Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
ജനങ്ങളുടെ പരാതി തീർക്കാൻ കൃത്യമായ സംവിധാനം നടപ്പാക്കണമെന്നു ഷീല തോമസ് ആര്‍ദ്രം ജനകീയ കാമ്പയിന് തുടക്കമായി ഡോക്ടർമാർക്ക് പ്രാക്ടീസിന് രജിസ്‌ട്രേഷൻ നിർബന്ധം ആവേശത്തിരയിളക്കി ബീച്ച് ഗെയിംസിന് തുടക്കമായി കളിചിരിയുമായി മിഠായി കുട്ടിക്കൂട്ടം ഒത്തുചേരുന്നു

അറിയിപ്പുകള്‍

കൂടുതല്‍ 

കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് : 40 കോടി രൂപയുടെ മാസ്റ്റര്‍പ്ലാനിന് അന്തിമരൂപം നല്‍കി

21/10/2019

കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതി ന്റെ ഭാഗമായി 40 കോടി രൂപയുടെ മാസ്റ്റര്‍പ്ലാനിന് ഇതുമായി ബന്ധപ്പെട്ട് തുറമുഖ വകുപ്പ് മന്ത്രി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അന്തിമരൂപം നല്‍കി. നിലവില്‍ നിര്‍മാണം പുരോഗമി ക്കുന്ന കെട്ടിടങ്ങളെ കൂടി ഉള്‍പ്പെടുത്തിയും കാലപ്പഴക്കം ചെന്നതും ഉപയോഗ യോഗ്യമല്ലാത്തതു മായ കെട്ടിടങ്ങള്‍ നീക്കം ചെയ്തുമാണ് സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുക. സ്‌കൂളിന്റെ മൂന്ന് ഏക്ക ര്‍ സ്ഥലത്ത് ക്ലാസ് മുറികള്‍, ലാബുകള്‍, ഓഡിറ്റോറിയം തുടങ്ങിയവയ്ക്കു പുറമെ, ഇന്‍ഡോര്‍ സ്‌റ്റേഡിയം, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടുകള്‍ തുടങ്ങി സ്‌പോര്‍ട്‌സ് വിദ്യാര്‍ഥി കള്‍ക്കുള്ള പരിശീലന സൗകര്യങ്ങള്‍ കൂടി ഉള്‍പ്പെട്ടതായിരിക്കും മാസ്റ്റര്‍ പ്ലാന്‍.

സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച് അടച്ചുപൂട്ടപ്പെട്ടതുള്‍പ്പെടെ മഹത്തായ ചരിത്രപാര മ്പര്യമുള്ള വിദ്യാലയമാണ് 1861ല്‍ പ്രവര്‍ത്തനം തുടങ്ങിയ സ്‌കൂളെന്ന് ജില്ലാ കലക്ടറുടെ ചേംബ റില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി അഭിപ്രായപ്പെട്ടു. പി ടി ഉഷ ഉള്‍പ്പെടെയുള്ള പ്രമുഖ കായിക താരങ്ങളെ സംഭാവന ചെയ്ത സ്‌പോര്‍ട്‌സ് സ്‌കൂളിന്റെ ഗതകാല പ്രതാപം തിരിച്ചുപിടിക്കണം. നഗരഹൃദയത്തിലുള്ള ഈ സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്നതിന് കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന എട്ടു മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസ്സുകള്‍ക്കു പുറമെ അടുത്ത വര്‍ഷം മുതല്‍ ആറ്, ഏഴ് ക്ലാസ്സുകള്‍ കൂടി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. സ്‌കൂള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ജില്ലാ കലക്ടര്‍ ടി വിസുഭാ ഷ് ചെയര്‍മാനായി ഒരു സബ്കമ്മിറ്റിക്ക് യോഗം രൂപം നല്‍കി. കായിക പരിശീലനങ്ങള്‍ക്കുള്ള ആധുനിക സൗകര്യങ്ങള്‍, സ്‌പോര്‍ട്‌സ് ലൈബ്രറി തുടങ്ങിയവ ഉള്‍പ്പെടുത്തി രണ്ടാഴ്ചയ്ക്കകം മാസ്റ്റര്‍ പ്ലാനിന് അന്തിമരൂപം നല്‍കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

നിലവില്‍ 12 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുമായി ബന്ധപ്പെട്ട് പുരോഗമി ക്കുന്നുണ്ട്. 2.6 കോടിയുടെ ഇരുനില ഹോസ്റ്റല്‍ കെട്ടിട നിര്‍മാണം ഇതിനകം പൂര്‍ത്തിയായി. എംഎല്‍എ ഫണ്ടില്‍ നിന്നുള്ള 60 ലക്ഷം ഉപയോഗിച്ച് നിര്‍മിക്കുന്ന അടുക്കള-ഭക്ഷണശാല നിര്‍ മാണം പുരോഗമിക്കുകയാണ്. സ്‌പോര്‍ട്‌സ് ഡിവിഷന്‍ ഹോസ്റ്റലില്‍ സെപ്റ്റിക് ടാങ്ക് നിര്‍മാണ മുള്‍പ്പെടെ 1.7 കോടിയോളം രൂപയുടെ പ്രവൃത്തികളും ഉടന്‍ ആരംഭിക്കും.

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ക്കുള്ള കെട്ടിട നിര്‍മാണത്തിനായി മന്ത്രി മുന്‍കൈ യെടുത്ത് ലഭ്യമാക്കിയ 4.41 കോടിയുടെ ബജറ്റ് തുകയ്ക്ക് നേരത്തേ ഭരണാനുമതി ലഭിച്ചിരുന്നു. ഇതിന്റ നിര്‍മാണവും മാസ്റ്റര്‍ പ്ലാനിന് അനുയോജ്യമായ രീതിയില്‍ ഉടന്‍ തന്നെ ആരംഭിക്കും. കായിക വകുപ്പിന്റെ നേതൃത്വത്തില്‍ 2.5 കോടിയുടെ രണ്ട് വീതം ബാസ്‌ക്കറ്റ് ബോള്‍, വോളി ബോള്‍ കോര്‍ട്ടുകളുടെ നിര്‍മാണവും പുരോമിക്കുകയാണ്. നിലവില്‍ ആരംഭിച്ച മുഴുവന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും ജനുവരി പകുതിയോടെ പൂര്‍ത്തിയാക്കാന്‍ പിഡബ്ല്യുഡിക്കുംയുഎല്‍ സിസിക്കും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇവിടെ നടത്താന്‍ തീരുമാനിച്ച ജില്ലാ സ്‌കൂള്‍ കലോല്‍സവം മറ്റൊരിടത്തേക്ക് മാറ്റുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കാ നും യോഗം തീരുമാനിച്ചു. കുട്ടികളുടെ സുരക്ഷ പരിഗണിച്ചാണിതെന്ന് ജില്ലാ കലക്ടര്‍ അറിയി ച്ചു. സ്‌കൂള്‍ കോംപൗണ്ടിലെ ഉപയോഗശൂന്യമായ കെട്ടിടങ്ങള്‍ സമയബന്ധിതമായി പൊളിച്ചു നീക്കാനും യോഗം നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ മേയര്‍ സുമ ബാലകൃഷ്ണന്‍, കോര്‍പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ. പി ഇന്ദിര, ഷാഹിന മൊയ്തീന്‍, കൗണ്‍സിലര്‍ ലിഷ ദീപക്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കെ കെ പവിത്രന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായംഇടമണ്‍-കൊച്ചി 400 കെ.വി ട്രാന്‍സ്മിഷന്‍ ലൈന്‍ ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട :ഇടമണ്‍-കൊച്ചി 400 കെ.വി ട്രാന്‍സ്മിഷന്‍ ലൈന്‍ ഉദ്ഘാടനം ചെയ്തു. എതിര്‍പ്പിന്റെ ഭാഗമായി ഒരു വികസന പദ്ധതിയും ഉപേക്ഷിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എതിര്‍പ്പിനെ അതിജീവിച്ച് മുന്നോട്ടുപോകുവാനേ നാടിന്റെ വികസനം ആഗ്രഹിക്കുന്ന ...തുട൪ന്ന് വായിക്കുക


ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ ഭാവി വികസനത്തിന് അനിവാര്യം: മന്ത്രി കെ.രാജു

പത്തനംതിട്ട:കേരളത്തിന്റെ ഭാവി വികസനത്തിന് ഉതകുന്ന ഒരു പ്രധാന പദ്ധതിയാണ് ഇടമണ്‍- കൊച്ചി പവര്‍ ഹൈവേ എന്ന് വന്ന മന്ത്രി കെ. രാജു പറഞ്ഞു. ഇടമണ്‍ കൊച്ചി പവര്‍ ഹൈവേ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി കമ്മി സംസ്ഥാനമായ കേരളത...തുട൪ന്ന് വായിക്കുക


ശബരിമല ആദ്യദിന വരുമാനം 3.32 കോടി രൂപ

ശബരിമല : ശബരിമലയില്‍ മണ്ഡല ഉത്സവത്തിന് നടതുറന്ന് ആദ്യദിനത്തിലെ മൊത്ത വരുമാനം 3.32 കോടി രൂപ. 2018 നെ അപേക്ഷിച്ച് വിവിധ ഇനങ്ങളിലാണ് ഈ വര്‍ധനയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസു അറിയിച്ചു. മൊത്തവരുമാനത്തില്‍ 1.28 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായിട്...തുട൪ന്ന് വായിക്കുക


ഉപഭോക്താക്കളെ ശാക്തീകരിക്കാനായി ഹ്രസ്വചിത്രങ്ങളുമായി ഉപഭോക്തൃകാര്യ വകുപ്പ്

തിരു:അവകാശങ്ങൾ ബോധ്യപ്പെടുത്തി ഉപഭോക്താക്കളെ ശാക്തീകരിക്കാനായി ഹ്രസ്വചിത്രങ്ങ ളുമായി ഉപഭോക്തൃകാര്യ വകുപ്പ്. വകുപ്പ് പുറത്തിറക്കിയ നാല് ഹ്രസ്വചിത്രങ്ങളുടെയും ഒരു ആനിമേഷൻ ചിത്രത്തിന്റെയും പ്രകാശനം ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്ത മൻ നിർവഹിച...തുട൪ന്ന് വായിക്കുക


മുതിർന്ന മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച: ജനങ്ങളുടെ പരാതി തീർക്കാൻ കൃത്യമായ സംവിധാനം നടപ്പാക്കണമെന്നു ഷീല തോമസ്

തിരു: പൊതുജനങ്ങൾക്ക് മികച്ച സേവനം ഉറപ്പാക്കാനും ഭരണസംവിധാനം മെച്ചപ്പെടുത്താനും മുതിർന്ന മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടി ക്കാഴ്ച നടത്തി. സംസ്ഥാനഭരണവുമായി ബന്ധപ്പെട്ട് ദീർഘകാലത്തെ അനുഭവം ഉള്ളവരെന്ന നിലയിലാണ് ഇവരുടെ അഭി...തുട൪ന്ന് വായിക്കുക


സെൻസസ്: ഉദ്യോഗസ്ഥർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു

തിരു: 2021-ലെ ആദ്യഘട്ട സെൻസസിനും 2020 ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കലിനും മുന്നോടി യായി ഉദ്യോഗസ്ഥ തലത്തിൽ മാസ്റ്റർ ട്രെയിനർമാർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. തിരു വനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ ആറ് ദിവസമായി നടക്കുന്ന പരിപാടി ...തുട൪ന്ന് വായിക്കുക


തിരുപ്പതിയില്‍ താജ് തിരുപ്പതി പ്രവര്‍ത്തനം തുടങ്ങി

കൊച്ചി: ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയുടെ പ്രസിദ്ധമായ ഹോട്ടല്‍ ബ്രാന്‍ഡായ താജിന്‍റെ പുതിയ ഹോട്ടല്‍ തിരുപ്പതിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ലോകത്തിലെതന്നെ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ക്ഷേത്രങ്ങളിലൊന്നായ തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിന് സമീപമുള്ള...തുട൪ന്ന് വായിക്കുക


സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഭക്ഷണങ്ങളുടെ ഗുണവും അളവും വിലയും പരിശോധിക്കും

പത്തനംതിട്ട : സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ഭക്ഷണസാധനങ്ങളുടെ ഗുണ നിലവാരം പരിശോധിക്കുന്നതിന് ഭക്ഷ്യപൊതുവിതരണ വകുപ്പ് സ്‌ക്വാഡുകളെ നിയോഗിച്ചു.ഭക്ഷ്യ സുരക്ഷാ വകുപ്പ് തയാറാക്കിയ ഭക്ഷണ സാധനങ്ങളുടെ വിലവിവര പട്ടിക എല്ലാ ഭക്ഷണശാലക ളിലും കടകളി...തുട൪ന്ന് വായിക്കുക


സംസ്ഥാനത്ത് വയോജന സൗഹൃദ സമൂഹം സൃഷ്ടിക്കാൻ കുടുംബശ്രീയും കിലയും നവം.19, 20 മാസ്‌കറ്റ് ഹോട്ടലിൽ ശിൽപശാല സംഘടിപ്പിക്കും

തിരു: സംസ്ഥാനത്ത് വയോജന സൗഹൃദ സമൂഹം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ യും കിലയും കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി നവംബർ 19, 20 തീയതികളിൽ തിരുവനന്ത പുരം മാസ്‌കറ്റ് ഹോട്ടലിൽ ശിൽപശാല സംഘടിപ്പിക്കും. വയോജനങ്ങളുടെ എണ്ണത്തിലുണ്ടായ വർദ്ധനവിന്റെ പശ്ചാത്...തുട൪ന്ന് വായിക്കുക


വിദ്യാര്‍ഥികള്‍ ചരിത്രാവബോധമുള്ളവരാകണം;മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

തിരു: പുരാവസ്തു-പുരാരേഖ വകുപ്പിന്റെ ചരിത്രരേഖകള്‍ അടുത്തറിയാനെത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നതായി തുറമുഖ-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്ന പ്പള്ളി പറഞ്ഞു. പുരാരേഖകള്‍ സമൂഹത്തിന്റെ ഓര്‍മയാണ്. വിദ്യാര്‍ഥികള്‍ ചരിത്...തുട൪ന്ന് വായിക്കുക


ആവേശത്തിരയിളക്കി ബീച്ച് ഗെയിംസിന് തുടക്കമായി

തിരു: കായികക്കുതിപ്പ് ലക്ഷ്യമിട്ട് സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന്റെ ജില്ലാതല മത്സരങ്ങള്‍ക്ക് ആവേശത്തുടക്കം.വന്‍ ജനപങ്കാളിത്തത്തോടെ മത്സരങ്ങള്‍ നടക്കുന്നു. മലപ്പുറം പൊന്നാനി ഹാര്‍ബറില്‍ നടന്ന പരിപാടിയില്‍ വടംവലി മ...തുട൪ന്ന് വായിക്കുക


കളിചിരിയുമായി മിഠായി കുട്ടിക്കൂട്ടം ഒത്തുചേരുന്നു

തിരു: സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പുകളുടെ സഹകരണത്തോടെ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പിലാക്കുന്ന മിഠായി പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികളും അവരുടെ രക്ഷിതാക്കളും ഒരു വേദിയില്‍ ഒത്തുകൂടുകയാണ്. നവംബര്‍ 19-ാം തീയതി ഉച്ചയ്ക്ക് 12 മണിയ്ക്ക് തിരുവ...തുട൪ന്ന് വായിക്കുക


തിരുവനന്തപുരത്ത് സാന്നിദ്ധ്യം വിപുലീകരിച്ച് ടാറ്റയുടെ സുദിയോ

തിരു: രാജ്യത്തെ ഏറ്റവും വലുതും വേഗത്തില്‍ വളരുന്നതുമായ റീട്ടെയില്‍ ചെയിനുകളിലൊന്നായ ടാറ്റയുടെ ട്രെന്റ് തിരുവനന്തപുരത്ത് എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡ് സ്റ്റോര്‍ സുദിയോ തുറന്നു. കേശവ ദാസപുരത്ത് പി.മാധവന്‍തമ്പി ഹാളിലാണ് ബ്രാന്‍ഡ് സ്റ്റോര്‍ തുറന്നിരിക്കുന്നത...തുട൪ന്ന് വായിക്കുക


ഇന്ത്യ- യൂറോപ്പ് ബിസിനസ് ഫോറത്തിൽ ടെക്നോപാർക്ക് കമ്പിനികളും

തിരു; ഡൽഹിയിൽ ഈ മാസം 21,22 തീയതികളിൽ നടക്കുന്ന ഇന്ത്യ- യൂറോപ്പ് ബിസിനസ് ഫോറ ത്തിൽ ടെക്നോപാർത്തിലെ ഉൾപ്പടെ 11 കമ്പിനികൾ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ഐടി കമ്പിനികളുടെ കൂട്ടായ്മയായ ജിടെക് ( ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ്) ആണ് 11 കമ്പനി കളുടെ...തുട൪ന്ന് വായിക്കുക


ശബരിമല മണ്ഡലപൂജ നടതുറന്നു

ശബരിമല മണ്ഡലപൂജ നടതുറന്നു...തുട൪ന്ന് വായിക്കുകCopyright 2018 Pothujanam Publications. All rights reserved.