Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്വപ്‌നയ്‌ക്കൊപ്പം ഭർത്താവും രണ്ട് കുട്ടികളുമുണ്ടായിരുന്നു സന്ദീപ് നായരിനെയും എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട് സ്വപ്‌ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ സന്ദീപിന്റെ വീട്ടിൽ റെയ്ഡ്; നിർണായക വിവരങ്ങൾ കണ്ടെത്തി ഉപയോഗശൂന്യമായ സ്‌കൂള്‍ ബാഗിലും പച്ചക്കറി നടാം

അറിയിപ്പുകള്‍

കൂടുതല്‍ 

കേരളത്തിന്റെ പരീക്ഷണ ബസ് പദ്ധതിക്ക് കേന്ദ്ര പുരസ്‌കാരം

12/11/2019

കൊച്ചി: കേരള സർക്കാർ പൊതുഗതാഗത ശാക്തീകരണത്തിന് അനസ്യൂതയാത്ര കൊച്ചി എന്ന ബൃഹത്പരിപാടിയുടെ ഭാഗമായി കൊച്ചിയിൽ ആരംഭിച്ച സ്മാർട്ട് ബസ് പദ്ധതിയ്ക്ക് കേന്ദ്ര നഗര-ഭവന മന്ത്രാലയത്തിന്റെ അർബൻ മൊബിലിറ്റി ഇന്ത്യ കോൺഫറൻസിൽ മികച്ച നഗര ബസ് സേവന പദ്ധതിക്കുള്ള പുരസ്‌ക്കാരം ലഭിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നടത്തുന്ന പൊതു ഗതാ ഗത സംരംഭങ്ങളിൽ സ്തുത്യർഹ സംരംഭം എന്ന നിലയിലാണ് അവാർഡ്.

2017-ൽ സംസ്ഥാന സർക്കാർ പൊതുഗതാഗത ശാക്തീകരണത്തിന് വിവിധ മാർഗങ്ങൾ പരീക്ഷാ ണാടിസ്ഥാനത്തിൽ കൊച്ചിയിൽ ആരംഭിക്കുന്നതിന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ ചുമ തലപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ 1000 ത്തോളം ബസുകളെ സേവനമേഖല തിരിച്ച് ഏഴ് ബസ് കമ്പനികളാക്കി. ഇവയിൽ പൊതുജനോപകാരപ്രദമായ സംവി ധാനമൊരുക്കി എല്ലാ ബസുകളിലും ജി.പി.എസ് അധിഷ്ഠിത വെഹിക്കിൾ ട്രാക്കിംഗ് സംവിധാന മൊരുക്കി. യാത്രാ ആസൂത്രണ ആപ്ലിക്കേഷനും പ്രാവർത്തികമാക്കി. എല്ലാ യാത്രയ്ക്കും ഒരേ യാത്രാകാർഡ് എന്ന നിലയിൽ കൊച്ചി മെട്രോയിൽ ഉപയോഗിക്കുന്ന കൊച്ചി വൺ കാർഡ് ബസുകളിലേക്ക് വ്യാപിപ്പിച്ചു. നിലവിൽ കൊച്ചിയിലെ 150 ബസ്സുകളിൽ കൊച്ചി വൺ കാർഡ് സംവിധാനം സ്വീകരിക്കുന്ന ഇലക്‌ട്രോണിക് ടിക്കറ്റിംഗ് മെഷീൻ ലഭ്യമാക്കി.

യാത്രാസൗഹൃദമാക്കാൻ യാത്ര വിവര സഹായസംവിധാനം എന്ന നിലയിൽ ബസ്സിനുള്ളിൽ സ്‌ക്രീൻ ഘടിപ്പിക്കുകയും യാത്രികർക്ക് തൽസമയ വാർത്തകളും റോഡ് സുരക്ഷ അറിയിപ്പു കളും യാത്രാവിവരണങ്ങളും നൽകുകയും ചെയ്തു. കൂടാതെ ബസ്സിനുള്ളിലും പുറത്തും നിരീ ക്ഷണ ക്യാമറകൾ ഘടിപ്പിച്ച് സുരക്ഷ ശക്തമാക്കി. ബസ് യാത്രയുടെ മുഴുവൻ വിവരങ്ങളും ബസ് ഉടമസ്ഥനും പോലീസിനും തൽസമയം ലഭ്യമാക്കുന്ന സംവിധാനം ഏർപ്പെടുത്തി. കാർഡ് ഉപയോഗിക്കുന്ന യാത്രികർക്ക് അഞ്ച് ശതമാനം ഇളവ് നൽകി. കൂടാതെ സ്ത്രീ ശാക്തീകരണ ത്തിന്റെ ഭാഗമായി ഈ ബസുകളിൽ വനിതാ പരിശോധകരെ നിയമിക്കുകയും ചെയ്തു.

ഈ സംവിധാനം കൊച്ചിയിലെ കെ.എസ്.ആർ.ടി.സി ഉൾപ്പെടെ മുഴുവൻ ബസുകളിലും ബോട്ടു കളിലും ഓട്ടോകളിലും വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. സർക്കാറിനോ ബസുടമയ്ക്കോ അധിക സാമ്പത്തികചെലവ് ഇല്ലാതെയാണ് ഇത് നടപ്പാക്കിയത്. കൊച്ചി വൺ കാർഡ് നടപ്പാക്കിയ ആക്സിസ് ബാങ്കിന്റെ സഹായത്തോടെ പേ ക്രാഫ്റ്റ്, ടെക്നോവിയ സൊലൂ ഷൻസ് എന്നിവ വഴിയാണ് ഈ സംവിധാനം ബസുകളിൽ നടപ്പിൽ വരുത്തുന്നത്. ഈ സംവി ധാനം പൂർണ്ണ തോതിൽ പ്രാവർത്തികമാവുന്നതോടെ യാത്രികർക്ക് കാർഡ് ബസ്സിനുള്ളിലെ മെഷീനിൽ ടാപ്പ് ചെയ്ത് യാത്ര ചെയ്യാനാവും.

കൊച്ചി വൺ കാർഡ് നിലവിൽ യാത്രയ്ക്കും ഷോപ്പിംഗിനും ഇളവുകളോടെ ഉപയോഗിക്കാൻ കഴിയും. കേരളത്തിലെ എല്ലാ അനുബന്ധ ആവശ്യങ്ങൾക്കും ഒറ്റകാർഡ് എന്ന ലക്ഷ്യത്തോ ടെയുള്ള പ്രവർത്തനങ്ങൾ സർക്കാർ നടപ്പിലാക്കുന്നുണ്ട്. യാത്രയ്ക്കും ഷോപ്പിംഗിനും ഉപയോഗി ക്കുന്ന കാർഡ് തന്നെ ഡ്രൈവിംഗ് ലൈസൻസിനായി ഉപയോഗിക്കാനാവും വിധമുള്ള ഗോഡ്സ് ഓൺ കൺട്രി ട്രാൻസിറ്റ് കാർഡ് (GOT) ഏർപ്പെടുത്താനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ട്.

നവംബർ 17ന് ലക്നൗവിൽ നടക്കുന്ന അർബൺ മൊബിലിറ്റി കോൺഫറൻസിന്റെ സമാപന സമ്മേളനത്തിൽ ഗതാഗത വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ പുരസ്‌ക്കാരം ഏറ്റുവാങ്ങും.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



സ്വപ്‌ന സുരേഷ് ബംഗളൂരുവിൽ എൻഐഎ കസ്റ്റഡി യിൽ

ബംഗളൂരു : തിരു.സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് ബംഗളൂരുവിൽ എൻഐഎ കസ്റ്റഡി യിൽ. കസ്റ്റംസും എൻഐഎയും സംയുക്തമായി ചേർന്നാണ് കസ്റ്റഡിയിലെടുക്കുന്നത്. സന്ദീപ് നായരിനെയും എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഭിഭാഷകന്റെ നിർദേശ പ്രകാരമാണ് സ്വപ്‌ന ബംഗളൂരുവിലേക്ക...തുട൪ന്ന് വായിക്കുക


ചേർത്തല താലൂക്ക് കണ്ടെൺമെന്റ് സോണായി പ്രഖ്യാപിച്ചു

ആലപ്പുഴ: ചേർത്തല താലൂക്കിന്റെ പരിധിയിലുള്ള മുഴുവൻ പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണാ യി പ്രഖ്യാപിച്ച് ലോക്ക് ഡൗൺ നിലവിൽ വരുത്തി ജില്ലാ കളക്ടർ ഉത്തരവായി. ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ നൂറനാട്, പാലമേൽ, താമരക്കുളം എന്നീ ഗ്രാമ പഞ്ചായത്തുകളുടെ ...തുട൪ന്ന് വായിക്കുക


മുതിര്‍ന്ന പൗരന്മാരെ സംരക്ഷിച്ചില്ലെങ്കില്‍ പരാതിപ്പെടണം

കോഴിക്കോട് : കുടുംബത്തിലെ മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കാതിരിക്കുകയോ ഉപദ്രവിക്കു കയോ ചെയ്താല്‍ പരാതിപ്പെടണമെന്ന് മെയിന്റനന്‍സ് ട്രൈബ്യൂണല്‍. കസബ വില്ലേജ് പരിധിയില്‍ പെട്ട പ്രദേശത്ത് മകന്‍ വീട്ടില്‍ നിന്ന് പുറത്താക്കിയെന്നും ദേഹോപദ്രവം ഏല്‍പിച്ചുവെന്...തുട൪ന്ന് വായിക്കുക


വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

കോഴിക്കോട് : പുറമേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വയോജനകള്‍ക്ക് കട്ടില്‍ വിതര ണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. അച്ചുതന്‍ വിതരണം ഉദ്ഘാടനം ചെയ്തു. 2019-20 വാര്‍ ഷിക പദ്ധതിയിലുള്‍പ്പെടുത്തി രണ്ടര ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. പ...തുട൪ന്ന് വായിക്കുക


സൈക്കിള്‍ വിതരണം ചെയ്തു

കണ്ണൂർ : സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളുടെ കുടുംബ ങ്ങളിലെ തെരഞ്ഞെടുത്ത വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ സൈക്കിള്‍ വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഗവ:സിറ്റി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തുറമുഖം-മ്യൂസിയം-പുരാരേഖ-പുരാവസ്തു വ...തുട൪ന്ന് വായിക്കുക


ഉപയോഗശൂന്യമായ സ്‌കൂള്‍ ബാഗിലും പച്ചക്കറി നടാം

കണ്ണൂര്‍: ഉപയോഗശൂന്യമായ സ്‌കൂള്‍ ബാഗിലും പച്ചക്കറി നടാം.കണ്ണൂര്‍ ജില്ലയില്‍ ആദ്യമായിഅത്ത രമൊരു പരീക്ഷണത്തിനൊരുങ്ങുകയാണ് ഹരിത കേരളം മിഷന്‍ -കുഞ്ഞിത്തൈ-പദ്ധതിയിലൂടെ. പച്ചക്കറി കൃഷി പദ്ധതിക്ക് പെരളശ്ശേരി പഞ്ചായത്തിലെ ഐവര്‍കുളം ഗ്രാമീണ പാഠശാല എല്‍ പി സ്...തുട൪ന്ന് വായിക്കുക


ഇരിങ്ങപ്പുറം-വന്നേരി മാസികയ്ക്ക് കവർ ഡിസൈൻ ചെയ്ത് സമ്മാനം നേടാം

ഗുരുവായൂർ: ഇരിങ്ങപ്പുറം-വന്നേരി കിണർ ഉദ്ഘാടനത്തോട് അനുബന്ധിച്ചിറങ്ങുന്ന മാസികയുടെ കവർ ഡിസൈൻ ചെയ്യാൻ അവസരം. ഗുരുവായൂർ നഗരസഭയിലെ ഇരുപത്തിയാറാം വാർഡിലെ നാടിന്റെ പൊതു സ്വത്തായ ഇരിങ്ങപ്പുറം - വന്നേരി പൊതുകിണറിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് മാസിക തയ്യ...തുട൪ന്ന് വായിക്കുക


രണ്ടേകാല്‍ ലക്ഷത്തില്‍ അധികം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

പത്തനംതിട്ട : ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ വില്‍ക്കാനായി കാറില്‍ കൊണ്ടുവന്ന നിരോ ധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയില്‍. 2, 28, 800 രൂപ വിലവരുന്ന 2860 പാക്കറ്റ് പുകയില ഉത്പന്നങ്ങള്‍ കാറില്‍ കടത്തിയ പത്തനാപുരം കടയ്ക്കാമണ്‍ സ്വദേശി ഷമീറിനെ (...തുട൪ന്ന് വായിക്കുക


ആരോഗ്യ പ്രവര്‍ത്തകര്‍ സേവനമനുഷ്ഠിക്കുന്നത് നമുക്ക് വേണ്ടി; ദയവായി അവരുടെ മനോവീര്യം തകര്‍ക്കരുത്: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: തിരുവനന്തപുരം പൂന്തുറയില്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന തരത്തില്‍ ചിലര്‍ നിരത്തിലിറങ്ങിയത് അത്യന്തം വേദനാജനകമായ സംഭവമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇന്ന് മാത്രം തിരുവനന്തപുരം ജില്ലയില്‍ 129 പേര്‍ക്കാണ് ...തുട൪ന്ന് വായിക്കുക


വെള്ളിയാഴ്ച 416 പേർക്ക് കൂടി കോവിഡ്; 112 പേർ രോഗമുക്തിചികിത്സയിലുള്ളത് 3099 പേർ; 14 പുതിയ ഹോട്ട് സ്‌പോട്ടുകൾ

തിരു: കേരളത്തിൽ വെള്ളിയാഴ്ച 416 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണ റായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 129 പേർക്കും, ആലപ്പുഴ ജില്ല യിൽ നിന്നുള്ള 50 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 41 പേർക്കും, പത്തനംതിട്ട ജില്...തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധം: നിർദേശങ്ങൾ പാലിക്കണം, നിയന്ത്രണങ്ങൾ ലംഘിക്കുന്നത് അപകടകരം: മന്ത്രി കെ.കെ.ശൈലജ

തിരു:കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണ മെന്നും നിയന്ത്രണങ്ങൾ ലംഘിച്ച് തെരുവിലിറങ്ങുന്നത് അപകടകരമാണെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. കേരളത്തിന്റെ ചില ഭാഗങ്ങളിൽ ഗുരുതരമായ സാഹചര്യമാ ണുള്ളത്. എല്ലാവരുട...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം കോർപ്പറേഷനിലെ നിയന്ത്രണങ്ങൾ ഒരാഴ്ചത്തേക്കു കൂടി ദീർഘിപ്പിക്കും

തിരുവനന്തപുരം കോർപ്പറേഷനിലെ നിയന്ത്രണങ്ങൾ ഒരാഴ്ചത്തേക്കു കൂടി ദീർഘിപ്പിക്കാൻ തീരുമാ നിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതിവ്യാപന മേഖലകളിലെ ട്രിപ്പിൾ ലോ ക്ക്ഡൗൺ കൂടുതൽ ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ...തുട൪ന്ന് വായിക്കുക


കോയിക്കല്‍-കരിക്കോട്, കുണ്ടറ പള്ളിമുക്ക് റോഡ് വികസനം സര്‍വെ നടപടികള്‍ ഉടന്‍ ആരംഭിക്കും

കുണ്ടറ : കോയിക്കല്‍-കരിക്കോട്, കുണ്ടറ പള്ളിമുക്ക് റോഡ് വികസനം സര്‍വേ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ദേശീയ പാത 744 ലെ കോയിക്കല്‍-കരി ക്കോട് പാത വികസനവും കുണ്ടറ പളളിമുക്ക് മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത...തുട൪ന്ന് വായിക്കുക


പൂന്തുറ സംഭവം അപലപനിയം; പോലീസ് സംരക്ഷണം അനിവാര്യം: ഐ.എം.എ

തിരു: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ച് അതീവ ഗുരുതരമായ പൂന്തുറയില്‍ ഒരു കൂട്ടര്‍ തെരുവിലിറങ്ങുകയും ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ ഐ.എം.എ. തിരുവനന്തപുരം പ്രതിഷേധിച്ചു. നാടിനെ മഹാമാരിയില്‍ നിന്നും കര കയറ്റാ...തുട൪ന്ന് വായിക്കുക


ഫാഷൻ ലോകവും ഡിജിറ്റൽ വഴിയേ; ഇൻഡിവുഡ് ഫാഷൻ പ്രീമിയർ ലീഗ് ഓൺലൈൻ വർക്ഷോപ്പുകൾ ആരംഭിക്കുന്നു

കൊച്ചി: കോവിഡ് മഹാമാരിയെത്തുടർന്ന് തൊഴിൽ മേഖലകളിലാകെ അനിശ്ചിതത്വംനിലനിൽ ക്കുന്ന ഈ കാലഘട്ടത്തിൽ, ഫാഷൻ ഈ മേഖലയ്ക്കാകെ പുതിയ ഊർജ്ജംപകരുകഎന്നലക്ഷ്യം മുൻനിർത്തി, ദാലു ഫാഷൻ ഫാക്ടറിയുമായി സഹകരിച്ച് ഇൻഡിവുഡ് ഫാഷൻ പ്രീമിയർ ലീഗും മിസ്റ്റർ & മിസ്സിസ് ഇൻ‌ഡിവുഡും...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.