Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അക്ഷയ ഊര്‍ജ്ജ അവാര്‍ഡ് ടെക്നോപാര്‍ക്ക് ഡപ്യുട്ടി ജനറല്‍ മാനേജര്‍ മാധവന്‍ പ്രവീണിന് ഇടശ്ശേരി പുരസ്‌കാരം നാല് കഥാകൃത്തുക്കൾക്ക് പിഎസ്‌സി പരീക്ഷാഹാളിൽ സിസിടിവി ക്യാമറയും മൊബൈൽ ഫോൺ ജാമറും സ്ഥാപിക്കണമെന്ന്‌ ക്രൈംബ്രാഞ്ച്‌ പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിംഗ് 12ന് ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി

കായികം

കൂടുതല്‍ 

ഇന്ത്യ സ്‌കിൽസ് കേരള 2020 ഫൈനൽ മത്സരങ്ങൾ കോഴിക്കോട് നടത്തും

4/11/2019

തിരു: തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെയും (കെയ്‌സ്) വ്യാവ സായിക പരിശീലന വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 2020ലെ ഇന്ത്യ സ്‌കിൽസ് കേരള സംസ്ഥാനതല മത്സരങ്ങൾ കോഴിക്കോട് വച്ച് ഫെബ്രുവരി 15, 16, 17 തീയതികളിൽ നടത്തും. നിയമസഭാ കോൺഫറൻസ് ഹാളിൽ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാന മെടുത്തത്.

മുൻ വർഷം നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട 20 ട്രേഡുകളാണ് മത്സരങ്ങൾ നടത്തിയത്. ഇക്കുറി അത് 42 ആയി വർധിപ്പിക്കാൻ തീരുമാനമായി. ഐ.ടി മേഖലയിലെ സാധ്യതകളും പരമാ വധി ഉപയോഗപ്പെടുത്തുന്ന രീതിയിൽ നൈപുണ്യ മത്സരങ്ങൾ കൂടി പുതുതായി ഉൾപ്പെടുത്തും. ജില്ലാതല മത്സരങ്ങൾ ഡിസംബർ 14 മുതൽ 19 വരെ നടത്തും. മേഖലാതല മത്സരങ്ങൾ 2020 ജനു വരി 10 മുതൽ 15 വരെ വിവിധ മേഖലകളിലായി നടത്തുന്നതിന് യോഗത്തിൽ തീരുമാനമായി.

ഇന്ത്യ സ്‌കിൽസ് കേരള 2020ന്റെ വെബ് പോർട്ടലിന്റെയും വെബ്‌സൈറ്റിന്റെയും ഉദ്ഘാടനം ഈ മാസം ഏഴിന് നിയമസഭാ മീഡിയ റൂമിൽ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമ കൃഷ്ണൻ നിർവഹിക്കും. ഇതോടൊപ്പം റഷ്യയിലെ കസാനിൽ നടന്ന നൈപുണ്യ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേരളത്തിൽനിന്നു പങ്കെടുത്തു സമ്മാനം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചിട്ടുണ്ട്. 2020ലെ ഇന്ത്യ സ്‌കിൽസ് കേരള മത്സര നടത്തിപ്പുമായിബന്ധ പ്പെട്ട് സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റി നിർണയിക്കുന്നതിന് തൊഴിലും നൈപുണ്യവും വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി സത്യജിത് രാജന്റെ അധ്യക്ഷതയിൽ പ്രത്യേകയോഗംചേരും. യോഗത്തിൽ തൊഴിലും നൈപുണ്യവും വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി സത്യജിത് രാജൻ, കെയ്‌സ് എം.ഡി.എസ്. ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



കോവളം മുതല്‍ ബേക്കല്‍ വരെ കായിക താരങ്ങളെ അണിനിരത്തി കായികച്ചങ്ങല തീര്‍ക്കുന്നു

കൊല്ലo:കോവളം മുതല്‍ ബേക്കല്‍ വരെ കായിക താരങ്ങളെ അണിനിരത്തി കായികച്ചങ്ങല തീര്‍ക്കാനും ഉദ്ദേശിക്കുന്നു. കുട്ടികളുടെ കായിക ഉന്നമനത്തിനായി അവര്‍ക്ക് പോഷകാഹാരം കഴിക്കുന്നതിനുള്ള പണം ഇനി നേരിട്ടു നല്‍കും എന്നും കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു....തുട൪ന്ന് വായിക്കുക


ഭിന്നശേഷിക്കാർക്ക് കായികമത്സരങ്ങൾ

തൃശൂർ :ഭിന്നശേഷിക്കാർക്കായുളള അന്തർദേശീയ ദിനാചരണത്തോടനുബന്ധിച്ച് ഡിസംബർ മൂന്നിന് ഭിന്നശേഷിയുളളവരുടെ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താൽപര്യ മുളള സ്‌പെഷ്യൽ സ്‌കൂളുകൾ, സംഘടനകൾ, വ്യക്തികൾ എന്നിവർ നവംബർ പത്തിനകംതൃശൂർ ചെമ്പൂക്കാവ് മിനി സിവ...തുട൪ന്ന് വായിക്കുക


എസ്ബിഐ ഹരിത മാരത്തണിന്റെ മൂന്നാം പതിപ്പ് തിരുവനന്തപുരത്ത്

തിരു: സുസ്ഥിരമായ പരിസ്ഥിതിയും ഭാവി തലമുറയ്ക്കു നല്ല ജീവിതവും ഉറപ്പുവരുത്തുന്നതി നുള്ള ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സംഘടിപ്പിക്കുന്ന ഹരിത മാരത്തണിന്റെ മൂന്നാമത് പതിപ്പ് തിരുവനന്തപുരത്ത് നടന്ന...തുട൪ന്ന് വായിക്കുക


കായികമേള: ത്രോ മത്സരം ഒരു സമയത്ത് ഒരിനം മാത്രം; സീനിയര്‍ കോച്ചിനെ നിരീക്ഷകനാക്കും

തിരു: സംസ്ഥാനത്ത് നടത്തുന്ന കായികമേളകളില്‍ ത്രോ മത്സരങ്ങളില്‍ ഒരു സമയത്ത് ഒരു ഇനം മാത്രമേ നടത്താവൂ. സ്‌കൂള്‍ മീറ്റില്‍ ജില്ലാതലം മുതലുള്ള മത്സരങ്ങള്‍ക്ക് ഒരു സീനിയര്‍ കോച്ചിനെ നിരീക്ഷകനായി നിയോഗിക്കും. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയതായി കായിക മ...തുട൪ന്ന് വായിക്കുക


പഞ്ചഗുസ്തിയെ കായിക ഇനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് എൽദോ എബ്രഹാം എം. എൽ. എ

മൂവാറ്റുപുഴ: പഞ്ചഗുസ്തിയെ കായിക ഇനത്തില്‍ ഉള്‍പ്പെടുത്തണമെന്ന് എൽദോ എബ്രഹാം എം. എൽ. എ ആവശ്യപ്പെട്ടു. ഇതിനായി സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും എം. എല്‍.എ പറഞ്ഞു. മൂവാറ്റുപുഴയില്‍ നിന്നും ലോക പഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കാനായി റുമ...തുട൪ന്ന് വായിക്കുക


സ്‌പോട് ദ ടാലന്റ് പദ്ധതി: നവംബർ 20 വരെ അപേക്ഷിക്കാം

തിരു: കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ പട്ടികജാതിയിൽ നിന്നും ക്രിസ്തുമതം സ്വീകരിച്ചവരും അർഹതയുളളവരുമായി ശുപാർശിത വിഭാഗ ങ്ങളിൽപ്പെട്ട (ഒ.ഇ.സി) മാത്രം മുന്നോക്ക/പിന്നോക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാർ അർഹരല്ല) സമർത്ഥരായ വ...തുട൪ന്ന് വായിക്കുക


കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഒഫീഷ്യല്‍ പാര്‍ട്ണറായി കള്ളിയത്ത് ടിഎംടി

(ഫോട്ടോ ക്യാപ്ഷന്‍- കള്ളിയത്ത് ടിഎംടി കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒഫീഷ്യല്‍ പാര്‍ട്ണറാകുന്നതിന്റെ പ്രഖ്യാപന ചടങ്ങില്‍ കെബിഎഫ്‌സി സിഇഒ വിരെന്‍ ഡിസില്‍വ, കള്ളിയത്ത് ഗ്രൂപ്പ് എക്‌സിക്യു ട്ടിവ് ഡയറക്ടര്‍ ദിര്‍ഷ കെ. മുഹമ്മദ്, ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് എല്‍...തുട൪ന്ന് വായിക്കുക


ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് കേരള ടീം സെലക്ഷൻ

തിരു: 2020 ജനുവരിയിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ പങ്കെടുക്കുന്ന കേരള അണ്ടർ 17, അണ്ടർ 21 ടീമുകളെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷൻ ട്രയൽസ് ഒക്‌ടോബർ 26, 28, 29, 30 തീയതികളിൽ നടക്കും. ഫുട്‌ബോൾ (അണ്ടർ 17-ആൺ), കബഡി (അണ്ടർ 17-ആൺ), ഖോഖോ(അണ്ടർ 17-ആൺ...തുട൪ന്ന് വായിക്കുക


കേരളാ ആരോഗ്യ സർവകലാശാല അത്ത്ലറ്റിക് മത്സരങ്ങൾ പാളയം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ആരംഭിച്ചു

(ചിത്രം:കേരളാ ആരോഗ്യ സർവകലാശാല അത്ത്ലറ്റിക് മത്സരങ്ങളുടെ ഭാഗമായുള്ള മാർച്ച് പാസ്റ്റി ഡോ എം കെ സി നായർ അഭിവാദ്യം ചെയ്യുന്നു) തിരു: കേരളാ ആരോഗ്യ സർവകലാശാല അത്ത്ലറ്റിക് മത്സരങ്ങൾ പാളയം യൂണിവേഴ്സിറ്റി സ്റ്റേഡിയ ത്തിൽ ആരംഭിച്ചു. വെള്ളിയാഴ്ച വൈകിട്ട് ...തുട൪ന്ന് വായിക്കുക


ആരോഗ്യ സർവകലാശാല അത്ത്ലറ്റിക് മത്സരങ്ങൾ വെള്ളിയാഴ്ച ആരംഭിക്കും

തിരു: കേരളാ ആരോഗ്യ സർവകലാശാല അത്ത്ലറ്റിക് മത്സരങ്ങൾ വെള്ളിയാഴ്ചആരംഭിക്കും.ആരോ ഗ്യ സർവകലാശാലയുടെ കീഴിലുള്ള മെഡിക്കൽ, ആയുർവേദ, ഡെന്റൽ, ഹോമിയോ, നേഴ്സിംഗ് കോളേജുകളിൽ നിന്നായി ആയിരത്തിലധികം മത്സരത്തിൽ പങ്കെടുക്കും. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിന്റെ ആഭ...തുട൪ന്ന് വായിക്കുക


കേരള പോലീസിൽ നീന്തൽ താരങ്ങളെ റിക്രൂട്ട് ചെയ്യുന്നു

തിരു: കേരള പോലീസിൽ നീന്തൽ താരങ്ങളെ (പുരുഷന്മർ) റിക്രൂട്ട് ചെയ്യുന്നു. ഫ്രീ സ്‌റ്റൈൽ സ്പ്രിന്റ് (50 മീ., 100 മീ.) - ഒരു ഒഴിവ്, ബ്രെസ്റ്റ് സ്ട്രോക്ക് (50 മീ., 100മീ., 200 മീ) - ഒരു ഒഴിവ് എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത: അംഗീകൃത സംസ്ഥാന മീറ്റുകളിൽ വ്യക്...തുട൪ന്ന് വായിക്കുക


മലയാളത്തിന്റെ സ്നേഹാദരം ഏറ്റുവാങ്ങി പി വി സിന്ധു

തിരു: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയ പി വി സിന്ധുവിന് കേരളത്തിന്റെ സ്നേഹാദരം. സംസ്ഥാന കായിക വകുപ്പും കേരള ഒളിമ്പിക് അസോസിയേഷനും സംയുക്തമായാണ് സ്വീകരണം ഒരുക്കിയത്. കായിക വകുപ്പ് മന്ത്...തുട൪ന്ന് വായിക്കുക


യൂത്ത് ആക്ഷന്‍ ഫോഴ്‌സ് പഞ്ചായത്തുകളിലേക്കും

തിരു: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് രൂപീകരിച്ച സന്നദ്ധ സേവനസേന കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുന്നു. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങ ളുടെ ഭാഗമായാണ് പഞ്ചായത്തുകളില്‍ സേന രൂപീകരിക്കുന്നത്. ചുരുങ്ങിയത് 10 പേരടങ്ങുന്ന സന്...തുട൪ന്ന് വായിക്കുക


ഒളിമ്പ്യൻ പി.വി.സിന്ധുവിനെ ഒൻപതിന് സംസ്ഥാനം ആദരിക്കും

തിരു: ലോക ഷട്ടിൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ജേതാവായ ഒളിമ്പ്യൻ പി.വി.സിന്ധുവിനെ സംസ്ഥാന കായിക,യുവജനകാര്യവകുപ്പിന്റെയും കേരള ഒളിമ്പിക് അസോസിയേഷന്റയും ആഭിമുഖ്യത്തിൽ ആദരിക്കും. ഒക്ടോബർ ഒൻപതിന് വൈകിട്ട് 3.30ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചട...തുട൪ന്ന് വായിക്കുക


കായികമേളയ്ക്കിടയിലെ അപകടം: മൂന്നംഗ അന്വേഷണ സമിതിയെ നിയോഗിച്ചു

തിരു: സംസ്ഥാന ജുനിയര്‍ അമേച്ചര്‍ അത്‌ലറ്റിക്ക് മീറ്റില്‍ ഹാമര്‍ കൊണ്ട് വിദ്യാര്‍ത്ഥിക്ക് ഗുരുതര മായി പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന കായികവകുപ്പ് മൂന്നംഗ അന്വേഷണ സമിതിയെ നിയോ ഗിച്ചു. കേരള സര്‍വകലാശാല കായികപഠനവകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ: കെ.കെ.വേണു, സായ...തുട൪ന്ന് വായിക്കുക








Copyright 2018 Pothujanam Publications. All rights reserved.