Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ഓൺലൈൻ പഠനത്തിനവസരമൊരുക്കി സഹകരണ സംഘങ്ങൾ മാതൃകാ കൃഷിത്തോട്ടം പദ്ധതിയുമായി സഹകരണവകുപ്പ് പരിസ്ഥിതി ദിനത്തിൽ ഒരുകോടി ഒൻപതു ലക്ഷം വൃക്ഷത്തൈകൾ നടും സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ നല്‍കി കൂടല്‍മാണിക്യം ദേവസ്വം: ജീവനക്കാര്‍ക്ക് മാസശമ്പളം നല്‍കുന്നതിന് 5 ലക്ഷം രൂപ അനുവദിച്ചു

അറിയിപ്പുകള്‍

കൂടുതല്‍ 

പോക്സോ കേസുകളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിക്കുo

5/11/2019

തിരു: കുട്ടികള്‍ ഇരകളാകുന്ന പോക്സോ കേസുകളുടെ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കു ന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജ യന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. അഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യനീതി, നിയമം, പട്ടികജാതി-പട്ടികവര്‍ഗവികസനം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാര്‍ ഇതില്‍ അംഗങ്ങളായിരിക്കും. രണ്ടു മാസം കൂടുമ്പോള്‍ ഈ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

യോഗത്തില്‍ ധനമന്ത്രി തോമസ് ഐസക്, ആരോഗ്യമന്ത്രി കെ കെ ശൈലജ, പൊതുവിദ്യാ ഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, ചീഫ് സെക്രട്ടറി ടോംജോസ്, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി മനോജ് ജോഷി, പൊതു വിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന്‍, നിയമ സെക്രട്ടറി പി കെ അരവിന്ദ ബാബു, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍, സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ അനുപമ, എഡിജിപിമാരായ ഷെയ്ക് ദര്‍വേഷ് സാഹേബ്, മനോജ് എബ്രഹാം, ഐജി എസ് ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

എല്ലാ സ്കൂളുകളിലും കുട്ടികള്‍ക്ക് കൗണ്‍സലിംഗ് നല്‍കാന്‍ സംവിധാനമുണ്ടാക്കണമെന്ന് മുഖ്യ മന്ത്രി നിര്‍ദ്ദേശിച്ചു. വീടുകളിലടക്കം ഉണ്ടാവുന്ന പീഡനം തുറന്നുപറയാനുള്ള ധൈര്യംകുട്ടികള്‍ ക്ക് ലഭിക്കണം. ഇതിനായി കൗണ്‍സലര്‍മാര്‍ക്ക് പരിശീലനവും നിയമബോധവത്ക്കരണവും നല്‍കാനും യോഗം തീരുമാനിച്ചു. ലൈംഗികതയെപ്പറ്റി സമൂഹത്തില്‍ തെറ്റായ പല ധാരണകളും നിലനില്‍ക്കുന്നുണ്ട്. കുട്ടികള്‍ക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിന് പാഠ്യപദ്ധ തിയില്‍ ഇടമുണ്ടാകണം.

സ്കൂള്‍ പരിസരത്ത് ലഹരി വസ്തുക്കളുടെ വില്‍പ്പന കര്‍ശനമായി തടയണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേ ശിച്ചു. പൊലീസ്, എക്സൈസ് വകുപ്പുകള്‍ ഇക്കാര്യത്തില്‍ കര്‍ക്കശമായ ഇടപെടല്‍ നടത്തണം. കുട്ടികള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷിക്കുന്നതിനും സൈ ബര്‍ ഫോറന്‍സിക് ലബോറട്ടറി സംവിധാനം ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



പത്തനംതിട്ട കളക്ടറേറ്റ് ക്യാന്റീന്‍ പരിസരത്ത് കറിവേപ്പിന്‍ തോട്ടം ഒരുങ്ങുന്നു

പത്തനംതിട്ട: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ സഹകരണ ത്തോടെ പരിസ്ഥിതി സാമൂഹിക സംഘടനയും ദിശ(ഡെമോക്രാറ്റിക് ഇന്റര്‍വെന്‍ഷന്‍ ഇന്‍സോഷ്യ ല്‍ ആന്റ് ഹെല്‍ത്ത് ആക്ഷന്‍) പത്തനംതിട്ടയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് ക്യാന്റീന്‍ പരിസര...തുട൪ന്ന് വായിക്കുക


ജീര്‍ണിച്ച കെട്ടിടങ്ങള്‍ ഉടമകള്‍ സ്വന്തം ചിലവില്‍ പൊളിച്ചു മാറ്റണം

അഴിയൂര്‍ : കാലവര്‍ഷം ആരംഭിച്ചതിനെ തുടര്‍ന്ന് ഭീഷണിയുയര്‍ത്തുന്ന കാലപ്പഴക്കംകൊണ്ട് ജീര്‍ണിച്ച കെട്ടിടങ്ങള്‍ ഉടമകള്‍ സ്വന്തം ചിലവില്‍ പൊളിച്ചു മാറ്റണമെന്ന് അഴിയൂര്‍ ഗ്രാമപഞ്ചായ ത്ത് സെക്രട്ടറി അറിയിച്ചു. ഇത്തരം കെട്ടിടങ്ങള്‍ അപകടത്തിന് കാരണമായാല്‍ കെ...തുട൪ന്ന് വായിക്കുക


ആരാധനാലയങ്ങളും മാളുകളും, റസ്റ്റോറൻറുകളും ഒമ്പതുമുതൽ നിയന്ത്രണവിധേയമായി പ്രവർത്തിക്കാം

തിരു: ആരാധനാലയങ്ങൾ, ഷോപ്പിങ് മാളുകൾ, റസ്റ്റോറൻറുകൾ, സർക്കാർ ഓഫീസുകൾ എന്നിവ സംബന്ധിച്ച് കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ പൊതുവായി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരാധനാലയങ്ങളും റസ്റ്റോറൻറുകളും മാളുകളും ഹോട്ടലുകളും ജൂൺ 9 മുത...തുട൪ന്ന് വായിക്കുക


അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 819 കേസുകള്‍; 919 അറസ്റ്റ്; പിടിച്ചെടുത്തത് 328 വാഹനങ്ങള്‍

തിരു : ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 819 പേര്‍ക്കെതി രെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 919 പേരാണ്. 328 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3165 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്...തുട൪ന്ന് വായിക്കുക


പരിസ്ഥിതിദിനാചരണം: പോലീസ് ആസ്ഥാനത്ത് പച്ചക്കറിത്തൈകള്‍ നട്ടുപിടിപ്പിച്ചു

(ഫോട്ടോക്യാപ്ഷന്‍: പരിസ്ഥിതിദിനാചരണത്തിന്‍റെ ഭാഗമായി പോലീസ് ആസ്ഥാനത്ത് പച്ചക്കറി ത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന ചടങ്ങില്‍ (ഇടത്തുനിന്ന്) എ.ഡി.ജി.പി മനോജ് എബ്രഹാം, കിലെ ചെയര്‍മാന്‍ വി.ശിവന്‍കുട്ടി, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.എസ്.സുനില്‍ കു...തുട൪ന്ന് വായിക്കുക


ജനമൈത്രി പോലീസ്: ഏറ്റവും കൂടുതല്‍ വീടുകള്‍ സന്ദര്‍ശിച്ചതിനുള്ള ബഹുമതി പാലക്കാട് പോലീസിന്

(ഫോട്ടോക്യാപ്ഷന്‍: ജനമൈത്രി പോലീസിന്‍റെ കണക്കനുസരിച്ച് ഏറ്റവും കൂടുതല്‍ വീടുകള്‍ സന്ദര്‍ശിച്ച ജില്ലയ്ക്കുള്ള പുരസ്കാരം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പാലക്കാട് നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ബാബു.കെ.തോമസിനു സമ്മാനിക്കുന്നു) തിരു: ജനമൈത്...തുട൪ന്ന് വായിക്കുക


പരിസ്ഥിതി ദിനത്തിൽ പച്ചക്കറിത്തൈകൾ വിതരണം ചെയ്തു

(ചിത്രം: നാഷണൽ സർവീസ് സ്കീം യൂണിറ്റ് സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിൽ മെഡി ക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ സാറ വർഗീസ് പച്ചക്കറി തൈകൾ വിതരണം ചെയ്യുന്നു) തിരു: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മെഡിക്കൽ കോളേജ് വളപ്പിൽ വച്ചു പിടിപ്പിക്കാ നായി പച്ചക്കറി...തുട൪ന്ന് വായിക്കുക


കടലറിവ് : വെബിനാർ

തിരു: അനന്ത വിസ്‌മയങ്ങളുടെ പറുദീസയായ കടലിനെ കൂടുതൽ അറിയാൻ കുട്ടികൾക്കായി ആഗോള സമുദ്രദിനമായ ജൂൺ 8 ന് കേരള സർവ്വകലാശാലയുടെ അക്വാട്ടിക് ബയോളജി വിഭാ ഗവും സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ)യും കടലറിവ് എന്ന വെബിനാർ സംഘടിപ്പിക്കുന്...തുട൪ന്ന് വായിക്കുക


എവറസ്റ്റ് ഗ്രൂപ്പിൻ്റെ ഐ ടി സർവീസ് പ്രൊവൈഡർ ഓഫ് ദി ഇയർ 2020 അംഗീകാരം യുഎസ്ടി ഗ്ലോബലിന്

തിരു : ലോകത്തെ മുൻനിര ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യുഎസ്ടി ഗ്ലോബലിന് എവറസ്റ്റ് ഗ്രൂപ്പിൻ്റെ പീക്ക് മാട്രിക്സ് ടോപ്പ് 20 ഐ ടി സർവീസ് പ്രൊവൈഡേഴ്സ് ഓഫ് ദ ഇയർ 2020 അംഗീകാരം ലഭിച്ചു. സ്ട്രാറ്റജിക് ഐ ടി, ബിസിനസ് സർവീസസ്, സോഴ്സിങ്ങ് എന്നി...തുട൪ന്ന് വായിക്കുക


ഗൃഹൗഷധി സസ്യങ്ങള്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരു: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാന ഔഷധസസ്യ ബോര്‍ഡിന്റെ ഗൃഹൗ ഷധി സസ്യകിറ്റിന്റെ സംസ്ഥാനതല വിതരണം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. സെക്രട്ടറിയേറ്റ് ഗാര്‍ഡന്‍ സൂപ്പര്‍വൈസര്‍ സുരേഷ്‌കുമാറിന് ആദ്യ കിറ്റ് നല്‍കിയാ ണ് വി...തുട൪ന്ന് വായിക്കുക


നിര്‍മാണ രംഗത്തെ മരത്തിന്‍റെ ഉപയോഗം സംബന്ധിച്ച് കനേഡിയന്‍ വുഡ് വെബിനാര്‍ സംഘടിപ്പിച്ചു

തിരു: നിര്‍മാണ രംഗത്തെ മരത്തിന്‍റെ ഉപയോഗം സംബന്ധിച്ച് കനേഡിന്‍ വുഡ് ഇതാദ്യമായി വെബിനാര്‍ സംഘടിപ്പിച്ചു. ആര്‍ക്കിടെക്ടുകള്‍, നിര്‍മാതാക്കള്‍, കരാറുകാര്‍, ആതിഥേയ വ്യവ സായ പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്കിടയില്‍ നടത്തി വരുന്ന അവബോധ പ്രവര്‍ത്തനങ്ങ ളുടെ തുടര...തുട൪ന്ന് വായിക്കുക


ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കരുത്. ഐ.എം.എ

തിരു: ആരാധനാലയങ്ങളും മാളുകളും അതുപോലെ ആളുകള്‍ കൂട്ടംകൂടാന്‍ സാധ്യതയുള്ളസ്ഥല ങ്ങളും ഇപ്പോള്‍ തുറക്കരുതെന്ന് ഐ.എം.എ.ആവർത്തിച്ചു ആവശ്യപ്പെടുന്നു.ഇളവുകള്‍ പ്രഖ്യാ പിച്ച് ലോക്ക് ഡൗണ്‍ തുറന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള തത്രപ്പാടില്‍ ശക്തനായ ഒരു വൈ...തുട൪ന്ന് വായിക്കുക


സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ നല്‍കി

വടകര : ആശ്രമങ്ങള്‍, മഠങ്ങള്‍, വൃദ്ധ സദനങ്ങള്‍, അഗതി മന്ദിരങ്ങള്‍ എന്നിവക്ക് സര്‍ക്കാര്‍ സൗജന്യഭക്ഷ്യ ധാന്യ കിറ്റ് നല്‍കുന്ന പരിപാടിയില്‍ വടകരയിലെ സിദ്ധ സമാജത്തിലെ അന്തേ വാസികള്‍ക്ക് 50 സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ നല്‍കി. വടകരയിലെ സിദ്ധാശ്രമത്തില്...തുട൪ന്ന് വായിക്കുക


പരിസ്ഥിതി ദിനത്തിൽ ഒരുകോടി ഒൻപതു ലക്ഷം വൃക്ഷത്തൈകൾ നടും

തിരു: ഈ വർഷം ഒരുകോടി ഒൻപതു ലക്ഷം വൃക്ഷത്തൈകൾ നട്ടാണ് നാം പരിസ്ഥിതി ദിനം ആചരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജൂൺ അഞ്ചിന് 81 ലക്ഷം തൈ കൾ നടും. ജൂലൈ ഒന്നു മുതൽ 27 വരെയുള്ള ദിവസങ്ങളിൽ 28 ലക്ഷം തൈകൾ നടും. ഭൂമി ക്ക് കുടചൂടാൻ ഒരുകോടി മരങ്ങൾ...തുട൪ന്ന് വായിക്കുക


12-ാം വാര്‍ഷികത്തില്‍ ഉപഭോക്താക്കള്‍ക്ക് വമ്പിച്ച ഓഫറുകളുമായി ആംപിയര്‍ ഇലക്ട്രിക്ക് വെഹിക്ക്ള്‍സ്

കൊച്ചി: ഗ്രീവ്‌സ് കോട്ടന്റെ വൈദ്യുതി വാഹന വിഭാഗമായ ആംപിയര്‍ ഇല ക്ട്രിക് വെഹിക്ക്ള്‍സ് 12-ാം വാര്‍ഷികത്തില്‍ വമ്പിച്ച ഓഫറുകള്‍ പ്രഖ്യാപിച്ചു. ആംപിയര്‍ ഇ-സ്‌കൂട്ടര്‍ വാങ്ങുമ്പോള്‍ 5000 രൂപ വരെ കിഴിവും മറ്റ് പല ആനു കൂല്യങ്ങളുമാണ് കമ്പനി നല്‍കുന്നത്. ഹൈസ...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.