Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ആര്‍ദ്രം ജനകീയ കാമ്പയിന് തുടക്കമായി ഡോക്ടർമാർക്ക് പ്രാക്ടീസിന് രജിസ്‌ട്രേഷൻ നിർബന്ധം ആവേശത്തിരയിളക്കി ബീച്ച് ഗെയിംസിന് തുടക്കമായി കളിചിരിയുമായി മിഠായി കുട്ടിക്കൂട്ടം ഒത്തുചേരുന്നു തിരു - പത്തോളം പോത്തുകളെ ട്രെയിന്‍ ഇടിച്ചു;ചത്തു

അറിയിപ്പുകള്‍

കൂടുതല്‍ 

ഡൽഹിയിൽ ആയിരക്കണക്കിന് പൊലീസുകാര്‍ 11 മണിക്കൂര്‍ പണിമുടക്കി

5/11/2019

ന്യൂഡൽഹി: ആയിരക്കണക്കിന് പൊലീസുകാര്‍ മേലുദ്യോ​ഗസ്ഥരുടെ ഉത്തരവുകള്‍ ലംഘിച്ച് രാജ്യതലസ്ഥാനത്ത് പണിമുടക്കി പ്രതിഷേധിച്ചു. പൊലീസുകാര്‍ പ്രക്ഷോഭപാതയിലേക്ക് നീങ്ങി യത് രാജ്യചരിത്രത്തില്‍ ആദ്യം. 11 മണിക്കൂര്‍ നീണ്ട പ്രതിഷേധം.സ്ത്രീകളും കുട്ടികളും അടക്കം കുടുംബാംഗങ്ങളും അണിനിരന്ന സമരത്തിന്‌ പിന്തുണയുമായി ഹരിയാന, ബീഹാർ പൊലീസും രം​ഗത്തെത്തി. കേരള, തമിഴ്നാട്, കര്‍ണാടക ഐപിഎസ് അസോസിയേഷനുകള്‍ പിന്തുണ പ്രസ്താവന ഇറക്കി.

ഞങ്ങള്‍ക്കും നീതിവേണം ഞങ്ങളും മനുഷ്യരാണ് - എന്ന മുദ്രാവാക്യമുയര്‍ത്തി ഒരുകൂട്ടം പൊലീസുകാര്‍ രാവിലെ ഐടിഒ പൊലീസ് ആസ്ഥാനത്ത് ആരംഭിച്ച സമരം, വൈകിട്ടോടെ ഡല്‍ഹിയെ സ്തംഭിപ്പിച്ചു. ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരുടെ അഭ്യര്‍ഥന ചെവിക്കൊണ്ടില്ല. ഒത്തു തീര്‍പ്പ് ചര്‍ച്ചയ്ക്ക് എത്തിയവരെ കൂക്കിവിളിച്ചു.പൊലീസ്‌ ആസ്ഥാനത്ത്‌ ചൊവ്വാഴ്‌ച കറുത്ത ബാഡ്‌ജണിഞ്ഞ്‌ ബാനറുകളുമായാണ്‌ വനിതാപൊലീസുകാരടക്കം പ്രതിഷേധിച്ചത്‌. ജോലിയിൽ പ്രവേശിക്കണമെന്ന്‌ ഡൽഹി കമീഷണർ അമൂല്യ പട്‌നായിക്‌ ആവശ്യപ്പെട്ടിട്ടും വഴങ്ങിയില്ല. അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കാതെ പിന്തിരിയില്ലെന്ന്‌ ഉറച്ചുനിന്നു.

തിസ്‌ഹസാരി കോടതി വളപ്പിൽ ശനിയാഴ്ച പൊലീസുകാരെ ആക്രമിച്ച്‌ 17 പൊലീസ് വാഹന ങ്ങള്‍ നശിപ്പിച്ച അഭിഭാഷകർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പൊലീസുകാര്‍ രംഗത്തി റങ്ങിയത്. തിങ്കളാഴ്ച പ്രതിഷേധിച്ച അഭിഭാഷകര്‍ സാകേത് കോടതി വളപ്പില്‍ പൊലീസുകാരനെ പിന്തുടര്‍ന്ന് മര്‍ദിച്ചത്‌ സമരാ​ഗ്നി ആളിക്കത്തിച്ചു. പൊലീസുകാര്‍ക്കെതിരെ നടപടി ഉണ്ടായതും അഭിഭാഷകര്‍ക്കെതിരെ നടപടി ഇല്ലാത്തതും പ്രക്ഷോഭം ശക്തമാക്കി.

കൃത്യനിർവഹണത്തിന് സംരക്ഷണം ഉൾപ്പെടെ പത്ത് ആവശ്യങ്ങൾ പൊലീസുകാർ ഉയര്‍ത്തി. വൈകിട്ട്‌ ജോയിന്റ്‌ കമീഷണർ രാജേഷ്‌ ഖുറാന നേരിട്ടെത്തി അഭ്യര്‍‍ഥിച്ചിട്ടും സമരം അവസാനി പ്പിച്ചില്ല. ഡൽഹി ലഫ്‌റ്റനന്റ്‌ ഗവർണർ അനിൽ ബൈജാൽ ഉന്നതതല യോഗം ചേര്‍ന്ന് ഉപാധി കള്‍ ചര്‍ച്ചചെയ്തു. തുടര്‍ന്ന് സ്‌പെഷ്യൽ കമീഷണർ ആർ എസ്‌ കൃഷ്‌ണിയ കുറ്റക്കാരായ അഭി ഭാഷകര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും പണിമുടക്കിയവർക്കെതിരെ നടപടി ഉണ്ടാകില്ലെന്നും അറിയിച്ചു. തിസ്‌ഹസാരി കോടതിയിലെ സംഘർഷത്തിൽ പരിക്കേറ്റ പൊലീസുകാർക്ക്‌ 25000 രൂപവീതം നഷ്ടപരിഹാരവും പ്രഖ്യാപിച്ചു. രാത്രി എട്ടോടെ പൊലീസുകാര്‍ പിരിഞ്ഞുപോയി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തിരുപ്പതിയില്‍ താജ് തിരുപ്പതി പ്രവര്‍ത്തനം തുടങ്ങി

കൊച്ചി: ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയുടെ പ്രസിദ്ധമായ ഹോട്ടല്‍ ബ്രാന്‍ഡായ താജിന്‍റെ പുതിയ ഹോട്ടല്‍ തിരുപ്പതിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ലോകത്തിലെതന്നെ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രങ്ങളിലൊന്നായ തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിന് സമീപമുള്ള...തുട൪ന്ന് വായിക്കുക


സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഭക്ഷണങ്ങളുടെ ഗുണവും അളവും വിലയും പരിശോധിക്കും

പത്തനംതിട്ട : സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഭക്ഷണസാധനങ്ങളുടെ ഗുണ നിലവാരം പരിശോധിക്കുന്നതിന് ഭക്ഷ്യപൊതുവിതരണ വകുപ്പ് സ്‌ക്വാഡുകളെ നിയോഗിച്ചു.ഭക്ഷ്യ സുരക്ഷാ വകുപ്പ് തയാറാക്കിയ ഭക്ഷണ സാധനങ്ങളുടെ വിലവിവര പട്ടിക എല്ലാ ഭക്ഷണശാലക ളിലും കടകളി...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് വയോജന സൗഹൃദ സമൂഹം സൃഷ്ടിക്കാൻ കുടുംബശ്രീയും കിലയും നവം.19, 20 മാസ്‌കറ്റ് ഹോട്ടലിൽ ശിൽപശാല സംഘടിപ്പിക്കും

തിരു: സംസ്ഥാനത്ത് വയോജന സൗഹൃദ സമൂഹം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ യും കിലയും കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി നവംബർ 19, 20 തീയതികളിൽ തിരുവനന്ത പുരം മാസ്‌കറ്റ് ഹോട്ടലിൽ ശിൽപശാല സംഘടിപ്പിക്കും. വയോജനങ്ങളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിന്റെ പശ്ചാത്...തുട൪ന്ന് വായിക്കുക


വിദ്യാര്‍ഥികള്‍ ചരിത്രാവബോധമുള്ളവരാകണം;മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

തിരു: പുരാവസ്തു-പുരാരേഖ വകുപ്പിന്റെ ചരിത്രരേഖകള്‍ അടുത്തറിയാനെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നതായി തുറമുഖ-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്ന പ്പള്ളി പറഞ്ഞു. പുരാരേഖകള്‍ സമൂഹത്തിന്റെ ഓര്‍മയാണ്. വിദ്യാര്‍ഥികള്‍ ചരിത്...തുട൪ന്ന് വായിക്കുക


ആവേശത്തിരയിളക്കി ബീച്ച് ഗെയിംസിന് തുടക്കമായി

തിരു: കായികക്കുതിപ്പ് ലക്ഷ്യമിട്ട് സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന്റെ ജില്ലാതല മത്സരങ്ങള്‍ക്ക് ആവേശത്തുടക്കം.വന്‍ ജനപങ്കാളിത്തത്തോടെ മത്സരങ്ങള്‍ നടക്കുന്നു. മലപ്പുറം പൊന്നാനി ഹാര്‍ബറില്‍ നടന്ന പരിപാടിയില്‍ വടംവലി മ...തുട൪ന്ന് വായിക്കുക


കളിചിരിയുമായി മിഠായി കുട്ടിക്കൂട്ടം ഒത്തുചേരുന്നു

തിരു: സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ സഹകരണത്തോടെ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പിലാക്കുന്ന മിഠായി പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികളും അവരുടെ രക്ഷിതാക്കളും ഒരു വേദിയില്‍ ഒത്തുകൂടുകയാണ്. നവംബര്‍ 19-ാം തീയതി ഉച്ചയ്ക്ക് 12 മണിയ്ക്ക് തിരുവ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് സാന്നിദ്ധ്യം വിപുലീകരിച്ച് ടാറ്റയുടെ സുദിയോ

തിരു: രാജ്യത്തെ ഏറ്റവും വലുതും വേഗത്തില്‍ വളരുന്നതുമായ റീട്ടെയില്‍ ചെയിനുകളിലൊന്നായ ടാറ്റയുടെ ട്രെന്റ് തിരുവനന്തപുരത്ത് എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് സ്റ്റോര്‍ സുദിയോ തുറന്നു. കേശവ ദാസപുരത്ത് പി.മാധവന്‍തമ്പി ഹാളിലാണ് ബ്രാന്‍ഡ് സ്റ്റോര്‍ തുറന്നിരിക്കുന്നത...തുട൪ന്ന് വായിക്കുക


ഇന്ത്യ- യൂറോപ്പ് ബിസിനസ് ഫോറത്തിൽ ടെക്നോപാർക്ക് കമ്പിനികളും

തിരു; ഡൽഹിയിൽ ഈ മാസം 21,22 തീയതികളിൽ നടക്കുന്ന ഇന്ത്യ- യൂറോപ്പ് ബിസിനസ് ഫോറ ത്തിൽ ടെക്നോപാർത്തിലെ ഉൾപ്പടെ 11 കമ്പിനികൾ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ഐടി കമ്പിനികളുടെ കൂട്ടായ്മയായ ജിടെക് ( ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ്) ആണ് 11 കമ്പനി കളുടെ...തുട൪ന്ന് വായിക്കുക


ശബരിമല മണ്ഡലപൂജ നടതുറന്നു

ശബരിമല മണ്ഡലപൂജ നടതുറന്നു...തുട൪ന്ന് വായിക്കുക


പമ്പയിലേക്ക് ചെറിയ വാഹനങ്ങള്‍ കടത്തി വിടുന്നതിന് അനുമതി തേടും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമല മണ്ഡല - മകരവിളക്ക് തീര്‍ഥാടന കാലത്ത് ഡ്രൈവര്‍മാരുള്ള ചെറിയ വാഹനങ്ങള്‍ നിലയ്ക്കല്‍ നിന്നും പമ്പയിലേക്ക് കടത്തി വിടുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടു മെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല സന്നിധാനത്ത് മണ്ഡല ഉത്സവ ഒ...തുട൪ന്ന് വായിക്കുക


പുണ്യം പൂങ്കാവനം പദ്ധതി ഒമ്പതാം വര്‍ഷത്തിലേക്ക്

ശബരിമല: തീര്‍ഥാടനകാലം മാലിന്യ മുക്തമാക്കുന്നതിന് എട്ടു വര്‍ഷം മുന്‍പ് ആരംഭിച്ച പുണ്യം പൂങ്കാവനം പദ്ധതി വിജയകരമായ ഒമ്പതാം വര്‍ഷത്തിലേക്ക് കടക്കുകയാണെന്ന് പദ്ധതിയുടെ ശില്പി കൂടിയായ ഐജി പി.വിജയന്‍ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ശബരിമലയെ മാത്രമല്ല ...തുട൪ന്ന് വായിക്കുക


ശബരിമല മീഡിയാ സെന്ററിന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു

ശബരിമല മണ്ഡല - മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് സന്നിധാനം വലിയ നടപ്പന്തലിനു സമീപം പ്രവര്‍ത്തനം തുടങ്ങിയ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയാ സെന്ററി ന്റെ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ശബരിമല ...തുട൪ന്ന് വായിക്കുക


ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ഇടത്താവളമായ കുറ്റിപ്പുറം മിനിപമ്പ തുറന്നുകൊടുത്തു

കുറ്റിപ്പുറം: ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള ഇടത്താവളമായ കുറ്റിപ്പുറം മിനിപമ്പ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഭക്തര്‍ക്കായി തുറന്നുകൊടുത്തു. ചടങ്ങിന്റെ ഉദ്ഘാടനം പൊന്നാനി ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് കെ.ലക്ഷ്മി നിര്‍വഹിച്ചു. തവനൂര്‍ ഗ്രാമപഞ്ചായത്ത് പ...തുട൪ന്ന് വായിക്കുക


കായികരംഗത്തെ കേരള ചരിത്രമാണ് ബീച്ച് ഗെയിംസെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

പൊന്നാനി:കായികരംഗത്തെകേരളചരിത്രമാണ് ബീച്ച് ഗെയിംസെന്ന് സ്പീക്കര്‍പി.ശ്രീരാമകൃഷ്ണന്‍. ഹാര്‍ബറില്‍ ബീച്ച് ഗെയിംസിന്റെ ജില്ലാതല മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരി ക്കുകയായിരുന്നു അദ്ദേഹം. കടലിനോട് ഏറ്റുമുട്ടുന്ന തീരദേശ വാസികള്‍ക്ക് കായിക മേഖല ...തുട൪ന്ന് വായിക്കുക


ഇനി നിങ്ങള്‍ ഒറ്റയ്ക്കല്ല.. കൂടെ തണലായി ഞങ്ങളുണ്ട്: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

ഇനി നിങ്ങള്‍ ഒറ്റയ്ക്കല്ല... കൂടെ തണലായി ഞങ്ങളുണ്ട്. പൊന്നാനി നഗരസഭ എട്ടാം വാര്‍ഡിലെ മാമ്പ്ര സരോജിനിയമ്മയെ ചേര്‍ത്ത് പിടിച്ച് ഗൃഹ സന്ദര്‍ശനത്തെത്തിയ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞപ്പോള്‍ സരോജിനിയമ്മയുടെ മുഖം ആശ്വാസത്താല്‍ വിടര്‍ന്നു. സംസ്ഥാനത്തൊ...തുട൪ന്ന് വായിക്കുക







Copyright 2018 Pothujanam Publications. All rights reserved.