Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഡ്രോൺ നിരീക്ഷണവുമായി കേരള പോലീസ് കോവിഡ് ഭേദമായ ഏറ്റവും പ്രായമുള്ള വൃദ്ധ ദമ്പതികള്‍ ആശുപത്രി വിട്ടു കോട്ടയം മെഡി.കോളേജിനിത് അഭിമാന മുഹൂര്‍ത്തം വികലാംഗക്ഷേമ കോര്‍പറേഷന് 20 കോടിയുടെ സര്‍ക്കാര്‍ ഗ്യാരന്റി അതിഥി തൊഴിലാളികൾ തിരു.ജില്ലയിൽ സുരക്ഷിതർ

വിദേശം

കൂടുതല്‍ 

കേരളത്തിലെ നിക്ഷേപ സൗഹൃദ നയങ്ങൾക്ക് ജപ്പാനിലെ വ്യവസായികളുടെ വാഗ്ദാനം: ജപ്പാനിൽ നിന്ന് പുതിയ നിക്ഷേപമെത്തും

26/11/2019

ഒസാക്ക : ജപ്പാനിലെ ഒസാക്കയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത നിക്ഷേപസെമി നാറിൽ ജപ്പാനിൽ നിന്ന് കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്തുമെന്ന് വാഗ്ദാനം. നീറ്റ ജലാറ്റിൻ കേരളത്തിലെ സംരംഭങ്ങളിൽ 200 കോടി രൂപ അധിക നിക്ഷേപം വാഗ്ദാനം ചെയ്തു. എട്ട് ജാപ്പനീസ് കമ്പനികൾ കേരളത്തിൽ നിക്ഷേപം തുടങ്ങാൻ താൽപര്യവും അറിയിച്ചു. നീറ്റ ജലാറ്റിൻ ഡയറക്ടർ ഹിരോഷി നിട്ടയാണ് കമ്പനിയെ പ്രതിനിധീകരിച്ച് പ്രഖ്യാപനം നടത്തിയത്. ഒസാക്ക ചേംബർ ഓഫ് കോമേഴ്‌സ് ആൻറ് ഇൻഡസ്ട്രിയിൽ ഒസാക്ക-കോബിയിലെ കോൺസു ലേറ്റ് ജനറലും കേരള സർക്കാരും ചേർന്നാണ് സെമിനാർ സംഘടിപ്പിച്ചത്.

സെമിനാറിൽ ജപ്പാൻ വ്യവസായികൾ കേരളത്തിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ അഭി നന്ദിച്ചു. തങ്ങളുടെ ഇന്ത്യൻ ഫാക്ടറി എവിടെ വേണമെന്ന് പിതാവിന് തീരുമാനമെടുക്കേണ്ടിവന്ന പ്പോൾ കേരളത്തെ തെരഞ്ഞെടുത്തു എന്നതിൽ സന്തോഷമുണ്ടെന്ന് ഹിരോഷി നിട്ട പറഞ്ഞു. ലോജിസ്റ്റിക്കിനനുഗുണമായ നല്ല തീരുമാനമായിരുന്നു അതെന്ന് തെളിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

ജപ്പാനും കേരളവും തമ്മിലുള്ള വ്യവസായ ബന്ധത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചു. നിർമ്മാണ, വ്യാവസായിക പശ്ചാത്തല സൗകര്യങ്ങൾ, മാർക്കറ്റിംഗ് ഹബ്ബുകൾ, വിനോദസഞ്ചാരം, വിവരസാങ്കേതികവിദ്യ, ബയോ ടെക്‌നോളജി, വിജ്ഞാനാധിഷ്ഠിത വ്യവസാ യങ്ങൾ, ആരോഗ്യ സംരക്ഷണം, കാർഷികാധിഷ്ഠിത വ്യവസായം എന്നിവ നിക്ഷേപിക്കാവുന്ന മേഖലകളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ഭാവി സാമ്പത്തിക വളർച്ചയിൽ സംരം ഭകത്വവും സ്വകാര്യനിക്ഷേപവും നിർണായക പങ്കാണ് വഹിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ വ്യാവസായികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണെന്ന് നിട്ടയും ഇന്തോ-ജപ്പാൻ ചേംബർ ഓഫ് കോമേഴ്‌സ് കേരളയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും ഫ്രാസ്‌കോ അഡ്വാ ൻസ്ഡ് ടെക്‌നോളജിയിലെ പ്രമുഖനുമായ ടോഹ്‌റു യസൂദയും അഭിപ്രായപ്പെട്ടു. കേരളത്തിൽ നിക്ഷേപിക്കാനുള്ള പ്രധാന കാരണം സംസ്ഥാനത്തെ മനുഷ്യവിഭവശേഷിയുടെ ഗുണനിലവാര മാണെന്ന് യസൂദ പറഞ്ഞു. രാജ്യത്തിനകത്തും പുറത്തും വലിയ സാന്നിധ്യമായി മാറുന്നതിന് മനുഷ്യവിഭവം വളരെ പ്രധാനപ്പെട്ടതാണ്. ഇക്കാര്യത്തിൽ കേരളം ഏറെ മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു.

വ്യവസായികൾക്കിടയിൽ കേരളത്തെക്കുറിച്ച് താൽപര്യം ജനിപ്പിക്കുന്നതായിരുന്നു സെമിനാർ. കേരളത്തിലെ തന്റെ കമ്പനിയുടെ അനുഭവത്തെക്കുറിച്ച് നിട്ടയിൽ നിന്ന് മനസ്സിലാക്കിയ എട്ട് വ്യവസായ സംരംഭകർ നിക്ഷേപ താത്പര്യം പ്രകടിപ്പിച്ച് കൂടുതൽ വിവരങ്ങൾ ആരാഞ്ഞതായി വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.ഇളങ്കോവൻ പറഞ്ഞു. കോബേ-ഒസാക്ക യിലെ ഇന്ത്യൻ കോൺസുൽ ജനറൽ ബി. ശ്യാം, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർ സെമി നാറിൽ പങ്കെടുക്കാനെത്തിയവരെ സ്വാഗതം ചെയ്തു.

കേരളത്തിലെ വ്യവസായ സാധ്യതകൾ ഡോ. കെ. ഇളങ്കോവൻ അവതരിപ്പിച്ചു. ഫിഷറീസ്, ഗതാഗത മേഖലയുടെ നിക്ഷേപസാധ്യത കെ.ആർ ജ്യോതിലാൽ വിവരിച്ചു. പരിസ്ഥിതി വകുപ്പ് ഡയറക്ടർ മിർ മുഹമ്മദ് അലി സംസ്ഥാനത്തിന്റെ മാലിന്യസംസ്‌കരണത്തെക്കുറിച്ച് സംസാരിച്ചു. വ്യവസായ മന്ത്രി ഇ.പി.ജയരാജൻ, ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ, സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്‌സൺ പ്രൊഫ.വി.കെ. രാമചന്ദ്രൻ എന്നിവർ സെമിനാറിൽ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



യുഎഇയിൽ പുതിയതായി 102 വൈറസ് കേസുകൾ സ്ഥിരീകരിച്ചു

അബുദാബി: യുഎഇയിൽ പുതിയതായി 102 വൈറസ് കേസുകൾ സ്ഥിരീക രിച്ചു. ഇപ്പോൾ മൊത്തം രോഗബാധിതരുടെ എണ്ണം 570ആയി.ആരോഗ്യമന്ത്രാ ലയത്തിലെ വക്താവ് അബുദാബിയിൽ അറിയിച്ചു. രോഗം ബാധിച്ചവരുമാ യുള്ള നിരന്തര സമ്പർക്കത്തിലൂടെയാണ് രോഗവ്യാപനം ഉണ്ടാകുന്നത്. ന്യൂസിലൻഡ്, സ്...തുട൪ന്ന് വായിക്കുക


യുഎഇ യിൽ കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് 10 ലക്ഷം രൂപ പിഴ

ദുബായ് : യുഎഇ യിൽ കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് 10 ലക്ഷം രൂപ (50,000 ദിർഹം) വരെ പിഴ നൽകേണ്ടി വരും. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗ മായി സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് യു എ ഇ യിൽ കടുത്ത പിഴ നൽകണo. ആശുപത്രിയിൽ പ്രവേ...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 908 ആയി: ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 40,171

ബീജിങ്: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 908 ആയി. ഞായറാഴ്ച മാത്രം 97 പേര്‍ കൊറോണ ബാധിച്ച് മരിച്ചു. വൈറസ് ബാധിച്ച് മരിച്ച 97 പേരില്‍ 91 പേരും വൈറ സിന്റെ പ്രഭവകേന്ദ്രമായ ഹുബൈ പ്രവിശ്യയില്‍ നിന്നുള്ളവരാണ്.ശനിയാഴ്ച മൂവായിരത്തില്‍ താഴെ മാത്...തുട൪ന്ന് വായിക്കുക


ചൈനീസ് ഡോക്ടര്‍മാരായ ലീ ഷീക്വാങിന്‍റെയും യു ഹോങ്യാന്‍റെയും വിവാഹo ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

ചൈനീസ് ഡോക്ടര്‍മാരായ ലീ ഷീക്വാങിന്‍റെയും യു ഹോങ്യാന്‍റെയും വിവാ ഹo ഇപ്പോള്‍ വൈറലാണ്. എല്ലാവരും നാടൊട്ടാകെ വിളിച്ച്‌ ഗംഭീരമായി നട ത്തണമെന്ന് ആഗ്രഹിക്കുന്ന കല്ല്യാണം ഇവിടെ പത്ത് മിനിറ്റ് കൊണ്ടുനടത്തി. കാരണം കൊറോണ പേടിയല്ല, മറിച്ച്‌ കൊറോണബാധിതരായ രോഗികള...തുട൪ന്ന് വായിക്കുക


ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് വിടവാങ്ങി

മസ്‌കത്ത് : ആധുനിക അറബ് ലോകത്ത് ഏറ്റവുംകൂടുതല്‍ കാലം അധികാരത്തിലിരുന്ന ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് (79) വിടവാങ്ങി. ഒമാനിലെ പരമോന്നതപദവി യില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ശേഷിക്കെയാണ് വിയോ​ഗം.അര്‍ബുദബാധിതനായി രുന്നു....തുട൪ന്ന് വായിക്കുക


അമൃത വിശ്വവിദ്യാപീഠം അരിസോണ യൂണിവേഴ്സിറ്റിയുമായി ധാരണാപത്രം ഒപ്പിട്ടു

(ഫോട്ടോ ക്യാപ്ക്ഷന്‍: വിദ്യാഭ്യാസ, ഗവേഷണ മേഖലകളില്‍ ലോകോത്തര പഠനസൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനായി അമൃത വിശ്വവിദ്യാപീഠവും അരിസോണ യൂണിവേഴ്സിറ്റിയുമായുള്ള ധാര ണാ പത്രം അമൃത വിശ്വവിദ്യാപീഠം ചാന്‍സിലര്‍ മാതാ അമൃതാനന്ദമയീ ദേവിയും അരിസോണ യൂണിവേഴ്സിറ്റി പ്രോവ...തുട൪ന്ന് വായിക്കുക


ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ 33-ാമത് സ്ഥാപക ദിനം ആഘാഷിച്ചു

(ഫോട്ടോ ക്യാപ്ഷന്‍- എത്യോപ്യയ്ക്കുള്ള ആസ്റ്റര്‍ വോളണ്ടിയേര്‍സിന്റെ മൊബൈല്‍ ക്ലിനിക് സര്‍വീസ് വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍, എഫ്.ഡി.ആര്‍ ഓഫ് എത്യോ പ്...തുട൪ന്ന് വായിക്കുക


അയര്‍ലണ്ട് ആരോഗ്യ വകുപ്പ് മന്ത്രി ജിം ഡാലിയുമായി മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ചര്‍ച്ച നടത്തി

തിരു: അയര്‍ലണ്ട് ആരോഗ്യ വകുപ്പ് മന്ത്രി ജിം ഡാലിയുമായി സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ചര്‍ച്ച നടത്തി. ആയുഷ്, ആയുര്‍വേദ മേഖലകളുടെ ശാക്തീകരണവും ഉഭയകക്ഷി കരാറുള്‍പ്പെടെയുള്ള സാധ്യതകള്‍, അയര്‍ലണ്ടില്‍ സേവനം അനുഷ്ഠിക്കുന്നനഴ്‌സ്മാരുടെ ...തുട൪ന്ന് വായിക്കുക


മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ സ്വിറ്റ്‌സര്‍ലാന്റിലെ ലോകാരോഗ്യ സംഘടന വിദഗ്ധരുമായി വിശദമായ ചര്‍ച്ച നടത്തി

തിരു: ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിലുള്ള ഉന്നതസംഘം സ്വിറ്റ്‌സര്‍ലാന്റിലെ ലോകാരോഗ്യ സംഘടന ആസ്ഥാനം സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരളത്തി ലെ പ്രാഥാമികാരോഗ്യ കേന്ദ്രങ്ങളുടെ ശാക്തീകരണം, ജീവിതശൈലീ രോഗ നിയന്ത്രണ പരി പാടികള്‍, സമഗ...തുട൪ന്ന് വായിക്കുക


എഡിജിപി മനോജ് എബ്രഹാമിന് രാജ്യാന്തര പുരസ്‌കാരം: (ചൈല്‍ഡ് സെക്‌സില്‍ നിന്നും കുട്ടികളെ രക്ഷിച്ചതിനാണ് പുരസ്‌കാരം)

(ഫോട്ടോ കാപ്ഷന്‍; ഫ്രാന്‍സില്‍ വെച്ച് നടക്കുന്ന ഇന്റര്‍ പോളിന്റെ നേതൃത്വ ത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുക എന്ന വിഷയത്തി ല്‍ സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തില്‍ എഡിജിപി മനോജ് എബ്രഹാം സംസാരിക്കുന്നു) തിരു: സംസ്ഥാന പൊലീസ് ആസ്...തുട൪ന്ന് വായിക്കുക


ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി സൽമാൻ രാജാവിനെ കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നരേദ്രമോദിയുടെ ബഹുമാനാർത്ഥം സൗദി ഭാരണാധികാരി സൽമാൻ രാജാവ് നൽകിയ വിരുന്നിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി സൽമാൻ രാജാവിനെ കൂടിക്കാഴ്ച നടത്തി....തുട൪ന്ന് വായിക്കുക


സൗദിയിലെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി

മനാമ : ഭാവി നിക്ഷേപ സംരഭ സമ്മേളനത്തില്‍ പങ്കെടുക്കാനായി സൗദിയിലെത്തിയ പ്രധാന മന്ത്രി നരേന്ദ്ര മോദി സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. റിയാദില്‍ ജോര്‍ദാന്‍ ഭരണാധികാരി അബ്ദുള്ള രാജാവുമായും മോഡി കൂടിക്കാഴ്ച നടത്തി. വ്യാപാര, നിക്ഷേ...തുട൪ന്ന് വായിക്കുക


ജപ്പാനിലെ ഓസകയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു.

ജപ്പാനിലെ ഓസകയിൽ നടക്കുന്ന ടൂറിസം എക്സ്പോ ജപ്പാൻ 2019 ലെ കേരള ടൂറിസം സ്റ്റാളിൽ എത്തിയ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചു....തുട൪ന്ന് വായിക്കുക


49 യാത്രക്കാരുമായി 19 മണിക്കൂറും 16 മിനിറ്റും നിർത്താതെ പറന്ന ക്വാൻടാസിന്റെ ക്യുഎഫ്‌ 7879 വിമാനo പുതിയ ചരിത്രമായി

സിഡ്‌നി: 49 യാത്രക്കാരുമായി ന്യൂയോർക്കിൽനിന്ന്‌ 19 മണിക്കൂറും 16 മിനിറ്റും നിർത്താതെ പറന്ന്‌ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ഇറങ്ങിയ ക്വാൻടാസിന്റെ ക്യുഎഫ്‌ 7879 വിമാനo പുതിയ ചരി ത്രമായി. നിലത്തിറങ്ങാതെ തുടർച്ചയായി 16,200 കിലോമീറ്റർ പറന്നാണ്‌ ചരിത്രംകുറി...തുട൪ന്ന് വായിക്കുക


എം.എ.യൂസഫലി ഇടപെട്ടു; 15 വർഷത്തെ ദുരിതം താണ്ടി മൂസക്കുട്ടി നാട്ടിലേക്ക് മടങ്ങി

അബുദാബി: കേസും ജയിൽ വാസവും യാത്രാവിലക്കുകളും താണ്ടി ദുരിതത്തിലായ മൂസകുട്ടി അവസാനം നാട്ടിലേക്ക് മടങ്ങി. പട്ടാമ്പി മാട്ടായ സ്വദേശി മൂസക്കുട്ടിയും ഭാര്യ ബുഷ് റയുംവെള്ളി യാഴ്ച രാത്രി 9.30 നുള്ള കൊച്ചിയിലേക്കുള്ള എത്തിഹാദ് വിമാനത്തിലാണ് പുലർച്ചെ മൂന്നര ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.