Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
തിരു,മെഡി.കോളേജ് ആശുപത്രിയില്‍ വെരിക്കോസ് വെയിന്‍ ക്ലിനിക്ക് ആരംഭിച്ചു കേക്കിലും മറ്റ് ബേക്കറി ഉല്‍പ്പന്നങ്ങളിലും ഗുണനിലവാരമുറപ്പാക്കാന്‍ നൂതന പദ്ധതി ആരോഗ്യ ഫുട്‌ബോള്‍ മേള കോഴിക്കോട് ഡിസം.14ന് അമൃത വിശ്വവിദ്യാപീഠം അരിസോണ യൂണിവേഴ്സിറ്റിയുമായി ധാരണാപത്രം ഒപ്പിട്ടു സെക്രട്ടേറിയറ്റിൽ ഊർജ്ജ സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

ശബരിമല തീര്‍ഥാടനം: ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവടങ്ങളില്‍ ശബരിമല വാര്‍ഡുകള്‍

17/11/2019

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവടങ്ങളില്‍ ശബരിമല വാര്‍ഡുകള്‍ പ്രവര്‍ത്തനം തുടങ്ങി. 24 മണിക്കൂറും ഈ ആശുപത്രികളില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് പ്രത്യേക സേവനം ലഭിക്കും.

കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ശബരിമല വാര്‍ഡില്‍ അഞ്ചു ബെഡുകള്‍ നിലവിലുണ്ട്. മൂന്നു ബെഡുകള്‍ പുരുഷന്മാര്‍ക്കും രണ്ടു ബെഡുകള്‍ സ്ത്രീകള്‍ക്കുമായി തയാറാണ്. അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ഐ.സി.യുവില്‍ നാലു ബെഡുകളും ഇവിടെ ലഭിക്കും.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ശബരിമല വാര്‍ഡില്‍ 17 ബെഡുകളാണുള്ളത്. ഇതില്‍ ഒന്‍പതു ബെഡുകള്‍ പുരുഷന്മാര്‍ക്കും എട്ടു ബെഡുകള്‍ സ്ത്രീകള്‍ക്കുമായി ഒരുക്കിയിട്ടുണ്ട്. ഐ. സി.യുവില്‍ നാലു ബെഡുകളുമുണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കാത്ത്ലാബില്‍ രണ്ടു കാര്‍ഡിയോളജിസ്റ്റും സജീവമാണ്.

റാന്നി താലൂക്ക് ആശുപത്രിയില്‍ ശബരിമല വാര്‍ഡില്‍ ഏഴു ബെഡുകളില്‍ അഞ്ചെണ്ണം പുരുഷ ന്മാര്‍ക്കും രണ്ടെണ്ണം സ്ത്രീകള്‍ക്കുമായി തയാറാണ്. അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ഐ. സി.യുവില്‍ നാലു ബെഡുകളും ഇവിടെ ലഭിക്കും.

ഇതുകൂടാതെ പന്തളത്ത് മെഡിക്കല്‍ എയ്ഡ് പോസ്റ്റ് സേവനം ലഭ്യമാണ്. രാവിലെഎട്ടു മുതല്‍രാത്രി എട്ടുവരെ പ്രവര്‍ത്തിക്കും. ഒരു ഡോക്ടര്‍, ഒരു നഴ്സ്, ഒരു അറ്റന്‍ഡര്‍ സേവനത്തിനുണ്ടാകും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



വ്യാജനില്ലാത്ത ക്രിസ്തുമസ്,കേക്കിലും മറ്റ് ബേക്കറി ഉല്‍പ്പന്നങ്ങളിലും ഗുണനിലവാരമുറപ്പാക്കാന്‍ നൂതന പദ്ധതി

തിരു: സംസ്ഥാനത്തെ ക്രിസ്തുമസ്, ന്യൂഇയര്‍ വിപണിയില്‍ ലഭ്യമായിട്ടുള്ള കേക്ക്, മറ്റ് ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവ ഭക്ഷ്യഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരു ത്തുന്നതിനായി ഓപ്പറേഷന്‍ രുചി (RUCHI- Restrictive Use of Chemical and...തുട൪ന്ന് വായിക്കുക


തൊഴില്‍ വിന്യാസം എളുപ്പമാകും : ലേബര്‍ ഡാറ്റ ബാങ്കുമായി കാഡ്‌കോ

തിരു: ആര്‍ട്ടിസാന്‍ മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ വിവരശേഖരണത്തിന് സംസ്ഥാന ആര്‍ട്ടിസാന്‍സ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കാഡ്‌കോ) ലേബര്‍ ഡാറ്റ ബാങ്ക് തയ്യാറാക്കുന്നു. വ്യവസായ മന്ത്രി ഇ പി ജയരാജന്‍ ഈ മാസം 24 ന് ഉദ്ഘാടനം ചെയ്യും. ഡാറ്റാബാങ്ക് വരുന്ന തോ...തുട൪ന്ന് വായിക്കുക


വിദ്യാലയ മുറ്റത്ത് പൊന്നു വിളയിച്ച് വിദ്യാർത്ഥികൾ

കൊച്ചി: കാർഷികവൃത്തിയുടെ മഹത്വമറിഞ്ഞ് എറണാകുളം ജില്ലയിലെ വടക്കേക്കര കൊട്ടു വള്ളിക്കാട് ഗവ. എസ്.എൻ.എം എൽ .പി സ്കൂളിലെ കുരുന്നു വിദ്യാർത്ഥികൾ. കൃഷി വകുപ്പ്, പൊതു വിദ്യാഭാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാഠം ഒന്ന് പാടത്തേയ്ക്ക് എന്ന പദ്ധതിയുടെ...തുട൪ന്ന് വായിക്കുക


ഹാപ്പി ഡേയ്‌സ് രാത്രികാല ഷോപ്പിംഗ് മേളയ്ക്ക് ശനിയാഴ്ച തുടക്കം

തൃശൂർ കോർപ്പറേഷന്റെയും തൃശൂർ പട്ടണത്തിലെ വ്യാപാരി സമൂഹത്തിന്റെ സംയുക്താഭിമുഖ്യ ത്തിൽ സർക്കാർ വിവിധ വകുപ്പുകളുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന രാത്രികാല ഷോപ്പിംഗ് ഉൽസവം ഹാപ്പി ഡേയ്‌സ് ഷോപ്പിംഗ് ഫെസ്റ്റിന് ശനിയാഴ്ച (ഡിസംബർ 14) തിരി തെളിയും. അന്ന് വൈകീട്...തുട൪ന്ന് വായിക്കുക


നെടുപുഴ ഗവ വനിത പോളിടെക്‌നിക്കിന്റെ പടിപ്പുര ഉദ്ഘാടനം ചെയ്തു

തൃശൂർ നെടുപുഴ ഗവ വനിതാ പോളി ടെക്‌നിക്കിലെ നവീകരിച്ച പടിപ്പുരയുടെ ഉദ്ഘാടനം ഗവ ചീഫ് വിപ് അഡ്വ കെ രാജൻ നിർവഹിച്ചു. വനിത പോളി ടെക്‌നിക് കോളേജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ കോർപറേഷൻ മേയർ അജിതാ വിജയൻ അധ്യക്ഷത വഹിച്ചു. ഒല്ലൂർ എം എൽ എ യും ഗവ ചീഫ് വിപ്പുമായ അഡ്വ ...തുട൪ന്ന് വായിക്കുക


ഗുരുവായൂർ നഗരസഭ റോഡ് പുനർനിർമ്മാണത്തിന് അരക്കോടിയിലേറെ രൂപ

ഗുരുവായൂർ: നഗരസഭ 16, 17 വാർഡുകളിലെ ശ്രീകൃഷ്ണ സ്‌കൂൾ റോഡ്, പെരുമ്പിലാവിൽ റോഡ്, അഗതിമന്ദിരം റോഡ് എന്നിവയുടെ പുനർനിർമ്മാണത്തിന് അമ്പത്തിമൂന്ന് ലക്ഷത്തി എഴുപതിനാ യിരം രൂപ പാസായി. തൃശൂർ ജില്ലയിലെ ഗുരുവായൂർ നിയോജക മണ്ഡലം എം.എൽ.എ കെ. വി. അബ്ദുൽഖാദറിന്റെ 201...തുട൪ന്ന് വായിക്കുക


പാലാരിവട്ടം അപകടം - മജിസ്റ്റീരിയല്‍ അന്വേഷണത്തിന് കളക്ടറുടെ ഉത്തരവ്

കാക്കനാട് - പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം റോഡപകടത്തില്‍ യുവാവ് മരിച്ച സംഭവ ത്തില്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ.ചന്ദ്രശേഖരന്‍ നായര്‍ക്കാണ് അന്വേഷണത്തിന്‍റെ ചുമതല. പൊതു...തുട൪ന്ന് വായിക്കുക


സവാള വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ

തിരു: വിപണിയിൽ സവാളയുടെ വിലവർദ്ധനവ് പിടിച്ചുനിർത്താൻ സർക്കാർ ഇടപെടൽ ആരം ഭിച്ചു. സപ്ലൈകോ, ഹോർട്ടികോർപ്പ് അധികാരികളുടെ യോഗം ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോ ത്തമന്റെ സാന്നിധ്യത്തിൽ നടന്നു. കേന്ദ്ര സർക്കാർ ഏജൻസികളിൽ നിന്നും ഇറക്കുമതിചെയ്തതും, ആഭ്യന്തര ക...തുട൪ന്ന് വായിക്കുക


ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം പൂര്‍ണതയിലേക്ക്: മുഖ്യമന്ത്രി

സംസ്ഥാന ഭിന്നശേഷി അവാര്‍ഡുകള്‍ മുഖ്യമന്ത്രി സമ്മാനിച്ചു തിരു: ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം പൂര്‍ണതയില്‍ എത്തിക്കൊണ്ടിരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക് അര...തുട൪ന്ന് വായിക്കുക


ഭിന്നശേഷി ശാക്തീകരണം: എല്ലാ വിദ്യാര്‍ത്ഥികളും പ്രതിജ്ഞയെടുത്തു

തിരു: ഭിന്നശേഷി സൗഹൃദ കേരളം എന്ന സന്ദേശം ഉള്‍ക്കൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ വിദ്യാ ലയങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ ഭിന്നശേഷി ശാക്തീകരണ പ്രതിജ്ഞയെടുത്തു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ...തുട൪ന്ന് വായിക്കുക


സ്പാറ്റോ സംസ്ഥാനസമ്മേളനം 15, 16 തീയതികളില്‍ തിരുവനന്തപുരത്ത്

തിരു: സംസ്ഥാനത്തെ പൊതുമേഖലാ-സ്വയംഭരണസ്ഥാപനങ്ങളിലെ ഓഫീസര്‍മാരുടെ സംഘട നയായ സ്റ്റേറ്റ് പബ്ലിക് സെക്ടര്‍ ആന്‍ഡ് ഓട്ടോണമസ് ബോഡീസ് ഓഫീസേഴ്‌സ് ഫെഡറേഷ (സ്പാറ്റോ) ന്റെ അഞ്ചാമത് സംസ്ഥാന സമ്മേളനം ഡിസംബര്‍ 15, 16 തീയതികളിലായി തിരുവന ന്തപുരത്ത് നടക്കുമെന്ന് സംഘട...തുട൪ന്ന് വായിക്കുക


കാസര്‍കോട് ജില്ലയിലെ 45 നീര്‍ച്ചാലുകള്‍ക്ക് പുതുജീവന്‍

കാസര്‍കോട്:നാടിന്റെ ജലസ്രോതസുകളായ നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പിനായുള്ള ജനകീയ പരി പാടിയുമായി ഹരിതകേരളം മിഷന്‍. ഹരിതകേരളം മിഷന്‍ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഇനി ഞാനൊഴുകട്ടെ പദ്ധതിയില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലെ 45 നീര്‍ ച്ചാലുകള്...തുട൪ന്ന് വായിക്കുക


പത്തനംതിട്ട ജില്ലാ ക്ഷീരസംഗമത്തില്‍ മികച്ച ക്ഷീര കര്‍ഷകര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു

പത്തനംതിട്ട: ഇലവുംതിട്ടയില്‍ നടന്ന ജില്ലാ ക്ഷീരസംഗമവും മെഴുവേലി ക്ഷീരഗ്രാമം ഉദ്ഘാടന ത്തോടനുബന്ധിച്ച് 2018-2019 വര്‍ഷം ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച കര്‍ഷകര്‍ക്ക് അവാര്‍ഡ് വിതരണവും സമ്മാനദാനവും നടത്തി. 2018-19 കാലയളവില്‍ 64125.5 ലിറ്റര്‍ പാലളന്ന ക്ഷ...തുട൪ന്ന് വായിക്കുക


സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു

തിരു: 2019-ലെ കേരള സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡുകൾ പ്രഖ്യാപിച്ചു.വൻകിടഊർജ്ജ ഉപഭോക്താക്കൾ, ഇടത്തരം ഊർജ്ജ ഉപഭോക്താക്കൾ, ചെറുകിട ഊർജ്ജ ഉപഭോക്താക്കൾ, വ്യക്തി കൾ, സംഘടനകൾ/ സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ എന്നീ വിഭാഗങ്ങളിലായാണ് അവാർഡുകൾ. കേരളത്തിൽ ഊർജ്ജ സംരക്ഷണ ...തുട൪ന്ന് വായിക്കുക


വ്യാജ കുറിപ്പടികളിൽ മരുന്നുകൾ നൽകരുത്

തിരു: വ്യാജ മരുന്നു കുറിപ്പടികൾക്കെതിരെ ചില്ലറ മരുന്നു വ്യാപാരികൾ അതീവ ജാഗ്രത പാലി ക്കണമെന്നും, സംശയാസ്പദമായ രീതിയിലുളള കുറിപ്പടികളിൽ മരുന്നുകൾ വിൽക്കരുതെന്നും, ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. ആവശ്യമെങ്കിൽ കുറിപ്പടികൾ വാസ്തവമാണോ എന്ന് ആശുപത്രി/ ഡോക്ടറു...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.