Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
സ്വപ്‌നയ്‌ക്കൊപ്പം ഭർത്താവും രണ്ട് കുട്ടികളുമുണ്ടായിരുന്നു സന്ദീപ് നായരിനെയും എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട് സ്വപ്‌ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ സന്ദീപിന്റെ വീട്ടിൽ റെയ്ഡ്; നിർണായക വിവരങ്ങൾ കണ്ടെത്തി ഉപയോഗശൂന്യമായ സ്‌കൂള്‍ ബാഗിലും പച്ചക്കറി നടാം

ആരോഗ്യം

കൂടുതല്‍ 

ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍ തുണച്ചു; ഹസ്സന് ഇത് രണ്ടാം ജന്മം

23/10/2019

(ഫോട്ടോ ക്യാപ്ഷന്‍- ഹസ്സന്‍ ഡോ.മൂസക്കുഞ്ഞിയോടൊപ്പം) കൊച്ചി: പമ്പിങ് ശേഷി പതിനഞ്ച് ശതമാനത്തിലേക്ക് താഴ്ന്ന് ഹൃദയത്തിന്റെ താളം തെറ്റി ഏറ്റവും അപകടകരമായ അവസ്ഥയില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവേശിപ്പിച്ച 50 കാരനായ രോഗിക്ക് അപൂര്‍വ ബൈപ്പാസ് ശസ്ത്രക്രിയയിലൂടെ പുതുജീവന്‍ ലഭിച്ചു. ആലപ്പുഴ ജില്ലയിലെ അരൂര്‍ സ്വദേശി ഹസ്സനെയാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയാക് തൊറാ സിക് സര്‍ജന്‍ ഡോ.എം.കെ.മൂസക്കുഞ്ഞിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ബൈ പ്പാസ് ശസ്ത്രക്രിയയിലൂടെ ജീവന്‍ രക്ഷിച്ചത്.

പമ്പിങ് ശേഷി തീരെ കുറവും ഹൃദയധമനികളില്‍ 4 ബ്ലോക്കുകളുമുണ്ടായിരുന്ന ഹസ്സന്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ഇതിന് ബൈപ്പാസ് ശസ്ത്രക്രിയ അല്ലാതെ മറ്റ് പോം വഴികളില്ലെന്ന് പറഞ്ഞ ഡോക്ടര്‍മാര്‍ ഈയവസ്ഥയില്‍ ശസ്ത്രക്രിയ ചെയ്യുന്നത് അപകടകരമാണെ ന്നും പറഞ്ഞ് കൈയ്യൊഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ഹസ്സന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഡോ: എം.കെ.മൂസക്കുഞ്ഞിയുടെ അടുക്കലെത്തുന്നത്.

ആന്‍ജിയോഗ്രാം അടക്കമുള്ള വിശദമായ രോഗനിര്‍ണയ പരിശോധനകള്‍ക്ക് ശേഷം ഹസ്സനെ ഹൈറിസ്‌ക്ക് ബൈപ്പാസ് സര്‍ജറിക്ക് വിധേയമാക്കുകയായിരുന്നു. ഹസ്സന് സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് വന്നാണ് ഹൃദയത്തിന്റെ പമ്പിങ് ശേഷി സാധാരണ നിലയിലെ 60 ശതമാനത്തില്‍ നിന്നും 15 ശതമാനമായി താഴ്ന്നതെന്ന് ഡോ. മൂസക്കുഞ്ഞി പറഞ്ഞു. ഇത് 12 ശതമാനത്തിനും താഴെ ആയിരുന്നെങ്കില്‍ ജീവഹാനി വരെ സംഭവിക്കുമായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച ഹസ്സന്റെ പമ്പിങ് ശേഷി വരും മാസങ്ങളില്‍ ഏറെ കൂടാന്‍ സാദ്ധ്യതയുണ്ടെന്നും ഡോക്ടര്‍ വിശദീകരിച്ചു.

സങ്കീര്‍ണ്ണമായ ഇത്തരം ഹൃദ്രോഗത്തെ നേരിടുന്നതിനുള്ള അവബോധവും ജാഗ്രതയും സമൂഹ ത്തില്‍ വളര്‍ത്തിയെടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഡോ. മുസക്കുഞ്ഞി പറയുന്നു. ഹൃദയത്തിന്റെ പമ്പിങ് ശേഷി കുറയുന്ന അവസ്ഥയുള്ളവരില്‍ നെഞ്ചുവേദന, ശ്വാസതടസ്സം, കിടന്നുറങ്ങാന്‍ കഴിയാത്ത അവസ്ഥ, കാലുകളിലെ അസാധാരണമായ നീര് എന്നിവയാണ് രോഗലക്ഷണങ്ങള്‍.

ഭക്ഷണക്രമമില്ലായ്മ, ഹൃദയാഘാതം, സൈലന്റ് അറ്റാക്ക്, പ്രമേഹം, രക്താതിമര്‍ദ്ദം, പുകവലി എന്നീ കാരണങ്ങളാണ് ഹൃദയത്തിന്റെ പമ്പിങ് ്ശേഷി കുറയാന്‍ ഇടയാക്കുന്നത്. എന്നാല്‍, ഭൂരി ഭാഗം രോഗികളിലും ഹാര്‍ട്ട് അറ്റാക്ക് മുഖേന ഹൃദയപേശികള്‍ക്കുണ്ടാക്കുന്ന നാശമാണ് പ്രധാന കാരണം. ഇതുമൂലം രക്തചംക്രമണം കുറയുന്നതിനാല്‍ ഇത്തരം രോഗികളുടെ വൃക്ക, കരള്‍, ശ്വാസകോശം, മസ്തിഷ്‌കം എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കാറുണ്ട്.

ഇന്ത്യയില്‍ ഏകദേശം ഒരു കോടിയിലധികം ജനങ്ങള്‍ ഗുരുതരമായ ഹൃദ്രോഗങ്ങളുമായി ജീവി ക്കുന്നു. പൊതുവെ ഇത്തരക്കാരുടെ ആയുസ്സ് 3 മുതല്‍ 6 വരെ മാസക്കാലയളവ് മാത്രമാണെന്നും 80% പേരും ഇക്കാലയളവിനുള്ളില്‍ മരണപ്പെടുന്ന ദുരനുഭവമാണുള്ളതെന്നും ഡോ. മൂസക്കുഞ്ഞി വ്യക്തമാക്കി. ഇത്തരമൊരു സാഹചര്യത്തിലാണ് ഹസ്സനില്‍ നടത്തിയ ശസ്ത്രക്രിയയുടെ വിജയം സംതൃപ്തി പകരുന്നത്. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ഹൃദയ ശസ്ത്രക്രിയ നടക്കുന്നബെര്‍ലിനിലെ ജര്‍മ്മന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാര്‍ഡിയാക് തൊറാസിക് ഗസ്റ്റ് സര്‍ജന്‍ കൂടിയാണ് ഡോ. മൂസ ക്കുഞ്ഞി.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



റിവേഴ്‌സ് ക്വാറന്റൈന്‍ ശക്തിപ്പെടുത്തണം: പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പത്തനംതിട്ട : സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തുവരുന്ന സാഹചര്യ ത്തില്‍ ജില്ലയില്‍ റിവേഴ്‌സ് ക്വാറന്റൈന്‍ ശക്തിപ്പെ ടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ഡോ.എ.എല്‍.ഷീജ അറിയിച്ചു. 60ന് മുകളിലും 10ന് താഴെയും പ്രായമു...തുട൪ന്ന് വായിക്കുക


വയോജന വിശ്രമ കേന്ദ്രം തുറന്നു

കോഴിക്കോട് : പുറമേരി ഗ്രാമ പഞ്ചായത്ത് വയോജനങ്ങള്‍ക്കായി നിര്‍മ്മിച്ച വിനോദ വിശ്രമ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ. അച്യുതന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇക്കാലത്ത് പ്രായമായവര്‍ വീടുകളില്‍ ഒറ്റപ്പെടുന്ന സ്ഥിതിയാണുള്ളതെന്നും സമപ്രാ...തുട൪ന്ന് വായിക്കുക


കൂടെയുണ്ട് അങ്കണവാടികള്‍: മൂന്നാംഘട്ട പ്രവര്‍ത്തനം ആരംഭിച്ചു:നവജാത ശിശുപരിചരണം, ജനസംഖ്യാദിനം വിഷയങ്ങളില്‍ ഓണ്‍ലൈന്‍ ബോധവത്കരണ ക്ലാസ്

തിരു: സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച കൂടെയുണ്ട്- അങ്കണവാടികള്‍- പദ്ധതിയുടെ മൂന്നാം ഘട്ട പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് ബാധിച്ചാല്‍ വളരെപ്പെ ട്ടന്ന് ഗുരുത...തുട൪ന്ന് വായിക്കുക


സൂപ്പര്‍ സ്‌പ്രെഡ് തടയാന്‍ ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍

തിരു: തിരുവനന്തപുരം ജില്ലയില്‍ കോവിഡ്-19 സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയ പശ്ചാ ത്തലത്തില്‍ സൂപ്പര്‍ സ്‌പ്രെഡ് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറിന്റെ നേതൃത്വത്തില്‍ ഉന്നതല യോഗം ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. മുഖ്യമന്ത്രിയു...തുട൪ന്ന് വായിക്കുക


ട്രിപ്പിൾ ലോക്ക് ഡൗൺ: ആശുപത്രിയിൽ തിരക്ക് ഒഴിവാക്കണം

തിരു: ട്രിപ്പിൾ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലും കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാലും തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിലെ തിരക്ക് ഒഴിവാക്കാനുള്ള നടപടികളുമായി രോഗികൾ സഹകരിക്കണമെന്ന് ആശുപത്രി അധികൃതർ അഭ്യർത്ഥിച്ചു. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗങ്ങ...തുട൪ന്ന് വായിക്കുക


ബി പോസിറ്റീവ് പ്ലാസ്മ ആവശ്യമുണ്ട്

തിരു: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള കോവിഡ് രോഗിയ്ക്ക് ബി പോസി റ്റീവ് പ്ലാസ്മ ആവശ്യമുണ്ട്. പ്ലാസ്മ നൽകാൻ താല്പര്യമുള്ളവരും 2020 ജൂൺ 24നു മുമ്പ് കോവിഡ് വി മുക്തരായവരുമായ വ്യക്തികൾ താഴെപ്പറയുന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണമെന്ന് ആശുപത്രി അധികൃതർ...തുട൪ന്ന് വായിക്കുക


വീട്ടിലിരുന്ന് ഡോക്ടറെ കാണാം: കേരളം ഇന്ത്യയില്‍ ഒന്നാമത് : ഇനി ഇംഹാന്‍സിന്റെ സേവനവും ലഭ്യമാണ്

തിരു: വീട്ടിലിരുന്ന് ഡോക്ടറെ കാണാന്‍ കഴിയുന്ന സംസ്ഥാനത്തിന്റെ ടെലി മെഡിസിന്‍ സംവി ധാനം രാജ്യത്ത് ഒന്നാമതായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആന്ധ്രാപ്രദേശിനെ പിന്തള്ളിയാണ് പ്രവര്‍ത്തനമാരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇ-സഞ്ജീവന...തുട൪ന്ന് വായിക്കുക


പിണറായി ആയുര്‍വേദാശുപത്രിക്ക് പുതിയ കെട്ടിടമൊരുങ്ങുന്നു; ഉദ്ഘാടനം ഒന്‍പതിന് മുഖ്യമന്ത്രി നിര്‍വഹിക്കും

കണ്ണൂർ; കിടത്തി ചികിത്സ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ പിണറായി ആയുര്‍വേദ ആശു പത്രിക്ക് പുതിയ കെട്ടിടമൊരുങ്ങുന്നു. കെട്ടിടത്തിന്റെ ഒന്നാം ഘട്ട പ്രവൃത്തി ഉദ്ഘാടനം ജൂലൈ ഒന്‍പതിന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ്...തുട൪ന്ന് വായിക്കുക


ഗുരുവായൂർ ദേവസ്വം ആനത്താവളത്തിലെ കൊമ്പൻമാർക്ക് ഒരുമാസം നീളുന്ന സുഖചികിത്സയ്ക്ക് തുടക്കമായി

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ആനത്താവളത്തിലെ കൊമ്പൻമാർക്ക് ഒരുമാസം നീളുന്ന സുഖചികിത്സയ്ക്ക് തുടക്കമായി. പിടിയാനകളും കൊമ്പൻമാരും ഉൾപ്പടെ 25- ആനകൾസുഖചികി ത്സയ്ക്കായി അണിനിരന്നു. മദപ്പാടിൽ തളച്ചിട്ടുള്ള കൊമ്പന്മാരിൽ കൂടുതൽ അപകടകാരികളായ വർക്ക് നീരിൽ നിന്...തുട൪ന്ന് വായിക്കുക


209 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 2129 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 3048; 10,295 പേരെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി

തിരു: കേരളത്തില്‍ ഇന്ന് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ല യില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍...തുട൪ന്ന് വായിക്കുക


എന്‍ഡോസള്‍ഫാന്‍ റിഹാബിലിറ്റേഷന്‍ വില്ലേജ് ശിലാസ്ഥാപനം നിര്‍വഹിച്ചു

തിരു: കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെപുനരധിവാസത്തിനായി മൂളിയാര്‍ വില്ലേജില്‍ സ്ഥാപിക്കുന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസ വില്ലേജിന്റെ ശിലാ സ്ഥാപ ന ചടങ്ങ് വീഡിയോ കോണ്‍ഫറന്‍സ് വഴി ആരോഗ്യ സാമൂഹ്യനീതിവകുപ്പ് മന്ത്രി കെ.കെ.ശൈ ലജ ടീച്ചര്‍ ...തുട൪ന്ന് വായിക്കുക


കാസര്‍ഗോഡ് ജില്ലയിലെ എന്‍മകജെ ബഡ്‌സ് സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു

തിരു: കാസര്‍ഗോഡ് ജില്ലയിലെ എന്‍മകജെ പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂളിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഏറ്റവും കൂടുതല്‍ ദുരി...തുട൪ന്ന് വായിക്കുക


ജാഗ്രത എന്നത്തേക്കാളും വേണം, ക്വാറൻറ്റൈൻകാരെ ഒറ്റപ്പെടുത്തരുത്- മുഖ്യമന്ത്രി

തിരു: കോവിഡ് പ്രതിരോധത്തിൽ നമ്മുടെ ജാഗ്രത എന്നത്തേക്കാളും കൂടുതൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗവ്യാപന തോത് വലുതാവുകയും ഒരു ദിവസം 200 ആദ്യമായി കടക്കുകയും ചെയ്തു. 14 ജില്ലകളിലും രോഗബാധിതർ വർധിച്ചു. നേരത്തേയുള്ള തിൽ നിന്ന് വ്യത്യസ്തമായ...തുട൪ന്ന് വായിക്കുക


പൊന്‍കുന്നത്തെ ആശുപത്രിയിലെ എല്ലാ ജീവനക്കാര്‍ക്കും കോവിഡ് പരിശോധന നടത്തും

പൊന്‍കുന്നo : രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പൊന്‍കുന്നത്തെ സ്വകാര്യആശുപത്രിയിലെ എല്ലാ ജീവനക്കാരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ജില്ലാകളക്ടര്‍ എം.അഞ്ജന അറിയിച്ചു. ആദ്യം രോഗം സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശിനിയുടെ സമ്പര്‍ക്ക പട്ടിക...തുട൪ന്ന് വായിക്കുക


രോഗികള്‍ക്ക് ആശ്വാസമായി അഴിയൂരിലെ പാലിയേറ്റീവ് പ്രവര്‍ത്തനം

കോഴിക്കോട് : അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് പ്രവര്‍ത്തനം രോഗികള്‍ക്ക് ആശ്വാ സമാകുന്നു. ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപ വകയിരുത്തിപ്രാഥ മികാരോഗ്യകേന്ദ്രം മുഖേനയാണ് പ്രവര്‍ത്തനം. അന്‍പതിനായിരം രൂപ മരുന്നിനായും നീക്കി വെച...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.