Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
പാവപ്പെട്ടവർക്ക് നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയത് യു എ ഇ മലയാളി വിദഗ്ദ്ധ പരിശീലനം നേടി തിരു.ജില്ലയിലെ ഡോക്ടര്‍മാര്‍ 17,018 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു തിരു.മെഡിക്കൽ കോളേജിലെ ടെലികൺസൾട്ടേഷൻ വിപുലീകരിച്ചു കാസര്‍ഗോഡ് കോവിഡ് ആശുപത്രി: 8 പേരെ അഡ്മിറ്റാക്കി

ധനകാര്യം

കൂടുതല്‍ 

കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ കേരള ബാങ്ക് രൂപീകരണം നടപ്പാക്കുന്നതിനുള്ള എല്ലാ തടസങ്ങളും നീങ്ങിയതായി സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ

29/11/2019

തിരു: കേരള സർക്കാരിന്റെ അഭിമാന പദ്ധതിയായ കേരള ബാങ്ക് രൂപീകരണം നടപ്പാക്കുന്നതി നുള്ള എല്ലാ തടസങ്ങളും നീങ്ങിയതായി സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോട തിയിലുണ്ടായിരുന്ന 21 കേസുകളും ഒന്നായി പരിഗണിച്ച് കോടതി ഡിസ്മിസ് ചെയ്തതോടെയാണ് തടസ്സങ്ങൾ മാറിയത്. സർക്കാരിന് ലയനനടപടി പൂർത്തീകരിക്കുന്നതിനും കോടതി അനുമതി നൽകിയിട്ടുണ്ട്.

2019 ഒക്ടോബർ ഏഴിന് 13 ജില്ലാസഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയി പ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നതിന് റിസർവ് ബാങ്ക് അനുമതി നൽകിയിരുന്നു. എന്നാൽ അന്തിമ അനുമതി ഉത്തരവിൽ കേരള സഹകരണ നിയമത്തിൽ വരുത്തിയ വകുപ്പ് 14എ ഭേദ ഗതി സംബന്ധിച്ച് കേരള ഹൈക്കോടതിയിൽ നിലവിലുള്ള കേസുകളിലെ അന്തിമ തീർപ്പിനെ അനുസരിച്ചാകണം ലയനം നടത്തേണ്ടത് എന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നു.

പതിമൂന്ന് ജില്ലാസഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണ ബാങ്കുമായി സംയോജിപ്പി ക്കുക എന്ന നിയമപരമായ ലയനനടപടിയാണ് ഇപ്പോൾ സാധ്യമാകുക.ബാങ്കുകളുടെ ലയനംഉത്ത രവാകുന്നതിനെ തുടർന്ന് ജില്ല-സംസ്ഥാനസഹകരണ ബാങ്കുകളിലെ നിലവിലെ അഡ്മിനിസ്ട്രേറ്റർ ഭരണം ഇല്ലാതാകും. സർക്കാർ നിയമിക്കുന്ന ഇടക്കാല ഭരണസമിതിയായിരിക്കും തുടർന്ന് ഭരണനിർവഹണം നടത്തുക. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ധന-റിസോർസ് സെക്രട്ടറി സഞ്ജീവ് കൗശിക്, സംസ്ഥാന സഹകരണ ബാങ്ക് മാനേജിംഗ് ഡയറക്ടർ റാണി ജോർജ് എന്നിവരായിരിക്കും ആദ്യത്തെ ഇടക്കാല ഭരണസമിതിയിലെ അംഗങ്ങൾ. ഇടക്കാലഭരണസമിതി അടിയന്തിരമായി യോഗം ചേർന്ന് സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകളിൽ നാളിതുവരെ നട ന്നുവന്ന പ്രവർത്തനങ്ങൾക്ക് കോട്ടം തട്ടാത്ത രീതിയിലുള്ള ക്രമീകരണങ്ങൾ നടത്തി ഉത്തരവിറക്കും.

ലയനശേഷമുള്ള സംസ്ഥാന സഹകരണ ബാങ്കിന്റെ ആദ്യ ജനറൽ ബോഡി ഡിസംബറിൽ വിളിച്ചുചേർക്കും. ആവശ്യമായി വരുന്ന ബൈലോ ഭേദഗതികളായിരിക്കും പ്രധാന അജണ്ട. ഇതിൽ പുതിയ ബാങ്കിന്റെ ഭരണനിർവഹണവും പ്രവർത്തനമേഖലകളുമായിരിക്കും പ്രധാനമായും ഉൾക്കൊള്ളുന്നത്.

നിലവിൽ സംസ്ഥാന-ജില്ലാ സഹകരണബാങ്കുകളുടെ ഉൽപന്നങ്ങളും, സേവനങ്ങളും ഏറെക്കുറെ ഏകീകരിച്ചിട്ടുണ്ട്. 2020 ജനുവരി ഒന്നുമുതൽ ഇത് പൂർണ്ണമായും നടപ്പിൽ വരുത്തും. കേരളബാങ്ക് സി.ഇ.ഒ ആയി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ജനറൽ മാനേജർ പി.എസ് രാജനെ നിയമിക്കാൻ സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്.

ജീവനക്കാരുടെ ലയനം ജീവനക്കാരുടെ സംഘടനകളുമായി കൂടിയാലോചിച്ച് 2020 മാർച്ച് 31നകം പൂർത്തീകരിക്കും. താൽക്കാലിക-കരാർ ജീവനക്കാർ, ദിവസവേതന ജീവനക്കാർ, കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവർ എന്നിവരുടെ കാര്യത്തിലും ഉചിതമായ തീരുമാനം ഉണ്ടാകും. കേരള ബാങ്കിന് പുതിയ ലോഗോ, കളർ സ്‌കീം എന്നിവ റിസർവ് ബാങ്കിന്റെ അനുമതിക്ക് വിധേയമായി പുറത്തിറക്കും.

സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളുടെ അവശ്യമായ കെട്ടിടങ്ങൾ ആറുമാസത്തിനകം നവീകരിച്ച് ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തും.പുതിയ ബാങ്കിന് യോജിച്ച രീതിയിൽ ഉദ്യോഗസ്ഥ ഘടന നവീകരിക്കും. എല്ലാ ജീവനക്കാർക്കും ആറുമാസത്തിനുള്ളിൽ വിദഗ്ദ്ധ പരിശീലനം ഉറപ്പാക്കും.ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം, പ്രമോഷൻ, സ്ഥലംമാറ്റം എന്നീ കാര്യങ്ങളിൽ വ്യക്തമായ നയം രൂപീകരിക്കും. കേരള ബാങ്കിന്റെ പുതിയ ബാങ്കിംഗ് നയം ഉടൻ പ്രഖ്യാപിക്കും.

സംസ്ഥാന-ജില്ലാസഹകരണ ബാങ്കുകളുടെ കോർ ബാങ്കിംഗ് ഏകീകരണത്തിനുള്ള ടെണ്ടർ നട പടികൾ നടന്നു വരികയാണ്. 2020 സെപ്തംബറോടെ കോർ ബാങ്കിംഗ് ഏകീകരണം പൂർത്തീക രിച്ച് ടെസ്റ്റിംഗിന് സാധിക്കുമെന്നാണ് കരുതുന്നത്. ടെസ്റ്റിംഗിനുശേഷം പുതിയ ഏകീകൃത കോർ-ബാങ്കിംഗ് സംവിധാനത്തിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉപഭോക്താക്കൾക്ക് നൽകാവുന്ന രീതിയിൽ കേരള ബാങ്ക് പ്രവർത്തനക്ഷമമാകും. രണ്ടാംഘട്ടത്തിൽ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളെ ഈ ശൃംഖലയിൽ കൂട്ടിയിണക്കാൻ നടപടി സ്വീകരിക്കും. ഇടക്കാല ഭരണസമിതിയുടെ കാലാവധി പരമാവധി ഒരു വർഷമാണ്. എന്നാൽ, ബാങ്കുകളുടെ നിയമപരമായ ലയനം പൂർത്തീകരിച്ചതിനുശേഷം, ആവശ്യമായ ബൈലോഭേദഗതികൾ നടത്തി എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യ ഭരണസമിതിയെ ബാങ്കിന്റെ അധികാരമേൽപ്പിക്കും.

കേരള ബാങ്ക് രൂപീകരണം സാധ്യമാക്കാൻ സർക്കാരിനൊപ്പം പ്രവർത്തിച്ച എല്ലാ വിഭാഗങ്ങളോ ടും നന്ദി രേഖപ്പെടുത്തുന്നതായി മന്ത്രി പറഞ്ഞു. ഡിസംബർ ആറിന് ഒരു ദിവസം നീളുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാനതല ആഘോഷമായി ഡിസംബർ ആറിന് തിരുവനന്തപുരത്ത് നടക്കുന്ന സഹകാരി-ബഹുജന കൂട്ടായ്മയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.

വാർത്താസമ്മേളനത്തിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി, സംസ്ഥാന സഹകര ണ ബാങ്ക് മാനേജിംഗ് ഡയറക്ടർ റാണി ജോർജ്, സഹകരണ രജിസ്ട്രാർ ഡോ: പി.കെ. ജയശ്രീ, സംസ്ഥാന സഹകരണ ബാങ്ക് സി.ജി.എം കെ.സി സഹദേവൻ തുടങ്ങിയവർ സംബന്ധിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



6000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

തിരു : സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 6000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ഏപ്രിൽ ഏഴിന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തി നും വിശ ദാംശങ്ങൾക...തുട൪ന്ന് വായിക്കുക


പെൻഷൻ വിതരണത്തിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തി

തിരു: സംസ്ഥാനത്ത് കോവിഡ് 19 വൈറസ്ബാധയുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് രോഗവ്യാപനം തടയുന്നതിന് എല്ലാ മുൻകരുതലുകളും സ്വീകരിച്ചുകൊണ്ട് ഏപ്രിൽ രണ്ട് മുതൽ ഏഴ് വരെയുള്ള ആദ്യ അഞ്ച് പ്രവൃത്തി ദിനങ്ങളിൽ ട്രഷറികൾ മുഖേന യുള്ള കേരള സംസ്ഥാന പെൻഷൻ വി...തുട൪ന്ന് വായിക്കുക


എല്ലാ വായ്പ തിരിച്ചടവുകള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിച്ച് ആര്‍ബിഐ; മൂന്ന് മാസത്തേക്ക് തിരിച്ചടവ് വേണ്ട

ന്യൂഡല്‍ഹി:കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ആര്‍ബിഐ മുന്നു മാസത്തേയ്ക്ക് വായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചു. പണ വായ്പ അവലോകനയോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്തദാസ് ഇക്കാര്യം അറിയിച്ചത്. ബാങ്കുകള...തുട൪ന്ന് വായിക്കുക


ആര്‍ ബി ഐ പ്രഖ്യാപിച്ച വായ്പാ തിരിച്ചടവ് മൊറട്ടോറിയം സഹകരണ ബാങ്കുകള്‍ക്കും ബാധകമാകും

തിരു : കൃത്യമായി തിരിച്ചടവ് നടത്തി വരുന്ന വായ്പാ അക്കൗണ്ടുകളില്‍ 2020 മാര്‍ച്ച്‌ 1 മുതല്‍ മെയ് 31 വരെ 3 മാസക്കാലത്തേക്ക് റിസര്‍വ് ബാങ്ക് അനുവദിച്ചിട്ടുള്ള മൊറട്ടോറിയം സഹകരണ ബാങ്കുകളിലും (കേരള ബാങ്ക്, അര്‍ബന്‍ സഹകരണ ബാങ്കുകള്‍) ലഭ്യമാകുമെന്ന് സഹകരണ വ...തുട൪ന്ന് വായിക്കുക


1.70 ലക്ഷം കോടിയുടെ പ്രത്യേക പാക്കേജുമായി ധനമന്ത്രി നിർമ്മല സീതാരാമൻ

ന്യൂഡൽഹി: കൊറോണ വ്യാപനത്തിന്റെയും അതിന്റെ പശ്ചാത്തലത്തിലുണ്ടായ ലോക്ക് ഡൗണി ൻറെയും അടിസ്ഥാനത്തിൽ പാവപ്പെട്ടവരെ സഹായിക്കാൻ 1,70,000കോടിയുടെ പ്രത്യേക പാക്കേ ജു ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പ്രഖ്യാപിച്ചു.60 വയസ് കഴിഞ്ഞവർ, വിധവകൾ, ദരിദ്രർ, ദിവ്യാംഗ് വ...തുട൪ന്ന് വായിക്കുക


ജൂനിയർ ഡിപ്ലോമ കോഴ്‌സ് സ്‌പോർസ് ക്വാട്ടാ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

തിരു: സംസ്ഥാനത്തെ സഹകരണ യൂണിയൻ 2020 വർഷത്തെ ജൂനിയർ ഡിപ്ലോമ കോഴ്‌സിന് കായിക താരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിൽ പ്രവേശനത്തിന് സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. ഫോറത്തിൽ സംസ്ഥാന സഹകരണ യൂണിയൻ സെക്രട്ടറിക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ...തുട൪ന്ന് വായിക്കുക


സംസ്ഥാന സഹകരണ ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം

തിരു: സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുത്തവര്‍ക്ക് കൊറോണ ഭീഷണി യുടെ പശ്ചാത്തലത്തില്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. 2020 ജനുവരി 31 വരെ കൃത്യമായിവായ്പതിരി ച്ചടവ് നടത്തി വന്ന വായ്പക്കാര്‍ക്കാണ് തിരിച്ചടവിന് മൊറട്ടോറിയം അനുവദിക്കുന്നത്. എന്നാ...തുട൪ന്ന് വായിക്കുക


സ്ത്രീകളുടെ ക്ഷേമത്തിനായി 1,509 കോടി: വനിത ശിശുവികസന വകുപ്പിന് 1053 കോടി

തിരു: സ്ത്രീകളുടേയും കുട്ടികളുടേയും വിവിധ ക്ഷേമ പദ്ധതികള്‍ക്കായി വലിയ തുക ബജറ്റില്‍ അനുവദിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. 2020-21ലെ ബജ റ്റില്‍ പൂര്‍ണമായും സ്ത്രീകള്‍ക്കുള്ള സ്‌കീമുകളുടെ അടങ്കല്‍ 1,509 കോടി രൂപയായും പദ്...തുട൪ന്ന് വായിക്കുക


കേന്ദ്ര ബജറ്റ് 2020 ല്‍ കേരളത്തിന്റെ നികുതിവിഹിതം കുറയുമെന്ന്

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് 2020 ല്‍ കേരളത്തിന്റെ നികുതിവിഹിതം കുറയു മെന്ന് റിപ്പോര്‍ട്ട്. കേരളത്തിനാവട്ടെ, നടപ്പുവര്‍ഷത്തെക്കാള്‍കുറഞ്ഞനികുതി മാത്രമേ അടുത്ത വര്‍ഷത്തേക്ക് ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളൂ. ഈ വര്‍ഷം 16,401.05 കോടി രൂപയാണ് കേരളത്തിന്റെ വി...തുട൪ന്ന് വായിക്കുക


പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇരുട്ടടിയാണ് 2020-ലെ കേന്ദ്ര ബഡ്ജറ്റിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇരുട്ടടിയാണ് 2020-ലെ കേന്ദ്ര ബഡ്ജറ്റിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം നിലപാട് അറിയിച്ചത്. ഗള്‍ഫ് രാജ്യങ്ങ ളിലെ പ്രവാസി മലയാളികള്‍ അയക്കുന്ന പണമാണ്...തുട൪ന്ന് വായിക്കുക


ബജറ്റ് രാജ്യത്തെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് രാജ്യത്തെ തൊഴിലവ സരങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റിലെ ബജറ്റ് അവ തരണത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായി രുന്നു പ്രധാനമന്ത്രി. ബജറ്റ് നിര്‍ദേശങ്ങള്‍...തുട൪ന്ന് വായിക്കുക


ആദ്യ സമ്പൂർണ്ണ ബജറ്റ്‌ ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: താന്‍ അവതരിപ്പിക്കുന്ന ബജറ്റ് എല്ലാവരുടെയും ബജറ്റായിരിക്കു മെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.ഇത് പ്രത്യാശയുടേയും കരു തലിന്റെയും ബജറ്റായിരിക്കുമെന്ന് പ്രഖ്യാപിച്ചാണ് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് നിര്‍മ്മലാസീ...തുട൪ന്ന് വായിക്കുക


5 ലക്ഷം വരെ വരുമാനമുള്ളവര്‍ നികുതി അടയ്ക്കേണ്ടതില്ല.

ന്യൂഡല്‍ഹി: 2020-21 സാമ്ബത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്ക് 10 ശതമാനം വര്‍ധിക്കുമെന്ന് നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. ആദായ നികുതി കുത്തനെ കുറച്ചു. 5 ലക്ഷത്തിനും 7.5 ലക്ഷ ത്തിനും ഇടയില്‍ വരുമാനമുള്ളവരുടെ ആദായനികുതി 10 ...തുട൪ന്ന് വായിക്കുക


ട്രഷറി സ്ഥിരനിക്ഷേപ പലിശനിരക്ക് പുതുക്കി

തിരു: ട്രഷറി സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് പുതുക്കി ഉത്തരവായി. 46-90 ദിവസം - 6.50 ശതമാനം, 91-180 ദിവസം - 7.25, 181-365 ദിവസം - 8.00 ശതമാനം എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്....തുട൪ന്ന് വായിക്കുക


തിരു.ജില്ലയിലെ ബാങ്കുകൾ 2036 കോടി രൂപ മുൻഗണനാ വായ്പ നൽകി

തിരു: ഈ സാമ്പത്തിക വർഷം ആദ്യപാദത്തിൽ ജില്ലയിലെ ബാങ്കുകൾ 2036 കോടി രൂപ മുൻ ഗണനാ വായ്പ നൽകി. ഇതിൽ 1039 കോടി രൂപ കാർഷിക വായ്പയും,370 കോടി രൂപഎം.എസ്. എം.ഇ വായ്പയും, 233 കോടി രൂപ ഗൃഹവായ്പയുമാണ്. 10502 കോടി രൂപയാണ് വാർഷിക വായ്പാ ലക്ഷ്യം. ഹോട്ടൽ എസ്.പി....തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.