Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്വപ്‌നയ്‌ക്കൊപ്പം ഭർത്താവും രണ്ട് കുട്ടികളുമുണ്ടായിരുന്നു സന്ദീപ് നായരിനെയും എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട് സ്വപ്‌ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ സന്ദീപിന്റെ വീട്ടിൽ റെയ്ഡ്; നിർണായക വിവരങ്ങൾ കണ്ടെത്തി ഉപയോഗശൂന്യമായ സ്‌കൂള്‍ ബാഗിലും പച്ചക്കറി നടാം

ആരോഗ്യം

കൂടുതല്‍ 

ആരോഗ്യ കേന്ദ്രങ്ങള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ ആരോഗ്യ വകുപ്പ്മന്ത്രി സമ്മാനിച്ചു

11/11/2019

തിരു: ഒന്നിച്ച് പ്രവര്‍ത്തിച്ചാല്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ വലിയ നേട്ടം കൈവരി ക്കാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. കേരളത്തിലെ ഓരോ ആശു പത്രികളും വളരെയധികം ശ്രദ്ധിക്കണം. എല്ലാവരുംകൂടി നടത്തിയ ഭഗീരഥ പ്രയത്‌നമാണ് കേര ളത്തിന് ഇത്രയും പുരസ്‌കാരങ്ങള്‍ നേടിത്തന്നത്. ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകു പ്പും ചേര്‍ന്ന് വലിയ പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ശാരീരികവും മാനസികമായ ആരോഗ്യം ഉറപ്പ് വരുത്തി ആശുപത്രികളെ ഏറ്റവും മികവുറ്റതാക്കുക എന്നതാണ് ലക്ഷ്യം. ആ ഒരു ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമായി രാജ്യത്തെ മികച്ച ആരോഗ്യ സ്ഥാപനങ്ങളില്‍ 12 എണ്ണവും കേരളത്തിന് നേടാനായി. മാതൃ, ശിശു മരണ നിരക്കില്‍ ഏറ്റവും കുറവ് കേരള ത്തിലാണെന്ന പ്രത്യേകതയുമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. മികച്ച ആരോഗ്യ കേന്ദ്രങ്ങള്‍ക്കുള്ള പുരസ്‌കാര വിതരണം തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ വച്ച് ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ മേഖലയുടെ പുരോഗതിയ്ക്കായി ഈ സര്‍ക്കാര്‍ വലിയ പ്രവര്‍ത്തനമാണ് നടത്തിവരു ന്നത്. പകര്‍ച്ചവ്യാധികളും ജീവിതശൈലീ രോഗങ്ങളുമാണ് കേരളത്തെ ഏറ്റവുമധികം അലട്ടു ന്നത്. പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി ചില മാര്‍ഗരേഖയനുസരിച്ച് ആരോഗ്യ ജാഗ്രത ക്യാമ്പ യിന്‍ സംഘടിപ്പിച്ചു. പ്രതിദിനം പ്രതിരോധമാണ് ഇതിലൂടെ ലക്ഷ്യമാക്കിയത്. അതിന്റെ പരിപൂര്‍ ണതയ്ക്ക് എല്ലാവരും ഇനിയും ശ്രദ്ധിക്കേണ്ടതാണ്. കേരളത്തെ അലട്ടുന്ന മറ്റൊന്നാണ് ജീവിത ശൈലീ രോഗങ്ങള്‍. 55,000 ത്തോളം പുതിയ ക്യാന്‍സര്‍ രോഗികള്‍ പ്രതിവര്‍ഷം ഉണ്ടാകുന്നു ണ്ടെന്നാണ് കണക്ക്. ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗരേഖയാണ് അബലംബിക്കുന്നത്. രോഗം വന്നവരുടെ ചികിത്സയ്ക്കായി വലിയ സൗകര്യങ്ങ ളാണ് ആശുപത്രികളിലൊരുക്കുന്നത്. ജീവിതശൈലീ രോഗങ്ങള്‍ക്കായി അമൃതം ആരോഗ്യം പദ്ധതി നടപ്പിലാക്കി. രോഗം മുന്‍കൂട്ടി കണ്ടുപിടിക്കുന്നതിനായി കുടുംബാരോഗ്യ കേന്ദ്രങ്ങളി ല്‍ക്കൂടി സൗകര്യമുണ്ടാക്കി.

266 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബരാരോഗ്യ കേന്ദ്രമാക്കി മാറ്റാന്‍ ആദ്യ വര്‍ഷത്തില്‍ തന്നെ സാധിച്ചു. രണ്ടാമത്തെ വര്‍ഷത്തില്‍ 504 കേന്ദ്രങ്ങളേയാണ് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയിരിക്കുന്നത്. അവയില്‍ മിക്കതിലേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍തുടങ്ങിക്കഴിഞ്ഞു വെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷത്തെ കായകല്‍പ്, നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ. എസ്), സംസ്ഥാനത്തെ തന്നെ അക്രഡിറ്റേഷന്‍ പദ്ധതിയായ കാഷ് (KASH) എന്നീ അവാര്‍ഡുകള്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സമ്മാനിച്ചു.

ജില്ലാതല ആശുപത്രികളില്‍ ഒന്നാം സ്ഥാനത്തെത്തിയ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് 50 ലക്ഷം രൂപ സമ്മാനിച്ചു. ജില്ലാ തലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ കോഴിക്കോട് ജനറല്‍ ആശുപത്രി (ബീച്ച് ഹോസ്പിറ്റല്‍) 20 ലക്ഷം രൂപയും മൂന്നാം സ്ഥാനം കരസ്ഥമാക്കിയ ആലുവ (എറണാകുളം) ജില്ലാ അശുപത്രി 5 ലക്ഷം രൂപയും ഏറ്റുവാങ്ങി. ജില്ലാതലത്തില്‍ 70% ത്തില്‍ കൂടുതല്‍ നേടിയ 8 ആശുപത്രികള്‍ക്ക് 3 ലക്ഷം രൂപ വീതം പ്രോത്സാഹന സമ്മാനമായിനല്‍കി.

സബ് ജില്ലാതലത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രികോട്ടത്തറ 15 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തെത്തിയ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി പയ്യന്നൂര്‍ 10 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തെത്തിയ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി കൊടുങ്ങ ല്ലൂര്‍ 3 ലക്ഷം രൂപയും ഏറ്റുവാങ്ങി. സബ് ജില്ലാതലത്തില്‍ 70% ത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 4 ആശുപത്രികള്‍ക്ക് 1 ലക്ഷം രൂപ വീതം പ്രോത്സാഹന സമ്മാനമായി ലഭിച്ചു. മികച്ച സാമൂഹ്യാ രോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം/പ്രാഥമികാരോഗ്യ കേന്ദ്രം, അര്‍ബര്‍ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയ്ക്കുള്ള അവാര്‍ഡുകളും സമ്മാനിച്ചു.

ഇതോടൊപ്പം എന്‍.ക്യൂ.എ.എസ് കരസ്ഥമാക്കിയ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡും കാഷ് (KASH) അവാര്‍ഡും വിതരണം ചെയ്തു. സംസ്ഥാനത്ത് നിന്നും ഇതുവരെ 55 സ്ഥാപനങ്ങളാണ് എന്‍.ക്യു. എ. എസ് അംഗീകാരം നേടിയത്. ഇതോടുകൂടി രാജ്യത്തെ ആദ്യത്തെ 12 സ്ഥാനവും കേരളം കരസ്ഥമാക്കിയിരിക്കുകയാണ്. തിരുവനന്തപുരം, ഒറ്റശേഖരമംഗലം, പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം അടുത്തിടെ 99% സ്‌കോറോടെ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം കാസര്‍ഗോഡ് കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രവും 99% മാര്‍ക്ക് കരസ്ഥമാക്കിയിരുന്നു. ജില്ലാ തല ആശുപത്രികളുടെ ഗണത്തില്‍ ഡബ്ല്യൂ & സി കോഴിക്കോട് 96% മാക്കുകള്‍ നേടി ഇന്ത്യയിലെ തന്നെ ഒന്നാം സ്ഥാനം പങ്കുവെയ്ച്ചു. സബ്ജില്ലാ ആശുപത്രികളുടെ ഗണത്തില്‍ 98.7% മാര്‍ക്കുകള്‍ നേടി താലൂക്ക് ആശുപത്രി ചാലക്കുടി ഇന്ത്യയില്‍ ഒന്നാമതെത്തി. ഈ സ്ഥാപനങ്ങളും അവാര്‍ഡ് ഏറ്റുവാങ്ങി.

എന്‍.ക്യു.എ.എസ് അംഗീകാരം നേടിയ 55 ആശുപത്രികളെ ഉള്‍ക്കൊള്ളിച്ച നാള്‍വഴികള്‍ എന്ന ആല്‍ബത്തിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

നഗരസഭ ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. ബി. ഇക്ബാല്‍ മുഖ്യാതിഥിയായിരുന്നു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ഡല്‍ഹി എന്‍.എച്ച്.എസ്.ആര്‍.സി. അഡൈ്വ സര്‍ ഡോ. ജെ.എന്‍. ശ്രീവാസ്തവ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. വി.ഡി.ദേവസ്യഎം. എല്‍.എ., എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍.സരിത, എന്‍.എച്ച്.എം. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. വി.ആര്‍. രാജു, ആയുഷ് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. സുഭാഷ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. അജയകുമാര്‍, എന്‍.എച്ച്.എം. സ്റ്റേറ്റ് ക്വാളിറ്റി ഓഫീസര്‍ ഡോ. അംജിത് ഇ കുട്ടി എന്നി വര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംറിവേഴ്‌സ് ക്വാറന്റൈന്‍ ശക്തിപ്പെടുത്തണം: പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പത്തനംതിട്ട : സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തുവരുന്ന സാഹചര്യ ത്തില്‍ ജില്ലയില്‍ റിവേഴ്‌സ് ക്വാറന്റൈന്‍ ശക്തിപ്പെ ടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ഡോ.എ.എല്‍.ഷീജ അറിയിച്ചു. 60ന് മുകളിലും 10ന് താഴെയും പ്രായമു...തുട൪ന്ന് വായിക്കുക


വയോജന വിശ്രമ കേന്ദ്രം തുറന്നു

കോഴിക്കോട് : പുറമേരി ഗ്രാമ പഞ്ചായത്ത് വയോജനങ്ങള്‍ക്കായി നിര്‍മ്മിച്ച വിനോദ വിശ്രമ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ. അച്യുതന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇക്കാലത്ത് പ്രായമായവര്‍ വീടുകളില്‍ ഒറ്റപ്പെടുന്ന സ്ഥിതിയാണുള്ളതെന്നും സമപ്രാ...തുട൪ന്ന് വായിക്കുക


കൂടെയുണ്ട് അങ്കണവാടികള്‍: മൂന്നാംഘട്ട പ്രവര്‍ത്തനം ആരംഭിച്ചു:നവജാത ശിശുപരിചരണം, ജനസംഖ്യാദിനം വിഷയങ്ങളില്‍ ഓണ്‍ലൈന്‍ ബോധവത്കരണ ക്ലാസ്

തിരു: സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച കൂടെയുണ്ട്- അങ്കണവാടികള്‍- പദ്ധതിയുടെ മൂന്നാം ഘട്ട പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് ബാധിച്ചാല്‍ വളരെപ്പെ ട്ടന്ന് ഗുരുത...തുട൪ന്ന് വായിക്കുക


സൂപ്പര്‍ സ്‌പ്രെഡ് തടയാന്‍ ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍

തിരു: തിരുവനന്തപുരം ജില്ലയില്‍ കോവിഡ്-19 സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയ പശ്ചാ ത്തലത്തില്‍ സൂപ്പര്‍ സ്‌പ്രെഡ് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറിന്റെ നേതൃത്വത്തില്‍ ഉന്നതല യോഗം ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. മുഖ്യമന്ത്രിയു...തുട൪ന്ന് വായിക്കുക


ട്രിപ്പിൾ ലോക്ക് ഡൗൺ: ആശുപത്രിയിൽ തിരക്ക് ഒഴിവാക്കണം

തിരു: ട്രിപ്പിൾ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാലും തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിലെ തിരക്ക് ഒഴിവാക്കാനുള്ള നടപടികളുമായി രോഗികൾ സഹകരിക്കണമെന്ന് ആശുപത്രി അധികൃതർ അഭ്യർത്ഥിച്ചു. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗങ്ങ...തുട൪ന്ന് വായിക്കുക


ബി പോസിറ്റീവ് പ്ലാസ്മ ആവശ്യമുണ്ട്

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് രോഗിയ്ക്ക് ബി പോസി റ്റീവ് പ്ലാസ്മ ആവശ്യമുണ്ട്. പ്ലാസ്മ നൽകാൻ താല്പര്യമുള്ളവരും 2020 ജൂൺ 24നു മുമ്പ് കോവിഡ് വി മുക്തരായവരുമായ വ്യക്തികൾ താഴെപ്പറയുന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണമെന്ന് ആശുപത്രി അധികൃതർ...തുട൪ന്ന് വായിക്കുക


വീട്ടിലിരുന്ന് ഡോക്ടറെ കാണാം: കേരളം ഇന്ത്യയില്‍ ഒന്നാമത് : ഇനി ഇംഹാന്‍സിന്റെ സേവനവും ലഭ്യമാണ്

തിരു: വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ കഴിയുന്ന സംസ്ഥാനത്തിന്റെ ടെലി മെഡിസിന്‍ സംവി ധാനം രാജ്യത്ത് ഒന്നാമതായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആന്ധ്രാപ്രദേശിനെ പിന്തള്ളിയാണ് പ്രവര്‍ത്തനമാരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇ-സഞ്ജീവന...തുട൪ന്ന് വായിക്കുക


പിണറായി ആയുര്‍വേദാശുപത്രിക്ക് പുതിയ കെട്ടിടമൊരുങ്ങുന്നു; ഉദ്ഘാടനം ഒന്‍പതിന് മുഖ്യമന്ത്രി നിര്‍വഹിക്കും

കണ്ണൂർ; കിടത്തി ചികിത്സ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ പിണറായി ആയുര്‍വേദ ആശു പത്രിക്ക് പുതിയ കെട്ടിടമൊരുങ്ങുന്നു. കെട്ടിടത്തിന്റെ ഒന്നാം ഘട്ട പ്രവൃത്തി ഉദ്ഘാടനം ജൂലൈ ഒന്‍പതിന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ്...തുട൪ന്ന് വായിക്കുക


ഗുരുവായൂർ ദേവസ്വം ആനത്താവളത്തിലെ കൊമ്പൻമാർക്ക് ഒരുമാസം നീളുന്ന സുഖചികിത്സയ്ക്ക് തുടക്കമായി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആനത്താവളത്തിലെ കൊമ്പൻമാർക്ക് ഒരുമാസം നീളുന്ന സുഖചികിത്സയ്ക്ക് തുടക്കമായി. പിടിയാനകളും കൊമ്പൻമാരും ഉൾപ്പടെ 25- ആനകൾസുഖചികി ത്സയ്ക്കായി അണിനിരന്നു. മദപ്പാടിൽ തളച്ചിട്ടുള്ള കൊമ്പന്മാരിൽ കൂടുതൽ അപകടകാരികളായ വർക്ക് നീരിൽ നിന്...തുട൪ന്ന് വായിക്കുക


209 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 2129 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 3048; 10,295 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: കേരളത്തില്‍ ഇന്ന് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ല യില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍...തുട൪ന്ന് വായിക്കുക


എന്‍ഡോസള്‍ഫാന്‍ റിഹാബിലിറ്റേഷന്‍ വില്ലേജ് ശിലാസ്ഥാപനം നിര്‍വഹിച്ചു

തിരു: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെപുനരധിവാസത്തിനായി മൂളിയാര്‍ വില്ലേജില്‍ സ്ഥാപിക്കുന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസ വില്ലേജിന്റെ ശിലാ സ്ഥാപ ന ചടങ്ങ് വീഡിയോ കോണ്‍ഫറന്‍സ് വഴി ആരോഗ്യ സാമൂഹ്യനീതിവകുപ്പ് മന്ത്രി കെ.കെ.ശൈ ലജ ടീച്ചര്‍ ...തുട൪ന്ന് വായിക്കുക


കാസര്‍ഗോഡ് ജില്ലയിലെ എന്‍മകജെ ബഡ്‌സ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു

തിരു: കാസര്‍ഗോഡ് ജില്ലയിലെ എന്‍മകജെ പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂളിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഏറ്റവും കൂടുതല്‍ ദുരി...തുട൪ന്ന് വായിക്കുക


ജാഗ്രത എന്നത്തേക്കാളും വേണം, ക്വാറൻറ്റൈൻകാരെ ഒറ്റപ്പെടുത്തരുത്- മുഖ്യമന്ത്രി

തിരു: കോവിഡ് പ്രതിരോധത്തിൽ നമ്മുടെ ജാഗ്രത എന്നത്തേക്കാളും കൂടുതൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗവ്യാപന തോത് വലുതാവുകയും ഒരു ദിവസം 200 ആദ്യമായി കടക്കുകയും ചെയ്തു. 14 ജില്ലകളിലും രോഗബാധിതർ വർധിച്ചു. നേരത്തേയുള്ള തിൽ നിന്ന് വ്യത്യസ്തമായ...തുട൪ന്ന് വായിക്കുക


പൊന്‍കുന്നത്തെ ആശുപത്രിയിലെ എല്ലാ ജീവനക്കാര്‍ക്കും കോവിഡ് പരിശോധന നടത്തും

പൊന്‍കുന്നo : രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പൊന്‍കുന്നത്തെ സ്വകാര്യആശുപത്രിയിലെ എല്ലാ ജീവനക്കാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ജില്ലാകളക്ടര്‍ എം.അഞ്ജന അറിയിച്ചു. ആദ്യം രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിനിയുടെ സമ്പര്‍ക്ക പട്ടിക...തുട൪ന്ന് വായിക്കുക


രോഗികള്‍ക്ക് ആശ്വാസമായി അഴിയൂരിലെ പാലിയേറ്റീവ് പ്രവര്‍ത്തനം

കോഴിക്കോട് : അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് പ്രവര്‍ത്തനം രോഗികള്‍ക്ക് ആശ്വാ സമാകുന്നു. ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപ വകയിരുത്തിപ്രാഥ മികാരോഗ്യകേന്ദ്രം മുഖേനയാണ് പ്രവര്‍ത്തനം. അന്‍പതിനായിരം രൂപ മരുന്നിനായും നീക്കി വെച...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.