Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഫെബ്രുവരി എട്ടിനു ദേശീയ ലോക് അദാലത്ത് ആലപ്പുഴ ജില്ല കളക്ടര്‍: 84 പരാതികളില്‍ 42 പരാതികളിലും തീര്‍പ്പുുകല്‍പ്പിച്ചു ദന്റൽ കോളേജിന്റെ ഒരു വർഷം നീണ്ടു നിന്ന വജ്രജൂബിലി ആഘോഷo സമാപിക്കുന്നു സ്റ്റേഷനറി വകുപ്പ് ആസ്ഥാന കാര്യാലയത്തിൽ പാഴ്കടലാസുകൾ ലേലം ചെയ്യുന്നു പ്രാവച്ചമ്പലം മുതൽ ബാലരാമപുരം വരെ 20 ജനുവരി മുതൽ ഫെബ്രുവരി 20 വരെ ഗതാഗത നിയന്ത്രണം

അറിയിപ്പുകള്‍

കൂടുതല്‍ 

വിഴിഞ്ഞം തുറമുഖത്ത് നിന്ന് കണ്ണൂർ അഴീക്കൽ തുറമുഖം വരെ കയാക്കിംഗ് പര്യടനം സംഘടിപ്പിക്കുന്നു

8/11/2019

തിരു: കേരളത്തിനായി തുഴയാം എന്ന മുദ്രാവാക്യവുമായി വിഴിഞ്ഞം തുറമുഖത്ത് നിന്ന് കണ്ണൂർ അഴീക്കൽ തുറമുഖം വരെ കയാക്കിംഗ് പര്യടനം സംഘടിപ്പിക്കുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ ഒൻപത് തീരദേശ ജില്ലകളെ സമന്വയി പ്പിച്ച് കടലിലൂടെ തീരദേശ നവകേരള വികസനയാത്ര എന്ന പേരിൽ നടത്തുന്ന കയാക്കിംഗ് പര്യ ടനനത്തിന്റെയും അനുബന്ധ സാംസ്‌കാരിക, മാലിന്യനിർമാർജന പരിപാടികളുടെയുംഉദ്ഘാടനം ജനുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി രാമ ചന്ദ്രൻ കടന്നപ്പള്ളി അറിയിച്ചു. തൈക്കാട് ഗസ്റ്റ് ഹൗസിൽ ഇതു സംബന്ധിച്ച് സംഘടിപ്പിച്ച സം സ്ഥാനതല സംഘാടക സമിതി രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തീരദേശം ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ട മേഖലയാണെന്നും സേനയ്ക്ക് ഒപ്പം ജനങ്ങളും സംരക്ഷണം ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു, കടലിനെയും തീരഞ്ഞെയും സംരക്ഷിക്കാൻ അനുബന്ധ സംസ്‌കാരവും മനസ്സിലാക്കണം. മാലിന്യനിർമാർജനത്തിന് നിയമനിർമാണം മാത്ര മല്ല, ജനപങ്കാളിത്തം കൂടി ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ 590 കിലോ മീറ്റർ ദൈർഘ്യമുളള തീരദേശത്തെ ബന്ധിപ്പിക്കുന്ന ഈ സമുദ്രയാത്ര സുരക്ഷിത മാലിന്യമുക്ത തീരദേശ വികസനം എന്ന ആശയം കൂടി മുൻനിർത്തിയാണ് സംഘടിപ്പിക്കുന്നത്. യാത്രയിൽ 40 ബോട്ടുകളിലായി അതി വിദഗ്ധരായ 60 കയാക്കിംഗ് താരങ്ങളാണ് തുഴയുക. ഇവർക്ക് അകമ്പടി യായി ഇന്ത്യൻ നാവികസേന, കോസ്റ്റ് ഗാർഡ്, സംസ്ഥാന തീരസംരക്ഷണ സേന, യാനങ്ങളിൽ മത്സ്യത്തൊഴിലാളികൾ തുടങ്ങിയവർ ഒപ്പം യാത്ര ചെയ്യും.

കരയിലൂടെ പോലീസ് സേന, ആംബുലൻസ് അടക്കമുളള മെഡിക്കൽ സജ്ജീകരണങ്ങളുമായി സഞ്ചരിക്കും. പ്രതിദിനം 55 കിലോമീറ്ററാകും പര്യടന സംഘം പിന്നിടുക. ഹാൾട്ടിംഗ് പോയിന്റു കളിൽ ജില്ലാ ഭരണ സംവിധാനങ്ങളുടെ നേതൃത്വത്തിൽ വരവേൽപ്പ് നൽകും. തുറമുഖം, ഫിഷ റീസ്, ടൂറിസം, ആരോഗ്യം എന്നീ മേഖലകളെ ഏകോപിപ്പിച്ചുളള തീരദേശത്തിന്റെ സമഗ്ര വിക സനം, ജനപങ്കാളിത്തത്തോടെ തീരദേശം മാലിന്യമുക്തമാക്കൽ, തീരദേശ സംരക്ഷണം, എന്നി വയാണ് ഈ പരിപാടിലൂടെ ലക്ഷ്യമിടുന്നത്. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്, കേരള മാരിടൈം ബോർഡ്, അദാനി വിഴിഞ്ഞം പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡ്, കേരള അഡ്വ ഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, കനോയിംഗ് ആന്റ് കയാക്കിംഗ് അസോസിയേഷൻ ഓഫ് കേരള, ടെക്‌നോപാർക്ക്, ഐ.ഒ.സി, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ, ഇന്ത്യൻ നാവിക സേന, കോസ്റ്റ്ഗാർഡ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് കടൽ യാത്ര സംഘ ടിപ്പിക്കുന്നത്. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എം.ഡി.ഡോ.ജയകുമാർ, കേരള മാരിടൈം ബോർഡ് ചെയർമാൻ, അഡ്വ.വി.കെ.മാത്യു, അദാനി പോർട്ട് ലിമിറ്റഡ് എം.ഡി. രാജേഷ് ത്ധാ, എസ്.ഗോപിനാഥ്, മനേഷ് ഭാസ്‌കർ, കായികതാരം കെ.സി.രേഖ, കരമന ഹരി, പി.ശശിധരൻ നായർ, നാവിക,തീരദേശ സേന ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംപോലീസിനെ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വയനാട് ജില്ലയില്‍ നേരിട്ടെത്തി പരാതികള്‍ സ്വീകരിച്ചു

കൽപ്പറ്റ (വയനാട്) : പോലീസിനെ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗ മായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വയനാട് ജില്ലയില്‍ നേരിട്ടെത്തി പരാതികള്‍സ്വീകരിച്ചു. വയനാട് ജില്ലാ ആസൂത്രണ ഭവനില്‍ നടന്ന സംസ്ഥാന പോലീസ് മേധാവി യുടെ അദാലത്തില്‍ 70 പരാതിക...തുട൪ന്ന് വായിക്കുക


സൈന്യത്തെ അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കി കരസേനയുടെ ആര്‍മി മേള മലപ്പുറത്ത്

മലപ്പുറo: രാജ്യത്തിന്റെ സുരക്ഷാ സേനയെ ജനങ്ങള്‍ക്ക് അടുത്തറിയാന്‍ അവസരമൊരുക്കി സേന യെ അറിയാം എന്ന പേരില്‍ മലപ്പുറത്ത് ആര്‍മി മേളക്കു തുടക്കമായി. എം.എസ്.പി.പരേഡ് ഗ്രൗണ്ടില്‍ കണ്ണൂര്‍ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ദ്വിദിന മേള....തുട൪ന്ന് വായിക്കുക


ബദൽ ഉത്പന്ന പ്രദർശന വിപണന മേള കനകക്കുന്ന് സൂര്യകാന്തി ഗ്രൗണ്ടിൽ

തിരു: ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ശുചിത്വസംഗമം 2020 നോടനു ബന്ധിച്ച് കനകക്കുന്ന് സൂര്യകാന്തി ഗ്രൗണ്ടിൽ സംഘടിപ്പിച്ചിട്ടുള്ള ബദൽ ഉത്പന്ന പ്രദർശന വിപണനമേള കാണാൻ വിദ്യാർത്ഥികളടക്കം നിരവധി സന്ദർശകർ ഇവിടെ എത്തുന്നു.ജനുവരി 22 വരെയാണ് മേള. ഹരിതകേരളം ...തുട൪ന്ന് വായിക്കുക


ജിഎസ്ടിയിലൂടെ ഇന്ത്യയിൽ സാമ്പത്തിക അച്ചടക്കമുണ്ടായി : കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ

തൃശൂർ : കേന്ദ്ര സർക്കാർ ജി എസ് ടി നടപ്പാക്കിയതിലൂടെ ഇന്ത്യയിൽ സാമ്പത്തിക അച്ചടക്കം നടപ്പായെന്ന് കേന്ദ്ര കെമിക്കൽസ് ആന്റ് ഫെർട്ടിലൈസേഴ്സ് മന്ത്രി ഡി വി സദാനന്ദ ഗൗഡ തൃശൂരിൽ പറഞ്ഞു. കറുത്ത പണം ഇന്ത്യയിലെത്തുന്ന ധാരാളം സ്രോതസ്സുകളും കേന്ദ്ര സർക്കാരിന് ത...തുട൪ന്ന് വായിക്കുക


പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡ്:മാതൃകയായി അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്

ആലപ്പുഴ: പഞ്ചായത്തില പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ക്ക് മുഴുവന്‍ പെന്‍ഷന്‍ തിരിച്ചറി യല്‍ കാര്‍ഡ് നല്‍കി മാതൃകയായി അരൂക്കുറ്റി ഗ്രാമപഞ്ചായത്ത്. ഗുണഭോക്താവിന്റെപേര്,അഡ്രസ് തുടങ്ങി പെന്‍ഷന്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും തിരിച്ചറിയല്‍ കാര്‍ഡില്‍ രേഖ...തുട൪ന്ന് വായിക്കുക


സ്തീകള്‍ക്കനുകൂലമായ കോടതിവിധികള്‍ നടപ്പാക്കുന്നതില്‍ കാലതാമസം പാടില്ല-വനിതാകമ്മീഷന്‍

ആലപ്പുഴ: വിവിധ കേസുകളില്‍ സ്ത്രീകള്‍ക്കനുകൂലമായ കോടതി വിധി സമയ ബന്ധിതമായി നട പ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. സ്ത്രീപക്ഷ നിയമങ്ങള്‍ സമൂഹ ത്തില്‍ വര്‍ദ്ധിച്ചു വരുന്നുണ്ടെങ്കിലും കൃത്യസമയത്ത് നീതി ലഭിക്കാത്തത് നീതി നിഷേധത്...തുട൪ന്ന് വായിക്കുക


ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയില്‍ ഡിസംബര്‍ മാസം പകുതി വരെ നടത്തിയ പരിശോധനകളില്‍ 55 കേസുകള്‍ എടുത്തു. 2,62000 രൂപ പിഴ ഈടാക്കി

ആലപ്പുഴ : ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയില്‍ ഡിസംബര്‍ മാസം പകുതി വരെ വിവിധ മേഖല കളില്‍ നടത്തിയ പരിശോധനകളില്‍ 55 കേസുകള്‍ എടുത്തു. 2,62000 രൂപ പിഴ ഈടക്കുകയും ചെയ്തു. പാക്കിങ്ങ് രജിസ്റ്റ്ട്രേഷന്‍ ഇല്ലാതെ പാല്‍ പാക്ക് ചെയ്ത് വിറ്റതിന് ڔചേര്‍ത്തല തങ്കിയ...തുട൪ന്ന് വായിക്കുക


പ്രായമായി വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന മാഗി റോബര്‍ട്ടിന്‍റെ കുടിവെള്ള പ്രശ്നം മണിക്കൂറുകള്‍കം പരിഹരിക്കാന്‍ നിര്‍ദ്ദേശം

ആലപ്പുഴ: പ്രായമായി വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സിവില്‍ സ്റ്റേഷന്‍ വാര്‍ഡ‍് പനയ്ക്കല്‍ മാഗി റോബര്‍ട്ട് ജില്ല കളക്ടറുടെ പരാതി പരിഹാര അദാലത്തിലെത്തിയത് തന്‍റെ കുടിവെള്ള പ്രശ്നവുമായി. വാട്ടര്‍ അതോറിട്ടി കുടിവെള്ളകണക്ഷന്‍ വിച്ഛേദിച്ചതിനെതിരെയാണ് മാഗ...തുട൪ന്ന് വായിക്കുക


പരാതി പരിഹാര അദാലത്ത്; ഓരോന്നിനും കുരുക്കഴിച്ച് ആലപ്പുഴ ജില്ല കളക്ടര്‍: 84 പരാതികളില്‍ 42 പരാതികളിലും തീര്‍പ്പുുകല്‍പ്പിച്ചു

ആലപ്പുഴ: ജില്ല കളക്ടര്‍ എം.അഞ്ജനയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ആദ്യമായി തുടക്കം കുറിച്ച പരാതി പരിഹാര അദാലത്ത് ജില്ല പഞ്ചായത്ത് ഹാളില്‍ നടന്നു. അമ്പലപ്പുഴ താലൂക്ക് പരിധിയില്‍ നിന്നുള്ള പരാതികളാണ് ഇവിടെ ജില്ലകളക്ടര്‍ നേരിട്ട് പരിഗണിച്ചത്. റവന്യൂവകുപ്പു...തുട൪ന്ന് വായിക്കുക


കേരള സ്ത്രീ ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ സംവാദം: ടാഗോർ തീയേറ്ററിൽ 21ന് വൈകിട്ട്

തിരു: കേരളത്തിലെ വനിതകളുടെ മുന്നേറ്റത്തിന്റെ നാൾവഴികൾ വ്യക്തമാ കുന്ന ഡോക്യുഫിക്ഷൻ വിമോചനത്തിന്റെ പാട്ടുകാർ ആദ്യ പ്രദർശനവും ഉദ്ഘാടനവും 21ന് മുഖ്യമന്ത്രി പിണറായിവിജയൻ നിർവഹിക്കും. വഴുത ക്കാട് ടാഗോർ തീയേറ്ററിൽ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങിൽ ആരോഗ്യ മന്...തുട൪ന്ന് വായിക്കുക


തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല: വനിതാ കമ്മീഷന്‍

ആലപ്പുഴ: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വർധിക്കുന്നതായി സംസ്ഥാന വനിതാ കമ്മീഷന്‍. അടുത്ത കാലത്തായി ഇത്തരത്തിലുള്ള സംഭവങ്ങള്‍ സംബന്ധിച്ച് കമ്മീഷന് മുന്നില്‍ ഒട്ടേറെ പരാതികളാണ് എത്തുന്നത്. വനിതാ ജീവനക്കാര്‍ക്ക് സുരക്ഷിതത്വം നല്‍കാന്‍ ...തുട൪ന്ന് വായിക്കുക


ദേശീയ യുവജന ദിനം;പാലാ സെന്റ് തോമസ് കോളജില്‍ 300 എന്‍.സി.സി കേഡറ്റുകള്‍ രക്തം ദാനം ചെയ്തു

പാലാ : ദേശീയ യുവജന ദിനാഘോഷത്തിന്റെ ഭാഗമായി പാലാ സെന്റ് തോമസ് കോളജില്‍ നട ത്തിയ രക്തദാന ക്യാമ്പില്‍ 300 എന്‍.സി.സി കേഡറ്റുകള്‍ രക്തം ദാനം ചെയ്തു. ആരോഗ്യ വകുപ്പ്, ആരോഗ്യകേരളം, പാലാ ബ്ലഡ് ഫോറം എന്നിവ സെന്റ് തോമസ് കോളേജിലെ എന്‍.സി.സി യൂണി റ്റുമായി സഹകരിച...തുട൪ന്ന് വായിക്കുക


എസ്എസ്എല്‍സി: പരീക്ഷാ പേടിയകറ്റാന്‍ പ്രത്യേക കൗണ്‍സലിങ്ങുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത്

കണ്ണൂർ : ജില്ലയിലെ സ്‌കൂളുകളില്‍ പഠനനിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാ ക്കുന്ന ബി പോസിറ്റീവ് പരിപാടിയുടെ ഭാഗമായി എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്കിടയില്‍ പരീക്ഷാ പേടി മാറ്റാന്‍ പ്രത്യേക കൗണ്‍സലിംഗ് നല്‍കാന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാ നിച...തുട൪ന്ന് വായിക്കുക


പയ്യന്നൂര്‍ നഗരസഭ ലൈഫ് കുടുംബ സംഗമവും അദാലത്തും സംഘടിപ്പിച്ചു

പയ്യന്നൂര്‍ ; ഭവന രഹിതരില്ലാത്ത പയ്യന്നൂരെന്ന ലക്ഷ്യം മുന്‍ നിര്‍ത്തി പയ്യന്നൂര്‍ നഗരസഭ നടപ്പി ലാക്കി വരുന്ന പി എം എ വൈ/ ലൈഫ് പദ്ധതിയുടെ ഭാഗമായി പയ്യന്നൂര്‍ നഗരസഭ ലൈഫ് മിഷന്‍ വഴി ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാല ത...തുട൪ന്ന് വായിക്കുക


എം.സി.റ്റി ഗേള്‍സ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ: സുഖം പ്രാപിച്ചു വരുന്നു

ആലത്തൂര്‍പടി എം.സി.റ്റി ഗേള്‍സ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റതായു ള്ള പരാതിയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാവിഭാഗംപരിശോധന നടത്തി. പരിശോധനയില്‍ ലഭിച്ച ഭക്ഷ്യവസ്തുക്കളുടെ സാമ്പിള്‍ ശേഖരിച്ച് കോഴിക്കോട് റീജിയനല്‍ അനലിറ്റിക്കല്‍ ലാബിലേക്...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.