Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആവേശത്തിരയിളക്കി ബീച്ച് ഗെയിംസിന് തുടക്കമായി കളിചിരിയുമായി മിഠായി കുട്ടിക്കൂട്ടം ഒത്തുചേരുന്നു തിരു - പത്തോളം പോത്തുകളെ ട്രെയിന്‍ ഇടിച്ചു;ചത്തു ഊട്ടിയില്‍ പതിനഞ്ചിലധികം വാഹനങ്ങള്‍ ഒലിച്ചുപോയി എട്ടു ജില്ലകളില്‍ സീ കേരളം സൗജന്യ ബസ് യാത്ര ഒരുക്കുന്നു

അറിയിപ്പുകള്‍

കൂടുതല്‍ 

അനർഹമായി മുൻഗണനാ കാർഡ് കൈവശം വച്ച് കണ്ടെത്തിയത് വഴി സെപ്റ്റം. 30 വരെ 70.43 ലക്ഷം രൂപ പിഴ ഈടാക്കി

5/11/2019

തിരു: അനർഹമായി മുൻഗണനാ കാർഡ് കൈവശം വച്ച് റേഷൻ സാധനങ്ങൾ കൈപ്പറ്റിയത് കണ്ടെത്തിയത് വഴി സെപ്റ്റംബർ 30 വരെ 70.43 ലക്ഷം രൂപ പിഴയിനത്തിൽ ഈടാക്കിയതായി സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. മുൻഗണനാ പട്ടികയിൽ നിന്ന് സ്വമേധയാ സറണ്ടർ ചെയ്തതിനു പുറമെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായതുമായ റേഷൻ കാർഡുകൾ വകുപ്പുതല അന്വേ ഷത്തിലൂടെ പൊതുവിഭാഗത്തിലേക്കുമാറ്റി. വിവിധ വകുപ്പുകളിൽ നിന്നും ലഭ്യമായ ഡാറ്റാ മാപ്പിം ഗ് നടത്തി ഇതുവരെ നാല് ലക്ഷത്തോളം കുടുംബങ്ങളെ ഒഴിവാക്കി. ഇത്രയും കുടുംബങ്ങളെ മുൻ ഗണനാപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

മെയ്, ജൂൺ, ജൂലൈ മാസങ്ങളിൽ എ.എ.വൈ/പി.എച്ച്.എച്ച് വിഭാഗങ്ങളിൽ തുടർച്ചയായി റേഷൻ വാങ്ങാത്ത 58,712 കുടുംബങ്ങളെ മുൻഗണനാ പട്ടികയിൽ നിന്നും ഒഴിവാക്കി. പകരം അദാലത്തുകൾ നടത്തി കണ്ടെത്തിയിട്ടുള്ള അർഹരായ കുടുംബങ്ങളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ഇങ്ങനെ ഒഴിവാക്കപ്പെടുന്ന കുടുംബങ്ങ ളിൽ അർഹരായിട്ടുള്ളവർ ഉണ്ടെങ്കിൽ ജില്ലാ സപ്ലൈ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കാം. ആവ ശ്യമായ അന്വേഷണങ്ങൾ നടത്തി നിലവിലെ മാനദണ്ഡപ്രകാരം അർഹതയുണ്ടെന്ന് കാണുന്ന പക്ഷം, മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുവേണ്ടി തയ്യാറാക്കിയിട്ടുള്ള സാധ്യതാപട്ടിക യിൽ അർഹമായ സ്ഥാനം നൽകി ഉൾപ്പെടുത്തും.

മുൻഗണനാ പട്ടികയുടെ ശുദ്ധീകരണം സംബന്ധിച്ച് ഊർജിത നടപടികൾ സ്വീകരിക്കുന്നതിന് സർ ക്കാർ നിർദേശിച്ചിരുന്നു. വസ്തുതകൾ മറച്ചുവച്ച് മുൻഗണനാപട്ടികയിൽ കടന്നുകൂടിയ അനർഹർ ക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനും അനർഹമായി ഉൾപ്പെട്ട കാലയളവിലെ റേഷൻ വിഹിതത്തിന്റെ കമ്പോളവില ഈടാക്കുന്നതിനും ഉള്ള നടപടികൾ വകുപ്പു സ്വീകരിച്ചുവരുന്നതാ യും ഡയറക്ടർ അറിയിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ആവേശത്തിരയിളക്കി ബീച്ച് ഗെയിംസിന് തുടക്കമായി

തിരു: കായികക്കുതിപ്പ് ലക്ഷ്യമിട്ട് സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന്റെ ജില്ലാതല മത്സരങ്ങള്‍ക്ക് ആവേശത്തുടക്കം.വന്‍ ജനപങ്കാളിത്തത്തോടെ മത്സരങ്ങള്‍ നടക്കുന്നു. മലപ്പുറം പൊന്നാനി ഹാര്‍ബറില്‍ നടന്ന പരിപാടിയില്‍ വടംവലി മ...തുട൪ന്ന് വായിക്കുക


കളിചിരിയുമായി മിഠായി കുട്ടിക്കൂട്ടം ഒത്തുചേരുന്നു

തിരു: സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ സഹകരണത്തോടെ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പിലാക്കുന്ന മിഠായി പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികളും അവരുടെ രക്ഷിതാക്കളും ഒരു വേദിയില്‍ ഒത്തുകൂടുകയാണ്. നവംബര്‍ 19-ാം തീയതി ഉച്ചയ്ക്ക് 12 മണിയ്ക്ക് തിരുവ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് സാന്നിദ്ധ്യം വിപുലീകരിച്ച് ടാറ്റയുടെ സുദിയോ

തിരു: രാജ്യത്തെ ഏറ്റവും വലുതും വേഗത്തില്‍ വളരുന്നതുമായ റീട്ടെയില്‍ ചെയിനുകളിലൊന്നായ ടാറ്റയുടെ ട്രെന്റ് തിരുവനന്തപുരത്ത് എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് സ്റ്റോര്‍ സുദിയോ തുറന്നു. കേശവ ദാസപുരത്ത് പി.മാധവന്‍തമ്പി ഹാളിലാണ് ബ്രാന്‍ഡ് സ്റ്റോര്‍ തുറന്നിരിക്കുന്നത...തുട൪ന്ന് വായിക്കുക


ഇന്ത്യ- യൂറോപ്പ് ബിസിനസ് ഫോറത്തിൽ ടെക്നോപാർക്ക് കമ്പിനികളും

തിരു; ഡൽഹിയിൽ ഈ മാസം 21,22 തീയതികളിൽ നടക്കുന്ന ഇന്ത്യ- യൂറോപ്പ് ബിസിനസ് ഫോറ ത്തിൽ ടെക്നോപാർത്തിലെ ഉൾപ്പടെ 11 കമ്പിനികൾ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ഐടി കമ്പിനികളുടെ കൂട്ടായ്മയായ ജിടെക് ( ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ്) ആണ് 11 കമ്പനി കളുടെ...തുട൪ന്ന് വായിക്കുക


ശബരിമല മണ്ഡലപൂജ നടതുറന്നു

ശബരിമല മണ്ഡലപൂജ നടതുറന്നു...തുട൪ന്ന് വായിക്കുക


പമ്പയിലേക്ക് ചെറിയ വാഹനങ്ങള്‍ കടത്തി വിടുന്നതിന് അനുമതി തേടും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമല മണ്ഡല - മകരവിളക്ക് തീര്‍ഥാടന കാലത്ത് ഡ്രൈവര്‍മാരുള്ള ചെറിയ വാഹനങ്ങള്‍ നിലയ്ക്കല്‍ നിന്നും പമ്പയിലേക്ക് കടത്തി വിടുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടു മെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല സന്നിധാനത്ത് മണ്ഡല ഉത്സവ ഒ...തുട൪ന്ന് വായിക്കുക


പുണ്യം പൂങ്കാവനം പദ്ധതി ഒമ്പതാം വര്‍ഷത്തിലേക്ക്

ശബരിമല: തീര്‍ഥാടനകാലം മാലിന്യ മുക്തമാക്കുന്നതിന് എട്ടു വര്‍ഷം മുന്‍പ് ആരംഭിച്ച പുണ്യം പൂങ്കാവനം പദ്ധതി വിജയകരമായ ഒമ്പതാം വര്‍ഷത്തിലേക്ക് കടക്കുകയാണെന്ന് പദ്ധതിയുടെ ശില്പി കൂടിയായ ഐജി പി.വിജയന്‍ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ശബരിമലയെ മാത്രമല്ല ...തുട൪ന്ന് വായിക്കുക


ശബരിമല മീഡിയാ സെന്ററിന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു

ശബരിമല മണ്ഡല - മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് സന്നിധാനം വലിയ നടപ്പന്തലിനു സമീപം പ്രവര്‍ത്തനം തുടങ്ങിയ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയാ സെന്ററി ന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ശബരിമല ...തുട൪ന്ന് വായിക്കുക


ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ഇടത്താവളമായ കുറ്റിപ്പുറം മിനിപമ്പ തുറന്നുകൊടുത്തു

കുറ്റിപ്പുറം: ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ഇടത്താവളമായ കുറ്റിപ്പുറം മിനിപമ്പ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഭക്തര്‍ക്കായി തുറന്നുകൊടുത്തു. ചടങ്ങിന്റെ ഉദ്ഘാടനം പൊന്നാനി ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് കെ.ലക്ഷ്മി നിര്‍വഹിച്ചു. തവനൂര്‍ ഗ്രാമപഞ്ചായത്ത് പ...തുട൪ന്ന് വായിക്കുക


കായികരംഗത്തെ കേരള ചരിത്രമാണ് ബീച്ച് ഗെയിംസെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

പൊന്നാനി:കായികരംഗത്തെകേരളചരിത്രമാണ് ബീച്ച് ഗെയിംസെന്ന് സ്പീക്കര്‍പി.ശ്രീരാമകൃഷ്ണന്‍. ഹാര്‍ബറില്‍ ബീച്ച് ഗെയിംസിന്റെ ജില്ലാതല മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരി ക്കുകയായിരുന്നു അദ്ദേഹം. കടലിനോട് ഏറ്റുമുട്ടുന്ന തീരദേശ വാസികള്‍ക്ക് കായിക മേഖല ...തുട൪ന്ന് വായിക്കുക


ഇനി നിങ്ങള്‍ ഒറ്റയ്ക്കല്ല.. കൂടെ തണലായി ഞങ്ങളുണ്ട്: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

ഇനി നിങ്ങള്‍ ഒറ്റയ്ക്കല്ല... കൂടെ തണലായി ഞങ്ങളുണ്ട്. പൊന്നാനി നഗരസഭ എട്ടാം വാര്‍ഡിലെ മാമ്പ്ര സരോജിനിയമ്മയെ ചേര്‍ത്ത് പിടിച്ച് ഗൃഹ സന്ദര്‍ശനത്തെത്തിയ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞപ്പോള്‍ സരോജിനിയമ്മയുടെ മുഖം ആശ്വാസത്താല്‍ വിടര്‍ന്നു. സംസ്ഥാനത്തൊ...തുട൪ന്ന് വായിക്കുക


ശബരിമല തീര്‍ഥാടനം: ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവടങ്ങളില്‍ ശബരിമല വാര്‍ഡുകള്‍

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി എന്നിവടങ്ങളില്‍ ശബരിമല വാര്‍ഡുകള്‍ പ്രവര്‍ത്തനം തുടങ്ങി. 24 മണിക്കൂറും ഈ ആശുപത്രികളില്‍ ശബരിമല തീര്‍ഥാടകര...തുട൪ന്ന് വായിക്കുക


തീരദേശ പരിപാലന നിയമം; 213 അപേക്ഷകർക്ക് അനുമതി നൽകാൻ തീരുമാനം

കാക്കനാട്: ജില്ലയിൽ തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട് ലഭിച്ച 213 അപേക്ഷകൾക്ക് അനുമതി നൽകാൻ തീരദേശ പരിപാലന അതോറിട്ടിയുടെ ജില്ലാതല യോഗം തീരുമാനിച്ചു. നിയമ ത്തിന് കീഴിൽ വരുന്ന 22 തദ്ദേശ സ്ഥാപനങ്ങളിൽ നിന്നായുള്ള 294 അപേക്ഷകൾ പരിഗണിച്ചശേഷ മാണ് നടപടി....തുട൪ന്ന് വായിക്കുക


പ്രവാസി നിയമ സഹായസെൽ സേവനം കൂടുതൽ രാജ്യങ്ങളിലേക്ക്

തിരു: പ്രവാസിമലയാളികളുടെ നിയമ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ മലയാളികളായ അഭി ഭാഷകരുടെ സൗജന്യ സേവനം ലഭ്യമാക്കുന്ന പ്രവാസി നിയമ സഹായ പദ്ധതി കൂടുതൽ രാജ്യ ങ്ങളിലേക്ക് വ്യാപിപ്പിച്ചു. നിലവിൽ കൂവൈറ്റ്, ഒമാൻ രാജ്യങ്ങളിൽ ഉണ്ടായിരുന്ന സേവനം ബഹറിൻ, അബുദാബി എന്നി...തുട൪ന്ന് വായിക്കുക


നെഹ്‌റു സർവകലാശാലയിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെ തിങ്കളാഴ്ച്ച പാര്‍ലമെന്റ് മാര്‍ച്ച്

ന്യൂഡല്‍ഹി : ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെ തിങ്കളാഴ്ച്ച വിദ്യാര്‍ഥി യൂണിയന്റെ(ജെഎന്‍യുഎസ്‌യു)നേതൃത്വത്തില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. പൊതു വിദ്യാഭ്യസത്തെസംരക്ഷിക്കുന്നതിനാണ് മാര്‍ച്ച് നടത്തുന്നതെന്ന് ജെഎന്‍യുഎസ്‌...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.