Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല ശുചീകരണത്തൊഴിലാളികളെ ആദരിച്ച് കേരളാ പോലീസ് കെ എസ് ഡി പിക്ക് റെക്കോഡ് ലാഭം കോവിഡ്-19 പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ 150 തസ്തികകള്‍ പോലീസ് വാഹനത്തില്‍ പരീക്ഷയെഴുതാന്‍ എത്തി

അറിയിപ്പുകള്‍

കൂടുതല്‍ 

ലോകമാണ് മലയാളികളുടെ നാട്, ഒന്നിപ്പിക്കുന്നത് ഭാഷ: എം മുകുന്ദന്‍ ഭരണഭാഷാ സെമിനാര്‍ സംഘടിപ്പിച്ചു

6/11/2019

കണ്ണൂർ : ലോകമാണ് മലയാളികളുടെ നാടെന്നും അവരെ ഒന്നിപ്പിക്കുന്നത് ഭാഷയാണെന്നും എഴുത്തുകാരന്‍ എം മുകുന്ദന്‍ പറഞ്ഞു. മാതൃഭാഷയില്‍ നിന്നുകൊണ്ടുമാത്രമെ ഏതൊരാള്‍ക്കും സ്വത്വം നിലനിര്‍ത്താനാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി വിവര പൊതുജന സമ്പര്‍ക്ക വകുപ്പും ജില്ലാ ആസൂത്രണ സമിതിയും സംയുക്തമായി സംഘടിപ്പിച്ച ഭരണഭാഷാ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മയ്യഴിയുടെ കഥാകാരന്‍. കേരളമാണ് മലയാളിയുടെ നാട് എന്ന് പറയാനാവില്ല. കാരണം ലോകത്തിന്റെ എല്ലാ ഭാഗത്തും മലയാളികളുണ്ട്. അവരെ ഒന്നിച്ച് നിര്‍ത്തുന്നത് മാതൃഭാഷയാണ്. മാതൃഭാഷയെക്കുറിച്ച് അഭി മാനം ഉണ്ടാകണമെന്നും ഭാഷക്കുള്ളിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മല യാള ഭാഷയില്ലെങ്കില്‍ ശ്രീനാരായണ ഗുരുവും അടൂരും ബഷീറും ഒവി വിജയനും ഉണ്ടാകില്ല. ഭാഷ മരിക്കുന്നതോടെ നമ്മുടെ സംസ്‌കാരം തന്നെ ഇല്ലാതാകും. ചിന്തിക്കാനും സ്വപ്‌നം കാണാ നും മാതൃഭാഷ തന്നെ വേണം. മാതൃഭാഷയിലൂടെ ലോകത്ത് വിപ്ലവം സൃഷ്ടിച്ച രാജ്യങ്ങള്‍ ഉണ്ട്. റഷ്യ, ജപ്പാന്‍ പോലുള്ള രാജ്യങ്ങള്‍ സാങ്കേതിക വിപ്ലവം സാധ്യമാക്കിയത് അവരുടെ മാതൃഭാഷ യിലൂടെയാണ്. എന്നാല്‍ മലയാളിക്ക് ഇപ്പോഴും ഭാഷ ബോധം കുറവാണ്. അത് പരിഹരിച്ച് മല യാളത്തില്‍ ഊന്നിക്കൊണ്ട് തന്നെ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്ക് കഴിയണം. അടുത്ത കാലത്ത് ഭാഷക്കുണ്ടായ ഉണര്‍വ്വ് ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലീഷ് സംസാരിക്കുന്നത് ഉന്നതശ്രേണിയിലുള്ളവരാണ് എന്ന തെറ്റായ ധാരണസമൂഹത്തിലുണ്ട്. കൊളോണിയലിസത്തിന്റെ ഭാഗമായുണ്ടായ ചിന്തയല്ലിത്. ദരിദ്ര കുടുംബങ്ങള്‍ സാമ്പത്തികപുരോ ഗതി കൈവരിക്കുകയും മധ്യവര്‍ഗത്തിലേക്ക് ഉയരുകയും ചെയ്തതോടെയാണ് ഇത്തരമൊരു ചിന്ത ശക്തിയാര്‍ജ്ജിച്ചത്. അത് തിരുത്തണം. എന്നാല്‍ ഇംഗ്ലീഷ് ഭാഷയെ ഇക്കാലത്ത് മാറ്റിനിര്‍ത്താനു മാകില്ല. ഐ ടി രംഗത്ത് നാം നേട്ടങ്ങള്‍ കൈവരിച്ചത് ഇംഗ്ലീഷിലൂടെയാണ്. മലയാളത്തില്‍ സിവില്‍ സര്‍വീസ് എഴുതി വിജയിച്ചവര്‍ നമുക്ക് ചുറ്റുമുണ്ട്. മാതൃഭാഷയെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നും എന്നാല്‍ അത് ഭാഷാ തീവ്രവാദമായിമാറരുതെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഭാഷ ജനകീയ മലയാളമായി മാറണമെന്നും പറയുന്ന കാര്യങ്ങള്‍ സാധാരണക്കാരന് എളുപ്പ ത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുമ്പോള്‍ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ എന്നും അധികാരം ഭാഷ ജനാധിപത്യം എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഡോ.പി ജെ വിന്‍സെന്റ് അഭിപ്രായപ്പെട്ടു.ഉപയോഗമൂല്യം ഉണ്ടെങ്കിലേ ഏത് ഭാഷയ്ക്കും നിലനില്‍പ്പുള്ളൂ. ജനകീയ മലയാളം നഷ്ടപ്പെട്ടിടത്താണ് മലയാളി മലയാളത്തെ കൈവിട്ടതെന്നും അദ്ദേഹം പറഞ്ഞു. തമിഴിനേക്കാളും ഒരു പക്ഷെ സംസ്‌കൃത ത്തെക്കാളും പാരമ്പര്യം അവകാശപ്പെടാവുന്ന ഭാഷയാണ് മലയാളം. ബ്രിട്ടീഷുകാര്‍ സാമ്രാജ്യത്ത ശക്തിയായി വളര്‍ന്നതും വിവിധ മേഖലകളില്‍ പുരോഗതി നേടിയതുമെല്ലാം ഇംഗ്ലീഷിലൂടെയല്ല, ലാറ്റിന്‍ ഭാഷയുടെ പിന്‍ബലത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന ചടങ്ങില്‍ ആസൂത്രണ സമിതി ചെയര്‍മാന്‍ കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. എഡിഎം ഇ പി മേഴ്സി മുഖ്യാതിഥിയായി. ആസൂത്രണ സമിതി അംഗങ്ങളായ കെ പി ജയബാലന്‍, സുമിത്ര ഭാസ്‌കരന്‍, അജിത്ത് മാട്ടൂല്‍, കെ വി ഗോവിന്ദന്‍, പിആര്‍ഡി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ പി അബ്ദുള്‍ ഖാദര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഹരിതഭവനം, തളിരിടുന്ന തരിശിടങ്ങള്‍ പദ്ധതികളുമായി ഇടുക്കി ജൈവഗ്രാം കര്‍ഷകര്‍

ഇടുക്കി ജൈവഗ്രാം ഫാര്‍മേഴ്സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തി ല്‍ കാര്‍ഷിക രംഗത്ത് സ്വയം പര്യാപ്തത ലക്ഷ്യംവച്ച് -ഹരിത ഭവനം-,-തളിരിടുന്ന തരിശിട ങ്ങള്‍- എന്നീ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. തങ്കമണിയില്‍ നടന്ന യോഗത്തില്‍ -ഹരിത ...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് സഞ്ചരിക്കുന്ന 5 ഭക്ഷ്യസുരക്ഷ ലബോറട്ടറികള്‍

തിരു: ഭക്ഷണ പദാര്‍ത്ഥങ്ങളിലെ മായം കണ്ടുപിടിയ്ക്കാനുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ 5 പുതിയ സഞ്ചരിക്കുന്ന ഭക്ഷ്യസുരക്ഷ ലബോറട്ടറികളുടെ ഫ്‌ളാഗോഫ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ഇതില്‍ മൂന്ന് ലബോറട്ടറികളില്‍ ഭക്ഷ്യ വസ്തുക്കളുടെ ...തുട൪ന്ന് വായിക്കുക


നഷ്ടം പഴങ്കഥ; നാലു വര്‍ഷവും ടെല്‍ക്ക് ലാഭപാതയില്‍

തിരു: സംസ്ഥാന പൊതുമേഖലാ സ്ഥാപനം ട്രാന്‍സ്ഫോര്‍മേഴ്സ് ആന്റ് ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡ് (ടെല്‍ക്) തുടര്‍ച്ചയായ നാലാം വര്‍ഷവും ലാഭം കൈവരിച്ചു. 8.4 കോടി രൂപയാണ് ലാഭം. 201920 സാമ്പത്തികവര്‍ഷം 203.9 കോടി രൂപയുടെ വിറ്റുവരവും നേടി. കഴിഞ്ഞ 11 വര്‍ഷത്തി...തുട൪ന്ന് വായിക്കുക


പോലീസിന് ആദരവറിയിച്ച് ആറാംക്ലാസുകാരി; മധുരം നല്‍കി നന്ദിയറിയിച്ച് പോലീസും

(ഫോട്ടോക്യാപ്ഷന്‍: ദര്‍ശനയ്ക്ക് തൃത്താല പോലീസ് സ്റ്റേഷനിലെ എസ്.ഐ എസ്.അനീഷ് സ്നേഹോപഹാരം നല്‍കി നന്ദി അറിയിക്കുന്നു) തൃത്താല: കോവിഡ്-19 എന്ന മഹാമാരിയില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ ആരോഗ്യപ്രവര്‍ത്ത കരോടൊപ്പം കൈകോര്‍ത്ത് പകലും രാത്രിയും വെയിലത്തും...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1133 കേസുകള്‍; 1283 അറസ്റ്റ്; പിടിച്ചെടുത്തത് 567 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1133 പേര്‍ക്കെ തിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1283 പേരാണ്. 567 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3261 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്...തുട൪ന്ന് വായിക്കുക


ബെവ്കോയുടെ പേരില്‍ വ്യാജ ആപ്പ് : ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷിക്കും

തിരു; മദ്യം വാങ്ങാനായി ബെവ്കോ പുറത്തിറക്കുന്ന ആപ്പ് എന്ന തരത്തില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വ്യാജ ആപ്പ് പ്രചരിച്ച സംഭവം പോലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വ്യാജആപ്പ് പ്രചരി...തുട൪ന്ന് വായിക്കുക


ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല: മുഖ്യമന്ത്രി

തിരു: ലോക്ക്ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതായും ഇത് അനുവദിക്കി ല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലയാളികളെ നാട്ടി ലെത്തിക്കുന്നതിനുള്ള പാസിന്റെ മറവിൽ തമിഴ്‌നാട്ടിൽ നിന്നും മറ്റും തൊഴിലാളികളെ ഉൾപ്പെ ടെ ക...തുട൪ന്ന് വായിക്കുക


കോവിഡ് സാഹചര്യം എം.പിമാരുമായും എം.എൽ.എമാരുമായും ചർച്ച ചെയ്തു

തിരു: വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മലയാളികൾ ധാരാളമായി വന്നു തുടങ്ങിയ സാഹചര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കാനും ജന പ്രതിനിധികളുടെ സഹകരണം അഭ്യർത്ഥിക്കാനും എംപിമാരുമായും എംഎൽഎമാരുമായുംമുഖ്യ മന്ത്രി പിണറായി വിജയ...തുട൪ന്ന് വായിക്കുക


കോവിഡ് 19: ദുബായില്‍ നിന്നും 187 പ്രവാസികളുമായി പ്രത്യേക വിമാനം കരിപ്പൂരിലെത്തി

കോഴിക്കോട് : കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ദുബായില്‍ നിന്ന് 187 പ്രവാസികള്‍ കൂടി ജന്മനാടില്‍ തിരിച്ചെത്തി. മലപ്പുറം ഉള്‍പ്പടെ ഏഴ് ജില്ലകളില്‍ നിന്നുള്ള യാത്രക്കാരുമായി ഐ. എക്സ് - 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്ന് (മെയ് 26) രാത്രി ഒമ്പതിനാണ...തുട൪ന്ന് വായിക്കുക


അതുല്‍ പോലീസ് വാഹനത്തില്‍ പരീക്ഷയെഴുതാന്‍ എത്തി

അടിമാലി : രാവിലെ നടന്ന വി.എച്ച് .എസ് ഇ പരീക്ഷ ഉച്ചയ്ക്കാണെന്ന് തെറ്റിധരിച്ച വിദ്യാര്‍ത്ഥി യെ പോലിസ് വാഹനത്തില്‍ പരീക്ഷക്കായി എത്തിച്ചു. അടിമാലി എസ് .എന്‍ .ഡി.പി സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിലെ രണ്ടാം വര്‍ഷ ഇ. ഇ.ടി വിദ്യാര്‍ത്ഥിയായപണിക്കന്‍കുടികൊ...തുട൪ന്ന് വായിക്കുക


കോവിഡ്-19 പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ 150 തസ്തികകള്‍

തിരു: സംസ്ഥാനത്ത് കോവിഡ്-19 പരിശോധനകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കോവിഡ്-19 ലബോറട്ടറികളില്‍ ആരോഗ്യ വകുപ്പ് എന്‍.എച്ച്.എം. മുഖാന്തിരം 150 താത്ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 19 റിസര്‍ച്ച് ഓഫീസര്‍, 65 ലാബ് ടെക്‌നീഷ്യന്‍...തുട൪ന്ന് വായിക്കുക


കെ എസ് ഡി പിക്ക് റെക്കോഡ് ലാഭം

തിരുവനന്തപുരം: മരുന്ന് നിര്‍മ്മാണരംഗത്തെ ഏക പൊതുമേഖലാസ്ഥാപനമായ കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെഎസ്ഡിപി) കഴിഞ്ഞ സാമ്പത്തികവര്‍ഷം 7.13 കോടിയുടെ റെക്കോഡ് ലാഭം നേടി. 66.25 കോടി രൂപയുടെ ഉല്‍പ്പാദനവും 53.76 കോടിരൂപയുടെ വിറ്റുവര വു...തുട൪ന്ന് വായിക്കുക


വീട്ടുനിരീക്ഷണം ലംഘിക്കുന്നവരെയും വാഹനങ്ങളിലെ അമിതയാത്രക്കാരെയും കണ്ടെത്താന്‍ മിന്നല്‍ പരിശോധന

തിരു:സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോക് ഡൗണ്‍ നിയ ന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാപോലീ സ് മേധാവിമാര്‍ക്കു നിര്‍ദ്ദേശം നല്‍കി. വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് (26.05.20) ഇന്ന് 718 കേസുകള്‍; 857 അറസ്റ്റ്; പിടിച്ചെടു ത്തത് 292 വാഹനങ്ങള്‍

തിരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 718 പേര്‍ക്കെതി രെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 857 പേരാണ്. 292 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3154 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റ...തുട൪ന്ന് വായിക്കുക


ശുചീകരണത്തൊഴിലാളികളെ ആദരിച്ച് കേരളാ പോലീസ്

ഫോട്ടോക്യാപ്ഷന്‍ : മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വനിതാ ശുചീകരണത്തൊഴിലാളിക്ക് ഗം ബൂട്ട് സമ്മാനിക്കുന്നു) തിരു: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ശുചീകരണ തൊഴി ലാളികളെ ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.