Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
14 ട്രെയിനുകളിലായി തിരുവനന്തപുരത്തെത്തിയത് 2,777 യാത്രക്കാര്‍ ഒരു വീട്ടിലെ മൂന്നു കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക് കോവിഡ് 19 ടെസ്റ്റിംഗ് കിറ്റുകളുടെ ഉത്പാദനത്തിനായി ടാറ്റ സണ്‍സ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി പങ്കാളികളാകുന്നു കെ ടെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു മൂന്ന് ദിവസത്തിനിടെ ആറ് രാജ്യങ്ങളിൽ നിന്നായി 27 പ്രവാസികൾ ഇടുക്കി ജില്ലയിലെത്തി

തലസ്ഥാന വാ൪ത്തകള്‍

കൂടുതല്‍ 

യു എസ് ടി ഗ്ലോബല്‍ തിരുവനന്തപുരം കാമ്പസില്‍ സംഘടിപ്പിച്ച യമ്മി എയ്ഡ് ഭക്ഷ്യമേളയ്ക്ക് വന്‍തിരക്ക്

5/11/2019

തിരു: കൊതിയൂറുന്നവിഭവങ്ങള്‍ പാചകം ചെയ്തും അവയുടെ ആകര്‍ഷകമായ പ്രദര്‍ശനംഒരുക്കി യും യു എസ് ടി ഗ്ലോബല്‍ തിരുവനന്തപുരം കാമ്പസില്‍ സംഘടിപ്പിച്ച യമ്മി എയ്ഡ് ഭക്ഷ്യമേളക്ക് വന്‍തിരക്ക്. സ്ത്രീ ജീവനക്കാരുടെ ഉന്നമനവും ശാക്തീകരണവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന യു എസ് ടി ഗ്ലോബലിലെ വനിതാ കൂട്ടായ്മയായ നെറ്റ്വര്‍ക്ക് ഓഫ് വിമണ്‍ അസോസിയേറ്റ്സ് (NOWU) സംഘടിപ്പിച്ച വാര്‍ഷിക ഭക്ഷ്യമേളയിലാണ് ടെക്കികൾ തങ്ങളുടെ പാചകമികവ് മുഴു വന്‍ പുറത്തെടുത്തത്.

വലിയ തോതിലുള്ള പങ്കാളിത്തം കൊണ്ട് ഇത്തവണത്തെ മേള ഏറെ ശ്രദ്ധേയമായെന്നും ഏഴായി രത്തിലേറെ ജീവനക്കാര്‍ പരിപാടിയുടെ ഭാഗമായെന്നും സംഘാടകര്‍ പറഞ്ഞു. ഇരുപത്തിയേഴോ ളം ടീമുകള്‍ പാചകമേളയില്‍ പങ്കെടുത്തു. ബിരിയാണി, പായസം, നാടൻ കോഴി വറുത്തത്, പുട്ട്, അപ്പം തുടങ്ങി കൊതിയൂറും വിഭവങ്ങളുടെ നീണ്ട നിര മേളയെ ആകര്‍ഷകമാക്കി.ഹലോ വീന്‍ പശ്ചാത്തലമാക്കി സ്വാദേറിയ മത്തന്‍ വിഭവങ്ങളായിരുന്നു മേളയുടെ പ്രധാനആകര്‍ഷണം.

വീട്ടില്‍ നിന്നും പാകം ചെയ്തു കൊണ്ടുവന്ന വിഭവങ്ങളാണ് പ്രദര്‍ശനത്തിന് വെച്ചത്. യു എസ് ടി ഗ്ലോബലിലെ ജീവനക്കാര്‍ക്ക് പുറമെ ടെക്‌നോപാര്‍ക്ക് ഫേസ് ഒന്നിലും മൂന്നിലും പ്രവര്‍ത്തിക്കുന്ന കമ്പനി ജീവനക്കാരും പരിപാടിക്ക് എത്തിച്ചേര്‍ന്നിരുന്നു. ഹരിത സംരംഭത്തിലൂന്നിയ പ്രകൃതി സൗഹാര്‍ദ്ദപരമായ രീതിയിലാണ് ഇത്തവണ മേള സംഘടിപ്പിച്ചത്. പ്രകൃതിക്ക് ഇണങ്ങും വിധ മുള്ള പാത്രങ്ങളില്‍ ഭക്ഷ്യ വിഭവങ്ങള്‍ പ്രദര്‍ശിപ്പിച്ചത് മേളയുടെ മുഖ്യ ആകര്‍ഷണമായി.

മേളയിലെ ഭക്ഷ്യ വില്‍പ്പനയില്‍ നിന്നും 3,14,635 രൂപ സ്വരൂപിക്കാന്‍ സാധിച്ചു. ഈ തുകയുടെ നല്ലൊരു പങ്ക് നഗരത്തിലെ പ്രശസ്ത പാലിയേറ്റിവ് കെയര്‍ സംഘടനയായ രാജേശ്വരി ഫൗണ്ടേഷ നുമായി സഹകരിച്ച് 24 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ കൈമാറും.

സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്ഷ്യമാക്കിയാണ് വര്‍ഷംതോറുംയമ്മി എയ്ഡ് സംഘടി പ്പിക്കുന്നതെന്നും മുഴുവന്‍ ജീവനക്കാരും ഇതില്‍ പങ്കാളികളാകുന്നുണ്ടെന്നും യു എസ് ടി ഗ്ലോ ബല്‍ തിരുവനന്തപുരം സെന്റര്‍ ഹെഡ് ശില്പ മേനോന്‍ പറഞ്ഞു.- ഒമ്പത് വര്‍ഷമായി മുടക്കം കൂടാതെ നടത്തി വരുന്ന മേള വലിയ വിജയമാണ്. ഭക്ഷണത്തിലൂടെ മറ്റുള്ളവരുടെ ജീവിത ത്തില്‍ ആനന്ദം പകര്‍ന്നു നല്‍കാനുള്ള പരിശ്രമത്തിന് ജീവനക്കാരുടെ അകമഴിഞ്ഞ പിന്തുണ യുണ്ട്. ആഹ്ലാദപൂര്‍വമാണ് ജീവനക്കാരെല്ലാം ഇതില്‍ പങ്കാളികളാവുന്നത്, അവര്‍ കൂട്ടിച്ചേര്‍ത്തു.

റാവിസ് ഹോട്ടല്‍ ഗ്രൂപ്പിലെ കോര്‍പറേറ്റ് ഷെഫ് ആയ സുരേഷ് പിള്ളയും മെട്രോ പിന്‍സ്റ്റൊവ് ഹോം ഷെഫ് പുരസ്‌കാര ജേതാവ് ദീപിക എന്‍ കെ യുമായിരുന്നു മത്സരത്തിന്റെ വിധികര്‍ത്താ ക്കള്‍. മികച്ച സ്റ്റാളിനുള്ള സമ്മാനം മത്തനും കൂട്ടരും കരസ്ഥമാക്കി. മത്തനും കൂട്ടരുടെയും തന്നെ വിഭവമായ പമ്പ്കിന്‍ പ്ലാറ്ററിനാണ് മികച്ച വിഭവത്തിനുള്ള സമ്മാനം. വ്യത്യസ്ത വിഭവത്തോ ടെയുള്ള മികച്ച സ്റ്റാളിനുള്ള സമ്മാനം കൂടത്തായിസിനും, ബ്ലോക്ക്ബസ്റ്റര്‍ സ്റ്റാളിനുള്ള സമ്മാനം ഊട്ടുപുരയ്ക്കും ലഭിച്ചു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



തിരുവനന്തപുരം കളക്ടറായി നവജ്യോത് സിങ് ഖോസ ചുമതലയേറ്റു

തിരു: നവജ്യോത് സിങ് ഖോസ തിരുവനന്തപുരം ജില്ലാ കളക്ടറായി ചുമതലയേറ്റു. വടക്കന്‍ ജില്ല കളെ അപേക്ഷിച്ച് തിരുവനന്തപുരത്ത് കോവിഡ് ഭീഷണി കുറവാണെങ്കിലും ജാഗ്രത ഒട്ടും കുറ യ്ക്കാതെ മുന്നോട്ടു പോകുമെന്ന് കളക്ടര്‍ പറഞ്ഞു. മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടു ...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (01.06.2020)തിരു.ജില്ലയില്‍ പുതുതായി 669 പേര്‍ രോഗ നിരീക്ഷണത്തിലായി:236പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (01.06.2020)തിരു.ജില്ലയില്‍ പുതുതായി 669 പേര്‍ രോഗ നിരീക്ഷണത്തിലായി:236പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 9856പേര്‍ വീടു കളിലും 1579 സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവർ: മൂന്ന് പുരുഷന്മാർ

തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവർ: മൂന്ന് പുരുഷന്മാർ: 28 വയസുള്ള പോത്തൻകോട് സ്വദേശി, 16 ന് മഹാരാഷ്ട്രയിൽ നിന്ന് റോഡുമാർഗം എത്തി. 26 വയസുള്ള നാലാഞ്ചിറ സ്വദേശി, 26 ന് യു.എ.ഇയിൽ നിന്ന് എത്തി. 55 വയസുള്ള പെരുങ്കുഴി സ്വദേശി, 27 ന് ചെന്നൈയിൽ ...തുട൪ന്ന് വായിക്കുക


വിദേശത്തു നിന്നെത്തിയത് 18 വിമാനങ്ങള്‍; 3168 യാത്രക്കാര്‍

തിരു: വിദേശത്തു നിന്നുള്ള വിമാന സര്‍വീസ് തുടങ്ങിയ ശേഷം മെയ് 31 വരെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 18 വിമാനങ്ങളിലായി 3,168 യാത്രക്കാര്‍ എത്തി. ഏറ്റവും കൂടു തല്‍ പേര്‍ എത്തിയത് ദുബായില്‍ നിന്നാണ് ആറ് വിമാനങ്ങളിലായി 1,082 യാത്രക്കാര്‍. മ...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ഇന്നെത്തിയവര്‍

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(31/05/2020) 90 പേര്‍ വന്നു.57പുരുഷന്മാരും 33 സ്ത്രീകളും ഇതിലുള്‍പ്പെടും. തമിഴ്‌നാട്ടില്‍ നിന്ന് 87 പേരും കര്‍ണാടകയില്‍ നിന്ന് 2പേരുംആന്ധ്രാ പ്രദേശില്‍ നിന്ന് ഒരാളുമാണ് എത്തിയത്. റെഡ് സോണിലുള്ളവര്‍ ...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (31.05.2020)തിരു.ജില്ലയില്‍ പുതുതായി 687പേര്‍ രോഗ നിരീ ക്ഷണത്തിലായി:278 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (31.05.2020)തിരു.ജില്ലയില്‍ പുതുതായി 687പേര്‍ രോഗ നിരീ ക്ഷണത്തിലായി:278 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ 9505 പേര്‍ വീടു കളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളു മാ...തുട൪ന്ന് വായിക്കുക


ഇന്ന് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവര്‍

തിരു: ഇന്ന് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവര്‍: 1. കാട്ടാക്കട സ്വദേശിയായ സ്ത്രീ,54 വയസ്, കുവൈറ്റില്‍ നിന്ന് 27 ന് നെടുമ്പാശേരി വഴി വന്നു 2. കാട്ടാക്കട സ്വദേശിയായ സ്ത്രീ,40 വയസ്, കുവൈറ്റില്‍ നിന്ന് 28 ന് എത്തി. 3. കരവാരം ആലങ്കോട് സ്വദേശിയായ പ...തുട൪ന്ന് വായിക്കുക


കെ ടെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരു: 2020 ഫെബ്രുവരിയിൽ നടത്തിയ കെ ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷാ ഭവൻ വെബ്‌സൈറ്റിലും (www.pareekshabhavan.gov.in) www.ktet.kerala.gov.in ലും ലഭ്യമാണ്. നാലു കാറ്റഗറികളിലായി 83364 പേർ പരീക്ഷയെഴുതിയതിൽ 23886 പേർ കെ ടെറ്റ് യോഗ്യതാ പരീക...തുട൪ന്ന് വായിക്കുക


അഞ്ചു പ്രഗത്ഭമതികൾ ഈ മാസം തിരു.മെഡി. കോളേജിന്റെ പടിയിറങ്ങി

തിരു: മെഡിക്കൽ കോളേജിൽ നിന്നും പ്രിൻസിപ്പൽ ഡോ എം കെ അജയകുമാർ ഉൾപ്പെടെ പടി യിറങ്ങുന്നത് അതാത് മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച അഞ്ചു പ്രൊഫസർമാർ. ഡോ അജയ കുമാർ പീഡിയാട്രിക് സർജറിയിലാണ് കഴിവ് തെളിയിച്ചിട്ടുള്ളത്. ഡോ ജോർജ് എകോശി(കാർഡി യോളജി), ഡോ സി മധുസൂദനൻ...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലൂടെ ഇന്നെത്തിയവര്‍

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(30/05/2020) 130 പേര്‍ വന്നു. 76 പുരുഷന്മാ രും 54 സ്ത്രീകളും ഇതില്‍ ഉള്‍പ്പെടും. തമിഴ്‌നാട്ടില്‍ നിന്ന് 123 പേരും കര്‍ണാടകയില്‍ നിന്ന് 7പേരു മാണ് എത്തിയത്. റെഡ് സോണിലുള്ളവര്‍ 19. 18 പേരെ വീട്ടില്...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (30.05.2020)തിരു:ഇന്ന് ജില്ലയില്‍ പുതുതായി 770 പേര്‍ രോഗ നിരീക്ഷണത്തിലായി. 419 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (30.05.2020)തിരു:ഇന്ന് ജില്ലയില്‍ പുതുതായി 770 പേര്‍ രോഗ നിരീക്ഷണത്തിലായി. 419 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.ജില്ലയില്‍ 9015 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. തിരു.ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗ...തുട൪ന്ന് വായിക്കുക


തിരു.ജില്ലയില്‍ ആറു ഗ്രാമപഞ്ചായത്തുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍

തിരു: വാമനപുരം, പുല്ലംപാറ, നെല്ലനാട്, പുളിമാത്ത്, മുടക്കല്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്തു കളെ കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി ഉത്തരവായി. ആശുപത്രി ആവശ്യങ്ങള്‍ക്കോ മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കോ അല്ലാതെ പൊതുജനങ്ങള്‍ പഞ്ചായത്ത് പരിധിക്കുപുറത്ത് പോ...തുട൪ന്ന് വായിക്കുക


ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(29/05/2020) ഇതുവരെ 115 പേർ വന്നു

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(29/05/2020) ഇതുവരെ 115 പേർ വന്നു. 69 പുരുഷന്മാരും 46 സ്ത്രീകളും . തമിഴ്നാട്ടിൽ നിന്ന് 107 പേരും കർണാടകയിൽ നിന്ന് 4 പേരും മധ്യ പ്രദേശിൽ നിന്ന് 3 പേരും ഒഡിഷയിൽ നിന്ന് ഒരാളുമാണ് എത്തിയത്. റെഡ് സോണി...തുട൪ന്ന് വായിക്കുക


കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (29.05.2020)തിരു.ഇന്ന് ജില്ലയിൽ പുതുതായി 647 പേർ രോഗ നിരീക്ഷണത്തിലായി: 277 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (29.05.2020)തിരു.ഇന്ന് ജില്ലയിൽ പുതുതായി 647 പേർ രോഗ നിരീക്ഷണത്തിലായി: 277 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ജില്ലയിൽ 8734 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗ ലക്ഷണ ങ്ങളുമായി 22 പേരെ...തുട൪ന്ന് വായിക്കുക


29 മെയ് തിരുവനന്തപുരത്ത് അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് പോസിറ്റീവ് വിവരങ്ങൾ; തിരുവനന്തപുരം ജില്ല:ഇന്ന്(29 മെയ്) തിരുവനന്തപുരത്ത് അഞ്ചു പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും പുരുഷന്മാരാണ്. 1. ചെമ്പഴന്തി സ്വദേശി (35 വയസ്) 2. മുക്കുടിൽ സ്വദേശി (30 വയസ്) 3. കളമച്ചൽ സ്വദേശി (50 വയസ്) 4. കഠിനം...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.