Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അക്ഷയ ഊര്‍ജ്ജ അവാര്‍ഡ് ടെക്നോപാര്‍ക്ക് ഡപ്യുട്ടി ജനറല്‍ മാനേജര്‍ മാധവന്‍ പ്രവീണിന് ഇടശ്ശേരി പുരസ്‌കാരം നാല് കഥാകൃത്തുക്കൾക്ക് പിഎസ്‌സി പരീക്ഷാഹാളിൽ സിസിടിവി ക്യാമറയും മൊബൈൽ ഫോൺ ജാമറും സ്ഥാപിക്കണമെന്ന്‌ ക്രൈംബ്രാഞ്ച്‌ പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിംഗ് 12ന് ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മാനവിക വിഷയം ശബ്ദാവലി ശില്പശാല വെള്ളിയാഴ്ച തിരുവനന്തപുരത്ത്

7/11/2019

തിരു: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന മാനവിക വിഷയങ്ങളിലെ ശബ്ദാവലി ശില്പശാല വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് തൈക്കാട് സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ ബാങ്ക്വറ്റ് ഹാളില്‍ ഡോ.ജെ.പ്രഭാഷ് ഉദ്ഘാടനം ചെയ്യും. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ സമിതി വൈസ് ചെയര്‍മാന്‍ ഡോ.രാജന്‍ ഗുരുക്കള്‍, കെ.സി.എച്ച്.ആര്‍ ചെയര്‍മാന്‍ ഡോ.പി.കെ.മൈക്കില്‍ തരകന്‍, ദ്രാവിഡ ഭാഷാ പഠനകേന്ദ്രം ഡയറക്ടര്‍ ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാ രിക്കും. മാനവിക വിഷയങ്ങളില്‍ അവഗാഹമുള്ള തെരഞ്ഞെടുക്കപ്പെട്ട പണ്ഡിതന്മാരാണ് ശില്പ ശാലയില്‍ പങ്കെടുക്കുന്നത്. പി.എസ്.സി ചോദ്യപ്പേപ്പര്‍ മലയാളത്തിലും ലഭ്യമാക്കുമെന്നതീരുമാനം വന്നതിനാല്‍ പ്രസ്തുത ശില്പശാല ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മാനവിക വിഷയങ്ങളെ സംബന്ധിക്കുന്ന നിരവധി ആധികാരിക ഗ്രന്ഥങ്ങളും പദാവലികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തെ വൈജ്ഞാനിക ഭാഷയായി വളര്‍ത്തുന്നതിന് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 1969മുതല്‍ പ്രസിദ്ധീകരിച്ചുവന്നിരുന്ന ശബ്ദാവലികളും നിഘണ്ടുക്കളും കാലോചിതമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി രണ്ടാം ഘട്ടത്തില്‍ മാനവിക ശബ്ദാവലികള്‍ പരിഷ്കരിക്കുന്നതിനുള്ള ശില്പശാലയാണ് സംഘടിപ്പിക്കുന്നത്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



രതീഷ് കുമാറിന്റെ വളർത്തമ്മ ഗിരിജയെയെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചു

തിരു: സിഇടി കോളേജ് ക്യാംപസിൽ മരിച്ച നിലയിൽ കണ്ടെത്തിയ കണ്ടെത്തിയ നെയ്യാറ്റിൻകര സ്വദേശി രതീഷ് കുമാറിന്റെ വളർത്തമ്മ ഗിരിജയെയെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചു. രതീഷിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ഗിരിജ മന്ത്രിയോട് പറഞ്ഞു. നീതിപൂർവ്വമായ അന്വേ ഷണ...തുട൪ന്ന് വായിക്കുക


കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതിയ്ക്ക് തുടക്കമായി

തിരു: ആനാട് ഗ്രാമപഞ്ചായത്തില്‍ കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് നിര്‍വഹിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ആനാട് ഗ്രാമപഞ്ചായത്തും സംസ്ഥാന മൃഗസംരക്ഷണ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്ന...തുട൪ന്ന് വായിക്കുക


ചിത്രരചനാ മത്സരം

തിരു: കൈത്തറി വസ്ത്രങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും കൈത്തറി ഉല്‍പ്പന്നങ്ങളു ടെ ഉപയോഗം പരമാവധി വര്‍ധിപ്പിക്കുന്നതിനും സംസ്ഥാന കൈത്തറി ഡയറക്ടറേറ്റും തിരുവനന്ത പുരം ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി തിരുവനന്തപുരം ജില്ലയിലെ ഒന്നു മുതല്‍പത്ത...തുട൪ന്ന് വായിക്കുക


സൗജന്യ ബീച്ച് അംബ്രല്ല

തിരു: വഴിയോരങ്ങളില്‍ ഭാഗ്യക്കുറി വില്പന നടത്തുന്ന സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിബോര്‍ഡ് അംഗങ്ങള്‍ക്ക് സൗജന്യമയി ബീച്ച് അംബ്രല്ല നല്‍കുന്ന പദ്ധതിയിലേയ്ക്ക് നവംബര്‍ 30 വരെ അപേ ക്ഷിക്കാം. അപേക്ഷാഫോറത്തിനും വിശദ വിവരങ്ങള്‍ക്കും ജില്ലാ ക്ഷേമനിധി ഓഫീസുമായി...തുട൪ന്ന് വായിക്കുക


അപേക്ഷ സമര്‍പ്പിക്കണം

തിരു :കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസ് നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രിയുടെ തൊഴില്‍ദായക പദ്ധതി പ്രകാരം (പി. എം.ഇ.ജി.പി) വായ്പാ അപേക്ഷ സ്വീകരിക്കുന്നു. സബ്‌സിഡിയുള്ള വായ്പയാണിത്. അപേക്ഷകള്‍ ഓണ്‍...തുട൪ന്ന് വായിക്കുക


സംസ്‌കൃത കോളേജിൽ ഒരു ലൈബ്രറി ഇന്റേണിന്റെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം 13ന് രാവിലെ 11ന്

തിരു: സർക്കാർ സംസ്‌കൃത കോളേജിൽ ഒരു ലൈബ്രറി ഇന്റേണിന്റെ താത്കാലിക ഒഴിവിലേക്ക് റഗുലർ പഠനത്തിലൂടെ ബിഎൽഐഎസ് ബിരുദം വിജയകരമായി പൂർത്തിയാക്കിയവരുടെ അഭി മുഖം 13ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടത്തും. ഉദ്യോഗാർഥികൾ യോഗ്യത, ജന നത്തീയതി, മുൻപരിചയം എന്...തുട൪ന്ന് വായിക്കുക


പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിംഗ് 12ന് വെള്ളയമ്പലം അയ്യൻകാളി ഭവനിലെ കമ്മിഷന്റെ കോർട്ട് ഹാളിൽ

തിരു: കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ വെള്ളയമ്പലം അയ്യൻകാളി ഭവനിലെ കമ്മി ഷന്റെ കോർട്ട് ഹാളിൽ നവംബർ 12ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. ലത്തീൻകത്തോലിക്കസമു ദായാംഗങ്ങൾക്ക് സമുദായ സർട്ടിഫിക്കറ്റ് നൽകുന്നതിന് പുറപ്പെടുവിച്ചിട്ടുള്ള സർക്കാർ ഉത്തരവു ...തുട൪ന്ന് വായിക്കുക


ഓംബുഡ്‌സ്മാൻ സിറ്റിംഗ്

തിരു: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാൻ ജസ്റ്റിസ് കെ.കെ.ദിനേശൻ 15ന് നടത്താനിരുന്ന സിറ്റിംഗ് മാറ്റിവച്ചു. കേസുകൾ 2020 മാർച്ച് 17ന് വിചാരണയ്‌ക്കെടുക്കും....തുട൪ന്ന് വായിക്കുക


റവന്യു റിക്കവറി ഒത്തുതീർപ്പ് സംഗമം 13ന് രാവിലെ 10 മുതൽ കാട്ടാക്കട താലൂക്ക് ഓഫീസിൽ

തിരു: കേരള സംസ്ഥാന പട്ടികജാതി/പട്ടികവർഗ വികസന കോർപ്പറേഷന്റെ തിരുവനന്തപുരംജില്ലാ ഓഫീസിൽ നിന്നും വിവിധ വായ്പാ പദ്ധതിയിൻ കീഴിൽ വായ്പ കുടിശിക വരുത്തുകയും നിലവിൽ റവന്യു റിക്കവറി നടപടി നേരിടുന്നവരുമായ കാട്ടാക്കട താലൂക്ക് പരിധിയിലുള്ളഗുണഭോക്താക്കൾ ക്കായി 13...തുട൪ന്ന് വായിക്കുക


പ്രഥമ ട്രാൻസ്‌ജെൻഡർ കലോത്സവത്തിൽ ആതിഥേയരായ തിരുവനന്തപുരത്തിന്‌ കിരീടം

തിരു: പ്രഥമ ട്രാൻസ്‌ജെൻഡർ കലോത്സവത്തിൽ ആതിഥേയരായ തിരുവനന്തപുരത്തിന്‌ കിരീടം. 44 പോയിന്റ്‌ നേടിയാണ്‌ ചാമ്പ്യന്മാരായത്‌. 29 പോയിന്റുമായി മലപ്പുറം രണ്ടാംസ്ഥാനംസ്വന്തമാക്കി. 27 പോയിന്റുമായി കോട്ടയവും പാലക്കാടും മൂന്നാംസ്ഥാനം പങ്കിട്ടു. സമാപനസമ്മേളനം ...തുട൪ന്ന് വായിക്കുക


പി. ആർ. ഡി അഡീഷണൽ ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ നിയമനം

തിരു: ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടർ ജനറൽ ആൻഡ് അഡ്മിനിസ്‌ട്രേഷൻ ആയി ഇലക്‌ട്രോണിക് ആൻഡ് മീഡിയ വിഭാഗം അഡീഷണൽ ഡയറക്ടർ കെ. സന്തോഷ്‌കുമാറിനെയും അഡീഷണൽ ഡയറക്ടർ ഇലക്‌ട്രോണിക് ആൻഡ് മീഡിയ ആയി കൊല്ലം മേഖല ഡെപ്യൂട്ടി ഡയറക്ടറായിരുന്ന എൻ. സുന...തുട൪ന്ന് വായിക്കുക


ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മാനവിക വിഷയത്തില്‍ ശബ്ദാവലി ശില്പശാല നടത്തി

തിരു: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച മാനവിക വിഷയങ്ങളിലെ ശബ്ദാവലി ശില്പശാല തിരുവനന്തപുരത്ത് തൈക്കാട് സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ ബാങ്ക്വറ്റ് ഹാളില്‍കെ.സി.എച്ച്. ആര്‍ ചെയര്‍മാന്‍ ഡോ.പി.കെ.മൈക്കിള്‍ തരകന്‍ ഉദ്ഘാടനം ചെയ്തു. കേരള ഭാഷാ ഇന്...തുട൪ന്ന് വായിക്കുക


ഭാഷയുടെ മൂല്യമറിയുന്നത് നഷ്ടബോധമുണ്ടാകുമ്പോള്‍- ജി.എസ്.പ്രദീപ്

തിരു: മലയാള ഭാഷയുടെ മൂല്യം ഏറ്റവും നന്നായറിയുന്നത് പ്രവാസികളാണെന്ന് പ്രശസ്ത ക്വിസ് മാസ്റ്റര്‍ ജി.എസ്.പ്രദീപ് പറഞ്ഞു. മലയാളത്തില്‍ നിന്ന് അകലുന്നതു കൊണ്ടാണ് അതിനോട് അഭി രമിക്കാന്‍ അവര്‍ക്ക് തോന്നുന്നത്. നഷ്ടപ്പെടുന്നെന്ന് തോന്നുമ്പോഴാണ് ശരിയായ മൂല്യമറ...തുട൪ന്ന് വായിക്കുക


സാക്ഷരതാ മിഷന്‍ തിരു.ജില്ലാ ഓഫീസിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍: അപേക്ഷ ക്ഷണിച്ചു

തിരു: സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ തിരുവനന്തപുരം ജില്ലാ ഓഫീസിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പി.ഡി. സി/ പ്ലസ് ടു/ തത്തുല്യം വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ്, മലയാളം ഡിറ്റിപി യില്‍ കമ്പ്...തുട൪ന്ന് വായിക്കുക


അധികാരത്തിലിരിക്കുന്ന സമയം ജനങ്ങളെ മറന്ന് പ്രവർത്തിക്കരുത്: മുൻ ചീഫ് സെക്രട്ടറിയും ഐ. എം. ജി ഡയറക്ടറുമായ കെ. ജയകുമാർ

തിരു: സെക്രട്ടേറിയറ്റ് മന്ദിരത്തിന്റെ 150ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ ജീവനക്കാരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. മുൻ ചീഫ് സെക്രട്ടറി സി.പി.നായർ ഉദ്ഘാടനം ചെയ്തു. ഓരോ ഫയലും പരിഗണനയ്ക്ക് എടുക്കുമ്പോഴും അതിൽ ഒരു കുടുംബമുണ്ടെ ന്ന ച...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.