Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്വപ്‌നയ്‌ക്കൊപ്പം ഭർത്താവും രണ്ട് കുട്ടികളുമുണ്ടായിരുന്നു സന്ദീപ് നായരിനെയും എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട് സ്വപ്‌ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ സന്ദീപിന്റെ വീട്ടിൽ റെയ്ഡ്; നിർണായക വിവരങ്ങൾ കണ്ടെത്തി ഉപയോഗശൂന്യമായ സ്‌കൂള്‍ ബാഗിലും പച്ചക്കറി നടാം

അറിയിപ്പുകള്‍

കൂടുതല്‍ 

രക്ഷാപ്രവർത്തനത്തിനിടയിൽ മരണപ്പെട്ട ലൈഫ് ഗാർഡിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും ഭാര്യക്ക് സ്ഥിരം ജോലി ഉത്തരവുo മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമാറി

12/11/2019

തിരു: ശംഖുംമുഖം ബീച്ചിൽ ലൈഫ് ഗാർഡായി സേവനം സേവനമനുഷ്ഠിക്കവേ രക്ഷാപ്രവർത്ത നത്തിനിടയിൽ മരണപ്പെട്ട ലൈഫ് ഗാർഡ് ജോൺസൺ ഗബ്രിയേലിന്റെ കുടുംബത്തിന് ധന സഹായവും ഗബ്രിയേലിന്റെ ഭാര്യയുടെ നിയമന ഉത്തരവും ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമാറി. ജോൺസൺ ഗബ്രിയേലിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയിൽ നിന്നും 10 ലക്ഷം രൂപയുടെ പ്രത്യേക ധനസഹായവും അദ്ദേഹത്തിന്റെ ഭാര്യക്ക് വിനോദസഞ്ചാര വകുപ്പിന് കീഴിൽ സ്ഥിരം ജോലി നൽകി കൊണ്ടുള്ള നിയമന ഉത്തരവുമാണ് ശംഖുമുഖത്ത് വെച്ച് മന്ത്രി കൈമാറിയത്.

ശംഖുമുഖം ബീച്ചിൽ അതിശക്തമായ തിരയിൽപ്പെട്ട യുവതിയെ അതിസാഹസികമായി രക്ഷിച്ച് സഹപ്രവർത്തകർക്ക് കൈമാറുന്നതിനിടയിൽ തിരയിൽപ്പെട്ട ജോൺസന്റെ തല പാറക്കെട്ടിൽ അടിച്ച് ബോധരഹിതനായാതിനെ തുടർന്ന് കാണാതാവുകയും പിന്നീട് മൃതദേഹം കണ്ടെത്തുക യുമായിരുന്നു. ജോൺസൺ ഗബ്രിയേലിന്റെ ഭാര്യയും രണ്ടു കുട്ടികളുമടങ്ങിയ നിരാലംബ കുടും ബത്തിന് പരിരക്ഷയും ജീവിത സുരക്ഷയും ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ പ്രത്യേക താല്പ ര്യം എടുക്കുകയായിരുന്നു. അങ്ങേയറ്റം ധീരമായ പ്രവൃത്തിയാണ് ജോൺസൺ കാണിച്ചതെന്നും സ്വന്തം ജീവൻ പോലും വക വെക്കാതെ സ്വന്തം കടമ നിറവേറ്റിയധീരനാണ് ജോൺസൺഎന്നും മന്ത്രി പറഞ്ഞു.

ജോണ്‍സണ്‍ തന്റെ സേവന കാലയളവില്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ കോവളം, ശംഖുമുഖം, വേളി ബീച്ചുകളില്‍ തിരയില്‍പ്പെട്ട വിദേശികളും സ്വദേശീകളുമായ നിരവധി പേരു ടെ വിലപ്പെട്ട ജീവനുകള്‍ രക്ഷപ്പെടുത്തിയ വ്യക്തിയായിരുന്നു.പന്ത്രണ്ട് വര്‍ഷത്തോളം ജോൺസ ന്റെ വിലപ്പെട്ട സേവനം വകുപ്പിന് ലഭ്യമായിട്ടുണ്ട്. വിനോദസഞ്ചാരവകുപ്പിന് കീഴിലുള്ള എല്ലാ ലൈഫ് ഗാര്‍ഡുകള്‍ക്കും മാതൃകയായിരുന്നു ജോണ്‍സണ്‍. ലൈഫ് ഗാര്‍ഡ് എന്ന നിലയില്‍ എല്ലാ അര്‍ത്ഥത്തിലും മികച്ച സേവനം കാഴ്ചവെച്ച വ്യക്തി ആയിരുന്നു ജോണ്‍സണ്‍ ഗബ്രിയേല്‍.രക്ഷാ പ്രവര്‍ത്തനത്തിനിയില്‍ തന്റെ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായപ്പോഴും താന്‍ രക്ഷപ്പെ ടുത്താന്‍ ശ്രമിച്ച പെണ്‍കുട്ടിയെ സുരക്ഷിതമായി കൂടെ രക്ഷാപ്രവര്‍ത്തനത്തിന് കടലിലിറങ്ങിയ ലൈഫ് ഗാര്‍ഡുകളെ ഏല്‍പിച്ചു എന്നത് അദ്ദേഹം തന്റെ ജോലിയോട് എത്ര മാത്രം ആത്മാര്‍ത്ഥത പുലര്‍ത്തിയിരുന്നു എന്നത് നമുക്ക് മനസിലാക്കിത്തരുന്നുണ്ട് എന്ന് മന്ത്രി പറഞ്ഞു.

വളരെ അപകടകരമായി മറ്റുള്ളവരുടെ ജീവരക്ഷക്കായി പ്രവർത്തിക്കുന്നവരാണ് ലൈഫ് ഗാർഡു കൾ. അതുകൊണ്ട് തന്നെ വളരെ അനുഭാവപരമായാണ് ഇടതു സർക്കാർ ലൈഫാ ഗാർഡുകളെ സമീപിക്കുന്നത്. ഈ മേഖലയിലെ അപകട സാധ്യത പരിഗണിച്ച് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍ പ്പെടുത്തികൊണ്ട് സർക്കാർ ഉത്തരവിറക്കി. കൂടാതെ ദിവസം 100 രൂപ നിരക്കില്‍റിസ്ക് അലവന്‍ സ് പുനഃസ്ഥാപിച്ചു. ലൈഫ് ഗാർഡുകൾക്ക് ആവശ്യമായ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ആവശ്യ ത്തിന് നല്‍കിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

നിലവില്‍ ലൈഫ് ഗാര്‍ഡുകള്‍ക്ക് റിട്ടയര്‍മെന്റിന് ഒരു നിശ്ചിതപ്രായമില്ല. റിട്ടയര്‍മെന്റ് പ്രായം നിശ്ചയിച്ച് പിരിഞ്ഞ് പോകുന്ന ലൈഫ് ഗാര്‍ഡുകള്‍ക്ക് ഒരു നിശ്ചിത തുക നല്‍കുവാനും അങ്ങ നെ അവര്‍ക്ക് റിട്ടയര്‍മെന്റിനുശേഷം ഉള്ള സുരക്ഷിതമായ ഒരു ജീവിതം ഉറപ്പുവരുത്താനുമുള്ള പദ്ധതി ടൂറിസം വകുപ്പ് തയ്യാറാക്കി വരുകയാണെന്നും മന്ത്രി അറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസ്വപ്‌ന സുരേഷ് ബംഗളൂരുവിൽ എൻഐഎ കസ്റ്റഡി യിൽ

ബംഗളൂരു : തിരു.സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് ബംഗളൂരുവിൽ എൻഐഎ കസ്റ്റഡി യിൽ. കസ്റ്റംസും എൻഐഎയും സംയുക്തമായി ചേർന്നാണ് കസ്റ്റഡിയിലെടുക്കുന്നത്. സന്ദീപ് നായരിനെയും എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഭിഭാഷകന്റെ നിർദേശ പ്രകാരമാണ് സ്വപ്‌ന ബംഗളൂരുവിലേക്ക...തുട൪ന്ന് വായിക്കുക


ചേർത്തല താലൂക്ക് കണ്ടെൺമെന്റ് സോണായി പ്രഖ്യാപിച്ചു

ആലപ്പുഴ: ചേർത്തല താലൂക്കിന്റെ പരിധിയിലുള്ള മുഴുവൻ പ്രദേശങ്ങളും കണ്ടെയ്ൻമെന്റ് സോണാ യി പ്രഖ്യാപിച്ച് ലോക്ക് ഡൗൺ നിലവിൽ വരുത്തി ജില്ലാ കളക്ടർ ഉത്തരവായി. ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ നൂറനാട്, പാലമേൽ, താമരക്കുളം എന്നീ ഗ്രാമ പഞ്ചായത്തുകളുടെ ...തുട൪ന്ന് വായിക്കുക


മുതിര്‍ന്ന പൗരന്മാരെ സംരക്ഷിച്ചില്ലെങ്കില്‍ പരാതിപ്പെടണം

കോഴിക്കോട് : കുടുംബത്തിലെ മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കാതിരിക്കുകയോ ഉപദ്രവിക്കു കയോ ചെയ്താല്‍ പരാതിപ്പെടണമെന്ന് മെയിന്റനന്‍സ് ട്രൈബ്യൂണല്‍. കസബ വില്ലേജ് പരിധിയില്‍ പെട്ട പ്രദേശത്ത് മകന്‍ വീട്ടില്‍ നിന്ന് പുറത്താക്കിയെന്നും ദേഹോപദ്രവം ഏല്‍പിച്ചുവെന്...തുട൪ന്ന് വായിക്കുക


വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

കോഴിക്കോട് : പുറമേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വയോജനകള്‍ക്ക് കട്ടില്‍ വിതര ണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. അച്ചുതന്‍ വിതരണം ഉദ്ഘാടനം ചെയ്തു. 2019-20 വാര്‍ ഷിക പദ്ധതിയിലുള്‍പ്പെടുത്തി രണ്ടര ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. പ...തുട൪ന്ന് വായിക്കുക


സൈക്കിള്‍ വിതരണം ചെയ്തു

കണ്ണൂർ : സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളുടെ കുടുംബ ങ്ങളിലെ തെരഞ്ഞെടുത്ത വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യ സൈക്കിള്‍ വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഗവ:സിറ്റി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തുറമുഖം-മ്യൂസിയം-പുരാരേഖ-പുരാവസ്തു വ...തുട൪ന്ന് വായിക്കുക


ഉപയോഗശൂന്യമായ സ്‌കൂള്‍ ബാഗിലും പച്ചക്കറി നടാം

കണ്ണൂര്‍: ഉപയോഗശൂന്യമായ സ്‌കൂള്‍ ബാഗിലും പച്ചക്കറി നടാം.കണ്ണൂര്‍ ജില്ലയില്‍ ആദ്യമായിഅത്ത രമൊരു പരീക്ഷണത്തിനൊരുങ്ങുകയാണ് ഹരിത കേരളം മിഷന്‍ -കുഞ്ഞിത്തൈ-പദ്ധതിയിലൂടെ. പച്ചക്കറി കൃഷി പദ്ധതിക്ക് പെരളശ്ശേരി പഞ്ചായത്തിലെ ഐവര്‍കുളം ഗ്രാമീണ പാഠശാല എല്‍ പി സ്...തുട൪ന്ന് വായിക്കുക


ഇരിങ്ങപ്പുറം-വന്നേരി മാസികയ്ക്ക് കവർ ഡിസൈൻ ചെയ്ത് സമ്മാനം നേടാം

ഗുരുവായൂർ: ഇരിങ്ങപ്പുറം-വന്നേരി കിണർ ഉദ്ഘാടനത്തോട് അനുബന്ധിച്ചിറങ്ങുന്ന മാസികയുടെ കവർ ഡിസൈൻ ചെയ്യാൻ അവസരം. ഗുരുവായൂർ നഗരസഭയിലെ ഇരുപത്തിയാറാം വാർഡിലെ നാടിന്റെ പൊതു സ്വത്തായ ഇരിങ്ങപ്പുറം - വന്നേരി പൊതുകിണറിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് മാസിക തയ്യ...തുട൪ന്ന് വായിക്കുക


രണ്ടേകാല്‍ ലക്ഷത്തില്‍ അധികം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

പത്തനംതിട്ട : ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ വില്‍ക്കാനായി കാറില്‍ കൊണ്ടുവന്ന നിരോ ധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയില്‍. 2, 28, 800 രൂപ വിലവരുന്ന 2860 പാക്കറ്റ് പുകയില ഉത്പന്നങ്ങള്‍ കാറില്‍ കടത്തിയ പത്തനാപുരം കടയ്ക്കാമണ്‍ സ്വദേശി ഷമീറിനെ (...തുട൪ന്ന് വായിക്കുക


ആരോഗ്യ പ്രവര്‍ത്തകര്‍ സേവനമനുഷ്ഠിക്കുന്നത് നമുക്ക് വേണ്ടി; ദയവായി അവരുടെ മനോവീര്യം തകര്‍ക്കരുത്: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: തിരുവനന്തപുരം പൂന്തുറയില്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന തരത്തില്‍ ചിലര്‍ നിരത്തിലിറങ്ങിയത് അത്യന്തം വേദനാജനകമായ സംഭവമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇന്ന് മാത്രം തിരുവനന്തപുരം ജില്ലയില്‍ 129 പേര്‍ക്കാണ് ...തുട൪ന്ന് വായിക്കുക


വെള്ളിയാഴ്ച 416 പേർക്ക് കൂടി കോവിഡ്; 112 പേർ രോഗമുക്തിചികിത്സയിലുള്ളത് 3099 പേർ; 14 പുതിയ ഹോട്ട് സ്‌പോട്ടുകൾ

തിരു: കേരളത്തിൽ വെള്ളിയാഴ്ച 416 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണ റായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 129 പേർക്കും, ആലപ്പുഴ ജില്ല യിൽ നിന്നുള്ള 50 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 41 പേർക്കും, പത്തനംതിട്ട ജില്...തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധം: നിർദേശങ്ങൾ പാലിക്കണം, നിയന്ത്രണങ്ങൾ ലംഘിക്കുന്നത് അപകടകരം: മന്ത്രി കെ.കെ.ശൈലജ

തിരു:കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണ മെന്നും നിയന്ത്രണങ്ങൾ ലംഘിച്ച് തെരുവിലിറങ്ങുന്നത് അപകടകരമാണെന്നും ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. കേരളത്തിന്റെ ചില ഭാഗങ്ങളിൽ ഗുരുതരമായ സാഹചര്യമാ ണുള്ളത്. എല്ലാവരുട...തുട൪ന്ന് വായിക്കുക


തിരുവനന്തപുരം കോർപ്പറേഷനിലെ നിയന്ത്രണങ്ങൾ ഒരാഴ്ചത്തേക്കു കൂടി ദീർഘിപ്പിക്കും

തിരുവനന്തപുരം കോർപ്പറേഷനിലെ നിയന്ത്രണങ്ങൾ ഒരാഴ്ചത്തേക്കു കൂടി ദീർഘിപ്പിക്കാൻ തീരുമാ നിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതിവ്യാപന മേഖലകളിലെ ട്രിപ്പിൾ ലോ ക്ക്ഡൗൺ കൂടുതൽ ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ...തുട൪ന്ന് വായിക്കുക


കോയിക്കല്‍-കരിക്കോട്, കുണ്ടറ പള്ളിമുക്ക് റോഡ് വികസനം സര്‍വെ നടപടികള്‍ ഉടന്‍ ആരംഭിക്കും

കുണ്ടറ : കോയിക്കല്‍-കരിക്കോട്, കുണ്ടറ പള്ളിമുക്ക് റോഡ് വികസനം സര്‍വേ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ദേശീയ പാത 744 ലെ കോയിക്കല്‍-കരി ക്കോട് പാത വികസനവും കുണ്ടറ പളളിമുക്ക് മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത...തുട൪ന്ന് വായിക്കുക


പൂന്തുറ സംഭവം അപലപനിയം; പോലീസ് സംരക്ഷണം അനിവാര്യം: ഐ.എം.എ

തിരു: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ച് അതീവ ഗുരുതരമായ പൂന്തുറയില്‍ ഒരു കൂട്ടര്‍ തെരുവിലിറങ്ങുകയും ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ ഐ.എം.എ. തിരുവനന്തപുരം പ്രതിഷേധിച്ചു. നാടിനെ മഹാമാരിയില്‍ നിന്നും കര കയറ്റാ...തുട൪ന്ന് വായിക്കുക


ഫാഷൻ ലോകവും ഡിജിറ്റൽ വഴിയേ; ഇൻഡിവുഡ് ഫാഷൻ പ്രീമിയർ ലീഗ് ഓൺലൈൻ വർക്ഷോപ്പുകൾ ആരംഭിക്കുന്നു

കൊച്ചി: കോവിഡ് മഹാമാരിയെത്തുടർന്ന് തൊഴിൽ മേഖലകളിലാകെ അനിശ്ചിതത്വംനിലനിൽ ക്കുന്ന ഈ കാലഘട്ടത്തിൽ, ഫാഷൻ ഈ മേഖലയ്ക്കാകെ പുതിയ ഊർജ്ജംപകരുകഎന്നലക്ഷ്യം മുൻനിർത്തി, ദാലു ഫാഷൻ ഫാക്ടറിയുമായി സഹകരിച്ച് ഇൻഡിവുഡ് ഫാഷൻ പ്രീമിയർ ലീഗും മിസ്റ്റർ & മിസ്സിസ് ഇൻ‌ഡിവുഡും...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.