Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
യൂസഫലിക്ക് ഈ വർഷത്തെ അബുദാബി സസ്റ്റയിനബിലിറ്റി ലീഡർ പുരസ്കാരം ലോക്ക്ഡൗൺ കാലത്ത് പഠിതാക്കൾക്ക് നൂതന പാക്കേജുകളുമായി കേംബ്രിഡ്ജ് ഇംഗ്ലീഷ് ആന്റിജൻ ടെസ്റ്റ് കൃത്യത ഉറപ്പു വരുത്തുമെന്ന് ആരോഗ്യ വകുപ്പ് സ്വപ്‌നയും സന്ദീപും 21 വരെ എന്‍ ഐ എ യുടെ കസ്റ്റഡിയില്‍ ബലാത്സംഗക്കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി

ആരോഗ്യം

കൂടുതല്‍ 

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം: പദ്ധതി റിപ്പോര്‍ട്ടിന് അംഗീകാരം:

23/10/2019

തിരു: കണ്ണൂര്‍ ജില്ലയിലെ കല്ല്യാട് വില്ലേജില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് തയ്യാറാക്കിയ പദ്ധതി റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ ഒന്നാംഘട്ട നിര്‍മ്മാണത്തിനായി 112.46 കോടി രൂപയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടാണ് തയ്യാറാക്കിയത്. ഹോസ്പിറ്റല്‍ ബ്ലോക്ക്, മാനുസ്‌ക്രിപ്റ്റ് സ്റ്റഡീ സെന്റര്‍, കോമണ്‍ ഫെസിലിറ്റീസ് എന്നിവയാണ് ഒന്നാംഘട്ട നിര്‍മ്മാണത്തില്‍ ഉള്‍പ്പെടുന്നത്. വിശദ മായ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കിഫ്ബി മുഖേന നടപ്പിലാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി.

ആയുര്‍വേദത്തെ തെളിവധിഷ്ഠിതമായും ശാസ്ത്രീയമായും വികസിപ്പിക്കുന്നതിനും മരുന്നുകള്‍ സ്റ്റാന്‍ ഡേര്‍ഡൈസ് ചെയ്യുന്നതിനും ആധുനിക ബയോ ടെക്‌നോളജിയുമായി ആയുര്‍വേദത്തെ ബന്ധപ്പെ ടുത്തിയുള്ള ഗവേഷണങ്ങള്‍ക്കും മറ്റും വേണ്ടിയാണ് സംസ്ഥാനത്ത് ആദ്യമായി അന്താരാഷ്ട്രആയുര്‍ വേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്. 2016ലെ സംസ്ഥാന ബഡ്ജറ്റിലെ പ്രഖ്യാപനത്തിന്റെ അടി സ്ഥാനത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള ഒരു ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനുളള നടപടി സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. ഈ കേന്ദ്രം നടപ്പിലാക്കുന്നതിനായി നാഷണല്‍ ആയുഷ് മിഷനെ നിര്‍ വഹണ ഏജന്‍സിയായി നിശ്ചയിക്കുകയും ചെയ്തു. ഇരിട്ടി താലൂക്കിലെ കല്ല്യാട് വില്ലേജില്‍ പൊതു ആവശ്യത്തിലേക്കായി നീക്കി വച്ചിരുന്ന 36.57 ഏക്കര്‍ ഭൂമി അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് ആയുര്‍വേദ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിട്ടുണ്ട്. കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ നടന്നു വരുന്നു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



ആന്റിജൻ ടെസ്റ്റ് കൃത്യത ഉറപ്പു വരുത്തുമെന്ന് ആരോഗ്യ വകുപ്പ്

കോവിഡ് പരിശോധനയ്ക്കായി നടത്തുന്ന ആന്റിജൻ ടെസ്റ്റ് കൃത്യത ഉറപ്പു വരുത്തുമെന്ന് ആരോ ഗ്യ വകുപ്പ് അറിയിച്ചു. രോഗ വ്യാപനം തടയാനും സമ്പർക്കം വഴി രോഗികൾ കൂടുന്ന സാഹചര്യ ത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ പരിശോധനാഫലം ലഭിക്കാൻ കോവിഡ് വ്യാപനം കൂടുത ലുള്ള സ്ഥലങ്ങളില...തുട൪ന്ന് വായിക്കുക


മേത്തല കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനവും ആനാപ്പുഴ നഗര കുടുംബാരോഗ്യ കേന്ദ്രം ഇ-ഹെൽത്ത് പദ്ധതി ഉദ്ഘാടനവും നിർവഹിച്ചു

മേത്തല : പിഎച്ച്‌സി മേത്തല കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെയും ആനാപ്പുഴ നഗര കുടുംബാരോഗ്യകേന്ദ്രത്തിൽ ഈ ഹെൽത്ത് പദ്ധതി തുടങ്ങുന്നതിന്റെയും ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമ സാമൂഹ്യനീതി വകുപ്പ് മന്ത്രി ശൈലജ ടീച്ചർ ഓൺലൈനിലൂടെ നിർവ്വഹിച്ചു. കൊടുങ്ങല്...തുട൪ന്ന് വായിക്കുക


അങ്കണവാടികള്‍ വഴി കുട്ടികള്‍ക്ക് 5500 ന്യൂട്രിബാറുകള്‍ ലഭ്യമാക്കും കുട്ടികളിലെ പോഷകക്കുറവ് പരിഹാരിക്കാന്‍ തേനമൃത്

കൊല്ലം : കുട്ടികളിലെ പോഷക കുറവ് പരിഹരിക്കുന്നതിന് സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗ മായി അങ്കണവാടികള്‍ വഴി 5500 ന്യൂട്രിബാറുകള്‍ നല്‍കും. സംസ്ഥാന വനിതാ ശിശുവികസന വകുപ്പും കാര്‍ഷിക സര്‍വകലാശാലയും സംയുക്തമായി തയ്യാറാക്കിയ തേനമൃത് ന്യൂട്രിബാറുകളു ടെ ജില്ലാത...തുട൪ന്ന് വായിക്കുക


കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ സി.ടി. സ്‌കാന്‍ ഉദ്ഘാടനം ജൂലൈ 15 ന്

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ സി.ടി. സ്‌കാന്‍ ഉദ്ഘാടനം ജൂലൈ 15 ഉച്ചക്ക് 12.30ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ വീഡിയോകോണ്‍ ഫറന്‍സിലൂടെ നിര്‍വ്വഹിക്കും. കെ.ദാസന്‍ എംഎല്‍എഅധ്യക്ഷതവഹിക്കും. 2.59 കോടി രൂപ ചെലവിലാണ് സി.ടി സ്‌കാന്‍ സജ്ജമാക്കിയത്.മലബാറ...തുട൪ന്ന് വായിക്കുക


കോവിഡ് 19 രോഗികളില്‍ സിങ്കിവിര്‍-എച്ചിന് പ്രതീക്ഷാര്‍ഹമായ ഇടക്കാല ഫലം: പങ്കജകസ്തൂരി

(പങ്കജകസ്തൂരി ഹെര്‍ബല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകനായ ഡോ.ജെ. ഹരീന്ദ്രന്‍ നായര്‍) തിരു: കോവിഡ് 19 മൂലം ബുദ്ധിമുട്ടുന്ന രോഗികള്‍ക്കിടയില്‍ സിങ്കിവിര്‍-എച്ച് പ്രതീക്ഷാര്‍ഹമായ ഇടക്കാല ക്ലിനിക്കല്‍ ട്രയല്‍ ഫലങ്ങള്‍ നല്‍കിയതാ യി പങ്കജകസ്തൂരി ഹെര്‍ബല്‍...തുട൪ന്ന് വായിക്കുക


കണ്ണൂര്‍ ജില്ലയില്‍ 17 പേര്‍ക്ക് കൂടി കോവിഡ്; 19 പേര്‍ക്ക് രോഗമുക്തി

കണ്ണൂര്‍ : ജില്ലയില്‍ 17 പേര്‍ക്ക് ഇന്നലെ (ജൂലൈ 12) കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ മൂന്നു പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 12 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഡിഎസ്സി, സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ബാക്കി രണ്ടു പേര്‍. കോവിഡ് ബാധിച്ച് വിവിധ...തുട൪ന്ന് വായിക്കുക


പാലക്കാട് ജില്ലയിൽ ഇന്ന് മൂന്ന് കുട്ടികൾക്ക് ഉൾപ്പെടെ 59 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് : ജില്ലയിൽ ഇന്ന്(ജൂലൈ 12) മൂന്ന് കുട്ടികൾ ഉൾപ്പെടെ 59 പേർക്ക് കോവിഡ് 19 സ്ഥിരീ കരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.യുഎഇ യിൽ നിന്നുമെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും.ഉറവിടം വ്യക്തമല്ലാതെ ഒരാൾക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ...തുട൪ന്ന് വായിക്കുക


പത്തനംതിട്ട ജില്ലയില്‍ റാപിഡ് ആന്റിജന്‍ ടെസ്റ്റ് ആരംഭിച്ചു

പത്തനംതിട്ട : ജില്ലയില്‍ റാപിഡ് ആന്റിജന്‍ ടെസ്റ്റിലൂടെ വേഗത്തില്‍ കോവിഡ് രോഗികളെ കണ്ടെ ത്താനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. ജൂലൈ 10 ന് ആരംഭിച്ച റാപിഡ് ടെസ്റ്റില്‍ 286 പേരുടെ സ്രവം പരിശോധിച്ചു. ഇതുവരെ 28 പേരുടെ പരിശോധനാ ഫലം പോസിറ്റീവാണ്. ജില്ലയില്‍ ജൂലൈ ...തുട൪ന്ന് വായിക്കുക


കോവിഡ് പ്രതിരോധം: അടൂരില്‍ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കും

അടൂര്‍ : കോവിഡ് 19 രോഗവ്യാപനം തടയുന്നതിന് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ ഊര്‍ജിതപ്പെടു ത്തുന്നതിന്റെ ഭാഗമായി അടൂര്‍ ശ്രീമൂലം, പറക്കോട് അനന്തരാമപുരം മാര്‍ക്കറ്റുകളുടെ പ്രവര്‍ത്ത നങ്ങള്‍ നിയന്ത്രിക്കാന്‍ ചിറ്റയം ഗോപകുമാര്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ അ...തുട൪ന്ന് വായിക്കുക


ആന്റിജൻ ടെസ്റ്റും പി സി ആർ ടെസ്റ്റും ഒരു പോലെ രോഗനിർണയത്തിന് സഹായകം - മുഖ്യമന്ത്രി

തിരു: ആന്‍റിജന്‍ ടെസ്റ്റിനെ പറ്റി ബോധപൂര്‍വം തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കരുതെന്ന് മുഖ്യ മന്ത്രി പിണറായി വിജയൻ പറഞ്ഞു.ആന്റിജൻ ടെസ്റ്റും പി സി ആർ ടെസ്റ്റും ഒരു പോലെ രോഗ നിർണയത്തിന് സഹായകമാണെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിന് പ്രധാനമായും രണ്ട് ഘടകങ...തുട൪ന്ന് വായിക്കുക


ജനസംഖ്യാ ദിനാചരണം: ഓണ്‍ലൈന്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

തിരു: ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തി ല്‍ സംസ്ഥാനത്തെ 33,115 അങ്കണവാടികളിലൂടെ വിവിധ ഗുണഭോക്താക്കള്‍ക്കുവേണ്ടിഓണ്‍ലൈന്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെയും പെണ്‍കു...തുട൪ന്ന് വായിക്കുക


കുട്ടികളിലെ ആത്മഹത്യാ പ്രവണത ചെറുക്കാന്‍ -ഒറ്റയ്ക്കല്ല ഒപ്പമുണ്ട് - ഇതുവരെ സേവനംനല്‍കി യത് 68,814 കുട്ടികള്‍ക്ക്

തിരു: കോവിഡ് കാലത്ത് കുട്ടികള്‍ അനുഭവിക്കുന്ന പലവിധ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്ന തിനും ആത്മഹത്യ പ്രവണത ചെറുക്കുന്നതിനുമായി -ഒറ്റയ്ക്കല്ല ഒപ്പമുണ്ട്- സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കി വരുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകു...തുട൪ന്ന് വായിക്കുക


റിവേഴ്‌സ് ക്വാറന്റൈന്‍ ശക്തിപ്പെടുത്തണം: പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍

പത്തനംതിട്ട : സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തുവരുന്ന സാഹചര്യ ത്തില്‍ ജില്ലയില്‍ റിവേഴ്‌സ് ക്വാറന്റൈന്‍ ശക്തിപ്പെ ടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ഡോ.എ.എല്‍.ഷീജ അറിയിച്ചു. 60ന് മുകളിലും 10ന് താഴെയും പ്രായമു...തുട൪ന്ന് വായിക്കുക


വയോജന വിശ്രമ കേന്ദ്രം തുറന്നു

കോഴിക്കോട് : പുറമേരി ഗ്രാമ പഞ്ചായത്ത് വയോജനങ്ങള്‍ക്കായി നിര്‍മ്മിച്ച വിനോദ വിശ്രമ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ. അച്യുതന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇക്കാലത്ത് പ്രായമായവര്‍ വീടുകളില്‍ ഒറ്റപ്പെടുന്ന സ്ഥിതിയാണുള്ളതെന്നും സമപ്രാ...തുട൪ന്ന് വായിക്കുക


കൂടെയുണ്ട് അങ്കണവാടികള്‍: മൂന്നാംഘട്ട പ്രവര്‍ത്തനം ആരംഭിച്ചു:നവജാത ശിശുപരിചരണം, ജനസംഖ്യാദിനം വിഷയങ്ങളില്‍ ഓണ്‍ലൈന്‍ ബോധവത്കരണ ക്ലാസ്

തിരു: സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച കൂടെയുണ്ട്- അങ്കണവാടികള്‍- പദ്ധതിയുടെ മൂന്നാം ഘട്ട പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് ബാധിച്ചാല്‍ വളരെപ്പെ ട്ടന്ന് ഗുരുത...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.