Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആര്‍ദ്രം ജനകീയ കാമ്പയിന് തുടക്കമായി ഡോക്ടർമാർക്ക് പ്രാക്ടീസിന് രജിസ്‌ട്രേഷൻ നിർബന്ധം ആവേശത്തിരയിളക്കി ബീച്ച് ഗെയിംസിന് തുടക്കമായി കളിചിരിയുമായി മിഠായി കുട്ടിക്കൂട്ടം ഒത്തുചേരുന്നു തിരു - പത്തോളം പോത്തുകളെ ട്രെയിന്‍ ഇടിച്ചു;ചത്തു

അറിയിപ്പുകള്‍

കൂടുതല്‍ 

അയോധ്യകേസ് അന്തിമ വിധി:സമാധാനം പാലിക്കുമെന്ന് സര്‍വ്വകക്ഷി യോഗം

8/11/2019

തിരു: ബാബറി മസ്ജിദ് -രാമജന്മ ഭൂമി തര്‍ക്ക വിഷയത്തില്‍ സുപ്രീംകോടതിയുടെഅന്തിമവിധി വരുന്ന പശ്ചാത്തലത്തില്‍ തിരു.ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേ റ്റില്‍ സര്‍വ്വകക്ഷി സമാധാനയോഗം ചേര്‍ന്നു. വിധി എന്തുതന്നെയായാലും സമാധാനപാലനത്തി ന് ജില്ലയിലെ എല്ലാ വ്യക്തികളും സംഘടനകളും സഹകരിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു.

സമാധാനം തകര്‍ക്കുന്നതിനുള്ള ശ്രമങ്ങളെ ശക്തമായി നേരിടും. വ്യാജ ഐ.ഡി. ഉപയോഗിച്ച് സോഷ്യല്‍മീഡിയ വഴിയുള്ള പ്രചാരണം നിരീക്ഷിക്കുകയും നടപടിയെടുക്കുകയും ചെയ്യും.ജില്ല യിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും മതമേലധ്യക്ഷന്മാരും യോഗത്തില്‍ പങ്കെടുത്തു.സമാധാ ന പാലനത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയകക്ഷി പ്രതിനിധികളും മതമേലധ്യക്ഷന്മാരും അറിയിച്ചു. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് സമാധാനാന്തരീക്ഷം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് കള ക്ടറേറ്റിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കാം. നമ്പര്‍ 0471 2730045, 2730067.

പ്രധാന യോഗ തീരുമാനങ്ങള്‍

ജില്ലയില്‍ പ്രാദേശിക തലത്തില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെയും മതസാംസ്‌ക്കാരിക സംഘട നകളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ സമാധാന കമ്മിറ്റികള്‍ അടിയന്ത രമായി വിളിച്ചു ചേര്‍ക്കണം. അതതു പോലീസ് സബ് ഡിവിഷനുകളില്‍ ഡി.വൈ.എസ്.പി. മാ രുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെയും സംഘടനകളുടെയും സമാധാന യോഗം വിളിക്കുക യും സുരക്ഷാക്രമീകരണങ്ങള്‍ വിശകലനം ചെയ്യുകയും വേണം.

പോലീസ് സബ് ഡിവിഷനുകളിലെ യോഗതീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ അതത് പോലീസ് സ്റ്റേഷന്‍ പരിധിയിലെ സെന്‍സിറ്റീവ് സ്ഥലങ്ങളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തി ല്‍ സമാധാനകമ്മിറ്റികള്‍ രൂപീകരിക്കുകയും സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുകയും വേണം.

കോടതി വിധി അതിന്റെ ശരിയായ അന്തസത്തയില്‍ സമൂഹത്തില്‍ അവതരിപ്പിക്കാന്‍ മതമേല ധ്യക്ഷ•ാരും രാഷ്ട്രീയപാര്‍ട്ടി നേതാക്കളും മാധ്യമ പ്രതിനിധികളും ശ്രദ്ധിക്കണം.

വ്യാജ ഐ.ഡി. ഉപയോഗിച്ച് സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചരണം നടത്തുന്നത് ജില്ലാ പോലീ സ് മേധാവിമാര്‍ സൈബര്‍ വിഭാഗം വഴി അടിയന്തര നിരീക്ഷണം ഏര്‍പ്പടുത്തുകയും നടപടി സ്വീകരിക്കുകയും വേണം.

ചാനല്‍ ചര്‍ച്ചകളില്‍ കോടതി വിധിയുടെ വിശകലനം ഒഴിവാക്കുന്നത് ഉചിതമായിരിക്കും. റിപ്പോര്‍ട്ടിംഗില്‍ മാധ്യമങ്ങള്‍ മിതത്വം പാലിക്കണം.

ജില്ലയിലെ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്ന പ്രദേശങ്ങളില്‍ പോലീസ് പിക്കറ്റ് അടക്കമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം.

അടിയന്തരസാഹചര്യത്തില്‍ ജില്ലയില്‍ ഡ്രൈഡേ പ്രഖ്യാപിക്കും.

ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവി സ്വീകരിക്കുന്ന മുന്‍കരുതലുകളും ആക്ഷന്‍ പ്ലാനുകളും ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറെ അറിയിക്കണം.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തിരുപ്പതിയില്‍ താജ് തിരുപ്പതി പ്രവര്‍ത്തനം തുടങ്ങി

കൊച്ചി: ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയുടെ പ്രസിദ്ധമായ ഹോട്ടല്‍ ബ്രാന്‍ഡായ താജിന്‍റെ പുതിയ ഹോട്ടല്‍ തിരുപ്പതിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ലോകത്തിലെതന്നെ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രങ്ങളിലൊന്നായ തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിന് സമീപമുള്ള...തുട൪ന്ന് വായിക്കുക


സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഭക്ഷണങ്ങളുടെ ഗുണവും അളവും വിലയും പരിശോധിക്കും

പത്തനംതിട്ട : സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഭക്ഷണസാധനങ്ങളുടെ ഗുണ നിലവാരം പരിശോധിക്കുന്നതിന് ഭക്ഷ്യപൊതുവിതരണ വകുപ്പ് സ്‌ക്വാഡുകളെ നിയോഗിച്ചു.ഭക്ഷ്യ സുരക്ഷാ വകുപ്പ് തയാറാക്കിയ ഭക്ഷണ സാധനങ്ങളുടെ വിലവിവര പട്ടിക എല്ലാ ഭക്ഷണശാലക ളിലും കടകളി...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് വയോജന സൗഹൃദ സമൂഹം സൃഷ്ടിക്കാൻ കുടുംബശ്രീയും കിലയും നവം.19, 20 മാസ്‌കറ്റ് ഹോട്ടലിൽ ശിൽപശാല സംഘടിപ്പിക്കും

തിരു: സംസ്ഥാനത്ത് വയോജന സൗഹൃദ സമൂഹം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ യും കിലയും കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി നവംബർ 19, 20 തീയതികളിൽ തിരുവനന്ത പുരം മാസ്‌കറ്റ് ഹോട്ടലിൽ ശിൽപശാല സംഘടിപ്പിക്കും. വയോജനങ്ങളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിന്റെ പശ്ചാത്...തുട൪ന്ന് വായിക്കുക


വിദ്യാര്‍ഥികള്‍ ചരിത്രാവബോധമുള്ളവരാകണം;മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

തിരു: പുരാവസ്തു-പുരാരേഖ വകുപ്പിന്റെ ചരിത്രരേഖകള്‍ അടുത്തറിയാനെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നതായി തുറമുഖ-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്ന പ്പള്ളി പറഞ്ഞു. പുരാരേഖകള്‍ സമൂഹത്തിന്റെ ഓര്‍മയാണ്. വിദ്യാര്‍ഥികള്‍ ചരിത്...തുട൪ന്ന് വായിക്കുക


ആവേശത്തിരയിളക്കി ബീച്ച് ഗെയിംസിന് തുടക്കമായി

തിരു: കായികക്കുതിപ്പ് ലക്ഷ്യമിട്ട് സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന്റെ ജില്ലാതല മത്സരങ്ങള്‍ക്ക് ആവേശത്തുടക്കം.വന്‍ ജനപങ്കാളിത്തത്തോടെ മത്സരങ്ങള്‍ നടക്കുന്നു. മലപ്പുറം പൊന്നാനി ഹാര്‍ബറില്‍ നടന്ന പരിപാടിയില്‍ വടംവലി മ...തുട൪ന്ന് വായിക്കുക


കളിചിരിയുമായി മിഠായി കുട്ടിക്കൂട്ടം ഒത്തുചേരുന്നു

തിരു: സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ സഹകരണത്തോടെ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പിലാക്കുന്ന മിഠായി പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികളും അവരുടെ രക്ഷിതാക്കളും ഒരു വേദിയില്‍ ഒത്തുകൂടുകയാണ്. നവംബര്‍ 19-ാം തീയതി ഉച്ചയ്ക്ക് 12 മണിയ്ക്ക് തിരുവ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് സാന്നിദ്ധ്യം വിപുലീകരിച്ച് ടാറ്റയുടെ സുദിയോ

തിരു: രാജ്യത്തെ ഏറ്റവും വലുതും വേഗത്തില്‍ വളരുന്നതുമായ റീട്ടെയില്‍ ചെയിനുകളിലൊന്നായ ടാറ്റയുടെ ട്രെന്റ് തിരുവനന്തപുരത്ത് എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് സ്റ്റോര്‍ സുദിയോ തുറന്നു. കേശവ ദാസപുരത്ത് പി.മാധവന്‍തമ്പി ഹാളിലാണ് ബ്രാന്‍ഡ് സ്റ്റോര്‍ തുറന്നിരിക്കുന്നത...തുട൪ന്ന് വായിക്കുക


ഇന്ത്യ- യൂറോപ്പ് ബിസിനസ് ഫോറത്തിൽ ടെക്നോപാർക്ക് കമ്പിനികളും

തിരു; ഡൽഹിയിൽ ഈ മാസം 21,22 തീയതികളിൽ നടക്കുന്ന ഇന്ത്യ- യൂറോപ്പ് ബിസിനസ് ഫോറ ത്തിൽ ടെക്നോപാർത്തിലെ ഉൾപ്പടെ 11 കമ്പിനികൾ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ഐടി കമ്പിനികളുടെ കൂട്ടായ്മയായ ജിടെക് ( ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ്) ആണ് 11 കമ്പനി കളുടെ...തുട൪ന്ന് വായിക്കുക


ശബരിമല മണ്ഡലപൂജ നടതുറന്നു

ശബരിമല മണ്ഡലപൂജ നടതുറന്നു...തുട൪ന്ന് വായിക്കുക


പമ്പയിലേക്ക് ചെറിയ വാഹനങ്ങള്‍ കടത്തി വിടുന്നതിന് അനുമതി തേടും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമല മണ്ഡല - മകരവിളക്ക് തീര്‍ഥാടന കാലത്ത് ഡ്രൈവര്‍മാരുള്ള ചെറിയ വാഹനങ്ങള്‍ നിലയ്ക്കല്‍ നിന്നും പമ്പയിലേക്ക് കടത്തി വിടുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടു മെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല സന്നിധാനത്ത് മണ്ഡല ഉത്സവ ഒ...തുട൪ന്ന് വായിക്കുക


പുണ്യം പൂങ്കാവനം പദ്ധതി ഒമ്പതാം വര്‍ഷത്തിലേക്ക്

ശബരിമല: തീര്‍ഥാടനകാലം മാലിന്യ മുക്തമാക്കുന്നതിന് എട്ടു വര്‍ഷം മുന്‍പ് ആരംഭിച്ച പുണ്യം പൂങ്കാവനം പദ്ധതി വിജയകരമായ ഒമ്പതാം വര്‍ഷത്തിലേക്ക് കടക്കുകയാണെന്ന് പദ്ധതിയുടെ ശില്പി കൂടിയായ ഐജി പി.വിജയന്‍ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ശബരിമലയെ മാത്രമല്ല ...തുട൪ന്ന് വായിക്കുക


ശബരിമല മീഡിയാ സെന്ററിന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു

ശബരിമല മണ്ഡല - മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് സന്നിധാനം വലിയ നടപ്പന്തലിനു സമീപം പ്രവര്‍ത്തനം തുടങ്ങിയ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയാ സെന്ററി ന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ശബരിമല ...തുട൪ന്ന് വായിക്കുക


ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ഇടത്താവളമായ കുറ്റിപ്പുറം മിനിപമ്പ തുറന്നുകൊടുത്തു

കുറ്റിപ്പുറം: ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ഇടത്താവളമായ കുറ്റിപ്പുറം മിനിപമ്പ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഭക്തര്‍ക്കായി തുറന്നുകൊടുത്തു. ചടങ്ങിന്റെ ഉദ്ഘാടനം പൊന്നാനി ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് കെ.ലക്ഷ്മി നിര്‍വഹിച്ചു. തവനൂര്‍ ഗ്രാമപഞ്ചായത്ത് പ...തുട൪ന്ന് വായിക്കുക


കായികരംഗത്തെ കേരള ചരിത്രമാണ് ബീച്ച് ഗെയിംസെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

പൊന്നാനി:കായികരംഗത്തെകേരളചരിത്രമാണ് ബീച്ച് ഗെയിംസെന്ന് സ്പീക്കര്‍പി.ശ്രീരാമകൃഷ്ണന്‍. ഹാര്‍ബറില്‍ ബീച്ച് ഗെയിംസിന്റെ ജില്ലാതല മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരി ക്കുകയായിരുന്നു അദ്ദേഹം. കടലിനോട് ഏറ്റുമുട്ടുന്ന തീരദേശ വാസികള്‍ക്ക് കായിക മേഖല ...തുട൪ന്ന് വായിക്കുക


ഇനി നിങ്ങള്‍ ഒറ്റയ്ക്കല്ല.. കൂടെ തണലായി ഞങ്ങളുണ്ട്: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

ഇനി നിങ്ങള്‍ ഒറ്റയ്ക്കല്ല... കൂടെ തണലായി ഞങ്ങളുണ്ട്. പൊന്നാനി നഗരസഭ എട്ടാം വാര്‍ഡിലെ മാമ്പ്ര സരോജിനിയമ്മയെ ചേര്‍ത്ത് പിടിച്ച് ഗൃഹ സന്ദര്‍ശനത്തെത്തിയ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞപ്പോള്‍ സരോജിനിയമ്മയുടെ മുഖം ആശ്വാസത്താല്‍ വിടര്‍ന്നു. സംസ്ഥാനത്തൊ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.