Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആവേശത്തിരയിളക്കി ബീച്ച് ഗെയിംസിന് തുടക്കമായി കളിചിരിയുമായി മിഠായി കുട്ടിക്കൂട്ടം ഒത്തുചേരുന്നു തിരു - പത്തോളം പോത്തുകളെ ട്രെയിന്‍ ഇടിച്ചു;ചത്തു ഊട്ടിയില്‍ പതിനഞ്ചിലധികം വാഹനങ്ങള്‍ ഒലിച്ചുപോയി എട്ടു ജില്ലകളില്‍ സീ കേരളം സൗജന്യ ബസ് യാത്ര ഒരുക്കുന്നു

അറിയിപ്പുകള്‍

കൂടുതല്‍ 

വിപുലമായ വൈദ്യുതി ഉല്‍പ്പാദനത്തിന് കെല്‍ട്രോണും കെഎസ്ഇബിയും കൈകോര്‍ക്കുന്നു

6/11/2019

തിരു: സൗരോര്‍ജ്ജത്തില്‍ നിന്ന് വിപുലമായ വൈദ്യുതി ഉല്‍പ്പാദനത്തിന് പൊതുമേഖലാ സ്ഥാപ നങ്ങളായ കെല്‍ട്രോണും കെഎസ്ഇബിയും കൈകോര്‍ക്കുന്നു. സൗരോര്‍ജ്ജത്തില്‍നിന്ന് വൈ ദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന മൂന്നോളം പദ്ധതികള്‍ക്ക് കെല്‍ട്രോണ്‍ കെഎസ്ഇബിയുമായി ധാരണ യായി.

മൂന്ന് സ്ഥലങ്ങളിലുമായി 807 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ വൈദ്യുതി പദ്ധതികള്‍ സ്ഥാപിക്കാന്‍ 4.31 കോടി രൂപയുടെ ഓര്‍ഡര്‍ കെഎസ്ഇബിയില്‍ നിന്ന് കെല്‍ട്രോണിന് ലഭിച്ചു. പാലക്കാട് ഗ്രാമപഞ്ചായത്തിന് കീഴില്‍ അഗളിയിലുള്ള സര്‍ക്കാര്‍ ആട് വളര്‍ത്തല്‍ കേന്ദ്രത്തില്‍ 500 കിലോവാട്ടിന്റെയും തൃശ്ശൂര്‍ ആരോഗ്യ സര്‍വകലാശാലയില്‍ 250 കിലോവാട്ടിന്റെയും കോഴിക്കോട് സര്‍വകലാശാലയില്‍ 57 കിലോവാട്ടിന്റെയും പദ്ധതികളാണ് നടപ്പാക്കുന്നത്. പ്രസ്തുത സ്ഥാപനങ്ങളുടെ മേല്‍ക്കൂരകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് കെ എസ് ഇ ബിയുടെ വൈദ്യുതി വിതരണ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. പദ്ധതികള്‍ക്ക് അനുയോജ്യമായ രൂപകല്‍പന നിര്‍വഹിച്ച് സോളാര്‍പാനലുകള്‍, ബാറ്ററികള്‍, പവര്‍ ഗ്രിഡുമായി ബന്ധിപ്പിക്കുന്ന ഉപകരണങ്ങള്‍ തുടങ്ങിയവ കെല്‍ട്രോണ്‍ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യും. കെല്‍ട്രോണിന്റെ തിരുവനന്തപുരം കരകുളത്തുള്ള യൂണിറ്റിലും ആലപ്പുഴയിലെ അരൂര്‍ യൂണിറ്റിലുമാണ് പദ്ധതികള്‍ രൂപകല്‍പന ചെയ്യുന്നത്. മൂന്ന് സ്ഥലങ്ങളും സന്ദര്‍ശിച്ച് പഠനം നടത്തി കെല്‍ട്രോണിന്റെ എഞ്ചിനീയറിങ്ങ് വിങ്ങ് തന്നെയാണ് രൂപകല്‍പന നിര്‍വഹിക്കുന്നത്.

സ്ഥാപനങ്ങള്‍ക്ക് ആവശ്യമായതില്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബി സ്വീകരിച്ച് പവര്‍ഗ്രിഡ് വഴി മറ്റിടങ്ങളില്‍ വിതരണം ചെയ്യും. ഇത്തരത്തില്‍ നല്‍കുന്ന വൈദ്യുതിയുടെ അളവ് കണക്കാക്കി അതത് സ്ഥാപനങ്ങള്‍ക്ക് കെഎസ്ഇബി പ്രതിഫലവും നല്‍കും. കെഎസ്ഇബിക്ക് വേണ്ടി കണ്ണൂര്‍ ബാരാപോള, വയനാട് പടിഞ്ഞാറത്തറ ഡാം സൈറ്റ്, ബാണാസുര സാഗര്‍ ഡാം എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ നിരവധി ഗ്രിഡ് കണക്ടഡ് സോളാര്‍ പദ്ധതികള്‍ കെല്‍ട്രോണ്‍ വിജയകരമായി നടപ്പാക്കിയിരുന്നു. ഒപ്പം ഇന്ത്യന്‍ നേവിക്ക് വേണ്ടിയും സൗരോര്‍ജ പ്ലാന്റുകള്‍ കെല്‍ട്രോണ്‍ സ്ഥാപിക്കുന്നുണ്ട്. മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനു വേണ്ടിയും കല്‍പ്പാക്കം ആണവ കേന്ദ്രത്തിനു വേണ്ടിയും സൗരോര്‍ജ്ജ വൈദ്യുതി പദ്ധതികള്‍ കെല്‍രേടാണ്‍ നടപ്പാക്കിയിരുന്നു.

കേരളത്തില്‍ 350 ഓളം സ്ഥലങ്ങളിലായി 15 മെഗാവാട്ട് സൗരോര്‍ജ്ജ വൈദ്യുത പദ്ധതികള്‍ കെല്‍ട്രോണ്‍ പൂര്‍ത്തിയാക്കിയിരുന്നു. 7 മെഗാവാട്ട് കൂടി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതികള്‍ പൂര്‍ത്തിയാകുകയാണ്. കേരളത്തിന് പുറത്തും കെല്‍ട്രോണ്‍ സൗര-വൈദ്യുത പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.

ഊര്‍ജ സംരക്ഷണത്തിനൊപ്പം പരമ്പരാഗത ഊര്‍ജസ്രോതസ്സുകള്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നതിന് രാജ്യത്താകെ ചര്‍ച്ചകള്‍ നടക്കുകയാണ്. സൗരോര്‍ജത്തിന് പ്രാധാന്യം നല്‍കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഊര്‍ജ്ജനയം. ഈ സാധ്യത ഫലപ്രദമായി ഉപയോഗിച്ച് രാജ്യത്തിന് മാതൃകയാവുകയാണ് കെല്‍ട്രോണ്‍.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ആവേശത്തിരയിളക്കി ബീച്ച് ഗെയിംസിന് തുടക്കമായി

തിരു: കായികക്കുതിപ്പ് ലക്ഷ്യമിട്ട് സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന്റെ ജില്ലാതല മത്സരങ്ങള്‍ക്ക് ആവേശത്തുടക്കം.വന്‍ ജനപങ്കാളിത്തത്തോടെ മത്സരങ്ങള്‍ നടക്കുന്നു. മലപ്പുറം പൊന്നാനി ഹാര്‍ബറില്‍ നടന്ന പരിപാടിയില്‍ വടംവലി മ...തുട൪ന്ന് വായിക്കുക


കളിചിരിയുമായി മിഠായി കുട്ടിക്കൂട്ടം ഒത്തുചേരുന്നു

തിരു: സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ സഹകരണത്തോടെ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പിലാക്കുന്ന മിഠായി പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികളും അവരുടെ രക്ഷിതാക്കളും ഒരു വേദിയില്‍ ഒത്തുകൂടുകയാണ്. നവംബര്‍ 19-ാം തീയതി ഉച്ചയ്ക്ക് 12 മണിയ്ക്ക് തിരുവ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് സാന്നിദ്ധ്യം വിപുലീകരിച്ച് ടാറ്റയുടെ സുദിയോ

തിരു: രാജ്യത്തെ ഏറ്റവും വലുതും വേഗത്തില്‍ വളരുന്നതുമായ റീട്ടെയില്‍ ചെയിനുകളിലൊന്നായ ടാറ്റയുടെ ട്രെന്റ് തിരുവനന്തപുരത്ത് എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് സ്റ്റോര്‍ സുദിയോ തുറന്നു. കേശവ ദാസപുരത്ത് പി.മാധവന്‍തമ്പി ഹാളിലാണ് ബ്രാന്‍ഡ് സ്റ്റോര്‍ തുറന്നിരിക്കുന്നത...തുട൪ന്ന് വായിക്കുക


ഇന്ത്യ- യൂറോപ്പ് ബിസിനസ് ഫോറത്തിൽ ടെക്നോപാർക്ക് കമ്പിനികളും

തിരു; ഡൽഹിയിൽ ഈ മാസം 21,22 തീയതികളിൽ നടക്കുന്ന ഇന്ത്യ- യൂറോപ്പ് ബിസിനസ് ഫോറ ത്തിൽ ടെക്നോപാർത്തിലെ ഉൾപ്പടെ 11 കമ്പിനികൾ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ഐടി കമ്പിനികളുടെ കൂട്ടായ്മയായ ജിടെക് ( ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ്) ആണ് 11 കമ്പനി കളുടെ...തുട൪ന്ന് വായിക്കുക


ശബരിമല മണ്ഡലപൂജ നടതുറന്നു

ശബരിമല മണ്ഡലപൂജ നടതുറന്നു...തുട൪ന്ന് വായിക്കുക


പമ്പയിലേക്ക് ചെറിയ വാഹനങ്ങള്‍ കടത്തി വിടുന്നതിന് അനുമതി തേടും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമല മണ്ഡല - മകരവിളക്ക് തീര്‍ഥാടന കാലത്ത് ഡ്രൈവര്‍മാരുള്ള ചെറിയ വാഹനങ്ങള്‍ നിലയ്ക്കല്‍ നിന്നും പമ്പയിലേക്ക് കടത്തി വിടുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടു മെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല സന്നിധാനത്ത് മണ്ഡല ഉത്സവ ഒ...തുട൪ന്ന് വായിക്കുക


പുണ്യം പൂങ്കാവനം പദ്ധതി ഒമ്പതാം വര്‍ഷത്തിലേക്ക്

ശബരിമല: തീര്‍ഥാടനകാലം മാലിന്യ മുക്തമാക്കുന്നതിന് എട്ടു വര്‍ഷം മുന്‍പ് ആരംഭിച്ച പുണ്യം പൂങ്കാവനം പദ്ധതി വിജയകരമായ ഒമ്പതാം വര്‍ഷത്തിലേക്ക് കടക്കുകയാണെന്ന് പദ്ധതിയുടെ ശില്പി കൂടിയായ ഐജി പി.വിജയന്‍ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ശബരിമലയെ മാത്രമല്ല ...തുട൪ന്ന് വായിക്കുക


ശബരിമല മീഡിയാ സെന്ററിന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു

ശബരിമല മണ്ഡല - മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് സന്നിധാനം വലിയ നടപ്പന്തലിനു സമീപം പ്രവര്‍ത്തനം തുടങ്ങിയ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയാ സെന്ററി ന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ശബരിമല ...തുട൪ന്ന് വായിക്കുക


ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ഇടത്താവളമായ കുറ്റിപ്പുറം മിനിപമ്പ തുറന്നുകൊടുത്തു

കുറ്റിപ്പുറം: ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ഇടത്താവളമായ കുറ്റിപ്പുറം മിനിപമ്പ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഭക്തര്‍ക്കായി തുറന്നുകൊടുത്തു. ചടങ്ങിന്റെ ഉദ്ഘാടനം പൊന്നാനി ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് കെ.ലക്ഷ്മി നിര്‍വഹിച്ചു. തവനൂര്‍ ഗ്രാമപഞ്ചായത്ത് പ...തുട൪ന്ന് വായിക്കുക


കായികരംഗത്തെ കേരള ചരിത്രമാണ് ബീച്ച് ഗെയിംസെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

പൊന്നാനി:കായികരംഗത്തെകേരളചരിത്രമാണ് ബീച്ച് ഗെയിംസെന്ന് സ്പീക്കര്‍പി.ശ്രീരാമകൃഷ്ണന്‍. ഹാര്‍ബറില്‍ ബീച്ച് ഗെയിംസിന്റെ ജില്ലാതല മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരി ക്കുകയായിരുന്നു അദ്ദേഹം. കടലിനോട് ഏറ്റുമുട്ടുന്ന തീരദേശ വാസികള്‍ക്ക് കായിക മേഖല ...തുട൪ന്ന് വായിക്കുക


ഇനി നിങ്ങള്‍ ഒറ്റയ്ക്കല്ല.. കൂടെ തണലായി ഞങ്ങളുണ്ട്: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

ഇനി നിങ്ങള്‍ ഒറ്റയ്ക്കല്ല... കൂടെ തണലായി ഞങ്ങളുണ്ട്. പൊന്നാനി നഗരസഭ എട്ടാം വാര്‍ഡിലെ മാമ്പ്ര സരോജിനിയമ്മയെ ചേര്‍ത്ത് പിടിച്ച് ഗൃഹ സന്ദര്‍ശനത്തെത്തിയ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞപ്പോള്‍ സരോജിനിയമ്മയുടെ മുഖം ആശ്വാസത്താല്‍ വിടര്‍ന്നു. സംസ്ഥാനത്തൊ...തുട൪ന്ന് വായിക്കുക


ശബരിമല തീര്‍ഥാടനം: ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവടങ്ങളില്‍ ശബരിമല വാര്‍ഡുകള്‍

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവടങ്ങളില്‍ ശബരിമല വാര്‍ഡുകള്‍ പ്രവര്‍ത്തനം തുടങ്ങി. 24 മണിക്കൂറും ഈ ആശുപത്രികളില്‍ ശബരിമല തീര്‍ഥാടകര...തുട൪ന്ന് വായിക്കുക


തീരദേശ പരിപാലന നിയമം; 213 അപേക്ഷകർക്ക് അനുമതി നൽകാൻ തീരുമാനം

കാക്കനാട്: ജില്ലയിൽ തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട് ലഭിച്ച 213 അപേക്ഷകൾക്ക് അനുമതി നൽകാൻ തീരദേശ പരിപാലന അതോറിട്ടിയുടെ ജില്ലാതല യോഗം തീരുമാനിച്ചു. നിയമ ത്തിന് കീഴിൽ വരുന്ന 22 തദ്ദേശ സ്ഥാപനങ്ങളിൽ നിന്നായുള്ള 294 അപേക്ഷകൾ പരിഗണിച്ചശേഷ മാണ് നടപടി....തുട൪ന്ന് വായിക്കുക


പ്രവാസി നിയമ സഹായസെൽ സേവനം കൂടുതൽ രാജ്യങ്ങളിലേക്ക്

തിരു: പ്രവാസിമലയാളികളുടെ നിയമ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ മലയാളികളായ അഭി ഭാഷകരുടെ സൗജന്യ സേവനം ലഭ്യമാക്കുന്ന പ്രവാസി നിയമ സഹായ പദ്ധതി കൂടുതൽ രാജ്യ ങ്ങളിലേക്ക് വ്യാപിപ്പിച്ചു. നിലവിൽ കൂവൈറ്റ്, ഒമാൻ രാജ്യങ്ങളിൽ ഉണ്ടായിരുന്ന സേവനം ബഹറിൻ, അബുദാബി എന്നി...തുട൪ന്ന് വായിക്കുക


നെഹ്‌റു സർവകലാശാലയിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെ തിങ്കളാഴ്ച്ച പാര്‍ലമെന്റ് മാര്‍ച്ച്

ന്യൂഡല്‍ഹി : ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെ തിങ്കളാഴ്ച്ച വിദ്യാര്‍ഥി യൂണിയന്റെ(ജെഎന്‍യുഎസ്‌യു)നേതൃത്വത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. പൊതു വിദ്യാഭ്യസത്തെസംരക്ഷിക്കുന്നതിനാണ് മാര്‍ച്ച് നടത്തുന്നതെന്ന് ജെഎന്‍യുഎസ്‌...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.