Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മോട്ടിവേഷണല്‍ ക്ലാസ് 28 രാവിലെ 9 മണി മുതല്‍ കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ തിരു. മെഡിക്കൽ കോളേജിൽ വാഹന പാർക്കിംഗിന് നിയന്ത്രണം അറിയിപ്പ് : റിപ്പബ്ലിക്ക് ദിനം പ്രമാണിച്ചു 26.01.2020 പൊതുജനം.കോമിന് അവധിയാണ് : ചീഫ് എഡിറ്റർ ഉത്തരവാദിത്വ ടൂറിസം രംഗത്ത് കേരളം ലോകത്തിന് മാതൃകയെന്ന് ഡോ.ഹാരോള്‍ഡ് ഗുഡ്വിന്‍ വിശപ്പുരഹിത കേരളം പദ്ധതി ഇനി തൃശ്ശൂരിലും

നിയമകാരൃം

കൂടുതല്‍ 

ബാർ ലൈസൻസ് നൽകുന്നത് പുന:പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

16/11/2019

തൃശൂർ : പാറളം പഞ്ചായത്തിലെ കോടന്നൂർ വില്ലേജിൽ ബാർഹോട്ടലിന് ലൈസൻസ് നൽകാ നുള്ള തീരുമാനം സർക്കാർ പുന:പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ജനതാൽപര്യം കണക്കിലെടുത്ത് ബാർ ഹോട്ടലിനുള്ള അപേക്ഷ നിരസിക്കാവുന്നതാണെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. സമീപവാസികളെയും ഹോട്ടലിന് അപേക്ഷ നൽകിയ അപേക്ഷകനെയും കേൾക്കണമെന്നും കമ്മീഷൻ എക്‌സൈസ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ജി.ഒ നമ്പർ 31/13 എന്ന സർക്കാർ ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിൽ ലൈസൻസിനുള്ള അപേക്ഷയിൽ ജനതാൽപര്യത്തിന് ഊന്നൽകൊടുത്ത് നിയമപ്രകാരം നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ എക്‌സൈസ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

കോടന്നൂരിൽ ബാർ ലൈസൻസ് അനുവദിക്കുന്നതിനെതിരെ 2008 മുതൽ സമരത്തിലാണെന്ന് ബാർ വിരുദ്ധപൗരസമിതി കൺവീനർ എ.ടി. പോൾസൺ പരാതിയിൽ വ്യക്തമാക്കി. തുടർന്ന് 2013 ൽ ബാറിനുള്ള അപേക്ഷ നിരസിച്ച് സർക്കാർ ഉത്തരവിട്ടുവെന്നു എന്നാൽ ഫോറിൻ ലിക്വർ റൂൾസ് 39-ാം ചട്ടപ്രകാരം വീണ്ടും ഇതേ കെട്ടിടത്തിൽ ബാർലൈസൻസിനു അപേക്ഷ നൽകിയി ട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. 2013 ൽ സർക്കാർ ഉത്തരവ് നൽകിയ സാഹചര്യത്തിൽ പരാതി വിഷയം സർക്കാർ പഠനവിധേയമാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ഫെബ്രുവരി എട്ടിനു ദേശീയ ലോക് അദാലത്ത്

ആലപ്പുഴ: ജില്ലാ നിയമ സേവന അതോറിറ്റി ജില്ലയിലെ എല്ലാ കോടതി കേന്ദ്രങ്ങളിലുമായി ഫെബ്രുവരി എട്ടിനു ദേശീയ ലോക് അദാലത്ത് നടത്തും. നിലവിൽ കോടതികളുടെ പരിഗണ നയിലിരിക്കുന്നതും ഒത്തുതീർപ്പാക്കാവുന്നതുമായ കേസുകൾ,വാഹനാപകട നഷ്ട പരിഹാര കേസുകൾ, ബാങ്കുകൾ സമർപ്പിച്ച വ...തുട൪ന്ന് വായിക്കുക


നിര്‍ഭയ കേസ് പ്രതികളെ ജനുവരി 22ന് രാവിലെ ഏഴുമണിക്കു തൂക്കിലേറ്റുo

ന്യൂഡൽഹി : നിര്‍ഭയ കേസ് പ്രതികളെ ജനുവരി 22ന് തൂക്കിലേറ്റും. ഡല്‍ഹി പാട്യാല ഹൗസ് കോടതി ഉത്തരവ് പുറപ്പെടുവിച്ചു. 22ന് രാവിലെ ഏഴുമണിക്കു പ്രതികളെ തൂക്കിലേറ്റുo. നിര്‍ഭ യുടെ അമ്മയയുടെ ഹര്‍ജിയിലാണ് ഉത്തരവ്. പ്രതികളുടെ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി...തുട൪ന്ന് വായിക്കുക


ശബരിമല കേസിന്റെ വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു

ന്യൂഡല്‍ഹി : ശബരിമല കേസിന്റെ വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. പുനഃപരിശോധനാ ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഒന്‍പതംഗ ബെഞ്ച് പരിഗണിക്കുന്നത്.ഒന്‍പതംഗ ബെഞ്ച് ഈമാസം 13 മുതല്‍ വാദം കേള്‍ക്കും. ജസ്റ്റീ...തുട൪ന്ന് വായിക്കുക


മാലിന്യ പ്ലാന്റ് തകരാര്‍; ടൈറ്റാനിയത്തിന് 37 കോടി നഷ്ടപരിഹാരം നല്‍കാന്‍ ആര്‍ബിട്രേഷന്‍ വിധി

തിരു: നിലവാരമില്ലാത്ത മാലിന്യ നിര്‍മാര്‍ജന പ്ലാന്റ് സ്ഥാപിച്ച കമ്പനി ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ടസ് ലിമിറ്റഡിന് 37 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ആര്‍ബിട്രേഷന്‍വിധി.മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി 40 കോടി രൂപ മുടക്കി സ്ഥാപിച്ച ന്യൂട്രലൈസേഷന്‍...തുട൪ന്ന് വായിക്കുക


നാലരവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവുശിക്ഷ

കാസര്‍കോട്: നാലരവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവുശിക്ഷ. 2018 ഒക്ടോബറില്‍ ബേഡകത്തെ രവീന്ദ്രന്റെ വീട്ടുമുറ്റത്ത് കളിക്കാനെത്തിയ ദലിത് ബാലികയാണ് പീഡിപ്പിക്കപ്പെട്ടത്.കാസര്‍കോട് കരിവേടകം നെട്ടിപ്പടുപ്പ് ശങ്കരംപടി സ്വദേശി വി.എസ്. രവീ...തുട൪ന്ന് വായിക്കുക


മഹാരാഷ്ട്രയില്‍ ബുധനാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ മുമ്പ്‌ എംഎൽഎമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കി വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഗവർണറോട്‌ സുപ്രീംകോടതി

ന്യൂഡൽഹി: മഹാരാഷ്ട്രയില്‍ എത്രയുംവേഗംവിശ്വാസവോട്ട് തേടണമെന്ന് സുപ്രീംകോടതിവിധി. ബുധനാഴ്‌ച വൈകിട്ട്‌ അഞ്ചിന്‌ മുമ്പ്‌ എംഎൽഎമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കി വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഗവർണറോട്‌ സുപ്രീംകോടതി ആവശ്യപ്പെട്ടു. അതിനുമുമ്പായിപ്രൊടെം സ്‌പ...തുട൪ന്ന് വായിക്കുക


മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പ്‌ എപ്പോൾ വേണമെന്ന്‌ സുപ്രീംകോടതി ചൊവ്വാഴ്‌ച പകൽ 10.30ന്‌ ഉത്തരവിടും

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പ്‌ എപ്പോൾ വേണമെന്ന്‌ സുപ്രീംകോടതി ചൊവ്വാഴ്‌ച പകൽ 10.30ന്‌ ഉത്തരവിടും. സർക്കാർ രൂപീകരണത്തിന്‌ അവകാശവാദം ഉന്നയിച്ച്‌ ദേവേന്ദ്ര ഫഡ്‌നാവിസ്‌ സമർപ്പിച്ച കത്തും സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ക്ഷണിച്ച്‌ ഗവർണർ നൽകിയ ...തുട൪ന്ന് വായിക്കുക


മഹാരാഷ്‌ട്രയിൽ ഗവർണറുടെ കത്തും ഭൂരിപക്ഷം അവകാശപ്പെട്ട്‌ ഫഡ്‌നാവിസ്‌ ഗവർണർക്കുനൽകിയ കത്തും തിങ്കളാഴ്‌ച രാവിലെ 10.30ന്‌ മുമ്പ്‌ ഹാജരാക്കണമെന്ന്‌ സുപ്രീം കോടതി

ന്യൂഡൽഹി : മഹാരാഷ്‌ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസിനെ സത്യപ്രതിജ്ഞയ്‌ക്ക്‌ ക്ഷണിച്ച ഗവർണറുടെ കത്തും ഭൂരിപക്ഷം അവകാശപ്പെട്ട്‌ ഫഡ്‌നാവിസ്‌ ഗവർണർക്കുനൽകിയ കത്തും തിങ്കളാഴ്‌ച രാവിലെ 10.30ന്‌ മുമ്പ്‌ ഹാജരാക്കണമെന്ന്‌ സുപ്രീം കോടതി. ഇവ പരിശോധിച്ചശേഷo വിശ്വാസവേ...തുട൪ന്ന് വായിക്കുക


ശബരിമല വിഷയം വിശാല ബെഞ്ച് കേള്‍ക്കേണ്ട വിഷയമാണെന്നു സുപ്രീം കോടതി

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന ഉത്തരവ് പുനപരിശോധിക്കാന്‍ സുപ്രീം കോടതിവിധി. യുവതി പ്രവേശന ഉത്തരവിനെതിരേസമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികളിലാണ് വിധി. ശബരി മല വിഷയം വിശാല ബെഞ്ച് കേള്‍ക്കേണ്ട വിഷയമാണെന്നും കോടതി. മതത്തിന് പ്രാധാന്യമു ണ്ടെന്നും മതവിശ്വാ...തുട൪ന്ന് വായിക്കുക


സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്ന് അഞ്ചംഗ ഭരണഘടന ബഞ്ച് വിധി

ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബഞ്ച് വിധിച്ചു. ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീംകോടതി ഭരണഘടനാബഞ്ച് ശരിവച്ചു. മൂന്ന് ജഡ്ജിമാര്‍ യോ...തുട൪ന്ന് വായിക്കുക


നാഷണൽ ലോക് അദാലത്ത് ഡിസംബർ 14 ന് തൃശൂർ ജില്ലയിലെ എല്ലാ കോടതി സമുച്ചയങ്ങളിലും

തൃശൂർ : ദേശീയ നിയമ സേവന അതോറിറ്റി തൃശൂർ ജില്ലയിലെ എല്ലാ കോടതി സമുച്ചയങ്ങളിലും ഡിസംബർ 14 ന് ലോക് അദാലത്ത് നടത്തുന്നു. കോടതികളിൽ നിലവിലുളള എല്ലാ സിവിൽ കേസുകളും ലഘുവായ ക്രിമിനൽ കേസുകളും കക്ഷികൾക്ക് താൽപര്യമുണ്ടെങ്കിൽ അദാലത്തിൽ പരിഗണിക്കും. കോടതികളിൽ ഫയൽ...തുട൪ന്ന് വായിക്കുക


അയോധ്യ തർക്കഭൂമിയിൽ സർക്കാർ ട്രസ്‌റ്റിന്‌ ക്ഷേത്രം നിർമിക്കാo: സുന്നി വഖഫ്‌ ബോർഡിന്‌ അഞ്ചേക്കർ ഭൂമി നൽകണo: സുപ്രീം കോടതി

ന്യൂഡൽഹി : അയോധ്യ തർക്കഭൂമിയിൽ സർക്കാർ ട്രസ്‌റ്റിന്‌ ക്ഷേത്രം നിർമിക്കാമെന്നും സുന്നി വഖഫ്‌ ബോർഡിന്‌ അഞ്ചേക്കർ ഭൂമി ഏറ്റെടുത്ത്‌ നൽകണമെന്നും സുപ്രീം കോടതിവിധിച്ചു.സുന്നി വഖഫ് ബോർഡിന് തർക്ക ഭൂമിയിൽ കൈവശാവകാശം തെളിയിക്കാനായില്ല. അയോധ്യയിൽപ്രധാ നപ്പെട്ട...തുട൪ന്ന് വായിക്കുക


തിസ്ഹസാരി കോടതിവളപ്പിലെ വെടിവയ്‌പിന്‌ ഉത്തരവാദികളായ പൊലീസ്‌ ഉദ്യോഗസ്ഥരെ സസ്‌പെൻഡ്‌ ചെയ്യാൻ ഡൽഹി ഹൈക്കോടതി

തിസ്ഹസാരി കോടതിവളപ്പിലെ വെടിവയ്‌പിന്‌ ഉത്തരവാദികളായ പൊലീസ്‌ ഉദ്യോഗസ്ഥരെ സസ്‌ പെൻഡ്‌ ചെയ്യാൻ ഡൽഹി ഹൈക്കോടതി ഉത്തരിവിട്ടു. പൊലീസും അഭിഭാഷകരും തമ്മിലുണ്ടായ ഏറ്റുമുട്ടൽ സംബന്ധിച്ച്‌ ജുഡീഷ്യൽ അന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടു. ഡൽഹി ഹൈക്കോടതി മുൻ ജസ്റ...തുട൪ന്ന് വായിക്കുക


സുപ്രധാന കേസുകളിൽ സുപ്രീംകോടതി നവംബർ ആദ്യവാരത്തിൽ വിധി പ്രസ്‌താവിച്ചേക്കും

ന്യൂഡൽഹി : ശബരിമല, അയോധ്യാഭൂമിത്തർക്ക കേസ്‌, റഫേൽ കേസ്‌ തുടങ്ങി സുപ്രധാനമായ പല കേസുകളിലും സുപ്രീംകോടതി നവംബർ ആദ്യവാരത്തിൽ വിധി പ്രസ്‌താവിച്ചേക്കും. ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ നവംബർ 17ന്‌ വിരമിക്കുമെന്നതിനാലാണിത്‌. ഈ മാസം 25 മുതൽ നവംബർ നാല്‌ വ...തുട൪ന്ന് വായിക്കുക


അയോധ്യഭൂമിതർക്ക കേസിൽ സുപ്രീംകോടതിയിൽ വാദം പൂർത്തിയാക്കി

ന്യൂഡൽഹി: അയോധ്യഭൂമിതർക്ക കേസിൽ സുപ്രീംകോടതിയിൽ വാദംപൂർത്തിയാക്കി.മധ്യസ്ഥ ചർച്ചകൾക്കായി ചുമതലപ്പെടുത്തിയ മൂന്നംഗ സമിതി റിപ്പോർട്ട്‌ സമർപ്പിച്ചു. ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച്‌ വ്യാഴാഴ്‌ച ചേംബറിൽ റിപ്പോ ർട്ട്‌ പരിഗണി...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.