Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
കൊറോണ വൈറസ്: 42 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി കൊറോണ വൈറസ്: ഡല്‍ഹിയിലെ ക്യാമ്പുകളില്‍ കഴിയുന്നവരില്‍ 115 മലയാളികളുടേയും ഫലം നെഗറ്റീവ് കൊറോണ വൈറസ്: സംസ്ഥാനത്ത് 2276 പേര്‍ നിരീക്ഷണത്തില്‍ മണിനാദം 2020: സംസ്ഥാനതല നാടൻപാട്ട് മത്സരം ചാലക്കുടിയിൽ ലിറ്റിൽ കൈറ്റ്‌സ് തിരു.ജില്ലാ സഹവാസ ക്യാമ്പ് ആരംഭിച്ചു

ആരോഗ്യം

കൂടുതല്‍ 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച സബ്മിഷനു ആരോഗ്യമന്ത്രിയുടെ മറുപടി

5/11/2019

തിരു:10.06.2015 ലെ സ.ഉ. (എം.എസ്) 105/2015/നി.വ നമ്പർ സർക്കാർ ഉത്തരവ് പ്രകാരം ബി.പി.എൽ, എപി.എൽ ഭേദമന്യേ സംസ്ഥാനത്ത് ചികിത്സ നേടുന്ന മുഴുവൻ ഹീമോഫീലിയ രോഗികൾക്കും, കാരുണ്യ ബെനെവലന്റ് ഫണ്ട് സ്കീമിൽ ഉൾപ്പെടുത്തി ചികിത്സക്കുള്ള ഫാക്ടർ 8,9,7,7എ,ഫീബ എന്നീ മരുന്നുകൾ ആജീവനാന്തം സൗജന്യമായി നൽകുന്നതിന് ഉത്തരവായ തിന്റെ അടിസ്ഥാനത്തിൽ കേരള സംസ്ഥാന മെഡിക്കൽ സർവ്വീസസ്‌ കോർപ്പറേഷൻ വഴി ആവ ശ്യമായ ഫാക്ടറുകൾ സൗജന്യമായി ലഭ്യമാക്കി വരുന്നുണ്ട്. സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന സമഗ്ര ആരോഗ്യ ഇൻഷൂറൻസ് പദ്ധതികളായ ആർ. എസ്. ബി. വൈ , ചിസ്, ചിസ് പ്ലസ് എന്നിവയും കാരുണ്യ പദ്ധതിയും സംയോജിപ്പിച്ചുകൊണ്ട് കാരു ണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP) നടപ്പാക്കി തുടങ്ങിയ സാഹചര്യത്തിൽ കെ.ബി.എഫ് ന്റെ പ്രവർത്തനം 21.06.2019 ലെ സ.ഉ.(എം.എസ്): 31/2019/നി.വ. നമ്പർ സർക്കാർ ഉത്തരവ് പ്രകാരം അവസാനിപ്പിച്ചു. എന്നാൽ കാരുണ്യ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുമായിരുന്ന ഹീമോഫീലിയ രോഗം KASP - ന്റെ പാക്കേജ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നില്ല. ഹീമോഫീലിയ രോഗികൾ ഈ രോഗം മൂലം അനുഭവിക്കുന്ന കഷ്ടതകളും ഈ രോഗചികിത്സ ക്കായി വേണ്ടിവരുന്ന ഭാരിച്ച ചെലവ് കാരണം അവർ അഭിമുഖീകരിക്കുന്ന പ്രയാസങ്ങളും സർക്കാർ മനസിലാക്കുകയും, ഈ വിഷയം ഒരു പ്രത്യേക കേസ് ആയി പരിഗണിച്ച്, 06.08.2019 -ലെ സർക്കാർ ഉത്തരവ് (എം.എസ്) നമ്പർ 122/2019/ആ.കു.വ. പ്രകാരം, കെ.ബി.എഫ് പദ്ധ തിയിൽ ഗുണഭോക്താക്കളായിരുന്ന മുഴുവൻ ഹീമോഫീലിയ രോഗികൾക്കും 31.03.2020 വരെ നിലവിലെ സ്ഥിതിയിൽ പൂർണമായും ചികിത്സാ ആനുകൂല്യം തുടരാൻ ഉത്തരവായി. 01.07.2019 നു ശേഷം പുതുതായി രജിസ്റ്റർ ചെയ്യുന്ന രോഗികൾക്ക് ആരോഗ്യ വകുപ്പിന്റെ പ്രസ്തുത ഉത്തരവ് പ്രകാരം സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ആയ ചിയാക്ക് 2020 മാർച്ച് 31 വരെ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി സൗജന്യ മരുന്നുകൾ വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 01.07.2019 നു ശേഷം പുതുതായി ലഭിച്ച 6 അപേക്ഷകൾ ചിയാക്ക് അംഗീകരിച്ച് 5,22,845 രൂപ വിവിധ ആശുപത്രികളിലേക്ക് നൽകുന്നതിനായി മെഡിക്കൽ സർവീസസ് കോർപറേഷന് അനുവദിച്ചു നൽകി.

നിലവിൽ ഉള്ള സ്ഥിതിവിവര കണക്കുകൾ പ്രകാരം കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി ഹീമോഫീലിയ രോഗത്തിന് ചികിത്സ എടുക്കുന്ന രോഗികളുടെ എണ്ണം 1058 ആണ്. നാളിതുവരെ കേരള സംസ്ഥാന മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ ഈ ഇനത്തിൽ 107 കോടി രൂപയുടെ ഫാക്ടറുകൾ വിതരണം ചെയ്തു കഴിഞ്ഞു. ടി രോഗികൾക്കു സൗജന്യമായി ഹീമോഫീലിയ രോഗത്തിനുള്ള മരുന്നുകൾ നൽകുന്ന ഇനത്തിൽ പ്രതിമാസം 2.75 കോടി തുക ആണ് ചെലവാകുന്നത്.

നിലവിൽ കെ.ബി.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഹീമോഫീലിയ ചികിത്സ സ്വീകരിക്കുന്ന ഗുണഭോക്താക്കൾക്ക് പ്രതിമാസം ശരാശരി 4502 യൂണിറ്റ് ഫാക്ടർ VIII, 463 യൂണിറ്റ് ഫാക്ടർ 9, 680 യൂണിറ്റ് ഫീബ എന്നിങ്ങനെ ആണ് സാധാരണ ഗതിയിൽ ആവശ്യമായി വരുന്നത്. തുടർച്ച യായുള്ള മരുന്ന് ലഭ്യത ഉറപ്പാക്കാൻ പ്രതിമാസം വേണ്ടി വരുന്ന അളവിന് ആനുപാതികമായി ഉള്ള ഫാക്ടറുകൾ കരുതൽ ശേഖരമായി സൂക്ഷിക്കുന്ന രീതിയാണ് അവലംബിച്ച് വരുന്നത്.

തുടർച്ചയായി ചികിത്സ എടുത്താലും മറ്റു രോഗാവസ്ഥകളിൽ നിന്നും വിഭിന്നമായി തലച്ചോറിന് ഉള്ളിലേക്കും സന്ധികളിലേക്കും ആന്തരികാവയവങ്ങളിലേക്കും രക്തസ്രാവം, തുടങ്ങിയ അടി യന്തിര സാഹചര്യങ്ങൾ വന്നു ചേരുന്നത് ചികിത്സിച്ചു ഭേദമാക്കാൻ, കരുതൽ ശേഖരത്തിനു സമാനമായോ, അധികമായോ ഹീമോഫീലിയ ഫാക്ടറുകൾ ആവശ്യംവരുന്ന ഘട്ടങ്ങൾ വന്നു ചേരാറുണ്ട്. അത്യധികം ശ്രദ്ധയോടെ ശീതീകരണ ശേഖരണ സംവിധാനം ഏകോപിപ്പിച്ചു മാത്രം സംഭരണ-വിതരണ പ്രക്രിയ കൈകാര്യം ചെയ്യേണ്ടുന്ന ഹീമോഫീലിയ മരുന്ന് വിതരണം മേൽ വിശദീകരിച്ച ഘട്ടങ്ങളിൽ അസ്വാഭാവികമായ മരുന്ന് ക്ഷാമം സൃഷ്ടിക്കുമെങ്കിലും, അവസരോ ചിതവും അടിയന്തിരവുമായ ഇടപെടലുകളിലൂടെ തുടർച്ചയായ മരുന്നുകളുടെ ലഭ്യത കാരുണ്യ ഔട്ട്‍ലെറ്റുകളിലൂടെ ഉറപ്പാക്കുന്നതിനു പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട് .

ഹീമോഫീലിയ രോഗികൾക്ക് സൗജന്യമായി മരുന്നുകളും ചികിത്സയും തുടർന്നും ലഭ്യമാക്കുന്ന തിനായുള്ള വിശദമായ ചികിത്സാ പ്രോട്ടോകോൾ തയ്യാറാക്കുന്ന കാര്യം സർക്കാർ പരിശോധി ച്ചു വരുന്നുണ്ട്.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംകൊറോണ വൈറസ്: സംസ്ഥാനത്ത് 2276 പേര്‍ നിരീക്ഷണത്തില്‍: ഡല്‍ഹിയിലെ ക്യാമ്പുകളില്‍ കഴിയുന്നവരില്‍ 115 മലയാളികളുടേയും ഫലം നെഗറ്റീവ്

തിരു: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗംപടര്‍ന്നുപിടിക്കുന്നസാഹ ചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2276 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോ ഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 2262 പേര്‍ വീടുകളിലും, 14 പേര്‍ ആശ...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് 2210 പേര്‍ നിരീക്ഷണത്തില്‍: 111 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹ ചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2210 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 2194 പേര്‍ വീടുകളിലും 16 പേര്‍ആശു...തുട൪ന്ന് വായിക്കുക


വൃക്കകള്‍ തകരാറിലായ എട്ടു വയസുകാരന് കൈത്താങ്ങുമായി സര്‍ക്കാര്‍

തിരുവനന്തപുരം: വൃക്കകള്‍ തകരാറിലായ എട്ടു വയസുകാരന് സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതി വഴി സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. വിഴിഞ്ഞം മുക്കോല മണലി റോഡില്‍ വെള്ള കൊള്ളി കാവുവിള വീട്ടില്‍ വാട കയ്ക്കു...തുട൪ന്ന് വായിക്കുക


ലിറ്റിൽ കൈറ്റ്‌സ് തിരു.ജില്ലാ സഹവാസ ക്യാമ്പ് ശംഖുമുഖം സെന്റ് റോക്‌സ് ഹൈസ്‌കൂളിൽ ആരംഭിച്ചു

ഫോട്ടോ ക്യാപ്ഷൻ: ലിറ്റിൽ കൈറ്റ്‌സ് സംഘടിപ്പിക്കുന്ന ജില്ലാതല സഹവാസ ക്യാമ്പ് ശംഖുമുഖം സെന്റ് റോക്‌സ് ഹൈസ്‌കൂളിൽ നടക്കുന്നു) തിരു: ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ നടക്കുന്ന ദ്വിദിന ജില്ലാ സഹവാസ ക്യാമ്പ് ശംഖുo മുഖം സെന്റ് റോക്‌സ് ഹൈസ്‌കൂളിൽ ആരംഭ...തുട൪ന്ന് വായിക്കുക


ഹൃദയശസ്ത്രക്രിയ ഉള്‍പ്പെടെ മൂന്നു ശസ്ത്രക്രിയകള്‍ ഏഴുമണിക്കൂറിനുള്ളില്‍ വിജയകര മായി പൂര്‍ത്തിയാക്കി തിരു.മെഡിക്കല്‍ കോളേജ് ആശുപത്രി

(ചിത്രം: ഹൃദയ അറയിൽ നിന്നും നീക്കം ചെയ്ത മുഴ ) തിരു: ഹൃദയശസ്ത്രക്രിയ ഉള്‍പ്പെടെ മൂന്നു ശസ്ത്രക്രിയകള്‍ ഏഴുമണിക്കൂറിനുള്ളില്‍ വിജയകര മായി പൂര്‍ത്തിയാക്കി തിരു.മെഡിക്കല്‍ കോളേജ് ആശുപത്രി വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ശ്വാസം മുട്ടലും വയറിനു പെ...തുട൪ന്ന് വായിക്കുക


തലച്ചോറിലേക്കുള്ള രക്തയോട്ടം പൂര്‍ണമായി തടഞ്ഞുകൊണ്ട് രക്തധമനിയിലെ ബ്ലോക്ക് വിജയകരമായി നീക്കം ചെയ്ത് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍

കൊച്ചി: 56 കാരിയുടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ സമ്പുഷ്ടമായ രക്തമെത്തിക്കുന്ന രക്ത ധമ നിയായ കാരോട്ടിഡ് ആര്‍ട്ടറിയിലെ ബ്ലോക്കുകള്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നൂതന പ്രക്രിയയിലൂ ടെ നീക്കം ചെയ്തു. തലച്ചോറിലേക്കുള്ള രക്തയോട്ടം നാല് മിനിറ്റോളം പൂര്‍ണമായി നിര...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് 2288 പേര്‍ നിരീക്ഷണത്തില്‍ : 130 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹ ചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2288 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 2272 പേര്‍ വീടുകളിലും, 16 പേര്‍ ...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് 2397 പേര്‍ നിരീക്ഷണത്തില്‍: രോഗം സ്ഥിരീകരിച്ച് ചികിത്സ യിലായിരുന്ന വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്തു

തിരു: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹ ചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2397 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 2375 പേര്‍ വീടുകളിലും 22 പേര്‍ആശു...തുട൪ന്ന് വായിക്കുക


ഭക്ഷ്യസുരക്ഷാ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ പരിശീലനം: മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

തിരു: ഭക്ഷ്യസുരക്ഷാ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കായുള്ള പരിശീലനത്തിന്റെ ഉദ്ഘാടനം നാലാഞ്ചിറ മാര്‍ ഗ്രിഗോറിയോസ് റിന്യൂവല്‍ സെന്ററില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയും സംസ്ഥാന ഭക്ഷ്യ...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കല്‍ കോളേജിലെ ചികിത്സാസൗകര്യങ്ങളുടെ ഖ്യാതി തമിഴ്നാട്ടിലും

തിരു: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സാസൗകര്യങ്ങള്‍ തമി ഴ്നാട്ടിലും അങ്ങാടിപ്പാട്ടായി. ഏതാനും മാസങ്ങളായി ചികിത്സ സംബന്ധിച്ചു ള്ള അന്വേഷണങ്ങളുമായി നിരവധി ഫോണ്‍കോളുകളാണ് അധികൃതര്‍ക്ക് ലഭിക്കുന്നത്. ആധുനിക ചികിത്സാ സൗകര്യങ്ങള്‍ വര്‍ധി ച്ചതോടെ ചുരു...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് 2455 പേര്‍ നിരീക്ഷണത്തില്‍ : 1040 പേരെ വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2455 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 2431 പേര്‍ വീടുകളിലും 24പേര്‍ ആശുപ...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: നിരീക്ഷണത്തിലുള്ളവരെ ഒഴിവാക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി

തിരു: വിവിധ രാജ്യങ്ങളില്‍ കോവിഡ് 19 (നോവല്‍ കൊറോണ വൈറസ്) പടര്‍ന്ന് പിടിച്ചസാഹ ചര്യത്തില്‍ സംസ്ഥാനത്തെ ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിലുള്ളവരെ വിടു തല്‍ ചെയ്യാനുള്ള പരിഷ്‌ക്കരിച്ച മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് 3447 പേര്‍ നിരീക്ഷണത്തില്‍: നിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള മാര്‍ഗരേഖകള്‍ പരിഷ്‌കരിച്ചു

തിരു: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3447 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 3420 പേര്‍ വീടുകളിലും 27പേര്‍ ആശു...തുട൪ന്ന് വായിക്കുക


തിരു.മെഡിക്കല്‍ കോളേജില്‍ ന്യൂക്ലിയാര്‍ ചികിത്സയ്ക്ക് 8 കോടിയുടെ സ്‌പെക്ട് സ്‌കാനര്‍: ഒറ്റ സ്‌കാനിംഗിലൂടെ ശരീരം മുഴുവന്‍ സ്‌കാന്‍ ചെയ്യാo

കാന്‍സറിന്റെ വ്യാപ്തിയും ഹൃദയാഘാതം വരാനുള്ള സാധ്യതയും മനസിലാക്കാം തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി ന്യൂക്ലിയാര്‍ ചികിത്സയ്ക്ക് 8 കോടിയുടെ സ്‌പെക്ട് സ്‌കാനര്‍ അഥവാ ഗാമ ക്യാമറ സ്ഥാപിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈല...തുട൪ന്ന് വായിക്കുക


കൊറോണ വൈറസ്: സംസ്ഥാനത്ത് 3367 പേര്‍ നിരീക്ഷണത്തില്‍:മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

തിരു: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3367 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 3336 പേര്‍ വീടുകളിലും, 31 പേര്‍ ആശ...തുട൪ന്ന് വായിക്കുക

Copyright 2018 Pothujanam Publications. All rights reserved.