Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ദുരന്തം കവർന്നത് ഒരു വലിയ കുടുംബത്തിലെ 21 പേരെ സംസ്ഥാനത്ത് 1,420 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു കൊല്ലത്ത് കടല്‍ ക്ഷോഭം:ആറു വീടുകളില്‍ വെള്ളം കയറി വിമാനാപകടം: രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ ക്വാറന്റൈനില്‍ പ്രവേശിക്കണo പ്രളയം നേരിടാന്‍ ആരോഗ്യ വകുപ്പ് സുശക്തം

ആരോഗ്യം

കൂടുതല്‍ 

വയനാടിന് കരുതലുമായി ആര്‍ദ്ര വിദ്യാലയം;80,000 വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരിശീലനം;ഇനി സ്‌കൂളുകളില്‍ ഹെല്‍ത്ത് ടീച്ചറും ചങ്ങാതി ഡോക്ടറും മാതൃഹസ്തവും

28/11/2019

തിരു: വയനാട്ടില്‍ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പി ന്റേയും പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തില്‍ സുരക്ഷിത വയനാടിന്റെ ഭാഗമായി ആര്‍ദ്ര വിദ്യാലയ പരിപാടി ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈ ലജ ടീച്ചര്‍ അറിയിച്ചു. ഇതിന്റെ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ക്ക് വയനാട്ടില്‍ തുടക്കം കുറിച്ചു.

ആര്‍ദ്രം മിഷന്റേയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേയും ആരോഗ്യ കേരളത്തിന്റേ യും ജില്ലാ ഭരണകൂടത്തിന്റേയും സംയുക്താഭിമുഖ്യത്തിലാണ് വയനാട്ടിലെ എല്ലാ സ്‌കൂളുകളിലും ആര്‍ദ്രവിദ്യാലയം നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും ആര്‍ദ്രംകോര്‍ണര്‍ സ്ഥാപിക്കുന്നതാണ്. ഒരു ഡോക്ടര്‍ക്ക് സ്‌കൂളിന്റെ ചുമതല നല്‍കി ചങ്ങാതി ഡോക്ടറാക്കുന്നതട ക്കമുള്ളതാണ് പദ്ധതി എന്ന് മന്ത്രി വ്യക്തമാക്കി.

പല ഘട്ടങ്ങളിലായാണ് സ്‌കൂളുകളില്‍ ആര്‍ദ്ര വിദ്യാലയം നടപ്പിലാക്കുന്നത്. എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ വയനാട് ജില്ലയില്‍ പഠിക്കുന്ന 80,000 വിദ്യാര്‍ത്ഥികള്‍ക്കും ഏകദിന ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനം നല്‍കുന്നതാണ്. ഇതിനായി സംസ്ഥാനത്തെ 1000 കുട്ടി ഡോക്ടര്‍ മാരും വിവിധ വകുപ്പുകളില്‍ നിന്നുള്ള 200 വോളന്റിയര്‍മാര്‍ക്കും 303 സ്‌കൂളുകളിലെ ഓരോ സ്‌കൂളിലേയും ഒരു ടീച്ചറെ ഹെല്‍ത്ത് ടീച്ചറാക്കി 3 ദിവസത്തെ പരിശീലനം നല്‍കും. 1500 സെഷനുകളായിട്ടായിരിക്കും പരിശീലനം നല്‍കുക. ഒന്നര മാസത്തിനകം ഈ പരിശീലനം പൂര്‍ത്തിയാക്കാന്‍ സാധിക്കും.

രണ്ടാം ഘട്ടമായി ഈ 303 സ്‌കൂളുകളിലും ഹെല്‍ത്ത് ആര്‍ദ്രം കോര്‍ണര്‍ സജ്ജമാക്കും. ഫസ്റ്റ് എയ്ഡ് ബോക്‌സ്, സ്ട്രക്ച്ചറാക്കി ഉപയോഗിക്കാന്‍ കഴിയുന്ന പ്രത്യേക ടേബിള്‍, കൂളര്‍ എന്നിവ ആര്‍ദ്രം കോര്‍ണറില്‍ ഉണ്ടാകും. എന്‍.എച്ച്.എം., സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹ കരണത്തോടെ ഐ.ഇ.സി. (ഇന്‍ഫര്‍മേഷന്‍ എഡ്യൂക്കേഷന്‍ കമ്മ്യൂണിക്കേഷന്‍) അവബോധ ബോര്‍ഡുകളും സ്ഥാപിക്കും. പാമ്പുകടി, തലകറക്കം, പട്ടികടി, മുറിവ്, മറ്റ് അപകടങ്ങള്‍ തുടങ്ങിയവ ഉണ്ടായാല്‍ എന്ത് ചെയ്യണമെന്ന് ഇതിലൂടെ മനസിലാക്കാം. പരിശീലനം നേടിയ ഹെല്‍ത്ത് ടീച്ചര്‍ക്കായിരിക്കും ഈ ആര്‍ദ്രം കോര്‍ണറിന്റെ ചുമതല. അതോടൊപ്പം മതൃഹസ്ത്-ലൂടെ മാതൃ പി.ടി.എ.യുടെ സഹകരണത്തോടെ കുട്ടികളുടെ ഒരു അമ്മയുടെ സേവനം ദിവ സവും മാറിമാറി ലഭ്യമാക്കും.

ആ സ്‌കൂളിന്റെ തൊട്ടടുത്തുള്ള ഒരു ഡോക്ടറെ ചങ്ങാതി ഡോക്ടറാക്കി ഇതിന്റെ ചുമതലനല്‍കും. സ്‌കൂളില്‍ നിന്നും വരുന്ന ആദ്യ കോള്‍ സ്വീകരിച്ച് വേണ്ടത്ര മാര്‍ഗ നിര്‍ദേശം നല്‍കുക എന്ന താണ് ഈ ഡോക്ടറുടെ ചുമതല. ഈ ഡോക്ടര്‍ വരാതെ തന്നെ കുട്ടിയ്ക്ക് എവിടെ ചികിത്സ നല്‍ കണം തുടങ്ങിയ കാര്യങ്ങള്‍ക്ക് ഉപദേശം നല്‍കും. മാസത്തില്‍ ഒരിക്കലെങ്കിലും ഈ ഡോക്ടര്‍ ഹെല്‍ത്ത് കോര്‍ണര്‍ സന്ദര്‍ശിച്ച് മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ വിലയിരുത്തും. ഡോക്ടര്‍മാരുടെ സംഘടനയുമായി സഹകരിച്ചായിരിക്കും ചങ്ങാതി ഡോക്ടര്‍ പ്രാവര്‍ത്തികമാക്കുക.

ഐ.എം.എ., കെ.ജി.എം.ഒഎ., യു.എന്‍. ദുരന്ത നിവാരണ സമിതി വിദഗ്ധന്‍ മുളരി തുമ്മാര ക്കുടിയുടെ ഹെല്‍പ്പ് ഫോര്‍ ഹെല്‍പ്പ്‌ലസ് ഫോര്‍ എന്‍.ജി.ഒ., വിന്‍സ് ഹോസ്പിറ്റല്‍ വയനാട് എന്നിവരുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ചികിത്സയിലിരിക്കെ മരിച്ച കരിച്ചാറ സ്വദേശിനിയ്ക്ക് കോവിഡ് ബാധിച്ചിട്ടില്ല - സൂപ്രണ്ട്

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച കണിയാപുരം കരിച്ചാറ സ്വദേശിനി വിജയമ്മ(51)യുടെ കോവിഡ് പരിശോധനാ ഫലം ഒരു തവണ പോലും പോസിറ്റീവായി ട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ:എം.എസ്.ഷർമ്മദ് അറിയിച്ചു. മോർച്ചറിയിൽ നിന്നും മൃത ദേഹം വിട്ടുകൊട...തുട൪ന്ന് വായിക്കുക


കോവിഡ് രോഗബാധിതർക്ക് ആംബുലൻസ് സേവനത്തിനായി ഇനി കോവിഡ് പോർട്ടലിൽ അപേക്ഷിക്കാം

തൃശൂർ : കോവിഡ് രോഗബാധിതർക്ക് ആംബുലൻസ് സേവനത്തിനായി ഇനി കോവിഡ് പോർട്ട ലിൽ അപേക്ഷിക്കാം. covid19 jagratha.kerala.nic.in എന്ന വെബ്സൈറ്റിൽആംബുലൻസ് മെനുവിൽ ആംബുലൻസ് റിക്വസ്റ്റ് ഓപ്ഷൻ നൽകാം. ഇതോടൊപ്പം രോഗിയുടെമൊബൈൽനമ്പറുംരോഗിയെ സഹായിക്കുന്ന വ്യക്തിയുടെ പേര...തുട൪ന്ന് വായിക്കുക


കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ കോവിഡ് പരിശോധനാകേന്ദ്രമൊരുങ്ങുന്നു

കൊണ്ടോട്ടി : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ കോവിഡ് പരിശോധനാ കേന്ദ്രവും അനുബന്ധ സൗകര്യങ്ങളുംഒരുങ്ങുന്നു.എം.എല്‍.എയുടെആസ്തി വികസ ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചു. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ കോ ...തുട൪ന്ന് വായിക്കുക


ഇടുക്കി മണ്ണിടിച്ചില്‍: മൊബൈല്‍ മെഡിക്കല്‍ സംഘത്തേയും ആംബുലന്‍സുകളേയും അയച്ചു

തിരു: ഇടുക്കിയിലെ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ പ്രത്യേക മൊ ബൈല്‍ മെഡിക്കല്‍ സംഘത്തെ അയച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതോടൊപ്പം 15 ആംബുലന്‍സുകളും സംഭവ സ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ട്. ആവ...തുട൪ന്ന് വായിക്കുക


ഇടുക്കി മണ്ണിടിച്ചില്‍: പ്രത്യേക മെഡിക്കല്‍ സംഘം പുറപ്പെട്ടു

തിരു: ഇടുക്കിയിലെ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ എറണാ കുളം, കോട്ടയം ജില്ലകളില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം പുറപ്പെട്ടതായി ആരോഗ്യവകു പ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇടുക്കി ജില്ലയിലെ മൊബൈല്‍ ...തുട൪ന്ന് വായിക്കുക


ജീവനം പദ്ധതി സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കും: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: കുറ്റകൃത്യത്തിന് ഇരയായി മരിച്ചവരുടെ ആശ്രിതര്‍ക്കും പരുക്ക് പറ്റിയവര്‍ക്കുമായുള്ള സ്വയംതൊഴില്‍ പദ്ധതിയായ ജീവനം പദ്ധതി സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കുമെന്ന് ആരോ ഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. സംസ്ഥാനത്ത് പത്തനംതിട്ട ...തുട൪ന്ന് വായിക്കുക


ഹൃദയവാൽവ് ദാനത്തിലൂടെ ശ്രീകാന്തിന് ആഗ്രഹസാഫല്യം

തിരു: ശ്രീകാന്ത് ആഗ്രഹിച്ച വിധമുള്ള അവയവദാനം യാഥാർത്ഥ്യമാക്കാനായില്ലെങ്കിലും ഹൃദയ വാൽവിലൂടെ മറ്റൊരാൾക്ക് ജീവിതം തിരിച്ചു നൽകാൻ കഴിഞ്ഞതിലുള്ള സമാധാനത്തിലാണ് അദ്ദേഹത്തിന്റെ ബന്ധുക്കൾ. മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെഅവയവങ്ങൾമാത്രമേസംസ്ഥാന സർക്കാരിന്റെ അവ...തുട൪ന്ന് വായിക്കുക


കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് ബെഡ്ഷീറ്റുകള്‍ നല്‍കി

മാനന്തവാടി : ഭാരത് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് ബെഡ്ഷീറ്റുകള്‍ നല്‍കി. ബെഡ്ഷീറ്റ് വിതരണത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം എം.എല്‍.എ ഒ.ആര്‍. കേളു നിര്‍വ്വഹിച്ചു. മാനന്തവാടി ജില്ലാ കോവിഡ് ആശുപത്രി...തുട൪ന്ന് വായിക്കുക


വടക്കാഞ്ചേരി ജില്ലാശുപത്രി: ഡോക്ടറെ കണ്ടവർ വിവരം അറിയിക്കണം

വടക്കാഞ്ചേരി: ജില്ലാശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ജൂലൈ 24, 27, 28, 29 ആഗസ്റ്റ് രണ്ട്, നാല് എന്നീ തീയതികളിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി 8 മണി വരെ ചികിത്സക്കായി ഡോക്ടറെ കണ്ടവരായ രോഗികൾ താഴെ പറയുന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടണം. ഫോൺ: 7025550009 (ഡോ....തുട൪ന്ന് വായിക്കുക


മൊബൈല്‍ മെഡിക്കല്‍ ആന്റ് സര്‍വയലന്‍സ് യൂണിറ്റ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു

കൊല്ലം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ ആരംഭിക്കുന്ന മൊബൈല്‍ മെഡിക്കല്‍ ആന്റ് സര്‍വയലന്‍സ് യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാ ടനം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ വീഡിയോ കോണ്‍ഫറന്‍സ...തുട൪ന്ന് വായിക്കുക


മലപ്പുറം ജില്ലയില്‍ ഓഗസ്റ്റ് ഏഴിന് റെഡ് അലര്‍ട്ട്

മലപ്പുറം: അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓഗസ്റ്റ് ഏഴിന് മലപ്പുറം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 204.5 മി.മി കൂടുതല്‍ മഴ ലഭി ക്കാനുള്ള സാധ്യതയാണിത്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രത്യേക ധനസഹായം

മലപ്പുറം : കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ നിന്ന് കോവിഡ്19 പ്രത്യേക ധനസഹായമായ ആയിരം രൂപ ലഭിക്കുന്നതിനുള്ള അപേക്ഷ ഓഗസ്റ്റ് 15നകം എല്ലാ അംഗങ്ങളും നിര്‍മാണ തൊഴിലാളി ക്ഷേമനിധി ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണ...തുട൪ന്ന് വായിക്കുക


കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും

കാഞ്ഞങ്ങാട് : ജില്ലാ ആശുപത്രിയിലെ സര്‍ജിക്കല്‍ വാര്‍ഡില്‍ ജൂലൈ 17 നും ,25 നും ഐ സി യുവില്‍ ജൂലൈ 25 നും പ്രസവ വാര്‍ഡില്‍ ഓഗസ്റ്റ് നാലിനും മെഡിക്കല്‍ വാര്‍ഡില്‍ ഓഗസ്റ്റ് ആറി നും പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ക്ക് കോവിഡ് - 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍...തുട൪ന്ന് വായിക്കുക


കോവിഡ് രോഗികള്‍ക്കായുള്ള അഡ്ജങ്ക്ട് ചികില്‍സയ്ക്ക് സിങ്കിവീര്‍-എച്ച് : പങ്കജ കസ്തൂരി അന്തിമ ക്ലിനിക്കല്‍ ട്രയല്‍ പ്രഖ്യാപിച്ചു

തിരു: കൊറോണ വൈറസ് രോഗികള്‍ക്ക് സിങ്കിവീര്‍-എച്ച് ആഡ് ഓണ്‍ ചികില്‍സയായി പ്രയോജ നപ്പെടുത്തുന്നതിന്‍റെ ക്ലിനിക്കല്‍ ട്രയല്‍ പങ്കജ കസ്തൂരി ഹെര്‍ബല്‍ ഇന്ത്യ വിജയകരമായി പൂര്‍ത്തി യാക്കി. രാജ്യത്തെ മെഡിക്കല്‍ കോളേജുകളില്‍ 116 കോവിഡ്-19 രോഗികള്‍ക്കാണ് ഈ ടാബ്...തുട൪ന്ന് വായിക്കുക


വയനാട് ജില്ലയില്‍ 5,58,026 പേര്‍ക്ക് ഹോമിയോ പ്രതിരോധ മരുന്നുകള്‍ നല്‍കി

വയനാട് : കോവിഡ് 19 പശ്ചാത്തലത്തില്‍ ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ രോഗ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. ജില്ലയില്‍ ഇതിനോടകം 5,58,026 പേര്‍ക്കാണ് മരുന്നുകള്‍ വിതരണം ചെയ്തതെന്ന് ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കവിത പുരു ഷോത്ത...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.