ റീജിയണ്‍ എ.പി.സി.സി.എഫ് രാജേഷ് രവീന്ദ്രന്‍, ജില്ലാ കല്കടര്‍ ജാഫര്‍ മലിക്, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ് അഞ്ജു, നിലമ്പൂര്‍ ഡി.എഫ്.ഒമാരായ വര്‍കഡ് യോഗേഷ് നില്‍കണ്‍ഡ്, എ സജികുമാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകാഴ്ച പരിമിതിയെ മറികടന്ന് തിരുമല സ്വദേശി ഗോകുല്‍.എസ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 804- റാങ്ക് നേടി

തിരു: സിവില്‍ സര്‍വീസ് പരീക്ഷയില്‍ 804- റാങ്ക് നേടി തിരുവനന്തപുരം സ്വദേശിഗോകുല്‍എസ്. കാഴ്ച പരിമിതിയെ മറികടന്ന് നിരന്തരമായ കഠിനാധ്വാനത്തിലൂടെയാണ് ഈ യുവാവ് നേട്ടം കൈ വരിച്ചത്.വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് സിവില്‍ സര്‍വീസെന്ന സ്വപ്നം തിരു.തിരു...തുട൪ന്ന് വായിക്കുക


ആവേശോജ്ജ്വലമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വീണ്ടും ഒരു സഖാവ് ....

കവിയും, സംവിധായകനും ഇടതുപക്ഷ സഹയാത്രികനുമായ സോഹൻറോയ് തൻ്റെ മനസ്സിലുള്ള സഖാവിന്റെ ഗുണങ്ങളെ ആസ്പദമാക്കി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച - സഖാവ് - എന്ന കവിത ഏറ്റെടുത്ത് സാഹിത്യ സ്നേഹികൾ. ഒപ്പം, കവിതയിൽ പ്രതിപാദിച്ച സഖാവിന്റെ സ്വഭാവ ഗുണങ്ങളും, ഇന്നത്തെ യ...തുട൪ന്ന് വായിക്കുക


നെയ്യാറ്റിന്‍കര താലൂക്കിലെ അദാലത്ത് ഓഗസ്റ്റ് 17ന്

തിരു: നെയ്യാറ്റിന്‍കര താലൂക്കിലെ പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ഓഗസ്റ്റ് 17ന് ജില്ലാ കളക്ടര്‍ ഓണ്‍ലൈന്‍ പൊതുജനപരാതിപരിഹാര അദാലത്ത് നടത്തുന്നു. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഓഗസ്റ്റ് അഞ്ചുമുതല്‍ ഏഴുവരെ ...തുട൪ന്ന് വായിക്കുക


വയനാടന്‍ മലനിരകളില്‍ നിന്ന് പുതിയൊരു പൂച്ചെടി കൂടി: ഹെലന്‍ കീലിയ വയനാടന്‍സിസ്: തിരിച്ചറിഞ്ഞത് കാലിക്കറ്റിലെ ഗവേഷക സംഘം

മലപ്പുറം: സസ്യശാസ്ത്ര മേഖലയ്ക്ക് മുതല്‍ക്കൂട്ടായി വയനാടന്‍ മലനിരകളില്‍ നിന്ന് പുതിയൊരു പൂച്ചെടി കൂടി. കാലിക്കറ്റ് സര്‍വകലാശാല ഗവേഷകരുടെ സംഭാവനയായി ജസ്‌നേറിയസി സസ്യ കുടുംബത്തില്‍പ്പെട്ട ചെടിയെയാണ് തിരിച്ചറിഞ്ഞത്. വയനാടന്‍ മലനിരകളില്‍നിന്ന് കണ്ടെത്തിയ...തുട൪ന്ന് വായിക്കുക


ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് ധനസഹായം

മലപ്പുറം :ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ യില്‍ കൂടുതല്‍ അല്ലാത്തവരും പരമ്പരാഗതമായി ബാര്‍ബര്‍ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ വ്യക്തികള്‍ക്ക് തൊഴില്‍ നവീകരിക്കുന്നതിന് പിന്നാക്ക സമുദായ വികസന വകുപ്പ് നട...തുട൪ന്ന് വായിക്കുക


അര കൈ താങ്ങ് രണ്ടാം ഘട്ട സോഷ്യല്‍ കാമ്പയിന്‍ പത്തനംതിട്ടയില്‍ ആരംഭിച്ചു

പത്തനംതിട്ട: ജില്ലയിലെ ഏക ഹരിത, ബജറ്റ് ഭവന നിര്‍മ്മാതാക്കളായ മാത്യു ആന്‍ഡ് സണ്‍സ്, മൈ ലുക്ക് മേക്കപ്പ് സ്റ്റുഡിയോയുമായിസഹകരിച്ച് അര കൈ താങ്ങ് എന്നകാമ്പയിന്‍ആരംഭിച്ചു. പത്തനംതിട്ടയില്‍ നടന്ന ചടങ്ങില്‍ ജില്ലാ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ റോസെലിന്‍ സന്തോ...തുട൪ന്ന് വായിക്കുക


ടൈറ്റന്‍ ഐപ്ലസ് ശങ്കര നേത്രാലയയുമായി ചേര്‍ന്ന് നേത്രപരിചരണ സേവനങ്ങള്‍ക്കായി ടെലികണ്‍സള്‍ട്ടേഷന്‍ തുടങ്ങി

കൊച്ചി: വിശ്വാസ്യയോഗ്യവുംഎളുപ്പത്തില്‍ ലഭ്യമാകുന്നതുമായനേത്രപരിചരണത്തിനായിടൈറ്റന്‍ ഐപ്ലസ് ചെന്നൈയിലെ ശങ്കര നേത്രാലയവുമായി ചേര്‍ന്ന് ടൈറ്റന്‍ ഐപ്ലസ് സ്റ്റോറുകളില്‍ ടെലി കണ്‍സള്‍ട്ടേഷന്‍ ലഭ്യമാക്കുന്നു. ടൈറ്റന്‍ ഐപ്ലസ് സ്റ്റോറുകളിലെ ജീവനക്കാര്‍ക്ക് ...തുട൪ന്ന് വായിക്കുക


ടാറ്റ ടീ ഗോള്‍ഡ്,ഡില്‍കിസുനോ സന്ദേശം പ്രചരിപ്പിക്കുന്നതിനായി ആമസോണ്‍ പ്രൈം വീഡിയോ,ആമസോണ്‍ഡോട്ട്ഇന്‍ എന്നിവയുമായി പങ്കാളികളാകുന്നു

കൊച്ചി: ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സിന്‍റെ ബ്രാന്‍ഡായ ടാറ്റ ടീ ഗോള്‍ഡ് ഇതാദ്യമായിഓണ്‍ലൈന്‍ സ്ട്രീമിംഗ്, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം സേവനങ്ങള്‍ക്കായി ആമസോണുമായി(പ്രൈംവീഡിയോ,ആമ സോണ്‍ഡോട്ട്ഇന്‍) കൈകോര്‍ക്കുന്നു. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നശക...തുട൪ന്ന് വായിക്കുക


കെ.എം.ബഷീർ കേസ് :സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണം

തിരു : കെ. എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും തിരുവനന്തപുരം പ്രസ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച കെ. എം. ബഷീർ അനുസ്മരണ യോഗം സർക്കാരിനോട് ആവശ്...തുട൪ന്ന് വായിക്കുക


പ്രഥമ കെ എം ബഷീര്‍ സ്മാരക മാധ്യമ പുരസ്‌കാരം അനു എബ്രഹാമിന്

തിരു: കെ എം ബഷീറിന്റെ സ്മരണക്കായി സിറാജ് മാനേജ്‌മെന്റ് ഏര്‍പ്പെടുത്തിയ പ്രഥമ കെ എം ബഷീര്‍ സ്്മാരക മാധ്യമ പുരസ്‌കാരം മാതൃഭൂമി കൊച്ചി യൂണിറ്റ് സബ് എഡിറ്റര്‍ അനു എബ്രഹാ മിന്. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മാതൃഭൂമി പത്ര...തുട൪ന്ന് വായിക്കുക


ട്രഷറി തട്ടിപ്പു:ധനമന്ത്രി തോമസ് ഐസക്ക് ഉന്നതതല യോഗം വിളിച്ചു

തിരു; ട്രഷറിയില്‍ നിന്ന് രണ്ടുകോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ധനമന്ത്രി തോമസ് ഐസക്ക് ഉന്നതതല യോഗം വിളിച്ചു. സോഫ്റ്റ്‌വെയറില്‍ പഴുതുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യോഗം. ധനകാര്യഅഡീഷണല്‍ചീഫ് സെക്രട്ടറി, ട്രെഷറി ഡയറക്ടര്‍, വിജിലന്‍സ് ഓഫീസര്‍...തുട൪ന്ന് വായിക്കുക


ട്രഷറി തട്ടിപ്പ് കേസില്‍ പ്രതിയായ ബിജുലാലിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ തീരുമാനം

തിരു: ട്രഷറി തട്ടിപ്പ് കേസില്‍ പ്രതിയായ ബിജുലാലിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ തീരു മാനം. ഫിനാന്‍സ് സെക്രട്ടറി ആര്‍.കെ.സിംഗും ട്രഷറി ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗ ത്തിലാണ് തീരുമാനം. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഏതാനും ദിവസങ്ങള്‍ക്...തുട൪ന്ന് വായിക്കുക


ബാലഭാസ്‌കറിന്റെ മരണo: സിബിഐ എഫ്‌ഐ ആര്‍ കോടതി സ്വീകരിച്ചു

തിരു: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസില്‍ സിബിഐ തയാറാക്കിയഎഫ്‌ഐ ആര്‍ തിരു.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സ്വീകരിച്ചു. കഴിഞ്ഞ ദിവസമാണ് ബാലഭാസ് ‌കറിന്റെ മരണം സംഭവിച്ച് അന്വേഷണം സിബിഐ ഏറ്റെടുത്തത്. നിലവില്‍ ബാലഭാസ്‌കറിന്റെ ഡ്രൈവര്...തുട൪ന്ന് വായിക്കുക


പെരുമ്പാവൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐക്ക് കൊവിഡ് സ്ഥിരീകരിച്ചു

പെരുമ്പാവൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐക്ക് കൊവിഡ് സ്ഥിരീകരിച്ചു. പെരുമ്പാവൂരിന് സമീപം ലോറി അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയ സംഘത്തില്‍ ഇദ്ദേഹ വുമുണ്ടായിരുന്നു. അപകടത്തില്‍ മരിച്ചയാള്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സ...തുട൪ന്ന് വായിക്കുക


ആലുവയിൽ നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന് ചികിത്സ കിട്ടാതെ ദാരുണാന്ത്യം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു

ആലുവയിൽ നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന് ചികിത്സ കിട്ടാതെ ദാരുണാന്ത്യം. കടുങ്ങല്ലൂരിൽ താമസിക്കുന്ന രാജു-നന്ദിനി ദമ്പതികളുടെ മകൻ പൃഥ്വിരാജാണ് മരിച്ചത്. കുഞ്ഞിന് ചികിത്സ തേടി ആലപ്പുഴ മെഡി ക്കൽ കോളജ് ആശുപത്രിയിൽ ഉൾപ്പെടെകയറിയിറങ്ങിയെങ്കിലുംആശുപത്രി അധിക...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.