Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സർക്കാർ അപൂർവ ദൃശ്യങ്ങൾ ശേഖരിക്കുന്നു ആയുര്‍വേദ ഔഷധ സസ്യകൃഷി കേരളത്തിലുടനീളം വ്യാപിപ്പിക്കുo ആത്മ രാജ്യാന്തര ചലച്ചിത്രമേള 21 മുതൽ കോട്ടയം ആനശ്വര തീയറ്ററിൽ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം നിയന്ത്രണവിധേയം ഈ വര്‍ഷം സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈവച്ചു പിടിപ്പിക്കും - മന്ത്രി ടി.പി രാമകൃഷ്ണന്‍

അറിയിപ്പുകള്‍

കൂടുതല്‍ 

ഇന്‍ക്രിമെന്റ് എന്ന വാക്ക് എത്രയോ ഉപയോഗിച്ചിട്ടും അതിന്റെ കൃത്യമായ മലയാളവാക്ക് കണ്ടെത്തിയവര്‍ വിരലിലെണ്ണാവുന്നവര്‍

8/11/2019

കോഴിക്കോട് :കാണാതായ പശുവിനെ അന്വേഷിച്ചു നടന്നതില്‍ നിന്നും മലയാളത്തിലുണ്ടായ വാക്കേതാണ് ? പശു വിശ്രമിക്കുന്ന സ്ഥലം തേടിനടന്നതില്‍ നിന്നാണ് ഈ വാക്ക് ഉണ്ടായതെന്ന് മറ്റൊരു വാദം എന്തായാലും ഇത് ഒരു അന്വേഷണമാണ് ഉത്തരം നിങ്ങള്‍ക്കറിയാമോ? കൂടോത്രം എന്ന വാക്ക് ഏത് പദത്തില്‍ നിന്നാണ് വന്നതെന്ന് അറിയുമോ,കോഴിക്കോട് സര്‍ക്കാര്‍ ജീവന ക്കാര്‍ക്കായി നടത്തിയ പ്രശ്നോത്തരി മത്സരത്തിലെ പ്രാഥമിക ഘട്ടത്തിലെ ചോദ്യങ്ങളില്‍ ചില താണ് ഇവ. ഗവേഷണം, ഗൂഢതന്ത്രം, എന്നീ ഉത്തരങ്ങള്‍ കണ്ടെത്താന്‍ തലപുകച്ചുവെങ്കിലും ഈ ചോദ്യങ്ങള്‍ സദസ്സില്‍ ചിരിയുണര്‍ത്തി. ഇന്‍ക്രിമെന്റ് എന്ന വാക്ക് എത്രയോ ഉപയോഗിച്ചിട്ടും അതിന്റെ കൃത്യമായ മലയാളവാക്ക് ക്വിസ്മാസ്റ്റര്‍ ചോദിച്ചപ്പോള്‍ ഉത്തരം കണ്ടെത്തിയവര്‍ വിരലി ലെണ്ണാവുന്നവരായിരുന്നു. ഭരണഭാഷാവാരാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലാ ഭരണ കൂടവും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായി സര്‍ക്കാര്‍ ജീവ നക്കാര്‍ക്കായി കളക്ടറേറ്റില്‍ സംഘടിപ്പിച്ച പ്രശ്‌നോത്തരിയിലാണ് രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമുയര്‍ന്നത്. ചിരിച്ചും ചിന്തിപ്പിച്ചും തീര്‍ത്തും അറിവിന്റെ ആഘോഷമായി ഉദ്യോഗ സ്ഥര്‍ മത്സരത്തെ കൊണ്ടാടി. വാശിയോടെ മത്സരിക്കുകയായിരുന്നു ഓരോ ഉദ്യോഗസ്ഥരും. നേരിട്ട് ചോദ്യങ്ങള്‍ നല്‍കുന്ന ശൈലിയില്‍നിന്ന് വ്യത്യസ്തമായി മനസ്സില്‍ ചോദ്യവും ഉത്തരവും എന്നും നിലനിര്‍ത്തുന്ന ശൈലിയാണ് ക്വിസ്മാസ്റ്റര്‍ സാജിദ് ടി.വി സ്വീകരിച്ചത്.

മലയാള ഭാഷയുടെ ഉള്ളറകളിലേക്ക് മത്സരാത്ഥികളെ കൈ പിടിച്ചുകൊണ്ട് പോകാന്‍ മത്സര ത്തിന് കഴിഞ്ഞു. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ഉദ്യോഗസ്ഥരുള്‍പ്പെടുന്ന 54 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ജര്‍മനിയിലെ മികവിന്റെ കേന്ദ്രങ്ങളില്‍ ഉള്‍പ്പെട്ടതാണ് ട്യൂബിങ്ങ്ടണ്‍ സര്‍വ്വകലാശാല, 11 നോബല്‍ ജേതാക്കളെ സൃഷ്ടിച്ച ഈ സ്ഥാപനത്തിന് മലയാള വുമായി എന്താണ് ബന്ധം? എനിക്ക് ഇംഗ്‌ളീഷ് അറിയില്ല മന്ത്രിസഭ തീരുമാനങ്ങള്‍ ഉള്‍പ്പെടെ എല്ലാം മലയാളത്തില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട മന്ത്രി ആരാണ്, തുടങ്ങിയ ചോദ്യങ്ങളും മത്സരാര്‍ഥികളെ ആലോചനയിലാഴ്ത്തി. പ്രാഥമിക റൗണ്ടിനുശേഷം 6 ടീമുകളെ അവസാന ഘട്ട മത്സരത്തിലേക്ക് പരിഗണിച്ചത്. മത്സരത്തില്‍ മെഡിക്കല്‍ കോളേജ് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്മെ ന്റിലെ അതുല്‍ എസ്.എസ്, ശ്രീജിത്ത് വി.കെ ഒന്നാം സ്ഥാനവും, വിദ്യാഭ്യാസ വകുപ്പിലെ വിവേക് പയ്യോളി, ആര്‍ രസ്ന രണ്ടാം സ്ഥാനവും, വടകര ജി.എസ്.ടി ഓഫീസിലെ പി.കെ ശോഭ, ബിന്ദു മോള്‍ പി.എസ് മൂന്നാം സ്ഥാനവും നേടി.

അറിവിന്റെ പുതിയ പാഠങ്ങളുമായാണ് ഉദ്യോഗസ്ഥരെല്ലാം മടങ്ങിയത്. പ്രശ്നോത്തരി മത്സരത്തി ലെ വിജയികള്‍ക്കും സമ്മാനദാനവും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ ഉപന്യാസ രചന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും അസിസ്റ്റന്റ് കലക്ടര്‍ ഡി.ആര്‍ മേഘശ്രീ, എ.ഡി.എം റോഷ്നി നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ഉപന്യാസ രചന മത്സരത്തില്‍ എരഞ്ഞിപ്പാലം ഇ.എസ്.ഐ ഡിസ്പന്‍സറിയിലെ എ.എന്‍.എം കെ വനജകുമാരി ഒന്നാം സ്ഥാനവും, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ ക്ലാര്‍ക്ക് അബു ഉനൈസ് രണ്ടാം സ്ഥാനവും, റവന്യൂ വിഭാഗം ക്ലാര്‍ക്ക് ടി.എം സജീന്ദ്രന്‍ മൂന്നാം സ്ഥാനവും നേടി. ജില്ലാ ഇന്‍ഫര്‍ മേഷന്‍ ഓഫീസര്‍ കെ.കല ചടങ്ങില്‍ നന്ദി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംസൂര്യതാപം, സൂര്യാഘാതം: ജാഗ്രത പാലിക്കണം : ഡോ:എ.വി.രാംദാസ്

കാസര്‍കോട് : ജില്ലയില്‍ ചൂടുകൂടുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സൂര്യതാപം, സൂര്യാ ഘാതം തുടങ്ങിയ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ഡെപ്യൂട്ടി ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ ഡോ:എ.വി.രാംദാസ് അറിയിച്ചു. ധാരാളമായി വെള്ളം കുടിക്കുകയും എപ...തുട൪ന്ന് വായിക്കുക


സർക്കാർ അപൂർവ ദൃശ്യങ്ങൾ ശേഖരിക്കുന്നു

തിരു : ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ആർകൈവ്സ് വിപുലമാക്കുന്നതിന്റെ ഭാഗമായി അപൂർവ ദൃശ്യങ്ങൾ വില നൽകി ശേഖരിക്കുന്നു. സംസ്ഥാന ചരിത്രം, സംസ്‌കാരം, വ്യക്തികൾ, സംഭവങ്ങൾ, സ്ഥലങ്ങൾ, സ്മാരകങ്ങൾ തുടങ്ങിയവ സംബന്ധിച്ച അപൂർവദൃശ്യങ്ങൾ കൈവശമു ള്ളവരിൽ നിന്നും അവ...തുട൪ന്ന് വായിക്കുക


ആകാശയാത്രാസംഘം ഗവർണറെ സന്ദർശിച്ചു

തിരു: സ്വന്തം വീടും സ്‌കൂളുമെന്നതിനപ്പുറം മറ്റൊരു ലോകം കാണാത്ത ഒരു കൂട്ടം കുട്ടികൾക്കും അവരുടെ അമ്മമാർക്കും പുതിയ അനുഭവമായി ആകാശയാത്ര. 3500 ഓളം കുട്ടികൾ പഠിക്കുന്ന പയ്യോളി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഭിന്നശേഷിക്കാരായകുട്ടികൾ ക്കും അവരുട...തുട൪ന്ന് വായിക്കുക


ആയുര്‍വേദ ഔഷധ സസ്യകൃഷി കേരളത്തിലുടനീളം വ്യാപിപ്പിക്കുo

തിരു: ആയുര്‍വേദ ഔഷധ രംഗത്തെ അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ സംസ്ഥാനത്തുടനീളം ആയുര്‍വേദ ഔഷധ സസ്യ കൃഷി വ്യാപിപ്പിക്കാന്‍ തീരുമാനം. ആയുഷ് വകുപ്പിലേയും കൃഷി വകുപ്പിലേയും ഔഷധ സസ്യകൃഷിക്ക് ലഭ്യമായ ഫണ്ട് ഉപയോഗിച്ചുകൊണ്ട് ഇത് സാധ്യമാക്കുo. ഇത...തുട൪ന്ന് വായിക്കുക


ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം നിയന്ത്രണവിധേയം

കാക്കനാട്: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഇന്നലെ വൈകീട്ടോടെ ഉണ്ടായ തീ പിടുത്തംപൂര്‍ണ്ണമായും നിയന്ത്രണ വിധേയമായി. ഇന്നലെ വൈകീട്ട് 3.15ഓടെ മാലിന്യ പ്ലാന്റില്‍ തീ പിടുത്തം ഉണ്ടായതി നെ തുടര്‍ന്ന് ജില്ലയിലെ ഏഴ് ഫയര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള 110 അഗ്നിശമ...തുട൪ന്ന് വായിക്കുക


ആറ്റുകാൽ പൊങ്കാല: വൈദ്യുത അപകടങ്ങൾ ഒഴിവാക്കാനുളള മാർഗനിർദ്ദേശങ്ങൾ

തിരു: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് വൈദ്യുത ലൈറ്റുകളുടെയും അനുബന്ധ ഉപകര ണങ്ങളുടെയും സമീപത്ത് പൊങ്കാല അർപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ഇലക്ട്രിക്കൽ ഇൻസ്‌പെക്ട റേറ്റ് വകുപ്പ് സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ട്രാൻസ്‌ഫോർമറുകൾക്ക് സമീപം പൊങ്കാല ഇടുമ...തുട൪ന്ന് വായിക്കുക


സ്ത്രീസുരക്ഷ-ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കണം :കൊല്ലം ജില്ലാ കലക്ടര്‍

കൊല്ലം : ഓഫീസ് സംവിധാനങ്ങള്‍ക്കുള്ളിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എല്ലാ സര്‍ ക്കാര്‍,അര്‍ധസര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളും ആഭ്യന്തര പരാതി പരിഹാര സമിതി നിര്‍ബന്ധ മായും രൂപീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍ അറിയിച്ചു. പത്തോ അ...തുട൪ന്ന് വായിക്കുക


അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ദ്വിദിന സാങ്കേതിക ശില്‍പ്പശാല

വയനാട് : ജില്ലയിലെ വ്യവസായ വല്‍ക്കരണത്തിന്റെ ഭാഗമായി കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനും വിപുലീകരണം, ആധുനിക വല്‍ക്കരണം, വൈ വിധ്യവല്‍ക്കരണം എന്നിവ നടപ്പിലാക്കുന്നതിനും വേണ്ടി വൈത്തിരി താലൂക്ക് വ്യവസായ ഓഫീ സിന്റെ ആഭിമുഖ്യത്ത...തുട൪ന്ന് വായിക്കുക


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ദുരന്ത നിവാരണ പ്രത്യേക പദ്ധതി

പത്തനംതിട്ട : പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥ വ്യതിയാനവും വര്‍ധിച്ചു വരുന്ന സാഹചര്യ ത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ദുരന്ത നിവാരണ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സര്‍ ക്കാര്‍ ഉത്തരവ്. ദുരന്ത നിവാരണ പദ്ധതി ആവിഷ്‌കരിക്കുന്നതോടൊപ്പം ജനപങ്കാളിത്തതോടെ യുള്ള ...തുട൪ന്ന് വായിക്കുക


തദ്ദേശ സ്ഥാപനങ്ങള്‍ പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കണം : മന്ത്രി എ.സി മൊയ്തീന്‍

വയനാട് : പുതിയ കാലത്തെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയണമെന്ന് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ നടന്ന സംസ്ഥാ നതല പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷതവഹിച്ച് സംസാരിക്...തുട൪ന്ന് വായിക്കുക


വേമ്പനാട്ട് കായല്‍ പ്ലാസ്റ്റിക് മുക്തമാക്കാന്‍ നടപടിയെടുക്കും: മന്ത്രി പി.തിലോത്തമന്‍

കോട്ടയം: വേമ്പനാട്ടു കായല്‍ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരി ക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി ജില്ലയില്‍ നടപ്പാക്കുന്ന ആരോഗ്യജാഗ്രത കര്‍മ്മ പരിപാടികളുടെ ജ...തുട൪ന്ന് വായിക്കുക


ലോക വനിതാ ദിനം മലപ്പുറം ജില്ലയില്‍ വിപുലമായി ആഘോഷിക്കും:പത്ത് വനിതകളെആദരിക്കുo

മലപ്പുറം : ലോക വനിതാ ദിനാചരണം മാര്‍ച്ച് എട്ടിന് വിപുലമായ പരിപാടികളോടെ ജില്ലയില്‍ ആലോഷിക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ എട്ട് വരെ നീണ്ടു നില്‍ക്കുന്ന വാരാഘോഷമായാണ് പരിപാടി സംഘടിപ്പിക്കുന്ന...തുട൪ന്ന് വായിക്കുക


കൂളായി പരീക്ഷയെഴുതാന്‍ കൂട്ടായി കുടുംബശ്രീ

കോട്ടയം : മാനസിക സമ്മര്‍ദ്ദമില്ലാതെ എസ്.എസ്.എല്‍.സി, പ്ലസ്ടൂ പരീക്ഷകള്‍ എഴുതാന്‍വിദ്യാര്‍ ഥികള്‍ക്ക് സഹായവുമായി കുടുംബശ്രീ ജില്ലാമിഷന്റെ കൂള്‍ എക്‌സാം കൗണ്‍സിലിംഗ് പരിപാടി. സ്‌നേഹിതാ ജെന്‍ഡര്‍ ഹെല്‍പ് ഡസ്‌കിന്റെ ഭാഗമായാണ് കൗണ്‍സിലിംഗ് ആവശ്യമായ വിദ്യാ...തുട൪ന്ന് വായിക്കുക


തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി പന്ത്രണ്ടിന പദ്ധതികള്‍ നടപ്പാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്

വയനാട് ;സംസ്ഥാനത്തിന്റെ വിവിധ മേഖലകളുടെ വികസനം ലക്ഷ്യമിട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി പന്ത്രണ്ടിന പദ്ധതികള്‍ നടപ്പാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം വൈത്തിരി റിസോര്‍ട്ടില്‍ ഉദ്ഘാടനം...തുട൪ന്ന് വായിക്കുക


പ്രതിദിനം 1000 മെഗാവാട്ട് സൗരോര്‍ജ്ജവൈദ്യുതിയുല്‍പ്പാദനം ലക്ഷ്യം- മന്ത്രി എം.എം.മണി

കോഴിക്കോട് : സൗരോര്‍ജ്ജത്തില്‍നിന്നും പ്രതിദിനം 1000 മെഗാവാട്ട് വൈദ്യുതി തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വൈദ്യുതിവകുപ്പുമന്ത്രിഎം.എം.മണിഅറിയിച്ചു. നടക്കാവ് ഇംഗ്ലീഷ് ചര്‍ച്ച് പാരിഷ് ഹാളില്‍ കോഴിക്കോട് ജില്ലാ വൈദ്യുതി അദാല...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.