Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി അറിയിക്കാം:തിരു.മേയര്‍ കെ. ശ്രീകുമാര്‍ കെല്‍ട്രോണിന് പ്രതിരോധവകുപ്പിന്റെ 8.37 കോടിയുടെ ഓര്‍ഡര്‍ നേപ്പാള്‍ ദുരന്തം: എം.പി.മാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി ജനുവരി 27 ന് തിരു. നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി കെ.രൂപേഷ് കുമാറിന് ലോക ട്രാവൽ മാർട്ട് ഔട്ട് സ്റ്റാന്റിംഗ് അച്ചീവ്മെന്റ് പുരസ്കാരം

അറിയിപ്പുകള്‍

കൂടുതല്‍ 

കേരളത്തിന് 28 പോക്‌സോ അതിവേഗ പ്രത്യേക കോടതികള്‍ : എല്ലാ ജില്ലകളിലും പോക്‌സോ അതിവേഗ പ്രത്യേക കോടതികള്‍

30/11/2019

തിരു: കേരളത്തില്‍ 28 പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍ ആരംഭിക്കുന്നതിന് കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതിവനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരു കള്‍ സംയുക്തമായാണ് പോക്‌സോ കോടതികള്‍ സ്ഥാപിക്കുന്നത്. നിര്‍ഭയ ഫണ്ടില്‍ നിന്ന് ഒരു കോടതിക്ക് 75 ലക്ഷം രൂപ നിരക്കില്‍ 60:40 അനുപാതത്തില്‍ കേന്ദ്ര സംസ്ഥാന വിഹിതം ഉപ യോഗപ്പെടുത്തിയാണ് ഈ കോടതികള്‍ ആരംഭിക്കുക. ഇതിന്റെ ആദ്യഗഡുവായി 6.3 കോടിരൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ മൂന്നും കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ടും മറ്റ് ജില്ലകളില്‍ ഒന്നും വീതം കോടതികളാണ് അനുവദിക്കുന്നത്. ഇതോടെ എല്ലാ ജില്ലകളിലും പോക്‌സോ അതിവേഗ പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ കഴിയും. ഈ പദ്ധതി അനുസരിച്ച് 57 പോക്‌സോ അതിവേഗ കോടതികളാണ് സംസ്ഥാനത്ത് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വേഗത്തില്‍ വാങ്ങി നല്‍കുന്നതിനും കോടതികള്‍ ബാല സൗഹൃദമാക്കുന്ന തിന്റെ ഭാഗമായുമാണ് പോക്‌സോ കോടതികള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനി ച്ചത്. കേരളത്തെ ശിശു സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിന് നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയിട്ടുണ്ടെങ്കിലും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന തായാണ് കാണുന്നത്. ഇപ്പോള്‍ തന്നെ 2497 കേസുകള്‍ അന്വേഷണത്തിലും 9457 കേസുകള്‍ വിചാരണ ഘട്ടത്തിലുമാണ്. ഈയൊരു സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം കൂടി പോക്‌സോ അതിവേഗ കോടതികള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാന മെടുത്തത്.

പോക്‌സോ കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്നതിന് അടുത്തകാലം വരെ പ്രത്യേക കോടതി നിലവിലുണ്ടായിരുന്നില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്ന തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും പ്രവര്‍ത്തിക്കുന്ന അഡിഷണല്‍ ഡിസ്ട്രിക്ട് & സെഷന്‍സ് കോടതികളെ പോക്‌സോ കോടതിയായി ഡെസിഗ്‌നേറ്റ് ചെയ്തിട്ടുണ്ട്. മറ്റ് 11 ജില്ലകളില്‍ ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്ട് & സെഷന്‍സ് കോടതികളെ ചില്‍ഡ്രന്‍സ് കോര്‍ ട്ടായി നോട്ടിഫൈ ചെയ്തിട്ടുണ്ട്. പോക്‌സോ ആക്ട് സെക്ഷന്‍ 28 അനുസരിച്ച് ഈ കോടതികളെ പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയായി കണക്കാക്കിയിട്ടുണ്ട്. എന്നാല്‍ എല്ലാ കേസുകളും ഈ കോടതികളില്‍ കൈകാര്യം ചെയ്യുന്നുമുണ്ട്.

എറണാകുളത്ത് പ്രവര്‍ത്തിച്ചുവരുന്ന പോക്‌സോ കോടതിയെ ബാലസൗഹൃദ കോടതിയാക്കിമാറ്റു ന്നതിന് സാമൂഹ്യ നീതി വകുപ്പ് 72 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. പോക്‌സോ കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്നതിന് എറണാകുളത്ത് ഒരു പോക്‌സോ കോടതി സ്ഥാപി ക്കുന്നതിനും ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയിരുന്നു. ഈ കോടതിയ്ക്കായി 3 തസ്തികകള്‍ സൃഷ്ടിക്കുകയും 10 ജീവനക്കാരെ പുനര്‍ വിന്യാസം മുഖേന നിയമിക്കുകയും ചെയ്തിട്ടുണ്ട്.

ഇതുകൂടാതെ കുട്ടികളെ വിചാരണ ചെയ്യുന്ന ബാല സൗഹൃദ കോടതികള്‍ എല്ലായിടത്തും ലഭ്യ മാക്കാനും ബലാല്‍ത്സംഗ, പോക്‌സോ കേസുകളുടെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കുന്ന തിനും വേണ്ടിയാണ് പോക്‌സോ അതിവേഗ പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ തിരുമാനമെടു ത്തതെന്നും മന്ത്രി വ്യക്തമാക്കി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കെല്‍ട്രോണിന് പ്രതിരോധവകുപ്പിന്റെ 8.37 കോടിയുടെ ഓര്‍ഡര്‍

തിരു: സംസ്ഥാന പൊതുമേഖലാ സ്ഥാപനം കെല്‍ട്രോണിന് പ്രതിരോധ വകുപ്പില്‍ നിന്ന് 8.37 കോടി രൂപയുടെ ഓര്‍ഡര്‍. നാവികസേനയുടെ കപ്പലുകളിലും മുങ്ങിക്കപ്പലുകളിലും ഉപയോഗി ക്കുന്ന അണ്ടര്‍ വാട്ടര്‍ കമ്മ്യുണിക്കേഷന്‍ സംവിധാനത്തിന്റെ രൂപകല്‍പനയ്ക്കും നിര്‍മ്മാണത്തി നുമ...തുട൪ന്ന് വായിക്കുക


മൂന്നരവര്‍ഷം കിന്‍ഫ്ര പാര്‍ക്കുകളിലൂടെ 7197 തൊഴില്‍, 471 കോടി നിക്ഷേപം

തിരു: വ്യവസായ വകുപ്പിനു കീഴിലുള്ള കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (കിന്‍ഫ്ര) വഴി തുടങ്ങിയ സംരംഭങ്ങളിലൂടെ മൂന്നര വര്‍ഷത്തിനിടെ 7197 പേര്‍ക്ക് തൊഴില്‍ ലഭിച്ചു. പരോക്ഷമായി നാലായിരത്തോളം പേര്‍ക്കും തൊഴില്‍ നല്‍കാന...തുട൪ന്ന് വായിക്കുക


നേപ്പാള്‍ ദുരന്തം: എം.പി.മാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി

തിരു : നേപ്പാളില്‍ രണ്ട് മലയാളി കുടുംബങ്ങള്‍ ദാരുണമായി മരണപ്പെട്ട സംഭവത്തില്‍ അന്വേ ഷണം നടത്തുന്നതിനും കുടുംബങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നതിനുംകേരളത്തിലെ എം. പി.മാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് എം....തുട൪ന്ന് വായിക്കുക


ശുചിത്വം, മാലിന്യ സംസ്‌കരണം, പ്രകൃതി സംരക്ഷണം: അകത്തേത്തറ ഗ്രാമപഞ്ചായത്തിന് മുഖ്യമന്ത്രിയുടെ അംഗീകാരം

പാലക്കാട് : അകത്തേത്തറ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന ശുചിത്വ, മാലിന്യസംസ്‌കരണ, പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ അംഗീകാരം. പാലക്കാട് ജില്ലയിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പഞ്ചായത്തിനുള്ള മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡ്...തുട൪ന്ന് വായിക്കുക


മണക്കടവ് വിയറില്‍ 3144 ലക്ഷം ഘനയടി ജലം: കരാര്‍ പ്രകാരം ലഭിക്കാനുള്ളത് 4106 ദശലക്ഷം അടി ജലം

പാലക്കാട് : മണക്കടവ് വിയറില്‍ 2019 ജൂലൈ ഒന്ന് മുതല്‍ 2020 ജനുവരി 15 വരെ 3423 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം- ആളിയാര്‍ കരാര്‍ പ്രകാരം 3827 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്ക...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ ഭക്ഷ്യ വിഷബാധ: സ്‌കൂളുകളില്‍ അടിയന്തര പരിശോധന നടത്താന്‍ നിര്‍ദ്ദേശം

കണ്ണൂര്‍ : ജില്ലയിലെ ചില വിദ്യാലയങ്ങളില്‍ നിന്ന് ഭക്ഷ്യവിഷബാധറിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ മുഴുവന്‍ സ്‌കൂളുകളിലും അടിയന്തര പരിശോ ധന നടത്തും. ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്...തുട൪ന്ന് വായിക്കുക


സാധാരണക്കാരന് നീതിലഭിക്കാത്ത അവസ്ഥ ജനാധിപത്യത്തിന് ഭൂഷണമല്ല: മന്ത്രി ഇ പി ജയരാജന്‍

മട്ടന്നൂര്‍ : സാധാരണക്കാരായ ജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറി ഇറ ങ്ങിയിട്ടും നീതി ലഭിക്കാതെ വരുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. മട്ടന്നൂര്‍, തില്ല ങ്കേരി എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച പരാതിപര...തുട൪ന്ന് വായിക്കുക


ആരോഗ്യ ജാഗ്രത 2020 ന്റെ സംസ്ഥാനതല ഉദ്ഘാടനം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയ ത്തില്‍

തിരു: പൊതപുജനാരോഗ്യ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഈ സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ രംഗത്ത് ഒരു കുറവും വരാതിരിക്കാനാണ് നോക്കു ന്നത്. പകര്‍ച്ചവ്യാധി പ്രതിരോധം ഉറപ്പ് വരുത്താനാണ് ആരോഗ്യ ജാഗ്രത സര്‍ക്കാര്‍ ആവിഷ്‌ക്ക ര...തുട൪ന്ന് വായിക്കുക


കെ.രൂപേഷ് കുമാറിന് ലോക ട്രാവൽ മാർട്ട് ഔട്ട് സ്റ്റാന്റിംഗ് അച്ചീവ്മെന്റ് പുരസ്കാരം

തിരു; ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന മിഷൻ കോ ഓർഡിനേറ്റർ കെ.രൂപേഷ് കുമാറിന് ലോക ടൂറിസം രംഗത്തെ ഏറ്റവും മികച്ച അവാർഡുകളിലൊന്നായ വേൾഡ് ട്രാവൽ മാർട്ട് റെസ്പോൾസിബിൾ ടൂറിസം ഔട്ട് സ്റ്റാന്റിംഗ് അച്ചീവ്മെന്റ് ജൂറി അവാർഡ് 2020 ലഭിച്ചു. 2008 മുതൽ ഉത്തരവാ...തുട൪ന്ന് വായിക്കുക


കുര്യന്‍സ് ഒപ്റ്റിക്കല്‍സിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു

(ഫോട്ടോ ക്യാപ്ഷന്‍- കുര്യന്‍സ് ഒപ്റ്റിക്കല്‍സിന്റെ പുതിയ ലോഗോ ഹൈബി ഈഡന്‍ എംപി കമ്പനി സിഇഒ സണ്ണി പോളിന് നല്‍കി പ്രകാശനം ചെയ്യുന്നു. ഡയറക്ടര്‍മാരായ ജോണി പോള്‍, ജോജി പോള്‍, ജിമ്മി പോള്‍, കോണ്‍ഗ്രസ് നേതാവ് ലിനോ ജേക്കബ്, ഡയറക്ടര്‍ ജോജു ജോണി എന്നിവര്‍ സമീപ...തുട൪ന്ന് വായിക്കുക


97 ശതമാനം കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്‍കി; മലപ്പുറത്ത് 91 ശതമാനം

തിരു: പോളിയോ എന്ന മാരക പകര്‍ച്ചവ്യാധിക്കെതിരെ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. നാല് ദിവസങ്ങളിലായി നടന്ന പോളിയോ തുള്ള...തുട൪ന്ന് വായിക്കുക


മികവിന്റെ കേന്ദ്രങ്ങള്‍ 41 സ്കൂളുകളുടെ നിര്‍മാണം പൂര്‍ത്തിയായി

(ചിത്രം: കാസര്‍ഗോ‍ഡ് ജില്ലയിലെ പണി പൂര്‍ത്തിയായ ജി.എച്ച്.എസ്.എസ് കക്കാട്ടിന്റെ ചിത്രം) തിരു: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) നടപ്പാക്കിക്കൊണ്ടിരിക്കുന്ന അടിസ്ഥാനസൗകര്...തുട൪ന്ന് വായിക്കുക


സൈമര്‍ രജതജൂബിലി ആഘോഷം ഞായറാഴ്ച (ജനു. 26); ഡോ. എം. ലീലാവതി അടക്കം ആറ് വനിതകളെ വുമണ്‍ ഓഫ് സബ്‌സ്റ്റന്‍സ് അവാര്‍ഡ് നല്‍കി ആദരിക്കും

കൊച്ചി: കേരളത്തിലെ പ്രമുഖ ഫെര്‍ട്ടിലിറ്റി സെന്ററായ സൈമര്‍ (സെന്റര്‍ ഫോര്‍ ഇന്‍ഫെര്‍ട്ടി ലിറ്റി മാനേജ്‌മെന്റ് ആന്‍ഡ് അസിസ്റ്റഡ് റീപ്രൊഡക്ഷന്‍)-ന്റെ രജതജൂബിലി ആഘോഷം ഞായറാഴ്ച (ജനു. 26) വൈകിട്ട് 5-ന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടക്കും. മെട്രോമാന്‍ പത്...തുട൪ന്ന് വായിക്കുക


നേരറിവ് 2020: മെഗാ നാച്യുറോപ്പതി ക്യാമ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ ഉത്‌ഘാടനം ചെയ്തു

തിരു : മഹാത്മാ ഗാന്ധിജിയുടെ 150ആം ജന്മവാർഷികം പ്രമാണിച്ചു ആർദ്ര ജനകീയ ക്യാമ്പി ന്റെ ഭാഗമായി നാഷണൽ ആയുഷ് മിഷൻ കേരളയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്യുറോ പ്പതിയും, ഇന്ത്യൻ നാച്യുറോപ്പതിയും ആൻഡ് യോഗ ഗ്രാജവറ്റ് മെഡിക്കൽ അസോസിയേഷനും സംയുക്‌തമായി സംഘടി...തുട൪ന്ന് വായിക്കുക


സെപ്റ്റേജ് സംവിധാനം സ്ഥാപിക്കാൻ സ്ഥലം ലഭ്യമാക്കുന്ന പഞ്ചായത്തുകൾക്ക് അഞ്ച് കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി

തിരു: സെപ്റ്റേജ് സംവിധാനം സ്ഥാപിക്കാൻ സ്ഥലം ലഭ്യമാക്കുന്ന പഞ്ചായത്തുകൾക്ക് അഞ്ച് കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക് പറഞ്ഞു. ഹരിത കേരള മിഷൻ സംഘടിപ്പിച്ച ശുചിത്വ സംഗമത്തിന്റെ സമാപന സമ്മേളനത്തിൽ വിഷയാവതരണം നടത്തു കയായിരുന്നു അദ്ദേഹം...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.