Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
14 ട്രെയിനുകളിലായി തിരുവനന്തപുരത്തെത്തിയത് 2,777 യാത്രക്കാര്‍ ഒരു വീട്ടിലെ മൂന്നു കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക് കോവിഡ് 19 ടെസ്റ്റിംഗ് കിറ്റുകളുടെ ഉത്പാദനത്തിനായി ടാറ്റ സണ്‍സ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി പങ്കാളികളാകുന്നു കെ ടെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു മൂന്ന് ദിവസത്തിനിടെ ആറ് രാജ്യങ്ങളിൽ നിന്നായി 27 പ്രവാസികൾ ഇടുക്കി ജില്ലയിലെത്തി

അറിയിപ്പുകള്‍

കൂടുതല്‍ 

പ്രൊബേഷന്‍ & ആഫ്റ്റര്‍കെയര്‍ ജില്ലാ ഉപദേശക സമിതി അംഗങ്ങളുടെ ശാക്തീകരണം: ശില്‍പശാല സംഘടിപ്പിച്ചു

7/11/2019

തിരു: കേരളത്തിലെ ജയിലുകളിലുള്ള ആള്‍ പെരുപ്പം ഒഴിവാക്കാന്‍ നല്ലനടപ്പ് സംവിധാനം ഫല പ്രദമായി നടപ്പാക്കുന്നതിലൂടെ സാദ്ധ്യമവുമെന്നും ഇതിനായി വലിയ പ്രവര്‍ത്തനമാണ് സാമൂഹ്യ നീതി വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. തിരു വനന്തപുരം തമ്പാനൂര്‍ ചൈത്രം ഹോട്ടലില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ജി. സമൂഹത്തില്‍ മാതൃകാപരമായ ഇടപെടലുകള്‍ നടത്തി കുറ്റവാളികളുടെ എണ്ണം പരമാവധി കുറയ്ക്കാനാണ് ശ്രമിക്കുന്നത്. വലിയ പ്രവര്‍ത്തനത്തിലൂടെ ഇത് വിജയിപ്പിക്കാന്‍ സാധിക്കണം. വിവിധ സാമൂ ഹിക മാനസിക ഇടപെടലിലൂടെ കുറ്റകൃത്യത്തില്‍ നിന്നും അവരെ പിന്തിരിപ്പിച്ച് കുടുംബത്തി നും സമൂഹത്തിനും ഉപകാരികളായി മാറ്റാന്‍ സാധിക്കും. ഗൗരവതരമല്ലാത്ത കുറ്റം ചെയ്യുന്ന ആദ്യ കുറ്റവാളികളിലും മറ്റും സാമൂഹ്യ മനശാസ്ത്ര ഇടപെടല്‍ നടത്തിയാല്‍ ജയിലുകളുടെ എണ്ണം കുറയ്ക്കാന്‍ കേരളത്തില്‍ സാധിക്കും. സാഹചര്യം കൊണ്ട് ചെറിയ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട വരെ വീണ്ടും കേസില്‍ പെടാതെ നോക്കാന്‍ നമുക്ക് കഴിയും. ഇതിനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ഫലവത്തായാല്‍ കേരളം രാജ്യത്തിന് മാതൃകയാകുമെന്ന് മന്തിപറഞ്ഞു.തിരു വനന്തപുരം തമ്പാനൂര്‍ ചൈത്രം ഹോട്ടലില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ജില്ലാതലപ്രൊബേ ഷന്‍ ഉപദേശക സമിതി അംഗങ്ങളുടെ ശാക്തീകരണ ശില്‍പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പരിഷ്‌കൃത സമൂഹത്തില്‍ മനുഷ്യനെ കുറ്റവാസനകളില്‍ നിന്നും മാറ്റിയെടുക്കേണ്ടത് സമൂഹ ത്തിന്റെ ആവശ്യകതയാണ്. കുറ്റകൃത്യം മനസിന്റെ അസുഖമാണ് എന്നാണ് പറയുന്നത്.അതൊഴി വാക്കിയാല്‍ കുറ്റകൃത്യങ്ങള്‍ തടയാനാകും. പല സാഹചര്യങ്ങളാല്‍ ഒരാള്‍ കുറ്റവാളിയാകാറുണ്ട്. അവരില്‍ ചിലരെങ്കിലും അറിയാതെ ചെയ്തു പോകുന്നവരോ തിരിച്ചുവരാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നവരോ ആണ്. അവര്‍ക്ക് നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് നല്ല നടപ്പ് നല്‍കി യാല്‍ ബഹുഭൂരിപക്ഷം പേരിലും വലിയ മാറ്റം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഈയൊരു വലിയ ദൗത്യം വിജയകരമാകാന്‍ എല്ലാവരുടേയും പിന്തുണയും മന്ത്രി അഭ്യര്‍ത്ഥിച്ചു.

സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സബ് ജഡ്ജ് എ.ജൂബിയ, സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സി.ഡയറക്ടര്‍ ഡോ.മുഹമ്മദ് അഷീല്‍, സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ കെ.കെ. സുബൈര്‍, അസി.ഡയറക്ടര്‍മാരായ യു. മുകുന്ദന്‍, കെ.വി. സുഭാഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

കുറ്റകൃത്യങ്ങളും പരിവര്‍ത്തന സിദ്ധാന്തവും, പ്രബേഷന്‍ സംവിധാനം കേരളത്തില്‍, നേര്‍വഴി പദ്ധതി ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും, പ്രൊബേഷന്‍ ചരിത്രവും നിയമവും, പ്രൊബേഷന്‍ ഉപദേശ ക സമിതിയുടെ ഉത്തരവാദിത്തങ്ങള്‍, കുറ്റവാളികളില്ലാത്ത കേരളം സങ്കല്‍പ്പവും യാഥാര്‍ത്ഥ്യ വും തുടങ്ങിയ വിഷയങ്ങള്‍ ശാക്തീകരണ പരിപാടിയില്‍ ചര്‍ച്ച ചെയ്യുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പ്രശസ്ത അമേരിക്കൻ ഗായകൻ എഡോൺ മൊള ഏരീസ് ഗ്രൂപ്പിന്റെ പുതിയ ചിത്രത്തിലേക്ക്

ഗായകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിൽപ്രശസ്തനായഅമേരിക്കൻ സംഗീതജ്ഞൻ എഡോൺ മൊള, ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ, ഹോളിവുഡ് സംവിധായകനും കവിയുമായ സോഹൻ റോയ് നിർമ്മിച്ച് വിജേഷ് മണി സംവിധാനം ചെയ്യുന്ന -മ്..... - എന്ന പുതിയ ചിത്രത്തിന്റെ ഭാഗമാകുന്നു. ...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി പ്രൊഫ. ഡോ സാറ വർഗീസ് ചുമതലയേറ്റു

(ചിത്രം. ഡോ സാറ വർഗീസ്) തിരു: മെഡിക്കൽ കോളേജിന്റെ 31 -ാമത് പ്രിൻസിപ്പലായി പ്രൊഫ.ഡോ: സാറ വർഗീസ് ചുമതല യേറ്റു. ഡോ സാറ വർഗീസ് 2017 മുതൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി സേവ നമനുഷ്ഠിച്ചു വരികയായിരുന്നു. ആലപ്പുഴ ടി ഡി മെഡിക്കൽ കോളേജില...തുട൪ന്ന് വായിക്കുക


726 ലാപ്പാ തൊഴിലാളികള്‍ കെഎംഎംഎല്‍ യൂണിഫോം അണിയും

തിരു: സംസ്ഥാനത്തെ പ്രധാന പൊതുമേഖലാ സ്ഥാപനമായ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡില്‍(കെ എം എം എല്‍) ലാപ്പാതൊഴിലാളികളെ കമ്പ നിക്ക് കീഴിലെ കോണ്‍ട്രാക്റ്റ് തൊഴിലാളികളായി നിയമിച്ച് ഉത്തരവായി. 726 ലാപ്പ തൊഴിലാളി കള...തുട൪ന്ന് വായിക്കുക


ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതിനു ശേഷം 14 ട്രെയിനുകളിലായി തിരുവനന്തപുരത്തെത്തിയത് 2,777 യാത്രക്കാര്‍

തിരു: ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതിനു ശേഷം 14 ട്രെയിനുകളിലായി തിരുവനന്തപുരത്തെത്തി യത് 2,777 യാത്രക്കാര്‍. ഇതില്‍ 2,059 പേര്‍ എത്തിയത് ന്യൂ ഡല്‍ഹിയില്‍ നിന്നാണ്. മെയ് 15ന് ന്യൂ ഡല്‍ഹിയില്‍ നിന്നാണ് യാത്രക്കാരുമായി ആദ്യ ട്രെയിന്‍ തിരുവനന്തപുരത്തെത്തിയ...തുട൪ന്ന് വായിക്കുക


ഒരു വീട്ടിലെ മൂന്നു കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്

പത്തനംതിട്ട: ഒരു വീട്ടിലെ മൂന്നു കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്. പത്തനംതിട്ട കൊടുന്തറ ഗവണ്‍ മെന്റ് എല്‍പി സ്‌കൂളില്‍ ദേവാംഗനനാഥ്, പ്രാര്‍ഥനാനാഥ്,ശബരീനാഥ് എന്നീ മൂവര്‍സംഘംചേര്‍ന്നു. കെഎസ്ആര്‍ടിസി ജീവനക്കാരായ കൈലാസ്‌നാഥ്, സുരേഖ ദമ്പതികളുടേതാണ് ഒറ്റപ്ര...തുട൪ന്ന് വായിക്കുക


റൂട്രോണിക്‌സ് ഓണ്‍ലൈന്‍ പഠന പദ്ധതിക്ക് തുടക്കമായി

തിരു: വ്യവസായ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് റൂട്രോണിക്‌സിന്റെ ഓണ്‍ലൈന്‍ പഠന പദ്ധതിക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിയുടെ ഉദ്ഘാടനംനിര്‍വഹിച്ചു. നൂതന സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനാണ് പദ്ധതി.കൊ...തുട൪ന്ന് വായിക്കുക


നാളെയുടെ വേരുകള്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു

പത്തനംതിട്ട: പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് എന്‍എസ്എസ് പാഷണ്‍ ഫോളോവേഴ്‌സ് (എന്‍പിഎഫ്) പത്തനംതിട്ട യൂണിറ്റ് സംഘടിപ്പിക്കുന്ന -നാളെയുടെ വേരുകള്‍- എന്ന പരിപാടി യുടെ പോസ്റ്റര്‍ പ്രകാശനം ജില്ലാ കളക്ടര്‍ പി.ബി.നൂഹ് നിര്‍വഹിച്ചു. എന്‍എസ്എസ് വോളണ്ടിയര്...തുട൪ന്ന് വായിക്കുക


തണലിലും ഫസ്റ്റ്‌ബെല്‍ ക്ലാസ്; സഹായത്തിന് അധ്യാപകരും

പത്തനംതിട്ട: ശിശുക്ഷേമ സമിതിയുടെ കുട്ടികളെ സംരക്ഷിക്കുന്ന കേന്ദ്രമായ തണലിലും കുട്ടി കള്‍ക്ക് സാങ്കേതിക വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള ഫസ്റ്റ്‌ബെല്‍ ക്ലാസുകള്‍ ഒരുക്കി. ഒന്നാം ക്ലാസില്‍ ഒരു കുട്ടിയും രണ്ടാം ക്ലാസില്‍ രണ്ട് കുട്ടികളുമാണ്...തുട൪ന്ന് വായിക്കുക


ളവുകള്‍ വന്നാലും അതിജീവിക്കാന്‍ ജാഗ്രത: കൈ കഴുകൂ; മാസ്‌ക് ധരിക്കൂ; ഓരോരുത്തര്‍ക്കും വേണം കരുതല്‍

തിരു: സംസ്ഥാനത്ത് ലോക് ഡൗണ്‍ ഇളവുകള്‍ കൂടുതല്‍ വരുന്ന സാഹചര്യ ത്തില്‍ ജാഗ്രതയില്‍ നിന്നും ആരും പിന്നോട്ട് പോകാന്‍ പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. കൊറോണയോടൊപ്പം ജീവിക്കേണ്ട അവസ്ഥയാണ് ലോകത്തിന് വന്നിരിക്കുന്നത്. ലോകാരോഗ്യ സംഘടന...തുട൪ന്ന് വായിക്കുക


ഇന്ന് 61 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: ചികിത്സയിലുള്ളത് 670 പേര്‍; 15 പേര്‍ രോഗമുക്തി നേടി; ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

തിരു: കേരളത്തില്‍ ഇന്ന് 61 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്ക...തുട൪ന്ന് വായിക്കുക


മൂന്ന് ദിവസത്തിനിടെ ആറ് രാജ്യങ്ങളിൽ നിന്നായി 27 പ്രവാസികൾ ഇടുക്കി ജില്ലയിലെത്തി

ഇടുക്കി: കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ആറ് രാജ്യങ്ങളിൽ നിന്നായി 27 പ്രവാസികൾ ഇടുക്കി ജില്ലയിലെത്തി. ആരോഗ്യ പരിശോധനകൾക്ക് ശേഷം ഇവരെ വീടുകളിലും കോവിഡ് കെയർ സെൻ്ററുകളിലും നിരീക്ഷണത്തിലാക്കി. മസ്ക്കറ്റിൽ നിന്ന് രണ്ട് ഗർഭിണികളുൾപ്പെടെ അഞ്ച് വനി തകളും ആറ് പു...തുട൪ന്ന് വായിക്കുക


മലങ്കര ജലാശയം; കൂടുതൽ വെള്ളം തുറന്നു വിടും: തുറക്കുന്നത് മൂന്ന് ഷട്ടറുകൾ

ഇടുക്കി : മലങ്കര ജലാശയത്തിലെ മൂന്ന് ഷട്ടറുകൾ തിങ്കളാഴ്ച്ച രാവിലെ ആറ് മുതൽ 40 സെൻ്റീ മീറ്റർ വീതം ഉയർത്തും. മെയ് 17 മുതൽ ഇതേ ഷട്ടറുകൾ 20 സെൻ്റീമീറ്റർ വീതം ഉയർത്തിവെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. ഇതിന് പുറമേയാണ് മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ഡാമില...തുട൪ന്ന് വായിക്കുക


രോഗിയെ ഡിസ്ചാര്‍ജ് ചെയ്ത സംഭവം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ റിപ്പോര്‍ട്ട് തേടി

തിരു: എയര്‍പോര്‍ട്ടില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച രോഗിയെ പരിശോധനാഫലം ലഭിക്കുന്നതിന് മുമ്പ് ഡിസ്ചാര്‍ജ് ചെയ്ത സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി. അന്വേഷണത്തില്‍ ക...തുട൪ന്ന് വായിക്കുക


കോവിഡ് 19 ടെസ്റ്റിംഗ് കിറ്റുകളുടെ ഉത്പാദനത്തിനായി ടാറ്റ സണ്‍സ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി പങ്കാളികളാകുന്നു

( പരിശോധനയ്ക്കുള്ള ആര്‍ടി-ലാംപ് സാങ്കേതികവിദ്യയുടെ വാണിജ്യവത്കരണം അതിവേഗത്തി ലാകും) തിരു: ടാറ്റ ഗ്രൂപ്പ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോ ളജിയു (എസ്സിടിഐഎംഎസ്ടി) മായി ചേര്‍ന്ന് കോവിഡ് 19 പരിശോധനാ കിറ്റ...തുട൪ന്ന് വായിക്കുക


കേരള പത്രപ്രവര്‍ത്തക അസ്സാസിയേഷന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് 5 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പടുത്തി

(ഫോട്ടോ- മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഷ്വറന്‍സ് സംബന്ധി ച്ച രേഖകള്‍ കമ്പിനി അധികാരികളില്‍ നിന്ന് കേരള പത്രപ്രവര്‍ത്തകഅസ്സോ സിയേഷന്‍ ഭാരവാഹികള്‍ ഏറ്റുവാങ്ങുന്നു) എറണാകുളം: സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തില്‍ മാധ്യമ പ്രവര്‍ ത...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.