Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഡോക്ടർമാർക്ക് പ്രാക്ടീസിന് രജിസ്‌ട്രേഷൻ നിർബന്ധം ആവേശത്തിരയിളക്കി ബീച്ച് ഗെയിംസിന് തുടക്കമായി കളിചിരിയുമായി മിഠായി കുട്ടിക്കൂട്ടം ഒത്തുചേരുന്നു തിരു - പത്തോളം പോത്തുകളെ ട്രെയിന്‍ ഇടിച്ചു;ചത്തു ഊട്ടിയില്‍ പതിനഞ്ചിലധികം വാഹനങ്ങള്‍ ഒലിച്ചുപോയി

അറിയിപ്പുകള്‍

കൂടുതല്‍ 

കോന്നി മെഡിക്കൽ കോളേജ് രണ്ടാം ഘട്ട നിർമ്മാണം അടിയന്തിരമായി ആരംഭിക്കണമെന്നത് സംബന്ധിച്ച് കെ.യു.ജനീഷ്കുമാർ ഉന്നയിച്ച സബ്മിഷനുള്ള മറുപടി

5/11/2019

തിരു:പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിലെ ഐരവൺ വില്ലേജിൽ നമ്പർ 643 എയില്‍ പെട്ട 50 ഏക്കർ ഭൂമി റവന്യൂ വകുപ്പിനെ 07/04/2012 -ലെ സര്‍ക്കാർ ഉത്തരവ് 137/12 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടുള്ളതാകുന്നു.

02/06/2012 -ലെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് 166/12 നമ്പർ ഉത്തരവ് പ്രകാരം ഹിന്ദുസ്ഥാൻ ലൈഫ് കെയർ ലിമിറ്റഢിനെ പ്രോജക്ട് മാനേജ്മെന്റായി നിശ്ചയിച്ച് 300 കിടക്കകളുള്ള മെഡിക്കൽ കോളേജ് ആശുപത്രിയും മെഡിക്കൽ കോളേജും നിര്‍മ്മിക്കാൽ ഉത്തരവായിട്ടുള്ളതുമാണ്. കോന്നി മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിനായി 142.23 കോടി രൂപയുടെ നബാര്‍ഡിന്റെ ധനസഹായമുള്‍പ്പെടെ 167.33 കോടി രൂപയുടെ ഭരണാനുമതി നല്‍കുകയും 143.39 കോടി രൂപയുടെ പ്രവര്‍ത്തികള്‍ക്കുള്ള കരാർ എച്ച്.എൽ.എൽ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ 132.2695 കോടി രൂപ നിർമാണ പ്രവർത്തനങ്ങൾക്ക് നൽകിയിട്ടുണ്ട്.

നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ നടന്നു വരുന്ന കോന്നി മെഡിക്കൽ കോളേജിന്റെ ഒന്നാം ഘട്ടത്തിൽ ഹോസ്പിറ്റൽ ബ്ലോക്കിന്റെ കെട്ടിട നിര്‍മ്മാണം 90 ശതമാനവും, അക്കാദമിക് ബ്ലോക്കിന്റെ കെട്ടിട നിർമ്മാണം75 ശതമാനവും പൂര്‍ത്തിയായി കഴിഞ്ഞു. ഇതോടൊപ്പം വട്ടമൺ ജംഗ്ഷൻ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള പി. ഡബ്ല്യു. ഡി റോഡ് നിർമ്മാണവും പൂര്‍ത്തിയായി.

തുടര്‍ന്ന് റെസിഡന്‍ഷ്യൽ കോര്‍ട്ടേഴ്സും, വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റൽ സംവിധാനങ്ങളും, കളിസ്ഥലവും, ഓഡിറ്റോറിയവും, മെഡിക്കൽ കോളേജിന് മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ നിഷ്കര്‍ഷിച്ച പ്രകാരമുള്ള എല്ലാം കെട്ടിടങ്ങളും, സംവിധാനങ്ങളും നിര്‍മ്മിക്കാനാണ് നടപടികൾ സ്വീകരിച്ചു വരുന്നത്.

ആശുപത്രിയ്ക്കും കോളേജിനും ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ, ഫര്‍ണിച്ചറുകൾ എന്നിവയ്ക്കായി ഏകദേശം 90 കോടിയുടെ പ്രൊപ്പോസൽ HLL മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. KSEB സബ്സ്റ്റേഷൻ നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം റവന്യൂ വകുപ്പിൽ നിന്നും KSEB -ക്ക് കൈമാറേണ്ടതായിട്ടുണ്ട്.

2012-ൽ അനുമതി ലഭിച്ച് നിർമ്മാണം ആരംഭിച്ചിരുന്നെങ്കിലും 2016-ൽ ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ നിർമാണത്തിൽ വലിയ പുരോഗതി കണ്ടിരുന്നില്ല. നിർമ്മാണത്തിന് പ്രധാന തടസ്സമായിരുന്നത് അവിടെ നിർമ്മാണത്തിനായി ഒരുക്കിയ സ്ഥലത്തെ പൊട്ടിച്ച് മാറ്റിയ പാറ നീക്കം ചെയ്യാൻ കഴിഞ്ഞിരുന്നില്ല എന്നതായിരുന്നു. പാറ പരമാവധി നീക്കം ചെയ്യുന്നതിനും കോന്നി മെഡിക്കൽ കോളേജിൻറെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനും വിവിധതലങ്ങളിൽ കൃത്യമായ വിലയിരുത്തലുകൾ നടത്തിക്കൊണ്ട് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കോന്നി മെഡിക്കൽ കോളേജിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് 27/08/19 - ൽ പത്തനംതിട്ട ജില്ലയിലെ എം. പി-മാർ, എം. എൽ. എ-മാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവരെ ചേർത്ത് ഒരു യോഗം ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ മെഡിക്കൽ കോളേജിലെ നിർമ്മാണ സ്ഥലത്ത് ചേർന്നിരുന്നു. ടി യോഗത്തിൽ വച്ച് ബാക്കി വന്ന പാറ മാറ്റുന്നതിനുള്ള സാധ്യത പരിശോധിക്കാനും, റോഡ്, കുടിവെള്ളം, വൈദ്യുതി, എസ്. റ്റി. പി തുടങ്ങിയവ അടുത്ത മാർച്ചിന് മുൻപ് പൂർത്തീകരിക്കാനും ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. ആദ്യഘട്ട നിര്‍മ്മാണം നടന്നുവരുന്നത് പ്രകാരം 300 കിടക്കകളുള്ള മെഡിക്കൽ കോളേജ് ആശുപത്രി സ്ഥാപിക്കുക വഴി 50 കുട്ടികള്‍ക്ക് പഠന സൗകര്യമുണ്ടാക്കാനാണ് സാധ്യമാക്കുന്നത്. ഇതിനു വേണ്ടി വിവിധ വിഭാഗങ്ങളില്‍പെട്ട 750 തിലേറെ തസ്തികകൾ ഒന്നാം ഘട്ടത്തിൽ തന്നെ സൃഷ്ടിക്കേണ്ടതായിട്ടുണ്ട്. അതിൽ 108 തസ്തികകൾ മാത്രമാണ് ഇതിനകം സൃഷ്ടിക്ക പ്പെട്ടിട്ടുള്ളത്.

രണ്ടാംഘട്ടത്തിൽ ആശുപത്രി, അക്കാദമിക് ബ്ലോക്ക്, എന്നിവയുടെ രണ്ടാം ഭാഗവും,സ്റ്റാഫ് ക്വാര്‍ ട്ടേഴ്സ്, വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റൽ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കൾ കോളേജിന്റെ രണ്ടാംഘട്ട പ്രവര്‍ത്തികള്‍ക്കായി സമര്‍ പ്പിച്ച 351.72 കോടിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ഡി. പി. ആർ സര്‍ക്കാർ തലത്തിൽ അംഗീകരിച്ച് കിഫ്ബിയിൽ സമര്‍പ്പിക്കുന്നതിനുള്ള അനുമതി നല്‍കിയിട്ടുണ്ട്.

സർക്കാരിൽ നിന്നും നൽകിയ ഭരണാനുമതിയുടെ അടിസ്ഥാനത്തിൽ സ്പെഷ്യൽ പർപ്പസ് വെഹിക്കിളായ ഹൈറ്റ്സ് വിശദമായ ആർക്കിടെക്ചറൽ ഡ്രോയിങ് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ 01/10/2019 -ന് സമർപ്പിച്ചിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിലെ ടെക്നിക്കൽ കമ്മിറ്റി ഡ്രോയിങ് പരിശോധിച്ച് ഭേദഗതികൾ നിർദ്ദേശിച്ച് ഹൈറ്റ്‌സിന് മടക്കി നൽകിയിട്ടുണ്ട്. നവംബർ രണ്ടാമത്തെ ആഴ്ചയിൽ ഡീറ്റൈൽഡ് പ്രോജക്ട് റിപ്പോർട്ട് കിഫ്ബിയുടെ അംഗീകാരത്തിന് സമർപ്പിക്കുവാൻ കഴിയുമെന്ന് ഹൈറ്റ്സ് അറിയിച്ചിട്ടുണ്ട്.

2019-20 സാമ്പത്തിക വർഷത്തിൽ 11.99 കോടി രൂപ കോന്നി മെഡിക്കൽ കോളേജിന്റെ പ്രവർ ത്തികൾക്കായി ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അനുവദിക്കപ്പെട്ടതിനു പുറമേ അധിക തുക വേണ്ടിവന്നാൽ അതും കണ്ടെത്തി പണികൾ പൂര്‍ത്തീകരിച്ച് മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ സാങ്കേതിക പരിശോധനയും പൂര്‍ത്തിയാകുന്ന മുറയ്ക്ക് എല്ലാ സംവിധാനങ്ങളോടു കൂടി ആവശ്യമായ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയും മെഡിക്കൽ കോളേജ് പ്രവര്‍ത്തന സജ്ജമാകുന്നതിനു കഴിയുന്നതാണ്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംവിദ്യാര്‍ഥികള്‍ ചരിത്രാവബോധമുള്ളവരാകണം;മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

തിരു: പുരാവസ്തു-പുരാരേഖ വകുപ്പിന്റെ ചരിത്രരേഖകള്‍ അടുത്തറിയാനെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നതായി തുറമുഖ-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്ന പ്പള്ളി പറഞ്ഞു. പുരാരേഖകള്‍ സമൂഹത്തിന്റെ ഓര്‍മയാണ്. വിദ്യാര്‍ഥികള്‍ ചരിത്...തുട൪ന്ന് വായിക്കുക


ആവേശത്തിരയിളക്കി ബീച്ച് ഗെയിംസിന് തുടക്കമായി

തിരു: കായികക്കുതിപ്പ് ലക്ഷ്യമിട്ട് സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന്റെ ജില്ലാതല മത്സരങ്ങള്‍ക്ക് ആവേശത്തുടക്കം.വന്‍ ജനപങ്കാളിത്തത്തോടെ മത്സരങ്ങള്‍ നടക്കുന്നു. മലപ്പുറം പൊന്നാനി ഹാര്‍ബറില്‍ നടന്ന പരിപാടിയില്‍ വടംവലി മ...തുട൪ന്ന് വായിക്കുക


കളിചിരിയുമായി മിഠായി കുട്ടിക്കൂട്ടം ഒത്തുചേരുന്നു

തിരു: സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ സഹകരണത്തോടെ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പിലാക്കുന്ന മിഠായി പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികളും അവരുടെ രക്ഷിതാക്കളും ഒരു വേദിയില്‍ ഒത്തുകൂടുകയാണ്. നവംബര്‍ 19-ാം തീയതി ഉച്ചയ്ക്ക് 12 മണിയ്ക്ക് തിരുവ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് സാന്നിദ്ധ്യം വിപുലീകരിച്ച് ടാറ്റയുടെ സുദിയോ

തിരു: രാജ്യത്തെ ഏറ്റവും വലുതും വേഗത്തില്‍ വളരുന്നതുമായ റീട്ടെയില്‍ ചെയിനുകളിലൊന്നായ ടാറ്റയുടെ ട്രെന്റ് തിരുവനന്തപുരത്ത് എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് സ്റ്റോര്‍ സുദിയോ തുറന്നു. കേശവ ദാസപുരത്ത് പി.മാധവന്‍തമ്പി ഹാളിലാണ് ബ്രാന്‍ഡ് സ്റ്റോര്‍ തുറന്നിരിക്കുന്നത...തുട൪ന്ന് വായിക്കുക


ഇന്ത്യ- യൂറോപ്പ് ബിസിനസ് ഫോറത്തിൽ ടെക്നോപാർക്ക് കമ്പിനികളും

തിരു; ഡൽഹിയിൽ ഈ മാസം 21,22 തീയതികളിൽ നടക്കുന്ന ഇന്ത്യ- യൂറോപ്പ് ബിസിനസ് ഫോറ ത്തിൽ ടെക്നോപാർത്തിലെ ഉൾപ്പടെ 11 കമ്പിനികൾ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ഐടി കമ്പിനികളുടെ കൂട്ടായ്മയായ ജിടെക് ( ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ്) ആണ് 11 കമ്പനി കളുടെ...തുട൪ന്ന് വായിക്കുക


ശബരിമല മണ്ഡലപൂജ നടതുറന്നു

ശബരിമല മണ്ഡലപൂജ നടതുറന്നു...തുട൪ന്ന് വായിക്കുക


പമ്പയിലേക്ക് ചെറിയ വാഹനങ്ങള്‍ കടത്തി വിടുന്നതിന് അനുമതി തേടും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമല മണ്ഡല - മകരവിളക്ക് തീര്‍ഥാടന കാലത്ത് ഡ്രൈവര്‍മാരുള്ള ചെറിയ വാഹനങ്ങള്‍ നിലയ്ക്കല്‍ നിന്നും പമ്പയിലേക്ക് കടത്തി വിടുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടു മെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല സന്നിധാനത്ത് മണ്ഡല ഉത്സവ ഒ...തുട൪ന്ന് വായിക്കുക


പുണ്യം പൂങ്കാവനം പദ്ധതി ഒമ്പതാം വര്‍ഷത്തിലേക്ക്

ശബരിമല: തീര്‍ഥാടനകാലം മാലിന്യ മുക്തമാക്കുന്നതിന് എട്ടു വര്‍ഷം മുന്‍പ് ആരംഭിച്ച പുണ്യം പൂങ്കാവനം പദ്ധതി വിജയകരമായ ഒമ്പതാം വര്‍ഷത്തിലേക്ക് കടക്കുകയാണെന്ന് പദ്ധതിയുടെ ശില്പി കൂടിയായ ഐജി പി.വിജയന്‍ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ശബരിമലയെ മാത്രമല്ല ...തുട൪ന്ന് വായിക്കുക


ശബരിമല മീഡിയാ സെന്ററിന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു

ശബരിമല മണ്ഡല - മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് സന്നിധാനം വലിയ നടപ്പന്തലിനു സമീപം പ്രവര്‍ത്തനം തുടങ്ങിയ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയാ സെന്ററി ന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ശബരിമല ...തുട൪ന്ന് വായിക്കുക


ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ഇടത്താവളമായ കുറ്റിപ്പുറം മിനിപമ്പ തുറന്നുകൊടുത്തു

കുറ്റിപ്പുറം: ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ഇടത്താവളമായ കുറ്റിപ്പുറം മിനിപമ്പ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഭക്തര്‍ക്കായി തുറന്നുകൊടുത്തു. ചടങ്ങിന്റെ ഉദ്ഘാടനം പൊന്നാനി ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് കെ.ലക്ഷ്മി നിര്‍വഹിച്ചു. തവനൂര്‍ ഗ്രാമപഞ്ചായത്ത് പ...തുട൪ന്ന് വായിക്കുക


കായികരംഗത്തെ കേരള ചരിത്രമാണ് ബീച്ച് ഗെയിംസെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

പൊന്നാനി:കായികരംഗത്തെകേരളചരിത്രമാണ് ബീച്ച് ഗെയിംസെന്ന് സ്പീക്കര്‍പി.ശ്രീരാമകൃഷ്ണന്‍. ഹാര്‍ബറില്‍ ബീച്ച് ഗെയിംസിന്റെ ജില്ലാതല മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരി ക്കുകയായിരുന്നു അദ്ദേഹം. കടലിനോട് ഏറ്റുമുട്ടുന്ന തീരദേശ വാസികള്‍ക്ക് കായിക മേഖല ...തുട൪ന്ന് വായിക്കുക


ഇനി നിങ്ങള്‍ ഒറ്റയ്ക്കല്ല.. കൂടെ തണലായി ഞങ്ങളുണ്ട്: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

ഇനി നിങ്ങള്‍ ഒറ്റയ്ക്കല്ല... കൂടെ തണലായി ഞങ്ങളുണ്ട്. പൊന്നാനി നഗരസഭ എട്ടാം വാര്‍ഡിലെ മാമ്പ്ര സരോജിനിയമ്മയെ ചേര്‍ത്ത് പിടിച്ച് ഗൃഹ സന്ദര്‍ശനത്തെത്തിയ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞപ്പോള്‍ സരോജിനിയമ്മയുടെ മുഖം ആശ്വാസത്താല്‍ വിടര്‍ന്നു. സംസ്ഥാനത്തൊ...തുട൪ന്ന് വായിക്കുക


ശബരിമല തീര്‍ഥാടനം: ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവടങ്ങളില്‍ ശബരിമല വാര്‍ഡുകള്‍

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവടങ്ങളില്‍ ശബരിമല വാര്‍ഡുകള്‍ പ്രവര്‍ത്തനം തുടങ്ങി. 24 മണിക്കൂറും ഈ ആശുപത്രികളില്‍ ശബരിമല തീര്‍ഥാടകര...തുട൪ന്ന് വായിക്കുക


തീരദേശ പരിപാലന നിയമം; 213 അപേക്ഷകർക്ക് അനുമതി നൽകാൻ തീരുമാനം

കാക്കനാട്: ജില്ലയിൽ തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട് ലഭിച്ച 213 അപേക്ഷകൾക്ക് അനുമതി നൽകാൻ തീരദേശ പരിപാലന അതോറിട്ടിയുടെ ജില്ലാതല യോഗം തീരുമാനിച്ചു. നിയമ ത്തിന് കീഴിൽ വരുന്ന 22 തദ്ദേശ സ്ഥാപനങ്ങളിൽ നിന്നായുള്ള 294 അപേക്ഷകൾ പരിഗണിച്ചശേഷ മാണ് നടപടി....തുട൪ന്ന് വായിക്കുക


പ്രവാസി നിയമ സഹായസെൽ സേവനം കൂടുതൽ രാജ്യങ്ങളിലേക്ക്

തിരു: പ്രവാസിമലയാളികളുടെ നിയമ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ മലയാളികളായ അഭി ഭാഷകരുടെ സൗജന്യ സേവനം ലഭ്യമാക്കുന്ന പ്രവാസി നിയമ സഹായ പദ്ധതി കൂടുതൽ രാജ്യ ങ്ങളിലേക്ക് വ്യാപിപ്പിച്ചു. നിലവിൽ കൂവൈറ്റ്, ഒമാൻ രാജ്യങ്ങളിൽ ഉണ്ടായിരുന്ന സേവനം ബഹറിൻ, അബുദാബി എന്നി...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.